ഏറ്റവും വലിയ പാപം ശി൪ക്കാണ് അഥവാ അല്ലാഹുവില്‍ പങ്ക് ചേ൪ക്കലാണ് എന്നതില്‍ മുസ്ലിംകള്‍ക്കാ൪ക്കും സംശയമുണ്ടാകില്ല. ശി൪ക്കിന്റെ ഏറ്റവും ചെറിയ ഇനങ്ങളെ വരെ കരുതിയിരിക്കാന്‍ നബി ﷺ ഈ ഉമ്മത്തിനോട് നി൪ദ്ദേശിച്ചിട്ടുണ്ട്.
عن أبو بكر الصديق رضي الله عنه قال قال رسول الله صلى الله عليه وسلم : الشركُ في أمَّتي أخفى من دبيبِ النملِ على الصفا
അബൂബക്ക൪ സിദ്ദീഖില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വഫക്ക് മുകളില്‍ ഉറുമ്പരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ് എന്റെ ഉമ്മത്തില്‍ ശിര്‍ക്ക് സംഭവിക്കുന്നത്. (സ്വഹീഹുല്‍ ജാമിഅ്: 3730)
വളരെ നിഗൂഢമായ രീതിയില്‍ ഈ ഉമ്മത്തിലേക്ക് ശി൪ക്ക് കടന്നുവരാം. അതില്‍ പെട്ടതാണ് സംസാരത്തിൽ സംഭവിക്കുന്ന ശിർക്കൻ വാക്കുകൾ. ചില ഉദാഹരണങ്ങള്‍ കാണുക:
1. അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത് ( مَا شَاءَ لله وَ شئت ) എന്ന് ആരോടെങ്കിലും പറയല്‍
عَنِ ابْنِ عَبَّاسٍ: قَالَ رَجُلٌ لِلنَّبِيِّ صلى الله عليه وسلم: مَا شَاءَ اللَّهُ وَشِئْتَ، قَالَ: جَعَلْتَ لِلَّهِ نِدًّا، مَا شَاءَ اللَّهُ وَحْدَهُ.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു : مَا شَاءَ لله وَ شئت (അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത് ) എന്ന് ഒരു മനുഷ്യന്‍ ഒരിക്കല്‍ നബിﷺയോട് പറയുകയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു : താങ്കള്‍ എന്നെ അല്ലാഹുവിന് സമനാക്കി! مَا شَاءَ اللَّ (അല്ലാഹു മാത്രം ഉദ്ദേശിച്ചത്) എന്നാണ് പറയേണ്ടത്. (അദബുല്‍ മുഫ്‌റദ് : 783 – സ്വഹീഹ് അല്‍ബാനി)
2. അല്ലാഹുവും ഇന്ന ആളും ഉദ്ദേശിച്ചത് ( مَا شَاءَ لله وَشاء فلا ن ) എന്ന് പറയല്‍
عَنْ حُذَيْفَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ لاَ تَقُولُوا مَا شَاءَ اللَّهُ وَشَاءَ فُلاَنٌ وَلَكِنْ قُولُوا مَا شَاءَ اللَّهُ ثُمَّ شَاءَ فُلاَنٌ ” .
ഹുദൈഫയില്‍ (റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: അല്ലാഹുവും ഇന്ന ആളും ഉദ്ദേശിച്ചത് ( مَا شَاءَ لله وَشاء فلا ن ) എന്ന് നിങ്ങള്‍ പറയരുത്. അല്ലാഹു ഉദ്ദേശിച്ചത് എന്നും, പിന്നീട് ഇന്ന ആള്‍ ഉദ്ദേശിച്ചത് എന്നും പറഞ്ഞുകൊളളുക. (അബൂദാവൂദ് : 4980 – സ്വഹീഹ് അല്‍ബാനി)
3. അല്ലാഹുവിനെത്തന്നെയാണെ, താങ്കളുടെ ജീവിതത്തെയും തന്നെയാണെ, എന്‍റെ ജീവിതത്തെയും തന്നെയാണെ സത്യം ( والله وحياتك يا فلان وحياتي) എന്ന് പറയല്‍
4. ഇന്ന ആളുടെ നായ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ വീട്ടില്‍ ഇന്നലെ രാത്രി കള്ളന്‍മാര്‍ വരുമായിരുന്നു, പാറാവില്ലായിരുന്നുവെങ്കില്‍ കള്ളന്‍മാര്‍ വന്നിരുന്നു എന്ന് പറയല്‍
عن ابن عباس رضي الله عنهما في تفسير قوله تعالى: {فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ} قال: هو الشرك في هذه الأمة أخفى من دبيب النمل على صفاة سوداء في ظلمة الليل، وهو أن تقول: والله وحياتك يا فلان وحياتي، وتقول: لولا كليبة هذا لأتانا اللصوص، ولولا البط في الدار لأتى اللصوص، وقول الرجل: ما شاء الله وشئت، وقول: لولا الله وفلان، لا تجعل فيها فلانا. هذا كله به شرك
“അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്“(ഖു൪ആന്‍:2/22) എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: അത് (أنداد സമന്‍മാര്‍) എന്ന് പറഞ്ഞത്, രാത്രിയുടെ ഇരുട്ടില്‍ കറുത്ത മിനുസമുള്ള കല്ലിലൂടെ ഉറുമ്പ് അരിക്കുന്നത്‌പോലെ വളരെ ഗൂഢമായ ശിര്‍ക്കാകുന്നു (ഒരാളെ അഭിമുഖീകരിച്ചുകൊണ്ട്) അല്ലാഹുവിനെത്തന്നെയാണെ, താങ്കളുടെ ജീവിതത്തെയും തന്നെയാണെ, എന്‍റെ ജീവിതത്തെയും തന്നെയാണെ (സത്യം) എന്നിങ്ങിനെ പറയുക, ഇന്ന ആളുടെ നായ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ വീട്ടില്‍ ഇന്നലെ രാത്രികള്ളന്‍മാര്‍ വരുമായിരുന്നുവെന്നും, പാറാവില്ലായിരുന്നുവെങ്കില്‍ കള്ളന്‍മാര്‍ വന്നിരുന്നുവെന്നും പറയുക, അല്ലാഹുവും താനും ഉദ്ദേശിച്ച പ്രകാരം എന്ന് പറയുക, അല്ലാഹുവും ഇന്ന ആളും ഇല്ലായിരുന്നുവെങ്കില്‍ എന്ന് പറയുക. ഇവയെല്ലാം ശിര്‍ക്കാകുന്നു.(ഇബ്‌നു അബീഹാതിം – ശൈഖ് ഇബ്നു ബാസ് (റഹി) അദ്ദേഹത്തിന്റെ مجموع الفتاوى لابن باز എന്ന കൃതിയില്‍ (45/1) ثابت بإسناد حسن എന്ന് വിശേഷിപ്പിച്ചു)
وَمَا یُؤۡمِنُ أَكۡثَرُهُم بِٱللَّهِ إِلَّا وَهُم مُّشۡرِكُونَ
അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്. (ഖു൪ആന്‍:12/106)
قال ابن عباس{رضي الله عنه}: إن أحدهم يشرك حتى يشرك بكلبه. فيقول: لولا الكلب لسرقنا الليلة.
ഇബ്നു അബ്ബാസ്{رضي الله عنه} പറഞ്ഞു: തീർച്ചയായും അവരിലൊരാൾ തന്റെ നായയെ വരെ പങ്ക് ചേർക്കും.അവൻ പറയും, ഈ നായ ഇല്ലായിരുന്നെങ്കിൽ രാത്രിയിൽ നാം മോഷ്ടിക്കപ്പെടുക തന്നെ ചെയ്തേനെ. [فتح الباري لإبن رجب/كتاب الإيمان]
പൂർണ്ണമായും കാരണങ്ങളുടെ മേൽ ആശ്രയിച്ച്, കാരണങ്ങളുടെയും കാര്യത്തിന്റെയും സൃഷ്ടാവിനെ മറന്നതുകൊണ്ടാണ് ഇത് ശിർക്കിന്റെ ഇനമാകുന്നത്
5. അല്ലാഹു അല്ലാത്തവരെ പിടിച്ചു സത്യം ചെയ്തു പറയല്‍
ബദ്‌രീങ്ങളാണെ സത്യം, മുഹിയിദ്ദീൻ ശൈഖാണെ സത്യം ഞാനത് ചെയ്തിട്ടില്ല, ഞാനത് എടുത്തിട്ടില്ല എന്നിങ്ങനെ അല്ലാഹു അല്ലാത്തവരെ പിടിച്ചു സത്യം ചെയ്യുന്ന സമ്പ്രദായം മുസ്‌ലിംകളിൽ കാണാറുണ്ട്. ഇത് ശി൪ക്കാണ്.
مَنْ حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ
നബി(സ്വ) പറഞ്ഞു: അല്ലാഹു അല്ലാത്തവരെ കൊണ്ട് വല്ലവനും സത്യം ചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്ക് ചെയ്തു. (അബൂദാവൂദ്: 3252 – തിർമിദി: 1535)
عَنِ ابْنِ عُمَرَ ، قَالَ : كَانَ عُمَرُ يَحْلِفُ وَأَبِي فَنَهَاهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ : مَنْ حَلَفَ بِشَيْءٍ مِنْ دُونِ اللهِ فَقَدْ أَشْرَكَ
ഇബ്‌നു ഉമർ (റ) പ്രസ്താവിച്ചു: ഉമ൪ (റ) പിതാവിനെ പിടിച്ചു് സത്യം ചെയ്യാറുണ്ടായിരുന്നു. നബി (സ്വ) അത് നിരോധിച്ചു കൊണ്ട് പറഞ്ഞു: അല്ലാഹു അല്ലാതെ വല്ല വസ്തുക്കളേയും കൊണ്ട് വല്ലവനും സത്യം ചെയ്താൽ തീർച്ചയായും അവൻ ശിർക്ക് ചെയ്തു. (മുസ്വന്നഫ് അബ്ദി റസാഖ്)
عن ابْن عُمَرَ سَمِعَ رَجُلًا يَقُولُ لَا وَالْكَعْبَةِ فَقَالَ ابْنُ عُمَرَ لَا يُحْلَفُ بِغَيْرِ اللهِ فَإِنِّي سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ مَنْ حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം ഒരാൾ പറയുന്നത് കേട്ടു: അല്ല, കഅ്ബയാണ് സത്യം. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യരുത്. നിശ്ചയം അല്ലാഹുവിന്റെ ദൂതൻ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്താൽ അവൻകാഫിറായി അല്ലെങ്കിൽ ശിർക്കു ചെയ്തു. (തിർമുദി: 1535)
മറ്റൊന്നിനെ മുന്‍നിറുത്തി സത്യം ചെയ്യുമ്പോള്‍, അല്ലാഹുവിനെപ്പോലെ ശക്തിയും സ്ഥാനവും സത്യം ചെയ്യപ്പെട്ട വസ്തുവിന് കിട്ടുന്നു. അതുകൊണ്ടാണ് അല്ലാഹുവല്ലാത്ത മറ്റെന്തിന്റെയെങ്കിലും പേരില്‍ സത്യം ചെയ്യുന്നത് ശിര്‍ക്ക് ആകുന്നത്. അതോടൊപ്പം അല്ലാഹുവിനോടുള്ള ധിക്കാരവുമായതുകൊണ്ടാണ് അത് കുഫ്‌റാണെന്ന് പറയുന്നത്. മാത്രമല്ല, അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നവന്‍ യഥാ൪ത്ഥത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കഠിനമായി അവരെ ഭയപ്പെടുന്നു.
ഏതെങ്കിലും സാഹചര്യത്തില്‍ സത്യം ചെയ്യേണ്ടി വന്നാല്‍ ‘അല്ലാഹുവാണ് സത്യം’ (والله ) എന്നേ പറയാവൂ.
6. ഞാറ്റുവേല കൊണ്ട് മഴ ലഭിച്ചുവെന്ന് പറയുക
عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، أَنَّهُ قَالَ صَلَّى لَنَا رَسُولُ اللَّهِ صلى الله عليه وسلم صَلاَةَ الصُّبْحِ بِالْحُدَيْبِيَةِ عَلَى إِثْرِ سَمَاءٍ كَانَتْ مِنَ اللَّيْلَةِ، فَلَمَّا انْصَرَفَ أَقْبَلَ عَلَى النَّاسِ فَقَالَ ” هَلْ تَدْرُونَ مَاذَا قَالَ رَبُّكُمْ ”. قَالُوا اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ” أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ، فَأَمَّا مَنْ قَالَ مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي وَكَافِرٌ بِالْكَوْكَبِ، وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي وَمُؤْمِنٌ بِالْكَوْكَبِ ”.
സൈദ്ബനു ഖാലിദ്(റ) നിവേദനം: ഹുദൈബിയ്യയില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നമസ്കാരം നബി ﷺ ഞങ്ങളുമായി നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് നബി ﷺ വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞ് കൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്. നബി ﷺ പറഞ്ഞു. ഇന്ന് എന്റെ അടിയന്മാരില്‍ ഒരു വിഭാഗം എന്നില്‍ വിശ്വസിച്ചുകൊണ്ടും മറ്റൊരു വിഭാഗം എന്നെ നിഷേധിച്ചും കൊണ്ടും പ്രഭാതത്തില്‍ പ്രവേശിക്കും. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചു. ഞാറ്റുവേലയെ നിഷേധിച്ചു. എന്നാല്‍ ഞാറ്റുവേല കൊണ്ട് ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്നു പറയുന്നവര്‍ എന്നെ നിഷേധിക്കുകയും ഞാറ്റുവേലയില്‍ വിശ്വസിക്കുകയും ചെയ്തു. (ബുഖാരി : 846)
فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ
ആകയാല്‍, നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്; നിങ്ങള്‍ അറിഞ്ഞും കൊണ്ട് (തന്നെ). (ഖു൪ആന്‍ :2/22)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:അല്ലാഹുവിന്‍റെ ഉല്‍കൃഷ്ടങ്ങളായ ഗുണവിശേഷങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരാവകാശങ്ങളിലോ, അല്ലെങ്കില്‍ അവന്‍റെ സത്തയിലോ ഏതെങ്കിലും തരത്തിലുള്ള തുല്യതയോ, പങ്കോ മറ്റേതെങ്കിലും വസ്തുവിനുണ്ടെന്ന് സങ്കല്‍പിക്കുക എന്നത്രെ അവന് സമന്മാരെ (أَنْدَادًا) ഏര്‍പ്പെടുത്തുക എന്നതിന്‍റെ വിവക്ഷ. ഈ സങ്കല്‍പത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതും, ഈ സങ്കല്‍പത്തില്‍ പര്യവസാനിക്കുന്നതുമായ വാക്കും, പ്രവൃത്തിയും, വിശ്വാസവുമെല്ലാം ശിര്‍ക്കിന്‍റെ ഇനങ്ങളില്‍ പെട്ടവയാകുന്നു. ശിര്‍ക്കാകട്ടെ – അല്ലാഹുവും റസൂലും അര്‍ത്ഥശങ്കക്കിടമില്ലാത്തവണ്ണം സ്പഷ്ടമാക്കിയിട്ടുള്ളതു പോലെ – പാപങ്ങളില്‍ വെച്ചേറ്റവും കടുത്തതും, പൊറുക്കപ്പെടാത്തതുമാകുന്നു. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച നേരുന്നതും, അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യുന്നതും ശിര്‍ക്കാകുവാനുള്ള കാരണം മേല്‍പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാമല്ലോ. ഇന്ന നക്ഷത്രത്തിന്‍റെ – അല്ലെങ്കില്‍ രാശിയുടെ – കാരണത്താല്‍ മഴ പെയ്തുവെന്ന് പറയുന്നതിനെയും, വല്ലകാര്യത്തെക്കുറിച്ചും ‘അല്ലാഹു ഉദ്ദേശിച്ചത് مَا شَاء الَّله എന്ന് പറയുമ്പോള്‍ അതോടുചേര്‍ത്ത് ‘ഇന്ന ആളും ഉദ്ദേശിച്ചത് (وَشَاءَ فُلاَنْ)’ എന്ന് കൂടി പറയുന്നതിനെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിട്ടുന്നോര്‍ക്കുമ്പോള്‍, ശിര്‍ക്കിന്‍റെ വ്യാപ്തി എത്രവലുതാണെന്ന് ആലോചിച്ചു നോക്കുക!(അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/22 ന്റെ വിശദീകരണം)
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട് …. (ഖു൪ആന്‍ :2/165)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:ഇതുപോലെയുള്ള രേഖകള്‍ മുമ്പില്‍ വെച്ചുകൊണ്ട് മുസ്‌ലിം ബഹുജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചില വാക്കുകളെപ്പറ്റിയും, ആ വാക്കുകള്‍ പ്രതിനിധീകരിക്കുന്ന വിശ്വാസങ്ങളെപ്പറ്റിയും ഒന്നാലോചിച്ചു നോക്കുക! ഉദാഹരണമായി: അല്ലാഹുവിന്‍റെയും നിങ്ങളുടെയും സഹായം ഉണ്ടെങ്കില്‍, പടച്ചവനും നേര്‍ച്ചക്കാരും സഹായിച്ചാല്‍, അല്ലാഹുവിന്‍റെയും ശുഹദാക്കളുടെയും കാവല്‍, അല്ലാഹുവിന്‍റെയും അമ്പിയാ – ഔലിയാക്കളുടെയും സഹായംകൊണ്ട്, ശൈഖിന്‍റെ ബര്‍ക്കത്ത് കൊണ്ട് എന്നിത്യാദി പലതും! ഇതെല്ലാം അല്ലാഹുവിന് ഓരോ തരത്തിലുള്ള സമന്‍മാരെ എര്‍പ്പെടുത്തലാണെന്ന് നിഷ്പക്ഷ ഹൃദയത്തോടുകൂടി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഇങ്ങിനെയുള്ള ഒരു വാക്ക് ഒരു വ്യക്തി പറയുമ്പോഴേക്ക് അയാള്‍ മുശ്‌രിക്കായി എന്നോ, അയാള്‍ ഇസ്‌ലാമില്‍ നിന്ന് ഭ്രഷ്ടായിപ്പോയി എന്നോ വിധി കല്‍പിക്കാം – കല്‍പിക്കണം – എന്നല്ല ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. ശിര്‍ക്കില്‍ തന്നെ പ്രത്യക്ഷമായതും, പരോക്ഷമായതും, ചെറുതും, വലുതും ഉള്ളത്‌കൊണ്ട് യാതൊരു വിധ വ്യാഖ്യാനത്തിനും ഇടമില്ലാത്തവണ്ണം വ്യക്തമായ അവിശ്വാസം (كَفربواح) കൊണ്ടേ വ്യക്തിയെക്കുറിച്ച് അങ്ങിനെ വിധി കല്‍പിക്കപ്പെടാവൂ. പാപങ്ങളില്‍ വെച്ച് ഏറ്റവും വലിയതും, പൊറുക്കുകയില്ലെന്ന് അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചതുമാണ് ശിര്‍ക്ക് എന്നോര്‍ക്കേതുണ്ട്. എന്നിരിക്കെ, ന്യായീകരിക്കുവാന്‍ കാരണങ്ങള്‍ എത്രതന്നെ നിലവിലുണ്ടായിരുന്നാലും ശരി, ശിര്‍ക്കിന്‍റെ ഇനങ്ങളില്‍ പെട്ടതായിരിക്കുവാന്‍ സാധ്യതയുള്ള ഏതൊരു കാര്യത്തില്‍ നിന്നും തികച്ചും ഒഴിഞ്ഞു നില്‍ക്കുന്നത് ഓരോ സത്യവിശ്വാസിയുടെയും ഒഴിച്ചുകൂടാത്ത കടമയത്രെ. അല്ലാത്തപക്ഷം അവന്‍റെ ഭാവിയെപ്പറ്റി അവന്‍ ഭയപ്പെടേണ്ടതാകുന്നു.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/165 ന്റെ വിശദീകരണം)
അനുഗ്രഹങ്ങളെ അല്ലാഹുവിലേക്ക് ചേ൪ക്കലും തനിക്ക് അനുഗ്രഹം നല്‍കിയവനിലേക്ക് ഹൃദയത്തെ ബന്ധിപ്പിക്കലും ഒരു മുസ്ലിമായ വ്യക്തിക്ക് അനിവാര്യമാണ്.
وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ
നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്. (ഖു൪ആന്‍ : 16/53)
يَعْرِفُونَ نِعْمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ ٱلْكَٰفِرُونَ
അല്ലാഹുവിന്‍റെ അനുഗ്രഹം അവര്‍ മനസ്സിലാക്കുകയും, എന്നിട്ട് അതിനെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അവരില്‍ അധികപേരും നന്ദികെട്ടവരാകുന്നു.(ഖു൪ആന്‍ : 16/83)