സ്വ൪ഗ്ഗീയ സ്ത്രീകള്‍

THADHKIRAH

സ്വ൪ഗ്ഗീയ തരുണികള്‍ക്ക് വസ്വ്ഫുകള്‍ ഏറെയാണ്. കന്യകകള്‍, സ്നേഹവതികള്‍, സമപ്രായമുള്ളവ൪, സ്നേഹം പകരുന്നവ൪, വിശാലമായ നയനങ്ങളുള്ളവ൪, വെളുത്ത് മിനുത്ത് ശരീരകാന്തി ഏറെയുള്ളവ൪ തുടങ്ങി അവ൪ക്കുള്ള വ൪ണ്ണനകള്‍ ധാരാളമാണ്.

സ്വ൪ഗ്ഗീയ സ്ത്രീകളുടെ പ്രേത്യകതകള്‍ അല്ലാഹു വിവരിച്ചിട്ടുള്ളത് കാണുക:

كَذَٰلِكَ وَزَوَّجْنَٰهُم بِحُورٍ عِينٍ

അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക് ഇണകളായി നല്‍കുകയും ചെയ്യും.   (ഖു൪ആന്‍:44/54)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: حُورٍ (ഹൂര്‍) എന്ന വാക്കിന് വെളുത്ത സുന്ദരികള്‍ എന്നും, കണ്ണിന്‍റെ വെള്ളഭാഗം നല്ല വെളുപ്പും കറുത്ത ഭാഗം നല്ല കറുപ്പുമായി ആകര്‍ഷകത്വമുള്ളവര്‍ എന്നും അര്‍ത്ഥങ്ങള്‍ നല്‍കപ്പെടുന്നു. عِينٍ (ഈന്‍) എന്ന വാക്കിന് വിശാല നേത്രമുള്ളവര്‍ എന്നും ആകര്‍ഷിക്കുന്ന കണ്ണുകളോടുകൂടിയവര്‍ എന്നിങ്ങിനെയും അര്‍ത്ഥങ്ങളുണ്ട്. ചുരുക്കത്തില്‍, ആകര്‍ഷകവും അതിസുന്ദരവുമായ ശരീരത്തോടും നേത്രങ്ങളോടും കൂടിയ തരൂണീമണികള്‍ എന്നു വിവക്ഷ. (അമാനി തഫ്സീ൪ : ഖു൪ആന്‍ 44/54 ന്റെ വിശദീകരണത്തില്‍ നിന്ന്)

كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ

അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. (ഖു൪ആന്‍:55/58)

كَأَمْثَٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ

(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്ത് പോലെയുള്ളവരാണവര്‍. (ഖു൪ആന്‍:56/23)

كَأَنَّهُنَّ بَيْضٌ مَّكْنُونٌ

സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍. (ഖു൪ആന്‍:37/49)

കൂടാതെ, പരന്‍മാരിലേക്കു ഒട്ടും ദൃഷ്ടി പതിക്കാതെ, സ്വന്തം വരന്‍മാരില്‍ മാത്രം ദൃഷ്ടി പതിക്കുന്ന പതിവ്രതകളും, സൗന്ദര്യം വമിക്കുന്നതും അത്യാകര്‍ഷകവുമായ വിശാല നേത്രങ്ങളോടു കൂടിയവരുമായ തരുണീമണികളും അവരൊന്നിച്ചുണ്ടായിരിക്കും. പക്ഷിക്കൂടുകളില്‍ മാര്‍ദ്ദവമേറിയ തൂവലുകള്‍ക്കിടയില്‍ സൂക്ഷിക്കപ്പെട്ടതും, കൈതൊട്ടോ പൊടിയാദിയോ, നിറഭേദം വരാത്തതുമായമുട്ടകളെപ്പോലെ, വടിവൊത്തു മൃദുലമായി അഴകാര്‍ന്നവരായിരിക്കും അവര്‍. (അമാനി തഫ്സീ൪ : ഖു൪ആന്‍ 37/49 ന്റെ വിശദീകരണത്തില്‍ നിന്ന്)

وَكَوَاعِبَ أَتْرَابًا

തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളാണവ൪. (ഖു൪ആന്‍:78/33)

فِيهِنَّ خَيْرَٰتٌ حِسَانٌ

അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. (ഖു൪ആന്‍:55/70)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ആകൃതിയിലും പ്രകൃതിയിലും വളരെ മികച്ചുനില്‍ക്കുന്ന സ്ത്രീകള്‍ എന്നാണ് خَيْرَاتٌ حِسَانٌ കൊണ്ടുദ്ദേശ്യം. (അമാനി തഫ്സീ൪ : ഖു൪ആന്‍ 55/70 ന്റെ വിശദീകരണത്തില്‍ നിന്ന്)

حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ

കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികളാണവ൪. (ഖു൪ആന്‍:55/72)

وَعِندَهُمْ قَٰصِرَٰتُ ٱلطَّرْفِ عِينٌ

ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ (സ്വ൪ഗവാസികളുടെ) അടുത്ത് ഉണ്ടായിരിക്കും. (ഖു൪ആന്‍:37/48)

فِيهِنَّ قَٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ

അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. (ഖു൪ആന്‍:55/59)

സ്വഭര്‍ത്താക്കളിലേക്കല്ലാതെ ദൃഷ്ടിപതിക്കാത്ത പതിവ്രതകളും, ഭര്‍ത്താക്കളെ മാത്രം സ്നേഹിക്കുന്ന തരുണീമണികളുമാണവ൪.

إِنَّآ أَنشَأْنَٰهُنَّ إِنشَآءً 
فَجَعَلْنَٰهُنَّ أَبْكَارًا
عُرُبًا أَتْرَابًا

തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. (ഖു൪ആന്‍:56/35-37)

عَنْ أَبِي هُرَيْرَةَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قِيلَ لَهُ : ” أَنَطَأُ فِي الْجَنَّةِ؟ قَالَ: نَعَمْ وَالَّذِي نَفْسِي بِيَدِهِ ، دَحْمًا دَحْمًا، فَإِذَا قَامَ عَنْهَا رَجَعَتْ مُطَهَّرَةً بكرا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി(ﷺ) ചോദിക്കപ്പെട്ടു: ഞങ്ങള്‍ സ്വ൪ഗത്തില്‍ ശാരീരിക ബന്ധത്തില്‍ ഏ൪പ്പെടുമോ? നബി(ﷺ) പറഞ്ഞു: അതെ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം, താല്‍പ്പര്യത്തോടെ അത് ചെയ്യുന്നതായിരിക്കും. അവന്‍ അവളില്‍ നിന്ന് വേ൪പിരിയുന്നതോടെ അവള്‍ (വീണ്ടും) കന്യകയായി മാറുന്നതാണ്. (ഇബ്നുഹിബ്ബാന്‍ – സില്‍സിലത്തുല്‍ സ്വഹീഹ : 3351)

സ്വ൪ഗ്ഗീയ സ്ത്രീകളുടെ പ്രേത്യകതകള്‍ നബി(ﷺ) വിവരിച്ചിട്ടുള്ളത് കാണുക:

إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَالَّتِي تَلِيهَا عَلَى أَضْوَإِ كَوْكَبٍ دُرِّيٍّ فِي السَّمَاءِ لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ وَمَا فِي الْجَنَّةِ أَعْزَبُ ‏

സ്വ൪ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസംഘം പൌ൪ണ്ണമി രാവിലെ പൂ൪ണ്ണ ചന്ദ്രനെ പോലെയായിരിക്കും. അതിനെ തുട൪ന്ന് സ്വ൪ഗത്തില്‍ പ്രവേശിക്കുന്നസംഘം ആകാശത്തില്‍ അതീവപ്രഭയാല്‍ ജ്വലിച്ച് നില്‍ക്കുന്ന നക്ഷത്രത്തെ പോലെയായിരിക്കും. അവരില്‍ ഓരോ വ്യക്തിക്കും രണ്ട് ഇണകള്‍ വീതമുണ്ടായിരിക്കും. ആ ഇണകളുടെ കണങ്കാലുകളിലെ മജ്ജ മാംസത്തിന് പിന്നില്‍ നിന്ന് കാണപ്പെടുന്നതാണ്. സ്വ൪ഗത്തില്‍ യാതൊരു അവിവാഹിതനും ഇല്ല. (മുസ്ലിം:2834)

وَلَوْ أَنَّ امْرَأَةً مِنْ أَهْلِ الْجَنَّةِ اطَّلَعَتْ إِلَى أَهْلِ الأَرْضِ لأَضَاءَتْ مَا بَيْنَهُمَا وَلَمَلأَتْهُ رِيحًا، وَلَنَصِيفُهَا عَلَى رَأْسِهَا خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ‏

സ്വർഗ്ഗവാസികളിലെ ഒരു സ്ത്രീ ഭൂനിവാസികളിലേക്ക് എത്തിനോക്കിയിരുന്നെങ്കില്‍ ആകാശഭൂമികൾക്കിടയിലുള്ള സ്ഥലം അവൾ പ്രഭാപൂരിതമാക്കും. ഈ ഭൂതലം മുഴുവനും സുഗന്ധം പരത്തും. അവളുടെ തലയിലുള്ള ശിരോവസ്ത്രം ഈ ദുന്‍യാവിനേക്കാളും അതിലുള്ളതിനെക്കാളും ശ്രേഷ്ഠകരമാണ്. (ബുഖാരി: 2796)

عَنْ أَنَسٍ،قَالَ رَسُولُ اللَّهِ صلى الله عليه وسلم :إنّ الحورَ في الجنّة يتغنّين يقُلنَ نحنُ الحُور الحسان هدينا لأزواج كرام

അനസില്‍(റ) നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു: ഹൂറുന്‍ ഐന്‍ (സ്വ൪ഗീയ സ്ത്രീകള്‍) സ്വ൪ഗത്തില്‍ പാട്ട് പാടുന്നതാണ്. അവ൪ പാടും: ഞങ്ങള്‍ നല്ല ഭംഗിയുള്ളവരാണ്, മാന്യന്‍മാരായ ഇണകള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒളിച്ച് വെക്കപ്പെട്ടിരുന്നു. സില്‍സിലത്തുല്‍ സ്വഹീഹ :3002)

حُورٍ عِينٍ – ഹൂറുന്‍ ഐന്‍ – എന്ന് വിശേഷിപ്പിച്ചിട്ടുള്ള സ്വ൪ഗസ്ത്രീകള്‍ ഈ ദുന്‍യാവിലെ സ്ത്രീകളല്ല. സ്വ൪ഗത്തില്‍ പ്രവേശിക്കുന്നവ൪ക്കായി അല്ലാഹു പ്രത്യേകം സൃഷ്ടിച്ചിട്ടുള്ളവരാണ്. അവ൪ ഈ ദുന്‍യാവിലെ സ്ത്രീകളല്ലെന്നുള്ളതിന് ഈ ഹദീസില്‍ തെളിവുണ്ട്.

عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لاَ تُؤْذِي امْرَأَةٌ زَوْجَهَا فِي الدُّنْيَا إِلاَّ قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ لاَ تُؤْذِيهِ قَاتَلَكِ اللَّهُ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا‏

മുആദ് ഇബ്നു ജബലില്‍(റ) നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു: ഭൌതിക ലോകത്ത് ഒരു സ്ത്രീ തന്റെ ഭ൪ത്താവിനെ ദ്രോഹിച്ചാല്‍ ഹൂറുല്‍ഈനിലെ അയാളുടെ ഇണ പറയുക തന്നെചെയ്യും: നീ അദ്ദേഹത്തെ ദ്രോഹിക്കാതെ, അല്ലാഹു നിന്നെ ശപിക്കട്ടെ, അദ്ദേഹം നിന്റെ അടുക്കല്‍ വന്നിറങ്ങിയ അതിഥി മാത്രമാണ്. അദ്ദേഹം നിന്നോട് വിടചൊല്ലി ഞങ്ങളിലേക്ക് എത്തിപ്പെടാറായി. (സുനനുത്തി൪മിദി:1174 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഹൂറുന്‍ ഐന്‍ ലഭിക്കാന്‍

സ്വ൪ഗ സ്ത്രീകളെ കുറിച്ച് പരാമ൪ശിക്കുന്ന വിശുദ്ധ ഖു൪ആനിലെ വചനങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള വചനങ്ങളില്‍ അവരെ ആ൪ക്കാണ് ലഭിക്കുകയെന്ന് പറയുന്നുണ്ട്. അവയില്‍ ചില വചനങ്ങള്‍ കാണുക:

إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ

സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു. (ഖു൪ആന്‍:44/51)

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌.(ഖു൪ആന്‍:55/46)

وَٱلسَّٰبِقُونَ ٱلسَّٰبِقُونَ

(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.(ഖു൪ആന്‍:56/10)

لِّأَصْحَٰبِ ٱلْيَمِينِ

വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്‌.   (ഖു൪ആന്‍:56/38)

ദുന്‍യാവില്‍ അല്ലാഹുവിനെ ഭയന്ന് അവനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്കും സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും മുന്നേറിയവര്‍ക്കും വലതുപക്ഷക്കാര്‍ക്കും സ്വ൪ഗ സ്ത്രീകളെ ഇണയായി ലഭിക്കുന്നതാണ്. വലതുപക്ഷക്കാര്‍ ആരാണെന്ന് ഖു൪ആന്‍ മറ്റൊരു സ്ഥലത്ത് പറഞ്ഞിട്ടുണ്ട്.

ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ

പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍. (ഖു൪ആന്‍:90/17-18)

إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

(മുഖ്’ലസീങ്ങള്‍) അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഇതില്‍ നിന്ന് ഒഴിവാകുന്നു.(ഖു൪ആന്‍:37/40)

ഇഖ്ലാസോടെ ജീവിക്കുന്നവ൪ക്കും അഥവാ അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും ഉദ്ദേശിച്ച് മാത്രം ക൪മ്മം അനുഷ്ഠിക്കുന്നവ൪ക്കും സ്വ൪ഗ സ്ത്രീകളെ ഇണയായി ലഭിക്കുന്നതാണ്.

അല്ലാഹുവിന്റെ മാ൪ഗത്തില്‍ രക്തസാക്ഷികളായവ൪ക്കും സ്വ൪ഗ സ്ത്രീകളെ ഇണയായി ലഭിക്കുന്നതാണെന്ന് നബി(ﷺ) പറഞ്ഞിട്ടുണ്ട്.

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لِلشَّهِيدِ عِنْدَ اللَّهِ سِتُّ خِصَالٍ… وَيُزَوَّجُ اثْنَتَيْنِ وَسَبْعِينَ زَوْجَةً مِنَ الْحُورِ الْعِينِ

മിഖ്ദാമിബ്നു മഅ്ദീകരിബയില്‍(റ) നിന്ന് നിവേദനം :അല്ലാഹുവിന്റെ റസൂല്‍(ﷺ) പറഞ്ഞു: രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുത്ത് ആറ് കാര്യങ്ങളുണ്ട് …………………. (അതിലൊന്ന്) ഹൂറുല്‍ ഈനിലെ എഴുപത്തിരണ്ട് സ്ത്രീകളെ അവന് വിവാഹം ചെയ്തു നല്‍കപ്പെടും. (തി൪മിദി:1663 – സ്വഹീഹ് അല്‍ബാനി)

ദുന്‍യാവിലെ ഇണ സ്വ൪ഗത്തിലും

ഒരു സത്യവിശ്വാസിക്ക് ദുന്‍യാവിലെ അയാളുടെ ഇണയേയും സ്വ൪ഗത്തില്‍ ഇണയായി ലഭിക്കുന്നതാണ്.

വിശ്വസിക്കുകയും സല്‍ക൪മ്മം അനുഷ്ടിക്കുകയും ചെയ്തവരെ അവരുടെ മാതാപിതാക്കളുടെയും ഭാര്യമാ൪, സന്തതികള്‍ എന്നിവരില്‍ നിന്ന് സദ് വൃത്തരായിട്ടുള്ളവരുടെയും സ്വ൪ഗത്തില്‍ ഉള്‍പ്പെടുത്തുവാന്‍ മലക്കുകള്‍ പ്രാ൪ത്ഥിക്കുന്നത് കാണുക:

رَبَّنَا وَأَدْخِلْهُمْ جَنَّٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.(ഖു൪ആന്‍:40/8)

جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ

അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവരും. (ഖു൪ആന്‍:13/23)

ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ

നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.(ഖു൪ആന്‍:43/70)

هُمْ وَأَزْوَٰجُهُمْ فِى ظِلَٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ

അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. (ഖു൪ആന്‍:36/56)

ദുന്‍യാവിലെ ഇണയെ സ്വ൪ഗത്തില്‍ ഇണയായി നല്‍കുന്നത് ദുന്‍യാവിലുണ്ടായിരുന്ന രൂപത്തിലും പ്രായത്തിലുമൊന്നുമല്ല. ഏറ്റവും ഭംഗിയുള്ള രൂപത്തിലും യുവത്വത്തിലുമായിരിക്കും. അതിനെ കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളത്.

إِنَّآ أَنشَأْنَٰهُنَّ إِنشَآءً
فَجَعَلْنَٰهُنَّ أَبْكَارًا
عُرُبًا أَتْرَابًا

തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. (ഖു൪ആന്‍:56/35-37)

ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്നു കസീ൪(റഹി) പറഞ്ഞു :

فقوله : (إنا أنشأناهن) أي : أعدناهن في النشأة الآخرة بعدما كن عجائز رمصا

(തീര്‍ച്ചയായും അവരെ നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌) : എന്നാല്‍ – ദുൻയാവിൽ അവർ വൃദ്ധകളായി കഴിഞ്ഞതിന് ശേഷം നാം അവരെ രണ്ടാമതായി വളർത്തിക്കൊണ്ടുവന്നു. (തഫ്സീ൪ ഇബ്നു കസീ൪)

ഇതിന്റെ വിശദീകരണമായി കൊണ്ടുള്ള ഒരു ഹദീസ് കൂടി കാണുക :

عَنِ الْحَسَنِ، قَالَ‏:‏ أَتَتْ عَجُوزٌ إِلَى النَّبِيِّ صلى الله عليه وسلم، فَقَالَتْ‏:‏ يَا رَسُولَ اللهِ، ادْعُ اللَّهَ أَنْ يُدْخِلَنِي الْجَنَّةَ، فَقَالَ‏:‏ يَا أُمَّ فُلانٍ، إِنَّ الْجَنَّةَ لا تَدْخُلُهَا عَجُوزٌ، قَالَ‏:‏ فَوَلَّتْ تَبْكِي، فَقَالَ‏:‏ أَخْبِرُوهَا أَنَّهَا لا تَدْخُلُهَا وَهِيَ عَجُوزٌ إِنَّ اللَّهَ تَعَالَى، يَقُولُ‏:‏ إِنَّا أَنْشَأْنَاهُنَّ إِنْشَاءً، فَجَعَلْنَاهُنَّ أَبْكَارًا، عُرُبًا أَتْرَابًا‏.‏

ഹസനില്‍(റ) നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: ഒരു വൃദ്ധ നബി(ﷺ)യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു:അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി പ്രാ൪ത്ഥിക്കണം. നബി(ﷺ) പറഞ്ഞു: ഹേ, ഇന്നയാളുടെ മാതാവേ, തീ൪ച്ചയായും സ്വ൪ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല. അപ്പോള്‍ അവ൪ തിരിഞ്ഞു പോകുകയും കരയുകയും ചെയ്തു. നബി(ﷺ) പറഞ്ഞു: അവ൪ വൃദ്ധയായ അവസ്ഥയില്‍ സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതല്ലെന്ന് അവരെ അറിയിക്കുക. (അവ൪ യുവതിയായിട്ടാണ് സ്വ൪ഗത്തില്‍ പ്രവേശിക്കുന്നത്) അല്ലാഹു പറയുന്നു: തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. (ഖു൪ആന്‍:56/35-37) (സില്‍സിലത്തുല്‍ സ്വഹീഹ)

സത്യവിശ്വാസിയുടെ ദുന്‍യാവിലെ ഇണയും സത്യവിശ്വാസിയാണെങ്കില്‍ മാത്രമേ അവളെ സ്വ൪ഗത്തില്‍ അവന് ലഭിക്കുകയുള്ളൂ. ദുന്‍യാവില്‍ ഭ൪ത്താവിനോട് അനുസരണ കാണിക്കുന്ന ഭാര്യക്ക് ഈ സൌഭാഗ്യം ലഭിക്കുന്നതാണെന്ന് നബി(ﷺ) പറഞ്ഞിട്ടുണ്ട്.

ألا أخبركم بنسائكم في الجنة قلنا بلى يا رسول الله قال ودود ولود إذا غضبت أو أسيء إليها أو غضب زوجها قالت هذه يدي في يدك لا أكتحل بغمض حتى ترضى

സ്വ൪ഗത്തില്‍ നിങ്ങളുടെ സ്ത്രീകള്‍ ആരെന്ന് ഞാന്‍ പറഞ്ഞു തരട്ടെയോ? ഞങ്ങള്‍ പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലേ. നബി(ﷺ) പറഞ്ഞു: നല്ല സ്നേഹം പകരുന്നവളും കൂടുതല്‍ പ്രസവിക്കുന്നവളുമാണ്. അവ൪ ദേഷ്യപ്പെടുകയില്ല. അവളുടെ ഭ൪ത്താവ് അവളോട് മോശമായി പെരുമാറുകയോ അല്ലെങ്കില്‍ ദേഷ്യപ്പെടുകയോ ചെയ്താല്‍ അവള്‍ പറയും: ഇതാ എന്റെ കൈകള്‍ നിങ്ങളുടെ കൈകളില്‍, നിങ്ങള്‍ എന്നെ പ്രീതിപ്പെടാതെ ഞാന്‍ ഉറങ്ങുകയില്ല. (ത്വബ്റാനി – അല്‍ബാനി ഹസനുന്‍ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)

സ്വർഗത്തിൽ പുരുഷന്മാർക്ക് ഹുറുന്‍ ഐന്‍ എന്ന ഇണകളുണ്ടെന്ന് പറയുന്ന ഖുർആൻ എന്ത് കൊണ്ടാണ് സ്ത്രീകൾക്കുള്ള ഇണകളെക്കുറിച്ച് യാതൊന്നും പറയാതിരിക്കുന്നത് ?

പുരുഷനായിരുന്നാലും സ്ത്രീ ആയിരുന്നാലും അവർ സത്യവിശ്വാസം ഉൾക്കൊള്ളുകയും സല്‍ക൪മ്മം അനുഷ്ഠിക്കുകയും ചെയ്‌താൽ അവർക്ക് സ്വർഗപ്രവേശനമുണ്ടെന്നും അവരുടെ ചെയ്തികൾക്കെല്ലാം തക്കതായ പ്രതിഫലം അവർക്ക് ലഭിക്കുമെന്നും സ്വർഗത്തിൽ പ്രവേശിക്കുന്ന അവ൪ക്കിടയിൽ ലിംഗത്തിന്റെ വെളിച്ചത്തിൽ എന്തെങ്കിലും തരത്തിലുള്ള അനീതിയുണ്ടാവുകയില്ലെന്നും ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്.

وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًا

ആണാകട്ടെ, പെണ്ണാകട്ടെ ആര് സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല. (ഖുർആൻ: 4/124)

സ്വർഗത്തിൽ പ്രവേശിക്കുന്ന പുരുഷനും സ്ത്രീക്കുമെല്ലാം അവർ ആഗ്രഹിക്കുന്നതെല്ലാം അവിടെയുണ്ടാവുമെന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്.

يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَٰلِدُونَ

സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.(ഖുർആൻ: 43/71)

وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ

നിങ്ങള്‍ക്കവിടെ (സ്വ൪ഗത്തില്‍) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. (ഖുർആൻ: 41/31)

സ്ത്രീകൾക്കും പുരുഷന്മാർക്കുമെല്ലാം അവർ ആഗ്രഹിക്കുന്നതെല്ലാം സ്വർഗത്തിൽ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഖുർആൻ പക്ഷെ, ധർമ്മനിഷ്ഠ പാലിക്കുന്ന പുരുഷന്മാർക്ക് ഇണകളായി ലഭിക്കുന്ന സ്വർഗസ്ത്രീകളെക്കുറിച്ച് പ്രത്യേകമായി എടുത്ത് പറയുന്നുണ്ട്. അതിന് കാരണം സ്ത്രീസൗന്ദര്യം വലിയൊരു പരീക്ഷണമാവുന്നത് പുരുഷന് മാത്രമാണെന്നും പ്രസ്തുത പരീക്ഷണത്തിൽ വിജയിക്കുന്നവർക്കുള്ള പ്രത്യേകമായ സമ്മാനമാണ് അതെന്നുമാണ്. സ്ത്രീയുടെ ശാരീരികസൗന്ദര്യവും അർദ്ധനഗ്നതയും നഗ്നതയുമെല്ലാം പുരുഷനിൽ താല്‍പ്പര്യമുളവാക്കുന്നതാണ്. പെണ്ണിനെ അവൻ ഇഷ്ടപ്പെടുന്ന രൂപത്തിൽ കാണുമ്പോൾ തന്നെ അവന്റെ ശരീരം ഉണരുന്നു. ലൈംഗികമായി അവൻ ഉത്തേജിതനായിത്തീരുന്നു. അതുകൊണ്ട് തന്നെ, ആസ്വദിക്കുന്ന രൂപത്തിൽ അന്യസ്ത്രീകളെ നോക്കരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. തനിക്ക് ആസ്വദിക്കുവാൻ അർഹതയില്ലാത്തവരുടെ നഗ്നതയോ അർധനഗ്നതയോ കാണരുതെന്ന് ഇസ്‌ലാം പുരുഷനോട് കല്പിക്കുന്നു. നഗ്നതയും അർദ്ധനഗ്നതയും സ്ത്രീസൗന്ദര്യത്തിന്റെ പ്രദർശനവുമെല്ലാം വ്യാപകമായ സമൂഹത്തിൽ പുറത്തിറങ്ങുന്ന പുരുഷനെ സംബന്ധിച്ചിടത്തോളം ഈ വിലക്കുകൾ പാലിക്കുക വളരെ പ്രയാസകരമാണ്. സ്ത്രീസൗന്ദര്യത്തിനു നേരെ കണ്ണുകൾ താഴ്ത്തണമെന്ന ഖുർആനിക നിർദേശം പാലിക്കുന്നതിന് നല്ലപോലെ പരിശ്രമിക്കേണ്ടതുണ്ട്. പരീക്ഷണങ്ങൾ സഹിച്ച് ഈ ദൈവികനിർദേശം പാലിക്കുന്ന പുരുഷന് ലഭിക്കുന്ന സമ്മാനമാണ് ഖുർആനിൽ പ്രതിപാദിക്കുന്ന സ്വർഗസ്ത്രീകൾ. അവരെക്കുറിച്ച പ്രതിപാദനങ്ങൾ അന്യസ്ത്രീകളുടെ സൗന്ദര്യം ആസ്വദിക്കുന്നതിൽ നിന്ന് പുരുഷന്മാരെ പൂർണമായും പിന്തിരിപ്പിക്കുന്ന രീതിയിലുള്ളവയാണ്. വിശുദ്ധമായ ദാമ്പത്യജീവിതത്തിൽ മാത്രം തങ്ങളുടെ ലൈംഗികാസ്വാദനം ഒതുക്കുവാൻ അത് പുരുഷന്മാരെ പ്രേരിപ്പിക്കുന്നു.

പുരുഷന്റെ സൗന്ദര്യം സ്ത്രീയെയും ആകർഷിക്കുമെങ്കിലും അത് അവളിൽ പുരുഷന്‍മാരുടേതുപോലെ സ്വാധീനം ചെലുത്തുകയില്ല. അവൾക്ക് ഇഷ്ടപ്പെട്ട പുരുഷനോടാണ് അവള്‍ക്ക് താല്‍പ്പര്യം. തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യമാണ് അവള്‍ കൊതിക്കുന്നത്. പുറത്ത് വ്യാപകമായ സൗന്ദര്യപ്രദർശനമോ നഗ്നതയുടെയും അർധനഗ്നതയുടെയും പ്രദർശനങ്ങളോ സ്ത്രീക്ക് വലിയൊരു പരീക്ഷണമാവുന്നില്ല. തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ സൗന്ദര്യവും നഗ്നതയും മാത്രമേ അവളിൽ സ്വാധീനം ചെലുത്തുകയുള്ളൂ. പുരുഷസൗന്ദര്യം പെണ്ണിന് ഒരു പരീക്ഷണമേയല്ല എന്ന സാരം. അതുകൊണ്ടുതന്നെ ആ രംഗത്ത് അവൾക്ക് നൽകുന്ന പ്രത്യേകമായ സമ്മാനങ്ങളെക്കുറിച്ച് എടുത്ത് പറയേണ്ടതില്ല. എന്നാൽ അവൾക്ക് അവൾ ആഗ്രഹിക്കുന്ന തരത്തിലുള്ള എല്ലാ ആസ്വാദനങ്ങളും സ്വർഗ്ഗത്തിലുണ്ടാവുമെന്നും അവളോട് യാതൊരു വിധ അനീതിയുമുണ്ടാവുകയില്ലെന്നും ഖു൪ആന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒരു സത്യവിശ്വാസിനിക്ക് ദുന്‍യാവിലെ അവളുടെ സത്യവിശ്വാസിയായ ഇണയെ സ്വ൪ഗത്തില്‍ ഇണയായി ലഭിക്കുന്നതാണെന്ന് ഖു൪ആന്‍ പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നു. ഇനി അയാള്‍ സത്യവിശ്വാസിയല്ലെങ്കില്‍ അവള്‍ക്ക് അ൪ഹിച്ച ഇണയെ സ്വ൪ഗത്തില്‍ ലഭിക്കുമെന്നും മേല്‍ വചനത്തില്‍ നിന്ന് വ്യക്തമാണ്.

ദുനിയാവിൽ സ്ത്രീകൾക്ക് ആറ് തരം അവസ്ഥകളാണ്. അവള്‍ സ്വ൪ഗ പ്രവേശനത്തിന് അ൪ഹതയുള്ളവളാണെങ്കില്‍ ഈ എല്ലാ അവസ്ഥകൾക്കും പകരമായത് അവർക്ക് സ്വർഗത്തിൽ ലഭിക്കുന്നതായിരിക്കും. ആ ആറ് അവസ്ഥകൾ ഇപ്രകാരമാണ് :

(ഒന്ന്)ഒരു സ്ത്രീ കന്യകയായി മരണപ്പെട്ടു കഴിഞ്ഞാൽ

(രണ്ട്)ഒരു സ്ത്രീ ത്വലാഖ് ചെയ്യപ്പെട്ടതിനു ശേഷം മറ്റൊരു വിവാഹം കഴിക്കാതെ മരണപ്പെട്ടാൽ

(മൂന്ന്)വിവാഹം കഴിഞ്ഞ സ്ത്രീ, അവരുടെ കൂടെ ഭർത്താവ് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നുമില്ല

ഈ മൂന്ന് വിഭാഗം സ്ത്രീകള്‍ക്കും അല്ലാഹു സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു പുരുഷനെ വിവാഹം ചെയ്തുകൊടുക്കും.

നബി ﷺ പറഞ്ഞു: സ്വർഗ്ഗത്തിൽ ഒരു അവിവാഹിതരുമുണ്ടാവില്ല. (മുസ്ലിം)

(നാല്)വിവാഹം കഴിഞ്ഞ ശേഷം മരണപ്പെട്ട ഒരു സ്ത്രീ

(അഞ്ച്)ഒരു സ്ത്രീ തന്റെ ഭർത്താവ് മരണപ്പെടുകയും, ശേഷം മരണം വരെ ഭർത്താവില്ലാതെ ജീവിക്കുകയും ചെയ്താൽ –

അവർ സ്വർഗ്ഗത്തിൽ തന്റെ ദുനിയാവിലെ ഭർത്താവിന്റെ കൂടെയായിരിക്കും.

അല്ലാഹു പറയുന്നു :

جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ

അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവരും. (ഖു൪ആന്‍:13/23)

ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ

നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.(ഖു൪ആന്‍:43/70)

(ആറ്)ഒരു സ്ത്രീ തന്റെ ഭർത്താവ് മരണപ്പെടുകയും, ശേഷം മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്താൽ

അവർ സ്വർഗ്ഗത്തിൽ തന്റെ അവസാനത്തെ ഭർത്താവിന്റെ കൂടെയായിരിക്കും.

നബി ﷺ പറഞ്ഞു: ഒരു സ്ത്രീ തന്റെ അവസാനത്തെ ഭർത്താവിന്റെ കൂടെയാണ്. (സ്വഹീഹുൽ ജാമിഅ് അസ്സ്വഗീർ : 6691)

Leave a Reply

Your email address will not be published.

Similar Posts