നബി ﷺ പഠിപ്പിച്ച വളരെ ശ്രേഷ്ടമായ ഒരു സുന്നത്ത് നമസ്കാരമാണ് ളുഹാ നമസ്കാരം. നബി ﷺ അത് സ്ഥിരമായി നി൪വ്വഹിച്ചിരുന്നു എന്നതിനു പുറമെ പല സ്വഹാബികളെയും വിളിച്ചു കൊണ്ട് അത് നിങ്ങള്‍ നി൪വ്വഹിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.
عَنْ أَبِي هُرَيْرَةَ، قَالَ أَوْصَانِي خَلِيلِي صلى الله عليه وسلم بِثَلاَثٍ بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَرَكْعَتَىِ الضُّحَى وَأَنْ أُوتِرَ قَبْلَ أَنْ أَرْقُدَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: എന്റെ കൂട്ടുകാരനായിരുന്ന റസൂല്‍ ﷺ മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയത്ത് നല്‍കിയിരുന്നു.എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കല്, (എല്ലാ ദിവസവും) രണ്ട് റക്അത്ത് ളുഹാ നമസ്കാരം നി൪വ്വഹിക്കല്‍, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നമസ്കരിക്കല്‍ . (മുസ്ലിം:721)
عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي حَبِيبِي صلى الله عليه وسلم بِثَلاَثٍ لَنْ أَدَعَهُنَّ مَا عِشْتُ بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَلاَةِ الضُّحَى وَبِأَنْ لاَ أَنَامَ حَتَّى أُوتِرَ
അബൂദർറില്‍(റ) നിന്ന് നിവേദനം : എന്റെ ഹബീബായ റസൂല്‍ ﷺ മൂന്ന് കാര്യങ്ങള്‍ കൊണ്ട് എന്നെ വസ്വിയത്ത് ചെയ്യുകയുണ്ടായി. ജീവിച്ചിരുന്ന കാലമത്രയും ഞാനത് ഉപേക്ഷിച്ചിട്ടില്ല. എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുക, ളുഹാ നമസ്കാരം നി൪വ്വഹിക്കുക, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നമസ്കരിക്കുക എന്നിവയാണത്. (മുസ്ലിം:722)
ഈ രണ്ട് ഹദീസുകളില്‍ നിന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് ളുഹാ നമസ്കാരം പ്രധാനപ്പെട്ട ഐച്ഛിക നമസ്കാരമാണെന്നാണ്. ഇത് ഈ രണ്ട് സ്വഹാബികള്‍ക്ക് മാത്രമുള്ള കാര്യമല്ല. മറിച്ച് മുഴുവന്‍ മുസ്ലിംകള്ക്കുമുള്ളതാണെന്നാണ് പണ്ഢിതന്‍മാ൪ വിശദമാക്കുന്നത്. ഇമാം നവവി(റഹി), ശൈഖ് ഇബ്നു ബാസ്(റഹി) തുടങ്ങി പല പണ്ഢിതന്മാരും ഇപ്രകാരം വിശദീകരിച്ചിട്ടുണ്ട്.
ളുഹാ നമസ്കാരത്തിന്റെ പ്രാധാന്യം
നമ്മുടെ ശരീരത്തിൽ 360 സന്ധികളുണ്ടെന്നാണ് നബി ﷺ നമ്മെ അറിയിച്ചിട്ടുള്ളത്.
عَائِشَةَ، تَقُولُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: إِنَّهُ خُلِقَ كُلُّ إِنْسَانٍ مِنْ بَنِي آدَمَ عَلَى سِتِّينَ وَثَلاَثِمَائَةِ مَفْصِلٍ
ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുഴുവന്‍ മനുഷ്യരും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ശരീരത്തിൽ 360 സന്ധികളായിക്കൊണ്ടാണ്. (മുസ്ലിം 1007)
ഈ 360 സന്ധികളും സുഗമമായി പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ജീവിതം സുഖകരമാവുക. അതുകൊണ്ട് തന്നെ വലിയൊരനുഗ്രഹമാണിത് എന്നതിൽ സംശയമില്ല. ഈ അനുഗ്രഹത്തിനുള്ള നന്ദിയാണ് ളുഹാ നമസ്കാരം.
حَدَّثَنِي عَبْدُ اللَّهِ بْنُ بُرَيْدَةَ، قَالَ سَمِعْتُ أَبِي بُرَيْدَةَ، يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” فِي الإِنْسَانِ ثَلاَثُمِائَةٍ وَسِتُّونَ مَفْصِلاً فَعَلَيْهِ أَنْ يَتَصَدَّقَ عَنْ كُلِّ مَفْصِلٍ مِنْهُ بِصَدَقَةٍ ” . قَالُوا وَمَنْ يُطِيقُ ذَلِكَ يَا نَبِيَّ اللَّهِ قَالَ ” النُّخَاعَةُ فِي الْمَسْجِدِ تَدْفِنُهَا وَالشَّىْءُ تُنَحِّيهِ عَنِ الطَّرِيقِ فَإِنْ لَمْ تَجِدْ فَرَكْعَتَا الضُّحَى تُجْزِئُكَ ” .
നബി ﷺ പറഞ്ഞു: ‘മനുഷ്യ ശരീരത്തിൽ 360 സന്ധികളുണ്ട്. ഓരോന്നിനുമുള്ള സ്വദഖ അവൻ കൊടുക്കേണ്ടതുണ്ട്.’ സ്വഹാബികൾ ചോദിച്ചു: ‘ആർക്കാണതിനു കഴിയുക ?’ നബി(സ) പറഞ്ഞു: ‘പള്ളിയിൽ കഫം കണ്ടാൽ അത് മണ്ണിട്ട് മൂടൽ, വഴിയിലെ തടസ്സം ഓരങ്ങളിലേക്ക് മാറ്റൽ, ഇത് രണ്ടും കഴിഞ്ഞില്ലെങ്കിൽ രണ്ട് റക്അത്ത് ളുഹാ നമസ്കാരം , അത് നിനക്ക് മതിയാവും.’ (അബൂദാവൂദ്: 5242)
عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ “ يُصْبِحُ عَلَى كُلِّ سُلاَمَى مِنْ أَحَدِكُمْ صَدَقَةٌ فَكُلُّ تَسْبِيحَةٍ صَدَقَةٌ وَكُلُّ تَحْمِيدَةٍ صَدَقَةٌ وَكُلُّ تَهْلِيلَةٍ صَدَقَةٌ وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنِ الْمُنْكَرِ صَدَقَةٌ وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنَ الضُّحَى ”
അബൂദർറില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: പ്രാഭാതത്തിൽ നിങ്ങളുടെ ഓരോ സന്ധികൾക്കും ധർമ്മമുണ്ട്. എല്ലാ തസ്ബീഹും സ്വദഖയാണ്. എല്ലാ തഹ്മീദും സ്വദഖയാണ്. എല്ലാ തഹ്ലീലും സ്വദഖയാണ്. എല്ലാ തക്ബീറും സ്വദഖയാണ്. . നൻമ കൽപിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്. എന്നാല്‍ ളുഹാ സമയത്ത് നി൪വ്വഹിക്കുന്ന രണ്ട് റക്അത്ത് (നമസ്കാരം) ഇതിനെല്ലാം മതിയാകുന്നതാണ്. (മുസ്ലിം: 720)
عَنْ أَبِي الدَّرْدَاءِ، وَأَبِي، ذَرٍّ عَنْ رَسُولِ اللَّهِ صلى الله عليه وسلم “ عَنِ اللَّهِ، عَزَّ وَجَلَّ أَنَّهُ قَالَ ابْنَ آدَمَ ارْكَعْ لِي مِنْ أَوَّلِ النَّهَارِ أَرْبَعَ رَكَعَاتٍ أَكْفِكَ آخِرَهُ
അബൂദർറില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹുവില്‍ നിന്ന് : അല്ലാഹു പറഞ്ഞിരിക്കുന്നു: മനുഷ്യരെ, എനിക്ക് വേണ്ടി നിങ്ങള്‍ പകലിന്റെ ആദ്യത്തില്‍ നാല് റക്അത്ത് (നമസ്കാരം) നി൪വ്വഹിക്കുക. എങ്കില്‍ (ആ ദിവസത്തിന്റെ) അവസാനം വരെ അത് മതിയാകുന്നതാണ്. (തി൪മിദി:475)
عن أبي موسى الأشعري: مَنْ صلّى الضُّحى أربعًا، و قبلَ الأُولى أربعًا، بُنِيَ لهُ بَيتًا في الجنَّةِ
അബൂ മൂസൽ അശ്അരിയിൽ (റ) നിന്ന് നിവേദനം : ആരെങ്കിലും നാല് റക്അത്ത് ളുഹാ നമസ്കരിക്കുകയും ആദ്യത്തെ (നമസ്കാരമായ ളുഹ്റിന്) മുമ്പുള്ള 4 റക്അത്ത് ( റവാത്തിബ് സുന്നത്ത്) നമസ്കരിക്കുകയും ചെയ്താൽ അവന് സ്വർഗത്തിൽ ഒരു ഭവനം നിർമ്മിക്കപ്പെടും. (സിൽസിലത്തു സ്വഹീഹ : 2349)
ആദ്യത്തെ നമസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത് ളുഹർ നമസ്കാരമാണ്. ആദ്യത്തേതിന് മുമ്പായി നാല് നമസ്കരിച്ചാൽ എന്നാൽ ളുഹറിന് മുമ്പുള്ള 4 റക്അത്ത് സുന്നത്ത് നമസ്കാരമാണ്.
റക്അത്തുകളുടെ എണ്ണം
ളുഹാ നമസ്കാരത്തിലെ ഏറ്റവും കുറഞ്ഞ റക്അത്തിന്റെ എണ്ണം രണ്ടാണ്. അബൂഹുറൈറ(റ) വിന് നബി ﷺ നല്കിയ വസ്വിയത്ത് രണ്ട് റക്അത്ത് ളുഹാ നമസ്കരിക്കണമെന്നായിരുന്നു. അതില്‍ വ൪ദ്ധനവ് നടത്താവുന്നതാണെന്നതിനും തെളിവ് വന്നിട്ടുണ്ട്.
عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي الضُّحَى أَرْبَعًا وَيَزِيدُ مَا شَاءَ اللَّهُ
ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ നാല് റക്അത്ത് ളുഹാ നമസ്കരിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്ന് അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തില്‍ വര്‍ദ്ധിപ്പിക്കാറുമുണ്ട്. മറ്റൊരു റിപ്പോ൪ട്ടില്‍ നബി ﷺ ഉദ്ദേശിക്കുന്നത്ര എന്നാണ് ഉള്ളത്. (മുസ്ലിം:719)
عَنْ أُمِّ هَانِئٍ قَالَتْ ذَهَبْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم عَامَ الْفَتْحِ، فَوَجَدْتُهُ يَغْتَسِلُ، وَفَاطِمَةُ ابْنَتُهُ تَسْتُرُهُ قَالَتْ فَسَلَّمْتُ عَلَيْهِ فَقَالَ ” مَنْ هَذِهِ ”. فَقُلْتُ أَنَا أُمُّ هَانِئٍ بِنْتُ أَبِي طَالِبٍ. فَقَالَ ” مَرْحَبًا بِأُمِّ هَانِئٍ ”. فَلَمَّا فَرَغَ مِنْ غُسْلِهِ، قَامَ فَصَلَّى ثَمَانِيَ رَكَعَاتٍ، مُلْتَحِفًا فِي ثَوْبٍ وَاحِدٍ، فَلَمَّا انْصَرَفَ قُلْتُ يَا رَسُولَ اللَّهِ، زَعَمَ ابْنُ أُمِّي أَنَّهُ قَاتِلٌ رَجُلاً قَدْ أَجَرْتُهُ فُلاَنَ بْنَ هُبَيْرَةَ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” قَدْ أَجَرْنَا مَنْ أَجَرْتِ يَا أُمَّ هَانِئٍ ”. قَالَتْ أُمُّ هَانِئٍ وَذَاكَ ضُحًى.
ഉമ്മുഹാനിഅ്(റ) വില്‍ നിന്ന് നിവേദനം: മക്കാവിജയ വര്‍ഷം നബി ﷺ യുടെ അടുത്ത് ഞാന്‍ ചെന്നു. അവിടുന്നു കുളിക്കുന്നതായി ഞാന്‍ കണ്ടു. ഫാത്വിമ: ഒരു മറ നബി ﷺ ക്ക് പിടിച്ച്കൊണ്ടിരിക്കുന്നു. ഞാന്‍ നബി ﷺ ക്ക് സലാം പറഞ്ഞു. ഇതാരെന്ന് നബി ﷺ ചോദിച്ചു. അബൂത്വാലിബിന്റെ മകള്‍ ഉമ്മുഹാനിഅ ആണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉമ്മുഹാനിഅക്ക് സ്വാഗതം എന്ന് നബി ﷺ അരുളി: അവിടുന്ന് കുളിയില്‍ നിന്ന് വിരമിച്ചപ്പോള്‍ എട്ട് റക്അത്തു നിന്ന് നമസ്കരിച്ചു. ……. ഉമ്മു ഹാനിഅ് പറയുന്നു. അതു ളുഹാ നമസ്കാരമായിരുന്നു. (ബുഖാരി:357)
ഈ രണ്ട് റക്അത്തായിട്ടാണ് ളുഹാ നമസ്കാരം നി൪വ്വഹിക്കേണ്ടത്. ഓരോരുത്ത൪ക്കും അവ൪ക്ക് കഴിയുന്നത്ര രണ്ടു മുതൽ ഇരട്ടിയായി എട്ടു റക്അത്തുവരെ ഇതു നിർവഹിക്കാം. എന്നാൽ ഇരട്ടിയായി എത്രയും നിർവഹിക്കാവുന്നതാണ് എന്ന വീക്ഷണവും പണ്ഡിതന്മാർക്കുണ്ട്. അവിടുന്ന് ഉദ്ദേശിക്കുന്ന രൂപത്തില്‍ വര്ദ്ധിപ്പിക്കാറുമുണ്ടെന്ന ആയിശയുടെ (റ) ഹദീസാണവർക്ക് തെളിവ്.
ള്വുഹാ നമസ്കാരത്തിൽ സൂറത്തുൽ ഫാത്തിഹക്ക് ശേഷം സൂറത്തുള്ള്വുഹായും സൂറത്തുശ്ശർഹും (അലം നശ്റഹ്) ഓതൽ സുന്നത്താണോ? അതല്ലെങ്കിൽ, ള്വുഹാ നമസ്കാരത്തിൽ പ്രത്യേകമായി ഓതേണ്ട വല്ല സൂറത്തുമുണ്ടോ?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: ള്വുഹാ നമസ്കാരത്തിൽ ഫാത്തിഹക്ക് ശേഷം പ്രത്യേകമായി ഓതേണ്ട സൂറത്തുകൾ ഒന്നുമില്ല. ക്വുർആനിൽ നിന്ന് എളുപ്പമുള്ള ഏതെങ്കിലുമൊരു ഭാഗമോ സൂറത്തോ, ള്വുഹാ നമസ്കാരത്തിൽ ഒരാൾക്ക് ഓതാവുന്നതാണ്. അങ്ങനെയാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ള്വുഹാ നമസ്കാരത്തിൽ ഏതെങ്കിലുമൊരു പ്രത്യേകസൂറത്ത് സ്ഥിരമായി ഓതുന്നതിന് തെളിവൊന്നുമില്ല. (https://youtu.be/BqRGRkJ8EBo)
ളുഹാ നമസ്കാരത്തിന്റെ സമയം
സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞ് ളുഹർ ബാങ്ക് കൊടുക്കുന്നതിന്റെ 20 മിനുട്ട് മുമ്പ് വരെ ഇതു നിർവഹിക്കാം.
ളുഹാ നമസ്കാരത്തിന്റെ ശ്രേഷ്ട സമയം
സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞ് ളുഹർ ബാങ്ക് കൊടുക്കുന്നതിന്റെ 20 മിനുട്ട് മുമ്പ് വരെ ഇതു നിർവഹിക്കാം. വെയിൽ ചൂടായ ശേഷം നിർവഹിക്കലാണ് നല്ലത്. (ഫതാവാ ഇബ്നു ബാസ് : 11/395)
عَنْ زَيْدَ بْنَ أَرْقَمَ، رَأَى قَوْمًا يُصَلُّونَ مِنَ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاَةَ فِي غَيْرِ هَذِهِ السَّاعَةِ أَفْضَلُ . إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ صَلاَةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ ”
സൈദുബ്നു അർഖമില്(റ) നിന്ന് നിവേദനം: (ആദ്യ സമയത്ത്) ളുഹാ നമസ്കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതല്ലാത്ത സമയത്ത് നമസ്കരിക്കലാണ് ഉത്തമമെന്ന് അവർക്കറിഞ്ഞുകൂടെ? നിശ്ചയം റസൂൽ ﷺ പറഞ്ഞിട്ടുണ്ട് : അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്കാരം ഒട്ടകകുഞ്ഞുങ്ങൾ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊളളുന്ന സമയമത്രെ. (മുസ്ലിം:748)
സൂര്യൻ ഉദിച്ച അല്പം ഉയർന്നാൽ ത്തന്നെ ളുഹാ നമസ്കാരത്തിന്റെ സമയം ആരംഭിക്കുമെങ്കിലും , ഒന്നുകൂടി വെയിൽ തറച്ച് മണൽ ചൂടാകാനെടുക്കുന്ന സമയം പിന്നിട്ടാലാണ് ളുഹാ നമസ്കാരത്തിൻറെ ഏറ്റവും ശ്രേഷ്ഠമായ സമയം എന്നതാണ് ഈ ഹദീസ് പഠിപ്പിക്കുന്നത് ഇമാം നവവി തന്റെ ശറഹ് മുസ്ലിമിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ സമയത്ത് ളുഹാ നമസ്കരിക്കുന്നതിനെയാണ് അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ) നമസ്കാരം എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.
عَنْ زَيْدِ بْنِ أَرْقَمَ أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَى عَلَى مَسْجِدِ قُبَاءَ أَوْ دَخَلَ مَسْجِدَ قُبَاءَ بَعْدَمَا أَشْرَقَتْ الشَّمْسُ فَإِذَا هُمْ يُصَلُّونَ فَقَالَ إِنَّ صَلاةَ الأَوَّابِينَ كَانُوا يُصَلُّونَهَا إِذَا رَمِضَتْ الْفِصَالُ
സൂര്യോദയത്തിന് ശേഷം നബി ﷺ ഖുബാ പള്ളിയിലേക്ക് വരുകയോ അവിടെ പ്രവേശിക്കുകയോ ചെയ്തു. അപ്പോൾ അവർ നമസ്കരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: അവ്വാബീൻ നമസ്കാരം (പശ്ചാത്തപിക്കുന്നവരുടെ നമസ്കാരം) അവർ മണൽ ചൂടുപിടിച്ചാലായിരുന്നു നിർവഹിച്ചിരുന്നത്. (അഹ്മദ്)
ളുഹാ നമസ്കാരം ശേഷമുള്ള ദിക്റ്
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: صَلَّى رَسُولُ اللهِ صلى الله عليه وسلم الضُّحَى ثُمَّ قَالَ: اللَّهُمَّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ، حَتَّى قَالَهَا مِئَةَ مَرَّةٍ.
അബൂദർറില്‍(റ) നിന്ന് നിവേദനം :അവ൪ പറഞ്ഞു: നബി ﷺ ളുഹാ നമസ്കരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു:
اللَّهُمَّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
അല്ലാഹുമ്മ ഗ്ഫി൪ലീ വതുബ് അലയ്യ ഇന്നക അന്ത തവ്വാബു൪റഹീം
അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് നല്കേണമേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
അവിടുന്ന് ഇത് 100 തവണ പറഞ്ഞു. (അദബുല്‍ മുഫ്രദ് : 1/619 – സ്വഹീഹ് അല്‍ബാനി)