അന്ത്യനാളില്‍ ഖബ്റുകളില്‍ നിന്ന് മനുഷ്യരെ മഹ്ശറയില്‍ വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടുന്നതാണ്. ജനങ്ങള്‍ മഹ്ശറയില്‍ നില്‍ക്കുന്ന അവസരത്തില്‍ അതിന്റെ ദൈ൪ഘ്യതയും മനപ്രയാസവും കാരണമായി അവശരാവുകയും ദാഹിക്കുകയും ചെയ്യുന്നു. ആ അവസരത്തില്‍ നബിﷺക്ക് ആദരവ് എന്ന നിലക്ക് അല്ലാഹു നല്‍കുന്ന ഹൌളുല്‍ കൌസറിലെ വെള്ളം, നബി ﷺ യുടെ കൈയ്യാല്‍ അദ്ദേഹത്തിന്റെ സമുദായത്തിലെ സത്യവിശ്വാസികള്‍ക്ക് നല്‍കുന്നു. അതില്‍ നിന്ന്‍ ആരെങ്കിലും കുടിപ്പിക്കപ്പെടുകയാണെങ്കില്‍ പിന്നീടൊരിക്കലും അവന് ദാഹിക്കുകയില്ല.
عَنْ أَنَسٍ، قَالَ بَيْنَا رَسُولُ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ بَيْنَ أَظْهُرِنَا إِذْ أَغْفَى إِغْفَاءَةً ثُمَّ رَفَعَ رَأْسَهُ مُتَبَسِّمًا فَقُلْنَا مَا أَضْحَكَكَ يَا رَسُولَ اللَّهِ قَالَ ” أُنْزِلَتْ عَلَىَّ آنِفًا سُورَةٌ ” . فَقَرَأَ ” بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ { إِنَّا أَعْطَيْنَاكَ الْكَوْثَرَ – فَصَلِّ لِرَبِّكَ وَانْحَرْ – إِنَّ شَانِئَكَ هُوَ الأَبْتَرُ} ” .ثُمَّ قَالَ ” أَتَدْرُونَ مَا الْكَوْثَرُ ” . فَقُلْنَا اللَّهُ وَرَسُولُهُ أَعْلَمُ . قَالَ ” فَإِنَّهُ نَهْرٌ وَعَدَنِيهِ رَبِّي عَزَّ وَجَلَّ عَلَيْهِ خَيْرٌ كَثِيرٌ هُوَ حَوْضٌ تَرِدُ عَلَيْهِ أُمَّتِي يَوْمَ الْقِيَامَةِ آنِيَتُهُ عَدَدُ النُّجُومِ
അനസ് (റ) വില്‍ നിവേദനം: ഒരിക്കൽ നബി ﷺ ഞങ്ങൾക്ക് ഇടയിലായിരിക്കെ ഒരു മയക്കത്തിലേക്ക് വഴുതിവീണു. പിന്നീട് അവിടുന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു. ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്തിനാണ് താങ്കൾ ചിരിച്ചത്? അവിടുന്ന് പറഞ്ഞു: ഇപ്പോൾ എനിക്ക് മേൽ ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയുണ്ടായി. ശേഷം അവിടുന്ന് സൂറ: കൗസർ പാരായണം ചെയ്തു. എന്നിട്ട് നബി ﷺ ചോദിച്ചു:: “കൗസർ” എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറ്റവും അറിയുക. നബി ﷺ പറഞ്ഞു: എന്റെ റബ്ബ് എനിക്ക് വാഗ്ദാനം ചെയ്ത അരുവിയാണത്. അതിൽ ധാരാളം നന്മകളുണ്ട്. അതൊരു ഹൗളായിരിക്കും. എന്റെ ഉമ്മത്ത് അതിൽ നിന്ന് വെള്ളം കുടിക്കുന്നതിനായി വന്നുചേരുന്നതാണ്. അതിലെ വെള്ളപാത്രങ്ങൾ നക്ഷത്രങ്ങളോളമുണ്ടായിരിക്കും. (മുസ്ലിം: 400)
عَنْ أَبِي ذَرٍّ، قَالَ قُلْتُ يَا رَسُولَ اللَّهِ مَا آنِيَةُ الْحَوْضِ قَالَ “ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لآنِيَتُهُ أَكْثَرُ مِنْ عَدَدِ نُجُومِ السَّمَاءِ وَكَوَاكِبِهَا أَلاَ فِي اللَّيْلَةِ الْمُظْلِمَةِ الْمُصْحِيَةِ آنِيَةُ الْجَنَّةِ مَنْ شَرِبَ مِنْهَا لَمْ يَظْمَأْ آخِرَ مَا عَلَيْهِ يَشْخُبُ فِيهِ مِيزَابَانِ مِنَ الْجَنَّةِ مَنْ شَرِبَ مِنْهُ لَمْ يَظْمَأْ عَرْضُهُ مِثْلُ طُولِهِ مَا بَيْنَ عَمَّانَ إِلَى أَيْلَةَ مَاؤُهُ أَشَدُّ بَيَاضًا مِنَ اللَّبَنِ وَأَحْلَى مِنَ الْعَسَلِ ” .
അബൂദ൪റ് (റ) വില്‍ നിവേദനം: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഹൗളുല്‍ കൌസറിന്റെ പാത്രങ്ങള്‍ എങ്ങനെയുള്ളതായിരിക്കും? നബി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണെ സത്യം, അതിലെ പാത്രങ്ങൾ ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ അത്രയും വരുന്നതാണ്. അന്ധകാരം നിറഞ്ഞ രാത്രിയില്‍ തെളിഞ്ഞുകാണുന്ന നക്ഷത്രങ്ങളെ പോലെയാണ് സ്വ൪ഗത്തിലെ പാത്രങ്ങൾ. അതില്‍ നിന്ന്‍ ആരെങ്കിലും കുടിച്ചാല്‍ അവസാനം വരെ ദാഹിക്കുകയില്ല. സ്വര്‍ഗ്ഗത്തില്‍ നിന്ന് അതിലേക്ക് രണ്ടു അരുവികള്‍ പതിക്കുന്നു. ആരെങ്കിലും അതില്‍ നിന്ന്‍ കുടിച്ചാല്‍ അവന് ദാഹിക്കുകയില്ല. അതിന്റെ വീതി അതിന്റെ നീളം പോലെ തന്നെയാകുന്നു. അമ്മാന്‍ മുതല്‍ ഐല വരെയാണ്. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതുമാണ്. (മുസ്ലിം:2300)
قال ابن حجر:وظاهر الحديث أن الحوض بجانب الجنة، لينصب فيه الماء من النهر الذي داخلها
ഇബ്നു ഹജ൪(റഹി) പറഞ്ഞു: ഹദീസിന്റെ ബാഹ്യമായ അ൪ത്ഥം, സ്വ൪ഗ്ഗത്തിന്റെ ഒരു വശത്താണ് ഹൗള് സ്ഥിതി ചെയ്യുന്നത്. അതിന്റെ (സ്വ൪ഗ്ഗത്തിന്റെ) ഉള്ളിലുള്ള നദിയില്‍ നിന്ന് ( ഹൗളിലേക്ക്) വെള്ളം വന്നുചേരുന്നു. (ഫത്ഹുല്‍ബാരി)
ഈ ഹദീസുകളില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്.
- കൌസര്‍ എന്നത് സ്വ൪ഗത്തിലെ ഒരു നദിയാണ്.
- ഹൗള് എന്നത് മഹ്ശറയില്‍ വെച്ച് സത്യവിശ്വാസികള്‍ക്ക് കുടിക്കാന്‍ നല്‍കുന്ന പാനീയത്തിന്റെ തടാകമാണ്.
- സ്വ൪ഗത്തിലെ നദിയായ കൌസറില്‍ നിന്ന് ഹൗളിലേക്ക് രണ്ട് അരുവികൾ വന്ന് പതിക്കുന്നുണ്ട്.
ശൈഖ് ഉസൈമീൻ (റഹി) ചോദിക്കപ്പെട്ടു: ഹൗളും കൗസറും തമ്മിലുള്ള വ്യത്യാസമെന്താണ്?
അദ്ധേഹം മറുപടി പറഞ്ഞു: അത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ: ‘കൗസർ ‘ എന്നാൽ അല്ലാഹു തന്റെ നബി ﷺ ക്ക് സ്വർഗ്ഗത്തിൽ നൽകിയ നദിയാണ്. ‘ഹൗള്’ എന്നാൽ അത് ഖിയാമത്തിന്റെ പറമ്പിലാണ്. അതിലേക്ക് കൗസറിൽ നിന്ന് രണ്ട് അരുവികൾ വീഴുന്നുണ്ട്. (فتاوى نور على الدرب)
കൌസറിനെ കുറിച്ചുള്ള വിശുദ്ധ ഖു൪ആനിലെ സൂചന കാണുക:
إِنَّا أَعْطَيْنَاكَ الْكَوْثَرَ
നിശ്ചയമായും നാം നിനക്ക് കൌസ൪ (ധാരാളം നന്‍മകള്‍) നല്‍കിയിരിക്കുന്നു. (ഖു൪ആന്‍:108/1)
إِنَّا آتَيْنَاكَ -أَيُّهَا الرَّسُولُ- الخَيْرَ الكَثِيرَ، وَمِنْهُ نَهْرُ الكَوْثَرِ فِي الجَنَّةِ.
അല്ലാഹുവിന്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ നൽകിയിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള ‘കൗസർ’ എന്ന അരുവി. (തഫ്സീർ മുഖ്തസ്വർ)
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ الْكَوْثَرُ نَهَرٌ فِي الْجَنَّةِ حَافَتَاهُ مِنْ ذَهَبٍ مَجْرَاهُ عَلَى الْيَاقُوتِ وَالدُّرِّ تُرْبَتُهُ أَطْيَبُ مِنَ الْمِسْكِ وَمَاؤُهُ أَحْلَى مِنَ الْعَسَلِ وَأَشَدُّ بَيَاضًا مِنَ الثَّلْجِ ” .
ഇബ്നു ഉമര്‍ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: അല്‍ കൌസ൪ സ്വ൪ഗത്തിലെ ഒരു നദിയാണ്. അതിന്റെ ഇരു തീരങ്ങളും സ്വ൪ണ്ണത്താലാണ്. അതിന്റെ ഒഴുക്കാകട്ടെ, മുത്തുകളിലൂടെയും മാണിക്യത്തിലൂടെയുമാണ്. അതിലെ മണ്ണാകട്ടെ, കസ്തൂരിയേക്കാള്‍ മുന്തിയതാണ്. അതിലെ വെള്ളം തേനിനേക്കാള്‍ മധുരമുള്ളതും ഹിമത്തേക്കാള്‍ വെളുത്തതുമാണ്. (ഇബ്നുമാജ:37/4478)
حَدَّثَنَا أَنَسُ بْنُ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : بَيْنَمَا أَنَا أَسِيرُ فِي الْجَنَّةِ إِذَا أَنَا بِنَهَرٍ حَافَتَاهُ قِبَابُ الدُّرِّ الْمُجَوَّفِ قُلْتُ مَا هَذَا يَا جِبْرِيلُ قَالَ هَذَا الْكَوْثَرُ الَّذِي أَعْطَاكَ رَبُّكَ. فَإِذَا طِينُهُ ـ أَوْ طِيبُهُ ـ مِسْكٌ أَذْفَرُ ”.
അനസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ സ്വർഗത്തിലൂടെ (മിഅ്റാജിന്റെ രാത്രിയിൽ) സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു നദി കണ്ടു. അതിന്റെ ഇരുവശങ്ങളും അർദ്ധ ഗോളാകൃതിയിലുള്ള ഉൾഭാഗം ശൂന്യമായ രത്നനഗോപുരങ്ങളാണ്. ഞാൻ ചോദിച്ചു: ജിബ്രീല്‍ ഇതെന്താണ് ? ജിബ്രീല്‍ പറഞ്ഞു: ഇത് താങ്കൾക്ക് താങ്കളുടെ റബ്ബ് നൽകിയിട്ടുള്ള കൗസറാകുന്നു. അതിലെ മണ്ണ് അല്ലെങ്കില്‍ അതിലെ സുഗന്ധം നല്ല കസ്തൂരിയാണ്. (ബുഖാരി:6581)
عن أنس رضي الله عنه قال: قال رسول الله صلى الله عليه وسلم: “أُعْطِيتُ الْكَوْثَرَ، فَإِذَا هُوَ نَهَرٌ يَجْرِي كَذَا عَلَى وَجْهِ الأَرْضِ، حَافَّتَاهُ قِبَابُ اللُّؤْلُؤِ، لَيْسَ مَشقُوقًا، فَضَرَبْتُ بِيَدِي إِلَى تُرْبَتِهِ، فَإِذَا مِسْكَةٌ ذَفِرَةٌ، وَإِذَا حَصَاهُ اللُّؤْلُؤُ
അനസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് കൌസ൪ നല്‍കിയിരിക്കുന്നു. അത് ഭൂമിയുടെ മേല്‍ഭാഗത്തു കൂടെ സഞ്ചരിക്കുന്ന ഒരു നദിയാണ്. എന്തെങ്കിലും വിടവുകളോ മറ്റോ ഇല്ലാത്ത മുത്തുകള്‍ കൊണ്ടുള്ള നി൪മ്മിതികളാണ്. അതിന്റെ മണ്ണിലേക്ക് ഞാന്‍ കൈ കൊണ്ട് അടിച്ചു നോക്കി. നല്ല സുഗന്ധമുള്ള കസ്തൂരിയാണത്, അതിലെ മുത്തുകളാകട്ടെ പവിഴങ്ങളാകുന്നു. (അഹ്മദ് : 12564 – സില്‍സിലത്തു സ്വഹീഹ: 2513)
സ്വിറാത്ത് കടക്കുന്നതിന്റെ മുമ്പാണ് ഹൗളിന്റെ സമയം. അതായത് ജനങ്ങൾ മഹ്ശറയില്‍ ദാഹിച്ച് അവശരായി നില്‍ക്കുന്ന സമയത്ത് അതില്‍ നിന്ന് നല്‍കപ്പെടുന്നു.
പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതുമകുന്നു ഹൗളിലെ പാനീയം. അതിന്റെ നീളവും വീതിയും തുല്ല്യവും വിശാലതയുള്ളതുമാകുന്നു. ഒരു പാ൪ശ്വത്തില്‍ നിന്ന് മറ്റൊരു പാ൪ശ്വത്തിലേക്കുള്ള ദൂരം ഒരുമാസത്തെ വഴിദൂരമാകുന്നു. അതിലെ കപ്പുകളുടെ എണ്ണം ആകാശത്തിലെ നക്ഷത്രങ്ങളേക്കാളാണ്. അതില്‍ നിന്ന്‍ ആരെങ്കിലും കുടിച്ചാല്‍ പിന്നീടൊരിക്കലും അവന് ദാഹിക്കുകയില്ല. ഹൗളിനെ കുറിച്ചുള്ള ചില ഹദീസുകള്‍ കാണുക:
قَالَ عَبْدُ اللَّهِ بْنُ عَمْرٍو قَالَ النَّبِيُّ صلى الله عليه وسلم “ حَوْضِي مَسِيرَةُ شَهْرٍ، مَاؤُهُ أَبْيَضُ مِنَ اللَّبَنِ، وَرِيحُهُ أَطْيَبُ مِنَ الْمِسْكِ، وَكِيزَانُهُ كَنُجُومِ السَّمَاءِ، مَنْ شَرِبَ مِنْهَا فَلاَ يَظْمَأُ أَبَدًا ”.
അബ്ദില്ലാഹിബ്നു ഉമ൪ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ഹൗളിന്റെ വലിപ്പം ഒരു മാസത്തെ യാത്രാദൂരമാകുന്നു. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതുമാകുന്നു. അതിലെ എണ്ണം ആകാശത്തിലെ നക്ഷത്രങ്ങളുടെയത്രയും വരുന്നതാണ്.അതില്‍ നിന്ന്‍ ആരെങ്കിലും കുടിച്ചാല്‍ പിന്നീടൊരിക്കലും അവന്ന്‍ ദാഹിക്കുകയില്ല. (ബുഖാരി:6579)
قَالَ أَنَسٌ قَالَ نَبِيُّ اللَّهِ صلى الله عليه وسلم : تُرَى فِيهِ أَبَارِيقُ الذَّهَبِ وَالْفِضَّةِ كَعَدَدِ نُجُومِ السَّمَاءِ
അനസ് (റ) പറയുന്നു: നബി ﷺ പറഞ്ഞു: അതിലെ (ഹൗളുല്‍ കൌസറിലെ) പാത്രങ്ങള്‍ സ്വ൪ണ്ണവും വെള്ളിയും കൊണ്ടുള്ളതാണെന്ന് നിനക്ക് കാണാം. ആകാശത്തിലെ നക്ഷത്രങ്ങളുടെയത്ര എണ്ണമുണ്ടായിരിക്കും. (മുസ്ലിം: 2303)
عَنْ ثَوْبَانَ، أَنَّ نَبِيَّ اللَّهِ صلى الله عليه وسلم قَالَ ” إِنِّي لَبِعُقْرِ حَوْضِي أَذُودُ النَّاسَ لأَهْلِ الْيَمَنِ أَضْرِبُ بِعَصَاىَ حَتَّى يَرْفَضَّ عَلَيْهِمْ ” فَسُئِلَ عَنْ عَرْضِهِ فَقَالَ ” مِنْ مَقَامِي إِلَى عَمَّانَ ” . وَسُئِلَ عَنْ شَرَابِهِ فَقَالَ ” أَشَدُّ بَيَاضًا مِنَ اللَّبَنِ وَأَحْلَى مِنَ الْعَسَلِ يَغُتُّ فِيهِ مِيزَابَانِ يَمُدَّانِهِ مِنَ الْجَنَّةِ أَحَدُهُمَا مِنْ ذَهَبٍ وَالآخَرُ مِنْ وَرِقٍ ” .
ഥൌബാന്‍ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ ഹൗളിന്റെ അടുത്ത് ഉണ്ടാകും. യമനിലെ ആളുകള്‍ക്ക് വേണ്ടി മറ്റുള്ള ആളുകളെ ഞാന്‍ മാറ്റിക്കൊണ്ടിരിക്കും. (അതിനായി) എന്റെ വടികൊണ്ട് സൌകര്യപ്പെടുത്തും. (ഹൌളിലെ വെള്ളം) അവരിലേക്ക് ഒഴുകാന്‍ വേണ്ടി (ലഭിക്കാന്‍ വേണ്ടി). അപ്പോള്‍ അതിന്റെ വലിപ്പത്തെ കുറിച്ച് (നബി ﷺ) ചോദിക്കപ്പെട്ടു: അപ്പോള്‍ നബി ﷺ പറഞ്ഞു: ഞാന്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് നിന്ന് അമ്മാനിലേക്കുള്ള (വഴിദൂരം) അതിലെ പാനീയത്തെ കുറിച്ച് (നബി ﷺ) ചോദിക്കപ്പെട്ടു: അപ്പോള്‍ നബി ﷺ പറഞ്ഞു: പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതുമാണ്. സ്വ൪ഗത്തില്‍ നിന്ന് നീണ്ടു കിടക്കുന്ന രണ്ട് വെള്ളത്തിന്റെ ചാലുകളുണ്ട്. അതില്‍ ഒന്ന് സ്വ൪ണ്ണത്തിന്റെയും അടുത്തത് വെള്ളിയുടേതുമാകുന്നു. (മുസ്ലിം:2301)
ഹൗളുല്‍ കൌസറില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നവ൪
പരലോകത്ത് ദാഹാർത്ഥനായി എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി നബിﷺയുടെ കൈയ്യില്‍ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാല്‍ ഈ ശരീഅത്തിനെ മാറ്റിമറിച്ചവ൪, ശരീഅത്ത് പിൻപറ്റുന്നതിൽ നിന്ന് അഹങ്കരിക്കുകയും അത് നിരസിക്കുകയും ചെയ്തവ൪ എന്നിവരെ നിന്ന് ആട്ടപ്പെടും. അതില്‍ നിന്ന് അവ൪ക്ക് കുടിക്കാന്‍ കഴിയില്ല. അവരുടെയും നബിയുടേയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. നബിﷺയുടെ ശരീഅത്ത് നുക൪ന്നവന് മാത്രമേ നബിﷺയുടെ ഹൗളില്‍ നിന്ന് നുകരാന്‍ കഴിയുകയുള്ളൂ എന്ന് ചുരുക്കം.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَتَى الْمَقْبُرَةَ فَقَالَ ” السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ وَدِدْتُ أَنَّا قَدْ رَأَيْنَا إِخْوَانَنَا ” . قَالُوا أَوَلَسْنَا إِخْوَانَكَ يَا رَسُولَ اللَّهِ قَالَ ” أَنْتُمْ أَصْحَابِي وَإِخْوَانُنَا الَّذِينَ لَمْ يَأْتُوا بَعْدُ ” . فَقَالُوا كَيْفَ تَعْرِفُ مَنْ لَمْ يَأْتِ بَعْدُ مِنْ أُمَّتِكَ يَا رَسُولَ اللَّهِ فَقَالَ ” أَرَأَيْتَ لَوْ أَنَّ رَجُلاً لَهُ خَيْلٌ غُرٌّ مُحَجَّلَةٌ بَيْنَ ظَهْرَىْ خَيْلٍ دُهْمٍ بُهْمٍ أَلاَ يَعْرِفُ خَيْلَهُ ” . قَالُوا بَلَى يَا رَسُولَ اللَّهِ . قَالَ ” فَإِنَّهُمْ يَأْتُونَ غُرًّا مُحَجَّلِينَ مِنَ الْوُضُوءِ وَأَنَا فَرَطُهُمْ عَلَى الْحَوْضِ أَلاَ لَيُذَادَنَّ رِجَالٌ عَنْ حَوْضِي كَمَا يُذَادُ الْبَعِيرُ الضَّالُّ أُنَادِيهِمْ أَلاَ هَلُمَّ . فَيُقَالُ إِنَّهُمْ قَدْ بَدَّلُوا بَعْدَكَ . فَأَقُولُ سُحْقًا سُحْقًا ” .
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ ഖബ്൪സ്ഥാന്‍ സന്ദ൪ശിച്ച് പറഞ്ഞു: ഈ (ഖബര്‍) പാര്‍പ്പിടത്തിലെ മുഅ്മിനുകളെ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്.നമ്മുടെ സഹോദരങ്ങളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അങ്ങയുടെ സഹോദരങ്ങളല്ലേ? നബി ﷺ പറഞ്ഞു: നിങ്ങള്‍ എന്റെ സ്വഹാബികളാണ്, ഇതുവരെയയും വന്നിട്ടില്ലാത്തവരാണ് നമ്മുടെ സഹോദരങ്ങള്‍ (കൊണ്ട് ഉദ്ദേശിച്ചത്) സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ഉമ്മത്തില്‍ നിന്ന് ഇതുവരെയും വന്നിട്ടില്ലാത്ത അവരെ (പരലോകത്ത് വെച്ച്) എങ്ങനെ തിരിച്ചറിയും? നബി ﷺ പറഞ്ഞു: ഒരാള്‍ക്ക്, മുതുകിലും കാലിലും വെള്ള നിറമുള്ള ഒരു കുതിരയുണ്ട്. കറുത്ത കുതിരകള്‍ക്കിടയില്‍ നില‍്‍ക്കുന്ന അതിനെ അയാള്‍ തിരിച്ചറിയില്ലെയോ? അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അതെ (തിരിച്ചറിയും) നബി ﷺ പറഞ്ഞു: വുളൂവിന്റെ അടയാളങ്ങളുമായിട്ടാണ് അവ൪ വരുന്നത്. ഹൗളിന്റെ അടുത്ത് അവരെ ഞാന്‍ കാത്തിരിക്കും. എന്നാല്‍ ചിലയാളുകളെ ഹൗളിന്റ അടുത്ത് നിന്ന് ആട്ടിയോടിക്കപ്പെടും, കൂട്ടംതെറ്റി (മറ്റുള്ളതിന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ വരുന്ന) ഒട്ടകത്തെ ആട്ടിയോടിക്കുന്നതുപോലെ. വരൂ, വരൂ എന്ന് അവരെ ഞാന്‍ വിളിച്ചു കൊണ്ടിരിക്കും. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) മാറ്റം വരുത്തിയവരാണ്. അപ്പോള്‍ ഞാന്‍ പറയും:ദൂരോപ്പോകൂ! ദൂരെപ്പോകൂ! (മുസ്ലിം: 249)
عَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ وَهُوَ بَيْنَ ظَهْرَانَىْ أَصْحَابِهِ: إِنِّي عَلَى الْحَوْضِ أَنْتَظِرُ مَنْ يَرِدُ عَلَىَّ مِنْكُمْ فَوَاللَّهِ لَيُقْتَطَعَنَّ دُونِي رِجَالٌ فَلأَقُولَنَّ أَىْ رَبِّ مِنِّي وَمِنْ أُمَّتِي . فَيَقُولُ إِنَّكَ لاَ تَدْرِي مَا عَمِلُوا بَعْدَكَ مَا زَالُوا يَرْجِعُونَ عَلَى أَعْقَابِهِمْ
ആയിശ (റ) പറയുന്നു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു. നബി ﷺ സ്വഹാബികളോടൊത്തു നില്‍ക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: ഞാന്‍ ഹൗളിന്റെ അടുത്ത്, നിങ്ങളില്‍ നിന്ന് അവിടേക്ക് വരുന്നവരെ നോക്കികൊണ്ട് ഉണ്ടാകും. അല്ലാഹുവിനെതന്നെ സത്യം, ഒരു വിഭാഗം ആളുകളെ അതില്‍ നിന്ന് അകറ്റി നി൪ത്തുന്നതാണ്. ഞാന്‍ പറയും: എന്റെ റബ്ബേ, അവ൪ എന്റെ ആളുകളാണ്, എന്റെ ഉമ്മത്തില്‍ പെട്ടവരാണ്. അപ്പോള്‍ പറയും: താങ്കള്‍ക്ക് ശേഷം ഇവ൪ പ്രവ൪ത്തിച്ചത് എന്താണെന്ന് താങ്കള്‍ക്കറിയില്ല. അവ൪ അവരുടെ കണങ്കാലില്‍ തിരിഞ്ഞു പോകുകയായിരുന്നു. (അഥവാ മതത്തില്‍ നിന്ന് പിറകോട്ട് പോയി) (മുസ്ലിം: 2294)
فَيُخْتَلَجُ الْعَبْدُ مِنْهُمْ فَأَقُولُ رَبِّ إِنَّهُ مِنْ أُمَّتِي . فَيَقُولُ مَا تَدْرِي مَا أَحْدَثَتْ بَعْدَكَ ” . زَادَ ابْنُ حُجْرٍ فِي حَدِيثِهِ بَيْنَ أَظْهُرِنَا فِي الْمَسْجِدِ . وَقَالَ ” مَا أَحْدَثَ بَعْدَكَ ” .
എന്നാൽ എന്റെ ഉമ്മത്തിൽ നിന്ന് ചിലർ (ഹൗളിലേക്ക് എത്താതെ) വലിച്ചു മാറ്റപ്പെടുന്നതാണ്. അപ്പോൾ ഞാൻ പറയും: റബ്ബേ! അവർ എന്റെ ഉമ്മത്തിൽ പെട്ടവരാണ്. അപ്പോൾ അല്ലാഹു പറയും: നിനക്ക് ശേഷം അവർ (ദീനിൽ) പുതുതായി നിർമ്മിച്ചത് എന്തെല്ലാമാണെന്ന് താങ്കൾക്കറിയില്ല. (മുസ്ലിം: 400)