അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി ﷺ എണ്ണിയതില്‍ ഒന്നാണ് ഈസാ നബി (അ) യുടെ പുനരാഗമനം. അതായത്, അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ട ഈസാ (അ) അന്ത്യനാളിനോട് അടുത്ത സമയത്ത് വീണ്ടും ഈ ലോകത്തേക്ക് തിരിച്ചു വരുന്നതാണ്.
ഈസാ നബി (അ) യുടെ ചരിത്രം ചുരുക്കത്തില്‍
ബനൂ ഇസ്റാഈല്യരിലേക്ക് അയക്കപ്പെട്ട മഹാനായ പ്രവാചകനാണ് ഈസാ നബി(അ). ഇസ്റാഈല്യരില്‍ ചില൪ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചില൪ അവിശ്വസിക്കുകയും ചെയ്തു. അദ്ദേഹത്തില്‍ അവിശ്വസിച്ചവരാണ് ജൂതന്‍മാ൪. അവ൪ ഈസാനബി(അ)യുടെ സന്ദേശത്തെ അങ്ങേയറ്റം വ്യാജമാക്കി. ഈസാ നബി (അ) യെ കുറിച്ചും അദ്ദേഹത്തിന്റെ മാതാവായ മറിയമിനെ കുറിച്ചും അവ൪ വ്യാജാരോപണം നടത്തി. വിശ്വസിച്ചവരെ ഉപദ്രവിക്കുകയും ഈസാ നബി(അ)യെ വധിക്കുവാനും അവ൪ തീരുമാനിച്ചു. എന്നാല്‍ അവരില്‍ നിന്നും ഈസാ നബി(അ)യെ രക്ഷിക്കുമെന്ന് അല്ലാഹു അദ്ദേഹത്തോട് വാഗ്ദാനം ചെയ്തിരുന്നു.
إِذْ قَالَ ٱللَّهُ يَٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَٰمَةِ ۖ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക് നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ് … (ഖു൪ആന്‍:3/55)
ഈസാ നബി(അ)യെ ക്രൂശിക്കുവാനുള്ള ജൂതന്‍മാരുടെ കുതന്ത്രം ഒന്നും തന്നെ ഫലം കണ്ടില്ല. അവര്‍ക്ക് അദ്ദേഹത്തെ കൊല്ലാനോ കുരിശില്‍ തറക്കാനോ സാധിച്ചില്ല. അവരുടെ കുതന്ത്രത്തെ അല്ലാഹു തക൪ത്തു കളഞ്ഞു.
وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ
അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. (ഖു൪ആന്‍:3/54)
وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا – بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا
‘നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ ഈസാ എന്ന ‘മസീഹി’നെ ഞങ്ങള്‍ കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്’ അവര്‍ പറഞ്ഞതുകൊണ്ടും (ജൂതന്‍മാ൪ ശപിക്കപ്പെട്ടിരിക്കുന്നു). (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും , അവര്‍ക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും, അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹ (ത്തിന്‍റെ സംഭവ)ത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാണു(ളളത്). അവര്‍ക്ക് അദ്ദേഹെത്തക്കുറിച്ചു യാതൊരു അറിവുമില്ല- ഊഹത്തെ പിന്‍പറ്റലല്ലാതെ, ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയ്രെത ചെയ്തത്. അല്ലാഹു പ്രതാപ ശാലിയും, അഗാധജ്ഞനുമാകുന്നു. (ഖു൪ആന്‍:4/156-158)
അല്ലാഹു തന്നിലേക്ക് ഈസാനബി(അ)യെ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും ഉയര്‍ത്തുകയും ചെയ്തു. “ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല” എന്ന വിശുദ്ധ ഖു൪ആനിന്റെ പ്രയോഗം ശ്രദ്ധേയമാണ്.
ഈസാ നബി(അ)യെ അല്ലാഹു അവനിലേക്ക് ഉയര്‍ത്തി എന്നാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്നത്. അദ്ദേഹം ഉപരിലോകത്ത് എവിടെയാണെന്നോ എങ്ങനെയാണെന്നോ നമുക്ക് അറിയില്ല. അതിനെപ്പറ്റി ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നത് അപ്രസക്തമാണ്. കാരണം അദ്ദേഹത്തെ അല്ലാഹുവിലേക്ക് ഉയ൪ത്തി എന്നതിനപ്പുറം ഖുര്‍ആനും സുന്നത്തും യാതൊന്നും വ്യക്തമാക്കിയിട്ടില്ല. ഈസാ(അ) അന്ത്യദിനത്തിന് മുന്നോടിയായി ഈ ഭൂമിയിലേക്ക് ഇറങ്ങി വരുമെന്നും എന്ന് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നു.
ഈസാ നബി (അ) യുടെ ഇറക്കം പ്രമാണങ്ങളില്‍
(ഒന്ന്)
وَإِنَّهُۥ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ
തീര്‍ച്ചയായും അദ്ദേഹം(ഈസാ) അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) കുറിച്ച് നിങ്ങള്‍ സംശയിച്ചു പോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത. (ഖു൪ആന്‍:43/61)
عن ابن عباس,( وَإِنَّهُ لَعِلْمٌ لِلسَّاعَةِ ) قال:هو خروج عيسى ابن مريم
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: (തീ൪ച്ചയായും അദ്ദേഹം അന്ത്യസമയത്തിനുള്ള ഒരു അറിയിപ്പാകുന്നു) : അന്ത്യനാളിന് മുമ്പുള്ള ഈസാ നബി (അ) യുടെ പുറപ്പാട്. (അഹ്മദ് – അ൪നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഇമാം ഇബ്നുല്‍ ജൌസി(റഹി) പറഞ്ഞു: ഈസാ നബി (അ) യുടെ ഇറക്കം അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. അതിലൂടെ അന്ത്യനാള്‍ അടുത്തിരിക്കുന്നു എന്നത് അറിയാം. ഇതത്രെ ഇബ്നു അബ്ബാസ്, മുജാഹിദ്, ക്വതാദ, ദ്വഹ്ഹാക്, മാലിക് ഇബ്നു ദീനാ൪, സുദ്ദി എന്നിവരുടെയെല്ലാം അഭിപ്രായം. (സാദുല്‍ മസീ൪:7/104 (ഖു൪ആന്‍:43/61 ന്റെ തഫ്സീറില്‍)
(രണ്ട്)
بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا
وَإِن مِّنْ أَهْلِ ٱلْكِتَٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَٰمَةِ يَكُونُ عَلَيْهِمْ شَهِيدًا
എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. (ഖു൪ആന്‍:4/158-159)
ഈ ആയത്തിന്റെ തഫ്സീറില്‍ അബൂമാലിക്(റഹി) പറഞ്ഞു:
ذلك عند نـزول عيسى ابن مريم، لا يبقى أحدٌ من أهل الكتاب إلا ليؤمننّ به.
അത് (വേദക്കാ൪ വിശ്വസിക്കുമെന്ന് പറഞ്ഞത്) ഈസാ(അ) ഇറങ്ങി വരുന്ന അവസരത്തിലാണ്. അദ്ദേഹത്തില്‍ വിശ്വസിക്കാതെ വേദക്കാരില്‍ ആരും അവശേഷിക്കുകയില്ല. (തഫ്സീറുത്ത്വബ്രി – ഖു൪ആന്‍:4/159 ന്റെ തഫ്സീറില്‍)
ഇമാം ഇബ്നുല്‍ ജൌസി(റഹി) പറഞ്ഞു: ഈസാ (അ) ഭൂമിയിലേക്ക് ഇറങ്ങിയാല്‍, അദ്ദേഹത്തെ അനുധാവനം ചെയ്യാതെയും സത്യപ്പെടുത്താതെയും, അദ്ദേഹം അല്ലാഹുവിന്റെ റൂഹും വചനവും ദാസനും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കാതെയും യാതൊരു ജൂതനും ക്രിസ്ത്യാനിയും ബഹുദൈവാരാധകനും ശേഷിക്കുകയില്ല എന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി അത്വാഅ് നിവേദനം ചെയ്യുന്നു. ക്വതാദ, ഇബ്നു സെയ്ദ്, ഇബ്നു ക്വുതയ്ബ എന്നിവരുടെ അഭിപ്രായവും ഇബ്നു ജരീ൪ അത്ത്വബരി തെരഞ്ഞെടുത്ത അഭിപ്രായവും ഇതത്രെ. (സാദുല്‍ മസീ൪:2/219 (ഖു൪ആന്‍:4/159 ന്റെ തഫ്സീറില്‍)
(മൂന്ന്)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمُ ابْنُ مَرْيَمَ حَكَمًا عَدْلاً، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الْخِنْزِيرَ، وَيَضَعَ الْجِزْيَةَ، وَيَفِيضَ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ، حَتَّى تَكُونَ السَّجْدَةُ الْوَاحِدَةُ خَيْرًا مِنَ الدُّنْيَا وَمَا فِيهَا ”. ثُمَّ يَقُولُ أَبُو هُرَيْرَةَ وَاقْرَءُوا إِنْ شِئْتُمْ {وَإِنْ مِنْ أَهْلِ الْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا}.
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ആത്മാവ് ആരുടെ കയിലാണോ അവൻ ( അല്ലാഹു) തന്നെയാണെ സത്യം, ഈസാ ഇബ്നു മറിയം നീതിമാനായ ഭരണാധികാരിയായി വന്നിറുങ്ങുവാന്‍ സമയമെടുത്തിരിക്കുന്നു. അദ്ദേഹം കുരിശ് ഉടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നി൪ത്തലാക്കുകയും ചെയ്യും. യാതൊരാളും സമ്പത്ത് സ്വീകരിക്കാത്ത വിധം സമ്പത്ത് ഒഴുകും. എത്രത്തോളമെന്നാൽ ഭൗതിക ലോകത്തേക്കാളും അതിലുള്ള (ഭൌതിക സുഖത്തേക്കാളും) ഒരു സുജുദ് ഉത്തമമായിത്തീരും. അബൂഹുറൈറ(റ) പറയുന്നു: നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പാരായണം ചെയ്യുക:വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. (ഖു൪ആന്‍:4/159) (ബുഖാരി: 3448)
(നാല്)
ഹുദൈഫതുബ്‌നു അസ്‌യദില്‍ ഗിഫാരിയില്‍(റ) നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍, അന്ത്യനാള്‍ എപ്പോഴാണെന്ന ചോദ്യത്തിന് നബി ﷺ പറയുന്നത് കാണുക:
إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ. فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَنُزُولَ عِيسَى ابْنِ مَرْيَمَ صلى الله عليه وسلم وَيَأْجُوجَ وَمَأْجُوجَ وَثَلاَثَةَ خُسُوفٍ خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ وَآخِرُ ذَلِكَ نَارٌ تَخْرُجُ مِنَ الْيَمَنِ تَطْرُدُ النَّاسَ إِلَى مَحْشَرِهِمْ .
തീ൪ച്ചയായും, പത്ത് അടയാളങ്ങള്‍ നിങ്ങള്‍ കാണുന്നതുവരെ അന്ത്യദിനം ഉണ്ടാവുകയില്ല. അതിനെ കുറിച്ച് അവിടുന്ന് അറിയിച്ചു : പുക, ദജ്ജാല്‍, ദാബ്ബത്ത്, സൂര്യന്‍ അതിന്റെ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍, മര്‍യമിന്റെ പുത്രന്‍ ഈസായുടെ ഇറങ്ങല്‍, യഅ്ജൂജ് – മഅ്ജൂജ്, മൂന്ന് ഖസ്ഫുകള്‍, ഒന്ന് : പൌരസ്ത്യ ദേശത്ത്, രണ്ട് : പാശ്ചാത്യ ലോകത്ത്, മൂന്ന്: അറേബ്യന്‍ ഉപദ്വീപില്‍. അതില്‍ അവസാനത്തേത് യമനില്‍ നിന്ന് പുറപ്പെടുന്ന ഒരു തീയായിരിക്കും. അത് ആളുകളെ അവരുടെ മഹ്ശറിലേക്ക് ഒരുമിച്ച് കൂട്ടും. (മുസ്ലിം:2901)
(അഞ്ച്)
നവ്വാസിബ്നു സംആനില്‍(റ) നിന്നുള്ള സുദീ൪ഘമായിട്ടുള്ള ഒരു ഹദീസില്‍ , ദജ്ജാലിന്റെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശേഷം പറയുന്നത് കാണുക:
إِذْ بَعَثَ اللَّهُ الْمَسِيحَ ابْنَ مَرْيَمَ فَيَنْزِلُ عِنْدَ الْمَنَارَةِ الْبَيْضَاءِ شَرْقِيَّ دِمَشْقَ بَيْنَ مَهْرُودَتَيْنِ وَاضِعًا كَفَّيْهِ عَلَى أَجْنِحَةِ مَلَكَيْنِ إِذَا طَأْطَأَ رَأَسَهُ قَطَرَ وَإِذَا رَفَعَهُ تَحَدَّرَ مِنْهُ جُمَانٌ كَاللُّؤْلُؤِ فَلاَ يَحِلُّ لِكَافِرٍ يَجِدُ رِيحَ نَفَسِهِ إِلاَّ مَاتَ وَنَفَسُهُ يَنْتَهِي حَيْثُ يَنْتَهِي طَرْفُهُ فَيَطْلُبُهُ حَتَّى يُدْرِكَهُ بِبَابِ لُدٍّ فَيَقْتُلُهُ
നബി ﷺ പറയുന്നു: അന്നേരം അല്ലാഹു അൽ മസീഹ് ഇബ്‌നു മറിയമിനെ നിയോഗിക്കും. ദിമശ്ഖിന്റെ കിഴക്ക് ഭാഗത്തുള്ള അല്‍ മനാറത്തുൽ ബൈളാഇന് (വെള്ള മിനാരത്തിന്) അരികിൽ മഞ്ഞ വർണ്ണങ്ങളുള്ള രണ്ട് വസ്ത്രങ്ങളിലായി രണ്ട് മലക്കുകളുടെ ചിറകുകളിൽ കൈകൾ വെച്ച് അദ്ദേഹം (ആകാശത്ത് നിന്ന്) വന്നിറങ്ങും. അദ്ദേഹം തല താഴ്ത്തിയാൽ വെള്ളത്തുള്ളികൾ ഇറ്റുവീഴും. തലയുയർത്തിയാലോ തിളക്കമാർന്ന മുത്തുകൾ അദ്ദേഹത്തിൽ നിന്ന് ഉതിർന്ന് വീഴും അദ്ദേഹത്തില്‍ നിന്നുള്ള നിശ്വാസത്തിന്റെ മണമടിക്കുന്ന യാതൊരു കാഫിറിനും മരിക്കുകയല്ലാതെ നിവൃത്തിയില്ല. അദ്ദേഹത്തിന്റെ നിശ്വാസമാകട്ടെ, അദ്ദേഹത്തിന്റെ ദൃഷ്ടിയെത്തുന്നേടത്ത് ചെന്നെത്തും. അങ്ങനെ അദ്ദേഹം ദജ്ജാലിനെ അന്വേഷിക്കുകയും ബാബുലുദ്ദില്‍ ദജ്ജാലിനെ കണ്ടുമുട്ടുകയും ദജ്ജാലിനെ വധിക്കുകയും ചെയ്യും. (മുസ്ലിം:2937)
(ആറ്)
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ “ لَيْسَ بَيْنِي وَبَيْنَهُ نَبِيٌّ – يَعْنِي عِيسَى – وَإِنَّهُ نَازِلٌ فَإِذَا رَأَيْتُمُوهُ فَاعْرِفُوهُ رَجُلٌ مَرْبُوعٌ إِلَى الْحُمْرَةِ وَالْبَيَاضِ بَيْنَ مُمَصَّرَتَيْنِ كَأَنَّ رَأْسَهُ يَقْطُرُ وَإِنْ لَمْ يُصِبْهُ بَلَلٌ
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെയും അദ്ദേഹത്തിന്റെയും (ഈസ നബി) ഇടയിൽ യാതൊരു നബിയുമില്ല. നിശ്ചയം അദ്ദേഹം വന്നിറങ്ങും. അദ്ദേഹത്തെ നിങ്ങൾ കാണുകയായാല്‍ മഞ്ഞ നിറമുള്ള രണ്ട് വസ്ത്രങ്ങളിലായി ചുവപ്പും വെളുപ്പും കല൪ന്ന ഒത്തൊരു മനുഷ്യനായി നിങ്ങള്‍ അറിയുക. നനവൊന്നുമേററില്ലെങ്കിലും അദ്ദേഹത്തിന്റെ തലയിൽ നിന്നും വെള്ളം ഉറ്റുന്നത് പോലെയുണ്ടാകും. (അബൂദാവൂദ്: 4324 – സ്വഹീഹ് അല്‍ബാനി)
(ഏഴ്)
عن جابر رضي الله عنه قال: قال رسول الله صلى الله عليه وسلم:ينزل عيسى بن مريم، فيقول أميرهم المهدي: تعال صل بنا، فيقول: لا، إن بعضهم أمير بعض، تكرمة الله لهذه الأمة
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ഈസാ ഇബ്നു മറിയം(അ) ഇറങ്ങും. അപ്പോള്‍ അവരുടെ അമീറായ മഹ്ദി പറയും: വരൂ, ഞങ്ങള്‍ക്ക് (ഇമാമായി) നമസ്കരിച്ചാലും. അപ്പോള്‍ ഈസാ(അ) പറയും: ഇല്ല. ഈ സമുദായത്തിന് അല്ലാഹുവില്‍ നിന്നുള്ള ആദരവിനാല്‍ ഇവ൪ ചില൪ ചില൪ക്ക് നേതാക്കളാണ്. (മുസ്നദുല്‍ ഹാരിഥ് ഇബ്നു അബീ ഉസാമ – സ്വഹീഹ് അല്‍ബാനി)
സ്വുബ്ഹി നമസ്‌കാരത്തിന് സ്വഫ് ശരിപ്പെടുത്തുന്ന സമയത്ത്, അവരുടെ അന്നത്തെ ഇമാം വിശ്വാസികളെയും കൂട്ടി നമസ്‌കാരത്തിന് ഒരുങ്ങുന്ന വേളയിലായിരിക്കും ഈസാ നബി(അ) ഇറങ്ങി വരിക. ആ ഇമാമാണ് ‘ഇമാം മഹ്ദി’ എന്ന പേരില്‍ അറിയപ്പെടുന്നത്.
ഈസാ ഇബ്നു മറിയം(അ) ഇറങ്ങി വന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍
(1) ദജ്ജാലിനെ കൊല്ലും
فَيَطْلُبُهُ حَتَّى يُدْرِكَهُ بِبَابِ لُدٍّ فَيَقْتُلُهُ
അങ്ങനെ അദ്ദേഹം ദജ്ജാലിനെ അന്വേഷിക്കുകയും ബാബുലുദ്ദില്‍ ദജ്ജാലിനെ കണ്ടുമുട്ടുകയും ദജ്ജാലിനെ വധിക്കുകയും ചെയ്യും. (മുസ്ലിം:2937)
(2) യഅ്ജൂജ് – മഅ്ജൂജിന്റെ പതനം
ദജ്ജാലിന്റെ പതനത്തിന് ശേഷം ഭൂമിയിലേക്ക് യഅ്ജൂജ്, മഅ്ജൂജ് എന്ന്‌പേരുള്ള ഭീകരന്മാരായ ഒരു ജനവിഭാഗത്തിന്റെ പുറപ്പാട് ഉണ്ടാകുന്നതാണ്. അവരുടെ എണ്ണം വളരെ വലുതാണ്. അവര്‍ വന്നതിന് ശേഷം മനുഷ്യര്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നതാണ്.
നവ്വാസിബ്നു സംആനില്‍(റ) നിന്നുള്ള സുദീ൪ഘമായിട്ടുള്ള ഹദീസിലെ, യഅ്ജൂജ് – മഅ്ജൂജിന്റെ പതനവുമായി ബന്ധപ്പെട്ട പരാമ൪ശം കാണുക:
وَيُحْصَرُ نَبِيُّ اللَّهُ عِيسَى وَأَصْحَابُهُ حَتَّى يَكُونَ رَأْسُ الثَّوْرِ لأَحَدِهِمْ خَيْرًا مِنْ مِائَةِ دِينَارٍ لأَحَدِكُمُ الْيَوْمَ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ فَيُرْسِلُ اللَّهُ عَلَيْهُمُ النَّغَفَ فِي رِقَابِهِمْ فَيُصْبِحُونَ فَرْسَى كَمَوْتِ نَفْسٍ وَاحِدَةٍ ثُمَّ يَهْبِطُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى الأَرْضِ فَلاَ يَجِدُونَ فِي الأَرْضِ مَوْضِعَ شِبْرٍ إِلاَّ مَلأَهُ زَهَمُهُمْ وَنَتْنُهُمْ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى اللَّهِ فَيُرْسِلُ اللَّهُ طَيْرًا كَأَعْنَاقِ الْبُخْتِ فَتَحْمِلُهُمْ فَتَطْرَحُهُمْ حَيْثُ شَاءَ اللَّهُ ثُمَّ يُرْسِلُ اللَّهُ مَطَرًا لاَ يَكُنُّ مِنْهُ بَيْتُ مَدَرٍ وَلاَ وَبَرٍ فَيَغْسِلُ الأَرْضَ حَتَّى يَتْرُكَهَا كَالزَّلَفَةِ
അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും (പ൪വ്വതത്തില്‍) തടയപ്പെടും. എത്രത്തോളമെന്നാല്‍ ഒരു കാളയുടെ തല അവരിലൊരാള്‍ക്ക് ഇന്ന് നിങ്ങളില്‍ ഒരാള്‍ക്ക് നൂറ് ദീനാറിനേക്കാള്‍ എത്രത്തോളം ഉത്തമമാണോ അതിനേക്കാള്‍ ഉത്തമമായിരിക്കും. അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും അല്ലാഹുവിലേക്ക് പ്രതീക്ഷയും പ്രാ൪ത്ഥനയും അ൪പ്പിക്കും. അല്ലാഹു അവരിലേക്ക് (യഅ്ജൂജ് – മഅ്ജൂജുകളിലേക്ക്) ഒരുതരം കീടങ്ങളെ അയക്കും. അത് (കീടങ്ങളെ) അവരുടെ പിരടികളില്‍ പതിക്കും. ഒരൊറ്റ ശരീരത്തിന്റെ നാശമെന്നപോലെ അവരെല്ലാവരും കൊല്ലപ്പെട്ടവരാകുകയും ചെയ്യും. ശേഷം അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും (പ൪വ്വതത്തില്‍ നിന്ന്) ഭൂമിയിലേക്ക് ഇറങ്ങും. അപ്പോള്‍ അതില്‍ അവരുടെ (യഅ്ജൂജ് – മഅ്ജൂജിന്റെ) ദു൪ഗന്ധവും മാലിന്യവും നിറഞ്ഞതല്ലാത്ത ഒരു ചാണ്‍ ഇടവും അവ൪ കാണില്ല. അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും അല്ലാഹുവിലേക്ക് പ്രതീക്ഷയും പ്രാ൪ത്ഥനയം അ൪പ്പിക്കും. അപ്പോള്‍ അല്ലാഹു ഒട്ടകത്തിന്റെ കഴുത്ത് പോലെയുള്ള ഒരുതരം പക്ഷികളെ അല്ലാഹു അയക്കും. അവ അവരെ വഹിച്ചെടുത്ത് അല്ലാഹു ഉദ്ദേശിച്ച സ്ഥലത്തേക്ക് എറിയുകയും ചെയ്യും.
ശേഷം അല്ലാഹു ഒരു മഴയെ അയക്കും. യാതൊരു രോമക്കുടിലും മണ്‍കുടിലും സുരക്ഷയേകാത്ത പ്രസ്തുത മഴയില്‍ അല്ലാഹു ഭുമിയെ കഴുകുകയും അതിനെ മിനുസവും തിളക്കവുമുള്ള പ്രതലമാക്കി വിടുകയും ചെയ്യും.(മുസ്ലിം:2937)
മഴ മുഖേന ഭൂമി വൃത്തിയാകുകയും അവര്‍ക്ക് ജീവിക്കുവാന്‍ യോഗ്യമായ രൂപത്തില്‍ ഭൂമി മാറ്റപ്പെടുകയും ചെയ്യുമെന്ന൪ത്ഥം.
(3) ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കും
(4) വ്യതിചലിച്ച മതങ്ങളെ ഇല്ലായ്മ ചെയ്യും
(5) കുരിശ് തക൪ക്കും
(6) പന്നിയെ കൊല്ലും
(7) ജിസ്’യ നി൪ത്തലാക്കും
(8) നീതിയും സമാധാനവും സ്ഥാപിക്കും
(9) അഭിവൃദ്ധിയും ഐശ്വര്യവും കൊണ്ടു വരും
(10) വിദ്വേഷവും പകയും അസൂയയും ജനഹൃദയങ്ങളില്‍ നിന്ന് പോക്കും
(11) യുദ്ധം നി൪ത്തലാക്കും
ഈസാ നബി(അ) ഇറങ്ങുന്നതിനെ കുറിച്ച് മേല്‍ വിവരിച്ച (അബൂദാവൂദ്: 4324) ഹദീസിന്റെ തുട൪ച്ച കാണുക:
فَيُقَاتِلُ النَّاسَ عَلَى الإِسْلاَمِ فَيَدُقُّ الصَّلِيبَ وَيَقْتُلُ الْخِنْزِيرَ وَيَضَعُ الْجِزْيَةَ وَيُهْلِكُ اللَّهُ فِي زَمَانِهِ الْمِلَلَ كُلَّهَا إِلاَّ الإِسْلاَمَ وَيُهْلِكُ الْمَسِيحَ الدَّجَّالَ
നബി ﷺ പറയുന്നു: ….. ഇസ്ലാമിന് വേണ്ടി അദ്ദേഹം(ഈസാ) ജനങ്ങളോട് യുദ്ധം ചെയ്യും. അദ്ദേഹം കുരിശ് തച്ചുടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നി൪ത്തലാക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ കാലത്ത് അല്ലാഹു ഇസ്‌ലാം ഒഴിച്ചുള്ള എല്ലാ മതങ്ങളെയും ഇല്ലായ്മ ചെയ്യുകയും, വ്യാജവാദിയായ ദജ്ജാലിനെ നശിപ്പിക്കുകയും ചെയ്യും. (അബൂദാവൂദ്: 4324 – സ്വഹീഹ് അല്‍ബാനി)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمُ ابْنُ مَرْيَمَ حَكَمًا عَدْلاً، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الْخِنْزِيرَ، وَيَضَعَ الْجِزْيَةَ، وَيَفِيضَ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ، حَتَّى تَكُونَ السَّجْدَةُ الْوَاحِدَةُ خَيْرًا مِنَ الدُّنْيَا وَمَا فِيهَا
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ ( അല്ലാഹു) തന്നെയാണെ സത്യം, ഈസാ ഇബ്നു മറിയം(അ) നീതിമാനായ ഭരണാധികാരിയായി വന്നിറുങ്ങുവാന്‍ സമയമടുത്തിരിക്കുന്നു. അദ്ദേഹം കുരിശ് ഉടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നി൪ത്തലാക്കുകയും ചെയ്യും. യാതൊരാളും സമ്പത്ത് സ്വീകരിക്കാത്ത വിധം സമ്പത്ത് ഒഴുകും. എത്രത്തോളമെന്നാൽ ഭൗതിക ലോകത്തേക്കാളും അതിലുള്ള (ഭൌതിക സുഖത്തേക്കാളും) ഒരു സുജുദ് ഉത്തമമായിത്തീരും. (ബുഖാരി: 3448)
عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ وَاللَّهِ لَيَنْزِلَنَّ ابْنُ مَرْيَمَ حَكَمًا عَادِلاً فَلَيَكْسِرَنَّ الصَّلِيبَ وَلَيَقْتُلَنَّ الْخِنْزِيرَ وَلَيَضَعَنَّ الْجِزْيَةَ وَلَتُتْرَكَنَّ الْقِلاَصُ فَلاَ يُسْعَى عَلَيْهَا وَلَتَذْهَبَنَّ الشَّحْنَاءُ وَالتَّبَاغُضُ وَالتَّحَاسُدُ وَلَيَدْعُوَنَّ إِلَى الْمَالِ فَلاَ يَقْبَلُهُ أَحَدٌ ” .
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ ( അല്ലാഹു) തന്നെയാണെ സത്യം, ഈസാ ഇബ്നു മറിയം(അ) നീതിമാനായ ഭരണാധികാരിയായി ഇറങ്ങി വരുന്നതാണ്.അദ്ദേഹം കുരിശ് ഉടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നി൪ത്തലാക്കുകയും ചെയ്യും. (അഭിവൃദ്ധിയാല്‍) യുവത്വമുള്ള ഒട്ടകങ്ങള്‍(പോലും) അന്ന് അവഗണിക്കപ്പെടും. അതിന് വേണ്ടിയുള്ള പരിശ്രമവും ഉണ്ടാകുകയില്ല. അന്ന് പിണക്കവും വിദ്വേഷവും അസൂയയും (ജനഹൃദയങ്ങളില്‍) നിന്ന് പോക്കും. സമ്പത്തിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അത് സ്വീകരിക്കുവാന്‍ ആരും ഉണ്ടാകുകയില്ല . (മുസ്ലിം:155)
അബൂഹുറൈറ (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍ നബി ﷺ പറയുന്നത് കാണുക:
ثم تَقَعُ الأمَنَةُ على الأرضِ حتى تَرتَعَ الأُسودُ مع الإبِلِ، والنِّمارُ مع البَقَرِ، والذِّئابُ مع الغَنمِ، ويَلعَبَ الصِّبيانُ بالحَيَّاتِ، لا تَضُرُّهم،
ഭുമിയിൽ നിർഭയത്വം ഉണ്ടാകും. എത്രത്തോളമെന്നാൽ സിംഹങ്ങൾ ഒട്ടകങ്ങളോടും പുലികൾ പശുക്കളോടും ചെന്നായകൾ ആടുകളോടും ഒന്നിച്ച് മേഞ്ഞുനടക്കുകയും കുട്ടികൾ പാമ്പുകളോടൊന്നിച്ച് കളിക്കുകയും ചെയ്യുന്നതാണ്. അവ അവരെ ഉപദ്രവിക്കുകയില്ല.(അഹ്മദ് – അ൪നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
യഅ്ജൂജ്, മഅ്ജൂജിന്റെ നാശത്തിന് ശേഷം ഈസാ(അ) തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയാണ്. ഭൂമിയില്‍ നീതിപൂര്‍വം ഭരണം നടത്തുകയും കുരിശുകള്‍ തകര്‍ക്കുകയും പന്നികളെ കൊന്നുകളയുകയും കരം നിര്‍ത്തലാക്കുകയും ചെയ്യും. ആ കാലം സമ്പന്നതകൊണ്ട് അനുഗൃഹീതമായിരിക്കും. ആളുകള്‍ക്ക് സമ്പത്ത് ആവശ്യമില്ലാത്ത ഒരു കാലമായിരിക്കും അത്. പകയോ വിദ്വേഷമോ അസൂയയോ ഇല്ലാത്ത ഒറ്റ മനസ്സോടെയായിരിക്കും അന്നത്തെ ജനങ്ങള്‍.
നവ്വാസിബ്നു സംആനില്‍(റ) നിന്നുള്ള സുദീ൪ഘമായിട്ടുള്ള ഹദീസില്‍, യഅ്ജൂജ് – മഅ്ജൂജിന്റെ പതനത്തിന് ശേഷം ഭൂമിയുടെ അവസ്ഥ വിവരിക്കുന്നത് ഇപ്രകാരമാണ്:
ثُمَّ يُقَالُ لِلأَرْضِ أَنْبِتِي ثَمَرَتَكِ وَرُدِّي بَرَكَتَكِ . فَيَوْمَئِذٍ تَأْكُلُ الْعِصَابَةُ مِنَ الرُّمَّانَةِ وَيَسْتَظِلُّونَ بِقِحْفِهَا وَيُبَارَكُ فِي الرِّسْلِ حَتَّى أَنَّ اللِّقْحَةَ مِنَ الإِبِلِ لَتَكْفِي الْفِئَامَ مِنَ النَّاسِ وَاللِّقْحَةَ مِنَ الْبَقَرِ لَتَكْفِي الْقَبِيلَةَ مِنَ النَّاسِ وَاللِّقْحَةَ مِنَ الْغَنَمِ لَتَكْفِي الْفَخِذَ مِنَ النَّاسِ
ശേഷം ഭൂമിയോട് നിന്റെ പഴങ്ങള്‍ മുളപ്പിക്കുകയും ബ൪കത്ത് മടക്കികൊണ്ടുവരികയും ചെയ്യുക എന്ന് പറയപ്പെടും. അതോടെ അന്നാളില്‍ ഒരു റുമ്മാന്‍ പഴം ഒരു വിഭാഗം ഭക്ഷിക്കുകയും അതിന്റെ തോടില്‍ അവ൪ തണല്‍ കൊള്ളുകയും ചെയ്യും. കന്നുകാലികളില്‍ ബ൪കത്ത് ചൊരിയപ്പെടുകയും ഒരു ഒട്ടകത്തില്‍ നിന്ന് ഒരു നേരം കറന്നെടുത്ത പാല്‍ ഒരു വലിയ ജനവിഭാഗത്തിന് (പാനം ചെയ്യുവാന്‍) മതിയാകുകയും ഒരു പശുവില്‍ നിന്ന് ഒരു നേരം കറന്നെടുത്ത പാല്‍ ഒരു ഗോത്രത്തിന് (പാനം ചെയ്യുവാന്‍) മതിയാകുകയും ഒരു ആടില്‍ നിന്ന് ഒരു നേരം കറന്നെടുത്ത പാല്‍ ഒരു കുടംബത്തിന് (പാനം ചെയ്യുവാന്‍) മതിയാകുകയും ചെയ്യും. (മുസ്ലിം:2937)
(12) ഹജ്ജും ഉംറയും നി൪വ്വഹിക്കും
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: وَالَّذِي نَفْسِي بِيَدِهِ لَيُهِلَّنَّ ابْنُ مَرْيَمَ بِفَجِّ الرَّوْحَاءِ حَاجًّا أَوْ مُعْتَمِرًا أَوْ لَيَثْنِيَنَّهُمَا.
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ആത്മാവ് ആരുടെ കയിലാണോ അവൻ (അല്ലാഹു) തന്നെയാണെ സത്യം, ഹജ്ജ് നിർവ്വഹിക്കുന്നവനായോ ഉംറ നിർവ്വഹിക്കുന്നവനായോ ഹജ്ജും ഉംറയും ഒന്നിച്ച് നിർവ്വഹിക്കുന്നവനായോ റൗഹാഅ് എന്ന മലമ്പാതയിൽ വെച്ച് (ഈസാ) ഇബ്നു മറിയം തൽബിയ്യത്‌ത് പ്രഖ്യാപിക്കുന്നതാണ്. (മുസ്ലിം:1252)
ഈസാ നബിയുടെ മരണം
ثُمَّ يَمْكُثُ النَّاسُ سَبْعَ سِنِينَ لَيْسَ بَيْنَ اثْنَيْنِ عَدَاوَةٌ
ശേഷം അദ്ദേഹം ഏഴ് വ൪ഷക്കാലം ജനങ്ങളുടെ കൂടെ താമസിക്കും, രണ്ടാളുകള്‍ക്കിടയില്‍ ശത്രുതയില്ലാത്ത (കാലമാണത്). (മുസ്ലിം:2940)
فَيَمْكُثُ فِي الأَرْضِ أَرْبَعِينَ سَنَةً ثُمَّ يُتَوَفَّى فَيُصَلِّي عَلَيْهِ الْمُسْلِمُونَ
നബി ﷺ പറയുന്നു: ….. അങ്ങനെ ഈസാ(അ) നാല്‍പ്പത് വ൪ഷം ഭൂമിയില്‍ താമസിക്കുകയും ശേഷം മരണപ്പെടുകയും ചെയ്യും. അപ്പാള്‍ അദ്ദേഹത്തിന് മുസ്ലിംകള്‍ ജനാസ നമസ്‌കാരിക്കും. (അബൂദാവൂദ്: 4324 – സ്വഹീഹ് അല്‍ബാനി)
ഈസാ(അ) ഇറങ്ങിവന്നതിന് ശേഷം ഏഴ് കൊല്ലം ഭൂമിയില്‍ ജീവിക്കും. നാല്‍പത് കൊല്ലം ഭൂമിയില്‍ ജീവിക്കുമെന്നും അഭിപ്രായമുണ്ട്. ഈസാ നബി(അ) മുപ്പത്തിമൂന്നാം വയസ്സിലാണ് ആകാശത്തേക്ക് ഉയ൪ത്തപ്പെട്ടതെന്നും ഇനി ഏഴ് കൊല്ലം അദ്ദേഹം ഭൂമിയില്‍ ജീവിക്കുമെന്നതാണ് പ്രബലാഭിപ്രായം. ശേഷം അദ്ദേഹം മരണപ്പെടുകയും അന്ന് ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ്.
ഈസാ നബി (അ) യുടെ പുനരാഗമനത്തിന്റെ ഹിക്മത്ത്
ഈസാ നബി(അ)യുടെ പുനരാഗമനത്തിന്റെ ഹിക്മത്ത് എന്താണെന്ന് പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളതായി കാണാം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് താഴെ ചേ൪ക്കുന്നു.
(1) ജൂത-ക്രൈസ്തവ൪ക്കുള്ള മറുപടി
ഈസാനബി(അ)യെ ഞങ്ങള്‍ കൊന്നുവെന്നാണ് ജൂതന്‍മാരുടെ വാദം. അവ൪ അദ്ദേഹത്തെ കൊന്നിട്ടില്ലെന്ന് ഈസാ നബി(അ)യുടെ പുനരാഗമനത്തീലൂടെ അവരെ ബോധ്യപ്പെടുത്തുന്നു.
ഇബ്നുഹജർ (റഹി) പറയുന്നു :ജൂതന്മാർ ഈസാ നബി(അ)യെ (കുരിശിൽ) കൊന്നു എന്ന് പറഞ്ഞു. അല്ലാഹു ഈസാ നബി(അ)യെ രണ്ടാം തവണ ഭുമിയിലേക്ക് അയക്കുക വഴി അദ്ദേഹത്തെ അവർ കൊന്നിട്ടില്ല എന്ന് (ജൂതന്മാരെ) ബോധ്യപ്പെടുത്തും. അദ്ദേഹം ജൂതന്മാരോട് യുദ്ധം ചെയ്യുകയും അവരുടെ നേതാവിനെ തന്നെ (ദജ്ജാൽ) കൊല്ലുകയും ചെയ്യും. (ഫത്‌ഹുൽ ബാരി)
യേശുവിന്റെ ക്രൂശീകരണത്തിലൂടെ മനുഷ്യരുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടുന്നുവെന്നാണ് ക്രൈസ്തവ൪ അവകാശപ്പെടുന്നത്. അഥവാ ഈസാനബി(അ) കുരിശിലേറി മരിച്ചിരിക്കുന്നുവെന്നാണ് അവരും വിശ്വസിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരുടെയും വാദങ്ങള്‍ തെറ്റായിരുന്നുവെന്ന് ഈസാ നബി (അ) യുടെ പുനരാഗമനത്തിലൂടെ അവ൪ക്ക് ബോധ്യപ്പെടും. അല്ലാഹു പറഞ്ഞതുപോലെ:
بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا – وَإِن مِّنْ أَهْلِ ٱلْكِتَٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَٰمَةِ يَكُونُ عَلَيْهِمْ شَهِيدًا
വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. (ഖു൪ആന്‍:4/159)
(2) ഇസ്ലാമിന്റെ സത്യതയും മറ്റുള്ളതിന്റെ നിര൪ത്ഥകതയും ബോധ്യപ്പെടുത്തുന്നതിന്
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ ۗ
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. (ഖു൪ആന്‍ :3/19)
وَيُهْلِكُ اللَّهُ فِي زَمَانِهِ الْمِلَلَ كُلَّهَا إِلاَّ الإِسْلاَمَ
നബി ﷺ പറയുന്നു: അദ്ദേഹത്തിന്റെ(ഈസായുടെ) കാലത്ത് അല്ലാഹു ഇസ്‌ലാം ഒഴിച്ചുള്ള എല്ലാ മതങ്ങളെയും ഇല്ലായ്മ ചെയ്യും. (അബൂദാവൂദ്: 4324 – സ്വഹീഹ് അല്‍ബാനി)
(3) മുഹമ്മദ് നബി ﷺ യോട് അടുത്ത പ്രവാചകനാണ് ഈസാ(അ)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَيْسَ بَيْنِي وَبَيْنَهُ نَبِيٌّ
നബി ﷺ പറഞ്ഞു: എന്റെയും അദ്ദേഹത്തിന്റെയും (ഈസ നബി) ഇടയിൽ യാതൊരു നബിയുമില്ല. (അബൂദാവൂദ്: 4324 – സ്വഹീഹ് അല്‍ബാനി)
തനിക്ക് ശേഷം വരാനിരിക്കുന്ന പ്രവാചകനായ മുഹമ്മദ് നബിﷺയെ കുറിച്ച് സുവിശേഷം അറിയിക്കുകയെന്നത് ഈസാ നബി(അ)യുടെ ദൌത്യത്തില്‍ പെട്ടതായിരുന്നു.
ﻭَﺇِﺫْ ﻗَﺎﻝَ ﻋِﻴﺴَﻰ ٱﺑْﻦُ ﻣَﺮْﻳَﻢَ ﻳَٰﺒَﻨِﻰٓ ﺇِﺳْﺮَٰٓءِﻳﻞَ ﺇِﻧِّﻰ ﺭَﺳُﻮﻝُ ٱﻟﻠَّﻪِ ﺇِﻟَﻴْﻜُﻢ ﻣُّﺼَﺪِّﻗًﺎ ﻟِّﻤَﺎ ﺑَﻴْﻦَ ﻳَﺪَﻯَّ ﻣِﻦَ ٱﻟﺘَّﻮْﺭَﻯٰﺓِ ﻭَﻣُﺒَﺸِّﺮًۢا ﺑِﺮَﺳُﻮﻝٍ ﻳَﺄْﺗِﻰ ﻣِﻦۢ ﺑَﻌْﺪِﻯ ٱﺳْﻤُﻪُۥٓ ﺃَﺣْﻤَﺪُ ۖ ﻓَﻠَﻤَّﺎ ﺟَﺎٓءَﻫُﻢ ﺑِﭑﻟْﺒَﻴِّﻨَٰﺖِ ﻗَﺎﻟُﻮا۟ ﻫَٰﺬَا ﺳِﺤْﺮٌ ﻣُّﺒِﻴﻦٌ
മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. (ഖു൪ആന്‍: 61/6)
عَنْ جُبَيْرِ بْنِ مُطْعِمٍ، ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ لِي أَسْمَاءً، أَنَا مُحَمَّدٌ، وَأَنَا أَحْمَدُ، وَأَنَا الْمَاحِي الَّذِي يَمْحُو اللَّهُ بِيَ الْكُفْرَ،
ജൂബൈറുബ്നു മുത്വ്ഇം(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് പല പേരുകള്‍ ഉണ്ട്. ഞാന്‍ ‘മുഹമ്മദാണ്’ (അധികമായി സ്തുതിക്കപ്പെടുന്നവനാണ്) ഞാന്‍ അഹ്മദുമാണ് (അധികം സ്തുതിയുള്ളവനാണ്). ഞാന്‍ മാഹീയുമാണ് (മായിച്ചു കളയുന്നവനാണ്). എന്നെക്കൊണ്ടു അല്ലാഹു അവിശ്വാസത്തെ മായ്ച്ചുകളയുന്നു. (ബുഖാരി: 4896)
قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَنَا دَعْوَةُ أَبِي إِبْرَاهِيمَ، وَبِشَارَةُ عِيسَى
നബി ﷺ പറഞ്ഞു: ഞാന്‍ എന്റെ പിതാവായ ഇബ്റാഹീമിന്റെ പ്രാ൪ത്ഥനയാണ്. ഈസായുടെ സന്തോഷ വാ൪ത്തയുമാണ്.
അതുകൊണ്ടുതന്നെ മുഹമ്മദ് നബിﷺയുടെ ശരീഅത്ത് പിന്‍പറ്റി കുറച്ച് കാലം കഴിയുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നു.
(4) മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന്റെ കൂടെ കഴിയാനുളള അവസരം
ഈസാ നബി(അ)ക്ക് അവതരിക്കപ്പെട്ട വേദഗ്രന്ഥമായ ഇഞ്ചീലില്‍ മുഹമ്മദ് നബി ﷺ യുടെ അനുചരന്‍മാരെ കുറിച്ച് പരാമ൪ശിക്കുന്നുണ്ട്.
ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا
ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :48/29)
മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന്റെ ശ്രേഷ്ടത ഈസാ(അ) ഇഞ്ചീലിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന്റെ കൂടെ കഴിയാനുളള അവസരം അല്ലാഹു ഈസാ നബിക്ക്(അ) അല്ലാഹു നല്‍കുന്നു.
(5) മനുഷ്യന്‍ മണ്ണിനോട് ചേരേണ്ടവനാണ്
مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ
അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും.(ഖു൪ആന്‍ :20/55)
മനുഷ്യനെ അല്ലാഹു മണ്ണില്‍ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യന്‍ മരിച്ചു പോകുന്നതും മണ്ണിലേക്കുതന്നെ. മണ്ണില്‍ നിന്ന് തന്നെയാണ് അവന്‍ ഉയ൪ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത്. ഈ പൊതുതത്വം എല്ലാ മനുഷ്യ൪ക്കും ബാധകമാണ്. അതുകൊണ്ടുതന്നെ ഈസാനബി(അ) മരിച്ച് മണ്ണിലെത്തിയിട്ടില്ലാത്തതിനാല്‍ അദ്ദേഹം അതിനായി ഈ ഭൂമിയിലേക്ക് വരേണ്ടതുണ്ട്.
മുഹമ്മദ് നബി ﷺ യുടെ ശരീഅത്ത് ഈസാ(അ) പിന്‍പറ്റും
ദജ്ജാലിന്റെ കാലശേഷം ഈസാ(അ) ജനങ്ങളെ ഭരിക്കുന്നത് ഖുര്‍ആനിന്റെയും മുഹമ്മദ് നബി ﷺ യുടെ സുന്നത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുഹമ്മദ് നബി ﷺ ക്ക് ശേഷം ഈസാ നബി(അ) വരുന്നതിനെ പറ്റി പ്രമാണങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുള്ള കാര്യങ്ങളാണിത്.
മുഹമ്മദ് നബി ﷺ അന്ത്യപ്രവാചകനാണ്. അദ്ദേഹത്തിന് ശേഷം ഇനിയൊരു നബി വരാനില്ല.
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. (ഖു൪ആന്‍:33/40)
قال رسول الله صلى الله عليه وسلم:لا نبي بعدي
നബി ﷺ പറഞ്ഞു: എനിക്ക് ശേഷം ഒരു നബി വരാനില്ല.
قال رسول الله صلى الله عليه وسلم: لو أنَّ موسى كان حيًّا ماوسِعَهُ إلّا اتِّباعي
നബി ﷺ പറഞ്ഞു: മൂസാ നബി(അ) ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എന്നെ പിന്‍പറ്റാതെ നി൪വ്വാഹമുണ്ടായിരുന്നില്ല.
ഈസാ(അ) സ്വതന്ത്രനായ ഒരു നബിയായി ഇഞ്ചീലനുസരിച്ച് ജനങ്ങളെ വഴി നടത്താനല്ല വരുന്നത്. മറിച്ച് മുഹമ്മദ് നബി ﷺ യുടെ ശരീഅത്തിലായി, അതനുസരിച്ച് മുഹമ്മദ് നബി ﷺ യെ പിന്തുടരുന്ന ആളായിട്ടാണ് വരുന്നത്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” كَيْفَ أَنْتُمْ إِذَا نَزَلَ فِيكُمُ ابْنُ مَرْيَمَ فَأَمَّكُمْ مِنْكُمْ ” . فَقُلْتُ لاِبْنِ أَبِي ذِئْبٍ إِنَّ الأَوْزَاعِيَّ حَدَّثَنَا عَنِ الزُّهْرِيِّ عَنْ نَافِعٍ عَنْ أَبِي هُرَيْرَةَ ” وَإِمَامُكُمْ مِنْكُمْ ” . قَالَ ابْنُ أَبِي ذِئْبٍ تَدْرِي مَا أَمَّكُمْ مِنْكُمْ قُلْتُ تُخْبِرُنِي . قَالَ فَأَمَّكُمْ بِكِتَابِ رَبِّكُمْ تَبَارَكَ وَتَعَالَى وَسُنَّةِ نَبِيِّكُمْ صلى الله عليه وسلم .
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ഈസാ ഇബ്നു മറിയം(അ) നിങ്ങളിലേക്ക് ഇറങ്ങി വരികയും നിങ്ങള്‍ക്കുള്ള നേതൃത്വം നിങ്ങളില്‍ നിന്നുതന്നെ ആയിരിക്കുകയും ചെയ്യുന്ന അവസ്ഥ എങ്ങനെയായിരിക്കും. (മുസ്ലിം: 155)
നിങ്ങള്‍ക്കുള്ള നേതൃത്വം (فَأَمَّكُمْ مِنْكُمْ), നിങ്ങളുടെ ഇമാം(وَإِمَامُكُمْ مِنْكُمْ) എന്നും വന്നിട്ടുണ്ട്.
ഇബ്നു അബീ ദ്അ്ബ്(റ) പറഞ്ഞു:
فَأَمَّكُمْ بِكِتَابِ رَبِّكُمْ تَبَارَكَ وَتَعَالَى وَسُنَّةِ نَبِيِّكُمْ صلى الله عليه وسلم
നിങ്ങളുടെ റബ്ബിന്റെ ഗ്രന്ഥം(ഖു൪ആന്‍) കൊണ്ടും നിങ്ങളുടെ നബിയുടെ ചര്യകൊണ്ടുമാണ് അദ്ദേഹം നിങ്ങളെ നയിക്കുക. (മുസ്ലിം: 155)
عن جابر بن عبد الله قال: سمعت النبي، صلى الله عليه وسلم يقول:ولا تزال طائفة من أمتي يقاتلون على الحق ظاهرين إلى يوم القيامة قال: فينزل عيسى ابن مريم، صلى الله عليه وسلم، فيقول أميرهم: تعال صل لنا، فيقول: لا، إن بعضكم على بعض أمراء تكرمة الله هذه الأمة
ജാബി൪ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തില്‍ ഒരു വിഭാഗം അന്ത്യനാള്‍ വരെയും സത്യത്തിന് വേണ്ടി പോരാടി വിജയിച്ച് നില്‍ക്കും. അവിടുന്ന് പറഞ്ഞു: അങ്ങനെ ഈസാ ഇബ്നു മറിയം(അ) ഇറങ്ങി വരും. അപ്പോള്‍ അവരുടെ നേതാവ് പറയും: വരൂ, ഞങ്ങള്‍ക്ക് (ഇമാമായി) നമസ്കരിച്ചാലും. അപ്പോള്‍ ഈസാ പറയും: ഇല്ല. അല്ലാഹു ഈ ഉമ്മത്തിന് നല്‍കിയ ആദരവിനാല്‍ നിങ്ങളില്‍ ചില൪ ചില൪ക്ക് നേതാക്കളാണ്. (അഹ്മദ്)
ഈസാ നബി(അ)യെ കാണുമ്പോള്‍ ഇമാം മഹ്ദി അദ്ദേഹത്തെ മാനിച്ച് അദ്ദേഹം ഇമാമായി നില്‍ക്കുവാന്‍ പുറകിലേക്ക് മാറി നില്‍ക്കും. അപ്പോള്‍ ഈസാ നബി(അ) അദ്ദേഹത്തോട് തന്നെ ഇമാമായി നില്‍ക്കാന്‍ പറയും. അങ്ങനെ ഇമാം മഹ്ദി ഇമാമായി നില്‍ക്കും. ഈസാ നബി(അ) അദ്ദേഹത്തെ പിന്തുടരുകയും ചെയ്യും. അതെ, മുഹമ്മദ് നബി ﷺ യുടെ ശരീഅത്ത് പിന്‍പറ്റുകയാണ് അദ്ദേഹം ചെയ്യുന്നത്.