സത്യനിഷേധികളെ കുറിച്ച് അല്ലാഹു പറഞ്ഞു:
زُيِّنَ لِلَّذِينَ كَفَرُوا۟ ٱلْحَيَوٰةُ ٱلدُّنْيَا
സത്യനിഷേധികള്‍ക്ക് ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു.(ഖു൪ആന്‍:2/212)
ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْءَاخِرَةِ
പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുന്നവരാണവർ.(ഖു൪ആന്‍:14/3)
സത്യവിശ്വാസം സ്വീകരിച്ചശേഷം, പിന്നീടു അവിശ്വാസത്തിലേക്ക് പോകുന്നവരുടെ സ്വഭാവമായി അല്ലാഹു പറഞ്ഞു:
ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْءَاخِرَةِ
അതെന്തുകൊണ്ടെന്നാല്‍ ഇഹലോകജീവിതത്തെ പരലോകത്തേക്കാള്‍ കൂടുതല്‍ അവര്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:16/107)
യഹൂദരൻമാരുടെ അധഃപതനത്തിന് കാരണമായി അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْءَاخِرَةِ ۖ
പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അക്കൂട്ടർ.(ഖു൪ആന്‍:2/86)
മുശ്രിക്കുകളെ കുറിച്ചും ‘ഐഹികജീവിതം കണ്ട് വഞ്ചിതരായവരാണവർ’ എന്ന് അല്ലാഹു പറഞ്ഞത് കാണുക:
وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ
തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. (ഖുർആൻ:6/70)
إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًا ثَقِيلًا
തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്‍റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.(ഖു൪ആന്‍:76/27)
ദുര്‍മ്മാര്‍ഗ്ഗികളെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا
അവര്‍ ഇഹലോക ജീവിതത്തില്‍ സന്തോഷമടഞ്ഞിരിക്കുന്നു. (ഖു൪ആന്‍:13/26)
നരകത്തിൽ പ്രവേശിക്കുന്നവരുടെ സ്വഭാവമായി അല്ലാഹു പറഞ്ഞു:
إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَٰتِنَا غَٰفِلُونَ
أُو۟لَٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ
നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ. അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായിട്ടത്രെ അത്.(ഖു൪ആന്‍:10/7-8)
നരകത്തിൽ പ്രവേശിക്കുന്ന അക്രമികളെ കുറിച്ച് പറഞ്ഞപ്പോൾ അവരുടെ വിശേഷണമായി അല്ലാഹു പറഞ്ഞു:
وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا
ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. (ഖുർആൻ:6/130)
സത്യവിശ്വാസികളെ, ദുൻയാവിന്റെ വിഷയത്തിൽ നമ്മുടെ നിലപാട് എന്താണ്? ഓരോരുത്തരും സ്വന്തത്തോട് ചോദിക്കുക. അല്ലാഹുവിന്റെ വചനം എല്ലായ്’പ്പോഴും ഓർക്കുക:
ﺃَﺭَﺿِﻴﺘُﻢ ﺑِﭑﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻣِﻦَ ٱﻻْءَﺧِﺮَﺓِ ۚ ﻓَﻤَﺎ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻓِﻰ ٱﻻْءَﺧِﺮَﺓِ ﺇِﻻَّ ﻗَﻠِﻴﻞٌ.
പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു. (ഖു൪ആന്‍:9/38)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻥَّ ﻭَﻋْﺪَ ٱﻟﻠَّﻪِ ﺣَﻖٌّ ۖ ﻓَﻼَ ﺗَﻐُﺮَّﻧَّﻜُﻢُ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ۖ
മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. (ഖു൪ആന്‍:35/5)