നന്‍മ-തിന്‍മകളുടെ വിഷയത്തില്‍ ഒരു സത്യവിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് നബി ﷺ പഠിപ്പിച്ച് തന്നിട്ടുള്ളത് കാണുക:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളോട് വിരോധിച്ചത് മുഴുവനും നിങ്ങള്‍ കയ്യൊഴിക്കുക, കല്‍പ്പിച്ചതാകട്ടെ നിങ്ങള്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുക. (മുസ്ലിം:1337)
എല്ലാ നന്‍മയും ഒരാള്‍ക്ക് ചെയ്യാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ നന്‍മകളില്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുകയും തിന്‍മകളില്‍ നിന്നും യാതൊന്നും പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്യുകയാണ് വേണ്ടത്.
വലിയ തിന്‍മകളെ തിന്‍മകളായി പരിഗണിച്ച് അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന സത്യവിശ്വാസികളിൽ തന്നെയും ചില തിൻമകളെ തിൻമകളായി കാണാതിരിക്കുകയോ അതിനെ അവഗണിക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്ന രീതി കാണാറുണ്ട്. ആളുകൾ അവഗണിക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ചില തിൻമകളെ കുറിച്ച് സൂചിപ്പിക്കുന്നു.
1. വാഹനത്തില്‍ നിന്ന് വഴികളിൽ വേസ്റ്റുകള്‍ വലിച്ചെറിയല്‍
عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ عُرِضَتْ عَلَىَّ أَعْمَالُ أُمَّتِي حَسَنُهَا وَسَيِّئُهَا فَوَجَدْتُ فِي مَحَاسِنِ أَعْمَالِهَا الأَذَى يُمَاطُ عَنِ الطَّرِيقِ
അബൂദർറില്‍(റ) വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:എന്റെ സമുദായത്തിന്റെ നൻമകളും തിന്മകളും എനിക്ക് പ്രദർശിക്കപ്പെട്ടു. വഴിയിൽ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് അവരുടെ പുണ്യകർമ്മങ്ങളുടെ കൂട്ടത്തിലായി ഞാൻ ദർശിച്ചു …… (മുസ്‌ലിം: 553)
قَالَ رَسُولُ اللَّهِ صلى الله عليه وسلم إِمَاطَةُ الأَذَى عَنِ الطَّرِيقِ صَدَقَةٌ
നബി ﷺ പറഞ്ഞു: ……. വഴിയിലുള്ള ഉപദ്രവം നീക്കല്‍ ധര്‍മമാണ്. (അദബുല്‍ മുഫ്രദ് : 422 – സ്വഹീഹ് അല്‍ബാനി)
കാറിന്റെ വിൻഡോയിലൂടെയോ വഴികളിലോ വേസ്റ്റുകള്‍ വലിച്ചെറിയുന്നവരോട് ശൈഖ് ഉസൈമീൻ(റഹി)പറഞ്ഞു :
وإذا كانت إماطة الأذى عن الطريق صدقة فإن إلقاء الأذى في الطريق سيئة
വഴിയിൽ നിന്നും ഉപദ്രവം നീക്കൽ സ്വദഖയാണെങ്കിൽ തീർച്ചയായും വഴിയിൽ ഉപദ്രവം വലിച്ചെറിയൽ തിന്മയാണ്. (ശറഹു രിയാളുസ്വാലിഹീന്‍ : 3/37)
2. ഇടത് കൈ കൊണ്ട് വെള്ളമോ മറ്റോ കുടിക്കല്‍
സത്യവിശ്വാസികൾ വലത് കൈകൊണ്ടാണ് ഭക്ഷിക്കുന്നത്. എന്നാൽ വലത് കൈകൊണ്ട് ഭക്ഷിക്കുന്നവർ പലപ്പോഴും ഇടത് കൈ കൊണ്ട് വെള്ളമോ മറ്റോ കുടിക്കുന്നത് കാണാം. അത് സത്യവിശ്വാസികൾക്ക് പാടുള്ളതല്ല.
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ وَإِذَا شَرِبَ فَلْيَشْرَبْ بِيَمِينِهِ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ
ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലത് കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലത് കൈ കൊണ്ട് കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും ഇടത് കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം:2020)
3. ആണ്‍കുട്ടികൾക്ക് സ്വർണം ധരിപ്പിക്കല്‍
عَنْ أَبِي مُوسَى ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:أحل لإناث أمتي الحرير والذهب وحرمه على ذكورها
അബൂമൂസാ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എന്റെ സമുദായത്തിലെ സ്ത്രീകൾക്ക് സ്വർണ്ണവും പട്ടും അനുവദിക്കപ്പെടുകയും ആൺ വർഗത്തിന് അവ നിഷിദ്ധമാക്കപ്പെടുക യും ചെയ്തിരിക്കുന്നു. (മുസ്നദ് അഹമദ് 41/393- അൽബാനി സ്വഹീഹുൽ ജാമിഅ്: 207)
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى خَاتَمًا مِنْ ذَهَبٍ فِي يَدِ رَجُلٍ فَنَزَعَهُ فَطَرَحَهُ وَقَالَ “ يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ ”
അബ്‌ദുല്ലാഹിബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരാളുടെ വിരലില്‍ സ്വര്‍ണ്ണമോതിരം അണിഞ്ഞതായി നബി ﷺ കണ്ടു. അവിടുന്ന് അത് ഊരിയെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങളില്‍ ആരെങ്കിലും തീക്കനല്‍ തന്റെ കയ്യില്‍വെക്കാന്‍ ഇഷ്‌ടപ്പെടുമോ? …..(മുസ്‌ലിം:2090)
ആൺ വർഗ്ഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വലിയവരായ പുരുഷൻമാർ മാത്രമാണെന്ന് തെറ്റിദ്ധരിച്ച് ചെറിയ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിച്ച് കൊടുക്കുന്നത് ഇന്ന് സമൂഹത്തിൽ ധാരാളമായി കാണുന്നു. ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിക്കൽ പാടില്ലാത്തതാണ്. അത് ധരിപ്പിച്ചു കൊടുത്ത മാതാപിതാക്കൾ ആ പാപഭാരം ഏറ്റെടുക്കേണ്ടി വരും.
ചെറിയ ആൺകുട്ടികളെ സ്വർണം ധരിപ്പിക്കാൻ പാടുണ്ടോ, അവർ രണ്ട് വയസ്സിൽ കുറഞ്ഞവരാണെങ്കിൽ?
ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു:
لا يجوز تلبيس الذكور الذهب مطلقًا، ولو كان في أقل من سنتين، الذهب حل للإناث، حرام على الذكور، سواء كان خواتيم، أو ساعات، أو غير ذلك، لا يجوز إلباس الطفل الذكر الذهب، كما لا يجوز إلباس الرجل الكبير، وإنما الذهب للنساء.
ആണുങ്ങൾക്ക് നിരുപാധികമായി സ്വർണം ധരിക്കാൻ പാടുള്ളതല്ല, അവർ രണ്ട് വയസ്സിൽ കുറഞ്ഞവരാണെങ്കിലും.
സ്വർണം സ്ത്രീകൾക്ക് അനുവദനീയവും പുരുഷന്മാർക്ക് നിഷിദ്ധവുമാണ്. അത് മോതിരം, വാച്ച് തുടങ്ങിയ എന്ത് തന്നെ ആയാലും. പുരുഷന്മാരെ ധരിപ്പിക്കാൻ പറ്റാത്തത്പോലെ തന്നെ ആൺകുട്ടികളെയും സ്വർണം ധരിപ്പിക്കാൻ പാടുള്ളതല്ല. സ്വർണം സ്ത്രീകൾക്ക് മാത്രമുള്ളതാണ്. (നൂറുൻ അലദ്ദർബ്)
ഇമാം കാസാനി(റഹി) പറഞ്ഞു: (ആണ്‍കുട്ടിയെ സ്വർണം ധരിപ്പിച്ചാല്‍) അതിന്റെ പാപം അവനല്ല, അവനെ ധരിപ്പിച്ചവ൪ക്കാണ്. കാരണം അവന്‍(കുട്ടി) ഹറാമുകള്‍ ബാധകമായവരില്‍ പെടില്ല. അവന്‍ മദ്യം കുടിക്കുന്നതുപോലെ, അതിലെ തിന്‍മ ഇതുപോലെ അവനല്ല, കുടിപ്പിച്ചവ൪ക്കാണ്.
4. അന്യസ്ത്രീകളെ നോക്കല്‍
ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ
(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍ 24/30)
عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ : يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ
നബി ﷺ അലിയോട് (റ) പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (അബൂദാവൂദ് :2149- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ جَرِيرِ بْنِ عَبْدِ اللَّهِ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ نَظَرِ الْفُجَاءَةِ فَأَمَرَنِي أَنْ أَصْرِفَ بَصَرِي
അബ്ദുല്ലാഹില്‍ ബജലീ (റ) പറയുന്നു: ‘പെട്ടെന്നുള്ള (അവിചാരിതമായ) നോട്ടത്തെപ്പറ്റി ഞാന്‍ നബി ﷺ യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.’ (മുസ്‌ലിം:2159)
ഇമാം നവവി (റഹി) പറഞ്ഞു:പെട്ടെന്നുള്ള നോട്ടം എന്നത്, ഉദ്ദേശമൊന്നുമില്ലാതെ അന്യ സ്ത്രീയുടെ നേര്‍ക്ക് അവന്റെ നോട്ടം ഉണ്ടാവുകയെന്നതാകുന്നു. അപ്പോള്‍ ആ നോട്ടത്തിന്റെ തുടക്കത്തില്‍ അവന്റെ മേല്‍ കുറ്റമില്ല.ഈ അവസ്ഥയില്‍ തന്റെ ദൃഷ്ടിയെ തിരിക്കല്‍ അവന്റെ മേല്‍ നിര്‍ബന്ധമാണ്. ഈ അവസ്‌ഥയില്‍ (ദൃഷ്ടിയെ അവന്‍) തിരിക്കുകയാണെങ്കില്‍, അവന്റെ മേല്‍ കുറ്റമില്ല.ഇനി അവന്‍ നോട്ടം തുടരുകയാണെങ്കില്‍ ഈ ഹദീസനുസരിച്ച് അത് കുറ്റമാകുന്നു.(ശറഹു മുസ്ലിം)
ഒരു പുരുഷന് അന്യസ്ത്രീകളെ തൊട്ട് ദൃഷ്ടികള്‍ താഴ്ത്തല്‍ നി൪ബന്ധമാണ്. അവിചാരിതമായിട്ടുള്ള ആദ്യത്തെ നോട്ടത്തിന് പുറമേ വീണ്ടും നോക്കാന്‍ പാടുള്ളതല്ല. അവളെ വീണ്ടും വീണ്ടും ആവ൪ത്തിച്ച് നോക്കുമ്പോള്‍ പിശാച് മനസ്സില്‍ ദുഷ്’പ്രേരണയുണ്ടാക്കും.
عَنْ جَابِرٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى امْرَأَةً فَأَتَى امْرَأَتَهُ زَيْنَبَ وَهْىَ تَمْعَسُ مَنِيئَةً لَهَا فَقَضَى حَاجَتَهُ ثُمَّ خَرَجَ إِلَى أَصْحَابِهِ فَقَالَ “ إِنَّ الْمَرْأَةَ تُقْبِلُ فِي صُورَةِ شَيْطَانٍ وَتُدْبِرُ فِي صُورَةِ شَيْطَانٍ فَإِذَا أَبْصَرَ أَحَدُكُمُ امْرَأَةً فَلْيَأْتِ أَهْلَهُ فَإِنَّ ذَلِكَ يَرُدُّ مَا فِي نَفْسِهِ ” .
ജാബിറില്‍(റ) നിന്ന് നിവേദനം : നബി ﷺ ഒരു സ്ത്രീയെ കാണാനിടയായി. ഉടനെ അദ്ദേഹം തന്റെ പത്നിയായ സൈനബിന്റെ(റ) അടുക്കല്‍ ചെന്ന് തന്റെ ആവശ്യം നി൪വ്വഹിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: സ്ത്രീ മുന്നോട്ട് വരുന്നതും പിന്നോട്ട് പോകുന്നതും ശൈത്വാന്റെ രൂപത്തിലാണ്. (സ്ത്രീ പുരുഷനില്‍ സ്വാധീനം ചെലുത്തും) അതിനാല്‍ നിങ്ങളാരെങ്കിലും ഒരു സ്ത്രീയെ കാണുകയും അവളില്‍ നിങ്ങള്‍ക്ക് ആക൪ഷണം തോന്നുകയും ചെയ്താല്‍ അവന്‍ തന്റെ ഭാര്യയുടെ അടുക്കല്‍ ചെന്ന് (തന്റെ ആവശ്യം നി൪വ്വഹിച്ചു കൊള്ളട്ടെ). അത് അവന്റെ മനസ്സിലെ ദുഷിച്ച ചിന്തയെ പോക്കി കളയുന്നതാണ്. (മുസ്ലിം:1403)
5. അന്യസ്ത്രീയോടൊപ്പം തനിച്ചാകല്‍
قَالَ رَسُولَ اللَّهِ صلى الله عليه وسلم : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ
നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി പിശാച് ഉണ്ടായിട്ടല്ലാതെ. (തിര്‍മുദി :1171)
അതുകൊണ്ടുതന്നെയാണ് നബി ﷺ ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകുന്നത് വിരോധിച്ചിട്ടുള്ളത്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَدْخُلَنَّ رَجُلٌ بَعْدَ يَوْمِي هَذَا عَلَى مُغِيبَةٍ إِلاَّ وَمَعَهُ رَجُلٌ أَوِ اثْنَانِ
നബി ﷺ പറഞ്ഞു: എന്റെ ഈ ദിവസത്തിന് ശേഷം ഒന്നോ രണ്ടോ ആള്‍ കൂട്ടിനില്ലാതെ ഒരാളും ഒരു അന്യസ്ത്രീയുടെ അടുക്കല്‍ പ്രവേശിക്കരുത്. (മുസ് ലിം: 2173)
ഇമാം ഖഹ്ത്വാനി رحمه الله പറഞ്ഞു: ഒരു അന്യസ്ത്രീയുമായി നീ തനിച്ചാവരുത്. നീ എത്ര ഭയഭക്തി കാത്തുസൂക്ഷിക്കുന്നവനായാലും ശരി.
6. സ്ത്രീ മഹ്റമിനോടൊപ്പമല്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യൽ
عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ وَمَعَهَا ذُو مَحْرَمٍ وَلاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِي مَحْرَمٍ
ഇബ്നുഅബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകാന്‍ പാടില്ല, മഹ്റമായവരോടൊപ്പമല്ലാതെ. മഹ്റമിനോടൊപ്പമല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല. (മുസ് ലിം: 1341)
7. സ്ത്രീ സുഗന്ധം പൂശി അലങ്കാരം ധരിച്ച് പുറത്തു പോകൽ
عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: الْمَرْأَةُ عَوْرَةٌ فَإِذَا خَرَجَتِ اسْتَشْرَفَهَا الشَّيْطَانُ
അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്ത്രീ ഔറത്താണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാചിന് അവളിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകുന്നു. (തി൪മിദി:1173)
عَنِ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ
നബി ﷺ പറഞ്ഞു: ഏതൊരു സ്ത്രീയാണോ സുഗന്ധം പൂശി, ആളുകൾക്ക് അവളുടെ സുഗന്ധത്തിൽനിന്ന് ലഭിക്കുന്നതിനായി അവരുടെ ഇടയിലൂടെ കടന്നുപോയത് , അവൾ വ്യഭിചാരിണിയാണ്. (നസാഇ:5126)
قال العلامة الألباني رحمه الله :إﻥ ﺧﺮﻭﺝ ﺍﻟﻤﺮﺃﺓ ﻣﻦ ﺑﻴﺘﻬﺎ ﻣﺘﻌﻄﺮﺓ ﻣﺘﺰﻳﻨﺔ ﻣﻦ ﺍﻟﻜﺒﺎﺋﺮ ،ﻭﻟﻮ ﺃﺫﻥ ﻟﻬﺎ زوجها.
ഇമാം അൽബാനി رحمه الله പറഞ്ഞു: സ്ത്രീ അവരുടെ വീട്ടിൽ നിന്ന് സുഗന്ധം പൂശി അലങ്കാരം ധരിച്ച് പുറത്തു പോവുന്നത് വൻപാപങ്ങളിൽ പെട്ടതാകുന്നു. അവളുടെ ഭർത്താവ് അതിന് അനുവാദിച്ചിട്ടുണ്ടെങ്കിലും ശരി. [جلباب المرأة المسلمة (١٤٤)]
8. അന്യസ്ത്രീകൾക്ക് ഹസ്തദാനം ചെയ്യൽ
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, അന്യസ്ത്രീയുമായി ഹസ്തദാനം ചെയ്യുന്നത് അനുവദനീയമല്ല.
عن معقل بن يسار رضي الله عنه قال: قال رسول الله صلى الله عليه وسلم: لأن يطعن في رأس أحدكم بمخيط من حديد خير له من أن يمس امرأة لا تحل له
മഅ്ഖില്‍ ബിന്‍ യസ്സാറിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പ൪ശിക്കുന്നതിനേക്കാള്‍, ഇരുമ്പിന്റെ സൂചി കൊണ്ട് തലയില്‍ തറക്കുന്നതാണ് അയാള്‍ക്ക് ഉത്തമമായിട്ടുള്ളത്. (ത്വബ്‌റാനി – സ്വഹീഹുല്‍ ജാമിഅ്)
قَالَتْ عَائِشَةُ – وَلاَ وَاللَّهِ مَا مَسَّتْ يَدُ رَسُولِ اللَّهِ صلى الله عليه وسلم يَدَ امْرَأَةٍ قَطُّ . غَيْرَ أَنَّهُ يُبَايِعُهُنَّ بِالْكَلاَمِ
ആയിശ(റ) പറയുന്നു: അല്ലാഹുവാണെ സത്യം. നബിﷺയുടെ കരം ഒരു (അന്യ) സ്ത്രീയുടെ കരത്തെ സ്പര്‍ശിക്കുകയുണ്ടായിട്ടില്ല, അവർ അദ്ദേഹത്തോട് ബൈഅത്ത് (കരാർ) ചെയ്യുന്നതു പോലും വാക്കിലൂടെ മാത്രമാണ്. (മുസ്‌ലിം:1866)
അന്യ സ്ത്രീകളുടെ കൈ സ്പർശിക്കുന്നത് കൈ കൊണ്ടുള്ള വ്യഭിചാരം എന്നാണ് നബി (സ്വ) വിശേഷിപ്പിച്ചത്.
നബി ﷺ പറഞ്ഞു: ഇരുകണ്ണുകളും വ്യഭിചരിക്കും. ഇരുകരങ്ങളും വ്യഭിചരിക്കും. ഇരുകാലുകളും വ്യഭിചരിക്കും. ഗുഹ്യസ്ഥാനവും വ്യഭിചരിക്കും. (അഹ്‌മദ്)
9. ജുമുഅ ബാങ്കിന് ശേഷം കച്ചവടമോ ജോലിയോ ചെയ്യൽ
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﺫَا ﻧُﻮﺩِﻯَ ﻟِﻠﺼَّﻠَﻮٰﺓِ ﻣِﻦ ﻳَﻮْﻡِ ٱﻟْﺠُﻤُﻌَﺔِ ﻓَﭑﺳْﻌَﻮْا۟ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ﻭَﺫَﺭُﻭا۟ ٱﻟْﺒَﻴْﻊَ ۚ ﺫَٰﻟِﻜُﻢْ ﺧَﻴْﺮٌ ﻟَّﻜُﻢْ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ഖു൪ആന്‍: 62/9)
ജുമുഅക്ക് പുറപ്പെടേണ്ടതിന്റെ അവസാനത്തെ അവസരമാണ് ബാങ്ക് കുറിക്കുന്നത്. ഖത്തീബ് മിമ്പറില്‍ കയറി ഇരിക്കുകയും മുഅദ്ദിന്‍ ബാങ്ക് കൊടുക്കുകയും ചെയ്താല്‍പിന്നെ താമസിക്കാവാന്‍ പാടില്ല.
‘കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുക’ എന്നു പറഞ്ഞതിന്റെ താല്‍പര്യം ജുമുഅയില്‍ പങ്കെടുക്കുന്നതിനു മുടക്കായിത്തീരുന്ന എല്ലാ ജോലികളും ബാങ്കുവിളി കേട്ടാല്‍ പിന്നീടു തുടരാതെ നിറുത്തിവെക്കണമെന്നാകുന്നു. കച്ചവടക്കാര്‍ മാത്രം തങ്ങളുടെ ജോലി നിറുത്തി പങ്കെടുത്താല്‍ മതി എന്ന് അതിനു അര്‍ത്ഥമില്ല. ജുമുഅക്ക് ബാങ്കുവിളിച്ചാല്‍ കച്ചവടം നിറുത്തിവെക്കണമെന്ന് അല്ലാഹു കല്പിച്ചിരിക്കെ, ആ കല്‍പന അനുസരിക്കാതെ നടത്തപ്പെടുന്ന എല്ലാ കച്ചവടവും മുസ്‌ലിംകള്‍ക്ക് ഹറാം (കുറ്റകരമായ നിഷിദ്ധം) ആണെന്നുള്ളതില്‍ യാതൊരു സംശയമില്ല
10. നമസ്കാരത്തിൽ ഇമാമിനെ മുൻകടക്കൽ
وَكَانَ ٱلْإِنسَٰنُ عَجُولًا
മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു. (ഖുർആൻ:17/11)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : الأَنَاةُ مِنَ اللَّهِ وَالْعَجَلَةُ مِنَ الشَّيْطَانِ
നബി ﷺ പറഞ്ഞു:സാവകാശം അല്ലാഹുവില്‍ നിന്നാണ്. ധൃതി പിശാചില്‍ നിന്നുമാണ്. (സുനനുത്തുര്‍മുദി :2012 – സ്വഹീഹ് അല്‍ബാനി)
നമസ്കാരത്തിലെ ഏതൊരു ചലനത്തിലും ഇമാം തക്ബീര്‍ ചൊല്ലി തീര്‍ന്ന ശേഷം ഇമാമിനെ പിന്‍തുടരണമെന്നാണ് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇമാം ‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞ് തീരും മുന്‍പ് ആരും മുന്തിച്ച് പ്രവര്‍ത്തിക്കരുത്. പറഞ്ഞ് തീര്‍ന്നാല്‍ പിന്തിപ്പിക്കുകയും വേണ്ട. സച്ചരിതരായ സ്വഹാബികള്‍ നബിയെ(സ്വ) മുന്‍കടന്ന് പ്രവര്‍ത്തിക്കാതിരിക്കുന്നതില്‍ അതീവ തല്‍പ്പരരായിരുന്നു.
عَنْ الْبَرَاءُ ـ وَهْوَ غَيْرُ كَذُوبٍ ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ. لَمْ يَحْنِ أَحَدٌ مِنَّا ظَهْرَهُ حَتَّى يَقَعَ النَّبِيُّ صلى الله عليه وسلم سَاجِدًا، ثُمَّ نَقَعُ سُجُودًا بَعْدَهُ.
ബറാഅബ്നു ആസിബില്‍(റ) നിന്ന് നിവേദനം: നബി ﷺ ‘സമി അല്ലാഹു ലിമൻ ഹമിദഹു’ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവിടുന്ന് സുജൂദിൽ എത്തുന്നതുവരെ (സുജൂദ് ചെയ്യാൻ) ഞങ്ങളാരും മുതുക് കുനിക്കാറുണ്ടായിരുന്നില്ല. പിന്നെ നബി(സ്വ)ക്ക് ശേഷം ഞങ്ങൾ സുജൂദിൽ ചെന്നെത്തും (ബുഖാരി: 690)
أَيُّهَا النَّاسُ إِنِّي إِمَامُكُمْ فَلاَ تَسْبِقُونِي بِالرُّكُوعِ وَلاَ بِالسُّجُودِ وَلاَ بِالْقِيَامِ وَلاَ بِالاِنْصِرَافِ
നബി ﷺ പറഞ്ഞു: ജനങ്ങളെ, ഞാന്‍ നിങ്ങളുടെ ഇമാമാണ്. അതിനാല്‍ റുകൂഇലും സുജൂദിലും നിറുത്തത്തിലും തിരിയുമ്പോഴും നിങ്ങള്‍ എന്നെ മുന്‍കടക്കരുത്. (മുസ്ലിം:426)
عَنِ النَّبِيِّ صلى الله عليه وسلم قَالَ; أَمَا يَخْشَى أَحَدُكُمْ ـ أَوْ لاَ يَخْشَى أَحَدُكُمْ ـ إِذَا رَفَعَ رَأْسَهُ قَبْلَ الإِمَامِ أَنْ يَجْعَلَ اللَّهُ رَأْسَهُ رَأْسَ حِمَارٍ أَوْ يَجْعَلَ اللَّهُ صُورَتَهُ صُورَةَ حِمَارٍ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: ഇമാമിനു മുമ്പ് തല ഉയര്‍ത്തുന്ന പക്ഷം അവന്റെ തലയെ കഴുതയുടെ തലയായിട്ടു അല്ലാഹു മാറ്റുകയോ അല്ലെങ്കില്‍ അവന്റെ ആകെ രൂപത്തെത്തന്നെ കഴുതയുടെ രൂപത്തില്‍ മാറ്റുകയോ ചെയ്തേക്കുമെന്ന് അവന്‍ ഭയപ്പെടുന്നില്ലേ? (ബുഖാരി:691)
11. ഖിബ്ലയുടെ ഭാഗത്തേക്ക് തുപ്പൽ
عَنْ حُذَيْفَةَ، أَظُنُّهُ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: مَنْ تَفَلَ تِجَاهَ الْقِبْلَةِ جَاءَ يَوْمَ الْقِيَامَةِ تَفْلُهُ بَيْنَ عَيْنَيْهِ
ഹുദൈഫയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഖിബ്ലയുടെ ഭാഗത്തേക്ക് ആരെങ്കിലും തുപ്പിയാല്‍ അന്ത്യനാളില്‍ അവന്റെ രണ്ട് കണ്ണുകള്‍ക്കിടയില്‍ അവന്‍ തുപ്പിയതുമായി അവന്‍ വരുന്നതാണ്. (അബൂദാവൂദ് : 3824 – സ്വഹീഹ് അല്‍ബാനി)
നമസ്കാരത്തില്‍ തുപ്പുന്നതിനെ കുറിച്ചാണ് ഇവിടെ പരാമ൪ശിച്ചിട്ടുള്ളതെങ്കിലും ഒരവസരത്തിലും ഖിബ്ലയുടെ ഭാഗത്തേക്ക് തുപ്പാതിരിക്കലാണ് സത്യവിശ്വാസികള്‍ക്ക് ഭൂഷണമായിട്ടുള്ളത്.
قال الإمام الألباني : وفي الحديث دلالة على تحريم البصاق إلى القبلة مطلقا ، سواء ذلك في المسجد، أو في غيره ، و على المصلي و غيره
ഇമാം അൽബാനി (റഹി) പറഞ്ഞു: പള്ളിയിലാകട്ടെ, മറ്റു സ്ഥലങ്ങളിലാവട്ടെ , നിസ്കരിക്കുന്നവനാകട്ടെ, അല്ലാത്തവനാകട്ടെ,ക്വിബ്‌ലക്ക് അഭിമുഖമായി തുപ്പൽ നിരുപാധികമായി നിഷിദ്ധമാണെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.
كما الإمام الصنعاني في ” سبل السلام ” ( 1 / 230 ) . قال ” و قد جزم النووي بالمنع في كل حالة داخل الصلاة وخارجها و في المسجد أو غيره
ഇമാം സ്വൻആനി(റഹി) പറഞ്ഞത് പോലെ, അദ്ദേഹം പറഞ്ഞു: ക്വിബ്‌ലക്ക് അഭിമുഖമായി തുപ്പൽ എല്ലാ സന്ദർങ്ങളിലും നിഷിദ്ധമാണെന്ന് ഇമാം നവവി (റഹി) തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. (അത്) നിസ്കാരത്തിലാവട്ടെ, അതിന് പുറത്താവട്ടെ , പള്ളിയിലാകട്ടെ, മറ്റിടങ്ങളിലാവട്ടെ.
قلت : و هو الصواب ، و الأحاديث الواردة في النهي عن البصق في الصلاة تجاه القبلة كثيرة مشهورة في الصحيحين وغيرها ، وإنما آثرت هذا دون غيره ، لعزته وقلة من أحاط علمه به . و لأن فيه أدبا رفيعا مع الكعبة المشرفة ، طالما غفل عنه كثير من الخاصة ، فضلا عن العامة ، فكم رأيت في أئمة المساجد من يبصق إلى القبلة من نافذة المسجد
ഇമാം അൽബാനി (റഹി) പറഞ്ഞു: അതാകുന്നു ശരിയായത്. നിസ്കാരത്തിൽ ക്വിബ്‌ലക്ക് അഭിമുഖമായി തുപ്പുന്നതിനെ വിലക്കി ഇരു സ്വഹീഹുകളിലും ( ബുഖാരി, മുസ്‌ലിം ) അവയല്ലാത്തതിലും വന്ന ഹദീസുകൾ ധാരാളവും, അവ (ജനങ്ങൾക്കിടയൽ വളരെ) പ്രസിദ്ധവുമാണ്. ഞാനിത് മാത്രം തിരഞ്ഞെടുത്തത്, അതിന്റെ പ്രശസ്തി കുറഞ്ഞത് കാരണത്താലും അതിനെക്കുറിച്ചുള്ള പൂർണ്ണമായഅറിവുള്ളവർ കുറവായതിനാലുമാണ്. പരിശുദ്ധ കഅബയോടുള്ള ഉയർന്ന ആദരവും ഇതിലുണ്ട്. സാധാരണക്കാരെ അപേക്ഷിച്ച് എത്രയെത്ര അറിവുള്ളവരാണ് അതിനെക്കുറിച്ച് അശ്രദ്ധയിലായിട്ടുള്ളത്. പള്ളി ജനാലിലൂടെ ക്വിബ്‌ലക്ക് അഭിമുഖമായി തുപ്പുന്ന എത്രയെത്ര ഇമാമുമാരെ ഞാൻ കണ്ടിട്ടുണ്ട്.
12. വുളൂഇൽ വെള്ളം ധൂർത്ത് ചെയ്യൽ
عَنْ أَنَس قَالَ: كَانَ النَّبِيُّ صلى الله عليه وسلم يَغْسِلُ ـ أَوْ كَانَ يَغْتَسِلُ ـ بِالصَّاعِ إِلَى خَمْسَةِ أَمْدَادٍ، وَيَتَوَضَّأُ بِالْمُدِّ.
അനസ്(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഒരു സാഅ് മുതൽ അഞ്ച് മുദ്ദ് വരെ വെള്ളം കൊണ്ട് കുളിക്കാറുണ്ടായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് വുളൂഅ് ചെയ്യുകയും ചെയ്‌തിരുന്നു. (ബുഖാരി: 201)
ഒരു ‘മുദ്ദ്’ എന്നാല്‍ ഒത്ത വീതിയും നീളവുമുള്ള കൈകുമ്പിള്‍ (വളരെ വലിയ കൈയ്യോ, വളരെ ചെറുതോ അല്ലാത്ത മദ്ധ്യമ നിലവാരത്തിലുള്ള കൈ) നിറയെയാണ്. നാല് മുദ്ദ് ചേരുന്നതാണ് ഒരു സാഅ്.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنهما : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ بِسَعْدٍ وَهُوَ يَتَوَضَّأُ فَقَالَ : مَا هَذَا السَّرَفُ يَا سَعْدُ ؟ قَالَ : أَفِي الْوُضُوءِ سَرَفٌ ؟ قَالَ : نَعَمْ ، وَإِنْ كُنْتَ عَلَى نَهْرٍ جَارٍ
അബ്ദില്ലാഹിബ്നു അംറ് ബ്നു ആസ്(റ) വില്‍ നിന്ന് നിവേദനം: സഅദ്(റ) വുളൂഅ് ചെയ്തുകൊണ്ടിരിക്കെ അതുവഴി ചെന്ന നബി ﷺ ചോദിച്ചു. ‘ഇതെന്ത് ദുര്‍വ്യയമാണ് സഅദേ’? അദ്ദേഹം തിരിച്ചുചോദിച്ചു: ‘വുളുവിലും അമിതവ്യയമുണ്ടോ?’നബി ﷺ പറഞ്ഞു: ‘ഉണ്ട്, ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നായാലും.'(അഹ്മദ്)
വുളൂഇല്‍, തലയും ചെവിയും ഒഴികെയുള്ള അവയവങ്ങള്‍ ഒരു പ്രാവശ്യം കഴുകല്‍ നി൪ബന്ധവും രണ്ടും മൂന്നും പ്രാവശ്യം കഴുകല്‍ സുന്നത്തുമാണ്. എന്നാല്‍ ഇത് മൂന്നില്‍ അധികമാകാന്‍ പാടില്ല.
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ ـ صلى الله عليه وسلم ـ فَسَأَلَهُ عَنِ الْوُضُوءِ فَأَرَاهُ ثَلاَثًا ثَلاَثًا ثُمَّ قَالَ : هَذَا الْوُضُوءُ فَمَنْ زَادَ عَلَى هَذَا فَقَدْ أَسَاءَ وَتَعَدَّى أَوْ ظَلَمَ .
അംറ് ബ്നു ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും അദ്ദേഹം തന്റെ പിതാവില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു : ഒരു അഅ്റാബി നബി ﷺ യുടെ അടുക്കല്‍ വന്നിട്ട്, വുളൂഇനെ കുറിച്ച് ചോദിച്ചു. നബി ﷺ അദ്ദേഹത്തിന് മൂന്ന് തവണ (അവയവങ്ങള്‍ കഴുകി) അത് കാണിച്ചു കൊടുത്തു. ശേഷം പറഞ്ഞു : ഇതാണ് വുളൂഅ്. ആരെങ്കിലും ഇതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അവന്‍ തിന്‍മ ചെയ്തു, അതിരു വിട്ടു, ആക്രമിച്ചു. (ഇബ്നുമാജ:1/457)
വുളൂഅ് ചെയ്യാന്‍ ടാപ്പ് ഉപയോഗിക്കുന്നതിനാലോ മനസ്സിന് സംതൃപ്തി വരാത്തതിനാലോ ചിലരിലെങ്കിലും അവയവങ്ങള്‍ മൂന്നിലധികം പ്രാവശ്യം കഴുകുന്നത് കാണാം. ഇത് സുന്നത്തിനെതിരും വെള്ളം പാഴാക്കലുമാണ്.
عَنْ عَبْدَ اللَّهِ بْنَ مُغَفَّلٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّهُ سَيَكُونُ فِي هَذِهِ الأُمَّةِ قَوْمٌ يَعْتَدُونَ فِي الطُّهُورِ وَالدُّعَاءِ
അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: എന്റെ സമുദായത്തില്‍ ശുചീകരണത്തിലും പ്രാര്‍ത്ഥനയിലും അതിക്രമിക്കന്നവരുണ്ടാകും. (അബൂദാവൂദ്:96- സ്വഹീഹ് അൽബാനി)