അബൂബക്കർ സിദ്ദീഖ് رضي الله عنه

THADHKIRAH

മുഹമ്മദ് നബി ﷺ കഴിഞ്ഞാൽ ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ടനായ വ്യക്തിയാണ് അബൂബക്കർ സിദ്ദീഖ് رضي الله عنه. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് അബ്ദില്ലാഹിബ്നു ഉഥ്മാനുബ്നു ആമിർ എന്നാണ്. തൈമ് ബ്നു മുർറത്ത് ബ്നു കഅബ് ഗോത്രക്കാരനായിരുന്നു അദ്ദേഹം.

عَنِ  ابْنَ عُمَرَ قَالَ كُنَّا نَقُولُ وَرَسُولُ اللَّهِ صلى الله عليه وسلم حَىٌّ أَفْضَلُ أُمَّةِ النَّبِيِّ صلى الله عليه وسلم بَعْدَهُ أَبُو بَكْرٍ ثُمَّ عُمَرُ ثُمَّ عُثْمَانُ رضى الله عنهم أَجْمَعِينَ ‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ  ജീവിച്ചിരിക്കെ ഞങ്ങൾ പറയുമായിരുന്നു, നബി ﷺ യുടെ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ടൻ നബി ﷺ കഴിഞ്ഞാൽ അബൂബക്കർ, പിന്നെ ഉമർ, പിന്നെ ഉസ്മാൻ. (അബൂദാവൂദ്:4628 – സ്വഹീഹ് അൽബാനി)

عَنْ عُمَرَ بْنِ الْخَطَّابِ، قَالَ أَبُو بَكْرٍ سَيِّدُنَا وَخَيْرُنَا وَأَحَبُّنَا إِلَى رَسُولِ اللَّهِ صلى الله عليه وسلم ‏.

ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അബൂബക്കർ ഞങ്ങളുടെ നേതാവാകുന്നു, ഞങ്ങളിലെ ഏറ്റവും ശ്രേഷ്ടനാകുന്നു, ഞങ്ങളിൽ നബി ﷺ ക്ക് ഏറ്റവും പ്രിയപ്പെട്ടവനുമാകുന്നു. (തിർമിദി:49/4017)

عَنْ عَمْرُو بْنُ الْعَاصِ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم بَعَثَهُ عَلَى جَيْشِ ذَاتِ السَّلاَسِلِ، فَأَتَيْتُهُ فَقُلْتُ أَىُّ النَّاسِ أَحَبُّ إِلَيْكَ قَالَ ‏”‏ عَائِشَةُ ‏”‏‏.‏ فَقُلْتُ مِنَ الرِّجَالِ فَقَالَ ‏”‏ أَبُوهَا ‏”‏‏.‏ قُلْتُ ثُمَّ مَنْ قَالَ ‏”‏ ثُمَّ عُمَرُ بْنُ الْخَطَّابِ ‏”‏‏.‏ فَعَدَّ رِجَالاً‏.‏

അംറു ബ്നു ആസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ദാത്തുസ്സലാസിൽ യുദ്ധത്തിൽ അദ്ദേഹത്തെ സൈന്യാധിപനായി നിയോഗിച്ചു. അപ്പോൾ ഞാൻ നബി ﷺ യുടെ അടുത്ത് ചെന്നിട്ട് ചോദിച്ചു: അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആരാണ്? അവിടുന്ന് പറഞ്ഞു; ആയിശ, അദ്ദേഹം പറയുന്നു; ഞാൻ ചോദിച്ചു; പുരുഷന്മാരിൽ ആരെയാണ്? അവിടുന്ന് പറഞ്ഞു: അവരുടെ പിതാവ് (അബൂബക്കർ). ഞാൻ ചോദിച്ചു; പിന്നെ ആരെയാണ്? അവിടുന്ന് പറഞ്ഞു; ഉമർ. പിന്നെ കുറേ ആളുകളെ എണ്ണിപ്പറഞ്ഞു. (ബുഖാരി: 3662)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كُنَّا نُخَيِّرُ بَيْنَ النَّاسِ فِي زَمَنِ النَّبِيِّ صلى الله عليه وسلم فَنُخَيِّرُ أَبَا بَكْرٍ، ثُمَّ عُمَرَ بْنَ الْخَطَّابِ، ثُمَّ عُثْمَانَ بْنَ عَفَّانَ رضى الله عنهم‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ  യുടെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ ചിലരെ ഞങ്ങള്‍ മഹത്വപ്പെടുത്താറുണ്ട്. അബൂബക്കറിനെ ഞങ്ങള്‍ മഹത്വപ്പെടുത്തും. ശേഷം ഉമറിനെ. ശേഷം ഉസ്മാനെ. (ബുഖാരി:3655)

ഈ ഉമ്മത്തിലെ ശ്രേഷ്ട  വ്യക്തിയായ അബൂബക്കർ رضي الله عنه വിന്റെ ശ്രേഷ്ടതകൾ അറിയാനും അദ്ദേഹത്തെ സ്നേഹിക്കാനും അദ്ദേഹത്തിന്റെ മാർഗത്തിൽ നിലകൊള്ളാനും സത്യവിശ്വാസികൾക്ക് കഴിയണം.

عن مسروق أنه قال: حب أبي بكرٍ وعُمَر، ومعرفة فضلهما من السنة

മസ്റൂഖ്  رحمه الله പറഞ്ഞു:  അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനെയും ഉമർ رَضِيَ اللَّهُ عَنْهُ വിനേയും സ്നേഹിക്കുന്നതും അവരുടെ ശ്രേഷ്ടതകൾ മനസ്സിലാക്കുന്നതും സുന്നത്തിൽ പെട്ടതാകുന്നു.

وقد ذكر ابن الجوزي: أن السلف كانوا يُعلِّمون أولادهم حب أبي بكر وعمر، كما يعلمونهم السور من القرآن

ഇബ്നുൽ ജൗസി  رحمه الله പറഞ്ഞു: സലഫുകൾ (മുൻഗാമികൾ) ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നതുപോലെ അവരുടെ മക്കളെ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനെയും ഉമർ رَضِيَ اللَّهُ عَنْهُ വിനേയും സ്നേഹിക്കാൻ പഠിപ്പിക്കുമായിരുന്നു.

سُئل الحسن البصري رحمه الله : هل حب أبي بكر وعمر سُنّة ؟ قال : لا.  بل فريضة.

ഹസനുൽ ബസ്വരി رحمه الله ചോദിക്കപ്പെട്ടു: അബൂബക്കർ رَضِيَ اللَّهُ عَنْهُ , ഉമർ رَضِيَ اللَّهُ عَنْهُ ഇവരെ സ്നേഹിക്കൽ സുന്നത്താണോ? അദ്ദേഹം പറഞ്ഞു: അല്ല, മറിച്ച് നിർബന്ധമാണ്. ( اللالكائي: ١٣١٢/٧)

عَنِ ابْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ اقْتَدُوا بِاللَّذَيْنِ مِنْ بَعْدِي مِنْ أَصْحَابِي أَبِي بَكْرٍ وَعُمَرَ‏

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ എനിക്ക് ശേഷം എന്റെ സ്വഹാബികളായ അബൂബക്കറിനെയും ഉമറിനെയും മാതൃകയാക്കുക. (തിർമിദി: 49/4175)

ഇസ്ലാമിന്റെ തുടക്കത്തിൽ തന്നെ ഇസ്ലാമിലേക്ക് കടന്നു വന്ന മഹത് വ്യക്തിയായിരുന്നു അബൂബക്കർ. പ്രവാചക കുടുംബത്തിന്റെ പുറത്തു നിന്നും ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് അദ്ദേഹം ആയിരുന്നു. പ്രായപൂര്‍ത്തി എത്തിയിട്ടുള്ള സ്വതന്ത്രരില്‍ നിന്നും ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തികൂടിയാണ് അദ്ദേഹം. പ്രവാചകനെക്കാള്‍ രണ്ടര വയസ്സ് കുറവായിരുന്നു അദ്ദേഹത്തിന്.

താന്‍ മനസ്സിലാക്കിയ സത്യം തന്‍റെ കൂട്ടുകാരനെ പോലെ അദ്ദേഹവും ആളുകളെ അറിയിച്ചിരുന്നു. നബി ﷺ യെ മാതൃകയാക്കി ജനങ്ങള്‍ക്കിടയില്‍ സ്വകാര്യമായി അദ്ദേഹം നടത്തിയ പ്രബോധനത്തിലൂടെ ധാരാളം ആളുകള്‍ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. ഉസ്മാനുബ്നു അഫ്ഫാന്‍ , സഅദുബ്നു അബീവക്വാസ്വ്,  അബ്ദുര്‍റഹ്മാനുബ്നു ഔഫ്, ത്വല്‍ഹതുബ്നു ഉബയ്ദില്ലാഹ്, സുബയ്റുബ്നുല്‍ അവ്വാം رَضِيَ اللَّهُ عَنْهُمْ  തുടങ്ങിയ സ്വഹാബിമാര്‍ അവരില്‍പെട്ടവരാണ്. നബിﷺക്ക് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ആദ്യമായി ജനങ്ങളെ ക്ഷണിച്ച വ്യക്തി എന്ന പദവി കൂടി അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനുണ്ട്.

അബൂബക്കർ رَضِيَ اللَّهُ عَنْهُ  ഇസ്ലാമിലേക്ക് വന്നതോടെ അദ്ദേഹത്തിന്‍റെ കുടുംബവും ഇസ്ലാം സ്വീകരിച്ചു. ആഇശ رضي الله عنها  പറയുന്നത് കാണുക:

عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي عُرْوَةُ بْنُ الزُّبَيْرِ، أَنَّ عَائِشَةَ، زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ لَمْ أَعْقِلْ أَبَوَىَّ إِلاَّ وَهُمَا يَدِينَانِ الدِّينَ، وَلَمْ يَمُرَّ عَلَيْنَا يَوْمٌ إِلاَّ يَأْتِينَا فِيهِ رَسُولُ اللَّهِ صلى الله عليه وسلم طَرَفَىِ النَّهَارِ بُكْرَةً وَعَشِيَّةً، ثُمَّ بَدَا لأَبِي بَكْرٍ فَابْتَنَى مَسْجِدًا بِفِنَاءِ دَارِهِ، فَكَانَ يُصَلِّي فِيهِ وَيَقْرَأُ الْقُرْآنَ، فَيَقِفُ عَلَيْهِ نِسَاءُ الْمُشْرِكِينَ، وَأَبْنَاؤُهُمْ يَعْجَبُونَ مِنْهُ وَيَنْظُرُونَ إِلَيْهِ، وَكَانَ أَبُو بَكْرٍ رَجُلاً بَكَّاءً لاَ يَمْلِكُ عَيْنَيْهِ إِذَا قَرَأَ الْقُرْآنَ، فَأَفْزَعَ ذَلِكَ أَشْرَافَ قُرَيْشٍ مِنَ الْمُشْرِكِينَ‏.‏

ആയിശ رضي الله عنها  വിൽ നിന്ന് നിവേദനം: അവർ പറയുന്നു: എനിക്ക്‌ ബുദ്ധി ഉറച്ചത്‌ മുതല്‍ ഇസ്ലാം മതം അനുഷ്ഠിക്കുന്നവരായിട്ടല്ലാതെ എന്‍റെ മാതാപിതാക്കളെ (അബൂബക്കര്‍ , ഉമ്മുറുമ്മാന്‍ ) ഞാന്‍ കണ്ടിട്ടില്ല. എല്ലാ പകലിന്‍റെയും രണ്ടറ്റമായ പ്രഭാതത്തിലും വൈകുന്നേരവും നബി ﷺ ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു അനന്തരം വീട്ടിന്‍റെ മുറ്റത്ത്‌ ഒരു പള്ളി നിര്‍മ്മിക്കാന്‍ അബൂബക്കര്‍ തീരുമാനിച്ചു. അദ്ദേഹം ഖുര്‍ആന്‍ ഉറക്കെ ഓതിക്കൊണ്ട്‌ അതില്‍ വെച്ച്‌ നമസ്കരിക്കും. അബൂബക്കറിനെ വീക്ഷിച്ചുകൊണ്ടും പാരായണം ആകര്‍ഷിച്ചുകൊണ്ടും മുശ്‌രിക്കുകളുടെ സ്ത്രീകളും കുട്ടികളും അവിടെ ഒരുമിച്ച്‌ കൂടും. ഖുര്‍ആന്‍ ഓതുമ്പോള്‍ തന്‍റെ ഇരുനേത്രങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കാതെ കൂടുതല്‍ കരയുന്ന പ്രകൃതിയായിരുന്നു അബൂബക്കറിന്‍റെത്‌. മുശ്‌രിക്കുകളായ ഖുറൈശീ നേതാക്കന്‍മാരെ ഇത്‌ പരിഭ്രമിപ്പിച്ചു. (ബുഖാരി:476)

وَقَالَ رَجُلٌ مُّؤْمِنٌ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَٰذِبًا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌ كَذَّابٌ

ഫിര്‍ഔന്‍റെ ആള്‍ക്കാരില്‍പ്പെട്ട – തന്‍റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന – ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്‌. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്‍റെ ദോഷം അദ്ദേഹത്തിന് തന്നെയാണ്‌. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (ഖുർആൻ:40/28)

മൂസാ നബി  عليه الصلاة والسلام  യുടെ ജനത അദ്ദേഹത്തെ വധിക്കുവാൻ ശ്രമിച്ചപ്പോൾ, “എന്റെ റബ്ബ് അല്ലാഹുവാണെന്ന് പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഒരാളെ കൊലപ്പെടുത്തുകയാണോ” എന്ന് അവരുടെ കൂട്ടത്തിൽപ്പെട്ട ഒരു സത്യവിശ്വാസി ആക്ഷേപിച്ചതുപോലെ, മുഹമ്മദ് നബി ﷺ യുടെ ജനത അദ്ദേഹത്തെ കൊല ചെയ്‌വാൻ ഉദ്ദേശിച്ച അവസരത്തിൽ, അതേ വാക്ക് പറഞ്ഞുകൊണ്ടു നബി ﷺ യെ സഹായിച്ച ഒരു സത്യവിശ്വാസി ഈ ജനതയിലും ഉണ്ടായിട്ടുണ്ട്. അത്, അബുബക്കർ رَضِيَ اللَّهُ عَنْهُ ആയിരുന്നു.

عَنْ عُرْوَةَ بْنِ الزُّبَيْرِ، قَالَ سَأَلْتُ عَبْدَ اللَّهِ بْنَ عَمْرٍو عَنْ أَشَدِّ، مَا صَنَعَ الْمُشْرِكُونَ بِرَسُولِ اللَّهِ صلى الله عليه وسلم قَالَ رَأَيْتُ عُقْبَةَ بْنَ أَبِي مُعَيْطٍ جَاءَ إِلَى النَّبِيِّ صلى الله عليه وسلم وَهُوَ يُصَلِّي، فَوَضَعَ رِدَاءَهُ فِي عُنُقِهِ فَخَنَقَهُ بِهِ خَنْقًا شَدِيدًا، فَجَاءَ أَبُو بَكْرٍ حَتَّى دَفَعَهُ عَنْهُ فَقَالَ أَتَقْتُلُونَ رَجُلاً أَنْ يَقُولَ رَبِّيَ اللَّهُ‏.‏

ഉര്‍വ്വത്ബ്‌നു സുബൈര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: മുശ്‌രിക്കുകളുടെ ഭാഗത്തുനിന്നും നബി ﷺ ക്ക് ഉണ്ടായ ഏറ്റവും ശക്തമായ മര്‍ദനത്തെക്കുറിച്ച് അബ്ദുല്ലാഹിബിനു അംറിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നബി ﷺ നമസ്‌കരിച്ചുകൊണ്ടിരിക്കെ ഉക്വ്ബത്ബ്‌നു അബീമുഈത്വ് അങ്ങോട്ടു വന്നു. അയാള്‍ തന്റെ മുണ്ട് ഊരിയെടുത്ത് നബി ﷺ യുടെ കഴുത്തില്‍ ശക്തമായി വലിച്ചുമുറുക്കി. അപ്പോള്‍ അബൂബക്ര്‍ رَضِيَ اللَّهُ عَنْهُ (അവിടേക്ക്) വരികയും ഉക്വ്ബതിനെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ട് ചോദിച്ചു: ‘എന്റെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുകയും നിങ്ങളുടെ റബ്ബിന്റെ ഭാഗത്തുനിന്നും വ്യക്തമായ തെളിവുകളുമായി വരുകയും ചെയ്ത ഒരു വ്യക്തിയെ നിങ്ങള്‍ കൊല ചെയ്യുകയാണോ?‘ (ബുഖാരി: 3678).

അബൂബക്കർ رضي الله عنه വിന്റെ ഈ ചില രംഗങ്ങളെപ്പറ്റി പ്രശംസിച്ചുകൊണ്ട് അലി رضي الله عنه ഒരിക്കൽ പറയുകയുണ്ടായി:

قالَ عَلِيُّ بْنُ أبِي طالِبٍ واللَّهِ لَيَوْمُ أبِي بَكْرٍ خَيْرٌ مِن مُؤْمِنِ آلِ فِرْعَوْنَ، إنَّ مُؤْمِنَ آلِ فِرْعَوْنَ رَجُلٌ يَكْتُمُ إيمانَهُ وإنَّ أبا بَكْرٍ كانَ يُظْهِرُ إيمانَهُ وبَذَلَ مالَهُ ودَمَهُ

അബൂബക്കറിന്റെ ഒരു നാഴിക സമയം, ഫിർഔന്റെ ആൾക്കാരിലെ ആ സത്യവിശ്വാസിയെപ്പോലുള്ളവനെക്കാൾ എത്രയോ ഉത്തമമായിരുന്നു. ആ മാന്യൻ തന്റെ ഈമാൻ (വിശ്വാസം) മറച്ചുവെച്ചിരിക്കയായിരുന്നു. എന്നിട്ടും അല്ലാഹു അദ്ദേഹത്തെപ്പറ്റി അവന്റെ കിത്താബിൽ പ്രശംസിച്ചു. അബൂബക്കറാകട്ടെ, തന്റെ ഈമാൻ പരസ്യമാക്കുകയും, തന്റെ ധനവും രക്തവും ചിലവഴിക്കുകയും ചെയ്ത പുരുഷനാണ്.

നബി ﷺ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെടുകയും അതില്‍ ക്ഷമിക്കുകയും ചെയ്തതുപോലെ അവിടുത്തെ അനുചരന്മാരും പീഡിപ്പിക്കപ്പെടുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിക്കുകയും ചെയ്തിട്ടുണ്ട്. അബൂബക്ര്‍ رَضِيَ اللَّهُ عَنْهُ ഒരുദിവസം മസ്ജിദുല്‍ ഹറാമില്‍ പ്രസംഗിക്കാന്‍ വേണ്ടി എഴുന്നേറ്റു നിന്നു. മുശ്‌രിക്കുകള്‍ അദ്ദേഹത്തെ അടിച്ചു. ഉത്ബത്ബ്‌നു റബീഅഃ ആയിരുന്നു അദ്ദേഹത്തെ അടിച്ച ഒരു വ്യക്തി. തന്റെ രണ്ടു ചെരിപ്പുകള്‍ ഊരിക്കൊണ്ടായിരുന്നു അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന്റെ മുഖത്ത് അയാള്‍ അടിച്ചത്.

മുശ്‌രിക്കുകള്‍ ഏറെ ഉപദ്രവിച്ച സ്വഹാബിയായിരുന്നു ബിലാലുബ്‌നു റബാഹ് رَضِيَ اللَّهُ عَنْهُ അദ്ദേഹം ഒരു അടിമയായിരുന്നു.  മക്കയിലെ മണല്‍ ചൂടുപിടിക്കുമ്പോള്‍ ബിലാലിനെ മരുഭൂമിയിലേക്ക് കൊണ്ടുവരികയും അവിടെ കിടത്തി വലിയ പാറക്കല്ലുകള്‍ അദ്ദേഹത്തിന്റെ നെഞ്ചത്ത് കയറ്റിവെക്കുകയും ചെയ്യുമായിരുന്നു. ‘ഈ അവസ്ഥയില്‍ നീ മരണപ്പെടും, അതല്ലെങ്കില്‍ മുഹമ്മദിന്റെ മതത്തെ നീ നിഷേധിക്കണം’ എന്നായിരുന്നു അവര്‍ ബിലാലിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പാറയെക്കാള്‍ വലിയ ഈമാനിനെ നെഞ്ചിലേറ്റിയ ബിലാലിന്റെ മറുപടി ‘അഹദ്… അഹദ്…’ (അല്ലാഹു ഏകന്‍) എന്നായിരുന്നു. അബൂബക്ര്‍ رَضِيَ اللَّهُ عَنْهُ ഇത് കാണുകയും ബിലാല്‍ رَضِيَ اللَّهُ عَنْهُ വിനെ വിലകൊടുത്തു വാങ്ങി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മോചിപ്പിക്കുകയും ചെയ്തു.

عَنْ  جَابِرُ بْنُ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ كَانَ عُمَرُ يَقُولُ أَبُو بَكْرٍ سَيِّدُنَا، وَأَعْتَقَ سَيِّدَنَا‏.‏ يَعْنِي بِلاَلاً‏.‏

ജാബിർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഉമർ رَضِيَ اللَّهُ عَنْهُ പറയുമായിരുന്നു: അബൂബക്കർ ഞങ്ങളുടെ നേതാവാകുന്നു.  ഞങ്ങളുടെ നേതാവിനെ മോചിപ്പിച്ചയാളുുമാകുന്നു. അതായത് ബിലാലിനെ (അടിമ മോചനത്തിലൂടെ മോചിപ്പിച്ചു). (ബുഖാരി: 3754)

നബി ﷺ ധാരാളം സന്ദർഭങ്ങളിൽ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനെ കുറിച്ച് പുകഴ്ത്തി പറഞ്ഞിട്ടുള്ളതായി കാണാം.

عَنْ أَبِي الدَّرْدَاءِ ـ رضى الله عنه ـ قَالَ كُنْتُ جَالِسًا عِنْدَ النَّبِيِّ صلى الله عليه وسلم إِذْ أَقْبَلَ أَبُو بَكْرٍ آخِذًا بِطَرَفِ ثَوْبِهِ حَتَّى أَبْدَى عَنْ رُكْبَتِهِ، فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ أَمَّا صَاحِبُكُمْ فَقَدْ غَامَرَ ‏”‏‏.‏ فَسَلَّمَ، وَقَالَ إِنِّي كَانَ بَيْنِي وَبَيْنَ ابْنِ الْخَطَّابِ شَىْءٌ فَأَسْرَعْتُ إِلَيْهِ ثُمَّ نَدِمْتُ، فَسَأَلْتُهُ أَنْ يَغْفِرَ لِي فَأَبَى عَلَىَّ، فَأَقْبَلْتُ إِلَيْكَ فَقَالَ ‏”‏ يَغْفِرُ اللَّهُ لَكَ يَا أَبَا بَكْرٍ ‏”‏‏.‏ ثَلاَثًا، ثُمَّ إِنَّ عُمَرَ نَدِمَ فَأَتَى مَنْزِلَ أَبِي بَكْرٍ فَسَأَلَ أَثَمَّ أَبُو بَكْرٍ فَقَالُوا لاَ‏.‏ فَأَتَى إِلَى النَّبِيِّ صلى الله عليه وسلم، فَسَلَّمَ فَجَعَلَ وَجْهُ النَّبِيِّ صلى الله عليه وسلم يَتَمَعَّرُ حَتَّى أَشْفَقَ أَبُو بَكْرٍ، فَجَثَا عَلَى رُكْبَتَيْهِ فَقَالَ يَا رَسُولَ اللَّهِ، وَاللَّهِ أَنَا كُنْتُ أَظْلَمَ مَرَّتَيْنِ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ إِنَّ اللَّهَ بَعَثَنِي إِلَيْكُمْ فَقُلْتُمْ كَذَبْتَ‏.‏ وَقَالَ أَبُو بَكْرٍ صَدَقَ‏.‏ وَوَاسَانِي بِنَفْسِهِ وَمَالِهِ، فَهَلْ أَنْتُمْ تَارِكُو لِي صَاحِبِي ‏”‏‏.‏ مَرَّتَيْنِ. فَمَا أُوذِيَ بَعْدَهَا‏.‏

അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഞാന്‍ നബി ﷺ യുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അബൂബക്കർ തന്‍റെ കാല്‍മുട്ട് വെളിവാകുന്നത് വരെ തന്‍റെ വസ്ത്രത്തിന്‍റെ അറ്റം പിടിച്ചുകൊണ്ട് (അവിടേക്ക്) മുന്നിട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ കൂട്ടുകാരൻ നൻമയിലേക്ക് മുന്നിട്ട് കൊണ്ടാണ്’. അങ്ങനെ അദ്ദേഹം സലാം പറഞ്ഞു. ശേഷം പറഞ്ഞു: ‘എനിക്കും ഉമർ ബ്നു ഖത്വാബിനും ഇടയിൽ ഒരു തർക്കം ഉണ്ടായി. അതിനടയിൽ ഉമറിനോട് ചില കടുത്ത വാക്കുകൾ പറഞ്ഞു. പിന്നീട് എനിക്ക് ഖേദം തോന്നി. അങ്ങനെ എനിക്ക് പൊറുത്ത് നൽകാൻ ഉമറിനോട് പറഞ്ഞു. എന്നാൽ അദ്ദേഹം അത് സമ്മതിച്ചില്ല. അതാണ് ഞാൻ അങ്ങയുടെ അടുക്കലേക്ക് വന്നത്’. നബി ﷺ പറഞ്ഞു: ‘അല്ലാഹു താങ്കൾക്ക് പൊറുത്തു നൽകട്ടെ’. മൂന്ന് തവണ നബി ﷺ അങ്ങനെ പറഞ്ഞു. പിന്നീട് ഉമറിന് ഖേദം തോന്നുകയും അദ്ദേഹം അബൂബക്കറിന്റെ വീട്ടിലെത്തുകയും അബൂബക്കർ എവിടെയെന്ന് അവിടെയുള്ളവരോട് അന്വേഷിക്കുകയും ചെയ്തു. അവർ അറിയില്ലെന്ന് മറുപടി പറഞ്ഞു. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അടുക്കൽ വന്നിട്ട് സലാം പറഞ്ഞു. നബി ﷺ യുടെ മുഖത്ത് ദ്വേഷ്യം പ്രകടമായി. അപ്പോൾ അബൂബക്കർ നബി ﷺ യുടെ മുമ്പിൽ മുട്ടുകളിലായി ഇരുന്നു. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം, ഞാനാണ് അക്രമം ചെയ്തത്’. രണ്ട് തവണ  അങ്ങനെ പറഞ്ഞു.  അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു നിങ്ങളിലേക്ക് എന്നെ നിയോഗിക്കുകയുണ്ടായി. അപ്പോള്‍ നിങ്ങള്‍ പറഞ്ഞു: നീ കളവാണ് പറയുന്നത്. (അതേ സമയം) അബൂബക്ര്‍ പറഞ്ഞു; ‘നബി പറയുന്നത് സത്യമാകുന്നു.’ അദ്ദേഹം തന്‍റെ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നിട്ട് എനിക്കുവേണ്ടി എന്‍റെ കൂട്ടുകാരനെ നിങ്ങള്‍ ഒഴിവാക്കുകയാണോ?’ രണ്ടു തവണ നബി ﷺ ഇങ്ങനെ ചോദിക്കുകയുണ്ടായി. അതിന് ശേഷം പിന്നീട് അദ്ദേഹം (അബൂബക്കർ) ആരാലും പ്രയാസപ്പെടുത്തപ്പെട്ടിട്ടില്ല. (ബുഖാരി:3661)

അല്ലാഹുവിന്റെ മാർഗത്തിൽ ഏറെ ചെലവഴിച്ച വ്യക്തിത്വമായിരുന്നു അബൂബക്കർ رَضِيَ اللَّهُ عَنْهُ.

عَنْ زَيْدِ بْنِ أَسْلَمَ، عَنْ أَبِيهِ، قَالَ سَمِعْتُ عُمَرَ بْنَ الْخَطَّابِ، يَقُولُ أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم أَنْ نَتَصَدَّقَ فَوَافَقَ ذَلِكَ عِنْدِي مَالاً فَقُلْتُ الْيَوْمَ أَسْبِقُ أَبَا بَكْرٍ إِنْ سَبَقْتُهُ يَوْمًا قَالَ فَجِئْتُ بِنِصْفِ مَالِي فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا أَبْقَيْتَ لأَهْلِكَ ‏”‏ ‏.‏ قُلْتُ مِثْلَهُ وَأَتَى أَبُو بَكْرٍ بِكُلِّ مَا عِنْدَهُ فَقَالَ ‏”‏ يَا أَبَا بَكْرٍ مَا أَبْقَيْتَ لأَهْلِكَ ‏”‏ ‏.‏ قَالَ أَبْقَيْتُ لَهُمُ اللَّهَ وَرَسُولَهُ قُلْتُ وَاللَّهِ لاَ أَسْبِقُهُ إِلَى شَيْءٍ أَبَدًا

സൈദുബ്നു അസ്ലം رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്ന് ഉദ്ദരിക്കുന്നു: അദ്ദേഹം പറയുന്നു: ഉമ൪ ഇബ്നു ഖത്താബ് رَضِيَ اللَّهُ عَنْهُ പറയുന്നതായി ഞാന്‍ കേട്ടു: നബി ﷺ സ്വദഖ നല്‍കുവാനായി ഞങ്ങളോട് കല്പിക്കുകയുണ്ടായി. അപ്പോള്‍ അത് ചെയ്യാനായി എന്റെയടുക്കല്‍ അല്പം സമ്പത്ത് ഉണ്ടായിരുന്നു.ആ സമയം എന്റെ മനസ്സില്‍ ഇന്ന് അബൂബക്കറിനെ മറികടക്കണമെന്ന് തോന്നി, കാരണം അദ്ദേഹം എന്നെ മറികടന്നിട്ടുണ്ട്. അങ്ങനെ ഞാന്‍ എന്റെ സമ്പത്തിന്റെ പകുതിയുമായി വന്നു. നബി ﷺ ചോദിച്ചു.എന്താണ് താങ്കളുടെ കുടുംബത്തിനായി അവശേഷിപ്പിച്ചത്. ഞാന്‍ പറഞ്ഞു. ഇത്രയും ഞാന്‍ ബാക്കിയാക്കി വെച്ചിട്ടുണ്ട്.അങ്ങനെ അബൂബക്ക൪ അതാ തന്റെയടുത്തുള്ളത് മുഴുവനും ആയി വരുന്നു. നബി ﷺ അബൂബക്കറിനോട് ചോദിച്ചു: അബൂബക്കറേ താങ്കളെന്താണ് കുടുംബത്തിന് അവശേഷിപ്പിച്ചത്. അപ്പോള്‍ അബൂബക്ക൪ പറഞ്ഞു:  ഞാന്‍ അവ൪ക്ക് അവശേഷിപ്പിച്ചത് അല്ലാഹുവിനേയും അവന്റെ റസൂലിനേയുമാണ് (അഥവാ എന്റെ കൈയ്യില്‍ ഇനി ബാക്കിയൊന്നുമില്ല).അപ്പോള്‍ ഞാന്‍ (ഉമ൪) പറഞ്ഞു.അല്ലാഹുവാണ് സത്യം. ഒരിക്കലും അദ്ദേഹത്തെ എനിക്ക് മുന്‍കടക്കുവാന്‍ സാധ്യമല്ല. (തി൪മിദി:49/4038)

അല്ലാഹുവിന്റെ പ്രീതിയും മനസ്സിന്റെ സംസ്‌കരണവും പാപങ്ങളില്‍ നിന്നും അഴുക്കുകളില്‍ നിന്നും മനസ്സിന്റെ ശുദ്ധീകരണവും ഉദ്ദേശിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് സമ്പത്ത് ചെലവഴിക്കുന്നത് നരകത്തിൽ നിന്നും അകറ്റപ്പെടാൻ കാരണമാണ്. അല്ലാഹു പറയുന്നു:

وَسَيُجَنَّبُهَا ٱلْأَتْقَى ‎﴿١٧﴾‏ ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ ‎﴿١٨﴾‏ وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ ‎﴿١٩﴾‏ إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ ‎﴿٢٠﴾‏ وَلَسَوْفَ يَرْضَىٰ ‎﴿٢١﴾‏

ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ (നരകത്തിൽ) നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.  പരിശുദ്ധി നേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)  പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല. തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.  വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌. (ഖുർആൻ:92/17-21)

{ وَمَا لِأَحَدٍ عِنْدَهُ مِنْ نِعْمَةٍ تُجْزَى } أي: ليس لأحد من الخلق على هذا الأتقى نعمة تجزى إلا وقد كافأه بها، وربما بقي له الفضل والمنة على الناس، فتمحض عبدًا لله، لأنه رقيق إحسانه وحده، وأما من بقي عليه نعمة للناس لم يجزها ويكافئها، فإنه لا بد أن يترك للناس، ويفعل لهم ما ينقص [إخلاصه]. وهذه الآية، وإن كانت متناولة لأبي بكر الصديق رضي الله عنه، بل قد قيل إنها نزلت في سببه، فإنه -رضي الله عنه- ما لأحد عنده من نعمة تجزى، حتى ولا رسول الله صلى الله عليه وسلم، إلا نعمة الرسول التي لا يمكن جزاؤها، وهي [نعمة] الدعوة إلى دين الإسلام، وتعليم الهدى ودين الحق، فإن لله ورسوله المنة على كل أحد، منة لا يمكن لها جزاء ولا مقابلة، فإنها متناولة لكل من اتصف بهذا الوصف الفاضل، فلم يبق لأحد عليه من الخلق نعمة تجزى، فبقيت أعماله خالصة لوجه الله تعالى.

{പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല}: ചെയ്യപ്പെടുന്ന വ്യക്തിയില്‍ നിന്ന് ഉപകാരം പ്രതീക്ഷിച്ചുകൊണ്ട് യാതൊരു കാര്യവും ഈ സൂക്ഷ്മതയുള്ളവന്‍ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നില്ല. ഒരുപക്ഷേ, ജനങ്ങള്‍ അയാളുടെ നന്മകളെ പ്രശംസിച്ചേക്കാം. എന്നാല്‍ അയാള്‍ ചെയ്യുന്നത് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ്. എന്നാല്‍ ജനങ്ങളുടെ പ്രീതിക്കു വേണ്ടി തന്റെ ആത്മാര്‍ഥത നഷ്ടപ്പെടുന്ന രൂപത്തില്‍ അവന്‍ പ്രവര്‍ത്തിക്കില്ല. അബൂബക്ര്‍ സ്വിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിന്റെ കാര്യത്തിലാണ് ഈ വചനമിറങ്ങിയതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്ന് പ്രത്യുപകാരമോ പ്രതിഫലമോ ലഭിക്കാന്‍ അദ്ദേഹം ഒന്നും ചെയ്യാറില്ല. നബി ﷺ ക്ക് വേണ്ടി ചെയ്യുന്ന കാര്യമാണെങ്കില്‍ പോലും അല്ലാഹുവിന്റെ ദൂതനെന്ന നിലക്ക് ഉണ്ടാകുന്ന അനുഗ്രങ്ങള്‍ക്ക് പ്രത്യുപകാരം നല്‍കുക സാധ്യമല്ല. അനുഗ്രഹങ്ങളില്‍ പെട്ടതാണ് ഇസ്‌ലാമിലേക്കുള്ള പ്രബോധനവും സന്മാര്‍ഗം പഠിപ്പിക്കലുമെല്ലാം. നമുക്ക് ഓരോരുത്തര്‍ക്കും അല്ലാഹുവിനോടും റസൂലിനോടും കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ടായിരുന്നു എന്ന് ചുരുക്കും. അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്: (തഫ്സീറുസ്സഅദി)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِنَّ مِنْ أَمَنِّ النَّاسِ عَلَىَّ فِي صُحْبَتِهِ وَمَالِهِ أَبَا بَكْرٍ

നബി ﷺ പറഞ്ഞു: സഹവാസം കൊണ്ടും സമ്പത്ത് കൊണ്ടും എനിക്ക് ഏറ്റവും ഉപകാരപ്പെട്ടത് അബൂബക്കറായിരുന്നു. (ബുഖാരി: 3654)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَا لأَحَدٍ عِنْدَنَا يَدٌ إِلاَّ وَقَدْ كَافَيْنَاهُ مَا خَلاَ أَبَا بَكْرٍ فَإِنَّ لَهُ عِنْدَنَا يَدًا يُكَافِئُهُ اللَّهُ بِهَا يَوْمَ الْقِيَامَةِ وَمَا نَفَعَنِي مَالُ أَحَدٍ قَطُّ مَا نَفَعَنِي مَالُ أَبِي بَكْرٍ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആര് നമുക്ക് ഉപകാരം ചെയ്തു തന്നിട്ടുണ്ടോ അതിനെല്ലാം പകരം നൽകിയിട്ടുണ്ട്. അബൂബക്കർ ഒഴികെ. അന്ത്യനാളിൽ അല്ലാഹു പകരം കൊടുക്കണം. അബൂബക്കറിന്റ സമ്പത്ത് എനിക്ക് ഉപകാരപ്പെട്ടതുപോലെ മറ്റൊരുടെയും സമ്പത്ത് എനിക്ക് ഉപകാരപ്പെട്ടിട്ടില്ല. (തിർമിദി: 49/4022)

عَنْ جُنْدَبٌ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم قَبْلَ أَنْ يَمُوتَ بِخَمْسٍ وَهُوَ يَقُولُ ‏ : إِنِّي أَبْرَأُ إِلَى اللَّهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ فَإِنَّ اللَّهَ تَعَالَى قَدِ اتَّخَذَنِي خَلِيلاً كَمَا اتَّخَذَ إِبْرَاهِيمَ خَلِيلاً وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلاً لاَتَّخَذْتُ أَبَا بَكْرٍ خَلِيلاً

ജുന്‍ദുബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ വഫാത്താകുന്നതിന് അഞ്ച് ദിവസം മുമ്പ് ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹു ഇബ്രാഹിം നബിയെ കൂട്ടുകാരനായി സ്വീകരിച്ചതുപോലെ എന്നെയും കൂട്ടുകാരനായി സ്വീകരിച്ചിരിക്കുന്നു. എന്റെ സമൂഹത്തില്‍ നിന്ന് ഞാന്‍ ആരെയെങ്കിലും കൂട്ടുകാരനായി സ്വീകരിച്ചിരിക്കുകയാണെങ്കില്‍ അബൂബക്കറിനെ സ്വീകരിക്കുമായിരുന്നു. (മുസ്ലിം :532)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلاً لاَتَّخَذْتُ، أَبَا بَكْرٍ وَلَكِنْ أَخِي وَصَاحِبِي ‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമൂഹത്തില്‍ നിന്ന് ഞാന്‍ ആരെയെങ്കിലും കൂട്ടുകാരനായി സ്വീകരിച്ചിരിക്കുകയാണെങ്കില്‍ അബൂബക്കറിനെ സ്വീകരിക്കുമായിരുന്നു. എന്നാൽ അദ്ദേഹം എന്റെ സഹോദരനും സഹചാരിയുമാണ്. (ബുഖാരി:3656)

നബി ﷺ പറയുന്ന എല്ലാ കാര്യങ്ങളും സംശയലേശമന്യേ അതേപടി വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തതിനാല്‍ നബി ﷺ തന്നെ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന് നല്‍കിയ സ്ഥാനപ്പേരായിരുന്നു സ്വിദ്ദീഖ് (സത്യസന്ധന്‍) എന്നത്.

മുഹമ്മദ് നബി ﷺ യുടെ ഇസ്‌റാഇനെ കുറിച്ച് ജനങ്ങള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചു. സംശയം പ്രകടിപ്പിച്ചിരുന്ന ചിലയാളുകള്‍ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനോട് ചോദിച്ചു: ‘മുഹമ്മദ് ഇങ്ങനെയൊക്കെ പറയുന്നുണ്ട്. നീ അത് വിശ്വസിക്കുമോ? മുഹമ്മദ് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോയി വന്നു എന്നാണ് പറയുന്നത്. നീ അത് അംഗീകരിക്കുമോ?’ അബൂബക്കർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: ‘മുഹമ്മദ് നബി ﷺ അങ്ങനെ പറഞ്ഞിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ, മുഹമ്മദ് പറഞ്ഞിട്ടുണ്ട്.’ അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാന്‍ അത് അംഗീകരിക്കുന്നു. ഞാന്‍ അത് വിശ്വസിക്കുന്നു.’ അപ്പോള്‍ അവര്‍ ചോദിച്ചു: ‘ഒറ്റ രാത്രി കൊണ്ട് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോകുകയും നേരം പുലരുന്നതിനു മുമ്പ് തിരിച്ചു വരികയും ചെയ്തു എന്ന് പറയുകയും ചെയ്യുമ്പോള്‍ നീ അത് വിശ്വസിക്കുകയോ?’ അബൂബക്കർ رَضِيَ اللَّهُ عَنْهُ. പറഞ്ഞു: ‘അതെ, മുഹമ്മദ് നബി ഇതിനെക്കാള്‍ വിദൂരമായ കാര്യം പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ മുഹമ്മദ് നബി പറഞ്ഞാല്‍ ഞാനത് വിശ്വസിക്കുന്നുണ്ട്.’ അങ്ങനെയാണ് അബൂബക്കറിന് സ്വിദ്ദീഖ് എന്ന പേര് ലഭിച്ചത്’ (ഹാകിം: 3/62)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ صَلَّى رَسُولُ اللَّهِ صلى الله عليه وسلم صَلاَةَ الصُّبْحِ، ثُمَّ أَقْبَلَ عَلَى النَّاسِ، فَقَالَ ‏”‏ بَيْنَا رَجُلٌ يَسُوقُ بَقَرَةً إِذْ رَكِبَهَا فَضَرَبَهَا فَقَالَتْ إِنَّا لَمْ نُخْلَقْ لِهَذَا، إِنَّمَا خُلِقْنَا لِلْحَرْثِ ‏”‏‏.‏ فَقَالَ النَّاسُ سُبْحَانَ اللَّهِ بَقَرَةٌ تَكَلَّمُ‏.‏ فَقَالَ ‏”‏ فَإِنِّي أُومِنُ بِهَذَا أَنَا وَأَبُو بَكْرٍ وَعُمَرُ ـ وَمَا هُمَا ثَمَّ ـ وَبَيْنَمَا رَجُلٌ فِي غَنَمِهِ إِذْ عَدَا الذِّئْبُ فَذَهَبَ مِنْهَا بِشَاةٍ، فَطَلَبَ حَتَّى كَأَنَّهُ اسْتَنْقَذَهَا مِنْهُ، فَقَالَ لَهُ الذِّئْبُ هَذَا اسْتَنْقَذْتَهَا مِنِّي فَمَنْ لَهَا يَوْمَ السَّبُعِ، يَوْمَ لاَ رَاعِيَ لَهَا غَيْرِي ‏”‏‏.‏ فَقَالَ النَّاسُ سُبْحَانَ اللَّهِ ذِئْبٌ يَتَكَلَّمُ‏.‏ قَالَ ‏”‏ فَإِنِّي أُومِنُ بِهَذَا أَنَا وَأَبُو بَكْرٍ وَعُمَرُ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു ദിവസം നബി ﷺ സുബ്ഹി നമസ്കരിച്ച ശേഷം ആളുകളിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു: മുമ്പ് കാലത്ത് ഒരാൾ പശുവിനെയും തെളിച്ച് പോവുകയായിരുന്നു . അങ്ങനെയിരിക്കെ അദ്ദേഹം പശുവിന്റെ പുറത്ത് കയറി ഇരിക്കുകയും , പശുവിനെ അടിക്കുകയും ചെയ്തു .അപ്പോൾ പശു പറഞ്ഞു : ഞങ്ങളെ ഇതിന് വേണ്ടി (യാത്ര ചെയ്യാൻ) സൃഷ്ടിക്കപ്പെട്ടവയല്ല . ഞങ്ങള്‍ കൃഷി ആവിശ്യ ങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടവയാണ് .അപ്പോൾ സഹാബികൾ പറഞ്ഞു . സുബ്ഹാനല്ലാഹ് ! പശു സംസാരിക്കുന്നുവല്ലോ . നബി ﷺ പറഞ്ഞു : ഞാനും അബൂബക്കറും ഉമറും ഈ സംഭവത്തിൽ വിശ്വസിക്കുന്നു. അബൂബക്കറും , ഉമറും ആ സദസ്സിൽ ഉണ്ടായിരുന്നില്ല. (ബുഖാരി:3471)

عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم صَعِدَ أُحُدًا وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ فَرَجَفَ بِهِمْ فَقَالَ ‏ “‏ اثْبُتْ أُحُدُ فَإِنَّمَا عَلَيْكَ نَبِيٌّ وَصِدِّيقٌ وَشَهِيدَانِ ‏”‏‏.‏

അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഉഹ്ദ് മലയിലേക്ക് കയറി. കൂടെ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍ رَضِيَ اللَّهُ عَنْهُمْ  എന്നിവര്‍ ഉണ്ടായിരുന്നു. അങ്ങനെ (അത്) അവരെയുംകൊണ്ട് ഒന്നു കുലുങ്ങി. അപ്പോള്‍ നബി ﷺ തന്‍റെ കാലുകൊണ്ട് അതിനെ ഒന്ന് ചവിട്ടി. (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉഹ്ദ്, അടങ്ങുക. നിനക്ക് മുകളില്‍ ഒരു പ്രവാചകനും ഒരു സ്വിദ്ദീഖും രണ്ട് ശഹീദുകളുമല്ലാതെയില്ല.(ബുഖാരി:3675)

മദീനയിലേക്കുള്ള ഹിജ്റയിൽ നബി ﷺ യുടെ കൂടെ പോവാന്‍ അവസരം ലഭിച്ചത് അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ വിനായിരുന്നു.  ശത്രുക്കള്‍ ഒന്നടങ്കം നബി ﷺ യെ അകപ്പെടുത്താനും നശിപ്പിക്കാനും ഒരുങ്ങിയ ഘട്ടം! അങ്ങനെ അവരിരുവരും രാത്രിയില്‍ പുറപ്പെട്ട്‌ ഥൗര്‍ മലയിലെ ഗുഹയില്‍ പോയി ഒളിച്ചിരുന്നു. ഈ സന്ദ൪ഭത്തില്‍ അവരെ തേടിനടക്കുന്ന ശത്രുക്കള്‍ ഗുഹാമുഖത്ത്‌ എത്തുന്നു. ഗുഹയില്‍നിന്ന് ശത്രുവിന്റെ കാല്‍ ഗുഹാമുഖത്ത് ഇരുവരും കാണുന്നുണ്ട്! ഈ രംഗം വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക:

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:9/40)

حَدَّثَنَا أَنَسٌ، قَالَ حَدَّثَنِي أَبُو بَكْرٍ ـ رضى الله عنه ـ قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي الْغَارِ، فَرَأَيْتُ آثَارَ الْمُشْرِكِينَ قُلْتُ يَا رَسُولَ اللَّهِ، لَوْ أَنَّ أَحَدَهُمْ رَفَعَ قَدَمَهُ رَآنَا‏.‏ قَالَ ‏ :‏ مَا ظَنُّكَ بِاثْنَيْنِ اللَّهُ ثَالِثُهُمَا ‏‏

അബൂബക്കർ رَضِيَ اللَّهُ عَنْهُ തന്നോട്‌ ഇപ്രകാരം പറഞ്ഞതായി അനസ്‌ رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്നു: ഞങ്ങള്‍ ഗുഹയിലായിരുന്നപ്പോള്‍ ഞാന്‍ നബി ﷺ യോട് പറഞ്ഞു: അവരില്‍ (ശത്രുക്കളില്‍) ആരെങ്കിലും അവരുടെ കാലടിക്കു താഴോട്ടു നോക്കിയാല്‍ നമ്മെ കാണുമല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: അബൂബക്കറേ, അല്ലാഹു മൂന്നാമനായിക്കൊണ്ടുള്ള രണ്ടുപേരെപ്പറ്റി താങ്കളുടെ വിചാരമെന്താണ്‌? (ബുഖാരി:4663)

ഗുഹാമുഖത്ത്‌ ചെന്ന്‌ എത്തിനോക്കിയ ശത്രുക്കളുടെ ദൃഷ്‌ടിയില്‍ പെടാതെ അത്ഭുതകരമാം വണ്ണം അല്ലാഹു അവരെ രക്ഷപ്പെടുത്തി. ഹിജ്റയെ സംബന്ധിച്ചു പരിശുദ്ധ ഖുര്‍ആന്‍ വിവരിച്ചപ്പോള്‍ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനെക്കുറിച്ച് വിശേഷിപ്പിച്ചത് നബി ﷺ യുടെ സാഹിബ് (സഹചരന്‍) എന്നായിരുന്നു.

നബി ﷺ യും സ്വഹാബികളും മദീനയില്‍ കഴിയുമ്പോഴും അബൂബക്കർ رَضِيَ اللَّهُ عَنْهُ നബി ﷺ ക്ക് താങ്ങും തണലുമായി നിലകൊണ്ടു. യുദ്ധത്തിലും സന്ധിയിലും സമാധാനത്തിലുമെല്ലാം ഒന്നുപോലെ!

അല്ലാഹുവിന്റെ കൽപ്പനകൾക്ക് സമ്പൂർണ്ണമായി കീഴൊതുങ്ങിയ വ്യക്തിയായിരുന്നു അബൂബക്കർ رَضِيَ اللَّهُ عَنْهُ.  കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബ്ബയ്യിന്റെ നേതൃത്വത്തിൽ മുനാഫിഖുകൾ നടത്തിയ ആയിശ رضي الله عنها യുടെ പേരിലുണ്ടായ അപവാദ പ്രചരണം ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധമാണ്. മുനാഫിഖുകളുടെ കുപ്രചരണത്തിൽ കുടുങ്ങി മിസ്ത്വഹുബ്നു അഥാഥ رضي الله عنه ചിലതൊക്കെ പറഞ്ഞു. അദ്ദേഹമാകട്ടെ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന്റെ ചിലവിലായിരുന്നു കഴിഞ്ഞിരുന്നത്. അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ആയിശ رضي الله عنها  യെ കുറിച്ച് മിസ്ത്വഹ് ഇങ്ങിനെ പറഞ്ഞുകളഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും ഞാന്‍ അവനുവേണ്ടി ചിലവഴിക്കുകയില്ല.’ അപ്പോൾ അല്ലാഹു സൂറ: അന്നൂറിലെ 22-ാം ആയത്ത് അവതരിപ്പിച്ചു.

وَلَا يَأْتَلِ أُو۟لُوا۟ ٱلْفَضْلِ مِنكُمْ وَٱلسَّعَةِ أَن يُؤْتُوٓا۟ أُو۟لِى ٱلْقُرْبَىٰ وَٱلْمَسَٰكِينَ وَٱلْمُهَٰجِرِينَ فِى سَبِيلِ ٱللَّهِ ۖ وَلْيَعْفُوا۟ وَلْيَصْفَحُوٓا۟ ۗ أَلَا تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ

നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖുർആൻ:24/22)

നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? എന്നാണ് അല്ലാഹു ചോദിച്ചത്. അബൂബക്കർ رَضِيَ اللَّهُ عَنْهُ അല്ലാഹുവിന്റെ വാക്യത്തിന് സമ്പൂർണ്ണമായി കീഴൊതുങ്ങി.

قَالَ أَبُو بَكْرٍ بَلَى وَاللَّهِ يَا رَبَّنَا إِنَّا لَنُحِبُّ أَنْ تَغْفِرَ لَنَا

അബൂബക്കർ رَضِيَ اللَّهُ عَنْهُ  ഉടനെ പറഞ്ഞു: ‘ഇല്ലാതെ! അല്ലാഹുതന്നെയാണ് സത്യം! അല്ലാഹു എനിക്കു് പൊറുത്തുതരുവാന്‍ നിശ്ചയമായും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.’ (ബുഖാരി:4757)

അങ്ങനെ, മിസ്ത്വഹ് رَضِيَ اللَّهُ عَنْهُ വിന് അദ്ദേഹം കൊടുത്തുവന്നിരുന്ന ചിലവുകളെല്ലാം വീണ്ടും കൊടുക്കുകയും, ‘അവനില്‍നിന്നു ഞാനിത് ഒരിക്കലും എടുത്തുകളയുന്നതല്ല’ എന്നു് സത്യം ചെയ്തു പറയുകയും ചെയ്തു.’

തമീം ഗോത്രക്കാരുടെ നിവേദകസംഘം  നബി ﷺ യുടെ അടുക്കൽ വന്നപ്പോൾ, അവരിൽ ആരെയാണ് അവരുടെ നേതാവായി നിശ്ചയിക്കേണ്ടതു എന്ന കാര്യത്തിൽ അബൂബകർ  رضي الله عنه വും ഉമർ رضي الله عنه വും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതിനെ തുടർന്നുണ്ടായ തർക്കത്തിൽ രണ്ടാളുടെയും ശബ്‌ദം കുറച്ചു ഉച്ചത്തിലായിപ്പോയി. ഈ ഖുർആൻ വചനത്തിന്റെ അവതരണം ആ സന്ദർഭത്തിലായിരുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ

സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി. (ഖുർആൻ:49/2)

അബൂബക്ർ رضي الله عنه അതുമുതൽ സ്വകാര്യ സംഭാഷണം നടത്തുവാൻവേണ്ടി വന്ന ഒരാളെപ്പോലെയായിരുന്നു  നബി ﷺ യുമായി സംസാരിച്ചിരുന്നതെന്ന്  കാണാം.

അബൂബക്കർ رَضِيَ اللَّهُ عَنْهُ നൻമകളുടെ കാര്യത്തിൽ ഏറെ മുൻകടക്കുമായിരുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏”‏ فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏”‏ فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏”‏ فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا اجْتَمَعْنَ فِي امْرِئٍ إِلاَّ دَخَلَ الْجَنَّةَ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: (ഒരു സദസ്സില്‍) നബി ﷺ ചോദിച്ചു: ഇന്ന്‌ ആരാണ്‌ നിങ്ങളില്‍ നോമ്പുകാരനായിരുന്നത്‌? അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു ‘ഞാന്‍’. നബി ﷺ ചോദിച്ചു: ഇന്ന്‌ ആരാണ്‌ ജനാസയെ അനുഗമിച്ചത്‌? അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാന്‍’. നബി ﷺ ചോദിച്ചു : നിങ്ങളില്‍ ആരാണ്‌ ഒരു അഗതിക്ക്‌ ഭക്ഷണം നല്‍കിയത്‌. അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാന്‍’. നബി ﷺ ചോദിച്ചു:നിങ്ങളില്‍ ആരാണ്‌ ഇന്ന്‌ രോഗിയെ സന്ദര്‍ശിച്ചത്‌. അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാന്‍’. അപ്പോള്‍ നബി ﷺ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഒരു മനുഷ്യനില്‍ ഒരുമിച്ചുവന്നാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല. (മുസ്‌ലിം:1028)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ لَمَّا قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ وُعِكَ أَبُو بَكْرٍ وَبِلاَلٌ، فَكَانَ أَبُو بَكْرٍ إِذَا أَخَذَتْهُ الْحُمَّى يَقُولُ كُلُّ امْرِئٍ مُصَبَّحٌ فِي أَهْلِهِ وَالْمَوْتُ أَدْنَى مِنْ شِرَاكِ نَعْلِهِ

ആയിശ رضي الله عنها പറയുന്നു: ”നബി ﷺ മദീനയില്‍ എത്തിയപ്പോള്‍ അബൂബകറിനും ബിലാലിനും അസുഖം ബാധിച്ചു. പനി പിടിപെടുമ്പോള്‍ അബൂബകര്‍ ഇപ്രകാരം പാടാറുണ്ടായിരുന്നു: ‘ഓരോ മനുഷ്യനും തന്റെ കുടുംബത്തില്‍ നേരം പുലരുന്നു. മരണമാകട്ടെ അവന്റെ ചെരുപ്പിന്റെ വാറിനെക്കാള്‍ അടുത്ത് കിടക്കുന്നതാണ്.” (ബുഖാരി:1889)

ഹലാലായ മാർഗത്തിൽ സമ്പാദിക്കുന്നതിലും ഭക്ഷിക്കുന്നതിലുമെല്ലാെം അദ്ദേഹം ഏറെ ശ്രദ്ധിച്ചു.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ لأَبِي بَكْرٍ غُلاَمٌ يُخْرِجُ لَهُ الْخَرَاجَ، وَكَانَ أَبُو بَكْرٍ يَأْكُلُ مِنْ خَرَاجِهِ، فَجَاءَ يَوْمًا بِشَىْءٍ فَأَكَلَ مِنْهُ أَبُو بَكْرٍ فَقَالَ لَهُ الْغُلاَمُ تَدْرِي مَا هَذَا فَقَالَ أَبُو بَكْرٍ وَمَا هُوَ قَالَ كُنْتُ تَكَهَّنْتُ لإِنْسَانٍ فِي الْجَاهِلِيَّةِ وَمَا أُحْسِنُ الْكِهَانَةَ، إِلاَّ أَنِّي خَدَعْتُهُ، فَلَقِيَنِي فَأَعْطَانِي بِذَلِكَ، فَهَذَا الَّذِي أَكَلْتَ مِنْهُ‏.‏ فَأَدْخَلَ أَبُو بَكْرٍ يَدَهُ فَقَاءَ كُلَّ شَىْءٍ فِي بَطْنِهِ‏.‏

ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: അങ്ങനെ ഒരു ദിവസം ഭൃത്യൻ ഭക്ഷണവുമായി വന്നു. അബൂബക്കര്‍  رَضِيَ اللَّهُ عَنْهُ അതിൽ നിന്ന് ഭക്ഷിച്ചു. എന്നിട്ട് ഭൃത്യൻ അബൂബക്കറിനോട്  ചോദിച്ചു: ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയാമോ? അബൂബക്കര്‍ പറഞ്ഞു: എവിടെ നിന്നാണ്? ജോലിക്കാരന്‍ മറുപടി പറഞ്ഞു: ഞാന്‍ ജാഹിലിയ്യാ കാലത്ത്‌ ജോല്‍സ്യവേലയില്‍ നല്ല പിടിപാടില്ലാതിരുന്നിട്ടും ഒരാള്‍ക്കുവേണ്ടി ജോത്സ്യം ചെയ്‌തു. ഞാന്‍ അയാളെ പറ്റിക്കുകയാണ്‌ ചെയ്‌തത്‌. അയാള്‍ എന്നെക്കണ്ടു. അയാള്‍ എനിക്കതിന്‌ കൂലി നല്‍കി. ഈ ഭക്ഷണം അതുകൊണ്ടുള്ളതാണ്‌. അതോടെ അബൂബക്കർ رضي الله عنه തന്റെ വിരലുകള്‍ വായിലേക്ക്‌ തിരുകി വയറ്റിലുള്ളതെല്ലാം ഛര്‍ദ്ദിച്ചു. (ബുഖാരി :3842)

നബി ﷺ യിൽ നിന്ന് സ്വർഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ടയാളാണ് അബൂബക്കര്‍  رَضِيَ اللَّهُ عَنْهُ.

عَنْ عَبْدِ الرَّحْمَنِ بْنِ عَوْفٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَبُو بَكْرٍ فِي الْجَنَّةِ وَعُمَرُ فِي الْجَنَّةِ وَعُثْمَانُ فِي الْجَنَّةِ وَعَلِيٌّ فِي الْجَنَّةِ وَطَلْحَةُ فِي الْجَنَّةِ وَالزُّبَيْرُ فِي الْجَنَّةِ وَعَبْدُ الرَّحْمَنِ بْنُ عَوْفٍ فِي الْجَنَّةِ وَسَعْدٌ فِي الْجَنَّةِ وَسَعِيدٌ فِي الْجَنَّةِ وَأَبُو عُبَيْدَةَ بْنُ الْجَرَّاحِ فِي الْجَنَّةِ ‏‏

അബ്ദുറഹ്മാനുബ്നു ഔഫ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: അബൂബക്ക൪ സ്വ൪ഗത്തിലാണ്, ഉമ൪ സ്വ൪ഗത്തിലാണ്, ഉസ്മാന്‍ സ്വ൪ഗത്തിലാണ്, അലി സ്വ൪ഗത്തിലാണ്, ത്വല്‍ഹത്ത് സ്വ൪ഗത്തിലാണ്, സുബൈ൪ സ്വ൪ഗത്തിലാണ്, അബ്ദുറഹ്മാനുബ്നു ഔഫ് സ്വ൪ഗത്തിലാണ്, സഅ്ദ് ബ്നു അബീബക്വാസ് സ്വ൪ഗത്തിലാണ്, സഈദ് ബ്നു സെയ്ദ് സ്വ൪ഗത്തിലാണ്, അബൂഉബൈദ ആമി൪ ഇബ്നുല്‍ ജ൪റാഹ് സ്വ൪ഗത്തിലാണ്. (തി൪മിദി:49/4112)

عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي حَائِطٍ مِنْ حِيطَانِ الْمَدِينَةِ، فَجَاءَ رَجُلٌ فَاسْتَفْتَحَ، فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ ‏”‏‏.‏ فَفَتَحْتُ لَهُ، فَإِذَا أَبُو بَكْرٍ، فَبَشَّرْتُهُ بِمَا قَالَ النَّبِيُّ صلى الله عليه وسلم فَحَمِدَ اللَّهَ،

അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ യോടൊപ്പം മദീനയിലെ ഒരു തോട്ടത്തിലായിരുന്നു. അപ്പോൾ ഒരാൾ വന്നിട്ട് വാതിൽ തുറന്ന് (അകത്തേക്ക് പ്രവേശിക്കുന്നതിന്) അനുവാദം ചോദിച്ചു. നബി ﷺ പറഞ്ഞു: അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുക്കുക, അദ്ദേഹത്തിന് സ്വർഗമുണ്ടെന്ന് സന്തോഷ വാർത്തയും അറിയിക്കുക. അങ്ങനെ ഞാൻ അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുത്തു. അത് അബൂബക്കർ ആയിരുന്നു. നബി ﷺ പറഞ്ഞതുപോലെ ഞാൻ അദ്ദേഹത്തിന് (സ്വർഗമുണ്ടെന്ന) സന്തോഷ വാർത്തയും അറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു ……. (ബുഖാരി: 3693)

സ്വർഗ്ഗത്തിന് വിശാലമായ കവാടങ്ങളുണ്ടെന്ന് വിശുദ്ധ ഖു൪ആനിലൂടെയും തിരുസുന്നത്തിലൂടെയും അല്ലാഹു നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. എല്ലാ കവാടങ്ങളിലൂടെയും സ്വ൪ഗ്ഗത്തിലേക്ക് ക്ഷണിക്കപ്പെടുന്ന മഹാന്‍മാരുണ്ട്. അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ അവരില്‍ പെട്ടയാളാണ്.

قَالَ أَبُو بَكْرٍ الصِّدِّيقُ : يَا رَسُولَ اللَّهِ مَا عَلَى أَحَدٍ يُدْعَى مِنْ تِلْكَ الْأَبْوَابِ مِنْ ضَرُورَةٍ ، فَهَلْ يُدْعَى أَحَدٌ مِنْ تِلْكَ الْأَبْوَابِ كُلِّهَا ؟ ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” نَعَمْ وَأَرْجُو أَنْ تَكُونَ مِنْهُمْ ” ،

അബൂബക്കർ رضي الله عنه ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, സ്വ൪ഗ്ഗത്തിലേക്ക് വിളിക്കപ്പെടുന്ന വ്യക്തിക്ക് എല്ലാ കവാടങ്ങളിലൂടെയും വിളിക്കപ്പെടണമെന്ന യാതൊരു അനിവാര്യതയുമില്ലല്ലോ (ഏതെങ്കിലും ഒന്നിലൂടെ വിളിക്കപ്പെട്ടാല്‍തന്നെ മതിയാവില്ലേ), വല്ലവരും അതില്‍ എല്ലാ കവാടങ്ങളിലൂടെയും വിളിക്കപ്പെടുമോ? നബി ﷺ പറഞ്ഞു: അതെ(വിളിക്കപ്പെടും) താങ്കള്‍ അവരില്‍ ആകട്ടേയെന്ന് ഞാന്‍ ആശിക്കുന്നു. (മുസ്ലിം 1027)

عَنْ عَلِيٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ أَبُو بَكْرٍ وَعُمَرُ سَيِّدَا كُهُولِ أَهْلِ الْجَنَّةِ مِنَ الأَوَّلِينَ وَالآخِرِينَ مَا خَلاَ النَّبِيِّينَ وَالْمُرْسَلِينَ لاَ تُخْبِرْهُمَا يَا عَلِيُّ ‏”‏ ‏.‏

അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: അലിയ്യേ, നബിമാരും മുർസലീങ്ങളും ഒഴികെയുള്ള പൂർവ്വഗാമികളിലും പിൻഗാമികളിലും പെട്ട മദ്ധ്യവയസ്കർക്ക് നേതാക്കളാണ് അബൂബക്കറും ഉമറും. അവർ രണ്ട് പേരോടും നിങ്ങളത് അറിയിക്കരുത്. (തിർമിദി: 49/4028)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : إِنَّ أَهْلَ الدَّرَجَاتِ الْعُلَى يَرَاهُمْ مَنْ أَسْفَلَ مِنْهُمْ كَمَا يُرَى الْكَوْكَبُ الطَّالِعُ فِي الأُفُقِ مِنْ آفَاقِ السَّمَاءِ وَإِنَّ أَبَا بَكْرٍ وَعُمَرَ مِنْهُمْ وَأَنْعَمَا ‏‏.‏

അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  സ്വർഗത്തിൽ ഉയർന്ന പദവിയുള്ളവരെ താഴ്ന്ന പദവിയുള്ളവർ നോക്കുന്നത്, (ഭൂമിയിൽ നിന്ന്) ആകാശത്തിലെ നക്ഷത്രങ്ങൾ കാണപ്പെടുന്നതുപോലെയാണ്. തീർച്ചയായും ഉമറും അബൂബക്കറും അവരിൽ പെട്ടവരാണ്, അവരതിന് യോജിച്ചവരാണ്. (ഇബ്നുമാജ:96)

عَنْ عَائِشَةَ، أَنَّ أَبَا بَكْرٍ، دَخَلَ عَلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ “‏ أَنْتَ عَتِيقُ اللَّهِ مِنَ النَّارِ ‏”‏ ‏.‏ فَيَوْمَئِذٍ سُمِّيَ عَتِيقًا

ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: അബൂബക്കർ നബിയുടെ അടുക്കൽ പ്രവേശിച്ചു നബി പറഞ്ഞു:അല്ലാഹു നരകത്തിൽ നിന്നും മോചിപ്പിക്കുന്ന ആളാകുന്നു താങ്കൾ. അന്നുമുതൽ അബൂബക്കർ عَتِيقًا എന്നറിയപ്പെട്ടു. (തിർമിദി: 49/4043)

നബി ﷺ യുടെ വാക്കുകളിൽ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന് ആഴത്തിൽ അറിവുണ്ടായിരുന്നു.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ خَطَبَ رَسُولُ اللَّهِ صلى الله عليه وسلم النَّاسَ وَقَالَ ‏”‏ إِنَّ اللَّهَ خَيَّرَ عَبْدًا بَيْنَ الدُّنْيَا وَبَيْنَ مَا عِنْدَهُ فَاخْتَارَ ذَلِكَ الْعَبْدُ مَا عِنْدَ اللَّهِ ‏”‏‏.‏ قَالَ فَبَكَى أَبُو بَكْرٍ، فَعَجِبْنَا لِبُكَائِهِ أَنْ يُخْبِرَ رَسُولُ اللَّهِ صلى الله عليه وسلم عَنْ عَبْدٍ خُيِّرَ‏.‏ فَكَانَ رَسُولُ اللَّهِ صلى الله عليه وسلم هُوَ الْمُخَيَّرُ وَكَانَ أَبُو بَكْرٍ أَعْلَمَنَا،

അബൂസഈദുല്‍ ഖുദ്‌രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ജനങ്ങളോട് ഖുതുബ പറയുന്ന കൂട്ടത്തില്‍ പറഞ്ഞു: നിശ്ചയം! അല്ലാഹു ഒരടിമക്ക് ഐഹിക ലോകവും അവന്റെയടുത്തുള്ളതും തെരഞ്ഞെടുക്കുവാന്‍ അവസരം നല്‍കി. ആ അടിമ അല്ലാഹുവിന്റെ അടുത്തുള്ളതാണ് തെരഞ്ഞെടുത്തത്.’ ഇത്‌കേട്ടപ്പോള്‍ അബൂബക്കർ رضي الله عنه കരഞ്ഞു. അദ്ദേഹത്തിന്റെ കരച്ചില്‍ കണ്ടിട്ട് ഞങ്ങള്‍ക്ക് അത്ഭുതമായി. തെരഞ്ഞെടുക്കുവാനുള്ള ഒരവസരം അല്ലാഹു അവന്റെ ഒരടിമക്കല്ലേ നല്‍കിയത്. അതിനെന്തിന് കരയണം? പക്ഷേ, തെരഞ്ഞെടുക്കുവാനുള്ള അവസരം നല്‍കപ്പെട്ട അടിമ നബി ﷺ യായിരുന്നു. ഞങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിവുള്ളയാള്‍ അബൂബക്ക‌റായിരുന്നു’. (ബുഖാരി: 3654)

നബി ﷺ യുടെ അടുക്കൽ സാധാരണയായി സ്വഹാബികൾ ഇരുന്നിരുന്നതു അവരുടെ സ്ഥാനങ്ങൾക്കനുസരിച്ചായിരുന്നു. അബൂബക്കർ  رَضِيَ اللهُ تَعَالَى عَنْه നബി ﷺ യുടെ വലത് ഭാഗത്താണ് ഇരിക്കാറുണ്ടായിരുന്നതെന്ന് കാണാവുന്നതാണ്. ഇത് അബൂബക്കറിന് നബിയുടെ അടുക്കലുള്ള സ്ഥാനം വ്യക്തമാക്കുന്നു.

നബി ﷺ യുടെ വിയോഗത്തിന് ശേഷം ആദ്യത്തെ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത് അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനെ ആയിരുന്നു. നബി ﷺ അക്കാര്യം പ്രഖ്യാപിച്ചിട്ടൊന്നുമുണ്ടായിരുന്നില്ല. എന്നാൽ തന്റെ പിൻഗാമി അബൂബക്കർ رَضِيَ اللَّهُ عَنْهُ ആയിരിക്കുമെന്ന ധാരാളം സൂചനകൾ അവിടുന്ന് നൽകിയിരുന്നു.

عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ، قَالَ دَخَلْتُ عَلَى عَائِشَةَ فَقُلْتُ أَلاَ تُحَدِّثِينِي عَنْ مَرَضِ رَسُولِ اللَّهِ صلى الله عليه وسلم قَالَتْ بَلَى، ثَقُلَ النَّبِيُّ صلى الله عليه وسلم فَقَالَ ‏”‏ أَصَلَّى النَّاسُ ‏”‏‏.‏ قُلْنَا لاَ، هُمْ يَنْتَظِرُونَكَ‏.‏ قَالَ ‏”‏ ضَعُوا لِي مَاءً فِي الْمِخْضَبِ ‏”‏‏.‏ قَالَتْ فَفَعَلْنَا فَاغْتَسَلَ فَذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ، ثُمَّ أَفَاقَ فَقَالَ صلى الله عليه وسلم ‏”‏ أَصَلَّى النَّاسُ ‏”‏‏.‏ قُلْنَا لاَ، هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ ضَعُوا لِي مَاءً فِي الْمِخْضَبِ ‏”‏‏.‏ قَالَتْ فَقَعَدَ فَاغْتَسَلَ، ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ، ثُمَّ أَفَاقَ فَقَالَ ‏”‏ أَصَلَّى النَّاسُ ‏”‏‏.‏ قُلْنَا لاَ، هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ‏.‏ فَقَالَ ‏”‏ ضَعُوا لِي مَاءً فِي الْمِخْضَبِ ‏”‏، فَقَعَدَ فَاغْتَسَلَ، ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ، ثُمَّ أَفَاقَ فَقَالَ ‏”‏ أَصَلَّى النَّاسُ ‏”‏‏.‏ فَقُلْنَا لاَ، هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ ـ وَالنَّاسُ عُكُوفٌ فِي الْمَسْجِدِ يَنْتَظِرُونَ النَّبِيَّ عَلَيْهِ السَّلاَمُ لِصَلاَةِ الْعِشَاءِ الآخِرَةِ ـ فَأَرْسَلَ النَّبِيُّ صلى الله عليه وسلم إِلَى أَبِي بَكْرٍ بِأَنْ يُصَلِّيَ بِالنَّاسِ، فَأَتَاهُ الرَّسُولُ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم يَأْمُرُكَ أَنْ تُصَلِّيَ بِالنَّاسِ‏.‏ فَقَالَ أَبُو بَكْرٍ ـ وَكَانَ رَجُلاً رَقِيقًا ـ يَا عُمَرُ صَلِّ بِالنَّاسِ‏.‏ فَقَالَ لَهُ عُمَرُ أَنْتَ أَحَقُّ بِذَلِكَ‏.‏ فَصَلَّى أَبُو بَكْرٍ تِلْكَ الأَيَّامَ

ഉബൈദില്ലാഹിബ്നു അബ്ദില്ലാഹിബ്നു ഉത്ബ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ആയിശ رضي الله عنها  യുടെ അടുത്ത് പ്രവേശിച്ചു. എന്നിട്ട് ചോദിച്ചു:നബി ﷺ യുടെ രോഗ സന്ദർഭത്തെ കുറിച്ച് എനിക്ക് പറഞ്ഞു തരുമോ?  അവർ പറഞ്ഞു: അതെ,  നബി ﷺ ക്ക് രോഗം ശക്തമായപ്പോള്‍ (ഒരു ദിവസം ഇപ്രകാരം) ചോദിച്ചു: ജനങ്ങള്‍ നമസ്കരിച്ചുവോ? ഞങ്ങള്‍ പറഞ്ഞു: ഇല്ല, അവ൪ താങ്കളെ കാത്തിരിക്കുകയാണ്. നബി ﷺ ഒരു പാത്രത്തില്‍ വെള്ളം വെച്ചു കൊടുക്കാന്‍ പറഞ്‍ഞു. ഞങ്ങള്‍ അതുപ്രകാരം ചെയ്തു.(നമസ്കാരത്തിനായി) എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞപ്പോള്‍ ചോദിച്ചു: ജനങ്ങള്‍ നമസ്കരിച്ചുവോ? ഞങ്ങള്‍ പറഞ്ഞു: ഇല്ല, അവ൪ താങ്കളെ കാത്തിരിക്കുകയാണ്. (ഇങ്ങനെ ബോധം നഷ്ടപ്പെടലും തെളിയലും മൂന്ന് തവണ ആവ൪ത്തിച്ചു) ജനങ്ങള്‍ ഇശാ നമസ്കാരത്തിനായി പള്ളിയില്‍ നബിﷺയെയും കാത്തിരിക്കുകയാണ്. അബൂബക്കറിനോട് ഇമാമത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നബി ﷺ ആളെ അയച്ചു. താങ്കള്‍ ജനങ്ങളെയും കൊണ്ട് നമസ്കരിക്കുവാന്‍ നബി ﷺ ആവശ്യപ്പെട്ടിരിക്കുന്നു. അബൂബക്ക൪ ലോല മനസ്കനായിരുന്നു. അദ്ദേഹം പറഞ്ഞു: ഉമറേ, നീ നമസ്കരിക്കുക. അപ്പോള്‍ ഉമ൪ പറഞ്ഞു: നിങ്ങളാണ് അതിന൪ഹന്‍. അങ്ങനെ (രോഗബാധിത) ദിവസങ്ങളില്‍ അബൂബക്ക൪ ജനങ്ങളെയും കൊണ്ട് നമസ്കരിച്ചു. (ബുഖാരി: 687)

عَنْ عَائِشَةَ، قَالَتْ لَمَّا ثَقُلَ رَسُولُ اللَّهِ صلى الله عليه وسلم جَاءَ بِلاَلٌ يُؤْذِنُهُ بِالصَّلاَةِ فَقَالَ ‏”‏ مُرُوا أَبَا بَكْرٍ أَنْ يُصَلِّيَ بِالنَّاسِ ‏”‏‏.‏ فَقُلْتُ يَا رَسُولَ اللَّهِ، إِنَّ أَبَا بَكْرٍ رَجُلٌ أَسِيفٌ، وَإِنَّهُ مَتَى مَا يَقُمْ مَقَامَكَ لاَ يُسْمِعُ النَّاسَ، فَلَوْ أَمَرْتَ عُمَرَ‏.‏ فَقَالَ ‏”‏ مُرُوا أَبَا بَكْرٍ يُصَلِّي بِالنَّاسِ ‏”‏‏.‏ فَقُلْتُ لِحَفْصَةَ قُولِي لَهُ إِنَّ أَبَا بَكْرٍ رَجُلٌ أَسِيفٌ، وَإِنَّهُ مَتَى يَقُمْ مَقَامَكَ لاَ يُسْمِعِ النَّاسَ، فَلَوْ أَمَرْتَ عُمَرَ‏.‏ قَالَ ‏”‏ إِنَّكُنَّ لأَنْتُنَّ صَوَاحِبُ يُوسُفَ، مُرُوا أَبَا بَكْرٍ أَنْ يُصَلِّيَ بِالنَّاسِ ‏”‏‏.‏ فَلَمَّا دَخَلَ فِي الصَّلاَةِ وَجَدَ رَسُولُ اللَّهِ صلى الله عليه وسلم فِي نَفْسِهِ خِفَّةً، فَقَامَ يُهَادَى بَيْنَ رَجُلَيْنِ، وَرِجْلاَهُ يَخُطَّانِ فِي الأَرْضِ حَتَّى دَخَلَ الْمَسْجِدَ، فَلَمَّا سَمِعَ أَبُو بَكْرٍ حِسَّهُ ذَهَبَ أَبُو بَكْرٍ يَتَأَخَّرُ، فَأَوْمَأَ إِلَيْهِ رَسُولُ اللَّهِ صلى الله عليه وسلم، فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى جَلَسَ عَنْ يَسَارِ أَبِي بَكْرٍ، فَكَانَ أَبُو بَكْرٍ يُصَلِّي قَائِمًا، وَكَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي قَاعِدًا، يَقْتَدِي أَبُو بَكْرٍ بِصَلاَةِ رَسُولِ اللَّهِ صلى الله عليه وسلم وَالنَّاسُ مُقْتَدُونَ بِصَلاَةِ أَبِي بَكْرٍ رضى الله عنه‏.‏

ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: ”റസൂലുല്ലാഹ് ﷺ വഫാതായ രോഗം ബാധിച്ച സമയം നമസ്‌കാരത്തിനു ബാങ്ക് വിളിക്കാനായി ബിലാല്‍ رَضِيَ اللَّهُ عَنْهُ വരികയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അബൂബക്ക‌റിനോട് ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കുവാന്‍ കല്‍പിക്കുക.’ ഞാന്‍ അവിടുത്തോട് പറഞ്ഞു: ‘അബൂബക്ര്‍ ലോല ഹൃദയിത്തിനുടമയാണ്. അദ്ദേഹത്തിന് താങ്കള്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നാല്‍ കരച്ചില്‍ കാരണം ക്വുര്‍ആന്‍ പാരായണം ചെയ്യുവാന്‍ കഴിയില്ല.’ നബി ﷺ പറഞ്ഞു: ‘അബൂബക്ക‌റിനോട് നമസ്‌കരിക്കുവാന്‍ കല്‍പിക്കുക.’ അവര്‍ മറുപടി ആവര്‍ത്തിച്ചു. മൂന്നാമതും അല്ലെങ്കില്‍ നാലാമതും അതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: ‘തീര്‍ച്ചയായും നിങ്ങള്‍ യൂസുഫിനെ കെണിയില്‍ പെടുത്തിയവരാണ്. അബൂബക്ക‌റിനോട് നമസ്‌കരിക്കാന്‍ കല്‍പിക്കൂ. അങ്ങനെ അബൂബക്ര്‍ നമസ്‌കരിക്കുകയുണ്ടായി. അപ്പോള്‍ നബി ﷺ രണ്ടാളുകള്‍ക്കിടയില്‍ നിന്ന് കൊണ്ട് നമസ്‌കാരത്തിലേക്ക് നടന്നു. പ്രവാചകന് കാല്‍ നിലത്തുറപ്പിക്കാന്‍ കഴിയാതെ രണ്ടു കാലുകളും നിലത്തിഴഞ്ഞ് പോകുന്നത് ഞാന്‍ കാണുകയുണ്ടായി. നബി ﷺയെ അബൂബക്ര്‍ കാണാനിടയായപ്പോള്‍ പിന്നിലേക്ക് നില്‍ക്കാന്‍ ഭാവിച്ചു. അപ്പോള്‍ അവിടെത്തന്നെ നില്‍ക്കാനായി നബി ﷺ ആംഗ്യം കാണിച്ചു. അങ്ങനെ പ്രവാചകന്‍ ﷺ അബൂബക്‌കറിന്റെ ഒരു വശത്ത് ഇരിക്കുകയുണ്ടായി. അബൂബക്ര്‍ ജനങ്ങളെ തക്ബീര്‍ കേള്‍പിക്കുകയുണ്ടായി” (ബുഖാരി, 713)

عَنْ أَنَسٍ، قَالَ لَمْ يَخْرُجِ النَّبِيُّ صلى الله عليه وسلم ثَلاَثًا، فَأُقِيمَتِ الصَّلاَةُ، فَذَهَبَ أَبُو بَكْرٍ يَتَقَدَّمُ فَقَالَ نَبِيُّ اللَّهِ صلى الله عليه وسلم بِالْحِجَابِ فَرَفَعَهُ، فَلَمَّا وَضَحَ وَجْهُ النَّبِيِّ صلى الله عليه وسلم مَا نَظَرْنَا مَنْظَرًا كَانَ أَعْجَبَ إِلَيْنَا مِنْ وَجْهِ النَّبِيِّ صلى الله عليه وسلم حِينَ وَضَحَ لَنَا، فَأَوْمَأَ النَّبِيُّ صلى الله عليه وسلم بِيَدِهِ إِلَى أَبِي بَكْرٍ أَنْ يَتَقَدَّمَ، وَأَرْخَى النَّبِيُّ صلى الله عليه وسلم الْحِجَابَ، فَلَمْ يُقْدَرْ عَلَيْهِ حَتَّى مَاتَ‏.‏

അനസ്ബ്‌നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ”രോഗം കാരണം നബി ﷺ മൂന്ന് ദിവസം  അബൂബക്കർ رضي الله عنه പുറത്തിറങ്ങിയില്ല. നമസ്‌കാരത്തിന് ഇക്വാമത്ത് വിളിക്കപ്പെട്ടപ്പോള്‍ അബൂബക്കർ رضي الله عنه ഇമാമത്ത് നില്‍ക്കാനായി പുറപ്പെട്ടു. അപ്പോള്‍ നബി ﷺ തന്റെ വീടിന്റെ വിരി ഉയര്‍ത്തി. ആ സമയം ഞങ്ങള്‍ക്ക് അവിടുത്തെ മുഖം വ്യക്തമായി കാണാന്‍ സാധിച്ചു. അന്നേരം നബി ﷺ യുടെ മുഖം വളരെ അത്ഭുതകരമായ രൂപത്തില്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച രൂപത്തില്‍ ഞങ്ങള്‍ ഒരു കാഴ്ചയും കണ്ടിട്ടില്ല. അങ്ങനെ അവിടുന്ന് അബൂബക്‌റിനോട് തന്നെ ഇമാമായി നില്‍ക്കാന്‍ സൂചന നല്‍കി. ശേഷം നബി ﷺ തന്റെ വിരി താഴ്ത്തിയിടുകയും ചെയ്തു. തുടര്‍ന്ന് മരണം വരെ വീട്ടില്‍ തന്നെയായിരുന്നു” (ബുഖാരി, 681)

തനിക്ക് ശേഷം മുസ്ലിംകളുടെ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടുന്ന ഖലീഫ അബൂബക്കറായിരിക്കണമെന്ന് നബി ﷺ വ്യക്തമായ ചില സൂചനകള്‍ നല്‍കിയത് കാണുക.

عَنِ ابْنِ عَبَّاسٍ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي مَرَضِهِ الَّذِي مَاتَ فِيهِ عَاصِبٌ رَأْسَهُ بِخِرْقَةٍ، فَقَعَدَ عَلَى الْمِنْبَرِ، فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ ثُمَّ قَالَ ‏ “‏ إِنَّهُ لَيْسَ مِنَ النَّاسِ أَحَدٌ أَمَنَّ عَلَىَّ فِي نَفْسِهِ وَمَالِهِ مِنْ أَبِي بَكْرِ بْنِ أَبِي قُحَافَةَ، وَلَوْ كُنْتُ مُتَّخِذًا مِنَ النَّاسِ خَلِيلاً لاَتَّخَذْتُ أَبَا بَكْرٍ خَلِيلاً، وَلَكِنْ خُلَّةُ الإِسْلاَمِ أَفْضَلُ، سُدُّوا عَنِّي كُلَّ خَوْخَةٍ فِي هَذَا الْمَسْجِدِ غَيْرَ خَوْخَةِ أَبِي بَكْرٍ ‏”‏‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُما പറയുന്നു: തന്റെ മരണം സംഭവിച്ച രോഗത്തില്‍ തലയില്‍ ഒരു മുണ്ട് കെട്ടിക്കൊണ്ട് നബി ﷺ പോയി മിമ്പറില്‍ ഇരുന്ന് അല്ലാഹുവിനെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: പണം കൊണ്ടും ശരീരം കൊണ്ടും എന്നോട് അബൂബക്ക൪ നന്‍മ ചെയ്തതുപോലെ മറ്റാരും ചെയ്തിട്ടില്ല. ജനങ്ങളില്‍ നിന്ന് ഞാന്‍ ആരെയെങ്കിലും കൂട്ടുകാരനായി സ്വീകരിച്ചിരിക്കുകയാണെങ്കില്‍ അബൂബക്കറിനെ സ്വീകരിക്കുമായിരുന്നു. എന്നാല്‍ ഇസ്ലാമിക സാഹോദര്യമാണ് ഏറ്റവും ശ്രേഷ്ടം. അബൂബക്കറിന്റെ വാതിലൊഴികെ പള്ളിയിലേക്കുള്ള എല്ലാ വാതിലുകളും അടക്കുക. (ബുഖാരി:467)

عَنْ مُحَمَّدِ بْنِ جُبَيْرِ بْنِ مُطْعِمٍ، عَنْ أَبِيهِ، قَالَ أَتَتِ امْرَأَةٌ النَّبِيَّ صلى الله عليه وسلم فَأَمَرَهَا أَنْ تَرْجِعَ إِلَيْهِ‏.‏ قَالَتْ أَرَأَيْتَ إِنْ جِئْتُ وَلَمْ أَجِدْكَ كَأَنَّهَا تَقُولُ الْمَوْتَ‏.‏ قَالَ صلى الله عليه وسلم “‏ إِنْ لَمْ تَجِدِينِي فَأْتِي أَبَا بَكْرٍ ‏”‏‏.‏

ജുബൈറുബ്നു മുത്ഇം رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു സ്ത്രീ നബിﷺയെ കാണാന്‍ വന്നു. അവരോട് പിന്നീട് വരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വന്നിട്ട് താങ്കളെ കണ്ടില്ലെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ (അവ൪ പ്രവാചകന്റെ മരണത്തെ ഭയപ്പെട്ടതുപോലെയായിരുന്നു) നബി ﷺ പറഞ്ഞു: എന്നെ കണ്ടില്ലെങ്കില്‍ അബൂബക്കറിനെ സമീപിക്കുക. (ബുഖാരി:3659)

നബി ﷺ മരിക്കുമ്പോള്‍ അബൂബക്കർ رضي الله عنه സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം തിരിച്ചു വന്ന സന്ദ൪ഭം ആയിശ رضي الله عنها വിവരിക്കുന്നത് കാണുക:

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَاتَ وَأَبُو بَكْرٍ بِالسُّنْحِ ـ قَالَ إِسْمَاعِيلُ يَعْنِي بِالْعَالِيَةِ ـ فَقَامَ عُمَرُ يَقُولُ وَاللَّهِ مَا مَاتَ رَسُولُ اللَّهِ صلى الله عليه وسلم‏.‏ قَالَتْ وَقَالَ عُمَرُ وَاللَّهِ مَا كَانَ يَقَعُ فِي نَفْسِي إِلاَّ ذَاكَ وَلَيَبْعَثَنَّهُ اللَّهُ فَلَيَقْطَعَنَّ أَيْدِيَ رِجَالٍ وَأَرْجُلَهُمْ‏.‏ فَجَاءَ أَبُو بَكْرٍ فَكَشَفَ عَنْ رَسُولِ اللَّهِ صلى الله عليه وسلم فَقَبَّلَهُ قَالَ بِأَبِي أَنْتَ وَأُمِّي طِبْتَ حَيًّا وَمَيِّتًا، وَالَّذِي نَفْسِي بِيَدِهِ لاَ يُذِيقُكَ اللَّهُ الْمَوْتَتَيْنِ أَبَدًا‏.‏ ثُمَّ خَرَجَ فَقَالَ أَيُّهَا الْحَالِفُ عَلَى رِسْلِكَ‏.‏ فَلَمَّا تَكَلَّمَ أَبُو بَكْرٍ جَلَسَ عُمَرُ‏.‏ فَحَمِدَ اللَّهَ أَبُو بَكْرٍ وَأَثْنَى عَلَيْهِ وَقَالَ أَلاَ مَنْ كَانَ يَعْبُدُ مُحَمَّدًا صلى الله عليه وسلم فَإِنَّ مُحَمَّدًا قَدْ مَاتَ، وَمَنْ كَانَ يَعْبُدُ اللَّهَ فَإِنَّ اللَّهَ حَىٌّ لاَ يَمُوتُ‏.‏ وَقَالَ ‏{‏إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ‏}‏ وَقَالَ ‏{‏وَمَا مُحَمَّدٌ إِلاَّ رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَى أَعْقَابِكُمْ وَمَنْ يَنْقَلِبْ عَلَى عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا وَسَيَجْزِي اللَّهُ الشَّاكِرِينَ‏}‏

ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ വഫാതായ സന്ദര്‍ഭത്തില്‍ അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ ‘സുന്‍ഹിലായിരുന്നു. ഉമര്‍ رَضِيَ اللَّهُ عَنْهُ എഴുന്നേറ്റ് നിന്ന് പറയുകയുണ്ടായി: ‘അല്ലാഹു സത്യം! റസൂലുല്ലാഹ്ﷺ വഫാതായിട്ടില്ല.’ ആയിശ رضي الله عنها പറഞ്ഞു: ‘എന്റെ മനസ്സില്‍ അതല്ലാതെ മറ്റൊന്നും ആ സമയത്ത് ഉണ്ടായില്ല.’ ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു:’അല്ലാഹു അദ്ദേഹത്തെ വീണ്ടും നിയോഗിക്കും, വഫാതായിയെന്ന് പറയുന്നവരുടെ കൈകാലുകള്‍ ഞാന്‍ മുറിക്കും.’ അപ്പോഴാണ് അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ വന്നതും പ്രവാചന്റെ ശരീരത്തിലുള്ള വസ്ത്രം അല്‍പം മാറ്റി തിരുദൂതരെ ചുംബിച്ചതും. ശേഷം അദ്ദേഹം പറഞ്ഞു: ‘എന്റെ മാതാപിതാക്കളെ അങ്ങേക്ക് വേണ്ടി സമര്‍പിക്കുന്നു. താങ്കള്‍ ജീവിച്ചാലും വഫാതായാലും നല്ലത് തന്നെ. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! അല്ലാഹു ഒരിക്കലും താങ്കള്‍ക്ക് രണ്ട് മരണം നല്‍കുകയില്ല.’ ശേഷം അവിടെ നിന്നിറങ്ങിക്കൊണ്ട് പറഞ്ഞു: ‘ഓ, സത്യം ചെയ്ത് പറയുന്നവനേ, സമാധാനമായിരിക്കൂ.’ അങ്ങനെ അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഉമര്‍ رَضِيَ اللَّهُ عَنْهُ ശാന്തമായി. അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് പറഞ്ഞു: ‘അറിയുക, ആരെങ്കിലും മുഹമ്മദ് നബിﷺയെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ്ﷺ വഫാതായിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം അവന്‍ ഒരിക്കലും മരിക്കുകയില്ല.’ ശേഷം അദ്ദേഹം (ഈ ക്വുര്‍ആന്‍ വചനങ്ങള്‍) പാരായണം ചെയ്തു: ‘തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു’ (സുമര്‍: 30).”മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്” (ആലു ഇംറാന്‍: 144)” (ബുഖാരി : 3667, 3668)

നബി ﷺ യുടെ വഫാത്തിന് ശേഷം  സ്വഹാബികള്‍ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന് ബൈഅത്ത് ചെയ്യുകയും അദ്ദേഹത്തെ ഖലീഫയായി തിരഞ്ഞെടുക്കുകയും ചെയ്തു. ഖിലാഫത്ത് ഏറ്റെടുത്ത അദ്ദേഹം മിമ്പറില്‍ കയറി ഒന്നാമത്തെ ഔദ്യോഗിക പ്രസംഗം നിര്‍വ്വഹിച്ചു: “അല്ലയോ ജനങ്ങളെ, ഞാന്‍ നിങ്ങളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളെക്കാള്‍ ഒട്ടും ശ്രേഷ്ഠനല്ല. ഞാന്‍ നല്ലത് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്നെ സഹായിക്കണം. വേണ്ടാത്തത് ചെയ്യുന്നെങ്കിൽ നിങ്ങള്‍ എന്നെ ചൊവ്വെ നടത്തുകയും വേണം. അല്ലാഹുവിനെയും നബി ﷺ യേയും ഞാന്‍ അനുസരിക്കുന്നേടത്തോളം കാലം നിങ്ങള്‍ എന്നെ പിന്‍പറ്റുക. ഞാന്‍ അവരെ ധിക്കരിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതുമില്ല!”

ധൈര്യത്തിന്‍റെയും സ്ഥിരചിത്തതയുടെയും ഉദാഹരണമായിരുന്നു അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. നബി ﷺ യുടെ വിയാഗത്തെ തുടര്‍ന്നുള്ള ആലസ്യത്തില്‍ നിന്ന് മുസ്ലിം ലോകം വിമുക്തിനേടുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഉസാമത്ത് رَضِيَ اللَّهُ عَنْهُ വിന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ തയ്യാറാക്കി റോമാ സൈന്യത്തെ നേരിടാൻ അയച്ചു. ഈ ദൗത്യം നബി ﷺ തന്നെ തീരുമാനിച്ചതായിരുന്നു.  പക്ഷെ, ഈ നീക്കത്തിൽ അസംതൃപ്തരായ  ചിലര്‍   സൈന്യത്തെ പറഞ്ഞയക്കാന്‍ സാവകാശം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. പല പ്രമുഖ സ്വഹാബികളും ഇക്കാര്യം അബൂബക്കറിനോട് സംസാരിച്ചുവെങ്കിലും  നബി ﷺ യുടെ തീരുമാനം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച്ചക്ക് അദ്ദേഹം തയ്യാറായില്ല. ഉസാമത്തിനെ ഒരുക്കി അയക്കുകയും ഉസാമത്തും സൈന്യവും വിജയശ്രീലാളിതരായി തിരിച്ചുവരികയും ചെയ്തു. മുഹമ്മദ് നബി ﷺ യുടെ മരണത്തോടുകൂടി ഇസ്ലാമിന്‍റെ ശക്തി ക്ഷയിച്ചുപേയി എന്ന് മനപ്പായസമുണ്ടിരുന്ന ശത്രുക്കള്‍ക്ക് അവരുടെ അഭിപ്രായം തിരുത്താനുള്ള അവസരമായിരുന്നു അബൂബക്കർ സൃഷ്ടിച്ചത്.

നബി ﷺ യുടെ വിയോഗാനന്തരം ചില അറബിഗോത്രങ്ങൾ സകാത്ത് കൊടുക്കാൻ വിസമ്മതിച്ചപ്പോൾ അബൂബക്കർ  അവരോടു പരസ്യമായി യുദ്ധം പ്രഖ്യാപിച്ചതും ശ്രദ്ധേയമായ സംഭവമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ لَمَّا تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَاسْتُخْلِفَ أَبُو بَكْرٍ بَعْدَهُ وَكَفَرَ مَنْ كَفَرَ مِنَ الْعَرَبِ قَالَ عُمَرُ بْنُ الْخَطَّابِ لأَبِي بَكْرٍ كَيْفَ تُقَاتِلُ النَّاسَ وَقَدْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لاَ إِلَهَ إِلاَّ اللَّهُ فَمَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ فَقَدْ عَصَمَ مِنِّي مَالَهُ وَنَفْسَهُ إِلاَّ بِحَقِّهِ وَحِسَابُهُ عَلَى اللَّهِ ‏”‏ ‏.‏ فَقَالَ أَبُو بَكْرٍ وَاللَّهِ لأُقَاتِلَنَّ مَنْ فَرَّقَ بَيْنَ الصَّلاَةِ وَالزَّكَاةِ فَإِنَّ الزَّكَاةَ حَقُّ الْمَالِ وَاللَّهِ لَوْ مَنَعُونِي عِقَالاً كَانُوا يُؤَدُّونَهُ إِلَى رَسُولِ اللَّهِ صلى الله عليه وسلم لَقَاتَلْتُهُمْ عَلَى مَنْعِهِ ‏.‏ فَقَالَ عُمَرُ بْنُ الْخَطَّابِ فَوَاللَّهِ مَا هُوَ إِلاَّ أَنْ رَأَيْتُ اللَّهَ عَزَّ وَجَلَّ قَدْ شَرَحَ صَدْرَ أَبِي بَكْرٍ لِلْقِتَالِ فَعَرَفْتُ أَنَّهُ الْحَقُّ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ യുടെ മരണാനന്തരം അബൂബക്കർ رضي الله عنه ഖലീഫയായി. സത്യനിഷേധികളായി മാറിയ അറബികളോട് യുദ്ധം ചെയ്യാൻ അബൂബക്കർ رضي الله عنه തീരുമാനിച്ചപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ലെന്ന് പ്രഖ്യാപിക്കും വരെ ജനങ്ങളോട് യുദ്ധം ചെയ്യാനേ എന്നോട് കൽപ്പിച്ചിട്ടുള്ളൂ. അങ്ങിനെ വല്ലവനും പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവൻ എന്നിൽനിന്നു മറ്റു ബാധ്യതകളുടെ പേരിലല്ലാതെ തന്റെ ധനത്തെയും ജീവനെയും സംരക്ഷിച്ചു കഴിഞ്ഞു. പിന്നീടവന്റെ വിചാരണ അല്ലാഹുവിങ്കലാണ് എന്ന് നബി ﷺ പ്രഖ്യാപിച്ചിരിക്കെ താങ്കൾ എങ്ങിനെയാണ്ജനങ്ങളോട് യുദ്ധംചെയ്യാൻ തീരുമാനിച്ചത്? അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവാണേ നമസ്‌കാരത്തിന്റെയും സക്കാത്തിന്റെയും ഇടയിൽ വ്യത്യാസം കൽപ്പിച്ചവനുമായി ഞാൻ യുദ്ധം ചെയ്യും. സക്കാത്ത് ധനത്തിന്റെ ബാധ്യതയാണ്. അല്ലാഹുവാണേ നബി ﷺ ക്ക് കൊടുക്കാറുള്ള ഒരു ഒട്ടകത്തിന്റെ കയർ തരാൻ വിസമ്മതിച്ചാൽ അതിന്റെ പേരിൽ ഞാനവരോട് സമരം ചെയ്യും. ഉമർ رضي الله عنه പറയുന്നു അല്ലാഹുവാണേ, യുദ്ധം ചെയ്യുന്നതിലേക്ക് അബൂബക്കർ رضي الله عنه വിന്റെ ഹൃദയത്തെ അല്ലാഹു തുറന്നുവിട്ടതാണെന്നും ആ നടപടി തികച്ചും ശരിയാണെന്നും എനിക്കപ്പോള്‍ ബോധ്യമായി. (മുസ്ലിം 20. )

യമാമയിലെ ബനൂഹനീഫ ഗോത്രത്തിന്‍റെ നായകനായ പ്രവാചകത്വം വാദിച്ച് രംഗത്തുവന്ന മുസൈലിമത്തുല്‍ കദ്ദാബ് ഇസ്ലാമിനെതിരെ പുറപ്പെട്ടത് അബൂബക്കർ رضي الله عنه വിന്റെ കാലത്തായിരുന്നു. മുസൈലിമത്തുല്‍ കദ്ദാബ് നബിയുടെ കാലത്തുതന്നെ പ്രവാചകത്വം വാദിച്ച്  രംഗത്തുവന്നിരുന്നു. ഖാലിദുബ്നു വലീദിന്‍റെ നേതൃത്വത്തില്‍ അബൂബക്കർ رضي الله عنه അത് അടിച്ചമര്‍ത്തുകയും അവനെ വധിച്ചുകളയുകയും ചെയ്തു.

വിശുദ്ധ ഖുർആൻ ആദ്യമായി  ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിച്ചത്  അബൂബക്കർ رضي الله عنهവിന്റെ കാലത്തായിരുന്നു. ഖുർആൻ മനഃപാഠമാക്കിയിരുന്ന പലരും യുദ്ധങ്ങളിൽ പങ്കെടുക്കുകയും രക്തസാക്ഷികളാകുകയും ചെയ്തു. മനഃപാഠമാക്കിയ ഹൃദയങ്ങളായിരുന്നു അന്ന് പ്രധാനമായും പരിശുദ്ധ ഖുർആൻന്റെ ഉറവിടം. ഈ സാഹചര്യത്തിലാണ് ക്വുർആനിന്റെ ക്രോഡീകരണ ക്രമം അറിയാവുന്ന ഇവർ മരണപ്പെട്ടാൽ ക്വുർആൻ സംരക്ഷണത്തിന് പ്രയാസമുണ്ടാകും എന്ന് മനസ്സിലാക്കിയ ഉമർ رَضِيَ اللَّهُ عَنْهُ അബൂബക്കർ رَضِيَ اللَّهُ عَنْهُനോട് ക്വുർആൻ ഗ്രന്ഥരൂപത്തിലാക്കാൻ നിർദ്ദേശം വെക്കുന്നത്. അബൂബക്കർ رَضِيَ اللَّهُ عَنْهُ അതിനോട് ആദ്യം വൈമനസ്യം കാണിച്ചുവെങ്കിലും അതിന്റെ ഗൗരവം മനസ്സിലായപ്പോൾ അദ്ദേഹം അതിന് സമ്മതിച്ചു.

അബൂബക്കർ رضي الله عنه വിന്റെ ഖിലാഫത്ത് ഹിജ്റ 11 റബീഉൽ അവ്വൽ 13 മുതൽ ഹിജ്റ 13 ജമാദുൽ ആഖിർ 22 വരെ നീണ്ടുനിന്ന 2 വർഷവും 3 മാസവും 9 ദിവസവുമായിരുന്നു.

നബി ﷺ യിൽ വിശ്വസിച്ച ഒന്നാമത്തെ പുരുഷൻ, നബി ﷺ യോടൊപ്പം ഹിജ്റ പോയ വ്യക്തി, നമസ്കാരത്തിലും ഹജ്ജിലുമെല്ലാം നബി ﷺ യെ പ്രതിനിധീകരിച്ച വ്യക്തി,  നബി ﷺ യുടെ ഉമ്മത്തിലെ ഒന്നാമത്തെ ഖലീഫ എന്നീ ബഹുമതികൾക്കെല്ലാം അർഹനായ അബൂബക്കർ رضي الله عنه  ഹിജ്റ 13 ജമാദുൽ ആഖിറിൽ  ഒരു തിങ്കളാഴ്ച ദിവസം തന്റെ 63 ാം വയസ്സിൽ മരണപ്പെട്ടു.

عن عائشة قالت: قال لي أبو بكر: أي يوم توفي النبي الله صلى الله عليه وسلم؟ قلت: يوم الاثنين, قال: إني أرجو أن أموت فيه, فمات فيه

ആയിശ رضي الله عنها പറയുന്നു: നബി ﷺ ഏത് ദിവസമാണ് മരണപ്പെട്ടതെന്ന് അബൂബക്കർ رضي الله عنه  എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു: തിങ്കളാഴ്ച ദിവസം. അപ്പോള്‍ അബൂബക്കർ رضي الله عنه പറഞ്ഞു: ഞാനും ആ ദിവസം മരിക്കണമെന്നാഗ്രഹിക്കുന്നു. അങ്ങനെ അബൂബക്കറും തിങ്കളാഴ്ചയാണ് മരിച്ചത്. (ബൈഹഖി)

Leave a Reply

Your email address will not be published.

Similar Posts