അഹ്ലു ബൈത്ത് ആരൊക്കെയാണ്?
അഹ്ലു ബൈത്ത് (أَهْلَ الْبَيْتِ) എന്നാൽ വീട്ടുകാർ എന്നാണർത്ഥം. നബി ﷺ യുടെ വീട്ടുകാർ ആണ് ഉദ്ദേശം. അഹ്ലു ബൈത്ത് എന്ന് പറയുന്നത് മുഹമ്മദ് നബി ﷺ യും ഭാര്യമാരും സന്തതികളും അതുപോലെ സകാത്ത്/സദഖകൾ സ്വീകരിക്കൽ വിലക്കപ്പെട്ട അടുത്ത കുടുംബങ്ങളുമാണ്.
إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
(പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (ഖു൪ആന്‍:33/33)
ഈ വചനമനുസരിച്ചു നബി ﷺ യുടെ ഭാര്യമാർ അഹ്ലു ബൈത്തിൽ പെട്ടവരാണെന്നു വെക്തമായി. കാരണം ഈ വചനം നബി പത്നിമാരെക്കുറിച്ചു അവതരിച്ചതാണ്. ഇതിനു മുമ്പും ശേഷവുമുള്ള വചനങ്ങളെല്ലാം അവരെ അഭിസംബോധന ചെയ്തു കൊണ്ടുള്ളവയാണ്.
ഇസ്ലാമിൽ അഹ്ലു ബൈത്തിന്റെ മഹത്വവും പദവിയും
അല്ലാഹു അഹ്ലു ബൈത്തിന് ധാരാളം സവിശേഷതകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവരെ സ്നേഹിക്കലും അവരുടെ അവകാശങ്ങൾ പരിരക്ഷിക്കലും നിർബന്ധമാണെന്ന കാര്യത്തിൽ അഹുലുസ്സുന്ന വൽ ജമാഅത് ഏകാഭിപ്രായക്കാരാണ്.
عَنْ أَبِي بَكْرٍ ـ رضى الله عنهم ـ قَالَ ارْقُبُوا مُحَمَّدًا صلى الله عليه وسلم فِي أَهْلِ بَيْتِهِ.
അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: മുഹമ്മദ് നബി ﷺ യുടെ അഹ്ലു ബൈത്തിനെ പരിചരിക്കുന്നതിൽ നിങ്ങൾ ശ്രദ്ധിക്കുക. (ബുഖാരി:3713)
قَالَ أَبُو بَكْرٍ رضى الله عنهم : وَالَّذِي نَفْسِي بِيَدِهِ لَقَرَابَةُ رَسُولِ اللَّهِ صلى الله عليه وسلم أَحَبُّ إِلَىَّ أَنْ أَصِلَ مِنْ قَرَابَتِي،
അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവൻ തന്നെയാണെ സത്യം, മുഹമ്മദ് നബി ﷺ യുടെ ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തുന്നത് എന്റെ സ്വന്തം ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്. (ബുഖാരി:424)
അഹ്ലു ബൈത്തിന്റെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു:
قَالَ رَسُولُ اللَّهِ صلى الله عليه وسلم : ….. وَأَنَا تَارِكٌ فِيكُمْ ثَقَلَيْنِ أَوَّلُهُمَا كِتَابُ اللَّهِ فِيهِ الْهُدَى وَالنُّورُ فَخُذُوا بِكِتَابِ اللَّهِ وَاسْتَمْسِكُوا بِهِ ” . فَحَثَّ عَلَى كِتَابِ اللَّهِ وَرَغَّبَ فِيهِ ثُمَّ قَالَ ” وَأَهْلُ بَيْتِي أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي ” .
നബി ﷺ പറഞ്ഞു: ഞാൻ രണ്ടു ഭാരമേറിയ (മുഖ്യമായ) കാര്യങ്ങൾ നിങ്ങളിൽ വിട്ടേച്ചു കൊണ്ട് പോകുന്നു. ഒന്നാമത്തേത് അല്ലാഹുവിന്റെ കിതാബാണു. അതിൽ സന്മാർഗവും വെളിച്ചവുമുണ്ട്. നിങ്ങൾ അല്ലാഹുവിന്റെ ഗ്രന്ഥത്തെ മുറുകെപിടിക്കുക. അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചു അദ്ദേഹം പ്രേരണ നൽകുകയും അതിൽ താല്പര്യമുണ്ടാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞത് “എന്റെ കുടുംബം; അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു… അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. (മുസ്ലിം 2408 )
നബി ﷺ പറഞ്ഞു: ഫാത്തിമ സ്വർഗീയ സ്ത്രീകളുടെ നേതാവാണ്. (ബുഖാരി 3624)
عَنِ الْمِسْوَرِ بْنِ مَخْرَمَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّمَا فَاطِمَةُ بَضْعَةٌ مِنِّي يُؤْذِينِي مَا آذَاهَا .
മിസ്വർ ബ്നു മഖ്റമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഫാത്തിമ എന്റെ (ശരീരത്തിന്റെ) ഒരു ഭാഗമാണ്. അവളെ ബുദ്ധിമുട്ടിക്കുന്നത് എന്നെയും ബുദ്ധിമുട്ടിക്കും. (മുസ്ലിം:2449)
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:
فَمَنْ أَغْضَبَهَا أَغْضَبَنِ
അവളെ ദേഷ്യം പിടിപ്പിക്കുന്നവൻ എന്നെ ദേഷ്യം പിടിപ്പിക്കുന്നു. (ബുഖാരി:3767)
അലി رَضِيَ اللَّهُ عَنْهُ വിനോട് നബി ﷺ പറഞ്ഞു:
أَنْتَ مِنِّي وَأَنَا مِنْكَ
നീ എന്നിൽ പെട്ടവനും ഞാൻ നിന്നിൽ പെട്ടവനുമാണ്. (ബുഖാരി – 2699)
عَنْ أَبِي بَكْرَةَ ـ رضى الله عنه ـ أَخْرَجَ النَّبِيُّ صلى الله عليه وسلم ذَاتَ يَوْمٍ الْحَسَنَ فَصَعِدَ بِهِ عَلَى الْمِنْبَرِ، فَقَالَ : ابْنِي هَذَا سَيِّدٌ، وَلَعَلَّ اللَّهَ أَنْ يُصْلِحَ بِهِ بَيْنَ فِئَتَيْنِ مِنَ الْمُسْلِمِينَ .
അബൂബക്കർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ ഹസൻ رَضِيَ اللَّهُ عَنْهُ വിനെ പുറത്തേക്ക് കൊണ്ടുവന്ന് അദ്ദേഹത്തോടൊപ്പം മിമ്പറിൽ കയറ്റി. എന്നിട്ട് പറഞ്ഞു: എന്റെ ഈ പുത്രൻ നേതാവാണ്. അവനെ കൊണ്ടു മുസ്ലിംകളിലെ രണ്ടു വിഭാഗത്തിന്നിടയിൽ അല്ലാഹു രഞ്ജിപ്പ് ഉണ്ടാക്കിയേക്കാം. (ബുഖാരി: 2629)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ لِحَسَنٍ : اللَّهُمَّ إِنِّي أُحِبُّهُ فَأَحِبَّهُ وَأَحْبِبْ مَنْ يُحِبُّهُ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഹസൻ رَضِيَ اللَّهُ عَنْهُ വിനെ കുറിച്ച് നബി ﷺ പറഞ്ഞു: അല്ലാഹുവെ, ഞാൻ അവനെ ഇഷ്ടപ്പെടുന്നു. നീയും അവനെ ഇഷ്ടപ്പെടേണമേ. അവനെ ഇഷ്ടപ്പടുന്നവരെയും നീ ഇഷ്ടപ്പെടേണമേ (ബുഖാരി:2421)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الْحَسَنُ وَالْحُسَيْنُ سَيِّدَا شَبَابِ أَهْلِ الْجَنَّةِ
അബൂസഈദില്‍ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹസനും ഹുസൈനും സ്വ൪ഗവാസികളിലെ യുവാക്കള്‍ക്ക് നേതാക്കളാണ്. (തി൪മിദി :49 /4136 )