ഖുർആൻ പാരായണത്തിന് ശേഷം صَدَقَ اللَّهُ العَظِيم എന്ന് ചൊല്ലുന്നതിന്റെ വിധി

THADHKIRAH

 

ഖുര്‍ആന്‍ പാരായണത്തിന് ശേഷം صَدَقَ اللَّهُ العَظِيم  (സ്വദഖല്ലാഹുൽ അളീം) എന്ന് ചൊല്ലുന്നതിന്റെ വിധി എന്താണ്?

قال الشيخ عثيمين رحمه الله : نعم قول صدق الله العظيم بعد قراءة القرآن لا أصل له من السنة، ولا من عمل الصحابة رضي الله عنهم، وإنما حدث أخيراً، ولا ريب أن قول القائل: صدق الله العظيم ثناءٌ على الله عز وجل، فهو عبادة، وإذا كان عبادةً، فإنه لا يجوز أن نتعبد لله به إلا بدليلٍ من الشرع، وإذا لم يكن هناك دليل من الشرع كان ختم التلاوة به غير مشروع، ولا مسنون؛ فلا يسن للإنسان عند انتهاء القرآن أن يقول: صدق الله العظيم، فإن قال قائل: أليس الله يقول: قل: صدق الله. فالجواب، بلى قد قال الله ونحن نقول ذلك؛ لكن هل قال الله ورسوله إذا أنهيتم القراءة، فقولوا: صدق الله. وقد صح عن النبي عليه الصلاة والسلام أنه كان يقرأ، ولم ينقل عنه أنه كان يقول: صدق الله العظيم وقرأ عليه ابن مسعود رضي الله عنه من سورة النساء: ﴿فكيف إذا جئنا من كل أمةٍ بشهيد وجئنا بك على هؤلاء شهيداً﴾. فقال النبي عليه الصلاة والسلام: حسبك. ولم يقل: قل: صدق الله. ولا قاله ابن مسعود أيضاً، وهذا دليل على أن قول القائل عند انتهاء القراءة: صدق الله. ليس بمشروع نعم لو فرض أن شيئاً وقع مما أخبر الله به ورسوله، فقل: صدق الله واستشهدت بآيةٍ من القرآن هذا لا بأس به؛ لأن هذا من باب التصديق؛ لكلام الله عز وجل كما لو رأيت شخصاً منشغلاً بأولاده عن طاعة ربه فقلت صدق الله: ﴿إنما أموالكم وأولادكم فتنة﴾ وما أشبه ذلك مما يستشهد به، فهذا لا بأس به.

ശൈഖ് ഉസൈമീൻ رحمه الله പറഞ്ഞു: ഖുര്‍ആന്‍ പാരായണത്തിന് ശേഷം  صَدَقَ اللَّهُ العَظِيم  (അല്ലാഹു സത്യം പറഞ്ഞു) എന്ന് പറയുന്നതിന് സുന്നത്തിൽ നിന്നോ സ്വഹാബികളുടെ പ്രവര്‍ത്തികളിൽ നിന്നോ യാതൊരു അടിസ്ഥാനവുമില്ല, മറിച്ചത് അവസാന കാലങ്ങളില്‍ പുതുതായി ഉണ്ടായത് മാത്രമാകുന്നു

ഒരാളുടെ صدق الله العظيم  എന്ന വാക്ക് അല്ലാഹുവിനെ പുകഴ്ത്തൽ ആണെന്നതിൽ ഒരു സംശയവുമില്ല, അങ്ങനെ പറയൽ (അല്ലാഹുവിനുള്ള) ഇബാദത്താണ് (ആരാധനയാണ്) ഇബാദത്താണെങ്കിൽ പോലും അതിന് ദീനിൽ തെളിവില്ലാതെ (ഇതേപോലെ പ്രത്യേക സന്ദര്‍ഭങ്ങളിൽ‍) അങ്ങനെ പറഞ്ഞുകൊണ്ട് നാം അല്ലാഹുവിന് ഇബാദത്ത് ചെയ്യൽ അനുവദനീയമല്ല. ദീനിൽ അതിന് തെളിവൊന്നുമില്ലെങ്കിൽ صَدَقَ اللَّهُ العَظِيم  എന്ന് പറഞ്ഞു കൊണ്ട് ഖുര്‍ആന്‍പാരായണം അവസാനിപ്പിക്കൽ (ദീനിൽ) നിയമമാക്കപ്പെട്ടതും സുന്നത്താക്കപ്പെട്ടതുമല്ല. ഒരാൾ ഖുര്‍ആന്‍ പാരായണത്തിന്റെ അവസാനത്തിൽ  صَدَقَ اللَّهُ العَظِيم  എന്ന് പറയൽ അവന് സുന്നത്താകില്ല.

ഇനി   قُلۡ صَدَقَ ٱللَّهُ  (പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു) എന്ന് അല്ലാഹു (ഖുര്‍ആനില്‍:3/95) പറയുന്നില്ലേ? എന്നൊരാൾ പറഞ്ഞാല്‍ അതിനുള്ള മറുപടി ഇപ്രകാരമാണ് : അതെ, തീർച്ചയായും അല്ലാഹു അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണ്, നമ്മള്‍ അത് അംഗീകരിക്കുന്നു, പക്ഷെ നിങ്ങൾ ഖുര്‍ആന്‍ പാരായണത്തിന്റെ അവസാനത്തിൽ صَدَقَ ٱللَّه എന്ന് നിങ്ങള്‍ പറയുക എന്ന് അല്ലാഹുവും അവന്റെ റസൂൽ ﷺ യും പറഞ്ഞിട്ടുണ്ടോ?

നബി ﷺ ഖുര്‍ആന്‍ പാരായണം ചെയ്തതായി അദ്ദേഹത്തിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാൽ ഖുര്‍ആന്‍ പാരായണത്തിന് ശേഷം صَدَقَ اللَّهُ العَظِيم എന്ന് പറഞ്ഞതായി നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല.

സൂറ: അന്നിസാഇലെ

فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةِۭ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰٓؤُلَآءِ شَهِيدًا

എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ.   (ഖുര്‍ആൻ:4/41)

എന്ന ആയത്ത് എത്തുന്നത് വരെ ഇബ്നു മസ്ഊദ് رضي الله عنه നബി ﷺ ക്ക് പാരായണം ചെയ്ത് കൊ ടുത്തിട്ടുണ്ട്. അപ്പോൾ നബി ﷺ പറഞ്ഞു : “ഓതിയത് മതി” എന്ന് പറയുകയും (കരയുകയും ചെയ്തു). ഇബ്നു മസ്ഊദ് رضي الله عنه വിനോട് നീ صَدَقَ اللَّهُ العَظِيم എന്ന് പറയുക എന്ന് പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ പാരായണത്തിന് ശേഷം صَدَقَ اللَّهُ العَظِيم എന്ന് ഇബ്നു മസ്ഊദ് رضي الله عنه വും പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ പാരായണത്തിന് ശേഷം صَدَقَ اللَّهُ العَظِيم എന്ന് ഒരാള്‍ പറയുന്നത് അനുവദനീയമല്ല എന്നതിനുള്ള തെളിവാകുന്നു ഇത്.

അല്ലാഹുവും അവന്റെ റസൂൽ ﷺ യും അറിയിച്ചതിൽ നിന്നൊരു കാര്യം സംഭവിച്ചാല്‍ صَدَقَ اللَّهُ العَظِيم എന്ന് ഖുര്‍ആനിലെ ആയത്തിനെ കൊണ്ട് സാക്ഷ്യപ്പെടുത്തിയാൽ അത് കൊണ്ട് കുഴപ്പമില്ല. അല്ലാഹുവിന്‍റെ ആയത്തിനെ സത്യപ്പെടുത്തുന്നതിൽ പെട്ടതാകുന്നു അത്.  മക്കളുടെ കാര്യങ്ങളിൽ മുഴുകിയിട്ട് തന്റെ റബ്ബിനെ അനുസരിക്കുന്നതിൽ നിന്നും തിരക്കിലായ ഒരാളെ നീ കണ്ടാല്‍ صَدَقَ اللَّهُ (അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു)

إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. (ഖു൪ആന്‍ :64/15)

എന്നത് പോലെയുള്ള സാക്ഷ്യം വഹിക്കുന്ന കാര്യങ്ങള്‍ പറയുന്നത് പോലെ. അത് കുഴപ്പമില്ലാത്തത് ആകുന്നു (കാരണം  നബി ﷺ അപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്). (ഫതാവാ നൂറുന്‍ അലദ്ദര്‍ബ്)

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:

اعتاد كثير من الناس إذا انتهى من قراءة القرآن أن يقول ( صدق الله العظيم ) وهذا ليس بمشروع لأن النبي صلى الله عليه وسلم لم يفعله ولم يكن من عادة الصحابة رضي الله عنهم أن يفعلوه ، ولا كان ذلك في عهد التابعين. وإنما حدث في العصور المتأخرة استحسانا من بعض القراء واستنادا إلى قول الله تعالى: ( قل صدق الله ) ولكن هذا الاستحسان مردود لأنه لو كان حسنا ما تركه صلى الله عليه وسلم وأصحابه والتابعون لهم من سلف هذه الأمة. وأما قوله تعالى: ( قل صدق الله ) فليس المراد أن يقولوها إذا انتهى من قراءته ولو كان هذا هو المراد لقال الله : فإذا انتهيت من قراءتك فقل صدق الله كما قال : ( فإذا قرأت القرآن فاستعذ بالله من الشيطان الرجيم ) ………….. والخلاصة أن قول : صدق الله العظيم عند انتهاء القارئ من قراءته قول محدث لا ينبغي للمسلم أن يقوله. وأما اعتقاد المرء أن الله تعالى صادق فيما يقوله فهذا فرض ، ومن كذب الله أو شك في صدق ما أخبر به فهو كافر خارج من الملة والعياذ بالله. ومن قال: صدق الله عند المناسبات مثل أن يقع شئ من الأشياء التي أخبر الله بها فيقول: صدق الله تأكيدا لخبر الله فهذا جائز لورود السنة به فإن النبي صلى الله عليه وسلم كان خطب فأقبل الحسن والحسين فنزل من المنبر فحملهما ووضعهما بين يديه ثم قال صدق الله (إنما أموالكم وأولادكم فتنة )

ജനങ്ങളിൽ ധാരാളം ആളുകൾ പതിവാക്കിയ കാര്യമാണ് ഖുര്‍ആന്‍ പാരായണത്തിന് ശേഷം صَدَقَ اللَّهُ العَظِيم (അല്ലാഹു സത്യം പറഞ്ഞു) എന്ന് പറയൽ. ഇത് ശറഇൽ അനുവദനീയമല്ല, കാരണം നബി ﷺ അങ്ങനെ ചെയ്തിട്ടില്ല. അപ്രകാരം ചെയ്യൽ സ്വഹാബികളുടെ സമ്പ്രദായവും ആയിരുന്നില്ല. താബിഉകളുടെ കാലത്തും അതുണ്ടായിരുന്നില്ല. മറിച്ച്, അത് ചില ഖുർആൻ പാരായണക്കാരിലൂടെ പിൽക്കാലത്ത് സംഭവിച്ചതാകുന്നു. قُلۡ صَدَقَ ٱللَّهُ (പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു – ഖുര്‍ആൻ:3/95)) എന്ന അല്ലാഹുവിന്റെ വാക്കുകളെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. എന്നാൽ ഇങ്ങനെ നല്ലതാണെന്ന് വിചാരിച്ചുള്ള ഈ പ്രവർത്തനം തള്ളപ്പെടേണ്ടതാണ്, കാരണം അത് നല്ലതാണെങ്കിൽ, നബി ﷺ യും അവിടുത്തെ സ്വഹാബികളും ഈ ഉമ്മത്തിലെ മുൻഗാമികളിൽ നിന്ന് അവരെ പിൻപറ്റിയവരും അത് ഉപേക്ഷിക്കുമായിരുന്നില്ല.

قُلۡ صَدَقَ ٱللَّهُ (പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു) എന്ന അല്ലാഹുവിന്റെ വാക്ക്  ഖുര്‍ആന്‍ പാരായണത്തിന് ശേഷം അത് പറയാൻ ഉദ്ദേശിച്ചുള്ളതല്ല, അതായിരുന്നു ഉദ്ദേശമെങ്കിൽ അല്ലാഹു ഇപ്രകാരം പറയുമായിരുന്നു: നീ ഖുര്‍ആന്‍ പാരായണത്തിൽ നിന്ന് വിരമിച്ചാൽ صَدَقَ اللَّهُ العَظِيم എന്ന് പറയുക. അല്ലാഹു പറഞ്ഞതുപോലെ: നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.

ചുരുക്കത്തിൽ, ഖുര്‍ആന്‍ പാരായണത്തിന് ശേഷം صَدَقَ اللَّهُ العَظِيم (അല്ലാഹു സത്യം പറഞ്ഞു) എന്ന് പറയുന്നത് പുതുതായി ഉണ്ടായത് മാത്രമാകുന്നു. ഒരു മുസ്ലിമിന് അത് പറയൽ യോജിച്ചതല്ല. അല്ലാഹു താൻ പറയുന്ന കാര്യങ്ങളിൽ സത്യസന്ധനാണെന്നുള്ള ഒരു വ്യക്തിയുടെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം, അത് വിശ്വസിക്കൽ ഒരു കടമയാണ്, അല്ലാഹുവിനോട് കള്ളം പറയുകയോ തന്നോട് പറഞ്ഞതിന്റെ സത്യാവസ്ഥയെ സംശയിക്കുകയോ ചെയ്യുന്നവൻ മതത്തിന് പുറത്തുള്ള അവിശ്വാസിയാണ്.

അല്ലാഹു പറഞ്ഞ കാര്യങ്ങളിൽ ഒന്ന് സംഭവിച്ചാൽ അല്ലാഹു പറഞ്ഞതിനെ ശക്തിപ്പെടുത്തികൊണ്ട് صَدَقَ اللَّهُ (അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു) എന്ന് ഒരാൾ പറഞ്ഞാൽ അത് അനുവദനീയമാണ്. അത് സുന്നത്തിൽ വന്നിട്ടുണ്ട്.  നബി ﷺ ഖുത്വുബ നിർവ്വഹിച്ച് കൊണ്ടിരിക്കെ (നബി ﷺ യുടെ പേരമക്കളായ) ഹസനും ഹുസൈനും അങ്ങോട്ട് കടന്നു വന്നു. നബി ﷺ മിമ്പറിൽ നിന്ന് ഇറങ്ങി വന്ന് അവരെ എടുത്ത് കൈകളിൽ വച്ചു. ശേഷം നബി ﷺ പറഞ്ഞു: صدق الله (അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു) {നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു-(ഖു൪ആന്‍ :64/15)} [إزالة الستار عن الجواب المختار : ابن عثيمين 79-80]

ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു:

اعتياد الكثير من الناس أن يقولوا صدق الله العظيم عند الانتهاء من قراءة القرآن الكريم وهذا لا أصل له ، ولا ينبغي اعتياده بل هو على القاعدة الشرعية من قبيل البدع إذا اعتقد قائله أنه سنة فينبغي ترك ذلك ، وأن لا يعتاده لعدم الدليل ، وأما قوله تعالى:( قُلْ صَدَقَ اللَّهُ)(آل عمران -٩٥) فليس في هذا الشأن ….

ജനങ്ങളിൽ ധാരാളം ആളുകൾ ശീലിച്ചുവന്ന കാര്യമാണ് ഖുര്‍ആന്‍ പാരായണത്തിന് ശേഷം صَدَقَ اللَّهُ العَظِيم (അല്ലാഹു സത്യം പറഞ്ഞു) എന്ന് പറയൽ. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. അത് പതിവാക്കൽ ഒരാൾക്ക് യോജിച്ചതുമല്ല. ശറഇൽ നിയമമാക്കിയതനുസരിച്ച് ഇത് ബിദ്അത്താണ്, അത് പറയുന്നയാൾ ഇത് സുന്നത്താണെന്ന് വിശ്വസിക്കുന്നുവെങ്കിൽ. അവൻ അത് ഉപേക്ഷിക്കണം. തെളിവില്ലാത്തതിനാൽ അത് ശീലമാക്കരുത്. എന്നാൽ قُلۡ صَدَقَ ٱللَّهُ (പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു – ഖുര്‍ആൻ:3/95) എന്ന ആയത്ത് ഈ വിഷയത്തിൽ വന്നിട്ടുള്ളതല്ല. [مجموع فتاوى ومقالات متنوعة ابن باز (٧/٣٢٩-٣٣٢)]

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: സലഫുകളിൽ നിന്ന് അങ്ങനെയൊന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. സ്വദക്വല്ലാഹുൽ അള്വീം’ എന്ന് ചൊല്ലി പാരായണം അവസാനിപ്പിക്കേണ്ടതില്ല. അതിന് തെളിവൊന്നുമില്ല. (https://youtu.be/aSbactFgOMY)

ഖുര്‍ആന്‍ പാരായണത്തിന് ശേഷം എന്താണ് പറയേണ്ടത്

سُبْحَانَكَ [اللَّهُمَّ] وَبِحَمْدِكَ، لاَ إِلَهَ إِلاَّ أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

സുബ്ഹാനക (അല്ലാഹുമ്മ) വബിഹംദിക, ലാ ഇലാഹ ഇല്ലാ അൻത അസ്തഗ്ഫിറുക വ അതൂബു ഇലൈക

(അല്ലാഹുവേ) നീ എത്ര പരിശുദ്ധൻ, നിനക്കാകുന്ന സർവ്വ സ്തുതിയും, നീ അല്ലാതെ യാതൊരു ആരാധ്യനുമില്ല, നിന്നോട് ഞാന്‍ പൊറുക്കലിനെ ചോദിക്കുകയും നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.

عَنْ عَائِشَةَ، قَالَتْ: مَا جَلَسَ رَسُولُ اللهِ صلى الله عليه وسلم مَجْلِسًا قَطُّ، وَلاَ تَلاَ قُرْآناً، وَلاَ صَلَّى صَلاَةً إِلاَّ خَتَمَ ذَلِكَ بِكَلِمَاتٍ، قَالَتْ: فَقُلْتُ: يَا رَسُولَ اللهِ، أَرَاكَ مَا تَجْلِسُ مَجْلِساً، وَلاَ تَتْلُو قُرْآنًا، وَلاَ تُصَلِّي صَلاَةً إِلاَّ خَتَمْتَ بِهَؤُلاَءِ الْكَلِمَاتِ؟ قَالَ:( نَعَمْ، مَنْ قَالَ خَيْراً خُتِمَ لَهُ طَابَعٌ عَلَى ذَلِكَ الْخَيْرِ، وَمَنْ قَالَ شَرّاً كُنَّ لَهُ كَفَّارَةً: سُبْحَانَكَ [اللَّهُمَّ] وَبِحَمْدِكَ، لاَ إِلَهَ إِلاَّ أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ )

ആയിശ رضى الله عنها പറയുന്നു: നബി ﷺ ഒരു സദസ്സിലും ഇരുന്നിട്ടില്ല, അവിടുന്ന് ഖുർആൻ പാരായണം ചെയ്തിട്ടില്ല, അവിടുന്ന് ഒരു നമസ്കാരവും നിർവ്വഹിച്ചിട്ടില്ല അതിന്റെയൊക്കെ അവസാനം ചില കലിമത്തുകൾ പറഞ്ഞിട്ടല്ലാതെ. ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഏതൊരു സദസ്സിൽ ഇരുന്നാലും,  ഖുർആനിൽ നിന്ന് (എന്തൊന്ന്)  പാരായണം ചെയ്താലും, ഏതൊരു നമസ്കാരം നിർവ്വഹിച്ചാലും അതിന്റെയൊക്കെ അവസാനം ചില കലിമത്തുകൾ പറയുന്നതായി ഞാൻ കാണുന്നു. നബി ﷺ പറഞ്ഞു: അതെ, ആരെങ്കിലും (ആ സദസ്സിൽ) നല്ലത് പറഞ്ഞാൽ, ആ നന്മയുടെ മേൽ മുദ്ര വെക്കപ്പെടും, ആരെങ്കിലും (ആ സദസ്സിൽ) മോശമാണ് പറഞ്ഞിട്ടുള്ളതെങ്കിൽ, അത് (ചൊല്ലുന്നത്) അവന് പ്രായശ്ചിത്തമാകും. (പറയുക:) (അല്ലാഹുവേ) നീ എത്ര പരിശുദ്ധൻ, നിനക്കാകുന്ന സർവ്വ സ്തുതിയും, നീ അല്ലാതെ യാതൊരു ആരാധ്യനുമില്ല, നിന്നോട് ഞാന്‍ പൊറുക്കലിനെ ചോദിക്കുകയും നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published.

Similar Posts