കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ

THADHKIRAH

കൂട്ടുകാരില്ലാത്ത മനുഷ്യരുണ്ടാകില്ല. ഒരു മനുഷ്യൻ അവന്റെ ജീവിതയാത്രയിൽ എവിടെ വെച്ചോ സ്വീകരിച്ചതാണ് അവന്റെ കൂട്ടുകാരെ. ഈ കൂട്ടുകെട്ട് അവന്റെ ജീവിതത്തിൽ പലവിധ സ്വാധീനങ്ങളും ഉണ്ടാക്കിയേക്കാം. അവന്റെ സ്വർഗ പ്രവേശനത്തിനോ നരക പ്രവേശനത്തിനോവരെ ഈ കൂട്ടുകെട്ട് കാരണമായേക്കാം.  അതുകൊണ്ടു തന്നെ മറ്റുള്ളവരുമായി കൂട്ടുകൂടുന്നതിനുമുമ്പ് തന്റെ സുഹൃദ് വലയത്തിന്റെ കണ്ണികളാക്കാനാഗ്രഹിക്കുന്ന കൂട്ടുകാരെകുറിച്ച് ഉള്‍ക്കാഴ്ചയോടെയുള്ള തെരെഞ്ഞെടുപ്പ് ആവശ്യമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ : الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്‍റെ സ്നേഹിതന്‍റെ മതത്തിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും താന്‍ കൂട്ടുകൂടുന്നവരെ കുറിച്ച് ചിന്തിച്ചു നോക്കട്ടെ. (അബൂദാവൂദ്:4833)

നല്ല കൂട്ടുകാരനെയും ചീത്ത കൂട്ടുകാരനെയും നബി ﷺ ഉപമിച്ചിട്ടുള്ളത് കാണുക:

عَنْ أَبِي مُوسَى ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ مَثَلُ الْجَلِيسِ الصَّالِحِ وَالسَّوْءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ، فَحَامِلُ الْمِسْكِ إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً، وَنَافِخُ الْكِيرِ إِمَّا أَنْ يُحْرِقَ ثِيَابَكَ، وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً

അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ കൂടെയിരിക്കുന്ന നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരി വഹിക്കുന്നവനെപ്പോലെയും, ഉലയിൽ ഊതുന്നവനെപ്പോലെയുമാകുന്നു. കസ്തൂരി വഹിക്കുന്നവൻ ഒന്നുകിൽ നിനക്ക് വെറുതെ തരും, അല്ലെങ്കിൽ നിനക്ക് അവനിൽനിന്ന് വാങ്ങാം. അതുമല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് നല്ല സുഗന്ധം അനുഭവിക്കാം. ഉലയിൽ ഊതുന്നവനാകട്ടെ ചിലപ്പോൾ നിന്റെ വസ്ത്രം കരിച്ചു കളയും, അല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് ദുർഗന്ധം അനുഭവപ്പെടും. (ബുഖാരി: 5534)

നല്ല കൂട്ടുകാരനെ കസ്തൂരി വില്‍ക്കുന്നവനുമായാണ് നബി ﷺ താരതമ്യം ചെയ്തത്. അവന്റെ കൂടെ കൂടിയാല്‍ സുഗന്ധമാണ് ലഭിക്കുക. എന്നാല്‍ ചീത്ത കൂട്ടുകാരനെ നബി ﷺ താരതമ്യം ചെയ്തത് ഉലയിലൂതുന്ന കൊല്ലനോടാണ്. അയാളുടെ അടുത്തിരുന്നാല്‍ പറന്നുയരുന്ന പുകയും വെണ്ണീറും സഹിക്കേണ്ടിവരും. ചിലപ്പോള്‍ തീപ്പൊരി വീണ് വസ്ത്രത്തില്‍ ഓട്ടവീഴും. നല്ലതല്ലാത്ത ഗന്ധവും അനുഭവപ്പെടും. കസ്തൂരി വില്‍പനക്കാരനില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങിയില്ലെങ്കില്‍ പോലും സുഗന്ധം ആസ്വദിക്കാന്‍ കഴിയും.

നന്മ പകര്‍ന്ന് നല്‍കുകയും നല്ലത് മാത്രം ചിന്തിക്കുകയും ചിന്തിപ്പിക്കുകയും പാരത്രികബോധം നല്‍കുകയും ചെയ്യുന്നവനാണ് നല്ല കൂട്ടുകാരന്‍. അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കാനും സ്‌നേഹിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

ഇമാം ഖത്താദ رحمه الله പറയുന്നു: നിങ്ങൾ സദ്‌വൃത്തരുമായി സഹവസിക്കുക. എങ്കിൽ നിങ്ങൾ അവരോടൊപ്പമോ, അവരെപ്പോലെയോ ആയേക്കാം.

ശൈഖ് അബ്ദുർറഹ്മാൻ നാസിർ അസ്സിഅ്‌ദി-رَحِمَهُ اللَّه- പറഞ്ഞു:ഒരു അടിമക്ക് അല്ലാഹു നൽകുന്ന ഏറ്റവും വലിയ അനുഗ്രഹത്തിൽ പെട്ടതാകുന്നു അവന് നല്ല കൂട്ടുകെട്ട് നൽകുക എന്നത്. മോശം കൂട്ടുകെട്ട് കൊണ്ട് പരീക്ഷിക്കപ്പെടുക എന്നത് അടിമക്ക് അവൻ നൽകുന്ന ശിക്ഷയാണ്. നല്ല കൂട്ടുകെട്ട് ഒരുവനെ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത് പോലെ ചീത്ത കൂട്ടുകെട്ട് അവനെ അധമരില്‍ അധമനാക്കിത്തീര്‍ക്കുകയും ചെയ്യും. നല്ല കൂട്ടുകെട്ട് ഉപകാരപ്രദമായ അറിവും മഹത്തരമായ സ്വഭാവഗുണങ്ങളും സമ്മാനിക്കുമ്പോൾ ചീത്ത കൂട്ടുകെട്ട് ഇതെല്ലാം അവനിൽ നിന്നും തടയുകയാണ് ചെയ്യുക. (ബഹ്ജതു ഖുലൂബിൽ അബ്‌റാർ)

قال العلامة ابن عثيمين – رحمه الله -: إذا رأيت أصحابك ، يدلونك على الخير ويعينونك عليه ، وإذا نسيت ذكروك ، وإذا جهلت علموك ،  استمسك بحجزهم وعضّ عليهم بالنواجذ .

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: നിനക്ക് നന്‍മ അറിയിച്ച് തരുന്നതായും, അതിന് നിന്നെ സഹായിക്കുന്നതായും, നീ മറന്നാല്‍ നിന്നെ ഓര്‍മിപ്പിക്കുന്നതായും, നിനക്ക് അറിവില്ലാതായാല്‍ നിന്നെ പഠിപ്പിക്കുന്നതായും, നിന്‍റെ കൂട്ടുകാരെ നീ കണ്ടെത്തിയാല്‍,അവരെ നീ മുറുകെ പിടിക്കുകയും, അണപ്പല്ല്കൊണ്ട് കടിച്ച്പിടിക്കുകയും ചെയ്യുക. (شرح رياض الصالحين٢/٣٨٨)

قال الشافعي رحمه الله  :اذا كان لك صديق يعينك على الطاعة فشد يديك به، فإن اتخاذ الصديق صعب ومفارقة سهل.

ഇമാം ശാഫിഈ رحمه الله  പറഞ്ഞു: അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നെ സഹായിക്കുന്ന ഒരു സുഹൃത്ത് നിനക്കുണ്ടെങ്കിൽ, അവനെ നീ മുറുകെ പിടിക്കുക. അങ്ങിനെ ഒരു സുഹൃത്തിനെ ലഭിക്കാൻ ബുദ്ധിമുട്ടും ഒഴിവാക്കാൻ എളുപ്പവുമാണ്. [حلية الأولياء ٤/١٠١]

ഇബ്നുല്‍ഖയ്യിം رحمه الله പറഞ്ഞു: നല്ലവരുമായുള്ള സഹവാസം ദുനിയാവിനോടുള്ള ആഗ്രഹത്തില്‍നിന്ന് പരലോകത്തോടുള്ള ആഗ്രഹത്തിലേക്കും, അശ്രദ്ധയില്‍നിന്ന് അല്ലാഹുവിനെ ഓര്‍ക്കുന്നതിലേക്കും നയിക്കും.

ഇബ്നുല്‍ഖയ്യിം رحمه الله പറഞ്ഞു: സച്ഛരിതരായ ആളുകളുടെ കൂടെയുള്ള സഹവാസം ആറ് കാര്യങ്ങളിൽ നിന്ന് ആറ് കാര്യങ്ങളിലേക്ക് നിന്നെ മാറ്റിമറിക്കുന്നതാണ്: സംശയത്തിൽ നിന്നും ദൃഢതയിലേക്കും, ലോകമാന്യതയിൽ നിന്നും നിഷ്കളങ്കത്വത്തിലേക്കും, അശ്രദ്ധയിൽ നിന്നും ദിക്റിലേക്കും, ഇഹലോകത്തോടുള്ള അതിയായ ആഗ്രഹത്തിൽ നിന്നും, പരലോകത്തോടുള്ള അതിയായ ആഗ്രഹത്തിലേക്കും, അഹങ്കാരത്തിൽ നിന്നും വിനയത്തിലേക്കും, മോശമായ ഉദ്ദേശത്തിൽ നിന്നും ഗുണകാംക്ഷയിലേക്കും. (إغاثة اللهفان: ١/١٣٦)

قال ابن مسعود رضي الله عنه -: لا تصاحب إلا من أعانك على ذكر الله

ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: അല്ലാഹുവിനെ ഓര്‍ക്കാന്‍ നിന്നെ സഹായിക്കുന്നവനുമായിട്ടല്ലാതെ നീ സഹവസിക്കരുത്. الزهد لأبي داود 1-126

قال الحافظ ابن رجب -رحمه الله تعالى-: قال بعض الصالحين: وأين المثل الأخ الصالح ؟! أهلك يقسمون ميراثك ، وهو قد تفرد بحزنك، يدعو لك، وأنت بين أطباق الأرض.

ഇബ്നു റജബ് -റഹിമഹുല്ലാഹ്- പറഞ്ഞു: ചില സുകൃതവാന്മാർ പറഞ്ഞു: സദ് വൃത്തനായ സഹോദരന് തുല്യമായത് എന്താണുള്ളത്? കുടുംബം നിൻ്റെ അനന്തരസ്വത്ത് വീതിക്കുകയാണ്. എന്നാൽ, അവൻ വ്യസനത്താൽ ഏകനായിരുന്ന്, നീ ഭൂമിയുടെ തട്ടുകൾക്കടിയിലായിരിക്കെ നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്. ( മജ്മൂഉർറസാഇൽ: 423/2 )

وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ

പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌.   (ഖു൪ആന്‍ :5/2)

നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കണമെന്നത് മാത്രമല്ല, പ്രസ്തുത കൂട്ടുകെട്ടും സ്നേഹവുമെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണമെന്നതും പ്രധാനമാണ്.

ഇഹലോക ചിന്തകളാല്‍ രൂപപ്പെടുന്ന കൂട്ടുകെട്ടുകൾക്ക് പലപ്പോഴും സ്വാര്‍ഥത നിറഞ്ഞതായിരിക്കും. മിക്കവാറും അത്തരം ബന്ധങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടാകാറുള്ളൂ.

അല്ലാഹുവിന് വേണ്ടി രൂപപ്പെടുന്ന കൂട്ടുകെട്ടുകളാണ് എന്നെന്നും നിലനിൽക്കുന്നത്.

ٱلْأَخِلَّآءُ يَوْمَئِذِۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ

സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ. (ഖുർആൻ:43/67)

ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കഥീർ-رحمه الله- പറഞ്ഞു:

كل صداقة وصحابة لغير الله فإنها تنقلب يوم القيامة عداوة إلا ما كان لله، عز وجل، فإنه دائم بدوامه.

അല്ലാഹുവിന് വേണ്ടിയല്ലാത്ത എല്ലാ കൂട്ടുകെട്ടുകളും ചങ്ങാത്തവും ഖിയാമത് നാളിൽ ശത്രുതയായി മാറും. എന്നാൽ അല്ലാഹുവിന് വേണ്ടിയുള്ള കൂട്ടുകെട്ട് അത് എന്നെന്നും നിലനിൽക്കുന്നതായിരിക്കും. (തഫ്സീർ ഇബ്നു കസീർ)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ يَقُولُ يَوْمَ الْقِيَامَةِ أَيْنَ الْمُتَحَابُّونَ بِجَلاَلِي الْيَوْمَ أُظِلُّهُمْ فِي ظِلِّي يَوْمَ لاَ ظِلَّ إِلاَّ ظِلِّي

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹു പറയും: എന്റെ മഹത്വം കൊണ്ട് പരസ്പരം സ്നേഹിച്ചവ൪ എവിടെയാണ് ? എന്റെ തണലല്ലാതെ വേറെ യാതൊരു തണലും ലഭിക്കാത്ത ഇന്നേ ദിവസം അവ൪ക്ക് എന്റെ തണല്‍ ഞാന്‍ നല്‍കുന്നതാണ്. (മുസ്ലിം:2566)

عَنْ عُمَرَ بْنَ الْخَطَّابِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ إِنَّ مِنْ عِبَادِ اللَّهِ لأُنَاسًا مَا هُمْ بِأَنْبِيَاءَ وَلاَ شُهَدَاءَ يَغْبِطُهُمُ الأَنْبِيَاءُ وَالشُّهَدَاءُ يَوْمَ الْقِيَامَةِ بِمَكَانِهِمْ مِنَ اللَّهِ تَعَالَى ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ تُخْبِرُنَا مَنْ هُمْ ‏.‏ قَالَ ‏”‏ هُمْ قَوْمٌ تَحَابُّوا بِرُوحِ اللَّهِ عَلَى غَيْرِ أَرْحَامٍ بَيْنَهُمْ وَلاَ أَمْوَالٍ يَتَعَاطَوْنَهَا فَوَاللَّهِ إِنَّ وُجُوهَهُمْ لَنُورٌ وَإِنَّهُمْ عَلَى نُورٍ لاَ يَخَافُونَ إِذَا خَافَ النَّاسُ وَلاَ يَحْزَنُونَ إِذَا حَزِنَ النَّاسُ ‏”‏ ‏.‏ وَقَرَأَ هَذِهِ الآيَةَ ‏‏: ‏أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ഉമ൪ ബ്നു ഖത്താബ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  അല്ലാഹുവിന് ചില അടിമകളുണ്ട്, അവ൪ അമ്പിയാക്കളിലോ ശുഹദാക്കളിലോ പെട്ടവരല്ല. അന്ത്യനാളില്‍ അവ൪ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള അതിമഹത്തായ സ്ഥാനം കാണുമ്പോള്‍ അത് (അതിമഹത്തായ സ്ഥാനം) അമ്പിയാക്കളും ശുഹദാക്കളും വരെ കൊതിച്ചുപോകും. അവ൪(സ്വഹാബികള്‍) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ കുറിച്ച് അങ്ങ് ഞങ്ങള്‍ക്ക് അറിയിച്ച് തന്നാലും. നബി ﷺ പറഞ്ഞു: അവ൪ ഒരു വിഭാഗം ജനങ്ങളാണ്, അവ൪ അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്നേഹിച്ചവരാണ്. (എന്നാല്‍) അവ൪ കുടുംബബന്ധമോ എന്തെങ്കില്‍ കച്ചവട ഇടപാടുകളോ ഉള്ളവരല്ല. അല്ലാഹുവിനെ തന്നെയാണെ സത്യം, അവരുടെ മുഖം പ്രകാശപൂരിതം തന്നെയായിരിക്കും. അവ൪ പ്രകാശത്തിന്‍ മേലായിരിക്കും. ജനങ്ങള്‍ ഭയപ്പെടുമ്പോള്‍ അവ൪ ഭയപ്പെടുന്നവരല്ല, ജനങ്ങള്‍ ദുഖിക്കുമ്പോള്‍ അവ൪ ദുഖിക്കുന്നവരുമല്ല. ശേഷം നബി ﷺ ഈ ആയത്ത് പാരായണം ചെയ്യുകയും ചെയ്തു: “അറിയുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല”. (ഖു൪ആന്‍:10/62) (അബൂദാവൂദ് :3527 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

കൂട്ടുകെട്ടും പരസ്പര സ്നേഹവുമെല്ലാം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുകൊണ്ടായിരിക്കണം. വെറുപ്പും പകയും വിദ്വേഷവും വളരുകയും അത് പിന്നീട് ബന്ധത്തിന്റെ തകര്‍ച്ചയിലേക്കെത്തിക്കുകയും ചെയ്യുന്നത് പ്രത്യുത ലക്ഷ്യബോധം വിസ്മരിക്കപ്പെടുമ്പോഴാണ്. സൗഹൃദത്തിന്റെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി നേടലാകുമ്പോള്‍ തന്റെ സുഹൃത്തിന്റെ സുഖ ദുഃഖങ്ങളില്‍ പങ്ക് ചേരാനും അവന്റെ ആവശ്യങ്ങളെ കണ്ടറിയാനും എന്ത് വില നല്‍കിയും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവാനും സന്നദ്ധനാകുവാന്‍ ഒരാള്‍ക്ക് കഴിയും. ഇനി നാളെ ഭിന്നിക്കുകയും പിരിയുകയും ചെയ്യേണ്ടി വന്നാല്‍ പോലും അതും അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം.

ഇന്ന് പലപ്പോഴും തിൻമയുടെ കാര്യത്തിലുള്ള കൂട്ടുകെട്ടിനാണ് പലരും താൽപ്പര്യം കാണിക്കുന്നത്. ഇത് ദുൻയാവിലെ ജീവിതം തകർക്കുന്നതിന് പുറമെ പരലോക ജീവിതം നശിപ്പിക്കുന്നതിനും കാരണമാണ്. ഇത് പരലോകത്ത് കൊടും ഖേദത്തിനും കാരണമാക്കുന്നു.

وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا ‎﴿٢٧﴾‏ يَٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا ‎﴿٢٨﴾‏ لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَٰنُ لِلْإِنسَٰنِ خَذُولًا ‎﴿٢٩﴾

അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ,  എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.  എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു.   (ഖുർആൻ:25/27-29)

Leave a Reply

Your email address will not be published.

Similar Posts