വിശുദ്ധ ഖുർആനിൽ നമസ്കാരത്തെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഭൂരിഭാഗം വചനങ്ങളിലും അതിനോട് ചേർത്ത് പറഞ്ഞിട്ടുള്ള കാര്യമാണ് സക്കാത്ത് കൊടുത്തു വീട്ടുക എന്നുള്ളത്. ഖുര്‍ആന്‍ 30 സ്ഥലങ്ങളില്‍ സകാത്ത് പരാമര്‍ശിച്ചപ്പോള്‍ 27 സ്ഥലങ്ങളിലും നമസ്‌കാരവുമായി ചേര്‍ത്തു കൊണ്ടാണ് പറഞ്ഞത്. ഒരു വചനം കാണുക:
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖുർആൻ:2/277)
അഞ്ച് നേരം നമസ്കാരം നിർവ്വഹിക്കുന്ന മുസ്ലിംകളിൽ ധാരാളം പേർ സക്കാത്ത് കൊടുക്കാറില്ലെന്നുള്ളതൊരു സത്യമാണ്. സക്കാത്ത് കൊടുക്കുന്നവരിൽ തന്നെയും അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതും കണ്ടുവരാറുണ്ട്. അതായത് നമസ്കാരം അതിന്റെ ശർത്വുകളും വാജിബുകളും സുന്നത്തുകളും അനുസരിച്ച് നിർവ്വഹിക്കുന്ന മുസ്ലിംകൾ സക്കാത്തിന്റെ കാര്യത്തിൽ തോന്നിയതു പോലെയാണ്. റമളാൻ 27 ന് വീടുകളിൽ വരുന്നവർക്ക് കൊടുക്കുന്ന ദാനമാണ് സക്കാത്ത് എന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്.
സകാത്ത് എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം “വര്‍ധനവ്, വികാസം, ശുദ്ധീകരണം” എന്നൊക്കെയാണ്. കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍വചന പ്രകാരം സകാത്ത് എന്നത് അല്ലാഹുവിന് ആരാധനയെന്നോണം നിര്‍ണ്ണിതമായ ചില സമ്പത്തുകളില്‍ നിന്നും, നിര്‍ബന്ധവും നിര്‍ണ്ണിതവുമായ ഒരു വിഹിതം, നിര്‍ണ്ണിതമായ അവകാശികള്‍ക്ക് നല്‍കുന്നതിനെയാണ് സകാത്ത് എന്ന് പറയുന്നത്. സക്കാത്തുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
ഒന്നാമതായി, സത്യവിശ്വാസിയായ ഒരാളുടെമേല്‍ സകാത്ത് ബാധകമാകാന്‍ രണ്ടു കാര്യങ്ങള്‍ ബാധകമാണ്. ഒന്ന് അയാളുടെ കൈവശം സകാത്ത് ബാധകമാകാനുള്ള പരിധി അഥവാ നിസ്വാബ് ഉണ്ടായിരിക്കണം. അതായത് 595 ഗ്രാം വെള്ളിക്ക് തത്തുല്യമായ കറന്‍സിയോ കച്ചവട വസ്തുവോ ഒരാളുടെ പക്കല്‍ ഉണ്ടെങ്കില്‍ അയാളുടെ കയ്യില്‍ നിസ്വാബ് എത്തി. രണ്ടാമത്തെ നിബന്ധന ആ നിസ്വാബിന് ഒരു ഹിജ്‌റ വര്‍ഷക്കാലം ‘ഹൗല്‍’ തികയണം. അതായത് നിസ്വാബ് അഥവാ സകാത്ത് ബാധകമാകാനുള്ള ബേസിക് ബാലന്‍സില്‍ നിന്നും താഴെപ്പോകാതെ ഒരു ഹിജ്‌റ വര്‍ഷക്കാലം പൂര്‍ത്തിയാകുന്നപക്ഷം ആ സമയത്ത് തന്റെ കൈവശമുള്ള ടോട്ടല്‍ കറന്‍സി, കച്ചവടവസ്തുക്കള്‍ എന്നിവ കൂട്ടി അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാകും.
രണ്ടാമതായി, ‘നിസ്വാബ്’ എത്തുകയും ‘ഹൗല്‍’ തികയുകയും ചെയ്ത് സത്യവിശ്വാസി സക്കാത്ത് കൊടുത്തുവീട്ടുക എന്നത് നിർബന്ധമായ കാര്യമാണ്.
وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ
അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:51/19)
وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ ﴿٢٤﴾ لِّلسَّآئِلِ وَٱلْمَحْرُومِ ﴿٢٥﴾
തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശമുണ്ട്, ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും. (ഖുർആൻ :70/24-25)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)
മൂന്നാമതായി, സകാത്ത് കൊടുക്കുന്നത് ഈമാനിന്റെ അടയാളമാണ്, ഈമാനിന്റെ പൂർത്തീകരണത്തിന് അനിവാര്യവുമാണ്.
قَدْ أَفْلَحَ ٱلْمُؤْمِنُونَ ﴿١﴾ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ﴿٢﴾ وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ ﴿٣﴾ وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ ﴿٤﴾
സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരും, അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരും, സകാത്ത് നിര്‍വ്വഹിക്കുന്നവരുമാണവർ. (ഖുർആൻ :23/1-4)
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ .
അനസ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (ബുഖാരി:13)
ﻟَﻦ ﺗَﻨَﺎﻟُﻮا۟ ٱﻟْﺒِﺮَّ ﺣَﺘَّﻰٰ ﺗُﻨﻔِﻘُﻮا۟ ﻣِﻤَّﺎ ﺗُﺤِﺒُّﻮﻥَ ۚ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦ ﺷَﻰْءٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍:3/92)
നാലാമതായി, സകാത്ത് കൊടുക്കുമ്പോൾ ഒരാളുടെ സമ്പത്തിനെയും അയാളെയും ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്.
ﺧُﺬْ ﻣِﻦْ ﺃَﻣْﻮَٰﻟِﻬِﻢْ ﺻَﺪَﻗَﺔً ﺗُﻄَﻬِّﺮُﻫُﻢْ ﻭَﺗُﺰَﻛِّﻴﻬِﻢ ﺑِﻬَﺎ ﻭَﺻَﻞِّ ﻋَﻠَﻴْﻬِﻢْ ۖ ﺇِﻥَّ ﺻَﻠَﻮٰﺗَﻚَ ﺳَﻜَﻦٌ ﻟَّﻬُﻢْ ۗ ﻭَٱﻟﻠَّﻪُ ﺳَﻤِﻴﻊٌ ﻋَﻠِﻴﻢٌ
അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.(ഖു൪ആന്‍:9/103)
ഒരാളുടെ സമ്പത്തിൽ നിന്ന് മറ്റൊരാളുടെ അവകാശമായ വിഹിതം സക്കാത്തായി കൊടുത്തു വീട്ടപ്പെടുമ്പോൾ അയാളുടെ സമ്പത്ത് ശുദ്ധീകരിക്കപ്പെടുന്നു. അതോടൊപ്പം അയാളെയും ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. പിശുക്ക്, ആര്‍ത്തി മുതലായ ദുഃസ്വഭാവങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും അയാളെ ശുദ്ധിയാക്കുന്നു.
അഞ്ചാമതായി, സക്കാത്ത് എല്ലാ അർത്ഥത്തിലും വളർച്ച തന്നെയാണ്.
ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺭِّﺑًﺎ ﻟِّﻴَﺮْﺑُﻮَا۟ ﻓِﻰٓ ﺃَﻣْﻮَٰﻝِ ٱﻟﻨَّﺎﺱِ ﻓَﻼَ ﻳَﺮْﺑُﻮا۟ ﻋِﻨﺪَ ٱﻟﻠَّﻪِ ۖ ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺯَﻛَﻮٰﺓٍ ﺗُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻀْﻌِﻔُﻮﻥَ
ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.(ഖു൪ആന്‍:30/39)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക് അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.(ബുഖാരി: 1442 – മുസ്ലിം:1010)
قال ابن بطال رحمه الله :وَمَعْلُومٌ أنَّ دُعَاءَ المَلاَئِكَةِ مُجَابٌ
ഇബ്നു ബത്താൽ رحمه الله പറഞ്ഞു: തീർച്ചയായും മലക്കുകളുടെ പ്രാർത്ഥന ഉത്തരം ലഭിക്കപ്പെടുന്ന(പ്രാർത്ഥനയാണന്നത്) അറിയപ്പെട്ട കാര്യമാണ്. (ശറഹ് സ്വഹീഹുല്‍ ബുഖാരി : 3/439)
സകാത്ത് കൊടുക്കുകവഴി സമ്പത്തില്‍ കുറവ് വരുത്തുന്നില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
لَا يَنْقُصُ مَالٌ مِنْ صَدَقَةٍ فَتَصَدَّقُوا
നബി ﷺ പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക. (അഹ്മദ് : 1584 – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് : 2462)
ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﺷَﻰْءٍ ﻓَﻬُﻮَ ﻳُﺨْﻠِﻔُﻪُۥ ۖ ﻭَﻫُﻮَ ﺧَﻴْﺮُ ٱﻟﺮَّٰﺯِﻗِﻴﻦَ
നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.(ഖു൪ആന്‍:34/39)
ﺇِﻥَّ ٱﻟْﻤُﺼَّﺪِّﻗِﻴﻦَ ﻭَٱﻟْﻤُﺼَّﺪِّﻗَٰﺖِ ﻭَﺃَﻗْﺮَﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌَﻒُ ﻟَﻬُﻢْ ﻭَﻟَﻬُﻢْ ﺃَﺟْﺮٌ ﻛَﺮِﻳﻢٌ
തീര്‍ച്ചയായും സ്വദഖ നല്‍കുന്ന പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്. (ഖു൪ആന്‍:57/18)
ആറാമതായി, സക്കാത്ത് കൊടുക്കുന്നവർക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കും.
وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ ٱﻟَّﺬِﻳﻦَ ﻳَﺘَّﺒِﻌُﻮﻥَ ٱﻟﺮَّﺳُﻮﻝَ ٱﻟﻨَّﺒِﻰَّ ٱﻷُْﻣِّﻰَّ ٱﻟَّﺬِﻯ ﻳَﺠِﺪُﻭﻧَﻪُۥ ﻣَﻜْﺘُﻮﺑًﺎ ﻋِﻨﺪَﻫُﻢْ ﻓِﻰ ٱﻟﺘَّﻮْﺭَﻯٰﺓِ ﻭَٱﻹِْﻧﺠِﻴﻞِ
….എന്റെ കാരുണ്യമാകട്ടെ അത് എല്ലാ വസ്‌തുവിലും വിശാലമായിരിക്കുന്നു. എന്നാല്‍ സൂക്ഷ്‌മത പാലിക്കുകയും, സക്കാത്ത് കൊടുക്കുകയും നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ഞാന്‍ അത് (കാരുണ്യം) പ്രത്യേകമായി രേഖപ്പെടുത്തുന്നതാണ്. (അതായത്) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്)…(ഖു൪ആന്‍:7/156-157)
ﻭَﺃَﻗِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَءَاﺗُﻮا۟ ٱﻟﺰَّﻛَﻮٰﺓَ ﻭَﺃَﻃِﻴﻌُﻮا۟ ٱﻟﺮَّﺳُﻮﻝَ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ
നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് (കൃത്യമായി കണക്ക് നോക്കി) നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(ഖു൪ആന്‍:24/56)
ഏഴാമതായി, സക്കാത്ത് കൊടുക്കുന്നവർക്ക് പരലോകത്ത് സ്വർഗമുണ്ട്.
ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ ﴿٢٣﴾ وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ ﴿٢٤﴾ لِّلسَّآئِلِ وَٱلْمَحْرُومِ ﴿٢٥﴾ وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ ﴿٢٦﴾ وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ﴿٢٧﴾ إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ ﴿٢٨﴾ وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ﴿٢٩﴾ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٣٠﴾ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ﴿٣١﴾ وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ﴿٣٢﴾ وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ ﴿٣٣﴾ وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ ﴿٣٤﴾ أُو۟لَٰٓئِكَ فِى جَنَّٰتٍ مُّكْرَمُونَ ﴿٣٥﴾
അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍. തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും, ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും. പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ. തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു. തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ) തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു. എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍. തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും, തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും, തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ). അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു. (ഖുർആൻ :70/23-35)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ أَعْرَابِيًّا، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ دَخَلْتُ الْجَنَّةَ. قَالَ ” تَعْبُدُ اللَّهَ لاَ تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلاَةَ الْمَكْتُوبَةَ، وَتُؤَدِّي الزَّكَاةَ الْمَفْرُوضَةَ، وَتَصُومُ رَمَضَانَ ”. قَالَ وَالَّذِي نَفْسِي بِيَدِهِ لاَ أَزِيدُ عَلَى هَذَا. فَلَمَّا وَلَّى قَالَ النَّبِيُّ صلى الله عليه وسلم ” مَنْ سَرَّهُ أَنْ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ الْجَنَّةِ فَلْيَنْظُرْ إِلَى هَذَا ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: ഒരു അഅ്റാബി നബി ﷺ യുടെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ ചെയ്താല്‍ എനിക്ക് സ്വ൪ഗത്തില്‍ പ്രവേശിക്കാന്‍ ഉതകുന്ന ഒരു ക൪മ്മം അറിയിച്ച് തരിക. നബി ﷺ പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, അവനില്‍ യാതൊന്നിനെയും പങ്ക് ചേ൪ക്കാതിരിക്കുക. നി൪ബന്ധ നമസ്കാരങ്ങള്‍ കൃത്യമായി നി൪വ്വഹിക്കുക, നി൪ബന്ധ (ദാനമായ) സക്കാത്ത് കൊടുത്തുവീട്ടുക, റമളാനില്‍ നോമ്പ് അനുഷ്ടിക്കുക. അയാള്‍ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍(അല്ലാഹു) തന്നെയാണെ സത്യം,ഇതിനേക്കാള്‍ ഞാന്‍ യാതൊന്നിനെയും വ൪ദ്ധിപ്പിക്കുകയില്ല. അയാള്‍ തിരിഞ്ഞു പോയപ്പോള്‍ നബി ﷺ പറഞ്ഞു: സ്വ൪ഗ വാസികളില്‍ പെട്ട ഒരാളിലേക്ക് നോക്കുന്നത് ആ൪ക്കെങ്കിലും സന്തോഷകരമാണെങ്കില്‍ അയാള്‍ ഇദ്ദേഹത്തിലേക്ക് നോക്കികൊള്ളട്ടെ. (ബുഖാരി:1397)
عَنْ أَبِي أَيُّوبَ، رضى الله عنه أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ. قَالَ مَا لَهُ مَا لَهُ وَقَالَ النَّبِيُّ صلى الله عليه وسلم : أَرَبٌ مَالَهُ، تَعْبُدُ اللَّهَ، وَلاَ تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلاَةَ، وَتُؤْتِي الزَّكَاةَ، وَتَصِلُ الرَّحِمَ
അബൂഅയ്യൂബില്‍ ഖാലിദുബ്‌നു സെയ്ദില്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: ‘ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കര്‍മങ്ങള്‍ എനിക്ക് അറിയിച്ചുതന്നാലും.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നീ അല്ലാഹുവില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാത്ത വിധം അവനെ ആരാധിക്കുക. നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക. സകാത്ത് നല്‍കുക. കുടുംബബന്ധം ചേര്‍ക്കുക.’ (ബുഖാരി: 1396, 5983).
എട്ടാമതായി, സകാത്ത് നല്‍കാതിരിക്കുക എന്നത് മുശ്രിക്കുകളുടെ വിശേഷണമാണ്.
وَوَيْلٌ لِّلْمُشْرِكِينَ ﴿٦﴾ ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَٰفِرُونَ ﴿٧﴾
ബഹുദൈവാരാധകര്‍ക്കാകുന്നു നാശം. സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ. (ഖുർആൻ :41/6-7)
മുശ്രിക്കുകളും മുസ്ലിംകളും തമ്മില്‍ സാഹോദര്യം സ്ഥാപിതമാകണമെങ്കില്‍ അല്ലാഹു വെച്ചിട്ടുള്ള മൂന്ന് നിബന്ധനകളിൽ ഒന്ന്, അവ൪ സക്കാത്ത് നല്‍കുക എന്നതായിരുന്നു.
فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു…. (ഖു൪ആന്‍:9/11)
ഒമ്പതാമതായി, സക്കാത്ത് കൊടുക്കാതെ അത് മുതലിനോട് ചേർത്താൽ അതുവഴി നിഷിദ്ധമായത് ഭക്ഷിക്കുന്നതിന് കാരണമായിത്തീരും. ഏറ്റവും നല്ല വസ്തുക്കളില്‍ നിന്നാണ് ഭക്ഷിക്കേണ്ടതെന്ന് പ്രവാചകന്‍മാരോടും സത്യവിശ്വാസികളോളും അല്ലാഹു നി൪ദ്ദേശിച്ചിട്ടുള്ളത് കാണുക.
يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ
ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : يَأْتِي عَلَى النَّاسِ زَمَانٌ، لاَ يُبَالِي الْمَرْءُ مَا أَخَذَ مِنْهُ أَمِنَ الْحَلاَلِ أَمْ مِنَ الْحَرَامِ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹലാലില്‍ നിന്നാണോ ഹറാമില്‍ നിന്നാണോ താന്‍ എടുത്തത് എന്ന് നോക്കാതെ മനുഷ്യന്‍ ധനം വാരിക്കൂട്ടുന്ന കാലം വരാനിരിക്കുന്നു. (ബുഖാരി:2059)
ഹലാലായ മാ൪ഗത്തില്‍ മാത്രം സമ്പാദിക്കുന്നവരുടെ സമ്പത്തില്‍ ഹറാമായ മുതല്‍ കടന്നുകൂടുന്നതിന് ഉദാഹരണമാണ് സക്കാത്ത് കൊടുത്ത് വീട്ടാത്തതിനാല്‍ സക്കാത്തിന്റെ മുതല്‍ സ്വന്തം സമ്പത്തിനോട് ചേരുന്നത്. ഹറാമായ മുതല്‍ ഒരു തരിപോലും ഉപയോഗിക്കാൻ പാടില്ല. ഒരു ഹദീസ് കാണുക:
عَنْ أَبِي أُمَامَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” مَنِ اقْتَطَعَ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ فَقَدْ أَوْجَبَ اللَّهُ لَهُ النَّارَ وَحَرَّمَ عَلَيْهِ الْجَنَّةَ ” . فَقَالَ لَهُ رَجُلٌ وَإِنْ كَانَ شَيْئًا يَسِيرًا يَا رَسُولَ اللَّهِ قَالَ ” وَإِنْ قَضِيبًا مِنْ أَرَاكٍ ” .
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കള്ളസത്യം വഴി ഒരാൾ സത്യവിശ്വാസിയായ മനുഷ്യന്റെ അവകാശം കവർന്നെടുത്താൽ അവന് അല്ലാഹു നരകം അനിവാര്യമാക്കും. സ്വർഗം നിഷിദ്ധമാക്കുകയും ചെയ്യും. ഒരാൾ ചോദിച്ചു: പ്രവാചകരേ, അത് അൽപം വല്ലതുമാണെങ്കിലോ? നബി ﷺ പറഞ്ഞു: അറാക്കിന്റെ കൊമ്പാണെങ്കിലും. (മുസ്‌ലിം: 137)
പത്താമതായി, സക്കാത്ത് കൊടുക്കാത്തവർക്ക് പരലോകത്ത് കഠിനവും നിന്ദ്യവുമായ ശിക്ഷ വരാനിരിക്കുന്നു. സകാത്ത് നല്‍കാനുള്ള സാമ്പത്തികശേഷിയുണ്ടായിട്ടും പിശുക്ക് കാണിച്ച് അത് നല്‍കാതിരിക്കുന്നവര്‍ക്കുള്ള ഭയാനകമായ ശിക്ഷയെക്കുറിച്ച് അല്ലാഹുവും റസൂലും ശക്തമായ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്:
ﻭَﻻَ ﻳَﺤْﺴَﺒَﻦَّ ٱﻟَّﺬِﻳﻦَ ﻳَﺒْﺨَﻠُﻮﻥَ ﺑِﻤَﺎٓ ءَاﺗَﻰٰﻫُﻢُ ٱﻟﻠَّﻪُ ﻣِﻦ ﻓَﻀْﻠِﻪِۦ ﻫُﻮَ ﺧَﻴْﺮًا ﻟَّﻬُﻢ ۖ ﺑَﻞْ ﻫُﻮَ ﺷَﺮٌّ ﻟَّﻬُﻢْ ۖ ﺳَﻴُﻄَﻮَّﻗُﻮﻥَ ﻣَﺎ ﺑَﺨِﻠُﻮا۟ ﺑِﻪِۦ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ۗ ﻭَﻟِﻠَّﻪِ ﻣِﻴﺮَٰﺙُ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ
അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:3/180)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ آتَاهُ اللَّهُ مَالاً، فَلَمْ يُؤَدِّ زَكَاتَهُ مُثِّلَ لَهُ يَوْمَ الْقِيَامَةِ شُجَاعًا أَقْرَعَ، لَهُ زَبِيبَتَانِ، يُطَوَّقُهُ يَوْمَ الْقِيَامَةِ، ثُمَّ يَأْخُذُ بِلِهْزِمَتَيْهِ ـ يَعْنِي شِدْقَيْهِ ـ ثُمَّ يَقُولُ أَنَا مَالُكَ، أَنَا كَنْزُكَ ” ثُمَّ تَلاَ {لاَ يَحْسِبَنَّ الَّذِينَ يَبْخَلُونَ} الآيَةَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാൽ പരലോക ദിവസം ആ ധനം അവന്‍റെ മുമ്പില്‍ തലയില്‍ രണ്ട് കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്‍റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്‍റെ കഴുത്തില്‍ ചുറ്റും. അവന്‍റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്‍റെ ധനമാണ്. ഞാന്‍ നിന്‍റെ നിക്ഷേപധനമാണ്. ശേഷം നബി ﷺ പാരായണം ചെയ്തു. }അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്}. (ബുഖാരി:1403)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٣٤﴾ يَوْمَ يُحْمَىٰ عَلَيْهَا فِى نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا۟ مَا كُنتُمْ تَكْنِزُونَ ﴿٣٥﴾
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാ-തിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ (നരക) ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.(ഖു൪ആന്‍:9/34-35)
عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِيَ عَلَيْهَا فِي نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ كُلَّمَا بَرَدَتْ أُعِيدَتْ لَهُ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ حَتَّى يُقْضَى بَيْنَ الْعِبَادِ فَيُرَى سَبِيلُهُ إِمَّا إِلَى الْجَنَّةِ وَإِمَّا إِلَى النَّارِ ” . قِيلَ يَا رَسُولَ اللَّهِ فَالإِبِلُ قَالَ ” وَلاَ صَاحِبُ إِبِلٍ لاَ يُؤَدِّي مِنْهَا حَقَّهَا وَمِنْ حَقِّهَا حَلَبُهَا يَوْمَ وِرْدِهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ بُطِحَ لَهَا بِقَاعٍ قَرْقَرٍ أَوْفَرَ مَا كَانَتْ لاَ يَفْقِدُ مِنَهَا فَصِيلاً وَاحِدًا تَطَؤُهُ بِأَخْفَافِهَا وَتَعَضُّهُ بِأَفْوَاهِهَا كُلَّمَا مَرَّ عَلَيْهِ أُولاَهَا رُدَّ عَلَيْهِ أُخْرَاهَا فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ حَتَّى يُقْضَى بَيْنَ الْعِبَادِ فَيُرَى سَبِيلُهُ إِمَّا إِلَى الْجَنَّةِ وَإِمَّا إِلَى النَّارِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും ഉടമസ്ഥര്‍ അതില്‍നിന്നും അര്‍ഹമായ സകാത്ത് നല്‍കുന്നില്ലെങ്കില്‍ അന്ത്യദിനത്തില്‍ പ്രസ്തുത സമ്പത്തുകള്‍ കൊണ്ട് തകിടുകളാക്കുന്നതും അവ പഴുപ്പിച്ച് അവരുടെ മുതുകിലും നെറ്റിയിലും ചൂടുപിടിപ്പിക്കുകയും ചെയ്യും. അത് തണുക്കുമ്പോഴെല്ലാം വീണ്ടും ചൂടുപിടിപ്പിക്കുന്ന പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എഴുപതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍ അല്ലാഹു തന്‍റെ അടിമകള്‍ക്കിടയില്‍ വിധി തീര്‍പ്പുകല്‍പിക്കുന്നതുവരെ അതു നീണ്ടുനില്‍ക്കുകയും ചെയ്യും. അവസാനം വിചാരണക്കു ശേഷം അയാള്‍ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കപ്പെടുകയും ചെയ്യും. അതു കേട്ട് ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ‘ഒട്ടകമായിരുന്നു അയാളുടെ സമ്പാദ്യമെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘ഒട്ടകമാണെങ്കിലും ശരി, വെള്ളം നല്‍കുന്ന ദിവസം അതിനെ കറന്നെടുക്കുക എന്നതും അതിനോടുള്ള കടമകളില്‍ പെട്ടതാണ്. അതയാള്‍ നിര്‍വഹിച്ചിട്ടില്ലെങ്കില്‍ അവയ്ക്ക് വിശാലമായ ഒരു സമതലം വിട്ടുകൊടുക്കുകയും അതില്‍ ഒരു ചെറിയ ഒട്ടകക്കുട്ടി പോലും കുറവില്ലാതെ അവയുടെ കുളമ്പുകള്‍ കൊണ്ട് അയാളെ ചവിട്ടി മെതിക്കുകയും കടിച്ചു പറിക്കുകയും ചെയ്യും. ഒട്ടകങ്ങളെല്ലാം കടന്നുപോയിക്കഴിഞ്ഞാല്‍ അതിന്‍റെ ആദ്യം വീണ്ടും മടങ്ങിവന്നുകൊണ്ടിരിക്കും. അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍ ആ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. വിചാരണക്കു ശേഷം അയാളെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുകയും ചെയ്യും” ( മുസ്ലിം:987)
عن أنس بن مالك – رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مانعُ الزَّكاةِ يومَ القيامةِ في النّارِ
അനസ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സക്കാത്ത് (കൊടുത്ത് വീട്ടാതെ) തടഞ്ഞ് വെക്കുന്നവർക്ക് അന്ത്യനാളിൽ നരകമുണ്ട്. (ത്വബ്റാനി – സ്വഹീഹുൽ ജാമിഅ്)
പതിനൊന്നാമതായി, അർഹരായവർക്ക് സക്കാത്ത് കൊടുക്കുക. സക്കാത്തിന്റെ അവകാശികളായി എട്ട് വിഭാഗത്തെ ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്.
إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (ഖു൪ആന്‍:9/60)
സകാത്തിനെ സംബന്ധിച്ചിടത്തോളം ഈ എട്ട് കൂട്ടരില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അത് കൊടുക്കുവാന്‍ പാടില്ലാത്തതാകുന്നു. ”അവരിലെ ധനികരില്‍ നിന്ന് വാങ്ങുകയും അവരിലെ തന്നെ ദരിദ്രര്‍ക്കു തിരിച്ചു കൊടുക്കുകയും ചെയ്യുന്ന” ഒരു സംവിധാനമാണ് സകാത് എന്ന് നബി ﷺ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
عَنِ ابْنَ عَبَّاسٍ، قَالَ لَمَّا بَعَثَ النَّبِيُّ صلى الله عليه وسلم مُعَاذًا نَحْوَ الْيَمَنِ قَالَ لَهُ : إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ، فَإِذَا صَلُّوا فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ، فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْ وَتَوَقَّ كَرَائِمَ أَمْوَالِ النَّاسِ.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ മുആദ് ബ്നു ജബലിനെ (പ്രബോധകനായി) യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു:ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൌഹീദിലേക്കായിരിക്കണം. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. അവർ നമസ്കാരം നിർവ്വഹിക്കുന്നവരായാൽ, അല്ലാഹു അവരുടെ മേല്‍ അവരിലെ ധനികരില്‍ നിന്ന് വാങ്ങുകയും അവരിലെ തന്നെ ദരിദ്രര്‍ക്കു തിരിച്ചു കൊടുക്കുകയും ചെയ്യുന്ന സക്കാത്ത് നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. അവരത് സമ്മതിച്ച് കഴിഞ്ഞാൽ അവരിൽ നിന്നും (സക്കാത്ത്) വാങ്ങുക, ജനങ്ങളുടെ സമ്പത്തിലെ മാന്യമായിട്ടുള്ളതിൽ നീ സൂക്ഷ്മത പാലിക്കുക. (ബുഖാരി:7372)
സകാത്തിന് ഇസ്ലാം കൽപിക്കുന്ന പ്രാധാന്യം എന്തുമാത്രമുണ്ടെന്നു ഇതിൽ നിന്ന് വ്യക്തമാണ്. ഇസ്ലാമിൽ സകാത്തിന്റെ സ്ഥാനം കേവലം ഒരു നിർബന്ധകർമം എന്നതിലും എത്രയോ ഉയർന്നതാണെന്നും വ്യക്തമാണ്.
സകാത്ത് നിര്‍ബന്ധമാണെന്ന വിഷയത്തില്‍ മുസ്ലിം ലോകത്തിന്‍റെ ഏകകണ്ഠമായ അഭിപ്രായമുണ്ട്. സകാത്ത് നിര്‍ബന്ധമില്ലെന്നു പറയുന്നവന്‍ ഇസ്ലാമില്‍നിന്നു പുറത്തു പോയതായി ഗണിക്കപ്പെടുക പോലും ചെയ്യും! എന്നാല്‍ സകാത്ത് നിര്‍ബന്ധമാണെന്ന വിശ്വാസത്തോടെ അത് നല്‍കാതിരിക്കുന്നവര്‍ ഇസ്ലാമില്‍നിന്നു പുറത്ത് പോവുകയില്ല. അത്തരക്കാരുടെ സമ്പത്തില്‍നിന്നും ബലപ്രയോഗത്തിലൂടെ തന്നെ സകാത്ത് വാങ്ങല്‍ ഇസ്ലാമിക ഭരണാധികാരിയുടെ ബാധ്യതയാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لاَ إِلَهَ إِلاَّ اللَّهُ. فَمَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، فَقَدْ عَصَمَ مِنِّي نَفْسَهُ وَمَالَهُ، إِلاَّ بِحَقِّهِ، وَحِسَابُهُ عَلَى اللَّهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ജനങ്ങള്‍ തൗഹീദ് അംഗീകരിക്കുകയും നമസ്കാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു. അത്രയും നിര്‍വഹിക്കാന്‍ അവര്‍ സന്നദ്ധമായാല്‍ അവരുടെ സ്വത്തും ശരീരവും വിശുദ്ധമായി ഗണിക്കപ്പെടും. ഇസ്ലാം അനുവദിച്ച കാരണം കൂടാതെ അവര്‍ക്കെതിരെ യാതൊരുവിധ കയ്യേറ്റവുമുണ്ടാകില്ല. എന്നാല്‍ അവരെ (മാനസികമായ നിലപാടുകള്‍ക്കനുസരിച്ച് അന്ത്യനാളില്‍) വിചാരണ ചെയ്യുന്നതും ശിക്ഷ-രക്ഷ നടപടികള്‍ കൈക്കൊള്ളുന്നതും അല്ലാഹുവായിരിക്കും”. (ബുഖാരി:2946)
അതുകൊണ്ടു തന്നെയായിരുന്നു നബി ﷺ യുടെ വിയോഗാനന്തരം ചില അറബിഗോത്രങ്ങൾ സകാത്ത് കൊടുപ്പാൻ വിസമ്മതിച്ചപ്പോൾ അബൂബക്കർ رَضِيَ اللَّهُ عَنْهُ അവരോടു പരസ്യമായി യുദ്ധം നടത്തിയതും.
عَنْ أَبِي هُرَيْرَةَ، قَالَ لَمَّا تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَاسْتُخْلِفَ أَبُو بَكْرٍ بَعْدَهُ وَكَفَرَ مَنْ كَفَرَ مِنَ الْعَرَبِ قَالَ عُمَرُ بْنُ الْخَطَّابِ لأَبِي بَكْرٍ كَيْفَ تُقَاتِلُ النَّاسَ وَقَدْ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لاَ إِلَهَ إِلاَّ اللَّهُ فَمَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ فَقَدْ عَصَمَ مِنِّي مَالَهُ وَنَفْسَهُ إِلاَّ بِحَقِّهِ وَحِسَابُهُ عَلَى اللَّهِ ” . فَقَالَ أَبُو بَكْرٍ وَاللَّهِ لأُقَاتِلَنَّ مَنْ فَرَّقَ بَيْنَ الصَّلاَةِ وَالزَّكَاةِ فَإِنَّ الزَّكَاةَ حَقُّ الْمَالِ وَاللَّهِ لَوْ مَنَعُونِي عِقَالاً كَانُوا يُؤَدُّونَهُ إِلَى رَسُولِ اللَّهِ صلى الله عليه وسلم لَقَاتَلْتُهُمْ عَلَى مَنْعِهِ . فَقَالَ عُمَرُ بْنُ الْخَطَّابِ فَوَاللَّهِ مَا هُوَ إِلاَّ أَنْ رَأَيْتُ اللَّهَ عَزَّ وَجَلَّ قَدْ شَرَحَ صَدْرَ أَبِي بَكْرٍ لِلْقِتَالِ فَعَرَفْتُ أَنَّهُ الْحَقُّ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ യുടെ മരണാനന്തരം അബൂബക്കർ رضي الله عنه ഖലീഫയായി. സത്യനിഷേധികളായി മാറിയ അറബികളോട് യുദ്ധം ചെയ്യാൻ അബൂബക്കർ رضي الله عنه തീരുമാനിച്ചപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ലെന്ന് പ്രഖ്യാപിക്കും വരെ ജനങ്ങളോട് യുദ്ധം ചെയ്യാനേ എന്നോട് കൽപ്പിച്ചിട്ടുള്ളൂ. അങ്ങിനെ വല്ലവനും പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവൻ എന്നിൽനിന്നു മറ്റു ബാധ്യതകളുടെ പേരിലല്ലാതെ തന്റെ ധനത്തെയും ജീവനെയും സംരക്ഷിച്ചു കഴിഞ്ഞു. പിന്നീടവന്റെ വിചാരണ അല്ലാഹുവിങ്കലാണ് എന്ന് നബി ﷺ പ്രഖ്യാപിച്ചിരിക്കെ താങ്കൾ എങ്ങിനെയാണ്ജനങ്ങളോട് യുദ്ധംചെയ്യാൻ തീരുമാനിച്ചത്? അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവാണേ നമസ്‌കാരത്തിന്റെയും സക്കാത്തിന്റെയും ഇടയിൽ വ്യത്യാസം കൽപ്പിച്ചവനുമായി ഞാൻ യുദ്ധം ചെയ്യും. സക്കാത്ത് ധനത്തിന്റെ ബാധ്യതയാണ്. അല്ലാഹുവാണേ നബി ﷺ ക്ക് കൊടുക്കാറുള്ള ഒരു ഒട്ടകത്തിന്റെ കയർ തരാൻ വിസമ്മതിച്ചാൽ അതിന്റെ പേരിൽ ഞാനവരോട് സമരം ചെയ്യും. ഉമർ رضي الله عنه പറയുന്നു അല്ലാഹുവാണേ, യുദ്ധം ചെയ്യുന്നതിലേക്ക് അബൂബക്കർ رضي الله عنه വിന്റെ ഹൃദയത്തെ അല്ലാഹു തുറന്നുവിട്ടതാണെന്നും ആ നടപടി തികച്ചും ശരിയാണെന്നും എനിക്കപ്പോള്‍ ബോധ്യമായി. (മുസ്ലിം: 20)
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ
നബി ﷺ പറഞ്ഞു: (ഒരു സമൂഹം) സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്നില്ല, ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതെ. (ഇബ്‌നു മാജ : 4019 – സില്‍സില സ്വഹീഹ:106).
عن بُرَيْدة رضي الله عنه قال: قال رسول الله صلى الله عليه وسلم: “ما منَعَ قومٌ الزكاة، إلا ابتلاهم الله بالسنين
ബുറൈദ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു ജനത സമ്പത്തിന്റെ സകാത്ത് നല്‍കാതിരിക്കുന്നില്ല, അല്ലാഹു അവരെ വരൾച്ച കൊണ്ട് പരീക്ഷിക്കാതെ. (ത്വബ്റാനിയുടെ ഔസത് – അൽബാനിയുടെ സ്വഹീഹുത്തർഗീബ് വത്തർഹീബ്)