1. ഹജ്ജ് വേളയില്‍ അറഫയിലുള്ള നിറുത്തം അവസാനിച്ചതിന് ശേഷം
ﺛُﻢَّ ﺃَﻓِﻴﻀُﻮا۟ ﻣِﻦْ ﺣَﻴْﺚُ ﺃَﻓَﺎﺽَ ٱﻟﻨَّﺎﺱُ ﻭَٱﺳْﺘَﻐْﻔِﺮُﻭا۟ ٱﻟﻠَّﻪَ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
എന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ത്ഥാടകര്‍) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നുതന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍: 2/199)
2. സദസ്സുകളില്‍ നിന്ന് വിരമിക്കുമ്പോള്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “مَنْ جَلَسَ فِي مَجْلِسٍ فَكَثُرَ فِيهِ لَغَطُهُ فَقَالَ قَبْلَ أَنْ يَقُومَ مِنْ مَجْلِسِهِ ذَلِكَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ . إِلاَّ غُفِرَ لَهُ مَا كَانَ فِي مَجْلِسِهِ ذَلِكَ ” .
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ ഒരു സദസ്സിൽ ഇരിക്കുകയും അവിടെ കോലാഹലങ്ങൾ വർദ്ധിക്കുകയും ചെയ്തു. അവൻ ആ സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിനു മുമ്പ് ഈ പ്രാ൪ത്ഥന ചൊല്ലിയാല്‍ ആ സദസ്സില്‍ നിന്ന് പോകുന്നതിനു മുമ്പ് അവന്റെ പാപങ്ങൾ അവന് (അല്ലാഹു) പൊറുത്തുകൊടുക്കാതിരിക്കില്ല.
سبْحانَك اللَّهُمّ وبحَمْدكَ أشْهدُ أنْ لا إله إلا أنْت أسْتغْفِركَ وَأتَوبُ إليْك
സുബ്ഹാനക്കല്ലാഹുമ്മ വബിഹംദിക്ക, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല അന്‍ത അസ്തഗ്ഫിറുക്ക വഅതൂബു ഇലൈക്ക്.
അല്ലാഹുവേ, നിന്നെ സ്തുതിച്ചുകൊണ്ട് നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നീയല്ലാതെ ഇലാഹില്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാന്‍ പാപമോചനം തേടുന്നു. നിന്നിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു. (തിർമിദി: 3433)
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:
ذلك كَفَّارَةٌ لِمَا يَكُونُ فِي الْمَجْلِسِ
സദസ്സിൽ ഉണ്ടാകുന്ന (തെറ്റുകൾക്കുള്ള) പ്രായശ്ചിത്തമാകുന്നു അത്. (ഹാകിം)
عَنِ ابْنِ عُمَرَ، قَالَ إِنْ كُنَّا لَنَعُدُّ لِرَسُولِ اللَّهِ صلى الله عليه وسلم فِي الْمَجْلِسِ الْوَاحِدِ مِائَةَ مَرَّةٍ : رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരേ സദസ്സില്‍വെച്ച് നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് 100 പ്രാവശ്യം റസൂല്‍ ﷺ പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്:1516)
3. രാത്രിയുടെ അന്ത്യയാമങ്ങളില്‍
സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന് , അവ൪ രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരായിരുന്നുവെന്നാണ്.
كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ
وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖു൪ആന്‍: 51/17, 18)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അനുഗ്രഹങ്ങളുടയവനും ഉന്നതനുമായ നമ്മുടെ റബ്ബ് ഒന്നാം ആകാശത്തേക്ക്, രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ശേഷിക്കവെ ഇറങ്ങിവരുന്നു. അവൻ പറയും: എന്നോട് ആരാണ് പ്രാർത്ഥിക്കുന്നത്, അവന് ഞാൻ ഉത്തരം നൽകും. എന്നോട് ആരാണ് ചോദിക്കുന്നത്, അവന് ഞാൻ നൽകും. എന്നോട് ആരാണ് പാപമോചനം ചോദിക്കുന്നത്, അവന് ഞാൻ പൊറുത്ത് കൊടുക്കും. (ബുഖാരി: 1145)
4. അല്ലാഹുവിന്റെ സഹായവും വിജയവും വരുമ്പോള്‍
إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ
وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًا
فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابَۢا
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍, ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. (ഖു൪ആന്‍: 110/1-3)
5. നമസ്കാരത്തിന് ശേഷം
عَنْ ثَوْبَانَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا انْصَرَفَ مِنْ صَلاَتِهِ اسْتَغْفَرَ ثَلاَثًا
ഥൗബാൻ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എല്ലാ നമസ്കാരത്തിന് ശേഷവും നബി ﷺ പതിവായി أَسْتَغْفِرُ اللهَ (അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ തേടുന്നു) എന്ന് മൂന്ന് പ്രാവശ്യം പറയുമായിരുന്നു. (മുസ്ലിം:591)
قال ابن رجب رحمه الله : كان بعض السلف إذا صلى صلاة استغفر من تقصيره فيها,كما يستغفر المذنب من ذنبه
ഇബ്നു റജബ് (റഹി)പറഞ്ഞു: സലഫുകളില്‍ ചിലര്‍ ഒരു നിസ്ക്കാരം നിര്‍വ്വഹിച്ചാല്‍,അതിലുള്ള തന്റെ കുറവിനെതൊട്ട് പൊറുക്കലിനെ തേടുമായിരുന്നു.പാപം ചെയ്തവന്‍ തന്‍റെ പാപത്തില്‍നിന്ന് പൊറുക്കലിനെ തേടുന്നപോലെ. (لطائف المعارف -٢١٥)
6. എല്ലാ ദിവസവും
عَنِ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളെ , നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. കാരണം ഞാന്‍ ദിവസവും നൂറ് പ്രാവശ്യം (അല്ലാഹുവിലേക്ക് ഖേദിച്ച്) മടങ്ങുന്നു. (മുസ്ലിം:2702)
أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലയ്ഹി.
അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കുവാന്‍ തേടുകയും നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
7. ക൪മ്മങ്ങള്‍ സ്വീകരിക്കപ്പെടാന്‍ ഇസ്തിഗ്ഫാ൪ വ൪ദ്ധിപ്പിക്കണം.
ഏതൊരു ക൪മ്മം നി൪വ്വഹിച്ച് കഴിഞ്ഞാലും അത് സ്വീകരിക്കപ്പടുന്നതിനായി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുന്നതോടൊപ്പം ഇസ്തിഗ്ഫാ൪ വ൪ദ്ധിപ്പിക്കേണ്ടതാണ്. ഹജ്ജിന്റെ ക൪മ്മങ്ങളെ കുറിച്ച് പരാമ൪ശിക്കുന്നതിനിടയില്‍ വിശുദ്ധ ഖു൪ആന്‍ ഇസ്തിഗ്ഫാ൪ നടത്താന്‍ കല്‍പ്പിക്കുന്നത് കാണുക.
ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
എന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ത്ഥാടകര്‍) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:2/199)
عَنْ ثَوْبَانَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا انْصَرَفَ مِنْ صَلاَتِهِ اسْتَغْفَرَ ثَلاَثًا
ഥൗബാൻ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എല്ലാ നമസ്കാരത്തിന് ശേഷവും നബി ﷺ പതിവായി أَسْتَغْفِرُ اللهَ (അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ തേടുന്നു) എന്ന് മൂന്ന് പ്രാവശ്യം പറയുമായിരുന്നു. (മുസ്ലിം:591)
മറ്റ് ചില ക൪മ്മങ്ങളെ കുറിച്ച് പരാമ൪ശിക്കവെ ഇസ്തിഗ്ഫാറിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് കാണുക:
فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌۢ
അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:73/20)
عَنْ ثَوْبَانَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا انْصَرَفَ مِنْ صَلاَتِهِ اسْتَغْفَرَ ثَلاَثًا
ഥൗബാൻ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എല്ലാ നമസ്കാരത്തിന് ശേഷവും നബി ﷺ പതിവായി أَسْتَغْفِرُ اللهَ (അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ തേടുന്നു) എന്ന് മൂന്ന് പ്രാവശ്യം പറയുമായിരുന്നു. (മുസ്ലിം:591)
സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന് , അവ൪ രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരായിരുന്നുവെന്നാണല്ലോ (ഖു൪ആന്‍: 51/17 – 18). അവർ രാത്രി ദീർഘനേരം നമസ്കരിച്ച ശേഷമാണ് പാപമോചനം തേടുന്നത്.
നബി ﷺ ഒരു സദസില്‍ ഇരുന്നു കഴിഞ്ഞാലോ നമസ്കരിച്ചാലോ سُبْحـانَكَ اللّهُـمَّ وَبِحَمدِك أَسْتَغْفِرُكَ وَأَتوبُ إِلَـيْك (അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്നെ ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു. എനിക്ക് പൊറുത്തുതരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്റെ – ഇസ്‌ലാമിക – മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.) എന്ന് പറയുമായിരുന്നു. (സുനനുന്നസാഇ :1344 – സ്വഹീഹ് അല്‍ബാനി)
കൂടാതെ മറ്റ് പല സന്ദ൪ഭങ്ങളിലും ഇസ്തിഗ്ഫാ൪ ചൊല്ലാന്‍ നബി ﷺ പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്. ടോയ്’ലറ്റില്‍ നിന്ന് പുറത്ത് വരുമ്പോള്‍ (غُفْرَانَكَ – അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു), നമസ്കാരത്തില്‍ (രണ്ട് സുജൂദിനിടയിലെ ഇരുത്തത്തില്‍, അത്തഹിയാത്തില്‍) ഇങ്ങനെ പല സന്ദ൪ഭങ്ങളിലും ഇസ്തിഗ്ഫാ൪ ചൊല്ലാന്‍ നബി ﷺ പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.ഇത്തരം സന്ദ൪ഭങ്ങളിലെല്ലാം കേവലം നാവ് കൊണ്ട് പറയുന്നതിനപ്പുറം ഇതിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ച് നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള വീഴ്ചകള്‍ ഓ൪ത്ത് ആത്മാ൪ത്ഥമായി ഇസ്തിഗ്ഫാ൪ ചൊല്ലേണ്ടതാണ്.
സയ്യിദുല്‍ ഇസ്തിഗ്ഫാര്‍
اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ
അല്ലാഹുമ്മ അന്‍ത റബ്ബീ ലാ ഇലാഹ ഇല്ലാ അന്‍ത ഖലക്തനീ, വ അനാ അബ്ദുക, വ അനാ അലാ ഗഹ്ദിക വ വഗ്ദിക മസ്തത്വഗ്തു, അഊദുബിക മിന്‍ ശര്‍റി മാ-സ്വനഅ്തു, അബൂഉ ലക ബിനിഅ്മതിക അലയ്യ വ അബൂഉ ലക ബി ദന്‍ബീ. ഫ-ഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത
അല്ലാഹുവെ നീയാണ് എന്റെ രക്ഷിതാവ്, നീയല്ലാതെ ആരാധ്യനില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ അടിമയാണ്, എന്റെ കഴിവനുസരിച്ച് നിന്നോടുള്ള വാഗ്ദത്വത്തിലും കരാറിലും അധിഷ്ടിതനാണ് ഞാന്‍. ഞാന്‍ ചെയ്തുപോയ എല്ലാ തിന്‍മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്ത അനുഗ്രഹങ്ങളെയും ഞാന്‍ ചെയ്തു കൂട്ടുന്ന തിന്‍മകളെയും ഞാന്‍ ഏറ്റു സമ്മതിക്കുന്നു. അതുകൊണ്ട് നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല
ഇസ്തിഗ്ഫാറിന്റെ നേതാവായി നബി ﷺ പഠിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനയാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. ‘പാപമോചന പ്രാര്‍ത്ഥനയുടെ നേതാവ് ‘ എന്നാണ് ‘സയ്യിദുല്‍ ഇസ്തിഗ്ഫാര്‍’ എന്നതിന്റെ സാരം.
وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهْوَ مِنْ أَهْلِ الْجَنَّةِ
നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി (അര്‍ത്ഥവും ആശയവും മനസ്സിലാക്കിക്കൊണ്ടും ഇതിനെ സത്യപ്പെടുത്തിയും ഇതില്‍ വിശ്വസിച്ചും ) പകല്‍ സമയത്ത് ഇത് ചൊല്ലുകയും വൈകുന്നേരമാകുന്നതിന്ന് മുമ്പ് മരണപ്പെടുകയും ചെയ്‌താല്‍ അയാള്‍ സ്വര്‍ഗ്ഗവാസികളില്‍ ഉള്‍പ്പെടുന്നതാണ്. ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി രാത്രിയില്‍ ഇത് ചൊല്ലുകയും പ്രഭാതത്തിനു മുമ്പായി മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ സ്വര്‍ഗാവകാശിയാകുന്നതാണ് (ബുഖാരി:6306)
സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ പതിവാക്കുന്ന സത്യവിശ്വാസി ഏത് സമയത്ത് മരിച്ചാലും സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന് ഈ നബിവചനം സൂചിപ്പിക്കുന്നു.