നരകത്തിലെ ഭക്ഷണം
നരകവാസികൾക്ക് വിശപ്പടക്കുവാനോ പോഷണം ലഭിക്കുവാനോ ആസ്വദിക്കുവാനോ ഉപകരിക്കുന്ന യാതൊരു ഭക്ഷണവും നരകത്തിലില്ല. എന്നാൽ നരകവാസികൾക്ക് ഭക്ഷിക്കുവാനായി ചിലത് നൽകപ്പെടുമെന്ന് വിശുദ്ധ ഖുർആനും തിരുസ്സുന്നത്തും അറിയിക്കുന്നുണ്ട്.
ദ്വരീഅ്
മരുഭൂമിയിൽ കാണപ്പെടുന്ന ഒരുതരം മുൾച്ചെടിയാണ് ദ്വരീഅ്. അത് ഉണങ്ങിയാൽ ദ്വരീഅ് എന്നും പച്ചയാണെങ്കിൽ ശബ്റക്വ് എന്നും പറയും. അതത്രെ നരകവാസികളുടെ ഭക്ഷണം.
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ
لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല. (ഖുർആൻ:88/6-7)
സക്ക്വൂം
നരകവാസികൾ തിന്നുന്ന മറ്റൊന്നാണ് സക്ക്വൂം. അത് നരകത്തിന്റെ അടിത്തട്ടിൽ നിന്ന് വളർന്ന് പൊന്തുന്ന വികൃതമായ ഒരു വൃക്ഷമാണ്.
إِنَّ شَجَرَتَ ٱلزَّقُّومِ
طَعَامُ ٱلْأَثِيمِ
كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ
كَغَلْىِ ٱلْحَمِيمِ
തീര്‍ച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു. (നരകത്തില്‍) പാപിയുടെ ആഹാരം. ഉരുകിയ ലോഹം പോലിരിക്കും (അതിന്‍റെ കനി.) അത് വയറുകളില്‍ തിളയ്ക്കും. ചുടുവെള്ളം തിളയ്ക്കുന്നത് പോലെ. (ഖുർആൻ:44/43-46)
أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ ﴿٦٢﴾ إِنَّا جَعَلْنَٰهَا فِتْنَةً لِّلظَّٰلِمِينَ ﴿٦٣﴾ إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ ﴿٦٤﴾ طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ ﴿٦٥﴾ فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ ﴿٦٦﴾ ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ ﴿٦٧﴾ ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ ﴿٦٨﴾
അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ? തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്. അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും. പിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്. പിന്നീട് തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു. (ഖുർആൻ:37/62-68)
ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ ﴿٥١﴾ لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ ﴿٥٢﴾ فَمَالِـُٔونَ مِنْهَا ٱلْبُطُونَ ﴿٥٣﴾ فَشَٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ ﴿٥٤﴾ فَشَٰرِبُونَ شُرْبَ ٱلْهِيمِ ﴿٥٥﴾ هَٰذَا نُزُلُهُمْ يَوْمَ ٱلدِّينِ ﴿٥٦﴾
എന്നിട്ട്, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ, തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു. അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും, അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു. അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു. ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം. (ഖുർആൻ:56/51-56)
സക്ക്വൂമിന്റെ അപകടാവസ്ഥ വിശദീകരിച്ച് നബി ﷺ പറഞ്ഞത് കാണുക:
عَنِ ابْنِ عَبَّاسٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَوْ أَنَّ قَطْرَةً مِنَ الزَّقُّومِ قُطِرَتْ فِي دَارِ الدُّنْيَا لأَفْسَدَتْ عَلَى أَهْلِ الدُّنْيَا مَعَايِشَهُمْ فَكَيْفَ بِمَنْ يَكُونُ طَعَامَهُ
ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സക്ക്വൂമിന്റെ ഒരു തുള്ളി ഭൂമിയിലേക്ക് ഉറ്റി വീണാൽ അത് ഭൂലോകവാസികളുടെ ജീവിതം അപകടത്തിലാക്കുമായിരുന്നു. അപ്പോൾ അത് ഭക്ഷണമാകുന്നവന്റെ അവസ്ഥ എന്തായിരിക്കും. (തിർമിദി: 39/2788)
ഗിസ്ലീൻ
നരകവാസികളുടെ ശരീരത്തിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചലവും നീരുമാണ് അത്. വേശ്യകളുടെ ഗുഹ്യാവയവങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ദുഷിച്ച ദ്രാവകവും നരകവാസികളുടെ തൊലിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചലവും നീരും ചേർന്നതാണ് അതെന്നും പറയപ്പെടുന്നു.
فَلَيْسَ لَهُ ٱلْيَوْمَ هَٰهُنَا حَمِيمٌ ﴿٣٥﴾ وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ ﴿٣٦﴾ لَّا يَأْكُلُهُۥٓ إِلَّا ٱلْخَٰطِـُٔونَ ﴿٣٧﴾
അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല. ഗിസ്ലീനിൽ (ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍) നിന്നല്ലാതെ മറ്റു ആഹാരവുമില്ല. തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല. (ഖുർആൻ:69/35-37)
നരകത്തീ
തീ തന്നെ ഭക്ഷണമായി നൽകപ്പെടുന്നവരും നരകത്തിലുണ്ട്. അല്ലാഹു പറയുന്നു:
إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا
തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിഎരിയുന്നതുമാണ്. (ഖുർആൻ:4/10)
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا ۙ أُو۟لَٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. (ഖുർആൻ:2/174)
അപമാനകരമായ ഇത്തരം ഭക്ഷണങ്ങൾ നരകവാസിയുടെ തൊണ്ടയിൽ തങ്ങിനിൽക്കുന്നതാണ്.
إِنَّ لَدَيْنَآ أَنكَالًا وَجَحِيمًا ﴿١٢﴾ وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا ﴿١٣﴾
തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയും. തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്. (ഖുർആൻ:72/12-13)
നരകത്തിലെ പാനീയം
നരകത്തിൽ നരവാസികൾക്ക് നൽകപ്പെടുന്ന പാനീയങ്ങൾ വൈവിധ്യമാർന്നതായിരിക്കും. പക്ഷേ, നിന്ദ്യവും കടുത്ത ചൂടുള്ളതും തൊണ്ടയിൽ കുടുങ്ങുന്നതും മുഖം കരിക്കുന്നതും കുടൽ ഉരുക്കുന്നതുമായ പാനീയങ്ങളായിരിക്കും അവയെല്ലാം. അല്ലാഹു പറയുന്നു:
هَٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ ﴿٥٧﴾ وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ ﴿٥٨﴾
ആകയാല്‍ അവര്‍ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവും. (57) ഇത്തരത്തില്‍പ്പെട്ട മറ്റു പല ഇനം ശിക്ഷകളും. (ഖുർആൻ:38/57-58)
وَسُقُوا۟ مَآءً حَمِيمًا فَقَطَّعَ أَمْعَآءَهُمْ
അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. (ഖുർആൻ:47/15)
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ
ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്. (ഖുർആൻ:88/5)
നരകവാസികൾക്ക് നരകത്തിലുള്ള നാല് പാനീയങ്ങളെ പറ്റിയാണ് ഈ വചനങ്ങൾ നമുക്ക് പറഞ്ഞു തരുന്നത്.
ഹമീം
ചൂട് പാരമ്യതയിലെത്തിയ വെള്ളമാണ് ഹമീം. അല്ലാഹു പറയുന്നു:
يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ
അതിന്നും ഹമീമിനും (തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനും) ഇടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ്. (ഖുർആൻ:55/44)
ഗസ്സാക്വ്
കൊടുംതണുപ്പുള്ളതും, തൊണ്ടയിൽ കെട്ടി നിൽക്കുന്നതുമായ വെള്ളമാണ് ഗസ്സാക്വ്.
هَٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ
ഇതാണവര്‍ക്കുള്ളത്. ആകയാല്‍ അവര്‍ അത് ആസ്വദിച്ചു കൊള്ളട്ടെ. ഹമീമും (കൊടും ചൂടുള്ള വെള്ളവും) ഗസ്സാക്വും (കൊടും തണുപ്പുള്ള വെള്ളവും). (ഖുർആൻ:38/57)
സ്വദീദ്
നരകവാസികളുടെ മാംസത്തിൽ നിന്നും തൊലിയിൽ നിന്നും ഒലിച്ചിറങ്ങുന്ന ഒരു ദ്രാവകമാണ് സ്വദീദ്
وَيُسْقَىٰ مِن مَّآءٍ صَدِيدٍ ﴿١٦﴾ يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ ﴿١٧﴾
സ്വദീദിൽ (ചോരയും ചലവും കലര്‍ന്ന നീരില്‍) നിന്നായിരിക്കും അവന്ന് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അതവന്‍ കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ അവന്ന് കഴിഞ്ഞേക്കുകയില്ല. (ഖുർആൻ:14/16-17)
മുഹ്ൽ
ഉരുക്കിയ ലോഹം പോലുള്ള, ടാറ് പോലെ കട്ടിയുള്ള ഒരുതരം ദ്രാവകമാണ് മുഹ്ൽ.
وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا
അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം മുഹ്ൽ (ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളം) ആയിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ. (ഖുർആൻ:18/29)
ത്വീനത്തുല്‍ ഖബാല്‍
നരകവാസികളിൽ ചിലർ ത്വീനത്തുൽ ഖബാൽ എന്ന് പേരുള്ള ദ്രാവകം കുടിപ്പിക്കപ്പെടുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്:
قَالَ رَسُولُ اللَّهِ صلى الله عليه وسلم ” كُلُّ مُسْكِرٍ حَرَامٌ إِنَّ عَلَى اللَّهِ عَزَّ وَجَلَّ عَهْدًا لِمَنْ يَشْرَبُ الْمُسْكِرَ أَنْ يَسْقِيَهُ مِنْ طِينَةِ الْخَبَالِ ” . قَالُوا يَا رَسُولَ اللَّهِ وَمَا طِينَةُ الْخَبَالِ قَالَ ” عَرَقُ أَهْلِ النَّارِ أَوْ عُصَارَةُ أَهْلِ النَّارِ ” .
നബി ﷺ പറഞ്ഞു: എല്ലാ ലഹരിയുണ്ടാക്കുന്നവയും ഹറാമാകുന്നു. നിശ്ചയമായും അല്ലാഹു ലഹരി വസ്തു ക്കള്‍ കുടിക്കുന്നവരോട് അവരെ ത്വീനത്തുല്‍ ഖബാല്‍ കുടിപ്പിക്കുമെന്ന് കരാര്‍ ചെയ്തി രിക്കുന്നു. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ത്വീനത്തുല്‍ ഖബാല്‍? നബി ﷺ പറഞ്ഞു: നരകവാസികളുടെ വിയര്‍പ്പ് അല്ലെങ്കില്‍ നരകവാസികളുടെ ചലം. (മുസ്ലിം)
റദ്ഗതുല്‍ ഖബാല്‍
നരകവാസികളിൽ ചിലർ റദ്ഗതുല്‍ ഖബാല്‍ എന്ന് പേരുള്ള ദ്രാവകം കുടിപ്പിക്കപ്പെടുമെന്നും നബി ﷺ പറഞ്ഞിട്ടുണ്ട്:
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ” مَنْ شَرِبَ الْخَمْرَ وَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا وَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا فَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا فَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ كَانَ حَقًّا عَلَى اللَّهِ أَنْ يَسْقِيَهُ مِنْ رَدْغَةِ الْخَبَالِ يَوْمَ الْقِيَامَةِ ” . قَالُوا يَا رَسُولَ اللَّهِ وَمَا رَدْغَةُ الْخَبَالِ قَالَ ” عُصَارَةُ أَهْلِ النَّارِ ” .
അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്കാരം സ്വീകരിക്കപ്പെടില്ല. അവന്‍ മരിച്ചാല്‍ നരകത്തില്‍ പ്രവേശിക്കും. അല്ലാഹുവിലേക്ക് അവന്‍ തൌബ ചെയ്ത് മടങ്ങിയാല്‍ അല്ലാഹു അവന്റെ തൌബ സ്വീകരിക്കും. വീണ്ടും അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലകപ്പെടുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതനമസ്കാരങ്ങള്‍ അവനില്‍ നിന്ന് സ്വീകാര്യമല്ല. അവന്‍ പശ്ചാത്തപിച്ചാല്‍ അവന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. വീണ്ടും അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതനമസ്കാരങ്ങള്‍ അവനില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല അവന്‍ മരണമടഞ്ഞാല്‍ നരകത്തിലായിരിക്കും. അവന്‍ വീണ്ടും പശ്ചാത്തപിച്ചാല്‍ അവന്റെ തൌബ അല്ലാഹു സ്വീകരിക്കും. വീണ്ടുമൊരിക്കല്‍കൂടി അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങിയാല്‍ അവനെ അന്ത്യനാളില്‍ ‘റദ്ഗതുല്‍ഖബാല്‍’ കുടിപ്പിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയായിരിക്കുന്നു. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് റദ്ഗതുല്‍ഖബാല്‍? നബി ﷺ പറഞ്ഞു: നരകവാസികളെ പിഴിഞ്ഞുണ്ടാക്കിയ ദ്രാവകം. (ഇബ്നുമാജ:3377 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)