പ്രവാചകന്‍മാ൪ക്ക് അല്ലാഹു വ്യത്യസ്തങ്ങളായ രീതിയിലാണ് വഹ്’യ് നല്‍കിയിരുന്നത്. അതില്‍ ഏറ്റവും പ്രധാനം ഒരു മലക്ക് മുഖാന്തിരം വഹ്’യ് നല്‍കുന്ന രീതിയാണ്. എന്നാല്‍ അതല്ലാതെ സ്വപ്നത്തിലൂടെയും അവ൪ക്ക് അല്ലാഹു വഹ്’യ് നല്‍കാറുണ്ട്.
ദുന്‍യാവില്‍ ചില പ്രത്യേക തിന്‍മകള്‍ ചെയ്യുന്നവ൪ക്ക് മരണാനന്തരം ലഭിക്കുന്ന ശിക്ഷകള്‍ ഒരിക്കല്‍ നബി(സ്വ) സ്വപ്നത്തില്‍ കാണുകയും അദ്ദേഹം അത് സ്വഹാബികള്‍ക്ക് വിവരിച്ച് നല്‍കുകയും ചെയ്തു. പ്രസ്തുത സംഭവം നാം മനസ്സിരുത്തി വായിക്കേണ്ടതും അത്തരം തിന്‍മകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ പരിശ്രമിക്കേണ്ടതുമാണ്.
حَدَّثَنَا سَمُرَةُ بْنُ جُنْدَبٍ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ ”هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا“. قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ، وَإِنَّهُ قَالَ ذَاتَ غَدَاةٍ إِنَّهُ أَتَانِي اللَّيْلَةَ آتِيَانِ، وَإِنَّهُمَا ابْتَعَثَانِي، وَإِنَّهُمَا قَالاَ لِي انْطَلِقْ. وَإِنِّي انْطَلَقْتُ مَعَهُمَا
സമുറയില്‍(റ) നിന്ന് നിവേദനം : നബി ﷺ മിക്ക സന്ദ൪ഭങ്ങളിലും തന്റെ അനുചരന്‍മാരോട് ഇപ്രകാരം ചോദിക്കുമായിരുന്നു: നിങ്ങള്‍ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ? അങ്ങനെ ചിലരൊക്കെ കണ്ട സ്വപ്നങ്ങള്‍ വിവരിക്കുമായിരുന്നു. ഒരു ദിവസം രാവിലെ നബി ﷺ ഞങ്ങളോട് പറഞ്ഞു: ഇന്നലെ രാത്രി രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നിട്ട് ഞാന്‍ അവരോടൊപ്പം യാത്ര ചെയ്യണമെന്നാവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ അവരുടെ കൂടെ യാത്ര പുറപ്പെട്ടു.
وَإِنَّا أَتَيْنَا عَلَى رَجُلٍ مُضْطَجِعٍ، وَإِذَا آخَرُ قَائِمٌ عَلَيْهِ بِصَخْرَةٍ، وَإِذَا هُوَ يَهْوِي بِالصَّخْرَةِ لِرَأْسِهِ، فَيَثْلَغُ رَأْسَهُ فَيَتَهَدْهَدُ الْحَجَرُ هَا هُنَا، فَيَتْبَعُ الْحَجَرَ فَيَأْخُذُهُ، فَلاَ يَرْجِعُ إِلَيْهِ حَتَّى يَصِحَّ رَأْسُهُ كَمَا كَانَ، ثُمَّ يَعُودُ عَلَيْهِ، فَيَفْعَلُ بِهِ مِثْلَ مَا فَعَلَ الْمَرَّةَ الأُولَى. قَالَ قُلْتُ لَهُمَا سُبْحَانَ اللَّهِ مَا هَذَانِ قَالَ قَالاَ لِي انْطَلِقْا
ഒരിടത്ത് ചരിഞ്ഞ് കിടക്കുന്ന ഒരാളുടെ സമീപം ഞങ്ങള്‍ എത്തിച്ചേ൪ന്നു. മറ്റൊരാള്‍ ഒരു കല്ലുമായി അവന്റെ സമീപം കുനിഞ്ഞ് നില്‍ക്കുകയും ആ കല്ല് കൊണ്ട് അവന്റെ തല തല്ലിതക൪ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ കല്ല് ദൂരേക്ക് ഉരുണ്ട് പോകുമ്പോള്‍ അയാള്‍ അതിനെ പിന്തുട൪ന്ന് ആ കല്ലെടുത്ത് തിരിച്ച് വരുമ്പോഴേക്കും കിടക്കുന്നവന്റെ തല പൂ൪വ്വസ്ഥിതി പ്രാപിച്ചിട്ടുണ്ടായിരിക്കും. അയാള്‍ തിരിച്ച് വന്ന് വീണ്ടും ആദ്യം ചെയ്തതുതന്നെ ആവ൪ത്തിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ പറഞ്ഞു: സുബ്ഹാനല്ലാഹ്, ഇവ൪ ആരാണ് ? അവ൪ എന്നോട് പറഞ്ഞു: യാത്ര തുടരൂ…
قَالَ: فَانْطَلَقْنَ فَأَتَيْنَا عَلَى رَجُلٍ مُسْتَلْقٍ لِقَفَاهُ، وَإِذَا آخَرُ قَائِمٌ عَلَيْهِ بِكَلُّوبٍ مِنْ حَدِيدٍ، وَإِذَا هُوَ يَأْتِي أَحَدَ شِقَّىْ وَجْهِهِ فَيُشَرْشِرُ شِدْقَهُ إِلَى قَفَاهُ، وَمَنْخِرَهُ إِلَى قَفَاهُ وَعَيْنَهُ إِلَى قَفَاهُ ـ قَالَ وَرُبَّمَا قَالَ أَبُو رَجَاءٍ فَيَشُقُّ ـ قَالَ ثُمَّ يَتَحَوَّلُ إِلَى الْجَانِبِ الآخَرِ، فَيَفْعَلُ بِهِ مِثْلَ مَا فَعَلَ بِالْجَانِبِ الأَوَّلِ، فَمَا يَفْرُغُ مِنْ ذَلِكَ الْجَانِبِ حَتَّى يَصِحَّ ذَلِكَ الْجَانِبُ كَمَا كَانَ، ثُمَّ يَعُودُ عَلَيْهِ فَيَفْعَلُ مِثْلَ مَا فَعَلَ الْمَرَّةَ الأُولَى. قَالَ قُلْتُ سُبْحَانَ اللَّهِ مَا هَذَانِ قَالَ قَالاَ لِي انْطَلِقْ.
നബി ﷺ പറയുന്നു : അങ്ങനെ ഞങ്ങള്‍ യാത്ര തുട൪ന്നു. പിന്നീട് ഞങ്ങള്‍ മല൪ന്ന് കിടക്കുന്ന ഒരാളുടെ സമീപം എത്തിച്ചേ൪ന്നു. അയാളുടെ സമീപത്ത് നില്‍ക്കുന്ന മറ്റൊരാള്‍ ഇരുമ്പിന്റെ ഒരു കൊളുത്ത് ദണ്ഢുമേന്തി ഇയാളുടെ മുഖത്തിന്റെ ഒരു വശത്ത് നിന്ന് വായയും മൂക്കും കണ്ണുകളും പിരടിവരെ കൊളുത്തി കീറുകയാണ്. ശേഷം മറുവശത്തേക്ക് മാറിനിന്ന് അവിടെയും ആദ്യത്തെപോലെ കൊളുത്തി കീറുന്നു. ഒരു വശത്ത് നിന്ന് വരമിക്കുമ്പോഴേക്ക് മറുവശം പൂ൪വ്വസ്ഥിതി പ്രാപിച്ചു വരുന്നു. പിന്നീട് ആദ്യത്തേതുപോലെ പ്രഥമ വശത്ത് തന്നെ വീണ്ടും ആവ൪ത്തിക്കുന്നു. ഞാന്‍ പറഞ്ഞു: സുബ്ഹാനല്ലാഹ്, ഇവ൪ ആരാണ് ? അവ൪ എന്നോട് പറഞ്ഞു: യാത്ര തുടരൂ…
فَانْطَلَقْنَا فَأَتَيْنَا عَلَى مِثْلِ التَّنُّورِ ـ قَالَ فَأَحْسِبُ أَنَّهُ كَانَ يَقُولُ ـ فَإِذَا فِيهِ لَغَطٌ وَأَصْوَاتٌ ـ قَالَ ـ فَاطَّلَعْنَا فِيهِ، فَإِذَا فِيهِ رِجَالٌ وَنِسَاءٌ عُرَاةٌ، وَإِذَا هُمْ يَأْتِيهِمْ لَهَبٌ مِنْ أَسْفَلَ مِنْهُمْ، فَإِذَا أَتَاهُمْ ذَلِكَ اللَّهَبُ ضَوْضَوْا ـ قَالَ ـ قُلْتُ لَهُمَا مَا هَؤُلاَءِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ.
അങ്ങനെ ഞങ്ങള്‍ യാത്ര തുട൪ന്നു. പിന്നീട് ഞങ്ങള്‍ അടുപ്പ് പോലുളള ഒരു ഗുഹയില്‍ ചെന്നെത്തി. നിവേദകന്‍ പറയുന്നു: അതില്‍ നിന്ന് ശബ്ദ കോലാഹലങ്ങള്‍ ഉയരുന്നുണ്ടായിരുന്നു എന്ന് പ്രവാചകന്‍ പറഞ്ഞതായി ഞാന്‍ ഓ൪ക്കുന്നു. ഞങ്ങള്‍ അതിലേക്ക് എത്തി നോക്കിയപ്പോള്‍ നഗ്നരായ കുറെ സ്ത്രീ പുരുഷന്‍മാരെ കാണുകയുണ്ടായി. അവരുടെ താഴ്ഭാഗത്ത് നിന്നും തീ ജ്വാലകള്‍ ഉയരുന്നുണ്ടായിരുന്നു. ആ തീ ജ്വാലകള്‍ തങ്ങളെ ബാധിക്കുമ്പോള്‍ അവ൪ അലറുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു: ആരാണിവ൪ ? അവ൪ എന്നോട് പറഞ്ഞു: മുന്നോട്ട് ഗമിക്കൂ…
قَالَ فَانْطَلَقْنَا فَأَتَيْنَا عَلَى نَهَرٍ ـ حَسِبْتُ أَنَّهُ كَانَ يَقُولُ ـ أَحْمَرَ مِثْلِ الدَّمِ، وَإِذَا فِي النَّهَرِ رَجُلٌ سَابِحٌ يَسْبَحُ، وَإِذَا عَلَى شَطِّ النَّهَرِ رَجُلٌ قَدْ جَمَعَ عِنْدَهُ حِجَارَةً كَثِيرَةً، وَإِذَا ذَلِكَ السَّابِحُ يَسْبَحُ مَا يَسْبَحُ، ثُمَّ يَأْتِي ذَلِكَ الَّذِي قَدْ جَمَعَ عِنْدَهُ الْحِجَارَةَ فَيَفْغَرُ لَهُ فَاهُ فَيُلْقِمُهُ حَجَرًا فَيَنْطَلِقُ يَسْبَحُ، ثُمَّ يَرْجِعُ إِلَيْهِ، كُلَّمَا رَجَعَ إِلَيْهِ فَغَرَ لَهُ فَاهُ فَأَلْقَمَهُ حَجَرًا ـ قَالَ ـ قُلْتُ لَهُمَا مَا هَذَانِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ.
നബി ﷺ പറയുന്നു : ഞങ്ങള്‍ മുന്നോട്ട് നീങ്ങി ഒരു നദിക്കരയില്‍ എത്തിച്ചേ൪ന്നു. – നിവേദകന്‍ പറയുന്നു: ഈ നദീജലം രക്തം പോലെ ചുവന്നതായിരുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞുവെന്നാണ് ഞാന്‍ അനുമാനിക്കുന്നത് – ആ നദിയില്‍ ഒരാള്‍ നീന്തിക്കൊണ്ടേയിരിക്കുന്നു. നദിക്കരയില്‍ കുറെ കല്ലുകള്‍ സമീപത്ത് ശേഖരിച്ചുകൊണ്ട് മറ്റൊരാള്‍ നില്‍പ്പുണ്ട്. നീന്തുന്നവന്‍ കഴിയുന്നത്ര കല്ലുകള്‍ ശേഖരിച്ചുകൊണ്ട് ആളുടെ അരികിലേക്ക് അടുക്കുകയും അയാള്‍ക്ക് നേരെ വായ തുറക്കുകയും ചെയ്യുമ്പോള്‍ അവനെ കൊണ്ട് കല്ല് വിഴുങ്ങിക്കുന്നു. ദൂരേക്ക് നീന്തിയകന്ന് അവന്‍ വായ തുറന്ന് തിരിച്ച് വരുന്നു. അപ്പോഴെല്ലാം അവനെ കൊണ്ട് ഓരോ കല്ലുകള്‍ വിഴുങ്ങിക്കുന്നു. ഞാന്‍ ചോദിച്ചു: ആരാണിവ൪ ? അവ൪ പറഞ്ഞു: നടക്കൂ… നടക്കൂ…
قَالَ فَانْطَلَقْنَا فَأَتَيْنَا عَلَى رَجُلٍ كَرِيهِ الْمَرْآةِ كَأَكْرَهِ مَا أَنْتَ رَاءٍ رَجُلاً مَرْآةً، وَإِذَا عِنْدَهُ نَارٌ يَحُشُّهَا وَيَسْعَى حَوْلَهَا ـ قَالَ ـ قُلْتُ لَهُمَا مَا هَذَا قَالَ قَالاَ لِي انْطَلِقِ انْطَلِقْ.
നബി ﷺ പറയുന്നു : ഞങ്ങള്‍ വീണ്ടും നടന്ന് വിരൂപിയായ ഒരു മനുഷ്യന്റെ അരികിലെത്തി. അദ്ദേഹത്തിന്റെ സമീപം അഗ്നിയുണ്ട്. അദ്ദേഹം അത് കത്തിക്കുകയും അതിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാന്‍ ചോദിച്ചു: ഇത് ആരാണ് ? കൂട്ടുകാ൪ എന്നോട് പറഞ്ഞു: യാത്ര തുടരട്ടെ…
فَانْطَلَقْنَا فَأَتَيْنَا عَلَى رَوْضَةٍ مُعْتَمَّةٍ فِيهَا مِنْ كُلِّ نَوْرِ الرَّبِيعِ، وَإِذَا بَيْنَ ظَهْرَىِ الرَّوْضَةِ رَجُلٌ طَوِيلٌ لاَ أَكَادُ أَرَى رَأْسَهُ طُولاً فِي السَّمَاءِ، وَإِذَا حَوْلَ الرَّجُلِ مِنْ أَكْثَرِ وِلْدَانٍ رَأَيْتُهُمْ قَطُّ ـ قَالَ ـ قُلْتُ لَهُمَا مَا هَذَا مَا هَؤُلاَءِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ.
ഞങ്ങള്‍ യാത്ര തുട൪ന്നു. സമൃദ്ധമായ ഒരു പൂന്തോട്ടത്തിലെത്തി. വസന്ത കാലത്തേത് പോലെ അതില്‍ വിവിധ ഇനം പൂക്കളുണ്ട്. ആ പൂങ്കാവനത്തിന്റെ മധ്യത്തില്‍ നീളം കൂടിയ ഒരാള്‍ നില്‍പ്പുണ്ട്. ഉപരിഭാഗത്തോളം നീളം കൂടിയത് കാരണം എനിക്ക് അയാളുടെ ശിരസ് കാണാന്‍ സാധിച്ചില്ല. ഞാന്‍ മുമ്പൊരിക്കലും കാണാത്ത ധാരാളം കുഞ്ഞുങ്ങളും സമീപമുണ്ട്. ഞാന്‍ ചോദിച്ചു: ഇത് ആരാണ് ? അവ൪ പറഞ്ഞു: നടക്കുക.
قَالَ فَانْطَلَقْنَا فَانْتَهَيْنَا إِلَى رَوْضَةٍ عَظِيمَةٍ لَمْ أَرَ رَوْضَةً قَطُّ أَعْظَمَ مِنْهَا وَلاَ أَحْسَنَ. ـ قَالَ ـ قَالاَ لِي ارْقَ فِيهَا. قَالَ فَارْتَقَيْنَا فِيهَا فَانْتَهَيْنَا إِلَى مَدِينَةٍ مَبْنِيَّةٍ بِلَبِنِ ذَهَبٍ وَلَبِنِ فِضَّةٍ، فَأَتَيْنَا باب الْمَدِينَةِ فَاسْتَفْتَحْنَا فَفُتِحَ لَنَا، فَدَخَلْنَاهَا فَتَلَقَّانَا فِيهَا رِجَالٌ شَطْرٌ مِنْ خَلْقِهِمْ كَأَحْسَنِ مَا أَنْتَ رَاءٍ، وَشَطْرٌ كَأَقْبَحِ مَا أَنْتَ رَاءٍ ـ قَالَ ـ قَالاَ لَهُمُ اذْهَبُوا فَقَعُوا فِي ذَلِكَ النَّهَرِ. قَالَ وَإِذَا نَهَرٌ مُعْتَرِضٌ يَجْرِي كَأَنَّ مَاءَهُ الْمَحْضُ فِي الْبَيَاضِ، فَذَهَبُوا فَوَقَعُوا فِيهِ، ثُمَّ رَجَعُوا إِلَيْنَا قَدْ ذَهَبَ ذَلِكَ السُّوءُ عَنْهُمْ، فَصَارُوا فِي أَحْسَنِ صُورَةٍ ـ قَالَ ـ قَالاَ لِي هَذِهِ جَنَّةُ عَدْنٍ، وَهَذَاكَ مَنْزِلُكَ. قَالَ فَسَمَا بَصَرِي صُعُدًا، فَإِذَا قَصْرٌ مِثْلُ الرَّبَابَةِ الْبَيْضَاءِ ـ قَالَ ـ قَالاَ هَذَاكَ مَنْزِلُكَ. قَالَ قُلْتُ لَهُمَا بَارَكَ اللَّهُ فِيكُمَا، ذَرَانِي فَأَدْخُلَهُ. قَالاَ أَمَّا الآنَ فَلاَ وَأَنْتَ دَاخِلُهُ.
നബി ﷺ പറയുന്നു : ഞങ്ങള്‍ നടന്ന് ഒരു വൃക്ഷത്തിന്റെ അത്തെത്തിച്ചേ൪ന്നു. അതിനേക്കാള്‍ വലുതും മനോഹരവുമായ ഒരു വൃക്ഷക്കൂട്ടം ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. കൂട്ടുകാ൪ എന്നോട് പറഞ്ഞു: നിങ്ങള്‍ അതില്‍ കയറുക. ഞങ്ങള്‍ അതില്‍ കയറിയപ്പോള്‍ സ്വ൪ണ്ണം കൊണ്ടും വെള്ളികൊണ്ടും നി൪മ്മിച്ച ഒരു പട്ടണം കാണുകയുണ്ടായി. പട്ടണ കവാടത്തിലെത്തിയ ഞങ്ങള്‍ അത് തുറക്കാനാവശ്യപ്പെടുകയും അത് തുറക്കപ്പെടുകയും ഞങ്ങള്‍ അതില്‍ പ്രവേശിക്കുകയും ചെയ്തു. ശരീരത്തിന്റെ കുറച്ച് ഭാഗം ആരും കാണാത്തവിധം അതീവ സൌന്ദര്യമുള്ളവരും കുറച്ച് ഭാഗം ആരും കണ്ടിട്ടില്ലാത്തവിധം അതീവ വൈരൂപ്യമുള്ളവരായ ചിലയാളുകള്‍ ഞങ്ങളെ അവിടെ വെച്ച വരവേറ്റു. എന്റെ കൂട്ടുകാ൪ അവരോട് പറഞ്ഞു: നിങ്ങള്‍ പോയി ആ നദിയില്‍ ചാടിക്കൊള്ളുക. പാല്‍ പോലെ തൂവെള്ള ജലവുമായി ഒരു നദി സമാന്തരമായി അതിലൂടെ ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ അവ൪ പോയി. ചാടിക്കുളിച്ച് തിരിച്ച് വന്നപ്പോള്‍ തങ്ങളുടെ വൈരൂപ്യമെല്ലാം വിട്ടുമാറി അതീവ സുന്ദരന്‍മാരായി തീ൪ന്നു. ഇതാണ് അനശ്വരമായ സ്വ൪ഗം. അതാണ് താങ്കളുടെ ഭവനം. ഞാന്‍ ദൃഷ്ടി ഉയ൪ത്തി നോക്കിയപ്പോള്‍ തൂവെള്ള കാ൪മേഘം പോലുള്ള ഒരു കൊട്ടാരം ദൃശ്യമായി. അവ൪ എന്നോട് പറഞ്ഞു: ഇതാണ് അങ്ങയുടെ വീട്. ഞാന്‍ അവരോട് പറഞ്ഞു: നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ, നിങ്ങള്‍ എന്നെ വിട്ടേക്കുക. ഞാന്‍ അതിലൊന്ന് പ്രവേശിക്കട്ടെ. കൂട്ടുകാ൪ പറഞ്ഞു: ഇപ്പോള്‍ നിങ്ങള്‍ക്കതിന് സാധ്യമല്ല. പിന്നീട് നിങ്ങള്‍ക്കതില്‍ പ്രവേശിക്കാം.
قَالَ قُلْتُ لَهُمَا فَإِنِّي قَدْ رَأَيْتُ مُنْذُ اللَّيْلَةِ عَجَبًا، فَمَا هَذَا الَّذِي رَأَيْتُ قَالَ قَالاَ لِي أَمَا إِنَّا سَنُخْبِرُكَ، أَمَّا الرَّجُلُ الأَوَّلُ الَّذِي أَتَيْتَ عَلَيْهِ يُثْلَغُ رَأْسُهُ بِالْحَجَرِ، فَإِنَّهُ الرَّجُلُ يَأْخُذُ الْقُرْآنَ فَيَرْفُضُهُ وَيَنَامُ عَنِ الصَّلاَةِ الْمَكْتُوبَةِ، وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ يُشَرْشَرُ شِدْقُهُ إِلَى قَفَاهُ، وَمَنْخِرُهُ إِلَى قَفَاهُ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ فَيَكْذِبُ الْكَذْبَةَ تَبْلُغُ الآفَاقَ، وَأَمَّا الرِّجَالُ وَالنِّسَاءُ الْعُرَاةُ الَّذِينَ فِي مِثْلِ بِنَاءِ التَّنُّورِ فَإِنَّهُمُ الزُّنَاةُ وَالزَّوَانِي. وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ يَسْبَحُ فِي النَّهَرِ وَيُلْقَمُ الْحَجَرَ، فَإِنَّهُ آكِلُ الرِّبَا، وَأَمَّا الرَّجُلُ الْكَرِيهُ الْمَرْآةِ الَّذِي عِنْدَ النَّارِ يَحُشُّهَا وَيَسْعَى حَوْلَهَا، فَإِنَّهُ مَالِكٌ خَازِنُ جَهَنَّمَ، وَأَمَّا الرَّجُلُ الطَّوِيلُ الَّذِي فِي الرَّوْضَةِ فَإِنَّهُ إِبْرَاهِيمُ صلى الله عليه وسلم وَأَمَّا الْوِلْدَانُ الَّذِينَ حَوْلَهُ فَكُلُّ مَوْلُودٍ مَاتَ عَلَى الْفِطْرَةِ ”. قَالَ فَقَالَ بَعْضُ الْمُسْلِمِينَ يَا رَسُولَ اللَّهِ وَأَوْلاَدُ الْمُشْرِكِينَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” وَأَوْلاَدُ الْمُشْرِكِينَ. وَأَمَّا الْقَوْمُ الَّذِينَ كَانُوا شَطْرٌ مِنْهُمْ حَسَنًا وَشَطَرٌ مِنْهُمْ قَبِيحًا، فَإِنَّهُمْ قَوْمٌ خَلَطُوا عَمَلاً صَالِحًا وَآخَرَ سَيِّئًا، تَجَاوَزَ اللَّهُ عَنْهُمْ ”.
നബി ﷺ പറയുന്നു : ഞാന്‍ കൂട്ടുകാരോട് ചോദിച്ചു: ഇന്നേ രാത്രി മുഴുവന്‍ പല അല്‍ഭുതങ്ങളും കണ്ടുവല്ലോ. ഞാന്‍ കണ്ടതൊക്കെ എന്തായിരുന്നു? അവ൪ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് വിവരിച്ച് തരാം. ആദ്യമായി താങ്കള്‍ കണ്ട, കല്ല് കൊണ്ട് തക൪ക്കപ്പെട്ട മനുഷ്യന്‍ ഖു൪ആന്‍ പഠിക്കുകയും അത് ഉപേക്ഷിച്ച് കളയുകയും നി൪ബന്ധ നമസ്കാരം നി൪വ്വഹിക്കാതെ കിടന്നുറങ്ങുകയും ചെയ്ത വ്യക്തിയാണ്.(*) വായയും മൂക്കും കണ്ണും പിരടി വരെ കീറപ്പെടുന്നതായി കണ്ട മനുഷ്യന്‍ അതിരാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി പ്രപഞ്ചം മുഴുവന്‍ കളവ് പ്രചരിപ്പിച്ചവനാണ്.(**) അടുപ്പ് പോലുള്ള ഗുഹയില്‍ കണ്ട നഗ്നരായ സ്ത്രീ പുരുഷന്‍മാ൪ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. നദിയില്‍ നീന്തിക്കൊണ്ടിരിക്കുകയും കല്ല് ഭക്ഷിക്കുകയും ചെയ്തിരുന്ന മനുഷ്യന്‍ പലിശ ഭക്ഷിച്ചവനാണ്. തീ കത്തുകയും അതിന് ചുറ്റും കറങ്ങിത്തിരിയുകയും ചെയ്തിരുന്ന വിരൂപിയായ മനുഷ്യന്‍ നരകത്തെ കാക്കുന്ന മാലിക് എന്ന മലക്കാണ്. പൂങ്കാവനത്തില്‍ ദ൪ശിച്ച മനുഷ്യന്‍ ഇബ്രാഹിം(അ) ആണ്. അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്ന കുഞ്ഞുങ്ങള്‍ ശുദ്ധ പ്രകൃതിയില്‍ മരണപ്പെട്ട പൈതങ്ങളാണ്. (ബ൪ക്കാനിയുടെ നിവേദനത്തില്‍ ശുദ്ധ പ്രകൃതിയില്‍ ജനിച്ചവരാണ്) തദവസരം മുസ്ലിംകളില്‍ ചില൪ ചോദിച്ചു: ബഹുദൈവാരാധാകരുടെ പൈതങ്ങളോ? നബി(സ്വ) പറഞ്ഞു: ബഹുദൈവാരാധാകരുടെ പൈതങ്ങളും. (***) കുറച്ച് ഭാഗം സുന്ദരമായും കുറച്ച് ഭാഗം വിരൂപമായും കാണപ്പെട്ടവ൪ സുകൃതവും അധ൪മ്മവും തമ്മില്‍ കൂട്ടിക്കല൪ത്തിയവരും, ശേഷം അല്ലാഹു വിട്ടുവീഴ്ച നല്‍കിയവരുമാണ്. (ബുഖാരി:7047)
(*) ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ഞങ്ങളിലൊരാള്‍ ഖു൪ആനിലെ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല. ഇബ്‌നു ഉമര്‍ (റ)പറയുന്നു: ഉമര്‍(റ) 12 വര്‍ഷം കൊണ്ടാണ് സൂറത്തുല്‍ ബഖറ പഠിച്ചത്. (ബൈഹഖി)
(**) സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഷെയ൪ ചെയ്യുന്നത് എന്തായാലും ഏതാനും നിമിഷം കൊണ്ട് ലോകം മുഴുവന്‍ പ്രചരിക്കും.
(***) കുഞ്ഞുങ്ങളെല്ലാം ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. കുഞ്ഞുങ്ങളായി മരിക്കുന്നവരെല്ലാം സ്വ൪ഗത്തിലുമാണ്, ബഹുദൈവാരാധാകരുടെ കുഞ്ഞുങ്ങളായാലും.