عن أنس بن مالك رضي الله عنه ، أن رسول الله – صلى الله عليه وسلم – قال : إنَّ أيوب نبي الله لبث به بلاؤه خمسة عشرة سنة، فرفضه القريب والبعيد، إلا رجلين من إخوانه، كانا من أخصِّ إخوانه، قد كانا يغدوان إليه، ويروحان.فقال أحدهما لصاحبه ذات يوم: نعلم والله، لقد أذنب أيوب ذنبا ما أذنبه أحد من العالمين.فقال له صاحبه: وما ذاك؟ قال: منذ ثمانية عشر سنة لم يرحمه الله، فكشف عنه ما به. فلما راحا إلى أيوب، لم يصبر الرجل حتى ذكر له ذلك.فقال له أيوب: لا أدري ما تقول، غير أنَّ الله يعلم أني كنت أمرُّ بالرجلين يتنازعان يذكران الله، فأرجع إلى بيتي، فأكفر عنهما، كراهية أن يذكر الله إلا في حق.وكان يخرج لحاجته، فإذا قضى حاجته أمسكت امرأته بيده حتى يبلغ. فلما كان ذات يوم أبطأ عليها، فأوحى الله إلى أيوب في مكانه: أن اركض برجلك، هذا مغتسل بارد وشراب.فاستبطأته، فتلقته، وأقبل عليها، قد أذهب الله ما به من البلاء، وهو أحسن ما كان.فلما رأته، قالت: أي بارك الله فيك، هل رأيت نبي الله هذا المبتلى؟ والله على ذلك ما رأيت رجلا أشبه به منك إذ كان صحيحا! قال: فإني أنا هو.وكان له أندران: أندر للقمح، وأندر للشعير. فبعث الله سحابتين، فلما كانت أحدهما على أندر القمح أفرغت فيه الذهب حتى فاض، وأفرغت الأخرى في أندر الشعير الورق حتى فاض.
അനസിബ്നു മാലികില്‍ (റ)നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകന്‍ അയ്യൂബ് നബി(അ)ക്ക് പതിനെട്ട് വ൪ഷം ശക്തമായ രോഗ പരീക്ഷണം ബാധിച്ചു. രണ്ട് സഹോദരന്‍മാ൪ ഒഴികെ അടുത്തവരും അകന്നവരും അദ്ദേഹത്തെ കൈവിട്ടു. ആ രണ്ട് സഹോദരന്‍മാ൪ അദ്ദേഹത്തെ സന്ദ൪ശിച്ച് തിരിച്ച് പോകാറുണ്ടായിരുന്നു.
ഒരു ദിവസം ഈ സഹോദരന്‍മാരില്‍ ഒരാള്‍ പറഞ്ഞു: ലോകത്താരും ചെയ്യാത്ത എന്തോ തെറ്റ് അയ്യൂബ് (അ) ചെയ്തിട്ടുണ്ട്. അപ്പോള്‍ മറ്റേ സഹോദരന്‍ ചോദിച്ചു: എന്താണത്? സഹോദരന്‍ പറഞ്ഞു: പതിനെട്ട് വ൪ഷമായി അല്ലാഹു അല്ലാഹു അയ്യൂബിനോട്(അ) കരുണ കാണിച്ച്, അസുഖം മാറ്റി കൊടുത്തില്ല. അവ൪ രണ്ട് പേരും അയ്യൂബിനെ(അ) സന്ദ൪ശിച്ച് അക്ഷമയോടെ ഈ കാര്യം പറഞ്ഞു. അയ്യൂബ് നബി(അ) തന്റെ ആവശ്യനി൪വ്വഹണങ്ങള്‍ക്ക് വേണ്ടി പുറത്ത് പോയാല്‍ ഭാര്യ കാത്ത് നിന്ന് ഭാര്യ കാത്ത് നിന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ച് എത്തിക്കേണ്ടിടത്ത് എത്തിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം ആവശ്യനി൪വ്വഹണം കഴിഞ്ഞ് പുറത്ത് വരാന്‍ വൈകി.
അപ്പോള്‍ അല്ലാഹു അയ്യൂബ് നബിക്ക്(അ) വഹ്’യ് നല്‍കി.
ٱرْكُضْ بِرِجْلِكَ ۖ هَٰذَا مُغْتَسَلٌۢ بَارِدٌ وَشَرَابٌ
وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَٰبِ
وَخُذْ بِيَدِكَ ضِغْثًا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَٰهُ صَابِرًا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّاب
(നാം നിര്‍ദേശിച്ചു:) നിന്‍റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും. അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍. നീ ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു. (ഖു൪ആന്‍:38/42-44)
അങ്ങനെ ഭാര്യ വരാന്‍ വൈകി. ഭാര്യവന്ന് അദ്ദേഹത്തെ കാത്തുനിന്നു. അദ്ദേഹം മലമൂത്ര വിസ൪ജ്ജനം കഴിഞ്ഞു വന്നപ്പോള്‍ ശരീരത്തിലെ അസുഖങ്ങളെല്ലാം മാറിയിരുന്നു. അദ്ദേഹം ആദ്യത്തേക്കാള്‍ നല്ല അവസ്ഥയില്‍ എത്തിയിരുന്നു. അപ്പോള്‍ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ, നിങ്ങള്‍ പ്രയാസം ബാധിച്ച അയ്യൂബ് നബിയെ(അ) കണ്ടുവോ? അല്ലാഹുവാണെ സത്യം, അദ്ദേഹം ഏതാണ്ട് നിങ്ങളെ പോലെതന്നെയാണ്. അദ്ദേഹം പറഞ്ഞു:ഞാന്‍ തന്നെയാണ് അയ്യൂബ്.
അയ്യൂബ് നബിക്ക്(അ) കൂട്ടിയിട്ട ഗോതമ്പിന്റെയും ബാ൪ളിയുടെയും രണ്ട് കൂമ്പാരങ്ങളുണ്ടായിരുന്നു. അല്ലാഹു രണ്ട് മേഘ കൂട്ടങ്ങളെ നിയോഗിച്ചു. ഒരു മേഘം ഗോതമ്പ് കൂമ്പാരത്തില്‍ സ്വ൪ണമായി പെയ്തിറങ്ങി. അത് നിറഞ്ഞു കവിഞ്ഞു. മറ്റേ മേഘം ബാ൪ളിയുടെ കൂമ്പാരത്തില്‍ വെള്ളിയായി പെയ്തിറങ്ങി. അതും നിറഞ്ഞു കവിഞ്ഞു. (മുസ്നദ് – അബൂയഅ്ല / ഹില്‍യ – അബൂനഈം – സ്വഹീഹ് അല്‍ബാനി)
ഗുണപാഠങ്ങൾ
1. അല്ലാഹു ഇഷ്ടപ്പെടുന്നവരെ അവന്‍ കൂടുതല്‍ പരീക്ഷിക്കും
2. പ്രവാചകന്‍മാരാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുക.
3. ക്ഷമയുടെ പര്യവസാനം ഇഹലോകത്തും പരലോകത്തും നന്‍മയാണ്.
4. എന്തുതന്നെ പ്രതിസന്ധിയുണ്ടായാലും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാകരുത്.
5. രോഗം മറ്റാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രം
6. അയ്യൂബ് നബിയുടെ(അ) ഭാര്യയുടെ സ്നേഹം. സഹോദരന്‍മാരെ പോലെ ഭാര്യയും അദ്ദേഹത്തെ കയ്യൊഴിഞ്ഞിരുന്നില്ല