عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : اشْتَرَى رَجُلٌ مِنْ رَجُلٍ عَقَارًا لَهُ، فَوَجَدَ الرَّجُلُ الَّذِي اشْتَرَى الْعَقَارَ فِي عَقَارِهِ جَرَّةً فِيهَا ذَهَبٌ، فَقَالَ لَهُ الَّذِي اشْتَرَى الْعَقَارَ خُذْ ذَهَبَكَ مِنِّي، إِنَّمَا اشْتَرَيْتُ مِنْكَ الأَرْضَ، وَلَمْ أَبْتَعْ مِنْكَ الذَّهَبَ. وَقَالَ الَّذِي لَهُ الأَرْضُ إِنَّمَا بِعْتُكَ الأَرْضَ وَمَا فِيهَا، فَتَحَاكَمَا إِلَى رَجُلٍ، فَقَالَ الَّذِي تَحَاكَمَا إِلَيْهِ أَلَكُمَا وَلَدٌ قَالَ أَحَدُهُمَا لِي غُلاَمٌ. وَقَالَ الآخَرُ لِي جَارِيَةٌ. قَالَ أَنْكِحُوا الْغُلاَمَ الْجَارِيَةَ، وَأَنْفِقُوا عَلَى أَنْفُسِهِمَا مِنْهُ، وَتَصَدَّقَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഒരാൾ മറ്റൊരാളിൽ നിന്നും ഒരു വീട് വാങ്ങി. വാങ്ങിയ വ്യക്തിക്ക് അതിൽ നിന്നും സ്വർണ്ണത്തിന്റെ ഒരു ഭരണി കിട്ടി. അപ്പോൾ ആദ്യത്തെ ഉടമയോടു പറഞ്ഞു: ‘നിങ്ങളുടെ സ്വർണ്ണം നിങ്ങൾ എടുത്തുകൊള്ളുക. ഞാൻ താങ്കളിൽ നിന്നും ഭൂമി മാത്രമേ വാങ്ങിയിട്ടുള്ളൂ. സ്വർണ്ണം വാങ്ങിയിട്ടില്ല. വിറ്റ വ്യക്തി പറഞ്ഞു.’ ഞാൻ താങ്കൾക്ക് ഭൂമിയും അതിലുള്ളതും കൂടിയാണ് വിറ്റത്.’ ഇവർ രണ്ടുപേരും മറ്റൊരാളിലേക്ക് വിധി തേടിപോയി. വിധികർത്താവ് ചോദിച്ചു: നിങ്ങൾക്ക് മകളുണ്ടോ? ഒരാൾ പറഞ്ഞു: എനിക്കൊരു ആൺകുട്ടിയുണ്ട്. മറ്റയാൾ പറഞ്ഞു: എനിക്കൊരു പെൺകുട്ടിയുണ്ട്. വിധികർത്താവ് പറഞ്ഞു: പെൺകുട്ടിയെ ആൺകുട്ടിയെ കൊണ്ട് കല്ല്യാണം കഴിപ്പിക്കുകയും എന്നിട്ട് ഈ സ്വർണ്ണത്തിൽ നിന്ന് അവർക്ക് വേണ്ടി ചെലവഴിക്കുകയും സ്വദഖ (ധർമ്മം) നൽകുകയും ചെയ്യുക. (ബുഖാരി:3472)
ഗുണപാഠങ്ങൾ
1. സത്യസന്ധത. തനിക്ക് അ൪ഹമല്ലാത്ത മുതലാണെങ്കില്‍ തനിക്കത് ആവശ്യമില്ലെന്ന ചിന്താഗതി
2. കുഴിച്ചിടപ്പെട്ടതായി വല്ലതും കിട്ടിയാല്‍ അതിന്റെ ആളെ കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ കളഞ്ഞ് കിട്ടിയ വസ്തുവിന്റെ വിധിയാണ് അതിലുള്ളത്. ആളെ അന്വേഷിച്ച് തിരിച്ച് നല്‍കണം. (കച്ചവടം നടന്നിട്ട് അധിക കാലമായിട്ടില്ലെങ്കില്‍)
3. കാലം കുറെ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ നിധിയായി കണക്കാക്കുകയും 20 % സക്കാത്ത് നല്‍കുകയും വേണം