“عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ، وَجَدَ غُصْنَ شَوْكٍ فَأَخَذَهُ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്ളിന്റെ ഒരു കമ്പ് കണ്ടു.അയാള്‍ അത് എടുത്തു(നീക്കം ചെയ്തു). അല്ലാഹു അയാളോട് നന്ദികാണിക്കുകയും പൊറുത്തു കൊടുക്കുകയും ചെയ്തു.(ബുഖാരി:2472)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَى ظَهْرِ طَرِيقٍ فَقَالَ وَاللَّهِ لأُنَحِّيَنَّ هَذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ . فَأُدْخِلَ الْجَنَّةَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരാള്‍ റോഡില്‍ കിടക്കുന്ന ഒരു മരക്കൊമ്പിന്റെ സമീപത്ത് കൂടി നടന്നുപോയി. എന്നിട്ട് പറഞ്ഞു:അല്ലാഹുവാണെ, മുസ്ലിംകള്‍ നടക്കുന്ന പാതയില്‍ നിന്ന് അവ൪ക്ക് ഉപദ്രവം ഉണ്ടാതിരിക്കാന്‍ ഇത് ഞാന്‍ എടുത്ത് മാറ്റും. അങ്ങനെ അയാള്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. (മുസ്ലിം:1914)
അനുബന്ധം
1. വഴിയിലെ തടസം നീക്കല്‍ ഈമാനിന്റെ ഭാഗമാണ്
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. (മുസ്‌ലിം:35)
ഗുണപാഠങ്ങൾ
1.വഴിയിലെ തടസം നീക്കം ചെയ്യലിന്റെ പ്രാധാന്യം
2.ചെറിയ നന്‍മകള്‍ക്ക് വലിയ പ്രതിഫലം