അല്ലാഹുവിന്റെ നാമങ്ങള്‍ എതൊക്കെയാണെന്ന് മനസ്സിലാക്കി അതിന്റെ അ൪ത്ഥവും ആശയവും പഠിക്കുകയും അതുമുഖേനെ പ്രാ൪ത്ഥിക്കുകയും അതനുസരിച്ച് പ്രവ൪ത്തിക്കുകയും ചെയ്താല്‍ ധാരാളം പ്രതിഫലം ലഭിക്കുന്നതാണ്.
1.സ്വ൪ഗത്തില്‍ പ്രവേശിക്കാം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمَا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ
അബൂഹുറൈററയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്, നൂറിൽ നിന്ന് ഒന്ന് കുറവ് , ആരെങ്കിലും അവയെ ഇഹ്സ്വാഅ് ചെയ്താല്‍ (ക്ലിപ്തപ്പെടുത്തിയാല്‍) അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (ബുഖാരി:2736)
2.പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കും
അല്ലാഹുവിന് ഉത്തമമായ നാമങ്ങൾ ഉണ്ടെന്നും അതുമുഖേനെ അവനെ വിളിച്ച് പ്രാർത്ഥിക്കണമെന്നുമുള്ളത് ഖുർആനിന്റെ കൽപനയാണ്.
وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക ….. (ഖു൪ആന്‍:7/180)
3.ഏറ്റവും മഹത്തരമായ അറിവ്
ഏറ്റവും മഹത്വമുള്ളത് അല്ലാഹുവിനാകുന്നു. അതുകൊണ്ടുതന്നെ ഏറ്റവും മഹത്തരമായ അറിവ് അല്ലാഹുവിനെ കുറിച്ചുള്ളതാണ്.
وقال ابن العربيِّ في فضْل العلم بالأسماء: “شرَف العلم بشَرَف المعلوم، والباري أشرَفُ المعلومات، فالعلمُ بأسمائه أشرَفُ العلوم
ഇബ്നുൽ അറബി (റഹി) അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ചുള്ള അറിവിന്റെ ശ്രേഷ്ടതയായി പറഞ്ഞു: അറിവിന്റെ മഹത്വം അറിയപ്പെടുന്നതിന്റെ മഹത്വം അനുസരിച്ചാണ്. അറിയപ്പെട്ടതിൽ ഏറ്റവും ശ്രേഷ്ടമായവൻ അല്ലാഹുവാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ചുള്ള അറിവ് അറിവുകളിൽ ഏറ്റവും ശ്രേഷ്ടമായ അറിവാണ്. (അഹ്കാമുല്‍ ഖു൪ആന്‍:2/804)
4.അല്ലാഹുവിനെ അറിയാന്‍ കഴിയും.
ഈ ലോകത്തേക്ക് കടന്നു വന്നിട്ടുള്ള എല്ലാ പ്രവാചകരും ഒന്നാമതായി ആളുകളോട് പ്രബോധനം ചെയ്തിട്ടുള്ളത് അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നും അവനെ മാത്രം ആരാധിക്കണമെന്നുമാണ്.
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.(ഖു൪ആന്‍:21/25)
فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ
ആകയാല്‍ നീ അറിയുക: അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. (ഖു൪ആന്‍:47/19)
قال ابن القيم رحمه الله :إن دعوة الرسل تدور على ثلاثة أمور.١-تعريف الرب المدعو إليه بأسمائه وصفاته وأفعاله.٢-معرفة الطريقة الموصلة إليه وهي ذكره وشكره وعبادته التي تجمع كمال حبه وكمال الذل له .٣-تعريفهم ما لهم بعد الوصول إليه في دار كرامته من النعيم الذي أفضله وأجله رضاه عنهم، وتجليه لهم ورؤيتهم وجهه الأعلى، وسلامه عليهم، وتكليمه إياهم
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: റസൂലുകളുടെ ദഅ്വത്ത് മൂന്ന് കാര്യങ്ങളിലാണ് നിലകൊള്ളുന്നത്.
(ഒന്ന്) ഏതൊരു റബ്ബിലേക്കാണോ ക്ഷണിക്കുന്നത് ആ റബ്ബിനെ കുറിച്ച് അവന്റെ നാമങ്ങള്‍ കൊണ്ടും അവന്റെ വിശേഷണങ്ങള്‍ കൊണ്ടും അവന്റെ പ്രവൃത്തികള്‍ കൊണ്ടും അറിയല്‍.
(രണ്ട്) അല്ലാഹുവിലേക്ക് എത്താനുള്ള മാ൪ഗങ്ങള്‍ ( അല്ലാഹുവിനുള്ള ദിക്റ് – ശുക്റ് – ഇബാദത്ത്) അറിയല്‍.
(മൂന്ന്) അല്ലാഹുവിനെ അറിഞ്ഞ് അവനിലേക്ക് എത്താനുള്ള മാ൪ഗങ്ങള്‍ അറിഞ്ഞ് ജീവിച്ച് അല്ലാഹുവിലേക്ക് എത്തിയവ൪ക്ക് അല്ലാഹു ഒരുക്കി വെച്ചിട്ടുള്ളത് അറിയല്‍.
അതുകൊണ്ടുതന്നെ ആദ്യമായി അല്ലാഹുവിനെ നാം അറിയുകയാണ് വേണ്ടത്. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ കുറിച്ചുള്ള അറിവ് അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകരമാണ്.
[«الصواعق المرسلة» (4/1489)]
5.അല്ലാഹുവിനെ മനസ്സിലാക്കുന്ന കാര്യത്തില്‍ പിഴവ് സംഭവിക്കുകയില്ല
مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا
നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.(ഖു൪ആന്‍:71/13)
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِ
അവ൪ (സത്യനിഷേധികള്‍) അല്ലാഹുവെ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയില്ല. (ഖു൪ആന്‍:6/91)
സത്യനിഷേധികള്‍ അല്ലാഹുവിനെ കണക്കാക്കേണ്ട രൂപത്തിൽ കണക്കാക്കിയില്ല. അല്ലാഹുവിന്റെ നാമങ്ങള്‍ അതിന്റെ ആശയ സഹിതം പഠിക്കുകയും അതനുസരിച്ച് പ്രവ൪ത്തിക്കുകയും ചെയ്താല്‍ സത്യനിഷേധികള്‍ക്ക് സംഭവിച്ചത് നമുക്ക് സംഭവിക്കുകയില്ല.
6.അല്ലാഹുവിനെ സ്നേഹിക്കാന്‍ സാധിക്കും
قال ابن القيم رحمه الله : من عرف الله بأسماءه وصفاته وأفعاله أحبه لا محالة
ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനെ അവന്‍റെ നാമങ്ങളിലൂടെയും വിശേഷണങ്ങളിലൂടെയും അറിഞ്ഞാല്‍ അവന്‍ അല്ലാഹുവിനെ സ്നേഹിച്ചിരിക്കും, അതില്‍ സംശയമില്ല.
[ الجواب الكافي | ص ٩٩ ]
7.അല്ലാഹുവിന്റെ സ്നേഹം ലഭിക്കും
أن الله سبحانه يحب أسماءه وصفاته، ويحب ظهور آثارها في خلقه، وهذا من لوازم كماله، فهو وتر يحب الوتر، جميل يحب الجمال، عليم يحب العلماء، جواد يحب الأجواد، قويٌّ والمؤمن القويُّ أحب إليه من المؤمن الضعيف، حَيٌّ يحب أهل الحياء، توَّابٌ يحب التوابين، شكور يحب الشاكرين، صادق يحبُّ الصادقين، محسن يحب المحسنين، رحيم يحب الرحماء، وإنما يرحم من عباده الرحماء، ستِّيرٌ يحبُّ من يَستر على عباده، عفوٌّ يحبُّ من يعفو عنهم، بَرٌّ يحب البِرَّ وأهله، عدلٌ يحب العدل، ويجازي عباده بحسب وجود هذه الصفات وُجوداً وعدماً، وهذا باب واسع يدل على شرف هذا العلم وفضله
ശൈഖ് നാസിര്‍ അസ്സഅദി(റഹി) പറഞ്ഞു: തീ൪ച്ചയായും അല്ലാഹു അവന്റെ നാമങ്ങളെയം വിശേഷണങ്ങളെയും ഇഷ്ടപ്പെടുന്നു. അത് (അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും) സൃഷ്ടികളില്‍ സ്വാധീനമുണ്ടാകുന്നതും അവന്‍ ഇഷ്ടപ്പെടുന്നു. അത് അവന്റെ സമ്പൂ൪ണ്ണതയില്‍ അനിവാര്യമായതാകുന്നു. അവന്‍ ഒറ്റയാണ്, അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു. അവന്‍ ഭംഗിയുള്ളവനാണ്, അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. അവന്‍ അറിവുള്ളവനാണ്, അവന്‍ അറിവുള്ളവരെ ഇഷ്ടപ്പെടുന്നു. അവന്‍ ഉദാരനാണ്, അവന്‍ ഉദാരരെ ഇഷ്ടപ്പെടുന്നു. അവന്‍ ശക്തനാണ്, അവന്‍ ദു൪ബലനായ വിശ്വാസിയോക്കാള്‍ ശക്തനായ വിശ്വാസിയെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ ലജ്ജയുള്ളവനാണ്, അവന്‍ ലജ്ജയെ ഇഷ്ടപ്പെടുന്നു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, അവന്‍ പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ നന്ദിള്ളവനാണ്, അവന്‍ നന്ദി കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ സത്യം പറയുന്നവനാണ്, അവന്‍ സത്യസന്ധരെ ഇഷ്ടപ്പെടുന്നു. അവന്‍ നന്‍മ ചെയ്യുന്നവനാണ്, അവന്‍ നന്‍മ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ കാരുണ്യവാനാണ്, അവന്‍ കരുണ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു, അവന്റെ അടിമകളില്‍ കരുണയുള്ളവ൪ മാത്രമാണ് കാരുണ്യം കാണിക്കുന്നത്. അവന്‍ മറച്ച് വെക്കുന്നവനാണ്, അടിമകളുടെ ന്യൂനത മറച്ച് വെക്കുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ മാപ്പ് നല്‍കുന്നവനാണ് അവന്‍ ആളുകള്‍ക്ക് മാപ്പ് നല്‍കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ ഔദാര്യവാനാണ് അവന്‍ ആളുകളോട് ഔദാര്യം കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ നീതിമാനാണ് അവന്‍ നീതി കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ഈ വിശേഷണങ്ങളുടെ സാന്നിദ്ധ്യമനുസരിച്ചും സാന്നിദ്ധ്യമില്ലായ്മ അനുസരിച്ചും അവന്റെ അടിമകള്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നു. ഇത് അറിവിന്റെയും അതിന്റെ ശ്രേഷ്ടതയുടെയും വിശാലമായ ഭാഗമാകുന്നു.
8.അല്ലാഹുവിനെ ഭയപ്പെടാൻ സാധിക്കും
അല്ലാഹുവിനെ പറ്റി അറിഞ്ഞാൽ മാത്രമേ അവനെ ഭയപ്പെടാൻ സാധിക്കുകയുള്ളൂ.
إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَٰٓؤُا۟ ۗ
അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. (ഖു൪ആന്‍:35/28)
ഈ ആയത്തിനെ വിശദീകരിച്ച് ഇബ്നുഅബ്ബാസ്(റ) പറഞ്ഞു:
عن ابن عباس في قوله تعالى : ( إنما يخشى الله من عباده العلماء ) قال : الذين يعلمون أن الله على كل شيء قدير
അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളനാകുന്നു എന്നറിഞ്ഞവനാണ് അല്ലാഹുവിനെ ഭയപ്പെടുന്നത്. (ഇബ്നുകസീ൪)
അല്ലാഹുവിനെ അറിഞ്ഞവന്‍ മാത്രമേ അവനെ ഭയപ്പെടുകയുള്ളൂവെന്നതുപോലെ അല്ലാഹുവിനെ അറിയാത്തവന്‍ അവനെ ഭയപ്പെടുകയുമില്ല.
قال رسول الله – عليه الصلاة والسلام : إِنَّ اللهَ أَذِنَ لي أَنْ أُحَدَّثَ عَن دِيكٍ قد مَرَقَتْ رِِجلاهُ الأرضَ ، و عُنُقُهُ مُنْثَنٍ تحتَ العرشِ ، و هُو يقولُ : سُبحانَكَ ما أعظمَكَ رَبَّنا ! فَيرُدُّ عليهِ : مَا يَعْلَمُ ذلكَ مَن حَلَفَ بِي كاذباً
നബി ﷺ പറഞ്ഞു: തീ൪ച്ചയായും ദീകിനെ (ഒരു മലക്ക്) കുറിച്ച് വെളിപ്പെടുത്താന്‍ അല്ലാഹു എനിക്ക് അനുമതി നല്‍കി. അതിന്റെ കാലുകള്‍ ഭൂമിയില്‍ സ്പ൪ശിച്ചിരിക്കുന്നു. അതിന്റെ തലയാകട്ടെ (അല്ലാഹുവിന്റെ) അ൪ശിന്റെ താഴ്ഭാഗത്തു് തട്ടിനില്‍ക്കുന്നു. ആ മലക്ക് പറയും: ഞങ്ങളുടെ റബ്ബേ, നീ എത്ര പരിശുദ്ധനാണ്, നീ എത്ര മഹത്വമുള്ളവനാണ്. മലക്കിന് (അല്ലാഹുവില്‍ നിന്ന്) മറുപടി പറയപ്പെടും: എന്റെ മേല്‍ കള്ളസത്യം ചെയ്തവന് അത് മനസ്സിലായിട്ടില്ല. (സില്‍സിലത്തു സ്വഹീഹ:150)
അല്ലാഹുവിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ് അവനെ ഭയപ്പെടാതെ ആളുകള്‍ കള്ളസത്യം ചെയ്യുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അല്ലാഹുവിന്റെ നാമങ്ങള്‍ അതിന്റെ ആശയ സഹിതം പഠിക്കുകയും അതനുസരിച്ച് പ്രവ൪ത്തിക്കുകയും ചെയ്താല്‍ അല്ലാഹുവിനെ അറിയാനും അങ്ങനെ അവനെ ഭയപ്പെടാനും സാധിക്കും.
9.തഖ്‌വയുള്ളവരാകാന്‍ കഴിയും
إِنَّ أَتْقَاكُمْ وَأَعْلَمَكُمْ بِاللَّهِ أَنَا
നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഏറ്റവും തഖ്‌വയുള്ളവനും നിങ്ങളില്‍ ഏറ്റവും അല്ലാഹുവിനെ കുറിച്ച് അറിവുള്ളവനും ഞാനാണ്. (ബുഖാരി:20)
നബി ﷺ തഖ്‌വയെയും അറിവിനെയും ചേ൪ത്താണ് പറഞ്ഞിട്ടുള്ളത്. അതെ, അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ പഠിക്കുമ്പോഴാണ് അവനെ സൂക്ഷിച്ച് ജീവിക്കുന്നവാരാകാന്‍ (തഖ്‌വയുള്ളവരാകാന്‍) കഴിയുകയുള്ളൂ.
10. വിശ്വാസം വ൪ദ്ധിക്കും
അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങള്‍ പഠിക്കുന്നതുവഴി അവന്റെ ഔന്നത്യവും മഹത്വവും മനസ്സിലാക്കാന്‍ കഴിയും. അങ്ങനെ അല്ലാഹുവിലുള്ള വിശ്വാസം വ൪ദ്ധിക്കുന്നതാണ്.
قال الشيخ عبد الرحمن بن سعدي رحمه الله : إن الإيمان بأسماء الله الحسنى ومعرفتها يتضمن أنواع التوحيد الثلاثة : توحيد الربوبية ، وتوحيد الإلهية ، وتوحيد الأسماء والصفات ، وهذه الأنواع هي روح الإيمان ورَوحه ” الروح : هو الفرح ، والاستراحة من غم القلب ” ، وأصله وغايته ، فكلما زاد العبد معرفة بأسماء الله وصفاته ازداد إيمانه وقوي يقينه
ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി(റഹി) പറഞ്ഞു: അല്ലാഹുവിന്റെ അത്യുത്തമായ നാമങ്ങളിലുള്ള വിശ്വാസം, അവയെ കുറിച്ചുള്ള അറിവ്, അത് തൌഹീദിന്റെ മൂന്ന് ഇനങ്ങളെയും (തൌഹീദു റുബൂബിയ്യ, തൌഹീദുല്‍ ഉലൂഹിയ്യ, തൌഹീദു അസ്മാഉ വ സ്വിഫാത്ത്) ഉള്‍ക്കൊള്ളുന്നു. ഈമാനിന്റെ ആത്മാവും ചൈതന്യവും ഈ മൂന്ന് കാര്യങ്ങളാകുന്നു. ഈമാനിന്റെ അടിസ്ഥാനവും ലക്ഷ്യവും ഈ മൂന്ന് കാര്യങ്ങളാകുന്നു. ഒരു ദാസന് അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ചും അവന്റെ വിശേഷണങ്ങളെ കുറിച്ചുമുള്ള അറിവ് കൂടുന്നതിനനുസരിച്ച് ഈമാന്‍ വ൪ദ്ധിക്കുകയും ദൃഢവിശ്വാസം ശക്തിപ്പെടുകയും ചെയ്യും.
التوضيح والبيان لشجرة الإيمان للسعدي ص(41 )
11. പരിപൂ൪ണ്ണമായ രീതിയില്‍ ഇബാദത്ത് ചെയ്യാന്‍ കഴിയും
كل اسم فله تعبد مختص به ، علما ومعرفة وحالا ، وأكمل الناس عبودية المتعبد بجميع الأسماء والصفات التي يطلع عليها البشر ، فلا تحجبه عبودية اسم عن عبودية اسم آخر
ഇമാം ഇബനുല്‍ ഖയ്യിം (റ) പറഞ്ഞു: അല്ലാഹുവിന്റെ എല്ലാ നാമങ്ങളും അവക്ക് ഓരോത്തിനും പ്രത്യേകമായി ചില ഇബാദത്തുക്കളുണ്ട്. അല്ലാഹുവിന്റെ എല്ലാ നാമങ്ങളും വിശേഷണങ്ങളും കൊണ്ട് അല്ലാഹുവിന് ഇബാദത്ത് നി൪വ്വഹിക്കുന്നവനാണ് ജനങ്ങളുടെ കൂട്ടത്തില്‍ പരിപൂ൪ണ്ണമായി ഇബാദത്ത് നി൪വ്വഹിക്കുന്നവന്‍. മനുഷ്യന് പഠിച്ചെടുക്കാന്‍ സാധിക്കുന്ന പേരുകള്‍ പഠിച്ച് അതുമുഖേനെ ഇബാദത്ത് ചെയ്യുന്നവനാണവന്‍. ഏതെങ്കിലും ഒരു പേര് മാത്രം പഠിച്ച് അതുകൊണ്ട് ഇബാദത്ത് ചെയ്ത് മറ്റ് പേരുകളെ അവഗണിച്ചുള്ള ഇബാദത്ത് പരിപൂ൪ണ്ണമായ ഇബാദത്തല്ല.
[مدارج السالكين ٤٢٠/١]
12. തെറ്റുകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കും
إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَٰلَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُو۟لَٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:4/17)
അറിവില്ലാതെയോ ബോധപൂ൪വ്വമോ തെറ്റ് ചെയ്യുന്നവരെ കുറിച്ചാണ് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുന്നവരെന്ന് പറഞ്ഞിട്ടുള്ളതെന്ന് സ്വഹാബികള്‍ ഈ ആയത്തിന് വിശദീകരണം നല്‍കിയിട്ടുള്ളതായി കാണാം. അതായത് അല്ലാഹുവിനെ കുറിച്ച് ശരിക്ക് മനസ്സിക്കാത്തതുകൊണ്ടാണ് എല്ലാവരും തെറ്റ് ചെയ്യുന്നത്. അസ്മാഉല്‍ ഹുസ്ന പഠിക്കുന്നതോടെ അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും അവനെ ഭയന്ന് തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കുവാനും സാധിക്കും.
13. ബറകത്ത് ലഭിക്കും
تَبَٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَٰلِ وَٱلْإِكْرَامِ
മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു. (ഖു൪ആന്‍:55/78)
عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اسْتَفْتَحَ الصَّلاَةَ قَالَ : سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ
ആയിശയില്‍ (റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: നബി ﷺ നമസ്കാരം ആരംഭിച്ചാല്‍ (പ്രാരംഭ പ്രാ൪ത്ഥനയില്‍) ഇപ്രകാരം പറയുമായിരുന്നു: അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധന്‍! നിനക്കാകുന്നു എല്ലാ സ്തുതിയും നന്ദിയും. നിന്റെ നാമം എല്ലാ അനുഗ്രഹങ്ങളുമുള്‍ക്കൊള്ളുന്നതും, നിന്റെ സ്ഥാനം പരമോന്നതവുമാകുന്നു. ആരാധനക്കര്‍ഹനായ യഥാര്‍ത്ഥ ആരാധ്യൻ നീയല്ലാതെ മറ്റാരുമില്ല. (അബൂദാവുദ്:776)