അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് തൌഹീദ് പ്രാവ൪ത്തികമാക്കുന്നതിന് വേണ്ടിയാണ്.
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍:51/56)
തൌഹീദ് പ്രാവ൪ത്തികമാക്കണമെങ്കില്‍ തൌഹീദ് എന്താണെന്ന് അറിയേണ്ടതുണ്ട്. പ്രവാചകന്‍മാരുടെ പ്രബോധനത്തില്‍ തൌഹീദ് പ്രാവ൪ത്തികമാക്കുന്നതിനും തൌഹീദ് അറിയണമെന്നുള്ളതിനുമുള്ള കല്‍പ്പനകളാണുള്ളത്. വിശുദ്ധ ഖു൪ആന്‍ പല സ്ഥലങ്ങളിലും തൌഹീദ് അറിയണമെന്ന് പറഞ്ഞിട്ടുള്ളതായി കാണാം. ചില വചനങ്ങള്‍ കാണുക:
ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖു൪ആന്‍:65/12)
ۚ ذَٰلِكَ لِتَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയത്രെ അത്.(ഖു൪ആന്‍:5/97)
فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ
ആകയാല്‍ നീ അറിയുക: അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. (ഖു൪ആന്‍:47/19)
ۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَٰهٌ وَٰحِدٌ وَ
അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ അറിയുന്നതിന് വേണ്ടി. (ഖു൪ആന്‍:14/52)
فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ
നിങ്ങള്‍ അറിയുക:അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. (ഖു൪ആന്‍:2/209)
ۖ فَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ رَّحِيمٌ
നിങ്ങള്‍ അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. (ഖു൪ആന്‍:5/34)
وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌ
നിങ്ങള്‍ അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണ്. (ഖു൪ആന്‍:2/235)
وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
നിങ്ങള്‍ അറിയുക: അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ്. (ഖു൪ആന്‍:2/231)
ٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ
നിങ്ങള്‍ അറിയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്. (ഖു൪ആന്‍:2/233)
وَٱعْلَمُوٓا۟ أَنَّ ٱللَّهَ سَمِيعٌ عَلِيمٌ
നിങ്ങള്‍ അറിയുക: അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (ഖു൪ആന്‍:2/235)
وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ
നിങ്ങള്‍ അറിയുക: അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.(ഖു൪ആന്‍:2/267)
ٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ وَأَنَّ ٱللَّهَ غَفُورٌ رَّحِيمٌ
അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്‍ അറിയുക. (ഖു൪ആന്‍:5/98)
തൌഹീദ് എന്താണെന്ന് അറിയണമെങ്കില്‍ ആദ്യം അല്ലാഹുവിനെ കുറിച്ച് അറിയേണ്ടതുണ്ട്. അല്ലാഹുവിനെ കുറിച്ച് അറിയേണ്ടതോ അവന്റെ നാമ – ഗുണ – വിശേഷണങ്ങളിലൂടെയാണ്.
തൌഹീദിന്റെ മൂന്ന് ഇനങ്ങളില്‍ മൂന്നാമത്തേത് തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത് ആണ്. ഖുര്‍ആനിലും സ്ഥിരപ്പെട്ട ഹദീസുകളിലും വന്നിട്ടുള്ള അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസവും അവ അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുക്കാതിരിക്കലുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇതും അസ്മാഉല്‍ ഹുസ്ന പഠിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങള്‍ അഥവാ അസ്മാഉ വസ്സ്വിഫാതുകള്‍ പഠിക്കുന്നതിലൂടെയാണ് നമുക്ക് അല്ലാഹുവിനെ അടുത്തറിയാനാവുക.
പ്രവാചകന്‍മാരുടെ പ്രബോധനത്തില്‍ തൌഹീദ് പ്രാവ൪ത്തികമാക്കുന്നതിനും തൌഹീദ് അറിയണമെന്നുള്ള തിനുമുള്ള കല്‍പ്പനകളാണുള്ളതു കൊണ്ടുതന്നെ പ്രവാചകന്‍മാരുടെ പ്രബോധനത്തിന് ഉത്തരം നല്‍കലാണ് അസ്മാഉല്‍ ഹുസ്നയുടെ പഠനം.
വിശുദ്ധ ഖു൪ആനില്‍ ഒട്ടനവധി സ്ഥലത്ത് അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ച് പരാമ൪ശിച്ചിട്ടുണ്ട്. വിശുദ്ധ ഖു൪ആനിലെ ഏറ്റവും മഹത്തായ സൂറത്തായ സൂറ:ഫാത്തിഹ, വിശുദ്ധ ഖു൪ആനിന്റെ മൂന്നിലൊന്ന് എന്ന് വിശ്ഷിക്കപ്പെട്ട സൂറത്തായ സൂറ: ഇഖ്ലാസ്, വിശുദ്ധ ഖു൪ആനിലെ ഏറ്റവും മഹത്തായ ആയത്തായ ആയത്തുല്‍ ഖു൪സിയ്യ് എന്നിവയിലെല്ലാം അല്ലാഹുവിനെ കുറിച്ചാണ് പരാമ൪ശം.
ഏതൊരു മനുഷ്യന്റെയും മേല്‍ നി൪ബന്ധമായിട്ടുള്ള കാര്യമാണ് അവന്റെ റബ്ബിനെ അറിയുക എന്നുള്ളത്. ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (റഹി) പറഞ്ഞു:
فإذا قيل لك ما الأصول الثلاثة التي يجب على الإنسان معرفتها؟فقل معرفة العبد ربه ودينه ونبيه
ഒരു മനുഷ്യൻ നിർബന്ധമായും പഠിച്ചിരിക്കേണ്ട മൂന്ന് അടിത്തറകൾ ഏതൊക്കെയാണെന്ന് നിന്നോട് ചോദിക്കപ്പെട്ടാൽ നീ പറയണം , ഒരു അടിമ തന്റെ റബ്ബിനേയും അവന്റെ മതത്തേയും അവന്റെ പ്രവാചകനേയും പഠിക്കലാകുന്നു അത്.
قالَ الإمامُ ابْنُ القَيِّم رحمه الله تعالى: لَوْ عَرَفَ العَبْدُ كُلَّ شَيْءٍ وَلَمْ يَعْرِفْ رَبَّه فكأنه لم يعرف شيئا
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഒരുവൻ എല്ലാം അറിഞ്ഞു, തന്റെ റബ്ബിനെ മാത്രം അറിഞ്ഞില്ല എന്നു വിചാരിക്കുക. വാസ്തവത്തിൽ അവൻ ഒന്നും അറിയാത്തവനെപ്പോലെത്തന്നെ. (ഇഗാസത്തുല്ലഹ്ഫാൻ: 1/112)
ഒരു മനുഷ്യന്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട വിജ്ഞാനീയങ്ങളില്‍ പ്രഥമമായത് തന്നെ സൃഷ്ടിച്ച അല്ലാഹുവിനെ കുറിച്ചാണെന്നതില്‍ സംശയമില്ല. എന്നാല്‍ അല്ലാഹുവിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്‍ ? ഒരു അല്ലാഹു ഉണ്ടെന്നും അവനെ മാത്രമാണ് ആരാധിക്കണമെന്നും മനസ്സിലാക്കിയാല്‍ മതിയോ?
അസ്മാഉല്‍ ഹുസ്നയുടെ പഠനം എന്താണ് ലക്ഷ്യമിടുന്നതെന്ന് ഇമാം ഇബ്നുല്‍ ഖയ്യിം വിശദീകരിച്ചതിന്റെ പ്രസക്ത ഭാഗം കാണുക:
معرفة توجب الحياء منه والمحبة له وتعلق القلب به والشوق إلى لقائه وخشيته
നാം ഉദ്ദേശിക്കുന്ന അറിവ് എന്നാല്‍, ആ അറിവിൽ നിന്ന് നിനക്ക് നിന്റെ റബ്ബിനോട് ലജ്ജ തോന്നണം, അവനോട് അതിയായ ഇഷ്ടം തോന്നണം, അവനുമായി നിന്റെ ഹൃദയം ബന്ധിക്കപ്പെടണം, അവനെ കാണാൻ നീ അങ്ങേയറ്റം ആഗ്രഹിക്കണം. അവനെ ഭയപ്പെടാൻ കഴിയണം.
الفوائد لابن القيم [248]
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ എല്ലാ സന്ദ൪ഭങ്ങളിലും സ്ഥിരമായി നില്‍ക്കേണ്ടതാണ്. രാവിലെ ഉണ൪ന്നത് മുതല്‍ രാത്രി ഉറങ്ങുന്നതുവരെയും നി൪വ്വഹിക്കാനുള്ള ദിക്റുകളെല്ലാം അവനെ കുറിച്ചുള്ള ഓ൪മ്മ നിലനി൪ത്താനുള്ളതാണ്. നാം നി൪വ്വഹിക്കുന്ന എല്ലാ ഇബാദത്തുകളും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചുള്ളതാണ്. എല്ലായ്പ്പോഴും അല്ലാഹു നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു, നമ്മുടെ മനസ് മന്ത്രിക്കുന്നതുപോലും അല്ലാഹു അറിയുന്നു എന്നുള്ളതെല്ലാം അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ്മ ജ്വലിച്ചു നില്‍ക്കുന്നതിന് കാരണമാണ്. അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളെ കുറിച്ചുള്ള അറിവും ഇതിന് ഏറെ സഹായകമാണ്.
قال ابن تيمية: والقرآن فيه من ذكر أسماء الله، وصفاته، وأفعاله، أكثر مما فيه من ذكر الأكل، والشرب، والنكاح في الجنة والآيات المتضمنة لذكر أسماء الله وصفاته
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: വിശുദ്ധ ഖു൪ആനില്‍ അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും പ്രവൃത്തികളെയും കുറിച്ചുള്ള പരാമ൪ശം സ്വ൪ഗത്തില്‍ തിന്നുകയും കുടിക്കുകയും ഇണകളോടൊത്ത് ജീവിക്കുകയും ചെയ്യുന്നതിനെ കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും ഉള്‍ക്കൊണ്ട ആയത്തുകള്‍ അന്ത്യനാളിനെ കുറിച്ച് പരാമ൪ശിച്ച ആയത്തുകളേക്കാള്‍ കൂടുതലാണ്.
(وانظر للفائدة في ثمار وفوائد معرفة أسماء الله الحسنى الفتوى رقم: 31970.)