മഴയുമായി ബന്ധപ്പെട്ട ചില പ്രാ൪ത്ഥനകള്‍

THADHKIRAH

മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مُريـعاً، نافِعـاً غَيْـرَ ضار، عاجِـلاً غَـيْرَ آجِل

‘അല്ലാഹുവേ, സഹായപ്രദവും സുഖപ്രദവും ആരോഗ്യപ്രദവുമായ മഴ ഞങ്ങള്‍ക്ക് കാലതാമസമില്ലാതെ, ഉടനെ തരേണമേ. അത് ഉപകാരപ്രദമായതും (വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ മറ്റൊ ആയി) ഉപദ്രവകരമല്ലാത്തതും ആക്കേണമേ’    (അബൂദാവൂദ്:1169)

മഴ വര്‍ഷിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

اللّهُمَّ صَيِّـباً نافِـعاً

‘അല്ലാഹുവേ, പ്രയോജനപ്രദമായ മഴ നല്‍കേണമേ.’   (ബുഖാരി:1032)

മഴ ലഭിച്ചതിന് അല്ലാഹുവിന് നന്ദികാണിച്ചുള്ള പ്രാര്‍ത്ഥന

مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه

‘അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു.’ (ബുഖാരി-മുസ്ലിം)

മഴ (അമിതമായാല്‍) നിര്‍ത്തലാക്കുവാനുള്ള പ്രാര്‍ത്ഥന

اللّهُمَّ حَوالَيْنا وَلا عَلَيْـنا

‘അല്ലാഹുവേ! (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീ ആക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ (ഒരു ശിക്ഷയായി) നീ ആക്കരുതേ.’   (ബുഖാരി:933)

اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر

അല്ലാഹുവേ, (ഈ മഴയെ) മേച്ചില്‍ സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ.   (മുസ്ലിം:897)

 

Leave a Reply

Your email address will not be published.

Similar Posts