മഴ ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍

THADHKIRAH

1. സക്കാത്ത് അവകാശികൾക്ക് നൽകാതിരിക്കൽ

നബി ﷺ പറഞ്ഞു: ഒരു ജനത തങ്ങളുടെ സകാത്ത്‌ (നല്‍കാതെ) തടഞ്ഞ് വെച്ചിട്ടില്ല, ആകാശത്ത് നിന്നും അവര്‍ക്ക്‌ മഴ തടയപ്പെട്ടിട്ടില്ലാതെ. നാല്‍ക്കാലി മൃഗങ്ങളില്ലായിരുന്നുവെങ്കില്‍ ഒരിക്കലും (അവര്‍ക്ക്‌) മഴ വര്‍ഷിക്കപ്പെടുമായിരുന്നില്ല. (ബൈഹഖി)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَقَالَ ‏ “‏ يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلاَّ فَشَا فِيهِمُ الطَّاعُونُ وَالأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلاَفِهِمُ الَّذِينَ مَضَوْا ‏.‏ وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ إِلاَّ أُخِذُوا بِالسِّنِينَ وَشِدَّةِ الْمَؤُنَةِ وَجَوْرِ السُّلْطَانِ عَلَيْهِمْ ‏.‏ وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ وَلَوْلاَ الْبَهَائِمُ لَمْ يُمْطَرُوا وَلَمْ يَنْقُضُوا عَهْدَ اللَّهِ وَعَهْدَرَسُولِهِ إِلاَّ سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ ‏.‏ وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ إِلاَّ جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു:നബി ﷺ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നിട്ട് പറഞ്ഞു: ‘അല്ലയോ മുഹാജിറുകളുടെ സമൂഹമേ, അഞ്ചു കാര്യം കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ (കാര്യം വളരെ പ്രയാസകരമായിരിക്കും). അതുണ്ടാകുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടുന്നു. ഏതൊരു സമൂഹത്തിലും തോന്നിവാസങ്ങള്‍ (അശ്ലീലതകള്‍) വ്യാപകമാവുകയും അത് പരസ്യമായി പോലും ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍ അവരില്‍ പ്ലേഗും മുന്‍കഴിഞ്ഞ സമൂഹങ്ങളിലൊന്നും ഇല്ലാത്ത വിധം വേദനയുള്ള രോഗങ്ങളും വ്യാപകമാകാതിരിക്കില്ല. അളവിലും തൂക്കത്തിലും അവര്‍ കൃത്രിമം കാണിക്കുന്നുവെങ്കില്‍ ക്ഷാമവും ജീവിത ചെലവുകളുടെ ഭാരവും ഭരണാധികാരികളുടെ അതിക്രമവും അവരെ പിടികൂടാതിരിക്കുകയില്ല. സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്ന പക്ഷം ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല. മൃഗങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒട്ടും മഴ ലഭിക്കുകയേ ഇല്ല…’   (ഇബ്‌നു മാജ:4019)

2. അല്ലാഹുവിന്റെ വിലക്കുകളെ ലംഘിക്കുമ്പോള്‍

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ നല്‍കിയ ഒരു അധ്യായത്തിന്റെ തലവാചകം ഇപ്രകാരമാണ് : ‘നിഷിദ്ധമായവയെ (അല്ലാഹുവിന്റെ വിലക്കുകളെ) സൃഷ്ടികള്‍ തകര്‍ത്തെറിയുമ്പോള്‍ അല്ലാഹു അവര്‍ക്ക് വരള്‍ച്ച നല്‍കിക്കൊണ്ട് പ്രതികാരമെടുക്കും എന്ന അധ്യായം.'(ബുഖാരി – മഴയെ തേടുന്ന അധ്യായം)

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﻜْﺘُﻤُﻮﻥَ ﻣَﺎٓ ﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟْﺒَﻴِّﻨَٰﺖِ ﻭَٱﻟْﻬُﺪَﻯٰ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺑَﻴَّﻨَّٰﻪُ ﻟِﻠﻨَّﺎﺱِ ﻓِﻰ ٱﻟْﻜِﺘَٰﺐِ ۙ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّﻪُ ﻭَﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّٰﻌِﻨُﻮﻥَ

നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ച് വെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.(ഖു൪ആന്‍:2/159)

ഈ വചനത്തെ വിശദീകരിച്ചു കൊണ്ട് താബിഈ പ്രമുഖനായ ഇമാം മുജാഹിദ്(റ) പറയുന്നു:

إذا أجدبت الأرض قالت البهائم : هذا من أجل عصاة بني آدم ، لعن الله عصاة بني آدم

ഭൂമിയില്‍ വരള്‍ച്ച നേരിട്ടാല്‍ മൃഗങ്ങള്‍ പറയും: ‘പാപികളായ മനുഷ്യര്‍ കാരണമാണിത്. മനുഷ്യരില്‍ പാപികളെ അല്ലാഹു ശപിക്കട്ടെ.’ (ഇബ്‌നു കഥീര്‍).

ഖു൪ആന്‍ 7/96 വചനത്തെ ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ﻭَﻟَﻮْ ﺃَﻥَّ ﺃَﻫْﻞَ ٱﻟْﻘُﺮَﻯٰٓ ءَاﻣَﻨُﻮا۟ ﻭَٱﺗَّﻘَﻮْا۟ ﻟَﻔَﺘَﺤْﻨَﺎ ﻋَﻠَﻴْﻬِﻢ ﺑَﺮَﻛَٰﺖٍ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ ﻭَﻟَٰﻜِﻦ ﻛَﺬَّﺑُﻮا۟ ﻓَﺄَﺧَﺬْﻧَٰﻬُﻢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻜْﺴِﺒُﻮﻥَ

ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്‌. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി.   (ഖു൪ആന്‍: 7/96)

അലി(റ) പറയുന്നു: ‘പാപം കാരണമായിട്ടല്ലാതെ ഒരു പരീക്ഷണവും ഇറങ്ങാറില്ല. പശ്ചാത്താപം (തൗബ) കൊണ്ടല്ലാതെ അത് ഒഴിവാകാറുമില്ല’.  (അല്‍ ജവാബുല്‍ കാഫീ: 142)

Leave a Reply

Your email address will not be published.

Similar Posts