ഭൂമിയിലെ ജലാശയങ്ങളില്‍ നിന്ന് ജലം സൂര്യന്റെ ചൂട് കൊണ്ട് നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന്, നീരാവി ഘനീഭവിച്ച് മേഘങ്ങളായി, അനുകൂല സാഹചര്യങ്ങളില്‍ വീണ്ടും ഘനീഭവിച്ച് വെള്ളമായി ഭൂമിയിലേക്ക് പെയ്യുന്ന പ്രക്രിയയാണ് മഴയെന്ന് ശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നു. നീരാവിയായി അന്തരീക്ഷത്തിലെത്തുന്ന ജലകണങ്ങള്‍ മേഘങ്ങളായി രൂപപ്പെടുന്നതും കാറ്റ് മേഘങ്ങളെ ചലിപ്പിക്കുന്നതും ശേഷം മഴയായി പെയ്തിറങ്ങുന്നതുമെല്ലാം ഖുര്‍ആന്‍ മനോഹരമായി വിവരിക്കുന്നുണ്ട്.
ﺃَﻟَﻢْ ﺗَﺮَ ﺃَﻥَّ ٱﻟﻠَّﻪَ ﻳُﺰْﺟِﻰ ﺳَﺤَﺎﺑًﺎ ﺛُﻢَّ ﻳُﺆَﻟِّﻒُ ﺑَﻴْﻨَﻪُۥ ﺛُﻢَّ ﻳَﺠْﻌَﻠُﻪُۥ ﺭُﻛَﺎﻣًﺎ ﻓَﺘَﺮَﻯ ٱﻟْﻮَﺩْﻕَ ﻳَﺨْﺮُﺝُ ﻣِﻦْ ﺧِﻠَٰﻠِﻪِۦ ﻭَﻳُﻨَﺰِّﻝُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣِﻦ ﺟِﺒَﺎﻝٍ ﻓِﻴﻬَﺎ ﻣِﻦۢ ﺑَﺮَﺩٍ ﻓَﻴُﺼِﻴﺐُ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ﻭَﻳَﺼْﺮِﻓُﻪُۥ ﻋَﻦ ﻣَّﻦ ﻳَﺸَﺎٓءُ ۖ ﻳَﻜَﺎﺩُ ﺳَﻨَﺎ ﺑَﺮْﻗِﻪِۦ ﻳَﺬْﻫَﺐُ ﺑِﭑﻷَْﺑْﺼَٰﺮِ
അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നുവെന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിനിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത് നിന്ന് -അവിടെ മലകള്‍ പോലുള്ള മേഘ കൂമ്പാരങ്ങളില്‍ നിന്ന് – അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു. (ഖു൪ആന്‍:24/43)
മഴയുടെ അതിസൂക്ഷ്മ ശാസ്ത്ര നിയമങ്ങളെ ഈ സൂക്തത്തില്‍നിന്ന് വായിച്ചെടുക്കാം. എന്നാല്‍, അതിനുമപ്പുറം മേഘത്തെ ചലിപ്പിക്കുന്നത്, അതിന്റെ ചീന്തുകളെ കൂട്ടിയോജിപ്പിക്കുന്നത്, പിന്നീട് അതിനെ കനപ്പിക്കുന്നത്, അതില്‍നിന്ന് കുത്തിയൊലിക്കുന്ന വെള്ളം ഒഴുക്കുന്നത്, ആലിപ്പഴം വീഴ്ത്തുന്നത് എന്നിവയെല്ലാം ചെയ്യുന്നത് അല്ലാഹുവാണെന്ന് ഓ൪മ്മിപ്പിക്കുന്നു.
ٱﻟﻠَّﻪُ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﻓَﺘُﺜِﻴﺮُ ﺳَﺤَﺎﺑًﺎ ﻓَﻴَﺒْﺴُﻄُﻪُۥ ﻓِﻰ ٱﻟﺴَّﻤَﺎٓءِ ﻛَﻴْﻒَ ﻳَﺸَﺎٓءُ ﻭَﻳَﺠْﻌَﻠُﻪُۥ ﻛِﺴَﻔًﺎ ﻓَﺘَﺮَﻯ ٱﻟْﻮَﺩْﻕَ ﻳَﺨْﺮُﺝُ ﻣِﻦْ ﺧِﻠَٰﻠِﻪِۦ ۖ
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനിടയില്‍ നിന്ന് മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. (ഖു൪ആന്‍:30/48)
ﻭَٱﻟﻠَّﻪُ ٱﻟَّﺬِﻯٓ ﺃَﺭْﺳَﻞَ ٱﻟﺮِّﻳَٰﺢَ ﻓَﺘُﺜِﻴﺮُ ﺳَﺤَﺎﺑًﺎ ﻓَﺴُﻘْﻨَٰﻪُ ﺇِﻟَﻰٰ ﺑَﻠَﺪٍ ﻣَّﻴِّﺖٍ ﻓَﺄَﺣْﻴَﻴْﻨَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎ ۚ ﻛَﺬَٰﻟِﻚَ ٱﻟﻨُّﺸُﻮﺭُ
അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജ്ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അത് മുഖേന ഭൂമിയെ അതിന്റെ നിര്‍ജ്ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയര്‍ത്തെഴുന്നേല്‍പ്പ്. (ഖു൪ആന്‍:35/9)
ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﺑُﺸْﺮًۢا ﺑَﻴْﻦَ ﻳَﺪَﻯْ ﺭَﺣْﻤَﺘِﻪِۦ ۖ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﻗَﻠَّﺖْ ﺳَﺤَﺎﺑًﺎ ﺛِﻘَﺎﻻً ﺳُﻘْﻨَٰﻪُ ﻟِﺒَﻠَﺪٍ ﻣَّﻴِّﺖٍ ﻓَﺄَﻧﺰَﻟْﻨَﺎ ﺑِﻪِ ٱﻟْﻤَﺎٓءَ ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦ ﻣِﻦ ﻛُﻞِّ ٱﻟﺜَّﻤَﺮَٰﺕِ ۚ ﻛَﺬَٰﻟِﻚَ ﻧُﺨْﺮِﺝُ ٱﻟْﻤَﻮْﺗَﻰٰ ﻟَﻌَﻠَّﻜُﻢْ ﺗَﺬَﻛَّﺮُﻭﻥَ
അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജ്ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ് കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.(ഖു൪ആന്‍:7/57)
ഭൗമോപരിതലത്തില്‍ നിന്ന് ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയരുന്നു, മേഘങ്ങൾ രൂപം കൊള്ളുന്നു, മഴയായി പെയ്തിറങ്ങുന്നു എന്നിങ്ങനെ മൂന്ന് ഘട്ടങ്ങള്‍ മഴയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നു.ഈ പ്രവ൪ത്തനങ്ങളൊക്കെ കേവലം യാദൃശ്ചികമോ പ്രകൃതിയുടെ വെറുമൊരു പ്രവ൪ത്തനമോ അല്ലെന്നും മനുഷ്യര്‍ക്കതില്‍ പങ്കില്ലെന്നും സ൪വ്വശക്തനായ അല്ലാഹുവാണ് ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതെന്നും സംവിധാനിക്കുന്നതെന്നുമാണ് ഇസ്ലാം പറയുന്നത്. ചുരുക്കത്തില്‍ അല്ലാഹുവാണ് മഴ പെയ്യിപ്പിക്കുന്നതെന്ന വസ്തുത ആമുഖമായി നാം മനസ്സിലാക്കേണ്ടതാണ്.
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളില്‍ പെട്ട ഒന്നാണ് അവന്‍ നമുക്ക് മഴ വ൪ഷിപ്പിച്ച് തരുന്നു എന്നുള്ളത്.മഴയെ അല്ലാഹുവിന്റെ കാരുണ്യമായിട്ടാണ് വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നത്.
وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَٰحَ بُشْرَۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا
لِّنُحْـِۧىَ بِهِۦ بَلْدَةً مَّيْتًا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَٰمًا وَأَنَاسِىَّ كَثِير
وَلَقَدْ صَرَّفْنَٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا
തന്റെ കാരുണ്യത്തിന്റെ (മഴയുടെ) മുമ്പായി സന്തോഷ സൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.നിര്‍ജ്ജീവമായ നാടിന് അത് മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി.അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല. (ഖു൪ആന്‍:25/48-50)
ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﻨَﺰِّﻝُ ٱﻟْﻐَﻴْﺚَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﻗَﻨَﻄُﻮا۟ ﻭَﻳَﻨﺸُﺮُ ﺭَﺣْﻤَﺘَﻪُۥ ۚ ﻭَﻫُﻮَ ٱﻟْﻮَﻟِﻰُّ ٱﻟْﺤَﻤِﻴﺪُ
അവന്‍ (അല്ലാഹു) തന്നെയാകുന്നു, മനുഷ്യര്‍ നിരാശപ്പെട്ട് കഴിഞ്ഞതിന് ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി. (ഖു൪ആന്‍:42/28)
ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﺑُﺸْﺮًۢا ﺑَﻴْﻦَ ﻳَﺪَﻯْ ﺭَﺣْﻤَﺘِﻪِ
അവനത്രെ തന്റെ കാരുണ്യത്തിന് (മഴയ്ക്ക്) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍… (ഖു൪ആന്‍:7/57)
അല്ലാഹുവിന്റെ കാരുണ്യമായി ലഭിക്കുന്ന മഴവെള്ളത്തെ അനുഗൃഹീതമായ വെള്ളം എന്നാണ് വിശുദ്ധ ഖു൪ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
ﻭَﻧَﺰَّﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻣُّﺒَٰﺮَﻛًﺎ ﻓَﺄَﻧۢﺒَﺘْﻨَﺎ ﺑِﻪِۦ ﺟَﻨَّٰﺖٍ ﻭَﺣَﺐَّ ٱﻟْﺤَﺼِﻴﺪِ
ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. (ഖു൪ആന്‍:50/9)
മാത്രമല്ല, മഴവെള്ളം ശുദ്ധ ജലമാണെന്നും അല്ലാഹു പറയുന്നു.
ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻃَﻬُﻮﺭً
…ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:25/48)
ആകാശത്തുനിന്നും ലഭിക്കുന്ന മഴയെ അല്ലാഹുവിന്റെ ദൃഷ്ടാന്തമായിട്ടും വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നു.
ﻭَﻣِﻦْ ءَاﻳَٰﺘِﻪِۦ ﻳُﺮِﻳﻜُﻢُ ٱﻟْﺒَﺮْﻕَ ﺧَﻮْﻓًﺎ ﻭَﻃَﻤَﻌًﺎ ﻭَﻳُﻨَﺰِّﻝُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﻴُﺤْﻰِۦ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﻌْﻘِﻠُﻮﻥَ
ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്റെ നിര്‍ജ്ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖു൪ആന്‍:30/26)
ജലത്തില്‍ നിന്നാണ് സൃഷ്ടിപ്പിന്റെ തുടക്കമെന്ന് വിശുദ്ധ ഖു൪ആന്‍ പറയുന്നു.
ﺃَﻭَﻟَﻢْ ﻳَﺮَ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭٓا۟ ﺃَﻥَّ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻛَﺎﻧَﺘَﺎ ﺭَﺗْﻘًﺎ ﻓَﻔَﺘَﻘْﻨَٰﻬُﻤَﺎ ۖ ﻭَﺟَﻌَﻠْﻨَﺎ ﻣِﻦَ ٱﻟْﻤَﺎٓءِ ﻛُﻞَّ ﺷَﻰْءٍ ﺣَﻰٍّ ۖ ﺃَﻓَﻼَ ﻳُﺆْﻣِﻨُﻮﻥَ
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? (ഖു൪ആന്‍:21/30)
ﻭَٱﻟﻠَّﻪُ ﺧَﻠَﻖَ ﻛُﻞَّ ﺩَآﺑَّﺔٍ ﻣِّﻦ ﻣَّﺎٓءٍ
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. … (ഖു൪ആന്‍:24/45)
എല്ലാ ജീവ വസ്തുക്കളുടെയും സൃഷ്ടിപ്പിന്റെ ഉല്‍ഭവം വെള്ളത്തില്‍ നിന്നാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാകുന്നു.മറ്റൊരു വചനത്തില്‍ ‘മനുഷ്യനെ’ പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ടും അല്ലാഹു ഈ വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.
ﻭَﻫُﻮَ ٱﻟَّﺬِﻯ ﺧَﻠَﻖَ ﻣِﻦَ ٱﻟْﻤَﺎٓءِ ﺑَﺸَﺮًا ﻓَﺠَﻌَﻠَﻪُۥ ﻧَﺴَﺒًﺎ ﻭَﺻِﻬْﺮًا ۗ ﻭَﻛَﺎﻥَ ﺭَﺑُّﻚَ ﻗَﺪِﻳﺮًا
അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.(ഖു൪ആന്‍:25/54)
ഭൂമിയിലെ മൗലിക ജീവദ് ഘടകമാണ് വെള്ളം. ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പിനുള്ള അവശ്യഘടകമാണ് ജലം. ജലത്തിന്റെ സാന്നിധ്യമുള്ളത് കൊണ്ടാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ നിലനില്‍ക്കുന്നത്. വെള്ളമില്ലെങ്കില്‍ ഒരു ജീവജാലത്തിനും നിലനില്‍പ്പില്ല. ഇതില്ലാത്തത് കൊണ്ട് മറ്റ് ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുകളില്ല.അതുകൊണ്ടാണ് ജീവന്റെ കണിക കണ്ടെത്തുന്നതിന് ഇതര ഗ്രഹങ്ങളില്‍ ജലാംശം ഉണ്ടോ എന്ന് ശാസ്ത്രം അനേഷിക്കുന്നത്.
സൃഷ്ടാവായ അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹമായ മഴ ഭൂമിയിലേക്ക് ചൊരിഞ്ഞത് കൊണ്ടാണ് ഇവിടെ സമൃദ്ധമായി ജലമുണ്ടായത്. അത് കൊണ്ടാണ് മനുഷ്യന് കുടിവെള്ളം ലഭിക്കുന്നത്.
هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُون
يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ
അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്. അത് (വെള്ളം) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. (ഖു൪ആന്‍:16/10-11)
ﻭَﺃَﺭْﺳَﻠْﻨَﺎ ٱﻟﺮِّﻳَٰﺢَ ﻟَﻮَٰﻗِﺢَ ﻓَﺄَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺳْﻘَﻴْﻨَٰﻜُﻤُﻮﻩُ ﻭَﻣَﺎٓ ﺃَﻧﺘُﻢْ ﻟَﻪُۥ ﺑِﺨَٰﺰِﻧِﻴﻦَ
മേഘങ്ങളുല്‍പ്പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല.(ഖു൪ആന്‍:15/22)
ﻭَﺟَﻌَﻠْﻨَﺎ ﻓِﻴﻬَﺎ ﺭَﻭَٰﺳِﻰَ ﺷَٰﻤِﺨَٰﺖٍ ﻭَﺃَﺳْﻘَﻴْﻨَٰﻜُﻢ ﻣَّﺎٓءً ﻓُﺮَاﺗًﺎ
അതില്‍ (ഭൂമിയില്‍) ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ ശുദ്ധമായ തെളിനീ൪ തരികയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:77 /27)
കുടിവെള്ളത്തിന് പുറമേ മനുഷ്യന്റെ ഭക്ഷണവും മഴ മൂലമാണ് ലഭിക്കുന്നത്.
فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ
أَنَّا صَبَبْنَا ٱلْمَآءَ صَبًّا
ثُمَّ شَقَقْنَا ٱلْأَرْضَ شَقًّ
فَأَنۢبَتْنَا فِيهَا حَبًّا
وَعِنَبًا وَقَضْبً
وَزَيْتُونًا وَنَخْلً
وَحَدَآئِقَ غُلْبًا
وَفَٰكِهَةً وَأَبًّ
مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ
എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി. എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്. (ഖു൪ആന്‍:80/24-32)
وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٍ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَٰدِرُونَ
فَأَنشَأْنَا لَكُم بِهِۦ جَنَّٰتٍ مِّن نَّخِيلٍ وَأَعْنَٰبٍ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. . അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:23/18-19)
ٱﻟﻠَّﻪُ ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻭَﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺧْﺮَﺝَ ﺑِﻪِۦ ﻣِﻦَ ٱﻟﺜَّﻤَﺮَٰﺕِ ﺭِﺯْﻗًﺎ ﻟَّﻜُﻢْ ۖ ﻭَﺳَﺨَّﺮَ ﻟَﻜُﻢُ ٱﻟْﻔُﻠْﻚَ ﻟِﺘَﺠْﺮِﻯَ ﻓِﻰ ٱﻟْﺒَﺤْﺮِ ﺑِﺄَﻣْﺮِﻩِۦ ۖ ﻭَﺳَﺨَّﺮَ ﻟَﻜُﻢُ ٱﻷَْﻧْﻬَٰﺮَ
അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ആകാശത്ത് നിന്ന് മഴ ചൊരിയുകയും എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്. അവന്റെ കല്‍പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്ക് കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു.(ഖു൪ആന്‍:14/32)
ആകാശത്തു നിന്നു മഴവെള്ളം ഇറക്കി അതുവഴി ഉല്‍പാദന യോഗ്യമല്ലാതെ നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ അല്ലാഹു ജീവിപ്പിക്കുന്നു. ഭൂമിയിലേക്ക് മഴ ലഭിക്കുമ്പോള്‍ അത് ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നു. അങ്ങിനെ മനുഷ്യന്റെ ശാരീരികവും ഭൗതികവുമായ നിലനില്‍പ്പിനും അഭിവൃദ്ധിക്കും അനിവാര്യമായ അന്നപാനാദി കാര്യങ്ങള്‍ അവന്‍ മനുഷ്യനു ഒരുക്കികൊടുക്കുന്നു. ചുരുക്കത്തില്‍ മനുഷ്യന്റെ ഭക്ഷണം മഴയുമായി ബന്ധപ്പെട്ട് കിടക്കുന്നെന്ന് സാരം.
ആകാശത്ത് നിന്നുള്ള മഴ മുഖേനെ മനുഷ്യനെ അല്ലാഹു ശുദ്ധീകരിക്കുന്നു.
ﺇِﺫْ ﻳُﻐَﺸِّﻴﻜُﻢُ ٱﻟﻨُّﻌَﺎﺱَ ﺃَﻣَﻨَﺔً ﻣِّﻨْﻪُ ﻭَﻳُﻨَﺰِّﻝُ ﻋَﻠَﻴْﻜُﻢ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻟِّﻴُﻄَﻬِّﺮَﻛُﻢ ﺑِﻪِۦ ﻭَﻳُﺬْﻫِﺐَ ﻋَﻨﻜُﻢْ ﺭِﺟْﺰَ ٱﻟﺸَّﻴْﻄَٰﻦِ ﻭَﻟِﻴَﺮْﺑِﻂَ ﻋَﻠَﻰٰ ﻗُﻠُﻮﺑِﻜُﻢْ ﻭَﻳُﺜَﺒِّﺖَ ﺑِﻪِ ٱﻷَْﻗْﺪَاﻡَ
അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു തന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക). (ഖു൪ആന്‍:8/11)
ആകാശത്ത് നിന്ന് അല്ലാഹു മഴ വ൪ഷിപ്പിക്കുന്നത് കൊണ്ടാണ് ഭൂമിയില്‍ സസ്യലതാദികള്‍ മുളക്കുന്നത്.
ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﻧۢﺒَﺘْﻨَﺎ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞِّ ﺯَﻭْﺝٍ ﻛَﺮِﻳﻢٍ
…ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു. (ഖു൪ആന്‍:31/10)
ٱﻟَّﺬِﻯ ﺟَﻌَﻞَ ﻟَﻜُﻢُ ٱﻷَْﺭْﺽَ ﻣَﻬْﺪًا ﻭَﺳَﻠَﻚَ ﻟَﻜُﻢْ ﻓِﻴﻬَﺎ ﺳُﺒُﻼً ﻭَﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦٓ ﺃَﺯْﻭَٰﺟًﺎ ﻣِّﻦ ﻧَّﺒَﺎﺕٍ ﺷَﺘَّﻰٰ
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:20/53)
ﺃَﻟَﻢْ ﺗَﺮَ ﺃَﻥَّ ٱﻟﻠَّﻪَ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦ ﺛَﻤَﺮَٰﺕٍ ﻣُّﺨْﺘَﻠِﻔًﺎ ﺃَﻟْﻮَٰﻧُﻬَﺎ ۚ
നീ കണ്ടില്ലേ, അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് (മഴ) മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പ്പാദിപ്പിച്ചു. (ഖു൪ആന്‍:35/27)
وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا
لِّنُخْرِجَ بِهِۦ حَبًّا وَنَبَاتً
وَجَنَّٰتٍ أَلْفَافًا
കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു. അത് മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി. ഇടതൂര്‍ന്ന തോട്ടങ്ങളും. (ഖു൪ആന്‍:78/14-16)
ﺃَﻟَﻢْ ﺗَﺮَ ﺃَﻥَّ ٱﻟﻠَّﻪَ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺘُﺼْﺒِﺢُ ٱﻷَْﺭْﺽُ ﻣُﺨْﻀَﺮَّﺓً ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻟَﻄِﻴﻒٌ ﺧَﺒِﻴﺮٌ
അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അത് കൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (ഖു൪ആന്‍:22/63)
മഴയെകുറിച്ചു പറയുന്ന പല ഖുര്‍ആന്‍ സൂക്തങ്ങളും നിര്‍ജ്ജീവ ഭൂമിക്ക് അത് ജീവന്‍ നല്‍കുന്നുവെന്ന് പറയുന്നത് ശ്രദ്ധേയമാണ്.
ﻭَٱﻟﻠَّﻪُ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَﺔً ﻟِّﻘَﻮْﻡٍ ﻳَﺴْﻤَﻌُﻮﻥَ
അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞ് തരികയും, അത് മൂലം (മഴ) ഭൂമിയെ – അത് നിര്‍ജ്ജീവമായികിടന്നതിന് ശേഷം – അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. (ഖു൪ആന്‍:16/65)
ചുരുക്കത്തില്‍ മനുഷ്യനും കന്നുകാലികള്‍ക്കും കുടിക്കാനും ഭക്ഷിക്കാനും വേണ്ടിയും സസ്യങ്ങള്‍ മുളപ്പിക്കുന്നതിനും നി൪ജ്ജീവമായ നാടുകളെ സജീവമാക്കുന്നതിനും വേണ്ടിയും അല്ലാഹു അവന്റെ കാരുണ്യമായി കൊണ്ട് മഴ വര്‍ഷിപ്പിക്കുന്നു.
സൃഷ്ടാവിന്റെ മഹത്വവും കഴിവും ബോധ്യപ്പെടാവുന്ന ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് മഴ. ഖുര്‍ആന്‍ പലസ്ഥലത്തും മഴയെക്കുറിച്ചും ജലത്തെപ്പറ്റിയും ചിന്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മഴയുടെ ഭംഗിയും സൗന്ദര്യവും അനുഗ്രഹവും ആസ്വദിക്കുമ്പോഴും മറ്റെല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളെയും പോലെ മഴയും പ്രപഞ്ച സൃഷ്ടാവിനെ കണ്ടെത്തുന്നതിനുള്ള ഉപാധിയായിരിക്കണമെന്നാണ് ഖു൪ആന്‍ നിഷ്‌കര്‍ഷിക്കുന്നത്.
ﺇِﻥَّ ﻓِﻰ ﺧَﻠْﻖِ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﻭَٱﺧْﺘِﻠَٰﻒِ ٱﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﻭَٱﻟْﻔُﻠْﻚِ ٱﻟَّﺘِﻰ ﺗَﺠْﺮِﻯ ﻓِﻰ ٱﻟْﺒَﺤْﺮِ ﺑِﻤَﺎ ﻳَﻨﻔَﻊُ ٱﻟﻨَّﺎﺱَ ﻭَﻣَﺎٓ ﺃَﻧﺰَﻝَ ٱﻟﻠَّﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣِﻦ ﻣَّﺎٓءٍ ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎ ﻭَﺑَﺚَّ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞِّ ﺩَآﺑَّﺔٍ ﻭَﺗَﺼْﺮِﻳﻒِ ٱﻟﺮِّﻳَٰﺢِ ﻭَٱﻟﺴَّﺤَﺎﺏِ ٱﻟْﻤُﺴَﺨَّﺮِ ﺑَﻴْﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﻌْﻘِﻠُﻮﻥَ
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു് ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും തീര്‍ച്ചയായും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. (ഖു൪ആന്‍:2/164)
ﻭَﻫُﻮَ ٱﻟَّﺬِﻯٓ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦ ﻧَﺒَﺎﺕَ ﻛُﻞِّ ﺷَﻰْءٍ ﻓَﺄَﺧْﺮَﺟْﻨَﺎ ﻣِﻨْﻪُ ﺧَﻀِﺮًا ﻧُّﺨْﺮِﺝُ ﻣِﻨْﻪُ ﺣَﺒًّﺎ ﻣُّﺘَﺮَاﻛِﺒًﺎ ﻭَﻣِﻦَ ٱﻟﻨَّﺨْﻞِ ﻣِﻦ ﻃَﻠْﻌِﻬَﺎ ﻗِﻨْﻮَاﻥٌ ﺩَاﻧِﻴَﺔٌ ﻭَﺟَﻨَّٰﺖٍ ﻣِّﻦْ ﺃَﻋْﻨَﺎﺏٍ ﻭَٱﻟﺰَّﻳْﺘُﻮﻥَ ﻭَٱﻟﺮُّﻣَّﺎﻥَ ﻣُﺸْﺘَﺒِﻬًﺎ ﻭَﻏَﻴْﺮَ ﻣُﺘَﺸَٰﺒِﻪٍ ۗ ٱﻧﻈُﺮُﻭٓا۟ ﺇِﻟَﻰٰ ﺛَﻤَﺮِﻩِۦٓ ﺇِﺫَآ ﺃَﺛْﻤَﺮَ ﻭَﻳَﻨْﻌِﻪِۦٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻜُﻢْ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ
അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞ് തന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരി തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെ അല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്.(ഖു൪ആന്‍:6/99)
ﺃَﻭَﻟَﻢْ ﻳَﺮَﻭْا۟ ﺃَﻧَّﺎ ﻧَﺴُﻮﻕُ ٱﻟْﻤَﺎٓءَ ﺇِﻟَﻰ ٱﻷَْﺭْﺽِ ٱﻟْﺠُﺮُﺯِ ﻓَﻨُﺨْﺮِﺝُ ﺑِﻪِۦ ﺯَﺭْﻋًﺎ ﺗَﺄْﻛُﻞُ ﻣِﻨْﻪُ ﺃَﻧْﻌَٰﻤُﻬُﻢْ ﻭَﺃَﻧﻔُﺴُﻬُﻢْ ۖ ﺃَﻓَﻼَ ﻳُﺒْﺼِﺮُﻭﻥَ
വരണ്ട ഭൂമിയിലേക്ക് നാം വെള്ളം കൊണ്ടുചെല്ലുകയും, അത് മൂലം ഇവരുടെ കന്നുകാലികള്‍ക്കും ഇവര്‍ക്ക് തന്നെയും തിന്നാനുള്ള കൃഷി നാം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇവര്‍ കണ്ടില്ലേ? എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?(ഖു൪ആന്‍:32/27)
ﻭَٱﻟﻠَّﻪُ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَﺔً ﻟِّﻘَﻮْﻡٍ ﻳَﺴْﻤَﻌُﻮﻥَ
അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ – അത് നിര്‍ജീവമായികിടന്നതിന് ശേഷം – അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.(ഖു൪ആന്‍:16/65)
ﺃَﻓَﺮَءَﻳْﺘُﻢُ ٱﻟْﻤَﺎٓءَ ٱﻟَّﺬِﻯ ﺗَﺸْﺮَﺑُﻮﻥَ ءَﺃَﻧﺘُﻢْ ﺃَﻧﺰَﻟْﺘُﻤُﻮﻩُ ﻣِﻦَ ٱﻟْﻤُﺰْﻥِ ﺃَﻡْ ﻧَﺤْﻦُ ٱﻟْﻤُﻨﺰِﻟُﻮﻥَﻟَﻮْ ﻧَﺸَﺎٓءُ ﺟَﻌَﻠْﻨَٰﻪُ ﺃُﺟَﺎﺟًﺎ ﻓَﻠَﻮْﻻَ ﺗَﺸْﻜُﺮُﻭﻥَ
ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത് ? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പ് വെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്? (ഖു൪ആന്‍:56/68-70)
നിര്‍ജ്ജീവമായി കിടക്കുന്ന തരിശു ഭൂമികള്‍ക്ക് നവജീവന്‍ ലഭിക്കുന്നത് ആകാശത്ത് നിന്ന് മഴ ലഭിക്കുന്നത് കൊണ്ടാണ്. ഈര്‍പ്പമില്ലാതെ, ഉല്‍പാദന ശേഷിയില്ലാതെ, വരണ്ടു കിടക്കുന്ന ഭൂമിയില്‍ മഴപെയ്യുന്നതോടുകൂടി നനവ് തട്ടി, മണ്ണ് ചീര്‍ത്ത്, സസ്യലതാദികള്‍ മുളച്ച് പൊങ്ങുന്നു. മണ്ണില്‍ കിടക്കുന്ന വിത്തുകളില്‍ നിന്ന് മുളകള്‍ പുറത്ത് വരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളരുകയും ചെയ്യുന്നു. ഈ ചെടികളില്‍ നിന്ന് നമുക്ക് ഭക്ഷിക്കാനുള്ള ധാന്യം പുറത്ത് വരുത്തുന്നു. ഈ മഴ മൂലം ഈന്തപ്പനയില്‍ നിന്ന് അതിന്റെ കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരി തോട്ടങ്ങളും, ഒലീവും മാതളവും ഉല്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെയെല്ലാം പിന്നില്‍ ഒരു സൃഷ്ടാവുണ്ടെന്ന വസ്തുത ചിന്തിക്കുന്ന മനുഷ്യ൪ക്ക് ബോധ്യപ്പെടുന്നതാണ്. ഇവയില്‍ അടങ്ങിയ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കുവാനും, അവയില്‍ നന്ദിയുള്ളവരായിരിക്കുവാനും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.
ആകാശത്ത് നിന്ന് ഒരു തോതനുസരിച്ച് വെള്ളം വർഷിച്ചു തരുന്നുവെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. ജീവജാലങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ആവശ്യത്തിന് മാത്രമാണ് മഴ ലഭിക്കുന്നതെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. തോതനുസരിച്ച് തുള്ളിയായി പെയ്യുന്ന മഴ, അത് വെള്ളച്ചാട്ടം കണക്കെയാണ് പെയ്‌തിറങ്ങിയിരുന്നതെങ്കില്‍ എത്ര പ്രയാസകരമായി മാറുമായിരുന്നു.
ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﺳْﻜَﻨَّٰﻪُ ﻓِﻰ ٱﻷَْﺭْﺽِ ۖ ﻭَﺇِﻧَّﺎ ﻋَﻠَﻰٰ ﺫَﻫَﺎﺏٍۭ ﺑِﻪِۦ ﻟَﻘَٰﺪِﺭُﻭﻥَ
ആകാശത്ത് നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ച് കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.(ഖു൪ആന്‍:23/18)
ﻭَٱﻟَّﺬِﻯ ﻧَﺰَّﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﻧﺸَﺮْﻧَﺎ ﺑِﻪِۦ ﺑَﻠْﺪَﺓً ﻣَّﻴْﺘًﺎ ۚ ﻛَﺬَٰﻟِﻚَ ﺗُﺨْﺮَﺟُﻮﻥَ
ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തുകൊണ്ടുവരപ്പെടുന്നതാണ്. (ഖു൪ആന്‍:43 /11)
മഴമൂലം ലഭിക്കുന്ന വെള്ളം മുഴുവനും സംഭരിച്ചു വെച്ച് കേടുപാടു കൂടാതെയും, വറ്റിയോ ഒലിച്ചോ പോകാതെയും സൂക്ഷിച്ചു നിക്ഷേപിക്കുവാന്‍ പോലും മനുഷ്യ൪ക്ക് സാധ്യമല്ല. ബാക്കി വരുന്ന വെള്ളം അല്ലാഹു ഭൂമിയിലെ ഉറവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നു.
ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﺳْﻜَﻨَّٰﻪُ ﻓِﻰ ٱﻷَْﺭْﺽِ ۖ ﻭَﺇِﻧَّﺎ ﻋَﻠَﻰٰ ﺫَﻫَﺎﺏٍۭ ﺑِﻪِۦ ﻟَﻘَٰﺪِﺭُﻭﻥَ
ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.(ഖു൪ആന്‍:23/18)
ﺃَﻟَﻢْ ﺗَﺮَ ﺃَﻥَّ ٱﻟﻠَّﻪَ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺴَﻠَﻜَﻪُۥ ﻳَﻨَٰﺒِﻴﻊَ ﻓِﻰ ٱﻷَْﺭْﺽِ ﺛُﻢَّ ﻳُﺨْﺮِﺝُ ﺑِﻪِۦ ﺯَﺭْﻋًﺎ ﻣُّﺨْﺘَﻠِﻔًﺎ ﺃَﻟْﻮَٰﻧُﻪُۥ ﺛُﻢَّ ﻳَﻬِﻴﺞُ ﻓَﺘَﺮَﻯٰﻩُ ﻣُﺼْﻔَﺮًّا ﺛُﻢَّ ﻳَﺠْﻌَﻠُﻪُۥ ﺣُﻄَٰﻤًﺎ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻟَﺬِﻛْﺮَﻯٰ ﻷُِﻭ۟ﻟِﻰ ٱﻷَْﻟْﺒَٰﺐِ
നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങി പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്.(ഖു൪ആന്‍:39/21)
ﻭَﺃَﺭْﺳَﻠْﻨَﺎ ٱﻟﺮِّﻳَٰﺢَ ﻟَﻮَٰﻗِﺢَ ﻓَﺄَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺳْﻘَﻴْﻨَٰﻜُﻤُﻮﻩُ ﻭَﻣَﺎٓ ﺃَﻧﺘُﻢْ ﻟَﻪُۥ ﺑِﺨَٰﺰِﻧِﻴﻦَ
മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല. (ഖു൪ആന്‍:15/22)
മഴമൂലം ലഭിക്കുന്ന വെള്ളത്തില്‍ ബാക്കി വരുന്നത് അല്ലാഹുവാണ് ഭൂമിയിലെ ഉറവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നത്.സമുദ്രങ്ങള്‍,നദികള്‍, തടാകങ്ങള്‍, അരുവികള്‍,കിണറുകള്‍, ഭൂഗര്‍ഭ ജലം എന്നീ നിലകളില്‍ അല്ലാഹു ആ ജലത്തെ മനുഷ്യന് ലഭ്യമാക്കി.എന്നാല്‍ ദൈവിക അനുഗ്രഹങ്ങളോട് അതിക്രമം കാണിച്ചാല്‍ അത് തടഞ്ഞുവെക്കുവാനും സ്രഷ്ടാവ് കഴിവുള്ളവനാണെന്ന് ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു
ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﺳْﻜَﻨَّٰﻪُ ﻓِﻰ ٱﻷَْﺭْﺽِ ۖ ﻭَﺇِﻧَّﺎ ﻋَﻠَﻰٰ ﺫَﻫَﺎﺏٍۭ ﺑِﻪِۦ ﻟَﻘَٰﺪِﺭُﻭﻥَ
ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ച് കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു. (ഖു൪ആന്‍:23/18)
അല്ലാഹു അവന്റെ അനുഗ്രഹമായ മഴയെ പിടിച്ചുവെച്ചാല്‍ അത് നല്‍കാന്‍ ഒരാള്‍ക്കും സാധ്യമല്ല.ആധുനികശാസ്‌ത്രം പലതിനും ബദല്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണുകൊണ്ടും മരംകൊണ്ടും പണ്ട് ഉണ്ടാക്കിയിരുന്ന പലതിനും പകരമായി പിന്നീട് ഇരുമ്പും പ്ലാസ്റ്റിക്കും ഉപയോഗിച്ചുതുടങ്ങി. എന്നാല്‍ ഏതെങ്കിലുമൊരു കാലത്ത് വെള്ളം തീര്‍ന്നാല്‍ അതിന് പകരമായി കുടിക്കാനും കുളിക്കാനും ഉപയോഗിക്കാവുന്ന ഒരു ബദല്‍ സംവിധാനം ശാസ്‌ത്രത്തിനു മുന്നിലുണ്ടാവുമോ? ‘ഇല്ല’ എന്ന് തന്നെ ആയിരിക്കും എന്നും അതിന്റെ ഉത്തരം. ശാസ്‌ത്രവും സംവിധാനവുമെല്ലാം ഇവിടെ പരാജയപ്പെടുന്നു. അല്ലാഹുവിന്റെ ചോദ്യം എന്നും പ്രസക്തമാണ്.
ﻗُﻞْ ﺃَﺭَءَﻳْﺘُﻢْ ﺇِﻥْ ﺃَﺻْﺒَﺢَ ﻣَﺎٓﺅُﻛُﻢْ ﻏَﻮْﺭًا ﻓَﻤَﻦ ﻳَﺄْﺗِﻴﻜُﻢ ﺑِﻤَﺎٓءٍ ﻣَّﻌِﻴﻦٍۭ
പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക? ഖു൪ആന്‍:67/30)
അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല എന്ന യാഥാര്‍ഥ്യത്തിലേക്കുള്ള ഉദാഹരണമായി മഴയെ അല്ലാഹു ഉദാഹരിക്കുന്നുണ്ട്.
ﺃَﻣَّﻦْ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻭَﺃَﻧﺰَﻝَ ﻟَﻜُﻢ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﻧۢﺒَﺘْﻨَﺎ ﺑِﻪِۦ ﺣَﺪَآﺋِﻖَ ﺫَاﺕَ ﺑَﻬْﺠَﺔٍ ﻣَّﺎ ﻛَﺎﻥَ ﻟَﻜُﻢْ ﺃَﻥ ﺗُﻨۢﺒِﺘُﻮا۟ ﺷَﺠَﺮَﻫَﺎٓ ۗ ﺃَءِﻟَٰﻪٌ ﻣَّﻊَ ٱﻟﻠَّﻪِ ۚ ﺑَﻞْ ﻫُﻢْ ﻗَﻮْﻡٌ ﻳَﻌْﺪِﻟُﻮﻥَ
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) എന്നിട്ട് അത് (വെള്ളം) മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു. (ഖു൪ആന്‍:27/60)
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്.നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ് കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍:2/21-22)
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്യാന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ലാത്ത സ്ഥിതിക്ക് അവനെക്കാള്‍ ഉത്തമനും ശ്രേഷ്ഠനുമായ – അല്ലെങ്കില്‍ അവനോട് സമത്വം കല്‍പ്പിക്കപ്പെടാവുന്ന – ഒരു ആരാധ്യന്‍ വേറെ ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ലെന്ന വസ്തുത അല്ലാഹു ചൂണ്ടിക്കാണിക്കുന്നു.
ഐഹിക ജീവിതം നശ്വരവും ക്ഷണികവുമാണെന്നും പരലോകജീവിതമാണ് യഥാ൪ത്ഥ ജീവിതമെന്നും വിശുദ്ധ ഖു൪ആന്‍ ധാരാളം സ്ഥലത്ത് പ്രസ്താവിച്ചിട്ടുള്ളതാണ്. നശ്വരമായ ഐഹിക ജീവിതത്തിന്റെ യാഥാ൪ത്ഥ്യം അല്ലാഹു മഴയെ ഉപമിച്ചുകൊണ്ടാണ് വിശദീകരിച്ചിട്ടുള്ളത്.
ﻭَٱﺿْﺮِﺏْ ﻟَﻬُﻢ ﻣَّﺜَﻞَ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻓَﺄَﺻْﺒَﺢَ ﻫَﺸِﻴﻤًﺎ ﺗَﺬْﺭُﻭﻩُ ٱﻟﺮِّﻳَٰﺢُ ۗ ﻭَﻛَﺎﻥَ ٱﻟﻠَّﻪُ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻣُّﻘْﺘَﺪِﺭًا
(നബിയേ,) നീ അവര്‍ക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക : ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അത് മൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:18/45)
ﺇِﻧَّﻤَﺎ ﻣَﺜَﻞُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻣِﻤَّﺎ ﻳَﺄْﻛُﻞُ ٱﻟﻨَّﺎﺱُ ﻭَٱﻷَْﻧْﻌَٰﻢُ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﺧَﺬَﺕِ ٱﻷَْﺭْﺽُ ﺯُﺧْﺮُﻓَﻬَﺎ ﻭَٱﺯَّﻳَّﻨَﺖْ ﻭَﻇَﻦَّ ﺃَﻫْﻠُﻬَﺎٓ ﺃَﻧَّﻬُﻢْ ﻗَٰﺪِﺭُﻭﻥَ ﻋَﻠَﻴْﻬَﺎٓ ﺃَﺗَﻰٰﻫَﺎٓ ﺃَﻣْﺮُﻧَﺎ ﻟَﻴْﻼً ﺃَﻭْ ﻧَﻬَﺎﺭًا ﻓَﺠَﻌَﻠْﻨَٰﻬَﺎ ﺣَﺼِﻴﺪًا ﻛَﺄَﻥ ﻟَّﻢْ ﺗَﻐْﻦَ ﺑِﭑﻷَْﻣْﺲِ ۚ ﻛَﺬَٰﻟِﻚَ ﻧُﻔَﺼِّﻞُ ٱﻻْءَﻳَٰﺖِ ﻟِﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ
നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു. (ഖു൪ആന്‍:10/24)
ٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ﻭَﺯِﻳﻨَﺔٌ ﻭَﺗَﻔَﺎﺧُﺮٌۢ ﺑَﻴْﻨَﻜُﻢْ ﻭَﺗَﻜَﺎﺛُﺮٌ ﻓِﻰ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻭْﻟَٰﺪِ ۖ ﻛَﻤَﺜَﻞِ ﻏَﻴْﺚٍ ﺃَﻋْﺠَﺐَ ٱﻟْﻜُﻔَّﺎﺭَ ﻧَﺒَﺎﺗُﻪُۥ ﺛُﻢَّ ﻳَﻬِﻴﺞُ ﻓَﺘَﺮَﻯٰﻩُ ﻣُﺼْﻔَﺮًّا ﺛُﻢَّ ﻳَﻜُﻮﻥُ ﺣُﻄَٰﻤًﺎ ۖ ﻭَﻓِﻰ ٱﻻْءَﺧِﺮَﺓِ ﻋَﺬَاﺏٌ ﺷَﺪِﻳﺪٌ ﻭَﻣَﻐْﻔِﺮَﺓٌ ﻣِّﻦَ ٱﻟﻠَّﻪِ ﻭَﺭِﺿْﻮَٰﻥٌ ۚ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ
നിങ്ങള്‍ അറിയുക: ഐഹിക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:57/20)
ഇവിടെ ഐഹിക ജീവിതത്തിന്റെ ഏറ്റവും നല്ല ഉപമയാണ് അല്ലാഹു മഴയോട് ചേ൪ത്ത് പറഞ്ഞു തരുന്നത്. ആകാശത്ത് നിന്ന് ഒരു മഴ പെയ്‌ത്, ഭൂമിയില്‍ നാനാതരം സസ്യലതാദികള്‍ തഴച്ചു വളരുകയും, ഭൂമിക്ക് ഭംഗിയും മോടിയും കൂടുകയും, ഫലമെടുക്കുമാറായെന്ന് ഉടമസ്ഥന്‍മാര്‍ കരുതിക്കൊണ്ടി-രിക്കുകയും ചെയ്‌ത ഘട്ടത്തില്‍, ഓര്‍ക്കാപുറത്ത് പെട്ടെന്ന് വല്ല അത്യാഹിതവും ബാധിച്ച് , അവിടെ മുമ്പ് വിളയൊന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുമാറ് അതിലെ വിള മുഴുവന്‍ നശിച്ചുപോയി. ഇതുപോലെയാണ് ഐഹികജീവിതത്തിന്റെ സ്ഥിതി. സുഖസൗകര്യങ്ങളും അലങ്കാര ഭൂഷണങ്ങളും കണ്‍മുമ്പില്‍ കാണുമ്പോള്‍ അത് വളരെ ആകര്‍ഷകവും കാമ്യവുമായിത്തോന്നും. സമ്പൂര്‍ണമാണ്, ശാശ്വതമാണ് എന്നൊക്കെ ആള്‍ക്കാര്‍ കരുതിക്കൊണ്ടിരിക്കെ, പെട്ടെന്നൊരിക്കല്‍ അതെല്ലാം അപ്പാടെ നഷ്‌ടപ്പെട്ടുപോകുകയായി.ആകയാല്‍ അതിന് അമിതമായ വില കല്‍പിക്കുകയോ, അതിനുവേണ്ടി അനശ്വരവും അത്യുത്തമവുമായ പരലോകജീവിതം നഷ്‌ടപ്പെടുത്തുകയോ ചെയ്യരുത് എന്ന് സാരം.പരലോക വിശ്വാസത്തെ ശക്തിപ്പെടുത്താനും ഉയര്‍ത്തെഴുന്നേല്‍പ്പിനെ ദൃഢീകരിക്കാനും ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന തെളിവുകളിലൊന്ന് മഴയാണ്. മഴവെള്ളം ഇറക്കി നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ വീണ്ടും ഉല്‍പാദന യോഗ്യമാക്കി ജീവിപ്പിക്കുന്നതിനെപറ്റി ഓര്‍മിപ്പിച്ചുകൊണ്ട് അതുപോലെ മനുഷ്യന്റെ മരണ ശേഷമുള്ള പുനര്‍ജീവിതവും ഉണ്ടാകുമെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു. നിഷ്‌പക്ഷമായി ചിന്തിക്കുന്ന ഏത് സാധാരണക്കാരനും മനസ്സിലാക്കാവുന്ന ഒരു ദൃഷ്‌ടാന്തവുമാണത്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻥ ﻛُﻨﺘُﻢْ ﻓِﻰ ﺭَﻳْﺐٍ ﻣِّﻦَ ٱﻟْﺒَﻌْﺚِ ﻓَﺈِﻧَّﺎ ﺧَﻠَﻘْﻨَٰﻜُﻢ ﻣِّﻦ ﺗُﺮَاﺏٍ ﺛُﻢَّ ﻣِﻦ ﻧُّﻄْﻔَﺔٍ ﺛُﻢَّ ﻣِﻦْ ﻋَﻠَﻘَﺔٍ ﺛُﻢَّ ﻣِﻦ ﻣُّﻀْﻐَﺔٍ ﻣُّﺨَﻠَّﻘَﺔٍ ﻭَﻏَﻴْﺮِ ﻣُﺨَﻠَّﻘَﺔٍ ﻟِّﻨُﺒَﻴِّﻦَ ﻟَﻜُﻢْ ۚ ﻭَﻧُﻘِﺮُّ ﻓِﻰ ٱﻷَْﺭْﺣَﺎﻡِ ﻣَﺎ ﻧَﺸَﺎٓءُ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ﺛُﻢَّ ﻧُﺨْﺮِﺟُﻜُﻢْ ﻃِﻔْﻼً ﺛُﻢَّ ﻟِﺘَﺒْﻠُﻐُﻮٓا۟ ﺃَﺷُﺪَّﻛُﻢْ ۖ ﻭَﻣِﻨﻜُﻢ ﻣَّﻦ ﻳُﺘَﻮَﻓَّﻰٰ ﻭَﻣِﻨﻜُﻢ ﻣَّﻦ ﻳُﺮَﺩُّ ﺇِﻟَﻰٰٓ ﺃَﺭْﺫَﻝِ ٱﻟْﻌُﻤُﺮِ ﻟِﻜَﻴْﻼَ ﻳَﻌْﻠَﻢَ ﻣِﻦۢ ﺑَﻌْﺪِ ﻋِﻠْﻢٍ ﺷَﻴْـًٔﺎ ۚ ﻭَﺗَﺮَﻯ ٱﻷَْﺭْﺽَ ﻫَﺎﻣِﺪَﺓً ﻓَﺈِﺫَآ ﺃَﻧﺰَﻟْﻨَﺎ ﻋَﻠَﻴْﻬَﺎ ٱﻟْﻤَﺎٓءَ ٱﻫْﺘَﺰَّﺕْ ﻭَﺭَﺑَﺖْ ﻭَﺃَﻧۢﺒَﺘَﺖْ ﻣِﻦ ﻛُﻞِّ ﺯَﻭْﺝٍۭ ﺑَﻬِﻴﺞٍ
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻧَّﻪُۥ ﻳُﺤْﻰِ ٱﻟْﻤَﻮْﺗَﻰٰ ﻭَﺃَﻧَّﻪُۥ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻗَﺪِﻳﺮٌ
മനുഷ്യരേ, ഉയര്‍ത്തെഴുന്നേല്‍പ്പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക) : തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസ പിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി തരാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജ്ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍ മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. (ഖു൪ആന്‍: 22/5-6)
ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﺑُﺸْﺮًۢا ﺑَﻴْﻦَ ﻳَﺪَﻯْ ﺭَﺣْﻤَﺘِﻪِۦ ۖ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﻗَﻠَّﺖْ ﺳَﺤَﺎﺑًﺎ ﺛِﻘَﺎﻻً ﺳُﻘْﻨَٰﻪُ ﻟِﺒَﻠَﺪٍ ﻣَّﻴِّﺖٍ ﻓَﺄَﻧﺰَﻟْﻨَﺎ ﺑِﻪِ ٱﻟْﻤَﺎٓءَ ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦ ﻣِﻦ ﻛُﻞِّ ٱﻟﺜَّﻤَﺮَٰﺕِ ۚ ﻛَﺬَٰﻟِﻚَ ﻧُﺨْﺮِﺝُ ٱﻟْﻤَﻮْﺗَﻰٰ ﻟَﻌَﻠَّﻜُﻢْ ﺗَﺬَﻛَّﺮُﻭﻥَ
അവനത്രെ തന്റെ അനുഗ്രഹത്തിന് (മഴയ്ക്ക്) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജ്ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം. (ഖു൪ആന്‍:7/57)
ﻭَٱﻟَّﺬِﻯ ﻧَﺰَّﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﻧﺸَﺮْﻧَﺎ ﺑِﻪِۦ ﺑَﻠْﺪَﺓً ﻣَّﻴْﺘًﺎ ۚ ﻛَﺬَٰﻟِﻚَ ﺗُﺨْﺮَﺟُﻮﻥَ
ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ച് തരികയും ചെയ്തവനാണ് (അല്ലാഹു). എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്. (ഖു൪ആന്‍:43/11)
ﻭَٱﻟﻠَّﻪُ ٱﻟَّﺬِﻯٓ ﺃَﺭْﺳَﻞَ ٱﻟﺮِّﻳَٰﺢَ ﻓَﺘُﺜِﻴﺮُ ﺳَﺤَﺎﺑًﺎ ﻓَﺴُﻘْﻨَٰﻪُ ﺇِﻟَﻰٰ ﺑَﻠَﺪٍ ﻣَّﻴِّﺖٍ ﻓَﺄَﺣْﻴَﻴْﻨَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎ ۚ ﻛَﺬَٰﻟِﻚَ ٱﻟﻨُّﺸُﻮﺭُ
അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്റെ നിര്‍ജ്ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയര്‍ത്തെഴുന്നേല്‍പ്പ്. (ഖു൪ആന്‍:35/9)
ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ
فَٱنظُرْ إِلَىٰٓ ءَاثَٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ച് കൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു. ഇതിന് മുമ്പ് – ആ മഴ അവരുടെ മേല്‍ വര്‍ഷിപ്പിക്കപ്പെടുന്നതിന് മുമ്പ് – തീര്‍ച്ചയായും അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജ്ജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവന്‍ അതിന് ജീവന്‍ നല്‍കുന്നത്? തീര്‍ച്ചയായും അത് ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. (ഖു൪ആന്‍:30/48-50)
ﻭَﻧَﺰَّﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻣُّﺒَٰﺮَﻛًﺎ ﻓَﺄَﻧۢﺒَﺘْﻨَﺎ ﺑِﻪِۦ ﺟَﻨَّٰﺖٍ ﻭَﺣَﺐَّ ٱﻟْﺤَﺼِﻴﺪِﻭَٱﻟﻨَّﺨْﻞَ ﺑَﺎﺳِﻘَٰﺖٍ ﻟَّﻬَﺎ ﻃَﻠْﻊٌ ﻧَّﻀِﻴﺪٌ ﺭِّﺯْﻗًﺎ ﻟِّﻠْﻌِﺒَﺎﺩِ ۖ ﻭَﺃَﺣْﻴَﻴْﻨَﺎ ﺑِﻪِۦ ﺑَﻠْﺪَﺓً ﻣَّﻴْﺘًﺎ ۚ ﻛَﺬَٰﻟِﻚَ ٱﻟْﺨُﺮُﻭﺝُ
ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.(നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജ്ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്. (ഖു൪ആന്‍: 50/9)
വെള്ളം വറ്റി നിര്‍ജ്ജീവമായി വരണ്ടുകിടക്കുന്ന നാട്ടിലേക്ക് മഴ വര്‍ഷിക്കുമ്പോള്‍ ആ നാട് പുനര്‍ജീവിച്ച് പച്ച പിടിക്കുന്നു. കായ്‌കനികളും വിളകളും ഉല്‍പാദിതമാകുന്നു. ഇതിന്റെയെല്ലാം കര്‍ത്താവ് അല്ലാഹുവാകുന്നു. അപ്പോള്‍, ഇതു പോലെ മനുഷ്യന്‍ നിര്‍ജ്ജീവനായിപ്പോയശേഷം അവനെ വീണ്ടും ജീവിപ്പിക്കുവാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല എന്ന് അല്ലാഹു ഉണര്‍ത്തുന്നു.
മഴയുമായി ബന്ധപ്പെട്ട ധാരാളം അബദ്ധ ധാരണകള്‍ മനുഷ്യര്‍ക്കിടയിലുണ്ട്. ചില മഹാന്‍മാ൪ക്കും ദേവന്‍മാ൪ക്കും മഴ പെയ്യിക്കുന്നതില്‍ പങ്കുണ്ടെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. നക്ഷത്രങ്ങളും ജ്ഞാറ്റുവേലകളുമാണ് മഴ നല്‍കുന്നത് എന്ന് കരുതുന്നവരുമുണ്ടായിരുന്നു. ഇത് സൃഷ്ടാവിന്റെ അനുഗ്രഹത്തെ നിഷേധിക്കലും ബഹുദൈവ ചിന്തയുമാണ്.
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ” مَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ بَرَكَةٍ إِلاَّ أَصْبَحَ فَرِيقٌ مِنَ النَّاسِ بِهَا كَافِرِينَ يُنْزِلُ اللَّهُ الْغَيْثَ فَيَقُولُونَ الْكَوْكَبُ كَذَا وَكَذَا ” وَفِي حَدِيثِ الْمُرَادِيِّ ” بِكَوْكَبِ كَذَا وَكَذَا
അബൂഹുറൈറ(റ) നിവേദനം: നബി ﷺ പറഞ്ഞു : ‘അല്ലാഹു ഉപരിലോകത്ത് നിന്ന് ഏതൊരു അനുഗ്രഹവും ഇറക്കിതരുമ്പോള്‍ ജനങ്ങളില്‍ ഒരു വിഭാഗം അതില്‍ അവിശ്വസിക്കാതിരുന്നിട്ടില്ല. അല്ലാഹു മഴ വ൪ക്കുമ്പോള്‍ അവര്‍ പറയും : ഇന്നയിന്ന നക്ഷത്രമാണ് അതിനു നിമിത്തമെന്നു.’ (മുസ്ലിം:72)
عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، أَنَّهُ قَالَ صَلَّى لَنَا رَسُولُ اللَّهِ صلى الله عليه وسلم صَلاَةَ الصُّبْحِ بِالْحُدَيْبِيَةِ عَلَى إِثْرِ سَمَاءٍ كَانَتْ مِنَ اللَّيْلَةِ، فَلَمَّا انْصَرَفَ أَقْبَلَ عَلَى النَّاسِ فَقَالَ ” هَلْ تَدْرُونَ مَاذَا قَالَ رَبُّكُمْ ”. قَالُوا اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ” أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ، فَأَمَّا مَنْ قَالَ مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي وَكَافِرٌ بِالْكَوْكَبِ، وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي وَمُؤْمِنٌ بِالْكَوْكَبِ ”.
സൈദ്ബനു ഖാലിദ്(റ) നിവേദനം: ഹുദൈബിയ്യയില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നമസ്കാരം നബി ﷺ ഞങ്ങളുമായി നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് നബി ﷺ വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞ് കൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്. നബി ﷺ പറഞ്ഞു. ‘അല്ലാഹു പറഞ്ഞിരിക്കുന്നു: പ്രഭാതമായപ്പോള്‍ എന്റെ അടിമകളില്‍ ചിലര്‍ വിശ്വാസികളും മറ്റു ചിലര്‍ അവിശ്വാസികളുമായിരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും നമുക്ക് മഴ ലഭിച്ചു എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചിരിക്കുന്നു; നക്ഷത്രങ്ങളില്‍ അവിശ്വസിച്ചിരിക്കുന്നു. എന്നാല്‍ ഇന്നാലിന്ന നക്ഷത്രം കാരണമാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ അവിശ്വസിച്ചവരും നക്ഷത്രങ്ങളെ വിശ്വസിച്ചവരുമാകുന്നു. (ബുഖാരി :846)
മഴയെ പറ്റിയുള്ള കൃത്യമായ അറിവ് അല്ലാഹുവിന് മാത്രമാണ് ഉള്ളത്. അത് കൊണ്ടു തന്നെ മനുഷ്യ പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറമായി അത് അത് വര്‍ഷിക്കുകയും വര്‍ഷിക്കാതിരിക്കുകയും ചെയ്യും.
ﺇِﻥَّ ٱﻟﻠَّﻪَ ﻋِﻨﺪَﻩُۥ ﻋِﻠْﻢُ ٱﻟﺴَّﺎﻋَﺔِ ﻭَﻳُﻨَﺰِّﻝُ ٱﻟْﻐَﻴْﺚَ ﻭَﻳَﻌْﻠَﻢُ ﻣَﺎ ﻓِﻰ ٱﻷَْﺭْﺣَﺎﻡِ ۖ ﻭَﻣَﺎ ﺗَﺪْﺭِﻯ ﻧَﻔْﺲٌ ﻣَّﺎﺫَا ﺗَﻜْﺴِﺐُ ﻏَﺪًا ۖ ﻭَﻣَﺎ ﺗَﺪْﺭِﻯ ﻧَﻔْﺲٌۢ ﺑِﺄَﻯِّ ﺃَﺭْﺽٍ ﺗَﻤُﻮﺕُ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻋَﻠِﻴﻢٌ ﺧَﺒِﻴﺮٌۢ
തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍:31/34)
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مِفْتَاحُ الْغَيْبِ خَمْسٌ لاَ يَعْلَمُهَا إِلاَّ اللَّهُ لاَ يَعْلَمُ أَحَدٌ مَا يَكُونُ فِي غَدٍ، وَلاَ يَعْلَمُ أَحَدٌ مَا يَكُونُ فِي الأَرْحَامِ، وَلاَ تَعْلَمُ نَفْسٌ مَاذَا تَكْسِبُ غَدًا، وَمَا تَدْرِي نَفْسٌ بِأَىِّ أَرْضٍ تَمُوتُ، وَمَا يَدْرِي أَحَدٌ مَتَى يَجِيءُ الْمَطَرُ
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: അദൃശ്യ കാര്യങ്ങളുടെ താക്കോല്‍ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അവയെക്കുറിച്ചറിയാന്‍ കഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ എന്താണ് ഉടലെടുക്കുകയെന്നും താന്‍ നാളെ എന്താണ് പ്രവര്‍ത്തിക്കുകയെന്നും താന്‍ ഏത് ഭൂമിയില്‍ വെച്ചാണ് മൃതിയടയുകയെന്നും ഒരാള്‍ക്കും അറിയുവാന്‍ കഴിയുകയില്ല. എപ്പോഴാണ് മഴ വര്‍ഷിക്കുകയെന്നും ഒരു മനുഷ്യനും അറിയാന്‍ കഴിയുകയില്ല. (ബുഖാരി:1039)
അല്ലാഹുവിന്റെ കാരുണ്യമായിട്ടും അനുഗ്രഹമായിട്ടുമാണ് മഴ പെയ്യുന്നതും വെള്ളം ലഭിക്കുന്നതും. ഈ മഴയും വെള്ളവും ശിക്ഷയായിട്ടും അല്ലാഹു ഇറക്കിയിട്ടുണ്ട്.
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ
فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ
فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ
وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ
تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ
وَلَقَد تَّرَكْنَٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ
فَكَيْفَ كَانَ عَذَابِى وَنُذُرِ
അവര്‍ക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു.ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിനായി വെള്ളം സന്ധിച്ചു.പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു.നമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന് (ദൈവദൂതന്) ഉള്ള പ്രതിഫലമത്രെ അത്.തീര്‍ച്ചയായും അതിനെ (പ്രളയത്തെ)നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?അപ്പോള്‍ എന്റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു(എന്നു നോക്കുക). (ഖു൪ആന്‍:54/9-16)
ജനങ്ങളുടെ ഉപദ്രവത്തില്‍ പൊറുതി മുട്ടിയപ്പോള്‍ നൂഹ് (അ) നബി അല്ലാഹുവിനോട് രക്ഷക്കായി പ്രാര്‍ത്ഥിച്ചു. അങ്ങനെ ആകാശത്ത് നിന്നു അതിശക്തമായ മഴ വര്‍ഷിക്കുകയും, ഭൂമിയില്‍ നിന്ന് വമ്പിച്ചതോതില്‍ ഉറവുപൊടിയുകയും ഉണ്ടായി. അതിന്റെ ഫലമായി ജലപ്രളയം സംഭവിക്കുകയും, ആ ജനതയുടെ ഉന്മൂലനാശത്തില്‍ അത് കലാശിക്കുകയും ചെയ്തു. അതേ സമയത്ത് നൂഹ് (അ) നബിയേയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും ഒരു കപ്പലില്‍ കയറ്റി അല്ലാഹു രക്ഷിക്കുകയും ചെയ്തു. അങ്ങിനെ, നൂഹ് (അ) നബിയോടു ആ ജനത കാണിച്ച നന്ദികേടിന്റേയും, നിഷേധത്തിന്റേയും പ്രതികാരമാകുന്ന കടുത്ത ശിക്ഷ അവര്‍ക്ക് അല്ലാഹു നല്‍കിയെന്നു സാരം.
لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ
فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ
ذَٰلِكَ جَزَيْنَٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَٰزِىٓ إِلَّا ٱلْكَفُورَ
തീര്‍ച്ചയായും സബഉ ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്, വലത് ഭാഗത്തും ഇടത് ഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു): നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു.അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? (ഖു൪ആന്‍ :34/15-17)
ഫലസമൃദ്ധവും ആളുകള്‍ക്ക് ക്ഷേമൈശ്വര്യത്തോടെ കഴിഞ്ഞ് കൂടാന്‍ പറ്റിയതുമായ രണ്ട് തോട്ടങ്ങള്‍ അല്ലാഹു സബഉ ദേശക്കാര്‍ക്ക് കനിഞ്ഞ് നല്‍കിയിരുന്നു.സമീപത്തുണ്ടായിരുന്ന ഒരു പടുകൂറ്റന്‍ അണക്കെട്ടില്‍ നിന്നായിരുന്നു ആ തോട്ടങ്ങള്‍ക്കാവശ്യമായ വെള്ളം ലഭിച്ചിരുന്നത്.കാലക്രമേണ ജനങ്ങള്‍ നന്ദി കെട്ടവരായപ്പോള്‍ അല്ലാഹു ആ അണക്കെട്ട് തക൪ത്ത് ജലപ്രളയമുണ്ടാക്കി, ആ തോട്ടങ്ങളും നാടും നശിപ്പിച്ചു.
وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ
إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
അവരുടെ മേല്‍ നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം.തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല. (ഖു൪ആന്‍ :26/173-174)
ﻭَﺃَﻣْﻄَﺮْﻧَﺎ ﻋَﻠَﻴْﻬِﻢ ﻣَّﻄَﺮًا ۖ ﻓَﭑﻧﻈُﺮْ ﻛَﻴْﻒَ ﻛَﺎﻥَ ﻋَٰﻘِﺒَﺔُ ٱﻟْﻤُﺠْﺮِﻣِﻴﻦَ
നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. (ഖു൪ആന്‍ :7/84)
ﻟَﻘَﺪْ ﺃَﺗَﻮْا۟ ﻋَﻠَﻰ ٱﻟْﻘَﺮْﻳَﺔِ ٱﻟَّﺘِﻰٓ ﺃُﻣْﻄِﺮَﺕْ ﻣَﻄَﺮَ ٱﻟﺴَّﻮْءِ ۚ ﺃَﻓَﻠَﻢْ ﻳَﻜُﻮﻧُﻮا۟ ﻳَﺮَﻭْﻧَﻬَﺎ ۚ ﺑَﻞْ ﻛَﺎﻧُﻮا۟ ﻻَ ﻳَﺮْﺟُﻮﻥَ ﻧُﺸُﻮﺭًا
ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ട നാട്ടിലൂടെ ഇവര്‍ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോള്‍ ഇവരത് കണ്ടിരുന്നില്ലേ? അല്ല, ഇവര്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കാത്തവരാകുന്നു. (ഖു൪ആന്‍ :25/40)