സ്വർഗത്തിൽ നല്ലൊരു വിട് ലഭിക്കുന്നതിന് വേണ്ടിയുള്ള വഴികൾ അല്ലാഹുവും അവന്റെ റസൂലും നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.
1. തൗഹീദ് ഉള്‍ക്കൊള്ളുകയും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ക൪മ്മങ്ങള്‍ ചെയ്യുകയും ചെയ്യുക.
ﻭَٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻤِﻠُﻮا۟ ٱﻟﺼَّٰﻠِﺤَٰﺖِ ﻟَﻨُﺒَﻮِّﺋَﻨَّﻬُﻢ ﻣِّﻦَ ٱﻟْﺠَﻨَّﺔِ ﻏُﺮَﻓًﺎ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ۚ ﻧِﻌْﻢَ ﺃَﺟْﺮُ ٱﻟْﻌَٰﻤِﻠِﻴﻦَ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്. അതിന്റെ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം. (ഖു൪ആന്‍ : 29/58)
2. അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി പള്ളി നിർമ്മിക്കുക
عَنْ عُثْمَانَ بْنَ عَفَّانَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِي الْجَنَّةِ مِثْلَهُ
ഉസ്മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ അതുപോലൊരു വീട് നിർമ്മിക്കുന്നതാണ്. (മുസ്ലിം:533)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ : مَنْ بَنَى مَسْجِدًا لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ
ജാബിറിൽ(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ഒരാൾ ഒരു പക്ഷി അടയിരിക്കുന്ന കൂടിനോളമോ അതിനേക്കാൾ ചെറുതോ ആയ ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കുന്നതാണ്.
(സുനനു ഇബ്നുമാജ:738)
عَنْ عُثْمَانَ بْنَ عَفَّانَ، يَقُولُ عِنْدَ قَوْلِ النَّاسِ فِيهِ حِينَ بَنَى مَسْجِدَ الرَّسُولِ صلى الله عليه وسلم إِنَّكُمْ أَكْثَرْتُمْ، وَإِنِّي سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ بَنَى مَسْجِدًا ـ قَالَ بُكَيْرٌ حَسِبْتُ أَنَّهُ قَالَ ـ يَبْتَغِي بِهِ وَجْهَ اللَّهِ، بَنَى اللَّهُ لَهُ مِثْلَهُ فِي الْجَنَّةِ
ഉസ്‌മാനുബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: അദ്ധേഹം നബി ﷺ യുടെ പള്ളി പരിഷ്കരിച്ചപ്പോൾ ജനങ്ങൾ അദ്ധേഹത്തെ വിമർശിച്ചു. ആ സന്ദർഭത്തിൽ അദ്ധേഹം പറഞ്ഞു: നിങ്ങളുടെ ആക്ഷേപം വളരെ അധികരിച്ചിരിക്കുന്നു. തീർച്ചയായും നബി ﷺ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവിന്റെ പ്രീതി ഉദ്ധേശിച്ചുകൊണ്ട് ആരെങ്കിലും ഒരു പള്ളി നിർമിച്ചാൽ അതുപോലെയുള്ള ഒരു ഭവനം, സ്വർഗ്ഗത്തിൽ അവന്ന് അല്ലാഹു നിർമിച്ചു കൊടുക്കും. (ബുഖാരി: 450)
ഒറ്റക്ക് ഒരു പള്ളി നി൪മ്മിക്കാന്‍ ശേഷി ഇല്ലാത്തവ൪ മറ്റുള്ളവരോടൊപ്പം അതില്‍ പങ്കാളികളാകാവുന്നതാണ്.
3. പന്ത്രണ്ട് റകഅത്ത് റവാത്തിബ് നമസ്കാരങ്ങള്‍ നിര്‍വഹിക്കുക.
നിര്‍ബന്ധ നമസ്‌കാരത്തോട് അനുബന്ധിച്ചുള്ള ഏതാനും സുന്നത്ത് നമസ്‌കാരങ്ങള്‍ക്കാണ് റവാത്തിബ് നമസ്‌കാരങ്ങള്‍ എന്ന് പറയുന്നത്.
عَنْ أُمَّ حَبِيبَةَ تَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ صَلَّى اثْنَتَىْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ
ഉമ്മുഹബീബ(റ) പറയുന്നു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘ഒരു ദിവസത്തില്‍ ആരെങ്കിലും (ഫര്‍ള് നമസ്‌ക്കാരത്തിന് പുറമെ) 12 റക്അത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു ഭവനം അല്ലാഹു ഒരുക്കുന്നതാണ്.’ (മുസ്‌ലിം: 728)
قَالَتْ أُمُّ حَبِيبَةَ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ رَسُولِ اللَّهِ صلى الله عليه وسلم . وَقَالَ عَنْبَسَةُ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ أُمِّ حَبِيبَةَ . وَقَالَ عَمْرُو بْنُ أَوْسٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَنْبَسَةَ . وَقَالَ النُّعْمَانُ بْنُ سَالِمٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَمْرِو بْنِ أَوْسٍ .
ഉമ്മുഹബീബ(റ) പറയുന്നു: പറയുന്നു:റസൂല്‍ ﷺ യില്‍നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. അന്‍ബസ (റ) പറഞ്ഞു: ഉമ്മുഹബീബയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഉപേക്ഷിച്ചിട്ടില്ല. അംറ്ബ്നുഔസ് (റ) പറഞ്ഞു: അന്‍ബസയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. നുഅ്മാന്ബ്നുസാലിം (റ) പറഞ്ഞു: അംറ്ബ്നു ഔസില്‍നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കീട്ടില്ല. (മുസ്‌ലിം: 728)
4.നമസ്കാരത്തിൽ സ്വഫ്ഫുകൾക്കിടയിലെ വിടവ് നികത്തുക
ഓരോ നമസ്കാരത്തിന് നിൽക്കുമ്പാഴും നബി ﷺ സ്വഹാബികൾക്ക് നേരെ തിരിഞ്ഞു നിന്ന് ‘നിങ്ങൾ സ്വഫുകൾ നേരെയാക്കുവിൻ, സ്വഫ് നേരെയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ് ‘ എന്നിങ്ങനെ നിരന്തരം പറയാറുണ്ടായിരുന്നു.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ സ്വഫുകള്‍ ശരിയാക്കുക.കാരണം, സ്വഫ് ശരിയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ്. (മുസ്‌ലിം: 433)
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الَّذِينَ يَصِلُونَ الصُّفُوفَ وَمَنْ سَدَّ فُرْجَةً رَفَعَهُ اللَّهُ بِهَا دَرَجَةً
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ ആരെങ്കിലുംനമസ്കാരത്തിൽ സ്വഫ്ഫുകൾക്കിടയിലെ വിടവ് നികത്തിയാൽ അവന് സ്വർഗത്തിൽ ഒരു വീട് പണിയുകയും അവിടെ അവന്റെ പദവി ഉയ൪ത്തുകയും ചെയ്യുന്നതാണ്.
(ഇബ്നുമാജ :1048)
ഇന്ന് സമൂഹം ഏറെ അവഗണിച്ചിട്ടുള്ള കാര്യമാണ് നമസ്കാരത്തില്‍ സ്വഫ് കൃത്യമായി നില്‍ക്കുന്നതുമായി ബന്ധപ്പെട്ടത്.ആളുകള്‍ ഇത് വളരെ നിസാരമായിട്ടാണ് കാണുന്നത്. സ്വഫ്ഫിലെ വിടവ് നികത്താന്‍ വേണ്ടി ആരെങ്കിലും പരിശ്രമിച്ചാല്‍ സ്വർഗത്തിൽ ഒരു വീട് നല്‍കാമെന്ന് അല്ലാഹു പറയുമ്പോള്‍, ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലാവ൪ക്കും ഇത് നേടാവുന്ന കാര്യമാണ്.
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ أَقِيمُوا صُفُوفَكُمْ فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي ”. وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ
അനസ് ഇബ്’നു മാലികിൽ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിങ്ങളുടെ സ്വഫുകൾ നേരെയാക്കുവിൻ , എന്റെ മുതുകിന്റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട്.’അപ്പോൾ നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്റെ തോൾ സഹോദരന്റെ തോളോടും കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടിച്ചേർത്ത് വെക്കുമായിരുന്നു. (ബുഖാരി:725 )
5. അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന ചൊല്ലുക
عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَالَ فِي السُّوقِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ وَبَنَى لَهُ بَيْتًا فِي الْجَنَّةِ
നബി ﷺ അരുളി : ‘ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് ആയിരമായിരം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ ആയിരമായിരം തിന്മകള്‍ മായ്ക്കപ്പെടുകയും, (അയാളുടെ പദവികള്‍ ആയിരമായിരം ഉയര്‍ത്തുകയും), അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് ഉണ്ടാക്കപ്പെടുന്നതുമാണ്.’
(സുനനുതി൪മിദി:3429, സുനനുഇബ്നുമാജ: 2235)
لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്ക് വലഹുല്‍ ഹംദു, യുഹ്’യീ വയുമീതു വഹുവ ഹയ്യുന്‍ ലാ യമൂത്തു, ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍.
‘യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യവും) എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. ഒരിക്കലും മരിക്കുകയില്ല. എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും പരിമിതികളില്ലാതെ ശക്തിയും കഴിവുള്ളവനാണ്.
6. രോഗിയെ സന്ദ൪ശിക്കുക
إذا عاد الرجلُ أخاه أو زاره، قال اللهُ له : طِبتَ وطاب ممشاكَ، و تبوَّأتَ منزلًا في الجنةِ
നബി ﷺ പറഞ്ഞു: ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തി അല്ലെങ്കിൽ ( ഇസ്ലാമിക ആദ൪ശത്തിന്റെ പേരില്‍) ഒരു സൗഹൃദ സന്ദർശനം നടത്തി, അയാളോട് അല്ലാഹു പറയും ‘നീ നല്ലത് ചെയ്തു .നീ നിന്റെ നടത്തം നന്നാക്കി, സ്വർഗത്തിൽ നിനക്കൊരു വീട് നി തയ്യാറാക്കി
(മുസ്നദ് അഹ്മദ്:8651)
7. ആദ൪ശ ബന്ധുവിനെ സന്ദ൪ശിക്കുക
إذا عاد الرجلُ أخاه أو زاره ، قال اللهُ له : طِبتَ و طاب ممشاكَ ، و تبوَّأتَ منزلًا في الجنةِ
അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തി അല്ലെങ്കിൽ ( ഇസ്ലാമിക ആദ൪ശത്തിന്റെ പേരില്‍) ഒരു സൗഹൃദ സന്ദർശനം നടത്തി, അയാളോട് അല്ലാഹു പറയും ‘നീ നല്ലത് ചെയ്തു .നീ നിന്റെ നടത്തം നന്നാക്കി, സ്വർഗത്തിൽ നിനക്കൊരു വീട് നി തയ്യാറാക്കി.
(മുസ്നദ് അഹ്മദ്, സ്വഹീഹ് ഇബ്നു ഹിബ്ബാൻ , അൽബാനി ഹസനുൻ ലിഗയ്രിഹി എന്ന് വിശേഷിപ്പിച്ചു)
عن أبي موسى الأشعري رضي الله عنه أن رسول الله صلى الله عليه وسلم قال: “إذا مات ولد العبد قال الله تعالى لملائكته: قبضتم ولد عبدي؟ فَيقولون : نَعَمْ ، فيقول : قَبَضْتُمْ ثَمَرَة فُؤادِه ؟ فيقولون : نَعَمْ ، فيقول: فماذا قال عبدي؟ فيقولون: حمدك واسترجع،فيقول الله تعالى: ابنوا لعبدي بيتًا في الجنة،وسموه بيت الحمد
അബൂമൂസൽ അശ്അരീ (റ)വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ഒരു അടിമയുടെ സന്താനം മരണപ്പെട്ടാൽ മലക്കുകളോട് അല്ലാഹു ചോദിക്കും: ‘മലക്കുകളേ, നിങ്ങൾ എന്റെ അടിമയുടെ സന്താനത്തിന്റെ ആത്മാവിനെ പിടികൂടിയോ?’ മലക്കുകള്‍ പറയും:’അതേ’.അല്ലാഹു ചോദിക്കും: ‘നിങ്ങള്‍ അവന്റെ ഹൃദയത്തിന്റെ ഫലം എടുത്തുവോ?’. മലക്കുകള്‍ ‘അതേ’ എന്ന് പറയും.അല്ലാഹു ചോദിക്കും: ‘അപ്പോൾ എന്റെ അടിമയുടെ പ്രതികരണം എന്തായിരുന്നു?’. അവർ പറയും: ‘അദ്ദേഹം നിന്നെ സ്തുതിച്ചിരിക്കുന്നു ( الحمد لله എന്ന് പറഞ്ഞിരിക്കുന്നു). ഇസ്തി൪ജാഉം നടത്തിയിരിക്കുന്നു ( إنّا لله وإنّا إليه راجِعون എന്ന് പറഞ്ഞിരിക്കുന്നു)’ . അപ്പോൾ അല്ലാഹു പറയും: അവന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക. അതിന് ‘ബൈത്തുല്‍ ഹംദ്’ (സ്തുതിയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക” (തിര്‍മിദി:1021)
8.അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക (തഖ് വ നിലനി൪ത്തി ജീവിക്കുക)
ﻟَٰﻜِﻦِ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﻟَﻬُﻢْ ﻏُﺮَﻑٌ ﻣِّﻦ ﻓَﻮْﻗِﻬَﺎ ﻏُﺮَﻑٌ ﻣَّﺒْﻨِﻴَّﺔٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﻭَﻋْﺪَ ٱﻟﻠَّﻪِ ۖ ﻻَ ﻳُﺨْﻠِﻒُ ٱﻟﻠَّﻪُ ٱﻟْﻤِﻴﻌَﺎﺩَ
പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല. (ഖു൪ആന്‍ : 39/ 20)
9.ഭക്ഷണം ദാനം നല്‍കുക
10.സംസാരം മയപ്പെടുത്തുക
11.സ്ഥിരമായി നോമ്പ് നോല്‍ക്കുക
12. സലാം പ്രചരിപ്പിക്കുക
13.തഹജുദ് നമസ്‌കരിക്കുക
നബി ﷺ പറഞ്ഞു:നിശ്ചയം, സ്വര്‍ഗ്ഗത്തില്‍ അകത്ത് നിന്നു പുറവും പുറത്ത് നിന്ന് അകവും കാണപ്പെടുന്ന ചില മണിമാളികകളുണ്ട്. ഭക്ഷണം നല്‍കുകയും, സംസാരം മയപ്പെടുത്തുകയും നോമ്പ് തുടര്‍ത്തുകയും, സലാം പ്രചരിപ്പിക്കുകയും, ജനം ഉറങ്ങവേ രാത്രിയില്‍ നമസ്‌കരിക്കുകയും ചെയ്യുന്നവന് വേണ്ടി അല്ലാഹു അത് തയ്യാര്‍ ചെയ്തിരിക്കുന്നു. (ബൈഹഖി)
عَنْ عَلِيٍّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ”إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا” . فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ ”لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاس نِيَامٌ”
നബി ﷺ പറഞ്ഞു:തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ചില മുറികളുണ്ട്. അവയുടെ പുറം ഭാഗം അകത്തിരുന്നും അകത്തളങ്ങള്‍ പുറമെ നിന്നും കാണാം. അല്ലാഹുവിന്റെ ദൂതരെ, അത് ആര്‍ക്കുള്ളതാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞു: ‘നല്ലത് സംസാരിച്ചവര്‍ക്കും, മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയവ൪ക്കും, സ്ഥിരമായി നോമ്പ് നോല്‍ക്കുന്നവ൪ക്കും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റ് നമസ്കരിക്കുകയും ചെയ്തവര്‍ക്കുമാണത് ലഭിക്കുക. (തിര്‍മിദി:1984)
മറ്റുള്ളവ൪ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവ൪ക്ക് ഭക്ഷണം നല്‍കുകയെന്നത് സത്യവിശ്വാസികളുടെ പ്രധാന ഗുണമായിട്ടാണ് ഖു൪ആനും സുന്നത്തും പഠിപ്പിക്കുന്നത്.ഒരു സത്യവിശ്വാസി സൌമ്യമായ രീതിയിലാണ് സംസാരിക്കേണ്ടതെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. റമളാനിലെ നി൪ബന്ധമായ നോമ്പുകള്‍ക്ക് പുറമേയുള്ള സുന്നത്തായ നോമ്പുകള്‍ പതിവായി അനുഷ്ഠിക്കാനുള്ള പ്രോല്‍സാഹനങ്ങളും നബി വചനങ്ങളില്‍ കാണാവുന്നതാണ്.ഒരു സത്യവിശ്വാസിയുടെ ബാധ്യതയായിട്ടാണ് ‘സലാം പറയല്‍’പഠിപ്പിച്ചിട്ടുള്ളത്.ഫർള് നമസ്‌കാരത്തിന് ശേഷം നമസ്‌കാരങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്‌കാരമാണ്.ഒരു സത്യവിശ്വാസി ഇതെല്ലാം ചെയ്യുമ്പോള്‍ അല്ലാഹു അവന് സ്വ൪ഗത്തില്‍ മനോഹരമായ മണിമാളികകള്‍ സമ്മാനമായി കൊടുക്കുന്നു.
14. തര്‍ക്കം ഉപേക്ഷിക്കുക
15. കളവ് പറയാതിരിക്കുക
16. സല്‍സ്വഭാവം സ്വീകരിക്കുക
عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ
അബൂ ഉമാമ(റ)യില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്ക് പോലും കളവ് പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തന്റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗ്ഗത്തിന്റെഏറ്റവും ഉന്നതമായ സ്ഥാനത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. [അബൂദാവൂദ്:4800]
റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങളായി അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളതില്‍ ഒന്ന്, ജാഹിലുകള്‍ അവരോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നുവെന്നാണ്
ﻭَﻋِﺒَﺎﺩُ ٱﻟﺮَّﺣْﻤَٰﻦِ ٱﻟَّﺬِﻳﻦَ ﻳَﻤْﺸُﻮﻥَ ﻋَﻠَﻰ ٱﻷَْﺭْﺽِ ﻫَﻮْﻧًﺎ ﻭَﺇِﺫَا ﺧَﺎﻃَﺒَﻬُﻢُ ٱﻟْﺠَٰﻬِﻠُﻮﻥَ ﻗَﺎﻟُﻮا۟ ﺳَﻠَٰﻤًﺎ
പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു. (ഖു൪ആന്‍:25/63).
ഒരു സത്യവിശ്വാസി തമാശക്ക് പോലും കളവ് പറയാന്‍ പാടില്ല.നിങ്ങളില്‍ ഉത്തമ൪ സല്‍സ്വഭാവം സ്വീകരിച്ചവരാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
17. അല്ലാഹുവിന്റെ മാ൪ഗത്തില്‍ ശഹീദ് ആകുക
عَنْ سَمُرَةَ، قَالَ النَّبِيُّ صلى الله عليه وسلم : رَأَيْتُ اللَّيْلَةَ رَجُلَيْنِ أَتَيَانِي فَصَعِدَا بِي الشَّجَرَةَ، فَأَدْخَلاَنِي دَارًا هِيَ أَحْسَنُ وَأَفْضَلُ، لَمْ أَرَ قَطُّ أَحْسَنَ مِنْهَا قَالاَ أَمَّا هَذِهِ الدَّارُ فَدَارُ الشُّهَدَاءِ
സമുറ(റ) വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: കഴിഞ്ഞ രാത്രിയിൽ രണ്ടാളുകൾ എന്റെ അടുക്കൽ വരികയും എന്നെയും കൊണ്ട് ഒരു മരത്തിൽ കയറി, ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ (സ്വ൪ഗത്തിലെ) ഒരു ഭവനത്തിൽ പ്രവേശിക്കുകയും ചെയ്തു. അതിനേക്കാൾ ഉത്തമമായ ഒരു ഭവനവും ഞാൻ കണ്ടിട്ടേയില്ല.ശേഷം അവർ രണ്ടു പേരും പറഞ്ഞു. ഇത് ശുഹദാക്കൾക്കുള്ള ഭവനമാകുന്നു. (ബുഖാരി:2791)
18. സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക
സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കുന്നതിനായി അല്ലാഹുവിനോട് ആത്മാ൪ത്ഥമായി പ്രാര്‍ത്ഥിക്കേണ്ടതാണ്. ഫിര്‍ഔനിന്റെ ഭാര്യയായ സത്യവിശ്വാസിയായ ആസിയാ(റ) സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കുന്നതിനായി അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചത് അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്.
ﻭَﺿَﺮَﺏَ ٱﻟﻠَّﻪُ ﻣَﺜَﻼً ﻟِّﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﻣْﺮَﺃَﺕَ ﻓِﺮْﻋَﻮْﻥَ ﺇِﺫْ ﻗَﺎﻟَﺖْ ﺭَﺏِّ ٱﺑْﻦِ ﻟِﻰ ﻋِﻨﺪَﻙَ ﺑَﻴْﺘًﺎ ﻓِﻰ ٱﻟْﺠَﻨَّﺔِ ﻭَﻧَﺠِّﻨِﻰ ﻣِﻦ ﻓِﺮْﻋَﻮْﻥَ ﻭَﻋَﻤَﻠِﻪِۦ ﻭَﻧَﺠِّﻨِﻰ ﻣِﻦَ ٱﻟْﻘَﻮْﻡِ ٱﻟﻈَّٰﻠِﻤِﻴﻦَ
സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔനിന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യണമേ. (ഖു൪ആന്‍ : 66/11)
عن أبي هريرةَ رضي اللهُ عنه: أنَّ فِرعونَ أوْتَدَ لامرأتِهِ أربعةَ أوتادٍ في يديها ورجليها فكان إذا تَفَرَّقوا عنها أطلقتها الملائِكَةُ فقالتْ: رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ فكشَفَ لها عَن بيْتها في الجنةِ
അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (തന്റെ ഭാര്യയായ ആസിയാ മൂസാ നബിയിൽ വിശ്വസിച്ച കാര്യം ഫിർഔൻ അറിഞ്ഞപ്പോൾ) ഫിർഔൻ തന്റെ ഭാര്യയുടെ രണ്ട് കൈകളിലും രണ്ട് കാലുകളിലുമായി നാല് ആണികൾ അടിച്ചു. അങ്ങനെ അവർ വിട്ടുപോയപ്പോൾ മലക്കുകൾ വന്നു ആസിയാ ബീവിക്ക് തണലേകി. അവർ പ്രാര്‍ത്ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യണമേ. അപ്പോൾ സ്വർഗത്തിലെ വീട് കാണിച്ചുകൊടുത്തു. (അബൂയഅ്ല)
സ്വര്‍ഗ്ഗത്തില്‍ ഒരു വീട് ലഭിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. മേല്‍ കാര്യങ്ങളെല്ലാം ചെയ്യുന്നവ൪ക്ക് സ്വ൪ഗത്തില്‍ ഒരു വീട് മാത്രമാണോ ലഭിക്കുന്നത്.ധാരാളം വീടുകള്‍ ലഭിക്കുമെന്നാണ് ഖു൪ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മനസ്സിലാകുന്നത്.എന്തിനാണ് ധാരാളം വീടുകള്‍ എന്ന് ചിന്തിക്കേണ്ടതില്ല.കാരണം അവിടെ ധാരാളം വീടുകള്‍ ആവശ്യമുള്ളതാണ്.സുഖാനുഭവത്തിന്റെ പൂ൪ത്തീകരണം സ്വ൪ഗത്തില്‍ മാത്രമാണ്.ദുനിയാവിലെ കുറഞ്ഞ കാലയളവിലേക്ക് ഒരു ചെറിയ വീട് തന്നെ ധാരാളമാണ്.എന്നാല്‍ സ്വ൪ഗത്തിലെ ജിവിതം കുറഞ്ഞ കാലയളവിലേക്കുള്ളതല്ല.നൂറ് വ൪ഷത്തേക്കോ ആയിരം വ൪ഷത്തേക്കോ ഉള്ളതല്ല.മരണമില്ലാത്ത കാലാകാല ജീവിതമാണ് അവിടെയുള്ളത്. അവിടെയാണ് സുഖിച്ച് ആസ്വദിച്ച് ജീവിക്കേണ്ടത്.അതുകൊണ്ടുതന്നെ അവിടെയാണ് ധാരാളം വീടുകള്‍ ആവശ്യമുള്ളത്.
സ്വ൪ഗവാസികള്‍ക്കെല്ലാം ഒരേപോലുള്ള വീടുകളല്ല സ്വ൪ഗത്തില്‍ ലഭിക്കുന്നത്.ഓരോരുത്തരുടേയും വിശ്വാസത്തിന്റേയും ക൪മ്മങ്ങളുടേയും അടിസ്ഥാനത്തില്‍ വ്യത്യസ്ഥമായിരിക്കും.
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ أَهْلَ الْجَنَّةِ يَتَرَاءَيُونَ أَهْلَ الْغُرَفِ مِنْ فَوْقِهِمْ كَمَا يَتَرَاءَيُونَ الْكَوْكَبَ الدُّرِّيَّ الْغَابِرَ فِي الأُفُقِ مِنَ الْمَشْرِقِ أَوِ الْمَغْرِبِ، لِتَفَاضُلِ مَا بَيْنَهُمْ
അബൂ സഈദുൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ‘കിഴക്കോ പടിഞ്ഞാറോ ചക്രവാളത്തിൽ അസ്തമിക്കാൻ പോകുന്ന നക്ഷത്രങ്ങളെ നിങ്ങൾ കാണുന്ന പോലെ, സ്വർഗ്ഗവാസികൾ അവരുടെ മുകളിലുള്ള ‘മണിമന്ദിരങ്ങളിലുള്ളവരെ’ നോക്കിക്കാണും. അവർക്കിടയിലുള്ള പദവി വ്യത്യാസം കൊണ്ടാണത്…. (ബുഖാരി :3256)
ദുനിയാവിലെ നൈമിഷികമായ ജീവിതത്തിനായി വലിയ കൊട്ടാരങ്ങള്‍ നി൪മ്മിക്കുന്നതിനായി മല്‍സരിക്കുകയല്ല സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.സ്വര്‍ഗ്ഗത്തില്‍ അനേകം വീട് നി൪മ്മിക്കുന്നതിനായി മല്‍സരിക്കുകയാണ് വേണ്ടത്.അഥവാ മേല്‍ പറഞ്ഞിട്ടുള്ളതുപോലെ അതിന് വേണ്ടി പരിശ്രമിക്കണമെന്ന൪ത്ഥം.
ﻭَﻓِﻰ ﺫَٰﻟِﻚَ ﻓَﻠْﻴَﺘَﻨَﺎﻓَﺲِ ٱﻟْﻤُﺘَﻨَٰﻔِﺴُﻮﻥَ
മല്‍സരിക്കുന്നവ൪ അതിനായി മല്‍സരിക്കട്ടേ (ഖു൪ആന്‍ : 83/26)
മേല്‍കാര്യങ്ങള്‍ ചെയ്യുന്നവ൪ക്ക് സ്വ൪ഗത്തില്‍ ധാരാളം വീടുകള്‍ ലഭിക്കുമെന്നാണല്ലോ അല്ലാഹു ഖു൪ആനിലൂടെയും അവന്റെ റസൂലിലൂടെയും അറിയിച്ചിട്ടുള്ളത്.ഇത് വെറും സങ്കല്‍പ്പങ്ങളോ അല്ലെങ്കിൽ വെറുതെ പെരുപ്പിച്ച് പറയുന്നതോ അല്ല. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണെന്നും അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ലെന്നും കൂടി അല്ലാഹു പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.
ﻟَٰﻜِﻦِ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﻟَﻬُﻢْ ﻏُﺮَﻑٌ ﻣِّﻦ ﻓَﻮْﻗِﻬَﺎ ﻏُﺮَﻑٌ ﻣَّﺒْﻨِﻴَّﺔٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﻭَﻋْﺪَ ٱﻟﻠَّﻪِ ۖ ﻻَ ﻳُﺨْﻠِﻒُ ٱﻟﻠَّﻪُ ٱﻟْﻤِﻴﻌَﺎﺩَ
പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല. (ഖു൪ആന്‍ : 39/ 20)