സ്വ൪ഗത്തിലെ വീട്

THADHKIRAH

ഭൂമിയിൽ ജീവിക്കുന്ന മനുഷ്യനെ സംബസിച്ചിടത്തോളം ‘നല്ലൊരു വീട് ‘ എന്നത് ഒരു സ്വപ്നമാണ്. അത് സഫലികരിക്കാൻ വേണ്ടി അവൻ കഴിയുന്നത്ര പരിശ്രമിക്കുകയും ചെയ്യും. ഒരു സത്യവിശ്വാസിയെ സംബസിച്ചിടത്തോളം അവന്റെ ജീവിതലക്ഷ്യം സ്വർഗത്തിൽ കടക്കുക എന്നുള്ളതാണ്.സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്ന മനുഷ്യന് അവിടുത്തെ സുഖാനുഭവങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം അവിടെ കൊട്ടാര സമാനമായ വീടുകള്‍ ലഭിക്കുമെന്നും വിശുദ്ധ ഖു൪ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

ﻭَﻣَﺴَٰﻜِﻦَ ﻃَﻴِّﺒَﺔً ﻓِﻰ ﺟَﻨَّٰﺖِ ﻋَﺪْﻥٍ

സ്ഥിരവാസത്തിനുള്ള സ്വ൪ഗീയാരാമങ്ങളില്‍ അവ൪ക്ക് വിശിഷ്ടമായ പാര്‍പ്പിടങ്ങളുണ്ട്.  (ഖു൪ആന്‍ :9/72)

ﻭَﻫُﻢْ ﻓِﻰ ٱﻟْﻐُﺮُﻓَٰﺖِ ءَاﻣِﻨُﻮﻥَ

അവര്‍ (സ്വ൪ഗത്തില്‍) ഉന്നത സൌധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്‌. (ഖു൪ആന്‍ :34/37)

ﻭَﻣَﺴَٰﻜِﻦَ ﻃَﻴِّﺒَﺔً ﻓِﻰ ﺟَﻨَّٰﺖِ ﻋَﺪْﻥٍ ۚ ﺫَٰﻟِﻚَ ٱﻟْﻔَﻮْﺯُ ٱﻟْﻌَﻈِﻴﻢُ

സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതത്രെ മഹത്തായ ഭാഗ്യം. (ഖു൪ആന്‍ :61/12)

عَنْ عَبْدِ اللَّهِ بْنِ قَيْسٍ الأَشْعَرِيِّ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ:الْخَيْمَةُ دُرَّةٌ مُجَوَّفَةٌ، طُولُهَا فِي السَّمَاءِ ثَلاَثُونَ مِيلاً، فِي كُلِّ زَاوِيَةٍ مِنْهَا لِلْمُؤْمِنِ أَهْلٌ لاَ يَرَاهُمُ الآخَرُونَ

അബൂമൂസൽ അശ്അരിയില്‍(റ)നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:മണിമാളികകൾക്ക് പുറമെ ചെറിയ ചെറിയ കൂടാരങ്ങളുമുണ്ടായിരിക്കും അവിടെ. ഓരോരുത്തർക്കും ലഭിക്കുന്ന ഓരോ തോപ്പിലും ഓരോ കൂടാരം വീതമാണ് ഉണ്ടായിരിക്കുക.ഉൾഭാഗം തുരന്നെടുത്ത ഒരു മുത്തുകൊണ്ടായിരിക്കും അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മുപ്പത് മൈലാണ് അതിന്റെ വിസ്തൃതി. അതിന്റെ ഓരോ മൂലയിലും വിശ്വാസിക്ക് ഭാര്യമാരുണ്ടായിരിക്കും. എന്നാൽ അവരെ മറ്റുള്ളവർ കാണുകയില്ല.  (ബുഖാരി: 3243)

عَنْ عَبْدِ اللَّهِ بْنِ قَيْسٍ الأَشْعَرِيِّ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: إِنَّ لِلْمُؤْمِنِ فِي الْجَنَّةِ لَخَيْمَةً مِنْ لُؤْلُؤَةٍ وَاحِدَةٍ مُجَوَّفَةٍ طُولُهَا سِتُّونَ مِيلاً لِلْمُؤْمِنِ فِيهَا أَهْلُونَ يَطُوفُ عَلَيْهِمُ الْمُؤْمِنُ فَلاَ يَرَى بَعْضُهُمْ بَعْضًا

അബൂമൂസൽ അശ്അരിയില്‍ (റ) നിന്ന്: നബി ﷺ പറഞ്ഞു: സത്യവിശ്വാസികൾക്ക് വേണ്ടി ഒറ്റ പവിഴത്തിൽ പണിതീർത്ത അകം പൊള്ളയായ ഒരു കൂടാരമുണ്ട് സ്വർഗത്തിൽ. ഉപരിമണ്ഡലത്തിൽ 60 മൈലാണ് അതിന്റെ നീളം. അതിൽ സത്യവിശ്വാസികൾക്ക് പത്നിമാരുണ്ടായിരിക്കും. സത്യവിശ്വാസി അവർക്ക് സമീപം ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. എന്നാൽ അവർ (പത്നിമാർ) പരസ്‌പരം കാണുകയില്ല.  (മുസ്‌ലിം: 2838)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِنَّ أَهْلَ الْجَنَّةِ يَتَرَاءَيُونَ أَهْلَ الْغُرَفِ مِنْ فَوْقِهِمْ كَمَا يَتَرَاءَيُونَ الْكَوْكَبَ الدُّرِّيَّ الْغَابِرَ فِي الأُفُقِ مِنَ الْمَشْرِقِ أَوِ الْمَغْرِبِ، لِتَفَاضُلِ مَا بَيْنَهُمْ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ، تِلْكَ مَنَازِلُ الأَنْبِيَاءِ لاَ يَبْلُغُهَا غَيْرُهُمْ قَالَ ‏”‏ بَلَى وَالَّذِي نَفْسِي بِيَدِهِ، رِجَالٌ آمَنُوا بِاللَّهِ وَصَدَّقُوا الْمُرْسَلِينَ

അബൂ സഈദുൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ‘കിഴക്കോ പടിഞ്ഞാറോ ചക്രവാളത്തിൽ അസ്തമിക്കാൻ പോകുന്ന നക്ഷത്രങ്ങളെ നിങ്ങൾ കാണുന്ന പോലെ, സ്വർഗ്ഗവാസികൾ അവരുടെ മുകളിലുള്ള ‘മണിമന്ദിരങ്ങളിലുള്ളവരെ’ നോക്കിക്കാണും. അവർക്കിടയിലുള്ള പദവി വ്യത്യാസം കൊണ്ടാണത്‌. അവർ (സ്വഹാബികൾ) ചോദിച്ചു : ‘റസൂലേ, അത്‌ നബിമാർക്കുള്ള മന്ദിരങ്ങളല്ലേ അവിടെ. അവരല്ലാത്തവർ അവിടെ എത്തുമോ? നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ അവൻ സത്യം, അല്ലാഹുവിൽ വിശ്വസിക്കുകയും ദൈവദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്ത ചില ആളുകൾ എത്തും’.  (ബുഖാരി :3256)

“قَالَ :  “لَبِنَةٌ مِنْ ذَهَبٍ، وَلَبِنَةٌ مِنْ فِضَّةٍ، مِلَاطُهَا الْمِسْكُ الْأَذْفَرُ، حَصْبَاؤُهَا الْيَاقُوتُ وَاللُّؤْلُؤُ، وَتُرْبَتُهَا الْوَرْسُ وَالزَّعْفَرَانُ

നബി ﷺ പറഞ്ഞു : ‘സ്വർണ്ണത്തിലും വെള്ളിയിലുമുള്ള ഇഷ്ടികകൾ കൊണ്ടാണ് സ്വർഗ്ഗീയ ഭവനങ്ങള്‍ നി൪മ്മിച്ചിട്ടുള്ളത്. അതിന്റെ ചായം   (പെയിന്റ്) കസ്തൂരിയും, കൽപൊടിയാകട്ടെ മുത്തും മാണിക്യവും, അതിലെ മണ്ണ് കുങ്കുമവും ആയിരിക്കും   (അഹമദ്‌:9744)

عَنْ أَنَسٍ ـ رضى الله عنه ـ قَالَ لَمَّا عُرِجَ بِالنَّبِيِّ صلى الله عليه وسلم إِلَى السَّمَاءِ قَالَ:‏ أَتَيْتُ عَلَى نَهَرٍ حَافَتَاهُ قِبَابُ اللُّؤْلُؤِ مُجَوَّفًا فَقُلْتُ مَا هَذَا يَا جِبْرِيلُ قَالَ هَذَا الْكَوْثَرُ

അനസ്‌ (റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു : ‘അങ്ങനെ ഞാൻ (സ്വർഗ്ഗത്തിലെ ) ഒരു നദിയുടെ അരികിലെത്തി.അതിന്റെ തീരങ്ങളിലാകട്ടെ മുത്തുകൾ തുരന്നുണ്ടാക്കിയ മാളികകളുണ്ട്‌. ഞാൻ ജിബ്‌രീലിനോട്‌ ചോദിച്ചു : ‘ഏതാണീ നദി ? അദ്ദേഹം പറഞ്ഞു: ഇതാണ് കൗസർ നദി’.   (ബുഖാരി :4964)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : دَخَلْتُ الْجَنَّةَ فَإِذَا أَنَا بِقَصْرٍ مِنْ ذَهَبٍ، فَقُلْتُ لِمَنْ هَذَا فَقَالُوا لِرَجُلٍ مِنْ قُرَيْشٍ‏.‏ فَمَا مَنَعَنِي أَنْ أَدْخُلَهُ يَا ابْنَ الْخَطَّابِ إِلاَّ مَا أَعْلَمُ مِنْ غَيْرَتِكَ ‏”‏‏.‏ قَالَ وَعَلَيْكَ أَغَارُ يَا رَسُولَ الله

ജാബി൪ ഇബ്നു അബ്‌ദുള്ള (റ)  വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ‘ഞാൻ സ്വർഗ്ഗത്തിൽ കടന്നു. അങ്ങനെ ഞാനൊരു സ്വർണ്ണ മാളികക്ക്അടുത്തെത്തി. ഞാൻ ചോദിച്ചു.: ‘ഇത് ആർക്കുള്ളതാണ് ? അപ്പോൾ അവിടെയുള്ളവർ പറഞ്ഞു : ‘ ഇത്‌ ഖുറൈശികളിൽ പെട്ട ഒരാളുടേതാണ് ‘. (ശേഷം നബി ﷺ പറഞ്ഞു ) : ‘ഖത്താബിന്റെ മകനേ, താങ്കളുടെ നീരസം (അനിഷ്ടം ) വിചാരിച്ച് ഞാൻ അതിൽ കടന്നില്ല. (ഇത്‌ കേട്ട) ഉമ൪ ഇബ്നു ഖത്താബ്‌ (റ) പറഞ്ഞു : ‘റസൂലേ അവിടുത്തോട്‌ ഞാൻ നീരസം കാണിക്കുമോ ?’ (ബുഖാരി:7024)

عَنْ إِسْمَاعِيلَ، قَالَ قُلْتُ لِعَبْدِ اللَّهِ بْنِ أَبِي أَوْفَى ـ رضى الله عنهما ـ بَشَّرَ النَّبِيُّ صلى الله عليه وسلم خَدِيجَةَ قَالَ نَعَمْ بِبَيْتٍ مِنْ قَصَبٍ، لاَ صَخَبَ فِيهِ وَلاَ نَصَبَ‏

അബൂ ഇബ്രാഹീം(റ) വിൽ നിന്ന് നിവേദനം:  ഖദീജക്ക് (റ) സ്വർഗത്തിൽ മുത്തുകൾ കൊണ്ട് നിർമ്മിച്ച ഒരു ഭവനമുണ്ടെന്ന് നബി ﷺ സന്തോഷ വാർത്ത അറിയിച്ചു. ആ ഭവനത്തിൽ ശബ്ദ കോലാഹലമോ ക്ലേശമോ നേരിടുകയില്ല.   (ബുഖാരി :3819)

Leave a Reply

Your email address will not be published.

Similar Posts