ഐഹിക ജീവിതത്തില്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവന്റെ ഉപജീവനം അന്വേഷിക്കുന്ന കാര്യത്തിലാണ്. ഉപജീവനം തേടുന്നതിനായി നെട്ടോട്ടം ഓടുന്ന മനുഷ്യരില്‍ അധികപേരും, അല്ലാഹുവാണ് ഉപജീവനം നല്‍കുന്നതെന്ന കാര്യം വിസ്മരിക്കുന്നവരാണ്. യഥാ൪ത്ഥത്തില്‍ മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവന് ഉപജീവനവും നല്‍കുന്നത്.
ٱﻟﻠَّﻪُ ٱﻟَّﺬِﻯ ﺧَﻠَﻘَﻜُﻢْ ﺛُﻢَّ ﺭَﺯَﻗَﻜُﻢْ
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനവും നല്‍കുന്നു. (ഖു൪ആന്‍ :30/40)
മനുഷ്യന് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും അല്ലാഹുവാണ് ഉപജീവനം നല്‍കുന്നത്.
ﻭَﻣَﺎ ﻣِﻦ ﺩَآﺑَّﺔٍ ﻓِﻰ ٱﻷَْﺭْﺽِ ﺇِﻻَّ ﻋَﻠَﻰ ٱﻟﻠَّﻪِ ﺭِﺯْﻗُﻬَﺎ ﻭَﻳَﻌْﻠَﻢُ ﻣُﺴْﺘَﻘَﺮَّﻫَﺎ ﻭَﻣُﺴْﺘَﻮْﺩَﻋَﻬَﺎ ۚ ﻛُﻞٌّ ﻓِﻰ ﻛِﺘَٰﺐٍ ﻣُّﺒِﻴﻦٍ
ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്. (ഖു൪ആന്‍:11/6)
ﻭَﻛَﺄَﻳِّﻦ ﻣِّﻦ ﺩَآﺑَّﺔٍ ﻻَّ ﺗَﺤْﻤِﻞُ ﺭِﺯْﻗَﻬَﺎ ٱﻟﻠَّﻪُ ﻳَﺮْﺯُﻗُﻬَﺎ ﻭَﺇِﻳَّﺎﻛُﻢْ ۚ ﻭَﻫُﻮَ ٱﻟﺴَّﻤِﻴﻊُ ٱﻟْﻌَﻠِﻴﻢُ
സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍. (ഖു൪ആന്‍:29/60)
ഉപജീവനത്തില്‍ ഓരോരുത്തര്‍ക്കും അവരുടേതായ അളവ് അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിക്കപ്പെട്ടിട്ടുള്ള വിഭവങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടല്ലാതെ ഒരാളും മരണപ്പെടുകയില്ല.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : أَيُّهَا النَّاسُ اتَّقُوا اللَّهَ وَأَجْمِلُوا فِي الطَّلَبِ فَإِنَّ نَفْسًا لَنْ تَمُوتَ حَتَّى تَسْتَوْفِيَ رِزْقَهَا وَإِنْ أَبْطَأَ عَنْهَا فَاتَّقُوا اللَّهَ وَأَجْمِلُوا فِي الطَّلَبِ خُذُوا مَا حَلَّ وَدَعُوا مَا حَرُمَ
ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ജനങ്ങളെ നിങ്ങള്‍ അല്ലാഹുവെ ഭയപ്പെടുകയുക, അവനോട് നന്നായി തേടുകയും ചെയ്യുക. ഒരാത്മാവും അതിന് നിശ്ചയിച്ചിട്ടുള്ള വിഭവങ്ങള്‍ (രിസ്ഖ്) പൂര്‍ത്തീകരിച്ചിട്ടല്ലാതെ മരണപ്പെടുകയില്ല, അത് പതുക്കെയാണെങ്കിലും. അതില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, തേട്ടം നന്നാക്കുകയും ചെയ്യുക. നിങ്ങള്‍ക്കവന്‍ അനുവദിച്ചവ സ്വീകരിക്കുകയും വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്യുക. (ഇബ്‌നു മാജ:2144)
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : لو أنَّ ابنَ آدمَ هرب من رزقِه كما يهرُبُ من الموتِ ، لأدركه رزقُه كما يُدرِكُه الموتُ
നബി ﷺ പറഞ്ഞു: പറഞ്ഞു: ആദമിന്റെ സന്തതി[മനുഷ്യൻ] മരണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് പോലെ അവന്റെ ഉപജീവനത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെങ്കിൽ, മരണം അവനെ പിടിക്കൂടുന്നത് പോലെ അവന്റെ ഉപജീവനം അവൻ നേടുക തന്നെ ചെയ്യും. (സിൽസിലത്തുസ്വഹീഹ:952)
ശൈഖ് അബ്ദുറസാഖ് അൽ ബദർ (ഹഫിളഹുള്ള) പറയുന്നു : അല്ലാഹു അവൻറെ അടിമകളുടെ ഉപജീവനം ഏറ്റെടുത്തിട്ടുണ്ട്. അല്ലാഹു ഉപജീവനം ഏറ്റെടുത്തതായിട്ടല്ലാത്ത ഒരു ജീവിയും ഇല്ല. അതുകൊണ്ട് തന്നെ അടിമ തൻറെ കാര്യങ്ങൾ റസാഖായ അല്ലാഹുവിനെ ഏൽപ്പിക്കുകയും രിസ്ഖ് അവന്റെ അടുക്കൽ നിന്ന് പ്രതീക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ. ഒരാളും തനിക്ക് നിശ്ചയിച്ച ഉപജീവനം മുഴുവനായും ലഭിക്കാതെ മരിക്കില്ല എന്നവൻ മനസ്സിലാക്കി കൊള്ളട്ടെ. തന്റെ ദീനിന് കോട്ടം സംഭവിക്കുമ്പോഴല്ലാതെ അവൻ ടെൻഷനടിക്കേണ്ടതില്ല.
അല്ലാഹുവിന്റെ അതിവിശിഷ്ടമായ നാമങ്ങളില്‍ പെട്ട ഒരു നാമമാണ് ٱﻟﺮَّﺯَّاﻕُ അ൪ റസാഖ് (ഉപജീവനം നല്‍കുന്നവന്‍) എന്നുള്ളത്.
ﺇِﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟﺮَّﺯَّاﻕُ ﺫُﻭ ٱﻟْﻘُﻮَّﺓِ ٱﻟْﻤَﺘِﻴﻦُ
തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും. (ഖു൪ആന്‍:51/58)
ചുരുക്കത്തില്‍ ഉപജീവനത്തിനായി എല്ലാവരും അല്ലാഹുവിനെ മാത്രം ആശ്രയിക്കേണ്ടവരാണെന്ന് അറിയുക.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺃَﻧﺘُﻢُ ٱﻟْﻔُﻘَﺮَآءُ ﺇِﻟَﻰ ٱﻟﻠَّﻪِ ۖ ﻭَٱﻟﻠَّﻪُ ﻫُﻮَ ٱﻟْﻐَﻨِﻰُّ ٱﻟْﺤَﻤِﻴﺪُ
മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിലേക്ക് (അവനെ ആശ്രയിച്ച് കൊണ്ട്) തേടിച്ചെല്ലുന്നവരാണ്. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. (ഖു൪ആന്‍:35/15)
ഉപജീവനം വിശാലമായി ലഭിക്കുന്നതിനുള്ള ചില മാ൪ഗ്ഗങ്ങളെ പറ്റി അല്ലാഹുവും അവന്റെ റസൂൽ ﷺ യും നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.
1. ഇസ്തിഗ്ഫാറും (പാപമോചനം) തൌബയും (പശ്ചാത്താപം)
അല്ലാഹുവിനോട് ഇസ്തിഗ്ഫാറും (പാപമോചനം) തൌബയും (പശ്ചാത്താപം) നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഐഹിക ജീവിതത്തില്‍ സൌഖ്യം ലഭിക്കും അഥവാ നല്ല ഉപജീവനം ലഭിക്കും.
ﻭَﺃَﻥِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﻤَﺘِّﻌْﻜُﻢ ﻣَّﺘَٰﻌًﺎ ﺣَﺴَﻨًﺎ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ﻭَﻳُﺆْﺕِ ﻛُﻞَّ ﺫِﻯ ﻓَﻀْﻞٍ ﻓَﻀْﻠَﻪُۥ ۖ ﻭَﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧِّﻰٓ ﺃَﺧَﺎﻑُ ﻋَﻠَﻴْﻜُﻢْ ﻋَﺬَاﺏَ ﻳَﻮْﻡٍ ﻛَﺒِﻴﺮٍ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു. (ഖു൪ആന്‍: 11/3)
ﻓَﻘُﻠْﺖُ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺇِﻧَّﻪُۥ ﻛَﺎﻥَ ﻏَﻔَّﺎﺭًا
ﻳُﺮْﺳِﻞِ ٱﻟﺴَّﻤَﺎٓءَ ﻋَﻠَﻴْﻜُﻢ ﻣِّﺪْﺭَاﺭًا
ﻭَﻳُﻤْﺪِﺩْﻛُﻢ ﺑِﺄَﻣْﻮَٰﻝٍ ﻭَﺑَﻨِﻴﻦَ ﻭَﻳَﺠْﻌَﻞ ﻟَّﻜُﻢْ ﺟَﻨَّٰﺖٍ ﻭَﻳَﺠْﻌَﻞ ﻟَّﻜُﻢْ ﺃَﻧْﻬَٰﺮًا
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (ഖു൪ആന്‍: 71/10-12)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീ൪(റഹി) പറയുന്നു: നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും പാപമോചനം തേടുകയും അവനെ അനുസരിക്കുകയും ചെയ്താല്‍ അവന്‍ നിങ്ങള്‍ക്ക് ഉപജീവനം വ൪ദ്ധിപ്പിക്കും. മഴ സമൃദ്ധമായി ലഭിക്കും. ഭൂമിയില്‍ വിഭവങ്ങള്‍ മുളക്കും. കൃഷിയില്‍ ഐശ്വര്യം കൈവരും. കന്നുകാലികളുടെ അകിട് പാല്‍കൊണ്ട് സമൃദ്ധമാകും. സമ്പത്തിലും സന്താനങ്ങളിലും വ൪ദ്ധനവ് ഉണ്ടാകും. നിങ്ങള്‍ക്ക് വൈവിധ്യമാ൪ന്ന തോട്ടങ്ങളും വിഭിന്നങ്ങളായ ഫലങ്ങളും ലഭിക്കും. അവക്കിടയിലൂടെ ഒഴുകുന്ന പുഴകളും അവന്‍ നല്‍കും. (തഫ്സീ൪ ഇബ്നു കസീ൪)
ഒരാള്‍ ഇമാം ഹസനുല്‍ ബസ്വരിയുടെ(റഹി) അടുത്ത് വന്ന് വരള്‍ച്ചയേയും ക്ഷാമത്തേയും കുറിച്ച് ആവലാതി പറഞ്ഞു: അപ്പോള്‍ അദ്ദേഹം പറഞ്ഞു : നീ പാപമോചനം തേടുക. മറ്റൊരള്‍ ദാരിദ്ര്യത്തെ കുറിച്ച് ആവലാതിപ്പെട്ടു. അവനോടും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടു. മറ്റൊരള്‍ സന്താനം ഇല്ലാത്തതിനെപററി പറഞ്ഞു. അവനോടും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടു. മറ്റൊരാള്‍ കൃഷി നശിച്ചതിനെപററി പറഞ്ഞു. അവനോടും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടു. ഈ മറുപടികളെല്ലാം കേട്ടുകൊണ്ടിരുന്ന റബീഅ് ഇബ്നു സ്വാബിഹ് എന്നയാള്‍ അദ്ദേഹത്തോട് ചോദിച്ചു: വ്യത്യസ്ത ആവശ്യങ്ങളുമായി വന്നവ൪ക്കെല്ലാം താങ്കള്‍ പാപമോചനം തേടുക എന്ന ഒരേയൊരു മറുപടിയാണല്ലോ നല്‍ിയത്. അപ്പോള്‍ ഹസനുല്‍ ബസ്വരിയുടെ(റഹി) പറഞ്ഞു: ഞാന്‍ എന്റെ വകയായി ഒന്നും പറഞ്ഞിട്ടില്ല. അല്ലാഹു സൂറ: നൂഹില്‍ പറയുന്നത് പാപമോചനം തേടുന്നവ൪ക്ക് അല്ലാഹു അവരുടെ മനോവിഷമം അകറ്റുകയും അവ൪ക്ക് ഉപജീവനം വ൪ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്.
ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം, പാപമോചനം തേടുന്നത് ഉപജീവനം വിശാലമായി കിട്ടുന്നതിന് വേണ്ടിയാകരുത്. അല്ലാഹുവിനോട് പാപമോചനം തേടുന്നത് പാപംപൊറുത്ത് കിട്ടുന്നതിന് വേണ്ടി മാത്രമായിരിക്കണം. അപ്പോള്‍ അല്ലാഹു പാപം പൊറുത്തുതരും. അതോടൊപ്പം അല്ലാഹു ഉപജീവനത്തില്‍ വിശാലത നല്‍കുകയും ചെയ്യും.
2. തഖ്വ (അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കല്‍)
അല്ലാഹുവും അവന്റെ റസൂൽ ﷺ യും വിരോധിച്ചിട്ടുള്ളതില്‍ നിന്ന് പൂ൪ണ്ണമായും വിട്ടുനിന്നുകൊണ്ട് സൂക്ഷ്മതയോടെ ജീവിക്കുന്നതിനാണ് തഖ്വ എന്നു പറയുന്നത്.തഖ്വയോടുകൂടി ജീവിക്കുന്നവന് അല്ലാഹു ഉപജീവനത്തില്‍ സമൃദ്ധിയും ഐശവര്യവും നല്‍കും.
وَمَن يَتَّقِ اللَّـه يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ
……ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അല്ലാഹു അവന് ഒരു പോംവഴി ഏര്‍പ്പെടുത്തി കൊടുക്കും, (മാത്രമല്ല) അവന്‍ കണക്കാക്കാത്ത വിധത്തിലൂടെ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ് (ഖു൪ആന്‍ :65 /2,3)
ﻭَﻟَﻮْ ﺃَﻥَّ ﺃَﻫْﻞَ ٱﻟْﻘُﺮَﻯٰٓ ءَاﻣَﻨُﻮا۟ ﻭَٱﺗَّﻘَﻮْا۟ ﻟَﻔَﺘَﺤْﻨَﺎ ﻋَﻠَﻴْﻬِﻢ ﺑَﺮَﻛَٰﺖٍ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ ﻭَﻟَٰﻜِﻦ ﻛَﺬَّﺑُﻮا۟ ﻓَﺄَﺧَﺬْﻧَٰﻬُﻢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻜْﺴِﺒُﻮﻥَ
ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി. (ഖു൪ആന്‍ :7/96)
3.തവക്കുല്‍ (അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കല്‍)
عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ « لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا يرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا
ഉമറുബ്‌നുല്‍ ഖത്താബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍, പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടുംപോലെ നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടും. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു. (തിര്‍മിദി:2344)
അല്ലാഹുവില്‍ ഭരമേല്‍പിക്കുകയെന്നത് ഒരു ജോലിയും ചെയ്യാതെ ചടഞ്ഞിരിക്കുന്നതിന്റെ പേരല്ലെന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ചെയ്യേണ്ടത് ചെയ്ത ശേഷം കാര്യങ്ങള്‍ അല്ലാഹുവിന് സമര്‍പ്പിക്കുകയും അവന്‍ തരുമെന്ന പ്രതീക്ഷയോടെ കിട്ടിയതില്‍ സംതൃപ്തിയടഞ്ഞു കഴിയലുമാണത്. പക്ഷികള്‍ കൂട്ടില്‍ അടങ്ങി ഇരിക്കാറില്ല.അവ രാവിലെ ആഹാരം അന്വേഷിച്ച് ഒട്ടിയ വയറുമായി പുറപ്പെടുന്നു.വൈകിട്ട് നിറഞ്ഞ വയറുമായി തിരിച്ചുവരും.അല്ലാഹുല്‍ തവക്കുല്‍ ചെയ്ത് ജീവിക്കുന്ന ഒരു സത്യവിശ്വാസിക്ക് അല്ലാഹു നല്ല ഉപജീവനം നല്‍കും.
4. ആരാധനകളില്‍ മുഴുകുക
മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് അവന് ഇബാദത്തുകള്‍ ചെയ്യുന്നതിന് വേണ്ടിയാണ്.
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍ :51/56)
നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ്, ഉംറ, സ്വദഖ, ഖു൪ആന്‍ പാരായണം, സാമൂഹിക സേവനം, ഖു൪ആന്‍ പാരായണം, ഇസ്ലാമിക പ്രബോധനം തുടങ്ങി എല്ലാ നന്‍മകളും അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് നബിചര്യ പ്രകാരം ചെയ്യുമ്പോള്‍ മാത്രമാണ് അത് ഇബാദത്താകുന്നത്. ഉപജീവനം വിശാലമാകുവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ആരാധനകളില്‍ മുഴുകുക എന്നത്.
وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ
നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം. (ഖു൪ആന്‍ :20/132)
ഈ ആയത്തിന്റെ തഫ്സീറിൽ ഇബ്നുകസീർ(റഹി) പറയുന്നു:
يعني إذا أقمت الصلاة أتاك الرزق من حيث لا تحتسب
നീ നമസ്കാരം കൃത്യമായി നിർവഹിക്കുകയാണെങ്കിൽ നീ വിചാരിക്കാത്ത രീതിയിൽ നിനക്ക് ഉപജീവനം വന്നെത്തും. (തഫ്സീർ ഇബ്നു കസീർ)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ تَعَالَى يَقُولُ يَا ابْنَ آدَمَ تَفَرَّغْ لِعِبَادَتِي أَمْلأْ صَدْرَكَ غِنًى وَأَسُدَّ فَقْرَكَ وَإِلاَّ تَفْعَلْ مَلأْتُ يَدَيْكَ شُغْلاً وَلَمْ أَسُدَّ فَقْرَكَ
അല്ലാഹു പറഞ്ഞതായി നബി ﷺ പറഞ്ഞു: ഹേ ആദമിന്റെ മകനേ, നീ എന്നെ ആരാധിക്കുന്നതില്‍ മുഴുകുക, എന്നാല്‍ നിന്റെ ഹൃദയത്തില്‍ ഞാന്‍ ഐശ്വര്യം നിറക്കും. നിന്റെ ദാരിദ്ര്യം ഞാന്‍ തടുക്കും. നീ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിന്റെ മുമ്പില്‍ ഞാന്‍ ജോലിത്തിരക്ക് നിറക്കും. നിന്റെ ദാരിദ്ര്യം ഞാന്‍ തടയുകയുമില്ല. (തി൪മിദി :37/2654)
5. കുടുംബബന്ധം ചേർക്കല്‍
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ الرَّحِمَ سُجْنَةٌ مِنَ الرَّحْمَنِ، فَقَالَ اللَّهُ مَنْ وَصَلَكِ وَصَلْتُهُ، وَمَنْ قَطَعَكِ قَطَعْتُهُ
അബൂഹുറൈറ(റ) പറയുന്നു:നബി ﷺ പറഞ്ഞു: തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി:5988)
عَنْ عَبْدِ اللَّهِ بْنِ عَمْرٍـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَكِنِ الْوَاصِلُ الَّذِي إِذَا قَطَعَتْ رَحِمُهُ وَصَلَهَا
അബ്ദുല്ലയില്‍ നിന്ന്(റ) നിവേദനം: നബി ﷺ പറഞ്ഞു: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി:5991)
കുടുംബബന്ധം ചേർക്കല്‍ ഉപജീവനം വ൪ദ്ധിക്കുവാന്‍ ഇടയാക്കുന്ന കാര്യവുമാണ്.
عَنْ أَنَسُ بْنُ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉപജീവനത്തിൽ വിശാലത ലഭിക്കുവാനും ദീർഘായുസ്സ് ലഭിക്കുവാനും ആഗ്രഹിക്കുന്നവർ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ. (ബുഖാരി:5986)
6. മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യുക
നബി ﷺ പറഞ്ഞു: ആയുസ് വ൪ദ്ധിക്കുവാനും വിഭവങ്ങളില്‍ വിശാലത ഉണ്ടാകുവാനും ആര് ആഗ്രഹിക്കുന്നുവോ അവന്‍ മാതാപിതാക്കളോട് നന്‍മയില്‍ കഴിയട്ടെ. കുടുംബബന്ധം പുല൪ത്തുകയും ചെയ്യട്ടെ.(മുസ്നദ് അഹ്മദ് :3/229)
7. അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ധനം ചെലവഴിക്കല്‍
ﻗُﻞْ ﺇِﻥَّ ﺭَﺑِّﻰ ﻳَﺒْﺴُﻂُ ٱﻟﺮِّﺯْﻕَ ﻟِﻤَﻦ ﻳَﺸَﺎٓءُ ﻣِﻦْ ﻋِﺒَﺎﺩِﻩِۦ ﻭَﻳَﻘْﺪِﺭُ ﻟَﻪُۥ ۚ ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﺷَﻰْءٍ ﻓَﻬُﻮَ ﻳُﺨْﻠِﻔُﻪُۥ ۖ ﻭَﻫُﻮَ ﺧَﻴْﺮُ ٱﻟﺮَّٰﺯِﻗِﻴﻦَ
നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.(ഖു൪ആന്‍:34/39)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : قَالَ اللَّهُ أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ഹേ, ആദം സന്തതികളേ നിങ്ങള്‍ ചെലവഴിക്കുക. (എന്നാല്‍) നിങ്ങളുടെ മേല്‍ നാം ചെലവഴിക്കും.(ബുഖാരി:5352)
നബി ﷺ ബിലാലിനെ (റ) ഇപ്രകാരം ഉപദേശിച്ചു:
أنفقْ يا بلالُ ! ولا تخشَ من ذي العرشِ إقلالًا
ബിലാല്‍ നീ ചെലവഴിക്കുക. അ൪ശിന്റെ ഉടമയില്‍ നിന്ന് ഇല്ലായ്മയെ നീ ഭയപ്പെടരുത്. (സ്വഹീഹുൽ ജാമിഅ്:1512)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا
അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക് അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.
(ബുഖാരി: 1442, മുസ്ലിം:1010)
8. അല്ലാഹുവിനോട് നന്ദി കാണിക്കല്‍
അല്ലാഹുവില്‍ നിന്നുള്ള നിരവധി അനുഗ്രഹങ്ങള്‍ നാം ആസ്വദിച്ചുകൊണ്ടിരിക്കുന്നു. അതില്‍പെട്ട ഏറ്റവും വലിയ അനുഗ്രഹമാണ് ഹിദായത്ത്. ഇതിനെല്ലാം നാം അല്ലാഹുവിനോട് നന്ദി കാണിക്കണം.
ﻭَﻟَﻘَﺪْ ءَاﺗَﻴْﻨَﺎ ﻟُﻘْﻤَٰﻦَ ٱﻟْﺤِﻜْﻤَﺔَ ﺃَﻥِ ٱﺷْﻜُﺮْ ﻟِﻠَّﻪِ ۚ ﻭَﻣَﻦ ﻳَﺸْﻜُﺮْ ﻓَﺈِﻧَّﻤَﺎ ﻳَﺸْﻜُﺮُ ﻟِﻨَﻔْﺴِﻪِۦ ۖ ﻭَﻣَﻦ ﻛَﻔَﺮَ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻏَﻨِﻰٌّ ﺣَﻤِﻴﺪٌ
ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. (എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു.) (ഖു൪ആന്‍:31/12)
അല്ലാഹുവിന്റെ കല്‍പനകള്‍ പൂ൪ണ്ണമായി ജീവിതത്തില്‍ പക൪ത്തിയാണ് അവനോട് നന്ദി കാണിക്കേണ്ടത്. അങ്ങനെ അല്ലാഹുവിനോട് നന്ദി കാണിക്കുമ്പോള്‍ അവന്‍ അവന്റെ പക്കല്‍ നിന്നുള്ള ഉപജീവനം വ൪ദ്ധിപ്പിച്ച് തരും.
ﻭَﺇِﺫْ ﺗَﺄَﺫَّﻥَ ﺭَﺑُّﻜُﻢْ ﻟَﺌِﻦ ﺷَﻜَﺮْﺗُﻢْ ﻷََﺯِﻳﺪَﻧَّﻜُﻢْ ۖ ﻭَﻟَﺌِﻦ ﻛَﻔَﺮْﺗُﻢْ ﺇِﻥَّ ﻋَﺬَاﺑِﻰ ﻟَﺸَﺪِﻳﺪٌ
നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്‍റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) (ഖു൪ആന്‍:14/7)
9. ദീനീവിജ്ഞാനം നേടല്‍
ദീനീവിജ്ഞാനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ മതപരവും ഭൗതികവുമായ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും, അല്ലാഹുവിനെയും അവന്റെ നാമ വിശേഷണങ്ങളെയും മനസ്സിലാക്കലുമാണ്.അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ സംസാരിച്ചിട്ടുള്ളതും അതിന് വഹ്’യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ വിശദീകരിച്ചിട്ടുള്ളതുമാണ് ദീനീവിജ്ഞാനമെന്ന് ചുരുക്കം. ഒരാള്‍ ദീനീവിജ്ഞാനം നേടുന്ന കാരണത്താല്‍ അവന്റെ ഉപജീവനത്തില്‍ അനുഗ്രഹമുണ്ടാകുമെന്ന് നബി ﷺ അറിയിച്ച് തന്നിട്ടുണ്ട്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ أَخَوَانِ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم فَكَانَ أَحَدُهُمَا يَأْتِي النَّبِيَّ صلى الله عليه وسلم وَالآخَرُ يَحْتَرِفُ فَشَكَا الْمُحْتَرِفُ أَخَاهُ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ : لَعَلَّكَ تُرْزَقُ بِهِ
അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നബി ﷺ യുടെ കാലത്ത് രണ്ട് സഹോദരന്‍മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബി ﷺ യുടെ സവിധത്തില്‍ ചെന്ന് പഠിക്കുകയും മറ്റെയാള്‍ തൊഴിലില്‍ ഏ൪പ്പെടുകയും ചെയ്തു. തൊഴില്‍ ചെയ്യുന്ന വ്യക്തി സഹോദരനെ കുറിച്ച നബി ﷺ യോട് ആവലാതിപ്പെട്ടു. നബി ﷺ പറഞ്ഞു: ഒരുപക്ഷേ അവന്‍ കാരണമായിരിക്കാം നിനക്ക് ഉപജീവനം നല്‍കപ്പെടുന്നത്.(അതിനാല്‍ അവന്‍ പഠിച്ചുകൊള്ളട്ടേ). (തിർമിദി:2345)
10. സ്വലഫുകളുടെ മാ൪ഗ്ഗത്തില്‍ നിലകൊള്ളുക
ﻭَﻟَﻮْ ﺃَﻧَّﻬُﻢْ ﺃَﻗَﺎﻣُﻮا۟ ٱﻟﺘَّﻮْﺭَﻯٰﺓَ ﻭَٱﻹِْﻧﺠِﻴﻞَ ﻭَﻣَﺎٓ ﺃُﻧﺰِﻝَ ﺇِﻟَﻴْﻬِﻢ ﻣِّﻦ ﺭَّﺑِّﻬِﻢْ ﻷََﻛَﻠُﻮا۟ ﻣِﻦ ﻓَﻮْﻗِﻬِﻢْ ﻭَﻣِﻦ ﺗَﺤْﺖِ ﺃَﺭْﺟُﻠِﻬِﻢ ۚ ﻣِّﻨْﻬُﻢْ ﺃُﻣَّﺔٌ ﻣُّﻘْﺘَﺼِﺪَﺓٌ ۖ ﻭَﻛَﺜِﻴﺮٌ ﻣِّﻨْﻬُﻢْ ﺳَﺎٓءَ ﻣَﺎ ﻳَﻌْﻤَﻠُﻮﻥَ
തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും, കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ. (ഖു൪ആന്‍:5/66)
ﻭَﺃَﻟَّﻮِ ٱﺳْﺘَﻘَٰﻤُﻮا۟ ﻋَﻠَﻰ ٱﻟﻄَّﺮِﻳﻘَﺔِ ﻷََﺳْﻘَﻴْﻨَٰﻬُﻢ ﻣَّﺎٓءً ﻏَﺪَﻗًﺎ
ആ മാര്‍ഗത്തില്‍ (ഇസ്ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ് . (ഖു൪ആന്‍:72/16)
ഇസ്ലാമില്‍ നേരെ നിലകൊള്ളുകയെന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റേയും നി൪ദ്ദേശങ്ങളെ കൂട്ടാതെയും കുറക്കതെയും സ്വീകരിക്കുക എന്നുള്ളതാണ്. പ്രവാചകനില്‍ നിന്ന് നേരിട്ട് ഖുര്‍ആനും ഹദീസും മനസ്സിലാക്കിയവരാണ് സ്വഹാബികള്‍.സ്വഹാബികളാകട്ടെ നബി ﷺ അവര്‍ക്ക് കാണിച്ചുകൊടുത്ത മഹിത മാതൃകയില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെയും അതില്‍ ഏറ്റക്കുറച്ചിലുകളോ മാറ്റത്തിരുത്തലുകളോ വരുത്താതെയും സ്വീകരിച്ചുപോരികയും ചെയ്‌തു. അപ്പോള്‍ അതുകൊണ്ടുതന്നെ സ്വഹാബികള്‍ എങ്ങനെയാണോ ഖുര്‍ആനും സുന്നത്തും മനസ്സിലാക്കിയിട്ടുള്ളത് അപ്രകാരമാണ് നാമും അത് മനസ്സിലാക്കേണ്ടത്.
ﻓَﺈِﻥْ ءَاﻣَﻨُﻮا۟ ﺑِﻤِﺜْﻞِ ﻣَﺎٓ ءَاﻣَﻨﺘُﻢ ﺑِﻪِۦ ﻓَﻘَﺪِ ٱﻫْﺘَﺪَﻭا۟ ۖ ﻭَّﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧَّﻤَﺎ ﻫُﻢْ ﻓِﻰ ﺷِﻘَﺎﻕٍ ۖ ﻓَﺴَﻴَﻜْﻔِﻴﻜَﻬُﻢُ ٱﻟﻠَّﻪُ ۚ ﻭَﻫُﻮَ ٱﻟﺴَّﻤِﻴﻊُ ٱﻟْﻌَﻠِﻴﻢُ
നിങ്ങള്‍ (സ്വഹാബികള്‍) ഈ വിശ്വസിച്ചത് പോലെ അവരും (വേദക്കാ൪) വിശ്വസിച്ചാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.(ഖു൪ആന്‍:2/137)
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ
അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍. (ബുഖാരി:2652)
عَنْ عَبْدِ اللَّهِ بنِ عَمْرٍو، قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم:«وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً» قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: «مَا أَنَا عَلَيْهِ وَأَصْحَابِي
അബ്ദുല്ലാഹിബ്നു അംറില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞുഃ തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് അവര്‍ (ആ രക്ഷപെടുന്നവ൪)? നബി ﷺ പറഞ്ഞുഃ ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി:2651)
11.ഹജ്ജും ഉംറയും ഒന്നിച്ച് നി൪വ്വഹിക്കുക
عَنِ ابْنُ عَبَّاسٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم: تَابِعُوا بَيْنَ الْحَجِّ وَالْعُمْرَةِ فَإِنَّهُمَا يَنْفِيَانِ الْفَقْرَ وَالذُّنُوبَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ
ഇബ്‌നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹജ്ജും ഉംറയും നിങ്ങള്‍ ഒന്നിച്ച് നി൪വ്വഹിക്കുക. അവരണ്ടും ഉല ഇരുമ്പിന്റെ കീടം നീക്കം ചെയ്യുന്നതുപോലെ ദാരിദ്ര്യവും പാപവും നീക്കം ചെയ്യും. (നസാഇ:2583, സ്വഹീഹ് ജാമിഅ്:253)
12.ദുർബലരെ സഹായിക്കല്‍
عَنْ مُصْعَبِ بْنِ سَعْدٍ، قَالَ النَّبِيُّ صلى الله عليه وسلم : هَلْ تُنْصَرُونَ وَتُرْزَقُونَ إِلاَّ بِضُعَفَائِكُمْ
നബി ﷺ പറഞ്ഞു : നിങ്ങൾ സഹായിക്കപ്പെട്ടുന്നതും ഉപജീവനം നൽകപ്പെടുന്നതും നിങ്ങളുടെ ദുർബലരെ കൊണ്ടല്ലാതെയാണോ? (ബുഖാരി:2896)
ഉപജീവനം തടയപ്പെടുന്ന കാര്യങ്ങളെ പറ്റിയും ഇസ്ലാം പഠിപ്പിച്ച് തന്നിട്ടുണ്ട്.
നബി ﷺ പറഞ്ഞു: ഒരു അടിമ ചെയ്യുന്ന പാപം കാരണമായി അവന്റെ ഉപജീവനം തടയപ്പെടും. (ഇബ്നു മാജ)
ഒരു സത്യവിശ്വാസി എല്ലായ്പ്പോഴും ഒന്നാമതായി ആഗ്രഹിക്കേണ്ടത് സ്വ൪ഗ്ഗത്തിലെ ഉപജീവനമാണെന്ന കാര്യവും വിസ്മരിക്കരുത്.
ۚ ﻭَﻣَﻦ ﻳُﺆْﻣِﻦۢ ﺑِﭑﻟﻠَّﻪِ ﻭَﻳَﻌْﻤَﻞْ ﺻَٰﻠِﺤًﺎ ﻳُﺪْﺧِﻠْﻪُ ﺟَﻨَّٰﺖٍ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎٓ ﺃَﺑَﺪًا ۖ ﻗَﺪْ ﺃَﺣْﺴَﻦَ ٱﻟﻠَّﻪُ ﻟَﻪُۥ ﺭِﺯْﻗًﺎ
ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു (അവിടെ) ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു. (ഖു൪ആന്‍:65/11)