ഇസ്‌ലാമിക ചരിത്രത്തിൽ നമുക്ക് ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത ഒരു മഹായുദ്ധമാണ് ബദ്‌ർ യുദ്ധം. അതിൽ നമുക്ക്‌ വലിയ ദൃഷ്ടാന്തവും, ഗുണപാഠവുമുണ്ടെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.

قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ

(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്‌) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്‌.   (ഖു൪ആന്‍:3/13)

ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവര്‍ മാത്രമല്ല ബദ്‌രീങ്ങൾ. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുസ്ലിംകളെല്ലാവരും ബദ്‌രീങ്ങളാണ്. ബദ്‌രീങ്ങൾക്ക് അല്ലാഹു വലിയ ശ്രേഷ്ടത നൽകിയിരിക്കുന്നു.

عَنْ مُعَاذِ بْنِ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ، عَنْ أَبِيهِ ـ وَكَانَ أَبُوهُ مِنْ أَهْلِ بَدْرٍ ـ قَالَ جَاءَ جِبْرِيلُ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ ‏ :‏ مَا تَعُدُّونَ أَهْلَ بَدْرٍ فِيكُمْ قَالَ : مِنْ أَفْضَلِ الْمُسْلِمِينَ ـ أَوْ كَلِمَةً نَحْوَهَا ـ قَالَ: وَكَذَلِكَ مَنْ شَهِدَ بَدْرًا مِنَ الْمَلاَئِكَةِ

രിഫാഅ ത്ത്ബ്നുറാഫിഹ് അസ്സുറഖില്‍(റ) നിന്ന് നിവേദനം: അദ്ദേഹം ബദ്റിൽ പങ്കെടുത്ത വ്യക്തിയായിരുന്നു. അദ്ദേഹം പറയുന്നു: നബിയുടെ(സ്വ) അടുത്തുവന്ന് ജിബ്രീൽ ചോദിച്ചു: ബദ്റിൽ നിങ്ങളിൽനിന്ന് പങ്കെടുത്തവരെ ആരായിട്ടാണ് നിങ്ങൾ ഗണിക്കുന്നത്? നബി(സ്വ) പറഞ്ഞു: മുസ്ലിംകളിൽ അതിശ്രേഷ്ഠരായിട്ട്. അല്ലെങ്കിൽ അതുപോലുള്ള ഒരു വാക്ക് പറഞ്ഞു. അപ്പോൾ ജിബ്രീൽ(അ) പറഞ്ഞു: അപ്രകാരം തന്നെയാണ്, ബദ്റിൽ പങ്കെടുത്ത മലക്കുകളും.    (ബുഖാരി: 3992)

ബദ്‌റിലും മറ്റും രക്തസാക്ഷികളായ ശുഹദാക്കളെ പറ്റി അല്ലാഹു പുകഴ്ത്തി പറഞ്ഞിട്ടുള്ളത് കാണുക:

وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ يَحْزَنُونَ
فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്‌) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു.   (ഖുർആൻ :3/169-170)

സ്വര്‍ഗത്തില്‍ അത്യുന്നത പദവിയാണ് ബദ്‌രീങ്ങൾക്ക് ഉണ്ടായിരിക്കുക.

عَنْ قَتَادَةَ، حَدَّثَنَا أَنَسُ بْنُ مَالِكٍ، أَنَّ أُمَّ الرُّبَيِّعِ بِنْتَ الْبَرَاءِ، وَهْىَ أُمُّ حَارِثَةَ بْنِ سُرَاقَةَ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ يَا نَبِيَّ اللَّهِ، أَلاَ تُحَدِّثُنِي عَنْ حَارِثَةَ وَكَانَ قُتِلَ يَوْمَ بَدْرٍ أَصَابَهُ سَهْمٌ غَرْبٌ، فَإِنْ كَانَ فِي الْجَنَّةِ، صَبَرْتُ، وَإِنْ كَانَ غَيْرَ ذَلِكَ اجْتَهَدْتُ عَلَيْهِ فِي الْبُكَاءِ‏.‏ قَالَ ‏ “‏ يَا أُمَّ حَارِثَةَ، إِنَّهَا جِنَانٌ فِي الْجَنَّةِ، وَإِنَّ ابْنَكِ أَصَابَ الْفِرْدَوْسَ الأَعْلَى ‏”‏‏.‏

ഹുമയ്ദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: അനസ്(റ) പറയുന്നതായി ഞാന്‍ കേട്ടു: ”ഹാരിഥ ചെറിയ കുട്ടിയായിരിക്കെ ബദ്ര്‍ ദിനത്തില്‍ മരണപ്പെടുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തിന്റെ ഉമ്മ നബി ﷺ യുടെ അടുത്ത് വന്നു. എന്നിട്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഹാരിഥക്ക് ഞാനുമായുള്ള സ്ഥാനം അങ്ങേക്ക് അറിയാമല്ലോ. അവന്‍ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിക്കുകയും ഞാന്‍ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യാം. ഇനി മറ്റേതെങ്കിലുമാണെങ്കില്‍ ഞാന്‍ എന്താണ് ചെയ്യുക?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്തിനാണ് പേടിക്കുന്നത്? സ്വര്‍ഗം, അത് ഒന്നാണെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. തീര്‍ച്ചയായും അത് ധാരാളം തോട്ടങ്ങളുള്ളതാണ്. തീര്‍ച്ചയായും അവന്‍ ഫിര്‍ദൗസിലെ തോപ്പിലാകുന്നു”.    (ബുഖാരി:2809)

മാത്രവുമല്ല, ആ യുദ്ധശേഷം വല്ല അബദ്ധവും അവരില്‍ വന്നിട്ടുണ്ടെങ്കില്‍ പോലും അതെല്ലാം അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഹാത്വിബ്(റ) ബദ്‌റില്‍ പങ്കെടുത്ത സ്വഹാബിയാണ്. അദ്ദേഹത്തിന്റെ കുടുംബവും മറ്റുമൊക്കെ മക്കയിലായിരുന്നു. അദ്ദേഹത്തിന്റെ സമ്പത്തും അവിടെത്തന്നെ. അത് നഷ്ടപ്പെടാതിരിക്കാനായി ചാരപ്പണി പോലെ ഒരു പെണ്ണിന്റെ മുടിക്കെട്ടില്‍ എഴുതി ഒളിപ്പിച്ച് മുസ്‌ലിംകളുടെ ഒരു രഹസ്യം മക്കയിലേക്ക് അറിയിച്ചു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണ് അദ്ദേഹം ചെയ്തത്. ഇത് പിടിക്കപ്പെടുകയും ചെയ്തു. നമ്മുടെ ഒരു രഹസ്യം ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്നും സംസാരമായി. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഹാത്വിബ്(റ) ആണെന്ന വിവരം ലഭിച്ചപ്പോള്‍ സ്വഹാബിമാര്‍ രോഷാകുലരായി. ഈ സന്ദർഭത്തിൽ ഒരു സ്വഹാബിയോട്  നബി ﷺ പറഞ്ഞത് കാണുക:

إِنَّهُ قَدْ شَهِدَ بَدْرًا وَمَا يُدْرِيكَ لَعَلَّ اللَّهَ اطَّلَعَ عَلَى أَهْلِ بَدْرٍ فَقَالَ اعْمَلُوا مَا شِئْتُمْ فَقَدْ غَفَرْتُ لَكُمْ

തീര്‍ച്ചയായും അദ്ദേഹം ബദ്‌റില്‍ പങ്കെടുത്തവനാണ്. നിനക്ക് അറിയില്ലേ, അല്ലാഹു ബദ്‌രീങ്ങളിലേക്ക് എത്തിനോക്കുകയും എന്നിട്ട് (ഇപ്രകാരം) പറയുകയും ചയ്തിട്ടുണ്ട്: നിങ്ങളുടെ ഉദ്ദേശ പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു.    (മുസ്‌ലിം:2494)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്മിയ(റഹി) പറഞ്ഞു:”ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠവാന്മാര്‍ ബദ്‌രീങ്ങളാണെന്ന് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടിരിക്കുന്നു. പിന്നീട് ബയ്അതുര്‍രിദ്‌വാനില്‍ പങ്കെടുത്തവരും മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠവാന്മാരാക്കപ്പെട്ട പത്ത് പേരും ശ്രേഷ്ഠന്മാരായ നാല് ഖലീഫമാരുമാകുന്നു ഈ സമുദായത്തിലെ ശ്രേഷ്ഠന്‍മാര്‍” (മജ്മൂഉല്‍ ഫതാവാ)

ബദ്‌രീങ്ങൾക്ക്‌ അല്ലാഹു നൽകിയ മഹത്വം അംഗീകരിക്കൽ നമുക്ക്‌ നിർബന്ധമാണ്. ബദ്‌രീങ്ങളെ സ്നേഹിക്കാത്തവർക്ക്‌ വിശ്വാസിയാകാൻ കഴിയില്ല. അവരെ ആദരിക്കൽ നമ്മുടെ ബാധ്യതയാണ്. എന്നാല്‍ നമ്മുടെ നാട്ടിൽ ബദ്‌രീങ്ങളെ സ്നേഹിക്കുന്നുവെന്ന് പറയുന്ന പലരും ബദ്‌രീങ്ങളോട്‌ പ്രാർത്ഥിക്കുന്നു, അവരിൽ കാര്യങ്ങൾ ഏൽപ്പിക്കുന്നു, അവരുടെ പ്രീതിക്ക്‌ വേണ്ടി ബലി അറുക്കുകയും ചെയ്യുന്നു. വിഷമം വരുന്ന സമയത്ത് ബദ്‌രീങ്ങളെ വിളിക്കുന്നു. ബദ്‌റില്‍ പങ്കെടുത്തവരുടെ പേരുകളുള്ള ചാര്‍ട്ട് തൂക്കി ബറകത്ത് പ്രതീക്ഷിക്കുന്നു.

ബദ്ര്‍-മൗലിദിൽ പറയുന്നത് കാണുക:

يا من به حل الردى ومن بهم نكدا قل ناديا مستنجدا يا أهل بدر الشهدا

പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായവനേ, നീ സഹായം തേടിക്കൊണ്ട് വിളിച്ചോളൂ, ഓ ബദർ ശുഹദാക്കളേ എന്ന്

എന്നാല്‍ ബദ്‌രീങ്ങള്‍ അല്ലാഹുവിന്റെ കൂടെ ആരേയും വിളിച്ച്‌ പ്രാർത്ഥിക്കാത്തവരായിരുന്നു. ബദ്‌റിന്റെ സമയത്തും അവർ അല്ലാഹുവിനേട്‌ മാത്രമാണ് ഇസ്തിഗാസ ചെയ്തത് (സഹായം തേടിയത്‌‌).

ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.(ഖു൪ആന്‍ :8/9)

ബദ്‌റില്‍ വെച്ച് അല്ലാഹുവിനേട്‌ ഇസ്തിഗാസ നടത്തിയ ബദ്‌രീങ്ങളെ അല്ലാഹു സഹായിച്ചിട്ടുണ്ട്.

وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.   (ഖു൪ആന്‍:3/123)

ബദ്‌രീങ്ങളെ സ്നേഹിക്കുന്നുവെന്ന് പറയുന്നവ൪ ബദ്‌രീങ്ങള്‍ ഏതൊരു തിന്മക്കെതിരെ പോരാടിയോ അതേ തിന്മ ചെയ്തുകൊണ്ടാണ് സ്നേഹിക്കുന്നത്. ബദ്‌രീങ്ങളോട്‌ പ്രാർത്ഥിക്കാനോ, അവരിൽ ഭരമേൽപിക്കാനോ, അവരുടെ പ്രീതിക്ക്‌ വേണ്ടി ബലിയറുക്കാനോ നമുക്ക്‌ പാടില്ല. ഇതെല്ലാം അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കാണ്.

ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.    (ഖു൪ആന്‍ : 72/18)

ٱﻟﻠَّﻪُ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

അല്ലാഹു, അവനല്ലാതെ യാതൊരു ദൈവവുമില്ല.അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിക്കട്ടേ.   (ഖു൪ആന്‍:64/13)

….ﺣُﺮِّﻣَﺖْ ﻋَﻠَﻴْﻜُﻢُ ٱﻟْﻤَﻴْﺘَﺔُ ﻭَٱﻟﺪَّﻡُ ﻭَﻟَﺤْﻢُ ٱﻟْﺨِﻨﺰِﻳﺮِ ﻭَﻣَﺎٓ ﺃُﻫِﻞَّ ﻟِﻐَﻴْﺮِ ٱﻟﻠَّﻪِ ﺑِﻪِ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു….   (ഖു൪ആന്‍ : 5/3 )

لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ

അല്ലാഹു അല്ലാത്തവ൪ക്കായി (അവരുടെ പ്രീതിക്ക് വേണ്ടി) അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു …   (മുസ്ലിം:1978)

അതിനാൽ ബദ്രീങ്ങളെ സ്നേഹിക്കല്‍ ബാധ്യതയായിട്ടുള്ള നാമും അല്ലാഹുവിനേട്‌ മാത്രം തേടി ബദ്‌രീങ്ങളുടെ പാത സ്വീകരിക്കുകയാണ് വേണ്ടത്. ബദ്‌രീങ്ങളുടെ നേതാവായ മുഹമ്മദ് നബിയുടെ (സ്വ) പ്രഖാപനം “ഞാൻ എന്റെ റബ്ബിനോട്‌ മാത്രമേ തേടുകയുള്ളു” എന്നതാണ്.

ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا

(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (ഖു൪ആന്‍:72/20)

Leave a Reply

Your email address will not be published.

Similar Posts