ഇമാം മുഹമ്മദ്‌ ഇബ്നു സീരീൻ رحمه الله ദരിദ്രനായ സംഭവം

THADHKIRAH

 

الإمام محمد بن سيرين كان من سادات التابعين ومن أغنيائهم كانت له ثروة عظيمة من العسل وكان له منها مايقارب (الستمائة) برميل (فكان مليارديرا بلغة اليوم)

وفي يوم من الأيام وجدوا فأرة في أحد البراميل
والحكم الشرعي في هذه الحالة هو أنه:
إذا وقعت الفأرة في الشيء المائع أي: السائل (كالزيت والعسل واللبن مثلا)، تطرح الفأرة ويرمى هذا السائل

وإذا وقعت الفأرة في الشيء الجامد الصلب (كالسمن مثلا) فترمي الفأرة وماحولها، ثم ينتفع بالباقي.

فلما وقعت الفأرة في برميل من براميل عسل محمد بن سيرين،استخرجوا الفأرة من البرميل وطرحوها، ثم إنهم نسوا في أي البراميل كانت هذه الفأرة…!

فكان من ورع محمد بن سيرين أن رمى ببراميل العسل كلها، وكانت مصيبة عظيمة، فقد أفلس تماماً بعدما كان من أغنياء الدنيا، إلا أن ورعه منعه أن يلق الله بشبهة.

فقيل له في ذلك: إنها لخسارة عظيمة.
فقال: هذا ذنب أنتظر عقوبته منذ أربعين سنة!!
فقالوا له: وما هذا الذنب؟
فقال: عيرت رجلاً وقلت له يا فقير.

مصدر قصة إفلاس ابن سيرين رحمه الله..
*اخرجها الخطيب البغدادي في تاريخ بغداد (5/335)*
*ومن طريقة اخرجها ابن عساكر في تاريخ دمشق (226/53)*
*وذكرها ابن رجب في مجموع الرسائل (413/2)*

ഇമാം മുഹമ്മദ് ഇബ്നു സീരീൻ താബിഈങ്ങളിലെ ഒരു നേതാവും ധനികനുമായിരുന്നു. തേനിന്റെ വമ്പിച്ച ശേഖരം സമ്പത്തായി അദ്ദേഹത്തിനുണ്ടായിരുന്നു. ഏകദേശം 600 ബാരൽ തേൻ ഉണ്ടായിരുന്നു.

ഒരുദിവസം ഒരു ബാരലിൽ എലി ചത്ത്‌ വീണുകിടക്കുന്നത് അദ്ദേഹത്തിന്റെ പണിക്കാർ കണ്ടു.

-ഇത്തരം സന്ദർഭങ്ങളിൽ മതപരമായ വിധി :
എലി വീണത് എണ്ണ, തേൻ, പാൽ പോലുള്ള ദ്രാവക വസ്തുക്കളിലാണെങ്കിൽ എലിയെ ഒഴിവാക്കുന്നതോടൊപ്പം അതും ഒഴുക്കിക്കളയേണ്ടതാണ്.
എന്നാൽ എലി വീണത് (പൊടിമാവ്, പാൽകട്ടി എന്നീ) ഖരരൂപത്തിലുള്ള ഭക്ഷണപഥാർത്ഥത്തിലാണെങ്കിൽ എലിയെ പുറത്തെടുത്ത് അത് വീണഭാഗം മാത്രം ഒഴിവാക്കിയാൽമതി.
ബാക്കിയുള്ള ഭാഗം ഉപയോഗിക്കാവുന്നതാണ്-

എന്നാൽ ഇവിടെ എലി വീണത് മുഹമ്മദ്‌ ഇബ്നു സീരീന്റെ തേൻ വീപ്പയിലാണല്ലോ. അദ്ദേഹത്തിന്റെ പണിക്കാർ എലിയെ പുറത്തെടുത്ത് ഒഴിവാക്കി. പിന്നീട് അവർക്ക് എലി വീണുകിടന്ന വീപ്പ ഏതായിരുന്നുവെന്ന് മറന്നു പോയി.

എന്നാൽ ഇബ്നു സീരീൻ അദ്ദേഹത്തിന്റെ സൂക്ഷ്മത കാരണം ഏല്ലാ വീപ്പയിലെ തേനും ഒഴുക്കിക്കളഞ്ഞു.

വലിയ പരീക്ഷണം തന്നെയായിരുന്നു അത്. ധനികനായിരുന്ന അദ്ദേഹം അതിൽപ്പിന്നെ പരിപൂർണ്ണമായും പാപ്പരായി.

ഉപയോഗിക്കാൻ പാടില്ലാത്ത വസ്തു ഏതെന്ന് നിർണയിക്കുന്നതിലെ സംശയം നിലനിൽക്കെ അല്ലഹുവിനെ കണ്ടുമുട്ടേണ്ടിവരുമല്ലോ എന്ന കാര്യം മാത്രമാണ് തേൻ ഉപയോഗിക്കുന്നതിന് അദ്ദേഹത്തിന് തടസമായത്.

അദ്ദേഹത്തോട് പറയപ്പെട്ടു : ഹോ! ഇതൊരു വമ്പിച്ച നഷ്ടം തന്നെ.
അദ്ദേഹം പറഞ്ഞു : ഇത് ഞാൻ 40 വർഷമായി കാത്തിരിക്കുന്ന ഒരു പാപത്തിനുള്ള ശിക്ഷയാണ്.

അവർ ചോദിച്ചു : എന്തായിരുന്നു ആ പാപം?!

അദ്ദേഹം പറഞ്ഞു : “ഹേയ്, ഫാഖീറേ (ദരിദ്രാ)” എന്നുവിളിച്ച് ഞാൻ ഒരാളെ ആക്ഷേപിച്ചിട്ടുണ്ട്.

*(താരീഖ് ബഗ്ദാദ് :5/335, താരീഖ് ദിമശ്ഖ് :53/226, ഇബ്നു റജബിന്റെ മജ്മൂഉ റസാഇൽ :2/413)*

_*അനുബന്ധം:*_
സുബ്ഹാനല്ലാഹ്!!
40 വർഷമായി മുഹമ്മദ്‌ ഇബ്നു സീരീൻ ഒരു കുറ്റത്തിനുള്ള ശിക്ഷയും കാത്തിരിക്കുന്നു.
എങ്കിൽ ദിനംപ്രതി അനേകം പാപങ്ങളിൽ ഏർപ്പെടുകയും മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ മുഴുകുകയും ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും.
ജനങ്ങളിലധികപേരും അവരെ ബാധിക്കുന്ന വിപത്തുകളിൽ പലതും മുമ്പ് എപ്പോഴോ ചെയ്ത കുറ്റത്തിനുള്ള ശിക്ഷയായിരിക്കാം എന്ന് മനസിലാക്കാറില്ല.

വിവർത്തനം : _അക്ബർഷ അൽഹികമി_

Leave a Reply

Your email address will not be published.

Similar Posts