“عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: “قَرَصَتْ نَمْلَةٌ نَبِيًّا مِنَ الأَنْبِيَاءِ، فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ، فَأَوْحَى اللَّهُ إِلَيْهِ أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ اللَّهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. “ഒരിക്കൽ ഒരു നബിയെ ഒരു ഉറുമ്പ് കടിച്ചു. അപ്പോൾ അദ്ദേഹം ഉറുമ്പുകൾ താമസിക്കുന്ന പുറ്റ് ഒന്നടങ്കം ചുട്ടു കരിക്കാൻ കല്പിച്ചു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് വഹ്‌യ് നൽകി. “ഒരു ഉറുമ്പ് കടിച്ചതിന്റെ പേരിൽ അല്ലാഹുവിനെ പ്രകീർത്തനം ചെയ്യുന്ന ഒരു സമൂഹത്തെ താങ്കൾ കരിച്ച് കളഞ്ഞുവോ?   (ബുഖാരി:3019)

ഗുണപാഠങ്ങൾ

1. ഈ ശരീഅത്തില്‍ തീ കൊണ്ട് ശിക്ഷിക്കാന്‍ പാടുള്ളതല്ല.

“عَنْ عَبْدِ اللَّهِ …….. وَرَأَى قَرْيَةَ نَمْلٍ قَدْ حَرَّقْنَاهَا فَقَالَ ‏”مَنْ حَرَّقَ هَذِهِ”‏ ‏.‏ قُلْنَا نَحْنُ ‏.‏ قَالَ ‏”إِنَّهُ لاَ يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلاَّ رَبُّ النَّارِ

അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം: ………… ഞങ്ങള്‍ കരിച്ച് കളഞ്ഞിരുന്ന ഒരു ഉറുമ്പിന്‍ സമൂഹത്തെ നബി ﷺ കണ്ടു. നബി ﷺ ചോദിച്ചു : ആരാണ് (ഉറുമ്പിന്‍ സമൂഹത്തെ) ഇങ്ങനെ കരിച്ചത്? തീ കൊണ്ട് ശിക്ഷിക്കാന്‍ ആ൪ക്കും അനുവാദമില്ല, തീയുടെ റബ്ബിനല്ലാതെ (അഥവാ അല്ലാഹുവിനല്ലാതെ).   (അബൂദാവൂദ്:2675)

2. ദ്രോഹം ചെയ്യുന്ന ഉറുമ്പുകളെയല്ലാതെ കൊല്ലാന്‍ പാടില്ല

عَنِ ابْنِ عَبَّاسٍ، قَالَ إِنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ قَتْلِ أَرْبَعٍ مِنَ الدَّوَابِّ النَّمْلَةُ وَالنَّحْلَةُ وَالْهُدْهُدُ وَالصُّرَدُ ‏

ഇബനു അബ്ബാസില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറയുന്നു : നാല് ജീവികളെ കൊല്ലുന്നതില്‍ നിന്നും നബി ﷺ ഞങ്ങളെ വിലക്കിയിരിക്കുന്നു. ഉറുമ്പ്, തേനീച്ച, ഹുദ് ഹുദ്, സുറദ് പക്ഷി  (അബൂദാവൂദ്:5267 )

3. എല്ലാ ജീവികളും അല്ലാഹുവിനെ തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കും.

تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا

ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.   (ഖു൪ആന്‍:17/44)

4. ശിക്ഷാ നടപടിയില്‍ അനീതി കാണിക്കാനോ കുറ്റം ചെയ്യാത്തവ൪ ശിക്ഷിക്കപ്പെടാനോ പാടില്ല.

Leave a Reply

Your email address will not be published.

Similar Posts