സൂര്യൻ തടഞ്ഞ് വെക്കപ്പെട്ട പ്രവാചകന്‍

THADHKIRAH

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : غَزَا نَبِيٌّ مِنَ الأَنْبِيَاءِ فَقَالَ لِقَوْمِهِ لاَ يَتْبَعْنِي رَجُلٌ مَلَكَ بُضْعَ امْرَأَةٍ وَهْوَ يُرِيدُ أَنْ يَبْنِيَ بِهَا وَلَمَّا يَبْنِ بِهَا، وَلاَ أَحَدٌ بَنَى بُيُوتًا وَلَمْ يَرْفَعْ سُقُوفَهَا، وَلاَ أَحَدٌ اشْتَرَى غَنَمًا أَوْ خَلِفَاتٍ وَهْوَ يَنْتَظِرُ وِلاَدَهَا‏.‏ فَغَزَا فَدَنَا مِنَ الْقَرْيَةِ صَلاَةَ الْعَصْرِ أَوْ قَرِيبًا مِنْ ذَلِكَ فَقَالَ لِلشَّمْسِ إِنَّكِ مَأْمُورَةٌ وَأَنَا مَأْمُورٌ، اللَّهُمَّ احْبِسْهَا عَلَيْنَا‏.‏ فَحُبِسَتْ، حَتَّى فَتَحَ اللَّهُ عَلَيْهِ، فَجَمَعَ الْغَنَائِمَ، فَجَاءَتْ ـ يَعْنِي النَّارَ ـ لِتَأْكُلَهَا، فَلَمْ تَطْعَمْهَا، فَقَالَ إِنَّ فِيكُمْ غُلُولاً، فَلْيُبَايِعْنِي مِنْ كُلِّ قَبِيلَةٍ رَجُلٌ‏.‏ فَلَزِقَتْ يَدُ رَجُلٍ بِيَدِهِ فَقَالَ فِيكُمُ الْغُلُولُ‏.‏ فَلْتُبَايِعْنِي قَبِيلَتُكَ، فَلَزِقَتْ يَدُ رَجُلَيْنِ أَوْ ثَلاَثَةٍ بِيَدِهِ فَقَالَ فِيكُمُ الْغُلُولُ، فَجَاءُوا بِرَأْسٍ مِثْلِ رَأْسِ بَقَرَةٍ مِنَ الذَّهَبِ فَوَضَعُوهَا، فَجَاءَتِ النَّارُ فَأَكَلَتْهَا، ثُمَّ أَحَلَّ اللَّهُ لَنَا الْغَنَائِمَ، رَأَى ضَعْفَنَا وَعَجْزَنَا فَأَحَلَّهَا لَنَا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രവാചകൻമാരിൽ പ്പെട്ട ഒരു പ്രവാചകൻ യുദ്ധം ചെയ്തു. അദ്ദേഹം തന്റെ സമൂഹത്തോട് പറഞ്ഞു: വിവാഹം കഴിക്കുകയും എന്നിട്ട് ഭാര്യയുമായി കൂടുകയും ചെയ്തിട്ടില്ലാത്തവരും, വീടുണ്ടാക്കുകയും മേൽക്കൂരപണി പൂർത്തിയാക്കിയിട്ടില്ലാത്തവരും, ആടുകളെ വാങ്ങുകയും എന്നിട്ട് അവയുടെ പ്രസവം കാത്ത് നിൽക്കുന്നവരും എന്റെ കൂടെ (യുദ്ധത്തിന് ) പോരരുത്. അങ്ങിനെ ആ പ്രവാചകൻ യുദ്ധം ചെയ്തു. അദ്ദേഹം വൈകുന്നേരമായപ്പോൾ ഒരു ഗ്രാമത്തിലെത്തി സൂര്യനോട് ഇങ്ങനെ പറഞ്ഞു. നീ കൽപ്പിക്കപ്പെട്ടവളാണ്, ഞാനും കൽപ്പിക്കപ്പെട്ടവനാണ്. അല്ലാഹുവേ, ഞങ്ങൾക്ക് വേണ്ടി (അതിനെ) സൂര്യനെ നീ തടഞ്ഞു നിർത്തേണമേ. അങ്ങിനെ സൂര്യൻ തടഞ്ഞുവെക്കപ്പെട്ടു. അവർ ആ ഗ്രാമത്തെ പിടിച്ചെടുക്കും വരെ അത് അങ്ങനെതന്നെ (നിശ്ചലമായി) നിന്നു. അവർ യുദ്ധാർജിത സ്വത്ത് ഒരുമിച്ച് കൂട്ടുകയും ചെയ്തു. പക്ഷേ തീ ആ ഗനീമത്ത് (യുദ്ധാർജിത സ്വത്ത്) തിന്നില്ല. അപ്പോൾ ആ പ്രവാചകൻ പറഞ്ഞു: നിങ്ങളിൽ ഒരു മോഷ്ടാവുണ്ട്. എല്ലാ ഗോത്രത്തിൽ നിന്നും ഓരോ ആളുകൾ വന്ന് എന്നോട് ഉടമ്പടി ചെയ്യണം . ഉടമ്പടി ചെയ്യുവാൻ ആളുകൾ വന്നപ്പോൾ ഒരു വ്യക്തിയുടെ കൈ പ്രവാചകന്റെ കൈയുമായി ഒട്ടി ചേർന്നു. പ്രവാചകൻ പറഞ്ഞു: നിങ്ങളിൽ മോഷ്ടാവുണ്ട്. അപ്പോൾ അവർ പശുവിന്റെ തല പോലുള്ള ഒരു സ്വർണ്ണം കൊണ്ട് വന്ന് പ്രവാചകന്റെ മുമ്പിൽ വെച്ചു . ആ സമയത്ത് (ആകാശത്ത് നിന്ന് ) തീ വരുകയും ആ യുദ്ധാർജിത സ്വത്ത് തിന്നുകയും ചെയ്തു. നബി ﷺ പറയുന്നു: പിന്നീട് അല്ലാഹു യുദ്ധാർജിത സ്വത്ത് നമുക്ക് അനുവദനീയമാക്കി. നമ്മുടെ ദുർബലതയും അശക്തിയും കണ്ട് കൊണ്ടാണ് നമുക്കത് അനുവദനീയമാക്കിയത്. (ബുഖാരി 3124 )

‌‌അനുബന്ധം

1 ) മറ്റൊരു പ്രവാചകന് വേണ്ടിയും ഇപ്രകാരം സൂര്യനെ തടഞ്ഞു വെക്കപ്പെട്ടില്ല.

إِنَّ الشَّمْسَ ‌لَمْ ‌تُحْبَسْ عَلَى بَشَرٍ إِلَّا لِيُوشَعَ

യൂശഅ് (അ)ന്  വേണ്ടിയല്ലാതെ വേറൊരാൾക്കും സൂര്യനെ തടഞ്ഞു വെച്ചിട്ടില്ല.   (അഹ്മദ്:8315)

2) ആദ്യ കാലത്ത് യുദ്ധാർജിത സ്വത്ത് തീ വന്ന് ഭക്ഷിക്കലായിരുന്നുരീതി. ബദ്൪ യുദ്ധവുമായി ബന്ധപ്പെട്ട വചനത്തോടെ യുദ്ധാർജിത സ്വത്ത് ഈ ഉമ്മത്തിന് അനുവദനീയമാക്കി.

فَكُلُوا۟ مِمَّا غَنِمْتُمْ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍:8/69)

ഗുണപാഠങ്ങള്‍

1. ദുന്‍യാവിന്റെ താല്‍പ്പര്യങ്ങളോട് മനസ്സ് വശീകരിക്കപ്പെടുമ്പോള്‍ അല്ലാഹുവിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളില്‍ നിന്ന് മനസ് അശ്രദ്ധമാകും. അതുകൊണ്ടാണ് ഇന്നിന്ന ആളുകള്‍ വരരുത് എന്ന് പ്രവാചകന്‍ പറഞ്ഞത്.

2. പ്രധാനപ്പെട്ട കാര്യം ചെയ്യുമ്പോള്‍ മറ്റ് ചിന്തകളില്‍ നിന്നെല്ലാം മുക്തമായി മനസ് കേന്ദ്രീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ലക്ഷ്യം നേടുക അസാധ്യമാകും.

3. ചതിയും മോഷണവും കർമ്മങ്ങൾ സ്വീകരിക്കാതിരിക്കാൻ കാരണമാവും.

4. മുൻ കാലക്കാരെ സംബദ്ധിച്ചിടത്തോളം അവരുടെ യുദ്ധം അല്ലാഹു സ്വീകരിച്ചു എന്നതിന്റെ അടയാളമായിരുന്നു യുദ്ധ സ്വത്ത് തീ വന്ന് കരിച്ചു കളയൽ.

5. ഈ സമുദായത്തിന് യുദ്ധാർജിത സ്വത്ത് അനുവദിച്ചതിലൂടെ അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം.

Leave a Reply

Your email address will not be published.

Similar Posts