തുമ്മൽ : ഇസ്ലാമിക മര്യാദകൾ

THADHKIRAH

തുമ്മൽ അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ الْعُطَاسُ مِنَ اللَّهِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തുമ്മൽ അല്ലാഹുവിൽ നിന്നുള്ളതാണ്.   (തിർമിദി: 2746)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ يُحِبُّ الْعُطَاسَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു തുമ്മുന്നതിനെ ഇഷ്ടപ്പെടുന്നു.   (ബുഖാരി:6226)

തുമ്മിയവൻ അൽഹംദുലില്ലാഹ് ചൊല്ലണം

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إِذَا عَطَسَ أَحَدُكُمْ فَلْيَقُلِ الْحَمْدُ لِلَّهِ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ തുമ്മിയാൽ അവൻ “അൽഹംദുലില്ലാഹ്” എന്ന് പറയട്ടെ. (ബുഖാരി:6224)

തുമ്മിയവന് വേണ്ടിയുള്ള തശ്മീത്ത്

ഒരാൾ തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ അയാൾക്ക് വേണ്ടി യർഹമുകല്ലാഹ് (അല്ലാഹു നിങ്ങൾക്ക് കരുണ ചൊരിയട്ടെ) എന്ന് പ്രാർത്ഥിക്കുന്നതിനാണ് തശ്മീത് എന്ന് പറയുന്നത്.

عَنِ الْبَرَاءِ ـ رضى الله عنه ـ قَالَ أَمَرَنَا النَّبِيُّ صلى الله عليه وسلم بِسَبْعٍ، وَنَهَانَا عَنْ سَبْعٍ، أَمَرَنَا …وَتَشْمِيتِ الْعَاطِسِ

ബറാഅ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഞങ്ങളോട് ഏഴ് കാര്യങ്ങൾ കൽപ്പിക്കുകയും ഏഴ് കാര്യങ്ങൾ വിരോധിക്കുകയും ചെയ്തു. …തുമ്മിയവന് വേണ്ടി തശ്മീത് നിർവ്വഹിക്കാനും ഞങ്ങളോട് കൽപ്പിച്ചു. (ബുഖാരി:6222)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : …. فَإِذَا عَطَسَ أَحَدُكُمْ وَحَمِدَ اللَّهَ كَانَ حَقًّا عَلَى كُلِّ مُسْلِمٍ سَمِعَهُ أَنْ يَقُولَ لَهُ يَرْحَمُكَ اللَّهُ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളിലൊരാൾ തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ അയാൾക്ക് വേണ്ടി യർഹമുകല്ലാഹ് (അല്ലാഹു നിങ്ങൾക്ക് കരുണ ചൊരിയട്ടെ) എന്ന് പ്രാർത്ഥിക്കൽ അതുകേട്ട ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.   (ബുഖാരി:6226)

തുമ്മിയവൻ കൂടെയുള്ളവർ കേൾക്കുന്ന രൂപത്തിൽ അല്ലാഹുവിനെ സ്തുതിക്കാൻ ശ്രദ്ധിക്കണം. അത് കേട്ടാൽ മാത്രമേ അവർക്ക് തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കാൻ കഴിയൂ.

നമസ്കാരത്തിൽ തുമ്മിയാൽ തശ്മീത് ഇല്ല

عَنْ مُعَاوِيَةَ بْنِ الْحَكَمِ السُّلَمِيِّ، قَالَ بَيْنَا أَنَا أُصَلِّي، مَعَ رَسُولِ اللَّهِ صلى الله عليه وسلم إِذْ عَطَسَ رَجُلٌ مِنَ الْقَوْمِ فَقُلْتُ يَرْحَمُكَ اللَّهُ ‏.‏ فَرَمَانِي الْقَوْمُ بِأَبْصَارِهِمْ فَقُلْتُ وَاثُكْلَ أُمِّيَاهْ مَا شَأْنُكُمْ تَنْظُرُونَ إِلَىَّ ‏.‏ فَجَعَلُوا يَضْرِبُونَ بِأَيْدِيهِمْ عَلَى أَفْخَاذِهِمْ فَلَمَّا رَأَيْتُهُمْ يُصَمِّتُونَنِي لَكِنِّي سَكَتُّ فَلَمَّا صَلَّى رَسُولُ اللَّهِ صلى الله عليه وسلم فَبِأَبِي هُوَ وَأُمِّي مَا رَأَيْتُ مُعَلِّمًا قَبْلَهُ وَلاَ بَعْدَهُ أَحْسَنَ تَعْلِيمًا مِنْهُ فَوَاللَّهِ مَا كَهَرَنِي وَلاَ ضَرَبَنِي وَلاَ شَتَمَنِي قَالَ ‏”‏إِنَّ هَذِهِ الصَّلاَةَ لاَ يَصْلُحُ فِيهَا شَىْءٌ مِنْ كَلاَمِ النَّاسِ إِنَّمَا هُوَ التَّسْبِيحُ وَالتَّكْبِيرُ وَقِرَاءَةُ الْقُرْآنِ”‏ ‏

മുആവിയ അസ്സുലമി  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ യാടൊപ്പം നമസ്കരിക്കവേ ജനങ്ങളിൽ ഒരു വ്യക്തി തുമ്മുകയുണ്ടായി. അപ്പോൾ ഞാൻ പറഞ്ഞു: യർഹമുകല്ലാഹ്. അപ്പോൾ ജനങ്ങൾ അവരുടെ ദൃഷ്ടികൾ അവരുടെ ദൃഷ്ടികൾ എന്റെ നേരെ എറിഞ്ഞു. ഞാൻ പറഞ്ഞു: നാശം, നിങ്ങൾക്കെന്തു പറ്റി, നിങ്ങൾ എന്നിലേക്ക് നോക്കുന്നു. അതോടെ അവർ അവരുടെ കൈകൾ തുടയിൽ കൊട്ടുവാൻ തുടങ്ങി. ആളുകൾ എന്നോാട് മൗനിയാകുവാൻ ആവശ്യപ്പെടുന്നതു കണ്ടപ്പോൾ ഞാൻ മൗനം ദീക്ഷിച്ചു. നബി ﷺ  നമസ്കരിച്ച് കഴിഞ്ഞപ്പോൾ, അവിടുത്തേക്കാൾ നന്നായി പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനെ ഞാൻ അവിടുത്തേക്ക് മുമ്പും ശേഷവും കണ്ടിട്ടില്ല, അല്ലാഹുവാണെ നബി ﷺ എന്നോട് കഠിനമായി പെരുമാറുകയോ എന്നെ അടിക്കുകയോ എന്നെ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നബി ﷺ പറഞ്ഞു: നിശ്ചയം, ഈ നമസ്കാരത്തിൽ ജനങ്ങളുടെ സംസാരം ശരിയാകുകയില്ല. ഇത് തസ്ബീഹും തക്ബീറും ഖുർആൻ പാരായണവും മാത്രമാണ്.   (മുസ്ലിം:537)

“അൽഹംദുലില്ലാഹ്” ചൊല്ലാത്തവന് തശ്മീത് ഇല്ല

عَنْ أَبِي بُرْدَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ : إِذَا عَطَسَ أَحَدُكُمْ فَحَمِدَ اللَّهَ فَشَمِّتُوهُ فَإِنْ لَمْ يَحْمَدِ اللَّهَ فَلاَ تُشَمِّتُوهُ

അബൂബർദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളിലൊരാൾ തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ അയാൾക്ക് വേണ്ടി നിങ്ങൾ തശ്മീത് ചെയ്യുക. അവൻ അല്ലാഹുവിനെ സ്തുതിച്ചിട്ടില്ലെങ്കിൽ അയാൾക്ക് വേണ്ടി നിങ്ങൾ തശ്മീത് ചെയ്യരുത്. (മുസ്ലിം:2992)

عَنْ أَأَنَسٍ ـ رضى الله عنه ـ قَالَ :  عَطَسَ رَجُلاَنِ عِنْدَ النَّبِيِّ صلى الله عليه وسلم فَشَمَّتَ أَحَدَهُمَا وَلَمْ يُشَمِّتِ الآخَرَ‏.‏ فَقَالَ الرَّجُلُ يَا رَسُولَ اللَّهِ شَمَّتَّ هَذَا وَلَمْ تُشَمِّتْنِي‏.‏ قَالَ ‏ “إِنَّ هَذَا حَمِدَ اللَّهَ، وَلَمْ تَحْمَدِ اللَّهَ”‏

അനസ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ അരികിൽ വെച്ച് രണ്ടാളുകൾ തുമ്മിയപ്പോൾ ഒരാൾക്ക് വേണ്ടി നബി ﷺ തശ്മീത് നിർവ്വഹിച്ചു, രണ്ടാമത്തവന് വേണ്ടി നബി ﷺ തശ്മീത് നിർവ്വഹിച്ചില്ല. അപ്പോൾ അയാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇദ്ദേഹത്തിന് വേണ്ടി അങ്ങ് തശ്മീത് നിർവ്വഹിച്ചു, എനിക്ക് തശ്മീത് ചെയ്തതുമില്ല. നബി ﷺ പറഞ്ഞു: അവൻ (തുമ്മിയിട്ട്) അല്ലാഹുവിനെ സ്തുതിച്ചു. നീയാകട്ടെ അല്ലാഹുവിനെ സ്തുതിച്ചില്ല.
(ബുഖാരി: 6225)

തശ്മീത് ചെയ്തവന് വേണ്ടി തുമ്മിയവൻ നിർവ്വഹിക്കേണ്ട പ്രാർത്ഥന

يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ

അല്ലാഹു താങ്കളെ സന്മാര്‍ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: ‏ “إِذَا عَطَسَ أَحَدُكُمْ فَلْيَقُلِ الْحَمْدُ لِلَّهِ‏.‏ وَلْيَقُلْ لَهُ أَخُوهُ أَوْ صَاحِبُهُ يَرْحَمُكَ اللَّهُ‏.‏ فَإِذَا قَالَ لَهُ يَرْحَمُكَ اللَّهُ‏.‏ فَلْيَقُلْ يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ തുമ്മിയാൽ അവൻ “അൽഹംദുലില്ലാഹ്” എന്ന് പറയട്ടെ. (അത് കേട്ടവൻ) തന്റെ സഹോദരന് അല്ലെങ്കിൽ കൂട്ടുകാരന് വേണ്ടി ‘യർഹമുകല്ലാഹ്’ എന്ന് പറയട്ടെ. അപ്രകാരം പറഞ്ഞാൽ തുമ്മിയവൻ പറയട്ടെ: “യഹ്ദീകുമുല്ലാഹു വയുസ്’ലിഹു ബാലകും”. (ബുഖാരി:6224)

തശ്മീത്ത് മൂന്ന് തവണ

عَنْ سَلَمَةَ بْنِ الأَكْوَعِ،  قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ :‏ يُشَمَّتُ الْعَاطِسُ ثَلاَثًا فَمَا زَادَ فَهُوَ مَزْكُومٌ ‏‏.

സലമത് ഇബ്നു അക്വഇ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തുമ്മിയവന് വേണ്ടി മൂന്ന് തവണ തശ്മീത്ത് നടത്തപ്പെടും. അതിലേറെയായാൽ അവന് ജലദോഷ ബാധയാണ്.   (ഇബ്നുമാജ:3714)

തുമ്മുന്നവൻ ശബ്ദം പതുക്കെയാക്കണം

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا عَطَسَ غَطَّى وَجْهَهُ بِيَدِهِ أَوْ بِثَوْبِهِ وَغَضَّ بِهَا صَوْتَهُ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ തുമ്മിയാൽ തന്റെ കൈ കൊാണ്ട് അല്ലെങ്കിൽ തന്റെ വസ്ത്രം കൊണ്ട് മുഖം പൊത്തുമാിൃയിരുന്നു, അതുകൊണ്ട് തന്റെ ശബ്ദം താാഴ്ത്തുമായിരുന്നു. (തിർമിദി:245)

അമുസ്ലിംകൾ തുമ്മിയാൽ

“عَنْ أَبِي بُرْدَةَ، عَنْ أَبِيهِ، قَالَ كَانَتِ الْيَهُودُ تَعَاطَسُ عِنْدَ النَّبِيِّ صلى الله عليه وسلم رَجَاءَ أَنْ يَقُولَ لَهَا يَرْحَمُكُمُ اللَّهُ فَكَانَ يَقُولُ “يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: യഹൂദികൾ നബി ﷺ യുടെ അടുക്കൽ വെച്ച് തുമ്മുമായിരുന്നു. അവർക്ക് വേണ്ടി ‘യർഹമുകല്ലാഹ്’ എന്ന് പ്രാർത്ഥിക്കുന്നത് പ്രതീക്ഷിച്ചായിരുന്നു അത്. അപ്പോൾ നബി ﷺ പറയുമായിരുന്നു: യഹ്ദീകുമുല്ലാഹു വയുസ്’ലിഹു ബാലകും.   (അബൂദാവൂദ്:5038)

ജുമുഅ ഖുത്വുബക്കിടയിൽ തുമ്മിയ ഒരാൾ ‘അൽഹംദുലില്ലാഹ്’ എന്ന് ഉച്ചത്തിൽ പറയേണ്ടതുണ്ടോ?

قال الشيخ ابن باز رحمه الله: وإذا عطس فعليه أن يحمد الله في نفسه ، ولا يرفع صوته
[مجموع الفتاوى ]

ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:ആരെങ്കിലും (ഖുത്വുബക്കിടയിൽ) തുമ്മിയാൽ, സ്വന്തത്തിന് കേൾക്കുന്ന രൂപത്തിലാണ് അവൻ അൽഹംദുലില്ലാഹ് എന്ന് പറയേണ്ടത്. ഉച്ചത്തിലല്ല.

قال الشيخ ابن عثيمين رحمه الله : إذا عطس المأموم يوم الجمعة فإنه يحمد الله خفية، فإن جهر بذلك فسمعه من حوله ، فلا يجوز لهم أن يشمتوه
[الشرح الممتع]

ശൈഖ് മുഹമ്മദ് ബ്ൻ സ്വാലിഹ് അൽ ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു: ആരെങ്കിലും വെള്ളിയാഴ്ച ജുമുഅ ഖുത്വുബക്കിടയിൽ തുമ്മിയാൽ അവൻ പതുക്കെയാണ് അൽഹംദുലില്ലാഹ് എന്ന് ചൊല്ലേണ്ടത്. ഇനിയൊരാൾ ഉറക്കെ അൽഹംദുലില്ലാഹ് എന്ന് ചൊല്ലുകയും മറ്റുള്ളവർ അത് കേൾക്കുകയും ചെയ്താലും, അതിന് മറുപടി കൊടുക്കാൻ അവർക്ക് അനുവാദമില്ല.

ജുമുഅ ഖുത്വബ ശ്രവിക്കുന്നതിടയിൽ തശ്മീത്ത് ചെയ്യേണ്ടതുണ്ടോ?

ജുമുഅ ഖുത്വബ ശ്രവിക്കുന്നതിടയിൽ തശ്മീത്ത് ചെയ്യുന്ന വിഷയത്തിൽ പണ്ഢിതൻമാർക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതായത് തശ്മീത്ത് ചെയ്യാമെന്നും പാടില്ലെന്നും വീക്ഷണമുണ്ട്. കൂടുതൽ ശരിയോടടുത്തത് ജുമുഅ ഖുത്വബ ശ്രവിക്കുന്നതിടയിൽ തശ്മീത്ത് പാടില്ലെന്നതാണ്. ആധുനികരായ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി رحمه الله, ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹുൽ ഉഥൈമീൻ رحمه الله എന്നിവർ ജുമുഅ ഖുത്വബ ശ്രവിക്കുന്നതിടയിൽ തശ്മീത്ത് പാടില്ലെന്ന വീക്ഷണക്കാരാണ്. الله أعلم

സ്ത്രീ പുരുഷൻമാർ പരസ്പരം തശ്മീത്ത് ചെയ്യേണ്ടതുണ്ടോ?

إِذَا عَطَسَ أَحَدُكُمْ (നിങ്ങളിലൊരാൾ തുമ്മിയാൽ) എന്നാണ് ഹദീസിലെ പ്രയോഗം. ഇവിടെ ആൺ-പെൺ വ്യത്യാസമില്ല. വ്യത്യാസമുള്ളതായി മറ്റ് തെളിവുകളാൽ സ്ഥിരപ്പെട്ടിട്ടുമില്ല. അതുകൊണ്ടുതന്നെ സ്ത്രീ പുരുഷൻമാർ പരസ്പരം തശ്മീത്ത് ചെയ്യാം. അന്യ സ്ത്രീ പുരുഷൻമാരാണെങ്കിൽ പ്രത്യേകിച്ച് ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ പരസ്പരം തശ്മീത്ത് ചെയ്യാം.  الله أعلم

Leave a Reply

Your email address will not be published.

Similar Posts