സ്ത്രീ പുരുഷന്മാര്‍ പരസ്പരം സാദൃശ്യപ്പെടൽ

THADHKIRAH

പുരുഷനും സ്ത്രീയും രണ്ട് ഭിന്ന ലിംഗങ്ങളാണ്. ചിന്ത,വികാരം, വസ്ത്രം, ശരീരം, തുടങ്ങിയവയിലെല്ലാം സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമുണ്ട്.

وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ

ആണ് പെണ്ണിനെപ്പോലെയല്ല.  (ഖുർആൻ:3/36)

അല്ലാഹു നിശ്ചയിച്ച പൗരുഷം പുരുഷനും സ്‌ത്രൈണത സ്ത്രീയും കാത്തുസൂക്ഷിക്കല്‍ അവന്‍ അടിയാറുകള്‍ക്ക്‌ നിശ്ചയിച്ച പ്രകൃതിയാണ്‌. അതുമൂലമാണ്‌ ജനജീവിതം നേരെചൊവ്വേ നിലനില്‍ക്കുന്നത്‌. ആണ്‌ പെണ്ണിനോടും പെണ്ണ്‌ ആണിനോടും കോലപ്പെടുത്തല്‍ പ്രകൃതി വിരുദ്ധമാണെന്ന്‌ മാത്രമല്ല അതുമുഖേന കുഴപ്പങ്ങളുടെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടാനും സാമൂഹ്യ ശൈഥല്യങ്ങള്‍ വ്യാപകമാവാനും കാരണമാകും. ശറഇല്‍ ഇത്തരം കോലപ്പെടല്‍ നിഷിദ്ധവും ദിവൃശാപവും കോപവും അത്തരക്കാരില്‍ പറഞ്ഞിരിക്കെ അത്‌ വന്‍പാപവുമാണ്‌.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ لَعَنَ الْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ وَالْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ

ഇബ്‌നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: പുരുഷൻമാരിൽ നിന്ന് സ്ത്രീകളോട് സാദൃശ്യപ്പെടുന്നവരെയും, സ്ത്രീകളിൽ നിന്ന് പുരുഷൻമാരോട് സാദൃശ്യപ്പെടുന്നവരെയും നബി ﷺ ശപിച്ചിരിക്കുന്നു.   (അബൂദാവൂദ്‌: 4097)

عَنِ ابْنِ عَبَّاسٍ، قَالَ لَعَنَ النَّبِيُّ صلى الله عليه وسلم الْمُخَنَّثِينَ مِنَ الرِّجَالِ، وَالْمُتَرَجِّلاَتِ مِنَ النِّسَاءِ وَقَالَ ‏ “أَخْرِجُوهُمْ مِنْ بُيُوتِكُمْ”.‏ قَالَ فَأَخْرَجَ النَّبِيُّ صلى الله عليه وسلم فُلاَنًا، وَأَخْرَجَ عُمَرُ فُلاَنًا‏.‏

ഇബ്‌നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ സ്ത്രൈണത പ്രകടിപ്പിക്കുന്ന പുരുഷന്മാരെയും, പൗരുഷം പ്രകടിപ്പിക്കുന്ന സ്ത്രീകളെയും ശപിച്ചിരിക്കുന്നു. അവിടുന്ന് പറഞ്ഞു: ‘അവരെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുറത്താക്കുക’. നബി ﷺ അത്തരം ഒരാളെ പുറത്താക്കി. ഉമർ رَضِيَ اللَّهُ عَنْهُ വും ഒരാളെ പുറത്താക്കി.    (ബുഖാരി: 5886)

“عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “ثَلاَثَةٌ لاَ يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ الْقِيَامَةِ الْعَاقُّ لِوَالِدَيْهِ وَالْمَرْأَةُ الْمُتَرَجِّلَةُ وَالدَّيُّوثُ

സാലിം ബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ വില്‍ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകളോട്‌ അല്ലാഹു അന്ത്യദിനത്തില്‍ സംസാരിക്കുകയില്ല. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവർ, പുരുഷൻമാരോട് സാദൃശ്യരായി ആൺകോലം കെട്ടുന്ന സ്ത്രീകൾ, സ്വന്തം സംരക്ഷണത്തിലുള്ള സ്ത്രീകളെ മറ്റുള്ളവർക്ക് കാഴ്ച വെക്കുന്നവർ എന്നിവരാണവർ. (നസാഇ:2562)

ശരീരഭാഗം കുഴച്ചും സംസാരത്തില്‍ ചിണുങ്ങിയും നടത്തത്തില്‍ സ്ത്രീ സ്വഭാവം പൂണ്ടും അനക്കത്തിലും നടത്തത്തിലുമൊക്കെ – വസ്ത്രധാരണത്തില്‍ പോലും – പരസ്പരം സാദൃശ്യലപ്പെടല്‍ കണ്ടുവരാറുണ്ട്. അധമന്മാരും ഹിപ്പികളുമായ ചില പുരുഷന്മാര്‍ അണിയാറുള്ളതുപോലെ കണ്ഠാഭരണം, വള, പാദസ്വരം, കമ്മല്‍, തുടങ്ങിയവ ധരിക്കാന്‍ ആണുങ്ങള്‍ക്ക്‌ പാടുള്ളതല്ല. പുരുഷന്മാര്‍ക്ക്‌ പ്രത്യേകമായ വസ്ത്രങ്ങള്‍ സ്ത്രീ ധരിക്കാനും പാടില്ല. മറിച്ച്‌ വസ്ത്രത്തിന്റെ കോലവും തുന്നലും വ്യത്യസ്‌തമായിരിക്കണം.

عَنْ أَبِي هُرَيْرَةَ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: സ്‌ത്രീയുടെ വസ്ത്രധാരണ രീതിയിൽ വസ്ത്രം ധരിക്കുന്ന പുരുഷനേയും പുരുഷന്റെ വസ്ത്രധാരണ രീതിയിൽ വസ്ത്രം ധരിക്കുന്ന സ്ത്രീയേയും  നബി ﷺ ശപിച്ചിരിക്കുന്നു.     (അബൂദാവൂദ്‌: 4098)

സ്‌ത്രീകൾ പുരുഷൻമാരുടെ വേഷം ധരിക്കുന്നതിന്റെ വിധിയെന്താണ്?

ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:

ليس للمرأة أن تلبس لبسة الرجل لا زوجها ولا غيره، في الحديث الصحيح يقول النبي ﷺ: لعن الله المرأة تلبس لبسة الرجل، ولعن الله الرجل يلبس لبسة المرأة، فالواجب عليها أن تلبس لباسها الخاص والرجل كذلك لباسه الخاص، أما أن تلبس لباسه الخاص ولو تحت ثيابها ما يجوز، وهكذا الرجل ليس له أن يلبس لباس المرأة ولو تحت ثيابه. نعم.

ആണിന്റെ വേഷം ഒരു പെണ്ണ് ധരിക്കാൻ പാടില്ല. അത് ഭർത്താവിന്റെ വസ്ത്രമായാലും, അല്ലാത്തവരുടെ വസ്ത്രമായാലും ശരി. ആണിന്റെ വേഷം ധരിക്കുന്ന പെണ്ണിനേയും പെണ്ണിന്റെ വേഷം ധരിക്കുന്ന ആണിനേയും അല്ലാഹു ശപിച്ചിട്ടുണ്ട് എന്ന് സ്വഹീഹായ ഹദീഥിൽ വന്നിട്ടുണ്ട്. അപ്പോൾ, ഒരു പെണ്ണ് പെണ്ണിന്റെ വേഷവും ഒരു ആണ് ആണിന്റെ വേഷവുമാണ് ധരിക്കേണ്ടത്. ആണിന് പ്രത്യേകമായിട്ടുള്ള വേഷം ഒരു പെണ്ണ് ധരിക്കാൻ പാടില്ല; അത് അവളുടെ വസ്ത്രത്തിന് അടിയിലാണെങ്കിൽ പോലും. അതുപോലെത്തന്നെ, പെണ്ണിന് മാത്രം പ്രത്യേകമായ വസ്ത്രങ്ങൾ ഒരു ആണും ധരിക്കാൻ പാടില്ല; അത് അവന്റെ മേൽവസ്ത്രത്തിന്റെ താഴെയാണെങ്കിലും ശരി.

ഒരു കാര്യം പ്രവർത്തിച്ചവൻ കോപത്തിനോ ശാപത്തിനോ ഇരയാണെന്നോ, അല്ലെങ്കിൽ ദുനിയാവിൽ തന്നെ അതിന് പ്രതിക്രിയ ഉണ്ടെന്നോ, അതുമല്ലെങ്കിൽ പരലോകത്ത് നരകം കൊണ്ട് താക്കീത് ചെയ്യപ്പെട്ടതാണെന്നോ വന്നിട്ടുണ്ടെങ്കിൽ ആ പ്രവൃത്തി വൻപാപമാണ് എന്നത് അറിയപ്പെട്ട കാര്യമാണ്.

ശബ്ദത്തിലും വസ്ത്രത്തിലും ശരീരത്തിലും ചലനങ്ങളിലും ഒരു ആണ് പെണ്ണിനോട് സാദൃശ്യപ്പെടുന്നത് ഹറാമാണ്. അതുപോലെത്തന്നെ, ഇക്കാര്യങ്ങളിൽ ഒരു പെണ്ണ് പുരുഷനോട് സാദൃശ്യപ്പെടലും ഹറാമാണ്.

പെണ്ണിന്റെ നടത്തം അനുകരിക്കുന്ന പുരുഷനെയും പുരുഷന്റെ നടത്തം അനുകരിക്കുന്ന സ്ത്രീയെയും നബിﷺ ശപിച്ചിട്ടുണ്ട്. പുരുഷന്മാരോട് സാദൃശ്യപ്പെടുന്ന സ്ത്രീകൾ, പ്രവാചകൻ ﷺ യുടെ നാവിലൂടെ ശപിക്കപ്പെട്ടവരാണ്. (ബുഖാരി: 5886)

Leave a Reply

Your email address will not be published.

Similar Posts