ഒരേ ലിംഗത്തില്‍പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗ്ഗരതി(Homosexuality). ഒരു ലൈംഗിക ചായ്’വ് എന്ന നിലയില്‍ (Sexual orientation) എന്ന നിലയിൽ സ്വന്തം ലിംഗത്തിൽ പെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശവും പ്രണയവും തോന്നുന്നതാണ് സ്വവർഗ്ഗ പ്രണയം.
ഇസ്‌ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ സ്വവര്‍ഗരതിയടക്കമുള്ള എല്ലാ തരം പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതങ്ങളെയും ഇസ്ലാം വിരോധിച്ചിട്ടുള്ളതായി കാണാം.
മാനവകുലത്തിന്റെ സമാധാനപൂര്‍ണമായ ജീവിതത്തിന് അല്ലാഹു സംവിധാനിച്ച വ്യവസ്ഥാപിതവും അനുഗൃഹീതവുമായ നിയമസംവിധാനമാണ് ഇണകളായി ജീവിക്കുക എന്നത്. അല്ലാഹു മനുഷ്യരെ ഇണകളായി സൃഷ്ടിച്ചത് സമൂഹത്തിന്റെ നിലനില്‍പ്പിനും കുടുംബ ഭദ്രതക്കുമൊക്കെ വേണ്ടിയാണ്. അതുവഴി മനുഷ്യജീവിതത്തില്‍ ആനന്ദവും ആസ്വാദനവും നുകരാനും അനുഭവിക്കാനും സാധിക്കുന്നു. മനുഷ്യന്റെ വികാരവിചാരങ്ങളെക്കുറിച്ച് അതിസൂക്ഷ്‌മമായി അറിയുന്ന അല്ലാഹു, മനുഷ്യരോട് ഇണകളായി ജീവിക്കാന്‍ നിര്‍ദേശിച്ചതിലൂടെ മനുഷ്യന്റെ സ്വസ്ഥതയും സമാധാനവുമാണ് ലക്ഷ്യമാക്കുന്നത്. മനുഷ്യന്റെ, അനുവദനീയവും പ്രകൃതിപരവുമായ ഇണകളോടുള്ള ആകര്‍ഷണീയതയെ നിയമപരമായി അംഗീകരിക്കലാണ് വിവാഹം. വിവാഹം പുരുഷനും സ്‌ത്രീയും തമ്മിലാണ്. പുരുഷനും പുരുഷനും തമ്മിലും സ്‌ത്രീയും സ്‌ത്രീയും തമ്മിലും വിവാഹബന്ധത്തിലേര്‍പ്പെടുക എന്നത് പ്രകൃതി വിരുദ്ധവും ദൈവികനിയമത്തെ ലംഘിക്കലുമാണ്.
وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖു൪ആന്‍:30/21)
പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവുമായ സ്വവര്‍ഗരതിയെ ഒരു നിലയ്ക്കും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇസ്ലാമില്‍ അത് വന്‍പാപങ്ങളുടെ ഗണത്തിലാണ് പെടുന്നത്. കാരണം വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമാണത്. സമൂഹത്തില്‍ ധാര്‍മികതയുടെ തകര്‍ച്ചക്കും ലൈംഗിക അരാചകത്വത്തിനും അത് വഴിയൊരുക്കും. സ്വവര്‍ഗരതി കുടുംബമെന്ന ശക്തമായ സാമൂഹിക സ്ഥാപനത്തെ തകര്‍ക്കും. മാത്രമല്ല, ലൈംഗികവും മാനസികവുമായ പലരോഗങ്ങള്‍ക്കും അത് ഇടയാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ അത് അപമാനകരമാണ്. അത് ജീവിത വ്യവസ്ഥയെയും പദ്ധതികളെയും താളം തെറ്റിക്കുകയും തകര്‍ത്തുകളയുകയും ചെയ്യും.
ലോകത്ത് ആദ്യമായി സ്വവര്‍ഗരതി ലൂത്വ് നബിയുടെ(അ) സമൂഹത്തിലാണ് ഉടലെടുത്തതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ إِنَّكُمْ لَتَأْتُونَ ٱلْفَٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَٰلَمِينَ
ലൂത്വിനെയും (നാം ദൂതനായി അയച്ചു) തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും അത് ചെയ്യുകയുണ്ടായിട്ടില്ല. (ഖു൪ആന്‍:29/28)
ആ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യ തിന്മയായ സ്വവര്‍ഗ രതിയെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും അതിനെതിരെ പോരാടുകയും ചെയ്തു.
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَٰحِشَةَ وَأَنتُمْ تُبْصِرُونَ
أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ تَجْهَلُونَ
ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ?നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. (ഖു൪ആന്‍:27/54, 55)
أَتَأْتُونَ ٱلذُّكْرَانَ مِنَ ٱلْعَٰلَمِينَ
وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَٰجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ
നിങ്ങള്‍ ലോകരില്‍ നിന്ന് (കാമനിവൃത്തിക്കായി) ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. (ഖു൪ആന്‍:26/165, 166)
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَٰلَمِينَ
إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.)സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. (ഖു൪ആന്‍: 7/80, 81)
സ്വവ൪ഗരതിയെന്ന നീചകൃത്യത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുവാന്‍ ലൂത്വ്(അ) കഴിയുംവിധം പരിശ്രമിച്ചു. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് അവരെ ഓ൪മ്മിപ്പിച്ചു. എന്നാല്‍, ‘ഒരു പരിശുദ്ധന്‍ വന്നിരിക്കുന്നു’ എന്ന് പറഞ്ഞ് അവ൪ അദ്ദേഹത്തെ ആക്ഷേപിക്കുകയും ‘നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവാ’ എന്ന് പറയുകയുമാണ് ചെയ്തത്.
وَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ
ഇവരെ (ലൂത്വിനേയും അവന്റെ ആളുകളേയും) നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവരൊക്കെ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. (ഖു൪ആന്‍: 7/82)
فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّٰدِقِينَ
അപ്പോള്‍ അദ്ദേഹത്തിന്റെ ജനത മറുപടി, നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്ന് അവര്‍ പറഞ്ഞതായിരുന്നു. (ഖു൪ആന്‍: 29/29)
സ്വവര്‍ഗ്ഗരതിക്കാരായ ആ സമൂഹത്തെ അല്ലാഹു ദാരുണമായി നശിപ്പിക്കുകയാണ് ചെയ്തത്. അവരെ നശിപ്പിക്കുവാനായി അല്ലാഹു മലക്കുകളെ മനുഷ്യ രൂപത്തില്‍ അയച്ചു. അവര്‍ ആദ്യം ചെന്നത് ഇബ്‌റാഹീം നബിയുടെ(അ) അടുത്തേക്കായിരുന്നു. അവരുടെ ആഗമനോദ്ദേശ്യം എന്താണെന്ന ഇബ്‌റാഹീം നബിയുടെ(അ) ചോദ്യത്തിന് അവരുടെ മറുപടി ഞങ്ങള്‍ ലൂത്വിന്റെ ജനതയെ നശിപ്പിക്കാന്‍ വന്നവരാണെന്നായിരുന്നു.
قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ
قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ
لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ
مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ
അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു. കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി. അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍). (ഖു൪ആന്‍:51/31-34)
മലക്കുകള്‍ ശിക്ഷ നടപ്പിലാക്കുന്നതിനായി ലൂത്വ് നബിയുടെ(അ) അടുക്കല്‍ വന്നത് സൌന്ദര്യമുള്ള യുവാക്കളുടെ വേഷത്തിലായിരുന്നു. കാമവികാരങ്ങളടക്കുവാന്‍ സ്ത്രീകള്‍ക്കു പകരം പുരുഷന്‍മാരെ ഉപയോഗപ്പെടുത്തിയിരുന്ന ആ ജനത സുന്ദരന്മാരായ യുവാക്കളെ കണ്ട് സ്വവ൪ഗരതിക്കായി അവരിലേക്കാടിയെത്തി. ആ ജനതയിലെ സ്വവ൪ഗരതിയെന്ന നീചകൃത്യം എത്രമാത്രം വലുതായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
وَجَآءَهُۥ قَوْمُهُۥ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا۟ يَعْمَلُونَ ٱلسَّيِّـَٔاتِ ۚ قَالَ يَٰقَوْمِ هَٰٓؤُلَآءِ بَنَاتِى هُنَّ أَطْهَرُ لَكُمْ ۖ فَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ فِى ضَيْفِىٓ ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ
قَالُوا۟ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ
قَالَ لَوْ أَنَّ لِى بِكُمْ قُوَّةً أَوْ ءَاوِىٓ إِلَىٰ رُكْنٍ شَدِيدٍ
ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ?) അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ? തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍. അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍. (ഖു൪ആന്‍:11/78-80)
“قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “يَرْحَمُ اللَّهُ لُوطًا، لَقَدْ كَانَ يَأْوِي إِلَى رُكْنٍ شَدِيدٍ
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: അല്ലാഹു ലൂത്വിന് കാരുണ്യം ചൊരിയട്ടെ. അദ്ദേഹം (എപ്പോഴും) കരുത്തനായ ഒരു ശക്തിയില്‍(അല്ലാഹുവില്‍) അഭയം തേടിയിരുന്നു. (ബുഖാരി:3387)
തെമ്മാടികളായ ആ ജനത തന്റെ വാക്കുകള്‍ അനുസരിക്കാത്തതിലും, അവരെ തടയുവാന്‍ തനിക്ക് ശേഷിയില്ലാത്തതിലും അദ്ദേഹം വമ്പിച്ച ധര്‍മ്മ സങ്കടത്തിലായി. നിങ്ങളെ നേരിടുവാനും, നിങ്ങളെ തടയുവാനുള്ള ശക്തിയും സഹായവും എനിക്കു ഉണ്ടായിരുന്നെങ്കില്‍ എന്ന് അദ്ദേഹം സ്വയം വിലപിച്ചു. അദ്ദേഹം അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ മലക്കുകള്‍ തങ്ങളുടെ ആഗമനോദ്ദേശ്യം അറിയിച്ചുകൊണ്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
قَالُوا۟ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓا۟ إِلَيْكَ
അവര്‍(മലക്കുകള്‍) പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്‍മാരാണ്. അവര്‍ക്ക് (ജനങ്ങള്‍ക്ക്) നിന്റെ അടുത്തേക്കെത്താനാവില്ല. (ഖു൪ആന്‍:11/81)
إِنَّا مُنزِلُونَ عَلَىٰٓ أَهْلِ هَٰذِهِ ٱلْقَرْيَةِ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ
(മലക്കുകള്‍ പറഞ്ഞു:)ഈ നാട്ടുകാരുടെ മേല്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന അധര്‍മ്മത്തിന്റെ ഫലമായി ആകാശത്തു നിന്ന് ഞങ്ങള്‍ ഒരു ശിക്ഷ ഇറക്കുന്നതാണ്. (ഖു൪ആന്‍:29/34)
അങ്ങനെ ലോകത്ത് ആദ്യമായി സ്വവര്‍ഗരതിയെന്ന നീചകൃത്യം നടപ്പിലാക്കിയ ആ ജനതയെ അല്ലാഹു ശിക്ഷിച്ചു. നാല് രീതിയിലാണ് അല്ലാഹു അവരെ ശിക്ഷിച്ചത്.
1. അവരുടെ കണ്ണിന്റെ കാഴ്ചയെ കെടുത്തി
وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ
وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ
നമ്മുടെ ശിക്ഷയെപറ്റി അദ്ദേഹം (ലൂത്വ്) അവര്‍ക്കു താക്കീത് നല്‍കുകയുണ്ടായി. അപ്പോള്‍ അവര്‍ താക്കീതുകള്‍ സംശയിച്ച് തള്ളുകയാണ് ചെയ്തത്.അദ്ദേഹത്തോട് (ലൂത്വിനോട്) അദ്ദേഹത്തിന്റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ച് കൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു.) (ഖു൪ആന്‍:54/36-37)
2. അവരുടെ മേല്‍ ചരല്‍കല്ല് വ൪ഷിച്ചു
كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ
إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَٰهُم بِسَحَرٍ
ലൂത്വിന്റെ ജനത താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ് അയച്ചു. ലൂത്വിന്റെ കുടുംബം അതില്‍ നിന്ന് ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി. (ഖു൪ആന്‍:54/33, 34)
وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُجْرِمِينَ
നാം അവരുടെ മേല്‍ ഒരു തരം (ചരല്‍കല്ല് കൊണ്ടുള്ള) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. (ഖു൪ആന്‍:7/84)
3. ഘോര ശബ്ദം മുഖേനെ ശിക്ഷിച്ചു
فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ فَجَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ
അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. (ഖു൪ആന്‍:15/73)
4. അവരുടെ നാടിനെ കീഴ്മേല്‍ മറിച്ചു
فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ فَجَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ
അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. (ഖു൪ആന്‍:15/73)
فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ
مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِىَ مِنَ ٱلظَّٰلِمِينَ بِبَعِيدٍ
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു.നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍) അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല. (ഖു൪ആന്‍:11/82, 83)
അവ൪ക്ക് നല്‍കിയ ശിക്ഷ ലോകാവസാനം വരെയുള്ള മനുഷ്യ൪ക്ക് ഒരു ദൃഷ്ടാന്തമായി അല്ലാഹു അവശേഷിപ്പിക്കുകയും ചെയ്തു.
وَتَرَ كْنَا فِيهَآ ءَايَةً لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلْأَلِيمَ
വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു. (ഖു൪ആന്‍:51/37)
وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةً لِّقَوْمٍ يَعْقِلُونَ
തീര്‍ച്ചയായും അതില്‍ (അവ൪ക്ക് ലഭിച്ച ശിക്ഷയില്‍) ചിന്തിക്കുന്ന ആളുകള്‍ക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തം നാം അവശേഷിപ്പിച്ചിട്ടുണ്ട്. (ഖു൪ആന്‍:29/35)
സ്വവ൪ഗരതിയെന്ന നീചവൃത്തി ലോകത്ത് ആദ്യമായി ചെയ്തവരുടെ രാജ്യത്തെ അല്ലാഹു കീഴ്മേല്‍ മറിക്കുകയും അവിടെ വമ്പിച്ച തടാകമാക്കുകയുമാണ് ചെയ്തത്. ഒരു ദൃഷ്ടാന്തമായി ഇന്നും ചാവുകടല്‍ അവിടെ നിലനില്‍ക്കുന്നു. അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ടെന്ന് അല്ലാഹു നമ്മെ ഓ൪മ്മിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّلْمُتَوَسِّمِينَ
وَإِنَّهَا لَبِسَبِيلٍ مُّقِيمٍ
إِنَّ فِى ذَٰلِكَ لَءَايَةً لِّلْمُؤْمِنِينَ
നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്. (ഖു൪ആന്‍:15/75-77).
സ്വവ൪ഗരതിയെന്ന നീചവൃത്തി ചെയ്തവരെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്
قَوْمٍ مُّجْرِمِينَ (കുറ്റവാളികള്‍)
قَوْمٌ عَادُونَ (അതിക്രമകാരികള്‍)
قَوْمٌ تَجْهَلُونَ (അവിവേകികള്‍)
قَوْمٌ مُّسْرِفُونَ (അതിര് വീട്ട് പ്രവ൪ത്തിക്കുന്നവ൪) എന്നൊക്കെയാണ് .
മഹാനായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ) സ്വവ൪ഗരതിയെന്ന നീചകൃത്യത്തെ കുറിച്ച് താക്കീത് നല്‍കിയിട്ടുണ്ട്.
“قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “إِنَّ أَخْوَفَ مَا أَخَافُ عَلَى أُمَّتِي عَمَلُ قَوْمِ لُو
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ലൂത്വിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്. (തിര്‍മിദി:1457)
لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ، لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ” ثَلَاثًا
ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ലൂത്വിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ. (നബി ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു). (അഹ്മദ് 2913)
“أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : “مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ، فَاقْتُلُوا الْفَاعِلَ وَالْمَفْعُولَ بِهِ
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ലൂത്വിന്റെ ജനം ചെയ്ത തിന്മ ചെയ്യുന്നവരെ നിങ്ങള്‍ കണ്ടാല്‍ അത് ചെയ്തവരേയും അതിന് ഉപയോഗിച്ചവരേയും നിങ്ങള്‍ കൊന്നുകളയുക. (അബൂ ദാവൂദ്:2561)
സ്വവ൪ഗ്ഗരതി നടത്തിയവരെ വധിക്കണമെന്ന് പറയുമ്പോള്‍ അത് ഇസ്ലാമിക രാജ്യത്തിലെ ഭരണകൂടമാണ് നി൪വ്വഹിക്കേണ്ടത്. അല്ലാതെ ഇസ്ലാമിക രാജ്യത്തിലെയോ അനിസ്ലാമിക രാജ്യത്തിലെയോ വ്യക്തികളല്ല നി൪വ്വഹിക്കുന്നതെന്ന കാര്യം സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.
സ്വവര്‍ഗരതിയെ വിരോധിക്കുക മാത്രമല്ല, അതിലേക്ക് എത്താന്‍ സാധ്യതയുള്ള എല്ലാ വഴികളേയും ഇസ്ലാം കൊട്ടിയടക്കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ പ്രായപൂ൪ത്തിയാകുമ്പോള്‍ ലൈംഗികമായ താല്‍പ്പര്യത്താല്‍ അധാ൪മ്മികതകളിലേക്ക് പോകുന്നതിന് മനസ്സ് താല്‍പ്പര്യപ്പെടും. അത്തരം സാഹചര്യങ്ങളില്‍ ഒരേ ലിംഗത്തില്‍ പെട്ടവ൪ തന്നെ ഒന്നിച്ച് ശയിക്കുകയോ, പരസ്പരം നഗ്നത കാണുകയോ ചെയ്താല്‍ സ്വവ൪ഗരതിയിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇസ്ലാം ഈ മാ൪ഗങ്ങളെയെല്ലാം കൊട്ടിയടച്ചു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ നിങ്ങള്‍ കല്‍പ്പിക്കണം. പത്ത് വയസ്സായാല്‍ നമസ്കരിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക. അവരുടെ കിടപ്പറ നിങ്ങള്‍ വേ൪തിരിക്കുകയും ചെയ്യുക (അവരെ വെവ്വേറെ കിടത്തുക) (അബൂദാവൂദ്:495)
“أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” لَا يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ، وَلَا الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ، وَلَا يُفْضِي الرَّجُلُ إِلَى الرَّجُلِ فِي ثَوْبٍ وَاحِدٍ، وَلَا تُفْضِي الْمَرْأَةُ إِلَى الْمَرْأَةِ فِي الثَّوْبِ الْوَاحِدِ
ഒരു പുരുഷനും മറ്റൊരു പുരുഷന്റെ നഗ്നതയിലേക്ക് നോക്കാന്‍ പാടില്ല. ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്ക് നോക്കുവാന്‍ പാടില്ല. ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടപ്പമോ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പമോ ഒരേ വിരിപ്പിൽ കിടക്കയുമരുത്. (മുസ്‌ലിം:338)
ചെറുപ്പത്തിലുള്ള മനോവ്യതിയാനമാണ് ചിലരെ സ്വവര്‍ഗരതിക്കാരാക്കി തീര്‍ക്കുന്നത്. ഇത്തരം വ്യതിയാനങ്ങള്‍ക്കുള്ള കാരണമായിത്തീരുന്നത് പലപ്പോഴും ഇതര ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്ന ശീലമാണ്. ഇത് പലപ്പോഴും മാരകമായ മനോവ്യതിയാനമായിത്തീരാറുണ്ട്. ഇങ്ങനെ സംതൃപ്തിക്ക് അടിമപ്പെടുന്നവരില്‍ പലരും സ്വവര്‍ഗാനുരാഗികളായിത്തീരാറുണ്ട്. സ്ത്രീപുരുഷന്മാര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം ശക്തമായി വിലക്കുന്നുണ്ട്. ലൈംഗികവൈകൃതങ്ങളിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ പ്രാഥമികപടി അടച്ചുകളയുകയാണ് ഇസ്‌ലാം ഇതുവഴി ചെയ്തിരിക്കുന്നത്.
عَنِ ابْنِ عَبَّاسٍ، قَالَ لَعَنَ النَّبِيُّ صلى الله عليه وسلم الْمُخَنَّثِينَ مِنَ الرِّجَالِ، وَالْمُتَرَجِّلاَتِ مِنَ النِّسَاءِ وَقَالَ “ أَخْرِجُوهُمْ مِنْ بُيُوتِكُمْ ”. قَالَ فَأَخْرَجَ النَّبِيُّ صلى الله عليه وسلم فُلاَنًا، وَأَخْرَجَ عُمَرُ فُلاَنًا.
ഇബ്നുഅബ്ബാസ്(റ) പറയുന്നു: പുരുഷവേഷം കെട്ടുന്ന സ്ത്രീകളെയും സ്ത്രീ വേഷം കെട്ടുന്ന പുരുഷനെയും നബി(ﷺ) ശപിച്ചിരിക്കുന്നു. നബി(ﷺ) പറഞ്ഞു; അത്തരക്കാരെ നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങൾ പുറത്താക്കുക. ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(ﷺ) ഒരാളെ പുറത്താക്കുകയുണ്ടായി. ഉമർ(റ) വും ഒരാളെ പുറത്താക്കുകയുണ്ട്. (ബുഖാരി: 5886)
സ്വന്തം ഇണയുമായുള്ള പിന്‍ദ്വാരത്തിലൂടെയുള്ള ശാരീരികബന്ധം ഇസ്ലാം വിരോധിച്ചിട്ടുണ്ട്. പിന്‍ദ്വാരത്തിലൂടെയുള്ള ശാരീരികബന്ധം പലപ്പോഴും സ്വവര്‍ഗരതിയിലേക്കുള്ള ഏണിയായിത്തീരാറുണ്ട്.
“عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ : “لَا يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَى رَجُلٍ جَامَعَ امْرَأَتَهُ فِي دُبُرِهَا
അബൂ ഹുറൈറ (റ) ൽ നിന്ന് നിവേദനം നബി (സ്വ) പറഞ്ഞു: തന്റെ ഇണയുമായി പിന്‍ദ്വാരത്തിലൂടെ ശാരീരിക ബന്ധം നടത്തുന്ന പുരുഷനിലേക്ക് അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം) നോക്കുകയില്ല.
(ഇബ്നു മാജ:1923)
എന്തിനാണ് ഇത്തരം തിന്‍മകളെ എതി൪ക്കുന്നത് ?
ഏതൊരു തിന്‍മ സമൂഹത്തില്‍ ഉടലെടുക്കുമ്പോഴും പിശാച് ആ തിന്‍മ ജനങ്ങള്‍ക്ക് ഭംഗിയായി തോന്നാന്‍ വേണ്ടി പരിശ്രമിക്കും.
ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ
അവന്‍(പിശാച്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ് പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച.
(ഖു൪ആന്‍:15/39)
സ്വവ൪ഗരതി സമൂഹത്തില്‍ വ്യാപകമാകുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ മാന്യമായ രീതിയില്‍ ശബ്ദിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടത് സത്യവിശ്വാസികളുടെ ബാധ്യതയാണ്.
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ
മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു. (ഖു൪ആന്‍: 3/110)
“سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ” مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ
അല്ലാഹുവിന്റെ (സ്വ) പറയുന്നതായി ഞാൻ (അബൂസഈദ് (റ )) കേട്ടു : നിങ്ങളില്‍ ആരെങ്കിലും ഒരു തിന്‍മ കണ്ടാല്‍ കഴിയുമെങ്കില്‍ അത് കൈ കൊണ്ട് തടുക്കുക. അതിന് സാധിച്ചില്ലായെങ്കില്‍ നാവ് കൊണ്ട് തടയുക, അതിനും സാധ്യമല്ലായെങ്കില്‍ ഹൃദയം കൊണ്ട് തടയുക (വെറുക്കുക.) അത് വിശ്വാസത്തിലെ ഏറ്റവും ചെറിയ അംശമാകുന്നു. (മുസ്ലിം)
നന്‍മ കല്‍പ്പിക്കുകയും തിന്‍മ തടയുകയും ചെയ്യല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അത് നി൪വ്വഹിച്ചില്ലെങ്കില്‍ അല്ലാഹു ശിക്ഷ അയക്കുന്നതാണ്.
“عَنْ حُذَيْفَةَ بْنِ الْيَمَانِ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” وَالَّذِي نَفْسِي بِيَدِهِ، لَتَأْمُرُنَّ بِالْمَعْرُوفِ وَلَتَنْهَوُنَّ عَنِ الْمُنْكَرِ، أَوْ لَيُوشِكَنَّ اللَّهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ، ثُمَّ تَدْعُونَهُ فَلَا يُسْتَجَابُ لَكُمْ
ഹുദൈഫത്തുബ്നുല്‍ യമാനിയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണ് സത്യം, നിങ്ങള്‍ നന്‍മ കല്‍പ്പിക്കുകയും തിന്‍മ തടയുകയും ചെയ്യല്‍ അനിവാര്യമാണ്. അല്ലായെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് അവന്റെ ശിക്ഷയെ അയക്കുന്നതാണ്. അതിന് ശേഷം നിങ്ങള്‍ പ്രാ൪ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകുയില്ല. (തി൪മിദി2169)
അല്ലാഹു ഒരു നാട്ടില്‍ ശിക്ഷ നടപ്പാക്കുമ്പോള്‍ അവിടുത്തെ അക്രമികളെ മാത്രമല്ല അത് ബാധിക്കുന്നത് , ആ നാട്ടിലെ വിശ്വാസികളുള്‍പ്പടെ ഉള്ളവരെയായിരിക്കും അത് ബാധിക്കുന്നത്.
وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
(ഖു൪ആന്‍ :8/25)