സ്വദഖയുടെ ശ്രേഷ്ടതകള്‍

THADHKIRAH

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുവാന്‍ നാം ബാധ്യസ്ഥരാണ്‌. അത്‌ ഒരിക്കലും നഷ്‌ടമല്ല. അതുവഴി ക്ലിപ്‌തപ്പെടുത്താന്‍ കഴിയാത്ത നേട്ടങ്ങളാണ്‌ ഉണ്ടാവുന്നത്‌.

1. പാപങ്ങള്‍ മായ്ക്കപ്പെടും.

ﺇِﻥ ﺗُﻘْﺮِﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌِﻔْﻪُ ﻟَﻜُﻢْ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ۚ ﻭَٱﻟﻠَّﻪُ ﺷَﻜُﻮﺭٌ ﺣَﻠِﻴﻢٌ

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:64/17)

ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ ۖ ﻭَﺇِﻥ ﺗُﺨْﻔُﻮﻫَﺎ ﻭَﺗُﺆْﺗُﻮﻫَﺎ ٱﻟْﻔُﻘَﺮَآءَ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَّﻜُﻢْ ۚ ﻭَﻳُﻜَﻔِّﺮُ ﻋَﻨﻜُﻢ ﻣِّﻦ ﺳَﻴِّـَٔﺎﺗِﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ

നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍:2/271)

وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ

നബി ﷺ പറയുന്നു: ‘വെള്ളം ‘തീ’യെ അണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീക്കിക്കളയും’.(തിര്‍മിദി:2616)

عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ أَلاَ أَدُلُّكَ عَلَى أَبْوَابِ الْخَيْرِ الصَّوْمُ جُنَّةٌ وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ وَصَلاَةُ الرَّجُلِ مِنْ جَوْفِ اللَّيْلِ

മുആദ്‌(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിവിധ ഇനം നൻമകൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ? നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്ന പ്രകാരം ധർമ്മവും രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരവും പാപങ്ങളെ കെടുത്തിക്കളയും.  (തിര്‍മിദി:2616)

2. ധനം വ൪ദ്ധിപ്പിക്കുന്നു

നല്ല മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്ന ധനം വാസ്തവത്തില്‍ നശിക്കുകയല്ല, വളരുകയാണ് ചെയ്യുന്നത്.

ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﺷَﻰْءٍ ﻓَﻬُﻮَ ﻳُﺨْﻠِﻔُﻪُۥ ۖ ﻭَﻫُﻮَ ﺧَﻴْﺮُ ٱﻟﺮَّٰﺯِﻗِﻴﻦَ

നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്‌. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ. (ഖു൪ആന്‍:34/39)

ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺭِّﺑًﺎ ﻟِّﻴَﺮْﺑُﻮَا۟ ﻓِﻰٓ ﺃَﻣْﻮَٰﻝِ ٱﻟﻨَّﺎﺱِ ﻓَﻼَ ﻳَﺮْﺑُﻮا۟ ﻋِﻨﺪَ ٱﻟﻠَّﻪِ ۖ ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺯَﻛَﻮٰﺓٍ ﺗُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻀْﻌِﻔُﻮﻥَ

ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍. (ഖു൪ആന്‍:30/39)

ﻳَﻤْﺤَﻖُ ٱﻟﻠَّﻪُ ٱﻟﺮِّﺑَﻮٰا۟ ﻭَﻳُﺮْﺑِﻰ ٱﻟﺼَّﺪَﻗَٰﺖِ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳُﺤِﺐُّ ﻛُﻞَّ ﻛَﻔَّﺎﺭٍ ﺃَﺛِﻴﻢٍ

അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. (ഖു൪ആന്‍:2/276)

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥٓ ﺃَﺿْﻌَﺎﻓًﺎ ﻛَﺜِﻴﺮَﺓً ۚ ﻭَٱﻟﻠَّﻪُ ﻳَﻘْﺒِﺾُ ﻭَﻳَﺒْﺼُۜﻂُ ﻭَﺇِﻟَﻴْﻪِ ﺗُﺮْﺟَﻌُﻮﻥَ

അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.(ഖു൪ആന്‍:2/245)

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥ ﻭَﻟَﻪُۥٓ ﺃَﺟْﺮٌ ﻛَﺮِﻳﻢٌ

ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്‌.(ഖു൪ആന്‍:57/11)

ﺇِﻥَّ ٱﻟْﻤُﺼَّﺪِّﻗِﻴﻦَ ﻭَٱﻟْﻤُﺼَّﺪِّﻗَٰﺖِ ﻭَﺃَﻗْﺮَﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌَﻒُ ﻟَﻬُﻢْ ﻭَﻟَﻬُﻢْ ﺃَﺟْﺮٌ ﻛَﺮِﻳﻢٌ

തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌.(ഖു൪ആന്‍:57/18)

പൂര്‍ണ മനസ്സോടും, അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ചും നല്‍കുന്ന ഏത് സംഭാവനയും, ദാന ധര്‍മങ്ങളും അല്ലാഹു സ്വീകരിക്കും. ഒന്നും ഒഴിവാകാതെ എല്ലാം അവന്‍ കണക്കുവെക്കുകയും, അതിനെ വളര്‍ത്തി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അവസാനം ധാരാളക്കണക്കില്‍ ഇരട്ടിപ്പിച്ചുകൊണ്ട് ധാരാളക്കണക്കില്‍ പ്രതിഫലം നല്‍കുകയും ചെയ്യും.

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏:‏ مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധർമ്മം ചെയ്തത് കാരണമായി ഒരു ധനത്തിലും കുറവ് വന്നിട്ടില്ല. വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാൾക്കും പ്രതാപം വർദ്ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുവിന്‌ വേണ്ടി ആരെങ്കിലും വിനയം കാണിച്ചാല്‍ അവരെ അല്ലാഹു ഉയർത്താതിരിക്കുകയുമില്ല.(മുസ്‌ലിം:2588)

3. ഉപജീവനം വിശലമാകും

ﻗُﻞْ ﺇِﻥَّ ﺭَﺑِّﻰ ﻳَﺒْﺴُﻂُ ٱﻟﺮِّﺯْﻕَ ﻟِﻤَﻦ ﻳَﺸَﺎٓءُ ﻣِﻦْ ﻋِﺒَﺎﺩِﻩِۦ ﻭَﻳَﻘْﺪِﺭُ ﻟَﻪُۥ ۚ ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﺷَﻰْءٍ ﻓَﻬُﻮَ ﻳُﺨْﻠِﻔُﻪُۥ ۖ ﻭَﻫُﻮَ ﺧَﻴْﺮُ ٱﻟﺮَّٰﺯِﻗِﻴﻦَ

നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്‌. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.(ഖു൪ആന്‍:34/39)

അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ സമ്പത്ത് ചെലവഴിച്ചാല്‍ അല്ലാഹു ഉപജീവനം വിശലമാക്കി തരുമെന്ന് ഈ ആയത്തിന്റെ വിശദീകരണത്തില്‍ പണ്ഢിതന്‍മാ൪ രേഖപ്പെടുത്തിയിട്ടുണ്ട്.

4. സ്വദഖ സമ്പത്തിനെ കുറക്കുകയില്ല

عَنْ سَعِيدٍ الطَّائِيِّ أَبِي الْبَخْتَرِيِّ، أَنَّهُ قَالَ حَدَّثَنِي أَبُو كَبْشَةَ الأَنْمَارِيُّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏”‏ ثَلاَثَةٌ أُقْسِمُ عَلَيْهِنَّ وَأُحَدِّثُكُمْ حَدِيثًا فَاحْفَظُوهُ ‏”‏ ‏.‏ قَالَ ‏”‏ مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ وَلاَ ظُلِمَ عَبْدٌ مَظْلِمَةً فَصَبَرَ عَلَيْهَا إِلاَّ زَادَهُ اللَّهُ عِزًّا وَلاَ فَتَحَ عَبْدٌ بَابَ مَسْأَلَةٍ إِلاَّ فَتَحَ اللَّهُ عَلَيْهِ بَابَ فَقْرٍ

അബൂകബ്ഷത്തല്‍ അന്‍മാരിയ്യില്‍(റ)നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങളെ സംബന്ധിച്ച് ഞാന്‍ സത്യം ചെയ്തു പറയുന്നു. ഞാന്‍ നിങ്ങളോട് ഒരു ഹദീസ് പറയാന്‍ പോകുന്നു, നിങ്ങള്‍ അത് ഗ്രഹിക്കണം. എന്നിട്ട് നബി ﷺ പറഞ്ഞു: സ്വദഖ ഒരു അടിമയുടെ ധനത്തെ കുറക്കുകയില്ല. അക്രമിക്കപ്പെട്ടിട്ടും ക്ഷമിക്കുന്ന അടിമക്ക് പ്രതാപമല്ലാതെ അല്ലാഹു വർദ്ധിപ്പിച്ചിട്ടില്ല. ഏതൊരു അടിമയാണോ യാചനയുടെ വാതില്‍ തുറക്കുന്നത് അവന് അല്ലാഹു ദാരിദ്ര്യമല്ലാതെ വർദ്ധിപ്പിച്ചിട്ടില്ല………… (തി൪മിദി :2325 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ :مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ

അബൂഹുറൈറയില്‍(റ)നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദാനം ധനത്തെ കുറക്കുകയില്ല. വിട്ടുവീഴ്ച ചെയ്യുന്ന ദാസന്റെ അന്തസ്സ് അല്ലാഹു വര്‍ധിപ്പിക്കുകയേയുള്ളൂ. അല്ലാഹുവിനുവേണ്ടി വിനയം കാണിക്കുന്നവനെ അല്ലാഹു ഉന്നതനാക്കും. (മുസ്‌ലിം:2588)

لَا يَنْقُصُ مَالٌ مِنْ صَدَقَةٍ فَتَصَدَّقُوا

നബി ﷺ പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക.  (അഹ്മദ് : 1584 – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് : 2462)

ഈ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് സ്വദഖ സമ്പത്തില്‍ കുറവ് വരുത്തുകയില്ല എന്നതിനെ അഹ്ലുസുന്നത്തി വല്‍ ജമാഅയുടെ പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളത് പ്രധാനമായും മൂന്ന് രീതിയിലാണ്.

وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلْأَرْضِ

ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം?(ഖു൪ആന്‍:57/10)

ഈ ആയത്തിനെ വിശദീകരിച്ച് ഇമാം ഇബ്നു കസീർ (റഹി) പറഞ്ഞു:

أَنْفَقُوا وَلَا تخشَوا فَقْرًا وَإِقْلَالًا فَإِنَّ الَّذِي أَنْفَقْتُمْ في سبيله هو مالك السموات وَالْأَرْضِ، وَبِيَدِهِ مَقَالِيدُهُمَا، وَعِنْدَهُ خَزَائِنُهُمَا، وَهُوَ مَالِكُ الْعَرْشِ بِمَا حَوَى

നിങ്ങൾ (അല്ലാഹുവിന്റെ മാർഗത്തിൽ)ചിലവഴിക്കുക, ദാരിദ്രത്തേയോ കുറഞ്ഞുപോകുന്നതിനെ കുറിച്ചോ ഭയപ്പെടരുത്. നിങ്ങളിൽ നിന്ന് അവന്റെ മാർഗത്തിൽ ചിലവഴിക്കുന്നവർക്ക് – അവനാണ് ആകാശഭൂമികളുടെ മാലിക്ക്, അവന്റെ കയ്യിലാണ് അവയുടെ താക്കോലുകൾ, അവന്റെ അടുക്കലാണ് അവയുടെ ഖജനാവുകൾ. അവനാണ് അർഷിന്റെയും അതിലടങ്ങുന്നതിന്റേയുമെല്ലാം മാലിക്ക്. (തഫ്സീർ ഇബ്നു കസീർ)

5. ഐഹിക ജീവിതത്തില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കും

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ بَيْنَا رَجُلٌ بِفَلاَةٍ مِنَ الأَرْضِ فَسَمِعَ صَوْتًا فِي سَحَابَةٍ اسْقِ حَدِيقَةَ فُلاَنٍ ‏.‏ فَتَنَحَّى ذَلِكَ السَّحَابُ فَأَفْرَغَ مَاءَهُ فِي حَرَّةٍ فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَدِ اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِي حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ فَقَالَ لَهُ يَا عَبْدَ اللَّهِ مَا اسْمُكَ قَالَ فُلاَنٌ ‏.‏ لِلاِسْمِ الَّذِي سَمِعَ فِي السَّحَابَةِ فَقَالَ لَهُ يَا عَبْدَ اللَّهِ لِمَ تَسْأَلُنِي عَنِ اسْمِي فَقَالَ إِنِّي سَمِعْتُ صَوْتًا فِي السَّحَابِ الَّذِي هَذَا مَاؤُهُ يَقُولُ اسْقِ حَدِيقَةَ فُلاَنٍ لاِسْمِكَ فَمَا تَصْنَعُ فِيهَا قَالَ أَمَّا إِذَا قُلْتَ هَذَا فَإِنِّي أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ وَآكُلُ أَنَا وَعِيَالِي ثُلُثًا وَأَرُدُّ فِيهَا ثُلُثَهُ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ  പറഞ്ഞു: ഒരാള്‍ ഒരു വിജനപ്രദേശത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു മേഘത്തില്‍ നിന്നും ‘ഇന്നയാളുടെ തോട്ടത്തില്‍ വര്‍ഷിക്കുക’ എന്നൊരു ശബ്ദം കേട്ടു. ആ ശബ്ദത്തിനു ശേഷം ഉടന്‍ തന്നെ ആ മേഘം നീങ്ങുകയും അതിലെ വെള്ളം കല്ലുനിറഞ്ഞ ഒരു പ്രദേശത്ത് പെയ്യുകയും ചെയ്തു. അപ്പോള്‍ അവിടെയുള്ള ഒരു നീര്‍ചാലിലൂടെ ആ വെള്ളം ഒഴുകാന്‍ തുടങ്ങി. ആ ശബ്ദം കേട്ടയാളും ആ വെള്ളമൊഴികിയ വഴിയെ നടന്നു. ആ വെള്ളം ഒരു തോട്ടത്തിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. അവിടെ ഒരാള്‍ തന്റെ തൂമ്പ കൊണ്ട് ആ വെള്ളം പല ഭാഗത്തേക്കായി തിരിച്ചുവിടുന്നുണ്ടായിരുന്നു. ആ തോട്ടക്കാരനോട് അദ്ദേഹം പേര് ചോദിച്ചു. അദ്ദേഹം മേഘത്തില്‍ നിന്ന് കേട്ട അതേ പേരു പറഞ്ഞു. അതുകേട്ടപ്പോള്‍ തോട്ടക്കാരന്‍ ചോദിച്ചു: താങ്കളെന്തിനാണ് എന്റെ പേര് ചോദിച്ചത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഏതു മേഘത്തില്‍ നിന്നാണോ ഈ വെള്ളം വന്നിട്ടുള്ളത് ആ മേഘത്തില്‍ നിന്ന് താങ്കളുടെ പേര് പറഞ്ഞുകൊണ്ട്, ഇന്നയാളിന്റെ തോട്ടത്തിന് വെള്ളം കൊടുക്കുക എന്നു പറയുന്ന ശബ്ദം ഞാന്‍ കേട്ടു. നിങ്ങള്‍ ഈ തോട്ടത്തില്‍ എന്താണ് ചെയ്യുന്നത്? അപ്പോള്‍ തോട്ടക്കാരന്‍ പറഞ്ഞു: താങ്കള്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ അക്കാര്യം തുറന്നുപറയാം. എന്റെ തോട്ടത്തിലെ വരുമാനം ഞാന്‍ മൂന്ന് ഓഹരിയാക്കി മാറ്റി ഒരു ഭാഗം ദാനം നല്‍കുകയും രണ്ടാമത്തെ ഭാഗം ഞാനും എന്റെ കുടുംബവും ആഹരിക്കുകയും അവശേഷിക്കുന്ന ഭാഗം ഈ തോട്ടത്തിന്റെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയുമാണ് ചെയ്യാറുള്ളത്.   (മുസ്ലിം:2984)

6. നല്ല പ്രതിഫലം ലഭിക്കും

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢ ﺑِﭑﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻓَﻠَﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ

രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആന്‍:2/274)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَا تَصَدَّقَ أَحَدٌ بِصَدَقَةٍ مِنْ طَيِّبٍ – وَلاَ يَقْبَلُ اللَّهُ إِلاَّ الطَّيِّبَ – إِلاَّ أَخَذَهَا الرَّحْمَنُ بِيَمِينِهِ وَإِنْ كَانَتْ تَمْرَةً فَتَرْبُو فِي كَفِّ الرَّحْمَنِ حَتَّى تَكُونَ أَعْظَمَ مِنَ الْجَبَلِ كَمَا يُرَبِّي أَحَدُكُمْ فَلُوَّهُ أَوْ فَصِيلَهُ

നബി ﷺ പറഞ്ഞു: ‘ഒരാള്‍ പരിശുദ്ധമായ സമ്പാദ്യത്തില്‍നിന്ന് ഒരു കാരക്കയുടെ സമാനമായ വല്ലതും ധര്‍മം ചെയ്താല്‍- പരിശുദ്ധമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ലതാനും- അല്ലാഹു അതവന്റെ വലം കൈ കൊണ്ട് സസന്താഷം സ്വീകരിക്കുന്നതാണ്. പിന്നീട് നിങ്ങെളാരാള്‍ തന്റെ കുതിരക്കുട്ടിയെ ലാളിച്ചു വളര്‍ത്തുന്നതുപോലെ അതിന്റെ ആള്‍ക്കുവേണ്ടി അവന്‍ അതിനെ വളര്‍ത്തിക്കൊണ്ടിരിക്കും. അങ്ങനെ, അത് മല പോലെ ആയിത്തീരും.’ (മുസ്ലിം:1014)

7. അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും

ﺧُﺬْ ﻣِﻦْ ﺃَﻣْﻮَٰﻟِﻬِﻢْ ﺻَﺪَﻗَﺔً ﺗُﻄَﻬِّﺮُﻫُﻢْ ﻭَﺗُﺰَﻛِّﻴﻬِﻢ ﺑِﻬَﺎ ﻭَﺻَﻞِّ ﻋَﻠَﻴْﻬِﻢْ ۖ ﺇِﻥَّ ﺻَﻠَﻮٰﺗَﻚَ ﺳَﻜَﻦٌ ﻟَّﻬُﻢْ ۗ ﻭَٱﻟﻠَّﻪُ ﺳَﻤِﻴﻊٌ ﻋَﻠِﻴﻢٌ

അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.(ഖു൪ആന്‍:9/103)

ഒരാള്‍ ദാനധര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും.പിശുക്ക്‌, ആര്‍ത്തി മുതലായ ദുഃസ്വഭാവങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും ധര്‍മം ശുദ്ധിയാക്കുന്നു.

8. സ്വദഖ രോഗ ശമനമാണ്

عَنِ الحَسَنِ رَضِي الله عنهما قال : قال رسول الله صلى الله عليه وسلم : دَاوُوا مَرْضَاكُمْ بِالصَّدَقَةِ

ഹസനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് ചികിൽസിക്കുക. (അബൂദാവൂദ് : അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് : 1/744)

9. മരണത്തോടെ മുറിഞ്ഞ് പോകാത്ത ക൪മ്മം

നാം ചെയ്യുന്ന ക൪മ്മങ്ങളെല്ലാം മരണത്തോടെ മുറിഞ്ഞു പോകും.എന്നാല്‍ ചില ക൪മ്മങ്ങളുടെ പ്രതിഫലം മരണത്തോടെ മുറിയുന്നില്ല.അതില്‍ പെട്ട ഒന്നാണ് സ്വദഖ.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്.  (മുസ്‌ലിം: 1631)

ഒരാള്‍ ഒരു പള്ളി നി൪മ്മിക്കുന്നതിന് വേണ്ടി സ്വദഖ നല്‍കി.ശേഷം അയാള്‍ മരണപ്പെട്ടു.എന്നാല്‍ ആ പള്ളി നിലനില്‍ക്കുന്ന കാലത്തോലം അവിടെ നടക്കുന്ന എന്ത് നന്‍മയുടേയും ഒര് ഓഹരി ഈ മനുഷ്യനും ലഭിക്കുന്നതാണ്.

10. നരക മോചനം ലഭിക്കും

 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ‎﴿١٠﴾‏ تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ‎﴿١١﴾

സത്യവിശ്വാസികളേ, വേദനാജനകമായ (നരക)ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം.അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്‌. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. (ഖു൪ആന്‍:61/10-11)

عَنْ عَدِيِّ بْنِ حَاتِمٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَا مِنْكُمْ أَحَدٌ إِلاَّ سَيُكَلِّمُهُ رَبُّهُ، لَيْسَ بَيْنَهُ وَبَيْنَهُ تَرْجُمَانٌ، فَيَنْظُرُ أَيْمَنَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ مِنْ عَمَلِهِ، وَيَنْظُرُ أَشْأَمَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ، وَيَنْظُرُ بَيْنَ يَدَيْهِ فَلاَ يَرَى إِلاَّ النَّارَ تِلْقَاءَ وَجْهِهِ، فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ

അദിയ്യ്ബ്നു ഹാതിം(റ) പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളില്‍ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരിക്കാതെ. അവനും അല്ലാഹുവിനും ഇടയില്‍ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാള്‍ തന്റെ വലത് ഭാഗത്തേക്ക് നോക്കും. താന്‍ കാലേകൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അയാ‍ള്‍ തന്റെ ഇടത്ത് ഭാഗത്തേക്ക് നോക്കും. അപ്പോഴും താന്‍ തനിക്ക് മുന്‍കൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അപ്പോള്‍ അയാ‍ള്‍ തന്റെ മുന്നിലേക്ക് നോക്കും. തന്റെ മുന്നില്‍ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാല്‍ ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ കാക്കുക. (ബുഖാരി:7512)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي أَضْحًى ـ أَوْ فِطْرٍ ـ إِلَى الْمُصَلَّى، فَمَرَّ عَلَى النِّسَاءِ فَقَالَ ‏: يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ ‏.‏ فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ

നബി ﷺ സ്ത്രീ സമൂഹത്തോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്’അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ? നബി ﷺ പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’   (ബുഖാരി:304)

മുസ്ലിമിലെ റിപ്പോ൪ട്ടില്‍ ഇപ്രകാരം കാണാം:

تَصَدَّقْنَ فَإِنَّ أَكْثَرَكُنَّ حَطَبُ جَهَنَّمَ

നിങ്ങൾ സ്വദഖ കൊടുക്കുക കാരണം നിങ്ങൾ അധികപേരും നരകത്തിലെ വിറകുകളാണ്. (മുസ്ലിം: 885)

11. പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കും

عن عُقْبةَ بنِ عَامِرٍ – رضي الله عنه – قال: سَمِعْتُ رَسُولَ اللهﷺ يَقُولُ: كُلُّ امْرِئٍ فِي ظِلِّ صَدَقَتِهِ حَتَّى يُفْصَلَ بَيْنَ النَّاسِ

ഉഖ്ബതുബ്നു ആമിറില്‍ നിന്ന്, നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: പരലോകത്ത് ഓരോ മനുഷ്യനും അവന്റെ സ്വദഖയുടെ തണലിലായിരിക്കും, ജനങ്ങള്‍ക്കിടയില്‍ വേ൪തിരിവുണ്ടാക്കുന്നത് വരെ അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടപ്പിലാക്കുന്നത് വരെ. (അഹ്’മദ്: 17332)

നാളെ പരലോകത്ത് അല്ലാഹുവിന്റെ തണലൊഴികെ വേറെ യാതൊരു തണലും ഇല്ലാത്ത ദിവസം ഏഴ് വിഭാഗം ആളുകള്‍ക്ക് അല്ലാഹു തണല്‍ ഇട്ട് കൊടുക്കുമെന്ന് നബി ﷺ പറഞ്ഞിട്ടുള്ള ഹദീസില്‍, അതില്‍ ഒരു വിഭാഗം ‘വലംകൈകൊണ്ട് കൊടുക്കുന്നത് ഇടം കൈപോലും അറിയാത്ത വിധം വളരെ രഹസ്യമായി ദാനധര്‍മ്മങ്ങള്‍ ചെയ്ത വ്യക്തി’ എന്നാണ്.

12. എഴുന്നൂറ് ഇരട്ടി പ്രതിഫലം ലഭിക്കും

ﻣَّﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻛَﻤَﺜَﻞِ ﺣَﺒَّﺔٍ ﺃَﻧۢﺒَﺘَﺖْ ﺳَﺒْﻊَ ﺳَﻨَﺎﺑِﻞَ ﻓِﻰ ﻛُﻞِّ ﺳُﻨۢﺒُﻠَﺔٍ ﻣِّﺎ۟ﺋَﺔُ ﺣَﺒَّﺔٍ ۗ ﻭَٱﻟﻠَّﻪُ ﻳُﻀَٰﻌِﻒُ ﻟِﻤَﻦ ﻳَﺸَﺎٓءُ ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌.(ഖു൪ആന്‍:2/261)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുകയെന്ന നന്മക്ക് എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്നും, അത്രയുമല്ല അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അതിലും കൂടുതലായും ലഭിക്കുമെന്നും ഈ വചനം മുഖേന അറിയിക്കുന്നു. എത്ര അധികം പ്രതിഫലം നല്‍കുന്നതിലും പിശുക്കോ, മടിയോ, വിഷമമോ ഇല്ലാത്തവനാണ് അവന്‍ എന്നും, ആര്‍ക്കെല്ലാമാണ് കൂടുതല്‍ നല്‍കേണ്ടതെന്നും, ഏതിനൊക്കെയാണ് അധികം നല്‍കേണ്ടതെന്നുമൊക്കെ അവനറിയാമെന്നും ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ جَاءَ رَجُلٌ بِنَاقَةٍ مَخْطُومَةٍ فَقَالَ هَذِهِ فِي سَبِيلِ اللَّهِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لَكَ بِهَا يَوْمَ الْقِيَامَةِ سَبْعُمِائَةِ نَاقِةٍ كُلُّهَا مَخْطُومَةٌ

ഒരാള്‍ ഒരു മൂക്കുകയറിട്ട ഒട്ടകവുമായിവന്ന് നബി ﷺ യോട് പറഞ്ഞു: ‘റസൂലേ, ഇത് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ളതാണ്.’ അപ്പോള്‍, തിരുമേനി പറഞ്ഞു: ‘അതിന് പകരം തനിക്ക് ക്വിയാമത്തുനാളില്‍ എഴുനൂറ് ഒട്ടകമുണ്ടായിരിക്കും.’ (മുസ്ലിം:1892)

13. സ്വർഗം  ലഭിക്കും

 تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും

‏ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് (സ്വ൪ഗ്ഗത്തില്‍) കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല.  (ഖു൪ആന്‍:32/16,17)

وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَٰٓئِكَ لَهُمْ عُقْبَى ٱلدَّار 

തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം.

جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ‎

അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും

‏ سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ‎

നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം. അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്.
(ഖു൪ആന്‍:13/22-24)

عن حذيفة بن اليمان: أسْنَدتُ النَّبيَّ صلّى اللهُ عليه وسلَّمَ إلى صَدْري، فقال: مَن قال: لا إلهَ إلّا اللهُ -قال حَسَنٌ: ابتِغاءَ وَجْهِ اللهِ- خُتِمَ له بها دَخَلَ الجَنَّةَ، ومَن صامَ يَومًا ابتِغاءَ وَجْهِ اللهِ خُتِمَ له بها دَخَلَ الجَنَّةَ، ومَن تَصدَّقَ بصَدَقةٍ ابتِغاءَ وَجْهِ اللهِ خُتِمَ له بها دَخَلَ الجَنَّةَ.

ഹുദൈഫ(റ) ല്‍ നിന്നും നിവേദനം:അദ്ധേഹം പറഞ്ഞു.ഞാന്‍ നബി ﷺ യെ എന്റെ നെഞ്ചിലേക്ക് ചേ൪ത്തു.അപ്പോള്‍ തിരുമേനി പറഞ്ഞു:വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ‘ലാഇലാഹ ഇല്ലല്ലാഹ്’ പറയുകയും അതോട് കൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വ൪ഗ്ഗത്തില്‍ പ്രവേശിച്ചു.വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു ദിനം നോമ്പ് എടുക്കുകയും അതോട് കൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വ൪ഗ്ഗത്തില്‍ പ്രവേശിച്ചു.വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു സ്വദഖ നല്‍കുകയും അതോട് കൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവനും സ്വ൪ഗ്ഗത്തില്‍ പ്രവേശിച്ചു. (മുസ്നദ് അഹമ്മദ്- ശൈഖ് അല്‍ബാനി ഈ ഹദീസിനെ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)

14. സ്വര്‍ഗത്തില്‍ പ്രത്യേക കവാടത്തിലൂടെയുള്ള പ്രവേശനം സാധ്യമാവുന്നു

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :مَنْ أَنْفَقَ زَوْجَيْنِ مِنْ شَىْءٍ مِنَ الأَشْيَاءِ فِي سَبِيلِ اللَّهِ دُعِيَ مِنْ أَبْوَابِ ـ يَعْنِي الْجَنَّةَ ـ يَا عَبْدَ اللَّهِ هَذَا خَيْرٌ، فَمَنْ كَانَ مِنْ أَهْلِ الصَّلاَةِ دُعِيَ مِنْ باب الصَّلاَةِ، وَمَنْ كَانَ مِنْ أَهْلِ الْجِهَادِ دُعِيَ مِنْ باب الْجِهَادِ، وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ دُعِيَ مِنْ باب الصَّدَقَةِ، وَمَنْ كَانَ مِنْ أَهْلِ الصِّيَامِ دُعِيَ مِنْ باب الصِّيَامِ، وَبَابِ الرَّيَّانِ

അബൂഹുറൈറ(റ) നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും രണ്ട് ഇണകളെ ചെലവഴിച്ചാല്‍ സ്വര്‍ഗത്തിന്റെ കവാടത്തിലൂടെ അവന്‍ വിളിക്കപ്പെടും: ഹേ, അല്ലാഹുവിന്റെ അടിമേ, ഇത് ഒരു നന്മയാകുന്നു. ആരാണോ നമസ്ക്കാരക്കാരില്‍ പെട്ടത് അവന്‍ ബാബുസ്വലാത്തിലൂടെ ക്ഷണിക്കപ്പെടും. ആരാണോ ജിഹാദ് ചെയ്യുന്നവരില്‍പെട്ടത് അവന്‍ ബാബുല്‍ജിഹാദിലൂടെ ക്ഷണിക്കപ്പെടും.ആരാണോ നോമ്പുകാരില്‍പെട്ടത് അവന്‍ ബാബു൪റയ്യാനിലൂടെ ക്ഷണിക്കപ്പെടും.ആരാണോ സ്വദഖ നല്‍കുന്നവരില്‍പെട്ടത് അവന്‍ ബാബുസ്വദഖയിലൂടെ ക്ഷണിക്കപ്പെടും. (ബുഖാരി:3666)

15. മലക്കുകള്‍ പ്രാര്‍ത്ഥിക്കും

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: ‏ مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا

അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക്‌ അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.
(ബുഖാരി: 1442, മുസ്ലിം:1010)

قال ابن بطال رحمه الله :وَمَعْلُومٌ أنَّ دُعَاءَ المَلاَئِكَةِ مُجَابٌ

ഇബ്നു ബത്താൽ(റ) പറഞ്ഞു: തീർച്ചയായും മലക്കുകളുടെ പ്രാർത്ഥന ഉത്തരം ലഭിക്കപ്പെടുന്ന(പ്രാർത്ഥനയാണന്നത്) അറിയപ്പെട്ട കാര്യമാണ്. (ശറഹ് സ്വഹീഹുല്‍ ബുഖാരി : 3/439)

16. സ്വദഖ അന൪ഹരില്‍ എത്തിപ്പെട്ടാലും നിഷ്ഫലമാകില്ല.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ قَالَ رَجُلٌ لأَتَصَدَّقَنَّ بِصَدَقَةٍ‏.‏ فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدِ سَارِقٍ فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ عَلَى سَارِقٍ‏.‏ فَقَالَ اللَّهُمَّ لَكَ الْحَمْدُ لأَتَصَدَّقَنَّ بِصَدَقَةٍ‏.‏ فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدَىْ زَانِيَةٍ، فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ اللَّيْلَةَ عَلَى زَانِيَةٍ‏.‏ فَقَالَ اللَّهُمَّ لَكَ الْحَمْدُ عَلَى زَانِيَةٍ، لأَتَصَدَّقَنَّ بِصَدَقَةٍ‏.‏ فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدَىْ غَنِيٍّ فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ عَلَى غَنِيٍّ فَقَالَ اللَّهُمَّ لَكَ الْحَمْدُ، عَلَى سَارِقٍ وَعَلَى زَانِيَةٍ وَعَلَى غَنِيٍّ‏.‏ فَأُتِيَ فَقِيلَ لَهُ أَمَّا صَدَقَتُكَ عَلَى سَارِقٍ فَلَعَلَّهُ أَنْ يَسْتَعِفَّ عَنْ سَرِقَتِهِ، وَأَمَّا الزَّانِيَةُ فَلَعَلَّهَا أَنْ تَسْتَعِفَّ عَنْ زِنَاهَا، وَأَمَّا الْغَنِيُّ فَلَعَلَّهُ يَعْتَبِرُ فَيُنْفِقُ مِمَّا أَعْطَاهُ اللَّهُ

അബൂഹുറൈറ(റ) നിവേദനം: നബി ﷺ അരുളി: ഞാന്‍ ഇന്ന് ഒരു ദാനധര്‍മ്മം ചെയ്യുമെന്ന് ഒരാള്‍ പറഞ്ഞു. തന്റെ ദാനവുമായി അയാള്‍ പുറപ്പെട്ടു. ഒരു കള്ളന്റെ കയ്യിലാണ് അദ്ദേഹം അത് വെച്ചത്. പ്രഭാതത്തില്‍ ആളുകള്‍ പറഞ്ഞു. ഒരു കള്ളന് ദാനം ചെയ്തുവെന്ന് അയാള്‍ പറഞ്ഞു: അല്ലാഹുവേ, നിനക്ക് സ്തുതി, നിശ്ചയം ഞാന്‍ ഇന്നും മറ്റൊരു ദാനം ചെയ്യും. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു ഒരു വ്യഭിചാരിണിക്കാണ് നല്‍കിയത്. പിറ്റേന്ന് ജനങ്ങള്‍ പറഞ്ഞു: വ്യഭിചാരിണിക്ക് ദാനം ചെയ്തുവെന്ന്. അയാള്‍ പറഞ്ഞു: അല്ലാഹുവേ, നിനക്ക് സര്‍വ്വ സ്തുതിയും, ഞാന്‍ ഇന്നും ഒരു ദാനം തീര്‍ച്ചയായും ചെയ്യുന്നതാണ്. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു ഒരു ധനികന്റെ കൈയിലാണ് നിക്ഷേപിച്ചത്. ധനികന് ദാനം ചെയ്തുവെന്ന് പിറ്റേന്ന് ജനങ്ങള്‍ പറഞ്ഞു. അയാള്‍ പറഞ്ഞു: അല്ലാഹുവേ, കള്ളനും, വ്യഭിചാരിണിക്കും ധനികനും ദാനം ചെയ്യാന്‍ കഴിഞ്ഞതില്‍ നിനക്ക് സ്തുതി. അപ്പോള്‍ (അല്ലാഹുവിങ്കല്‍ നിന്ന്) ഒരാള്‍ പറഞ്ഞു: താങ്കള്‍ കള്ളന് കൊടുത്ത ദാനം മൂലം കളവില്‍ നിന്നും അയാള്‍ വിരമിക്കാനിടയുണ്ട്. വ്യഭിചാരിണി വ്യഭിചാരത്തില്‍ നിന്നും വിരമിച്ചേക്കാം. ധനികനാവട്ടെ, താങ്കളുടെ ദാനത്തില്‍ നിന്ന് ഗുണപാഠം പഠിച്ച് അല്ലാഹു നല്‍കിയ ധനത്തില്‍ നിന്ന് ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. (ബുഖാരി)

17. അല്ലാഹുവിന്റെ സഹായം ലഭിക്കുന്നു.

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ

എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും

‏ وَصَدَّقَ بِٱلْحُسْنَىٰ‏

ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ

فَسَنُيَسِّرُهُۥ لِلْيُسْرَىٰ ‎

 അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.   (ഖു൪ആന്‍:92/5-7)

18. ഖബ്റില്‍ സുരക്ഷിതത്വം ലഭിക്കുന്നു.

عَنْ عُقْبَةَ بْنِ عَامِرٍ، عَنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ الصَّدَقَةَ لَتُطْفِئُ عَلَى أَهْلِهَا حَرَّ الْقُبُورِ، وَإِنَّمَا يَسْتَظِلُّ الْمُؤْمِنُ يَوْمَ الْقِيَامَةِ فِي ظِلِّ صَدَقَتِهِ

നബി ﷺ പറഞ്ഞു: നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്‌റിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണ്. അന്ത്യദിനത്തില്‍ വിശ്വാസി തന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കും (ബൈഹഖി)

19. അല്ലാഹുവിന്റെ കോപത്തെ കെടുത്തിക്കളയും

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم-  إِنَّ الصَّدَقَةَ لَتُطْفِئُ غَضَبَ الرَّبِّ

നബി ﷺ പറഞ്ഞു: ദാനം രക്ഷിതാവിന്റെ കോപത്തെ കെടുത്തിക്കളയുകയും.  (തി൪മിദി:664)

20. ദുര്‍മരണത്തെ തടുക്കും.

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم-  إِنَّ الصَّدَقَةَ لَتُطْفِئُ غَضَبَ الرَّبِّ وَتَدْفَعُ مِيتَةَ السُّوءِ

നബി ﷺ പറഞ്ഞു: ദാനം രക്ഷിതാവിന്റെ കോപത്തെ കെടുത്തിക്കളയുകയും ദുര്‍മരണത്തെ തടുക്കുകയും ചെയ്യും.  (തി൪മിദി:664)

21. ഒരിക്കലും നഷ്ടം സംഭവിക്കാത്ത കച്ചവടം.

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭَ

തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.   (ഖു൪ആന്‍:35/29)

 

 

Leave a Reply

Your email address will not be published.

Similar Posts