1. സത്യവിശ്വാസിയുടെ മഹത്വം രാത്രി നമസ്കാരത്തിലാണ്
(ﺻﺤﻴﺢ ﺍﻟﺘﺮﻏﻴﺐ- ﺭﻗﻢ 627) ﻗﺎﻝ ﺟﺒﺮﻳﻞ – ﻋﻠﻴﻪ ﺍﻟﺴﻼﻡ – ﻟﻠﻨﺒﻲ – ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ – : ﻭﺍﻋﻠَﻢْ ﺃَﻥَّ ﺷَﺮَﻑَ ﺍﻟْﻤُﺆْﻣِﻦِ ﻗِﻴَﺎﻣُﻪُ ﺑِﺎﻟﻠَّﻴْﻞِ، ﻭَﻋِﺰُّﻩُ ﺍﺳْﺘِﻐْﻨَﺎﺅُﻩُ ﻋَﻦِ ﺍﻟﻨَّﺎﺱِ
ജിബ് രീൽ (അ) നബി ﷺ യോട് പറഞ്ഞു:നീ അറിയണം, തീർച്ചയായും സത്യവിശ്വാസിയുടെ മഹത്വം അവന്റെ രാത്രി നമസ്കാരമാണ്. അവന്റെ ഇസ്സത്ത് [പ്രതാപം, അന്തസ്സ്] ജനങ്ങളിൽ നിന്ന് (ഒന്നും ആഗ്രഹിക്കാതെ) ധന്യനാകലാണ്.
2. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരുടെ ഗുണം
إِنَّمَا يُؤْمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍. അഹംഭാവം നടിക്കുകയുമില്ല.
تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.
(ഖുർആൻ:32/15,16)
3. ഇബാദു റഹ്’മാന്റെ ഗുണം
റഹ്’മാനായ റബ്ബിന്റെ അടിമകള്‍ക്കുള്ള ഗുണങ്ങള്‍ സൂറത്തുല്‍ ഫു൪ഖാനില്‍(63-74) അല്ലാഹു വിശദീകരിക്കുന്നുണ്ട്.അവരുടെ ഒരു ഗുണമാണ് അവ൪ രാത്രിയില്‍ കൂടുതല്‍ സമയത്തും ഇബാദത്തിലായിരിക്കുമെന്നത്.
ﻭَٱﻟَّﺬِﻳﻦَ ﻳَﺒِﻴﺘُﻮﻥَ ﻟِﺮَﺑِّﻬِﻢْ ﺳُﺠَّﺪًا ﻭَﻗِﻴَٰﻤًﺎ
തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍. (ഖുർആൻ:25/64)
4. മുഹ്‌സിനുകളുടെ ഗുണം.
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.
ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ
അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിന് മുമ്പ് സുകൃതം ചെയ്യുന്നവരാ-യിരുന്നു.
كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ
രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ
وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ
രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.
وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ
അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശം ഉണ്ടായിരിക്കുകയും ചെയ്യും.
(ഖുർആൻ: 51/ 15-19)
5. ശക്തമായ ഹൃദയസാന്നിദ്ധ്യം ലഭിക്കും
6. വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു
7. ദഅവാ പ്രവ൪ത്തനത്തിനുള്ള ഊ൪ജ്ജം ലഭിക്കും
يَٰٓأَيُّهَا ٱلْمُزَّمِّلُ
ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ
قُمِ ٱلَّيْلَ إِلَّا قَلِيلًا
രാത്രി അല്‍പ സമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക
نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا
അതിന്റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക
أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلً
അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.
إِنَّا سَنُلْقِى عَلَيْكَ قَوْلًا ثَقِيلً
തീര്‍ച്ചയായും നാം നിന്റെ മേല്‍ ഒരു കനപ്പെട്ട വാക്ക് ഇട്ടുതരുന്നതാണ്.
إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًٔا وَأَقْوَمُ قِيلًا
തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു
إِنَّ لَكَ فِى ٱلنَّهَارِ سَبْحًا طَوِيلًا
….തീര്‍ച്ചയായും നിനക്ക് പകല്‍ സമയത്ത് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്. (ഖുർആൻ: 73/1-7)
ഭാരപ്പെട്ട വചനം ഇട്ടു തരാന്‍ പോകുന്നുവെന്ന് പറഞ്ഞത് പിന്നീട് നബി ﷺ ക്ക് അവതരിക്കുവാനിരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍, നിയമ നിര്‍ദ്ദേശങ്ങള്‍ എന്നിവയെ ഉദ്ദേശിച്ചാകുന്നു. ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ നടപ്പില്‍ വരുത്തലും പ്രബോധനം ചെയ്യലും വളരെ ഭാരിച്ച കൃത്യമാണ്. അത് പോലെ തന്നെ വഹ്’യാകുന്ന ദിവ്യസന്ദേശങ്ങള്‍ സ്വീകരിക്കലും ഭാരമേറിയ ഒരു കാര്യമത്രെ . ഭാരമേറിയതും അതിമഹത്തായതുമായ ആ ചുമതലകള്‍ ഏറ്റു വാങ്ങുവാനും നിറവേറ്റുവാനും വേണ്ടുന്ന ദൈവിക സഹായവും ആത്മീയശക്തിയും സിദ്ധിക്കുവാനുള്ള മാര്‍ഗമാണ് രാത്രി ഉറക്കില്‍ നിന്ന് എഴുന്നേറ്റ് ചെയ്യുന്ന നമസ്കാരകര്‍മം. രാത്രിയിലെ നമസ്കാരം ആത്മനിയന്ത്രണത്തിനും ആത്മ പരിശീലനത്തിനും അത് കൂടുതല്‍ ഉപകരിക്കുകയും ചെയ്യുന്നു. ഏകാഗ്രതയും മനസ്സാന്നിധ്യവും അത് വര്‍ധിപ്പിക്കുന്നു . നാവിനും ഹൃദയത്തിനുമിടയില്‍ കൂടുതല്‍ പൊരുത്തവും സംയോജനവും ഉണ്ടാകുന്നു. നിശ്ശബ്ദവും സ്വസ്ഥവുമായ അവസരമാണല്ലോ രാത്രി സമയം. അല്പം ഉറങ്ങി വിശ്രമിച്ച ശേഷം എഴുന്നേറ്റ് വുദൂ ചെയ്ത് കഴിയുന്നതോടെ ശരീരത്തിനും മനസ്സിനും പുതിയൊരു ചൈതന്യവും ഉന്മേഷവും സംജാതമായി തീരുന്നു. അന്യചിന്തകളുടെയോ ജോലിത്തിരക്കുകളുടെയോ അലട്ടില്ലാത്ത ആ അവസരം നമസ്കാരം, പ്രാര്‍ത്ഥന , ക്വുര്‍ആന്‍ പാരായണം , ദിക്ര്‍ , തസ്ബീഹ് തുടങ്ങിയ ആരാധനകള്‍ നടത്തുവാന്‍ ഏറ്റവും പറ്റിയതു തന്നെ . ഇങ്ങിനെയുള്ള വസ്തുതകളെയാണ് ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.അതുപോലെ പകലില്‍ നബി ﷺ ക്ക് പ്രബോധനവും മറ്റുമായി ധാരാളം തിരക്കുണ്ട്.ഇതെല്ലാം നേരിടാനുള്ള ശക്തി രാത്രിയിലെ നമസ്കാരത്തിലൂടെ ലഭിക്കുമെന്ന് അല്ലാഹു പറയുന്നു.
8. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കും
عَنْ بِلاَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنِ الإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ
ബിലാലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം നിർവഹിക്കുക; നിശ്ചയമായും അത് നിങ്ങൾക്ക് മുൻപുള്ള സ്വാലിഹീങ്ങളുടെ(സദ്‌വൃത്തരുടെ) ശീലമാണ്, അത് അല്ലാഹുവിനോടുള്ള സാമീപ്യം സിദ്ധിക്കലാണ്,അത് തിന്മകളിൽ നിന്നും(തടയുന്ന) സുരക്ഷയാണ്, പാപങ്ങൾ മായ്ച്ച് കളയുന്ന(പ്രായശ്ചിത്ത)മാണ്, ശരീരത്തിൽ നിന്നും രോഗത്തെ ആട്ടിയകറ്റുന്ന(ശമന)മാണ്. (തിർമിദി: 3549)
عَنْ عَمْرُو بْنُ عَبَسَةَ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ : أَقْرَبُ مَا يَكُونُ الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الآخِرِ فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللَّهَ فِي تِلْكَ السَّاعَةِ فَكُنْ
അംറുബ്നു അബസയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേൾക്കുകയുണ്ടായി: രക്ഷിതാവ് അടിമയുമായി ഏറ്റവും കൂടുതൽ അടുക്കുക്കുന്ന സമയം രാത്രിയുടെ അന്ത്യയാമത്തിലാണ്. ആയതിനാൽ ആ സമയം അല്ലാഹുവിനെ ഓർക്കുന്നവരിൽ ഉൾപ്പെടാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ നീ അപ്രകാരം ചെയ്യുക. (തിർമിദി:3579)
9.ധാരാളമായി അല്ലാഹുവിനെ ഓ൪ക്കുന്ന പുരുഷന്‍മാരിലും സ്ത്രീകളിലും എഴുതപ്പെടും
“قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِذَا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا – أَوْ صَلَّى – رَكْعَتَيْنِ جَمِيعًا كُتِبَا فِي الذَّاكِرِينَ وَالذَّاكِرَاتِ.
അല്ലാഹുവിന്റെ നബി ﷺ പറഞ്ഞു:ഒരാള്‍ തന്റെ ഇണയെ രാത്രി ഉറക്കില്‍ നിന്നും ഉണ൪ത്തുകയും അവ൪ രണ്ട് പേരും ഒന്നിച്ച് രണ്ട് റകഅത്ത് നമസ്കരിക്കുയും ചെയ്താല്‍, അവ൪ രണ്ട് പേരും ധാരാളമായി അല്ലാഹുവിനെ ഓ൪ക്കുന്ന പുരുഷന്‍മാരിലും സ്ത്രീകളിലും എഴുതപ്പെടും
(സുനനു അബീദാവീദ്: 1309)
10 . പാപമുക്തി
عَنْ بِلاَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنِ الإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ
ബിലാലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക; നിശ്ചയമായും അത് നിങ്ങൾക്ക് മുൻപുള്ള സ്വാലിഹീങ്ങളുടെ(സദ്‌വൃത്തരുടെ) ശീലമാണ്, അത് അല്ലാഹുവിനോടുള്ള സാമീപ്യം സിദ്ധിക്കലാണ്, അത് തിന്മകളിൽ നിന്നും(തടയുന്ന) സുരക്ഷയാണ്, പാപങ്ങൾ മായ്ച്ച് കളയുന്ന(പ്രായശ്ചിത്ത)മാണ്, ശരീരത്തിൽ നിന്നും രോഗത്തെ ആട്ടിയകറ്റുന്ന(ശമന)മാണ്.
(തിർമിദി: 3549)
عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : أَلاَ أَدُلُّكَ عَلَى أَبْوَابِ الْخَيْرِ الصَّوْمُ جُنَّةٌ وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ وَصَلاَةُ الرَّجُلِ مِنْ جَوْفِ اللَّيْلِ
മുആദ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിവിധ ഇനം നൻമകൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ? നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്ന പ്രകാരം ധർമ്മവും രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരവും പാപങ്ങളെ കെടുത്തിക്കളയും.(തിർമിദി: 2616)
11. ഫർള് നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമുള്ള നമസ്കാരം.
عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറത്തിലുള്ളതാണ്. ഫർള് നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രി നമസ്‌കാരമാണ്. (മുസ്‌ലിം:1163)
12. വെളിച്ചമുള്ള മുഖം
രാത്രി നമസ്കാരക്കാർക്ക് അല്ലാഹു നൽകുന്ന സമ്മാനമാണ് ദുനിയാവിലും ആഖിരത്തിലും അവരുടെ മുഖത്ത് വെളിച്ചമുണ്ടായിരിക്കും എന്നത്. പരലോകത്ത് വരുന്ന ചിലരുടെ മുഖങ്ങൾ കൂരിരുട്ടിന്റെ ക്ഷണം പോലെ കറുത്തിട്ടുണ്ടാവും.
ചിലരുടെ മുഖങ്ങൾ വെട്ടിത്തിളങ്ങുന്നതും പ്രകാശം പൊഴിക്കുന്നതുമായിരിക്കും.
سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ
സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. (ഖുർആൻ:48/29)
قال السدي : الصلاة تحسن وجوههم
സുദ്ദീ (റഹി) പറയുന്നു: നമസ്കാരം അവരുടെ മുഖങ്ങളെ നന്നാക്കിയിരിക്കുന്നു. (തഫ്സീർ ഇബ്നുകസീർ)
أي تظهر علامتهم في جباههم من أثر السجود في الصلاة وكثرة التعبد بالليل والنهار
രാത്രിയിലും പകലിലുമായി ധാരാളമായി അവർ നമസ്കരിക്കുന്നതുകൊണ്ട് അവരുടെ നെറ്റിയിൽ അടയാളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. (ഫത്ഹുൽ ഖദീർ)
أي : لاحت علامات التهجد بالليل وأمارات السهر
പകലിലെ വ്രതവും രാത്രിയിലെ ഉറക്കമൊഴിച്ചുമുള്ള നമസ്കാരവും കാരണം അവരുടെ മുഖങ്ങൾ തിളങ്ങുന്നുണ്ട്. (ഖുർത്വുബി)
13. സ്വ൪ഗ്ഗ പ്രവേശനത്തിന് കാരണമായ ക൪മ്മം.
تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്.
فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ
അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല.
(ഖുർആൻ:32/16,17)
സ്വ൪ഗ്ഗവാസികളെ കുറിച്ച് അല്ലാഹു പറയുന്നു:
كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ
രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ
രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.
(ഖു൪ആന്‍ :51/ 17-18)
മദീനയിലേക്ക് ഹിജ്‌റ വന്ന പ്രവാചകനില്‍ നിന്നും താന്‍ ആദ്യം കേട്ട വാക്കുകള്‍ എന്തായിരുന്നുവെന്ന് ഒരുകാലത്ത് ജൂതനായിരുന്ന, പിന്നീട് പ്രവാചക ശിഷ്യനായി മാറിയ അബ്ദുല്ലാഹ് ഇബ്‌നു സലാം(റ) പറയുന്നുണ്ട്:
يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ
ജനങ്ങളേ, സലാം വ്യാപിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രാത്രിയില്‍ ജനങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് (അബൂദാവൂദ് :3251)
عَنْ عَلِيٍّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ”إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا ” . فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ “لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ” .
അലിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ചില മുറികളുണ്ട്. അവയുടെ പുറം ഭാഗം അകത്തിരുന്നും അകത്തളങ്ങള്‍ പുറമെ നിന്നും കാണാം. അല്ലാഹുവിന്റെ ദൂതരെ, അത് ആര്‍ക്കുള്ളതാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞു: ‘നല്ലത് സംസാരിച്ചവര്‍ക്കും, മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയവ൪ക്കും, സ്ഥിരമായി നോമ്പ് നോല്‍ക്കുന്നവ൪ക്കും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റ് നമസ്കരിക്കുകയും ചെയ്തവര്‍ക്കുമാണത് ലഭിക്കുക.(തിര്‍മിദി:1984)