എന്ത് കൊണ്ട് ഉത്തരം ലഭിക്കുന്നില്ല

THADHKIRAH

مَرَّ إِبْرَاهِيمُ بْنُ أَدْهَمَ فِي أَسْوَاقِ الْبَصْرَةِ فَاجْتَمَعَ النَّاسُ إِلَيْهِ , فَقَالُوا لَهُ : يَا أَبَا إِسْحَاقَ إِنَّ اللَّهَ تَعَالَى يَقُولُ فِي كِتَابِهِ : { ادْعُونِي أَسْتَجِبْ لَكُمْ } . وَنَحْنُ نَدْعُوهُ مُنْذُ دَهْرٍ فَلَا يَسْتَجِيبُ لَنَا

ഇബ്രാഹിം ബ്നു് അദ്ഹം (റഹി) ബസ്വറയിലെ അങ്ങാടിയിലൂടെ നടന്നു പോകുമ്പോള്‍ ആളുകള്‍ അദ്ദേഹന്റെയടുത്ത് ഒരുമിച്ച് കൂടി ചോദിച്ചു: അല്ലയോ അബൂ ഇസ്ഹാഖ് : തീ൪ച്ചയായും അല്ലാഹു ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നുണ്ടല്ലോ :നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം… (ഖു൪ആന്‍ : 40/60) ഞങ്ങള്‍ കാലങ്ങളായി അല്ലാഹുവിനോട് ദുആ ചെയ്യുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. എന്ത് കൊണ്ടാണത്?

قَالَ إِبْرَاهِيمُ : يَا أَهْلَ الْبَصْرَةِ مَاتَتْ قُلُوبُكُمْ فِي عَشَرَةِ أَشْيَاءَ

ഇബ്രാഹിം ബ്നു് അദ്ഹം (റഹി) പറഞ്ഞു: ഹേ, ബസ്വറക്കാരെ, പത്ത് കാര്യങ്ങള്‍ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ മരിച്ചിരിക്കുന്നു (അതുകൊണ്ടാണ് നിങ്ങളുടെ പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കാത്തത്)

عَرَفْتُمُ اللَّهَ ولَمْ تُؤَدُّوا حَقَّهُ 

1. അല്ലാഹുവിനെ നിങ്ങള്‍ അറിഞ്ഞു , പക്ഷേ അവനോടുള്ള ബാധ്യത നിങ്ങള്‍ വീട്ടുന്നില്ല.

قَرَأْتُمْ كِتَابَ اللَّهِ ولَمْ تَعْمَلُوا بِهِ 

2. നിങ്ങള്‍ ഖുര്‍ആന്‍ ഓതുന്നു , പക്ഷേ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല

ادَّعَيْتُمْ حُبَّ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتَرَكْتُمْ سُنَّتَه  

3. അല്ലാഹുവിന്റെ റസൂലിനെ (ﷺ) സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ വാദിക്കുന്നു , എന്നിട്ടോ പ്രവാചകചര്യകള്‍ നിങ്ങള്‍ ഒഴിവാക്കുന്നു.

ادَّعَيْتُمْ عَدَاوَةَ الشَّيْطَانِ وَوَافَقْتُمُوهُ 

4. പിശാച് ശത്രുവാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അവനോട് നിങ്ങള്‍ കൂട്ടുകൂടുന്നു.

قُلْتُمْ نُحِبُّ الْجَنَّةَ ولَمْ تَعْمَلُوا لَهَا  

5.  സ്വര്‍ഗം ഇഷ്ടമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.

قُلْتُمْ نَخَافُ النَّارَ وَرَهَنْتُمْ أَنْفُسَكُمْ بِهَا 

6.  നരകത്തെ ഭയമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നില്ല.

قُلْتُمْ إِنَّ الْمَوْتَ حَقٌّ وَلَمْ تَسْتَعِدُّوا لَهُ 

7.മരണം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ ഒരുങ്ങുന്നില്ല.

اشْتَغَلْتُمْ بِعُيُوبِ إِخْوَانِكُمْ وَنَبَذْتُمْ عُيُوبَكُمْ 

8 . നിങ്ങള്‍ അന്യരുടെ ന്യൂനതകള്‍ അന്വേഷിക്കുന്നു , പക്ഷേ നിങ്ങളുടെ ന്യൂനതകള്‍ നിങ്ങള്‍ കാണാതെ പോകുകയും ചെയ്യുന്നു.

أَكَلْتُمْ نِعْمَةَ رَبِّكُمْ ولَمْ تَشْكُرُوهَا 

9.അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ ആസ്വദിക്കുന്നു , പക്ഷേ അതിനുള്ള നന്ദി നിങ്ങള്‍ കാണിക്കുന്നില്ല.

دَفَنْتُمْ مَوْتَاكُمْ وَلَمْ تَعْتَبِرُوا بِهِمْ

10. നിങ്ങളില്‍ നിന്നും മരണപ്പെട്ടവരെ നിങ്ങള്‍ മറമാടുന്നു , പക്ഷേ അവരില്‍ നിന്നും നിങ്ങള്‍ പാഠമുള്‍ക്കൊള്ളുന്നില്ല. (أبو نعيم في الحلية)

Leave a Reply

Your email address will not be published.

Similar Posts