عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَجُلاً، مِنَ الأَنْصَارِ جَاءَ إِلَى النَّبِيِّ ـ صلى الله عليه وسلم ـ يَسْأَلُهُ فَقَالَ ” لَكَ فِي بَيْتِكَ شَىْءٌ ” . قَالَ بَلَى حِلْسٌ نَلْبَسُ بَعْضَهُ وَنَبْسُطُ بَعْضَهُ وَقَدَحٌ نَشْرَبُ فِيهِ الْمَاءَ . قَالَ ” ائْتِنِي بِهِمَا ” . قَالَ فَأَتَاهُ بِهِمَا فَأَخَذَهُمَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ بِيَدِهِ ثُمَّ قَالَ ” مَنْ يَشْتَرِي هَذَيْنِ ” . فَقَالَ رَجُلٌ أَنَا آخُذُهُمَا بِدِرْهَمٍ . قَالَ ” مَنْ يَزِيدُ عَلَى دِرْهَمٍ ” . مَرَّتَيْنِ أَوْ ثَلاَثًا قَالَ رَجُلٌ أَنَا آخُذُهُمَا بِدِرْهَمَيْنِ . فَأَعْطَاهُمَا إِيَّاهُ وَأَخَذَ الدِّرْهَمَيْنِ فَأَعْطَاهُمَا الأَنْصَارِيَّ وَقَالَ ” اشْتَرِ بِأَحَدِهِمَا طَعَامًا فَانْبِذْهُ إِلَى أَهْلِكَ وَاشْتَرِ بِالآخَرِ قَدُومًا فَأْتِنِي بِهِ ” . فَفَعَلَ فَأَخَذَهُ رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَشَدَّ فِيهِ عُودًا بِيَدِهِ وَقَالَ ” اذْهَبْ فَاحْتَطِبْ وَلاَ أَرَاكَ خَمْسَةَ عَشَرَ يَوْمًا ” . فَجَعَلَ يَحْتَطِبُ وَيَبِيعُ فَجَاءَ وَقَدْ أَصَابَ عَشْرَةَ دَرَاهِمَ فَقَالَ ” اشْتَرِ بِبَعْضِهَا طَعَامًا وَبِبَعْضِهَا ثَوْبًا ” . ثُمَّ قَالَ ” هَذَا خَيْرٌ لَكَ مِنْ أَنْ تَجِيءَ وَالْمَسْأَلَةُ نُكْتَةٌ فِي وَجْهِكَ يَوْمَ الْقِيَامَةِ إِنَّ الْمَسْأَلَةَ لاَ تَصْلُحُ إِلاَّ لِذِي فَقْرٍ مُدْقِعٍ أَوْ لِذِي غُرْمٍ مُفْظِعٍ أَوْ دَمٍ مُوجِعٍ ”
അനസ് ബ്നു മാലികിൽ رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം: അന്‍സ്വാരികളില്‍പെട്ട ഒരാള്‍ നബി ﷺ യുടെ അടുത്ത് യാചിച്ചുവന്നു. അപ്പോള്‍ അവിടുന്ന് ചോദിച്ചു:
താങ്കളുടെ വീട്ടിലൊന്നുമില്ലേ?’ ‘ഉണ്ട്. ഞങ്ങള്‍ ധരിക്കാനും വിരിക്കാനും ഉപയോഗിക്കുന്ന ഒരു പുതപ്പും വെള്ളം കുടിക്കാനുപയോഗിക്കുന്ന ഒരു പാത്രവുമുണ്ട്’. അയാള്‍ പറഞ്ഞു. ‘എങ്കില്‍ അവ രണ്ടുമായി എന്റെ അടുത്ത് വരിക’-തിരുമേനി ആവശ്യപ്പെട്ടു.
അങ്ങനെ അദ്ദേഹം അവ രണ്ടുമായി വന്നു. അപ്പോള്‍ നബി ﷺ അത് രണ്ടും കയ്യില്‍ പിടിച്ച് ചോദിച്ചു: ‘ഇത് രണ്ടും ആര്‍ വാങ്ങും?’ ‘ഒരു ദിര്‍ഹമിന് അവ രണ്ടും ഞാനെടുത്തുകൊള്ളാം’- ഒരാള്‍ പറഞ്ഞു.’ഒരു ദിര്‍ഹമിലധികം ആര്‍ തരും?’-
നബി ﷺ രണ്ടോ മൂന്നോ തവണ ചോദിച്ചു.’രണ്ട് ദിര്‍ഹമിന് ഞാന്‍ വാങ്ങിച്ചുകൊള്ളാം’- മറ്റൊരാള്‍ പറഞ്ഞു. അതനുസരിച്ച് അത് രണ്ടും അയാള്‍ക്ക് കൊടുക്കുകയും രണ്ട് ദിര്‍ഹം സ്വീകരിക്കുകയും ചെയ്തു.
പിന്നീട് അത് പ്രസ്തുത അന്‍സ്വാരിക്ക് കൊടുത്തുകൊണ്ട് അവിടുന്ന് പറഞ്ഞു: ‘ഇവയിലൊന്നുകൊണ്ട് ആഹാരം വാങ്ങി കുടുംബത്തിന് കൊടുക്കുക. മറ്റേതുപയോഗിച്ച് ഒരു കോടാലി വാങ്ങി എന്റെ അടുത്ത് വരിക’. അതനുസരിച്ച് അയാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
അങ്ങനെ നബി ﷺ കോടാലി ഒരു പിടിയിലുറപ്പിച്ചുകൊണ്ട് അദ്ദേഹത്തോട് ഇപ്രകാരം ആവശ്യപ്പെട്ടു: ‘താങ്കള്‍ പോയി വിറക് വെട്ടുക. പതിനഞ്ച് ദിവസത്തേക്ക് ഞാനിനി താങ്കളെ കാണാനിടവരരുത്’. നബി ﷺ യുടെ നിര്‍ദേശമനുസരിച്ച് അയാള്‍ വിറക് വെട്ടി വില്‍ക്കാന്‍ തുടങ്ങി. അതിലൂടെ അദ്ദേഹത്തിന് പത്ത് ദിര്‍ഹം ലഭിക്കുകയും ചെയ്തു. അതുമായി നബി ﷺ യുടെ അടുത്ത് വന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു:
‘അതില്‍ അല്‍പമുപയോഗിച്ച് ആഹാരവും ബാക്കികൊണ്ട് വസ്ത്രവും വാങ്ങുക’ …… (ഇബ്‌നുമാജ: 2198)