തഖ്‌വയോടെ ജീവിക്കുന്നവ൪ക്കുള്ള പ്രതിഫലം
തഖ്‌വയോടെ ജീവിക്കുന്നവ൪ക്ക് അല്ലാഹു ദുനിയാവിലും ആഖിറത്തിലും ധാരാളം പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്.
1. പ്രതിസന്ധികളില്‍ അല്ലാഹു ഒരു പോംവഴി ഏ൪പ്പെടുത്തി തരും.
2. ഉപജീവനം ലഭിക്കും.
وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجً
وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ
… ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അല്ലാഹു അവന് ഒരു പോംവഴി ഏര്‍പ്പെടുത്തി കൊടുക്കും, (മാത്രമല്ല) അവന്‍ കണക്കാക്കാത്ത വിധത്തിലൂടെ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ് …… (ഖു൪ആന്‍:65 /2,3)
3.പ്രയാസങ്ങളില്‍ അല്ലാഹു എളുപ്പം (സൌകര്യം) ഉണ്ടാക്കിക്കൊടുക്കും.
وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا
……അല്ലാഹുവിനെ ആര് സൂക്ഷിക്കുന്നുവോ അവന് തന്റെ കാര്യത്തെക്കുറിച്ച് അല്ലാഹു എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്. (ഖു൪ആന്‍:65 /4)
قال الامام ابن القيم رحمه الله:- قال تعالى {ومن يتق الله يجعل له من أمره يسرا } فأخبر أنه ييسر على المتقي ما لا ييسر على غيره
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : അല്ലാഹു പറഞ്ഞു : { വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ് } ഇതിനാൽ അറിയിച്ചിരിക്കുകയാണ് ; മറ്റുള്ളവർക്ക് എളുപ്പമാക്കി കൊടുക്കാത്ത (കാര്യങ്ങൾ) തഖ്‌വ കൈകൊള്ളുന്നവന് നിശ്ചയമായും എളുപ്പമാക്കിക്കൊടുക്കും എന്ന്. (التبيان ٣٦)
4.വമ്പിച്ച പ്രതിഫലം ലഭിക്കും.
ۚ ﻭَﻣَﻦ ﻳَﺘَّﻖِ ٱﻟﻠَّﻪَ ﻳُﻜَﻔِّﺮْ ﻋَﻨْﻪُ ﺳَﻴِّـَٔﺎﺗِﻪِۦ ﻭَﻳُﻌْﻈِﻢْ ﻟَﻪُۥٓ ﺃَﺟْﺮًا
…അല്ലാഹുവിനെ ആര് സൂക്ഷിക്കുന്നുവോഅവന്റെ തിന്‍മകളെ അവന്‍ മാച്ച് കളയുകയും അവനുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍: 65 /5)
5.ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷ കിട്ടും.
وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًاۗ
..നിങ്ങള്‍ ക്ഷമിക്കുകയും, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം, അവരുടെ തന്ത്രം നിങ്ങള്‍ക്ക് ഒട്ടും ഉപദ്രവം വരുത്തുന്നതല്ല…. (ഖു൪ആന്‍:3 /120)
6.നാം ചെയ്യുന്ന ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കും.
ആദമിന്റെ عَلَيْهِ ٱلسَّلَامُ രണ്ട് മക്കള്‍ ഒരു ബലി കര്‍മം നടത്തി. അപ്പോള്‍ ഒരാളില്‍ നിന്ന് അല്ലാഹു അത് സ്വീകരിച്ചു. മറ്റേ ആളില്‍ നിന്ന് അല്ലാഹു അത് സ്വീകരിച്ചില്ല. തഖ്‌വ ഉള്ള ആളില്‍ നിന്നാണ് അല്ലാഹു സ്വീകരിച്ചത്. തഖ്‌വ ഇല്ലാത്ത ആളില്‍ നിന്ന് അല്ലാഹു സ്വീകരിച്ചതുമില്ല.
وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ
(നബിയേ) അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃത്താന്തം യഥാര്‍ത്ഥ പ്രകാരം ഓതിക്കൊടുക്കുക: അതായത്, അവര്‍ രണ്ടാളും ഒരു ‘ഖുര്‍ബാന്‍’ [ബലികര്‍മം] നടത്തിയ സന്ദര്‍ഭം; എന്നിട്ട് അവരില്‍ ഒരാളില്‍ നിന്ന് അതു സ്വീകരിക്കപ്പെട്ടു; മറ്റേ ആളില്‍ നിന്ന് സ്വീകരിക്കപ്പെട്ടതുമില്ല. അവന്‍ (മറ്റേ ആള്‍) പറഞ്ഞു: ‘നിശ്ചയമായും ഞാന്‍ നിന്നെ കൊലപ്പെടുത്തും’. അവന്‍ [ബലി സ്വീകരിക്കപ്പെട്ടവന്‍] പറഞ്ഞു: ‘സൂക്ഷ്മത പാലിക്കുന്നവരില്‍ [തഖ്‌വയുള്ളവ൪] നിന്നേ അല്ലാഹു സ്വീകരിക്കൂ. (ഖു൪ആന്‍:5 /27)
7.സത്യവും അസത്യവും വിവേചിക്കാനുള്ള കഴിവ് അല്ലാഹു ഉണ്ടാക്കി തരും.
8.തിന്മകളെ അല്ലാഹു മായ്ച്ചു കളയും.
9. നമ്മുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു തരും.
يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം, അവന്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കാനുള്ള കഴിവ് ഉണ്ടാക്കി തരികയും; നിങ്ങളുടെ തിന്മകളെ അവന്‍ മായ്ച്ചു കളയുകയും, നിങ്ങള്‍ക്ക് പൊറുത്തു തരികയും ചെയ്യും. അല്ലാഹുവാകട്ടെ, മഹത്തായ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനാകുന്നു. (ഖു൪ആന്‍:8 /29)
അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിച്ചുകൊണ്ട് അവനെ സൂക്ഷിക്കുന്നപക്ഷം, സത്യവും അസത്യവും ഇന്നതാണെന്നും നല്ലതും ചീത്തയും ഏതൊക്കെയാണെന്നും തിരിച്ചറിയുവാനുള്ള മാര്‍ഗദര്‍ശനവും വെളിച്ചവും നല്‍കി അവന്‍ അനുഗ്രഹിക്കുന്നതാണ്. പിന്നെ, നേര്‍മാര്‍ഗം കാണാതെയോ, രക്ഷാമാര്‍ഗം തിരിച്ചറിയാതെയോ നാം നട്ടം തിരിയേണ്ടി വരികയില്ല. നമ്മുടെ പക്കല്‍ വന്നുപോകുന്ന തിന്മകളെ അവന്‍ മായ്ച്ചു കളയുകയും തെറ്റു കുറ്റങ്ങളെ അവന്‍ പൊറുത്തു തരികയും ചെയ്യും.
10. വിലായത്ത് ലഭിക്കും.
ഒരാള്‍ക്ക് അല്ലാഹുവിന്റെ വലിയ്യ് ആകണമെങ്കില്‍ രണ്ട് യോഗ്യത ആവശ്യമാണ്.ഈമാനും തഖ്‌വയും ആണത്.ഈമാനോടും തഖ്’വയോടും കൂടി ജീവിക്കുന്നവ൪ക്ക് അല്ലാഹുവിന്റെ വലിയ്യ് ആകാന്‍ കഴിയും.
أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ
അറിയുക, തീ൪ച്ചയായും അല്ലാഹുവിന്റെ `വലിയ്യു’കള്‍ [മിത്രങ്ങള്‍] ആരോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ ദു:ഖിക്കേണ്ടിയും വരികയില്ല. (അതെ,) വിശ്വസിക്കുകയും, സൂക്ഷ്‌മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രേ അവ൪. (ഖു൪ആന്‍: 10/62,63)
11. വിജ്ഞാനം ലഭിക്കും.
وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാണ്. അല്ലാഹു, എല്ലാ കാര്യത്തക്കുറിച്ചും അറിയുന്നവനാകുന്നു. (ഖു൪ആന്‍: 2/282)
12. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കും.
وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ
എന്റെ കാരുണ്യമാകട്ടെ അത് എല്ലാ വസ്‌തുവിലും വിശാലമായിരിക്കുന്നു. എന്നാല്‍ സൂക്ഷ്‌മത പാലിക്കുകയും, സക്കാത്ത് കൊടുക്കുകയും നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ഞാന്‍ അത് (പ്രത്യേകമായി) രേഖപ്പെടുത്തുന്നതാണ്. (ഖു൪ആന്‍: 7/156)
13. ആകാശ ഭൂമികളില്‍ നിന്ന് അല്ലാഹുവിന്റെ ബറക്കത്ത് ലഭിക്കും.
وَلَوْ أَنَّ أَهْلَ الْقُرَ ىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ
(ആ) രാജ്യക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്‌മത പാലിക്കുകയും ചെയ്‌തിരുന്നെങ്കില്‍, നാം അവര്‍ക്ക് ആകാശത്തു നിന്നും, ഭൂമിയില്‍ നിന്നും `ബറക്കത്തുകള്‍’ (അനുഗ്രഹങ്ങള്‍) തുറന്നു കൊടുക്കുക തന്നെ ചെയ്യുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ച് തള്ളുകയാണ് ചെയ്‌തത്; അപ്പോള്‍ അവ൪ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി. (ഖു൪ആന്‍:7/96)
14.ഐഹിക ജീവിതത്തിലും പരലോകത്തും സന്തോഷ വാ൪ത്ത ലഭിക്കും.
أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ
لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
അറിയുക, തീ൪ച്ചയായും അല്ലാഹുവിന്റെ `വലിയ്യു’കള്‍ [മിത്രങ്ങള്‍] ആരോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ ദു:ഖിക്കേണ്ടിയും വരികയില്ല. (അതെ,) വിശ്വസിക്കുകയും, സൂക്ഷ്‌മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന-വരത്രേ അവ൪. അവര്‍ക്കത്രെ, ഇഹലോക ജീവിതത്തിലും, പരലോകത്തിലും സന്തോഷവാര്‍ത്തയുള്ളത്. അല്ലാഹുവിന്റെ വാക്കുകള്‍ക്ക് മാറ്റം വരുത്തലില്ല. അത് (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം. (ഖു൪ആന്‍:10/62-64)
15. വിജയികള്‍ ആകാം.
وَمَن يُطِعِ اللّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتّقْهِ فَأُولَـٰ ئِكَ هُمُ الْفَائِزُونَ
ആര്, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും. അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് വിജയികള്‍. (ഖു൪ആന്‍: 24 /52)
16. അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കും.
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِ وَاتَّقَىٰ فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ
അതെ, ഏതൊരുവന്‍ തന്റെ കരാര്‍ നിറവേറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തുവോ, എന്നാല്‍, (ആ) സൂക്ഷ്മത പാലിക്കുന്നവരെ നിശ്ചയമായും അല്ലാഹു ഇഷ്ടപ്പെടുന്നു. (ഖു൪ആന്‍: 2 / 76)
17. അല്ലാഹു തഖ്‌വയുള്ളവരോടൊപ്പമാണ്.
إِنَّ اللَّـهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ
തീ൪ച്ചയായും അല്ലാഹു, സൂക്ഷ്മത പാലിച്ചവരോട് കൂടെയാകുന്നു; യാതൊരു കൂട്ടര്‍ സുകൃതം പ്രവര്‍ത്തിക്കുന്നവരാണോ അവരോടും കൂടെയാകുന്നു. (ഖു൪ആന്‍:16 / 128)
وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ
….നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെ ആയിരിക്കുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. (ഖു൪ആന്‍:2 / 194)
18. അല്ലാഹുവിന്റെ അടുക്കല്‍ ആദരവ് ലഭിക്കുന്നത് തഖ്‌വയുടെ അടിസ്ഥാനത്തിലാണ്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻧَّﺎ ﺧَﻠَﻘْﻨَٰﻜُﻢ ﻣِّﻦ ﺫَﻛَﺮٍ ﻭَﺃُﻧﺜَﻰٰ ﻭَﺟَﻌَﻠْﻨَٰﻜُﻢْ ﺷُﻌُﻮﺑًﺎ ﻭَﻗَﺒَﺎٓﺋِﻞَ ﻟِﺘَﻌَﺎﺭَﻓُﻮٓا۟ ۚ ﺇِﻥَّ ﺃَﻛْﺮَﻣَﻜُﻢْ ﻋِﻨﺪَ ٱﻟﻠَّﻪِ ﺃَﺗْﻘَﻰٰﻛُﻢْ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻋَﻠِﻴﻢٌ ﺧَﺒِﻴﺮٌ
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ തഖ്‌വയുള്ളവനാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍:.49/ 13)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَا أَيُّهَا النَّاسُ، أَلَا إِنَّ رَبَّكُمْ وَاحِدٌ، وَإِنَّ أَبَاكُمْ وَاحِدٌ، أَلَا لَا فَضْلَ لِعَرَبِيٍّ عَلَى عَجَمِيٍّ، وَلَا لِعَجَمِيٍّ عَلَى عَرَبِيٍّ، وَلَا أَحْمَرَ عَلَى أَسْوَدَ، وَلَا أَسْوَدَ عَلَى أَحْمَرَ إِلَّا بِالتَّقْوَى
നബിﷺ പറഞ്ഞു: ജനങ്ങളെ; നിങ്ങളുടെ റബ്ബ് ഒന്നാണ്. നിങ്ങളുടെ പിതാവും ഒന്നാണ്. അറിയുക, അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, വെളുത്തവന് കറുത്തവനേക്കാളോ, കറുത്തവന് വെളുത്തവനേക്കാളോ തഖ്‌വ കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല. (മുസ്നദ് അഹ്മദ് : 23489)
19.തഖ്‌വയുള്ളവ൪ക്കേ അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കാന്‍ കഴിയൂ.
ﺫَٰﻟِﻚَ ﻭَﻣَﻦ ﻳُﻌَﻈِّﻢْ ﺷَﻌَٰٓﺌِﺮَ ٱﻟﻠَّﻪِ ﻓَﺈِﻧَّﻬَﺎ ﻣِﻦ ﺗَﻘْﻮَﻯ ٱﻟْﻘُﻠُﻮﺏِ
കാര്യമിതാണ്, വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയില്‍ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍:.22 / 32)
20. തഖ്‌വയുടെ വഴി സ്വീകരിക്കലാണ് അല്ലാഹുവിങ്കല്‍ ഉത്തമം.
يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ
ആദമിന്റെ സന്തതികളേ, നിങ്ങളുടെ നഗ്‌നത മറക്കുന്ന വസ്‌ത്രവും, അലങ്കാര വസ്‌ത്രവും നാം നിങ്ങള്‍ക്ക് ഇറക്കിത്തന്നിട്ടുണ്ട്. തഖ്‌വയാകുന്ന വസ്‌ത്രമാകട്ടെ, അതത്രെ (കൂടുതല്‍) ഉത്തമം.അവര്‍ [മനുഷ്യര്‍] ശ്രദ്ധിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്. (ഖു൪ആന്‍:7/ 26)
21.ഖു൪ആനിന്റെ സാന്‍മാ൪ഗ്ഗികത്വം മുത്തഖീങ്ങള്‍ക്കാണ് പ്രയോജനപ്പെടുക.
ذَٰلِكَ الْكِتَابُ لارَيْبَ ۛ فِيه ۛ هُدً ى لِلْمُتَّقِين
ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേ ഇല്ല, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമത്രെഅത്.(ഖു൪ആന്‍:2/ 2)
ഈ ഗ്രന്ഥം ആദ്യന്തം സന്‍മാ൪ഗ്ഗ ദ൪ശകമാണെങ്കിലും ഇതില്‍ നിന്ന് ഫലമെടുക്കുവാന്‍ മനുഷ്യനില്‍ ചില ഉല്‍കൃഷ്ട ഗുണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.അതില്‍ ഒന്നാമത്തേത് തഖ്‌വയാണ്.അവനില്‍ നന്‍മ തിന്‍മാ വിവേചനം ഉണ്ടായിരിക്കണം. തിന്‍മകളില്‍ നിന്ന് മാറി നില്‍ക്കാനും നന്‍മകള്‍ ധാരാളം ചെയ്യാനും ആഗ്രഹമുള്ളവനും ആയിരിക്കണം.
22. സന്‍മാ൪ഗ്ഗം കണ്ടെത്താനുള്ള വെളിച്ചം (മാ൪ഗ്ഗ ദ൪ശനം) ലഭിക്കും.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ﻭَءَاﻣِﻨُﻮا۟ ﺑِﺮَﺳُﻮﻟِﻪِۦ ﻳُﺆْﺗِﻜُﻢْ ﻛِﻔْﻠَﻴْﻦِ ﻣِﻦ ﺭَّﺣْﻤَﺘِﻪِۦ ﻭَﻳَﺠْﻌَﻞ ﻟَّﻜُﻢْ ﻧُﻮﺭًا ﺗَﻤْﺸُﻮﻥَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ۚ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്റെ കാരുണ്യത്തില്‍ നിന്നു രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതാണ്. ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ക്ക് (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്. (ഖു൪ആന്‍:57/ 28)
23.മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ
أَنَّ أَبَا سَعِيدٍ الْخُدْرِيَّ ـ رضى الله عنه ـ حَدَّثَهُ قَالَ قِيلَ يَا رَسُولَ اللَّهِ، أَىُّ النَّاسِ أَفْضَلُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مُؤْمِنٌ يُجَاهِدُ فِي سَبِيلِ اللَّهِ بِنَفْسِهِ وَمَالِهِ ”. قَالُوا ثُمَّ مَنْ قَالَ ” مُؤْمِنٌ فِي شِعْبٍ مِنَ الشِّعَابِ يَتَّقِي اللَّهَ، وَيَدَعُ النَّاسَ مِنْ شَرِّهِ ”.
അബൂസഈദ് (رضي الله عنه) നിവേദനം: പ്രവാചകരേ! മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി(ﷺ)അരുളി: തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും അവർ ചോദിച്ചു. നബി(ﷺ) പ്രത്യുത്തരം നൽകി. ഏതെങ്കിലും മലഞ്ചെരുവിൽ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വർജ്ജിച്ചുകൊണ്ടും ജീവിക്കുന്ന വിശ്വാസി. (ബുഖാരി : 2786)
24. മരണ സമയത്ത് മലക്കുകളുടെ സ്വാഗതവും അനുമോദനവും ലഭിക്കും.
وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ ۚ قَالُوا۟ خَيْرًا ۗ لِّلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ ۚ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ ٱلْمُتَّقِينَ
جَنَّٰتُ عَدْنٍ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ لَهُمْ فِيهَا مَا يَشَآءُونَ ۚ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ
നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത് തന്നെ. നല്ലത് ചെയ്തവര്‍ക്ക് ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്!അതെ, അവര്‍ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവയുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നതെന്തും അതില്‍ ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നത്.അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. (ഖു൪ആന്‍:16/ 30-32)
25.അന്തിമ വിജയം തഖ്‌വയുള്ളവ൪ക്കാണ്.
ﻭَٱﻟْﻌَٰﻘِﺒَﺔُ ﻟِﻠْﻤُﺘَّﻘِﻴﻦَ
…..അന്തിമ വിജയം തഖ്‌വയുള്ളവര്‍ക്ക് അനുകൂലമായിരിക്കും. (ഖു൪ആന്‍:28/ 83)
26.പിശാചില്‍ നിന്നുണ്ടാകുന്ന വല്ല ദു൪ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവിനെ കുറിച്ച്) ഓര്‍മ വരുന്നതാണ്.
إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ
തീ൪ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍ നിന്നുണ്ടാകുന്ന വല്ല ദു൪ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവിനെ കുറിച്ച്) ഓര്‍മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍കാഴ്‌ചയുള്ളവരാകുന്നു.(ഖു൪ആന്‍:7/201)
അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുഷ്‌ഠിച്ചുകൊണ്ട് അവനെ സൂക്ഷിച്ചു പോരുന്ന ഭയഭക്തന്‍മാര്‍ വല്ലപ്പോഴും പിശാചിന്റെ ദുഷ്‌പ്രേരണകള്‍ക്ക് വിധേയമായിത്തീരുന്ന പക്ഷം ഉടനെത്തന്നെ തങ്ങളുടെ പക്കല്‍ വന്നുപോയ അബദ്ധത്തെപ്പറ്റി അവര്‍ക്കു ബോധം വരുന്നതായിരിക്കും. അങ്ങനെ, അതില്‍ നിന്ന് പിന്‍വാങ്ങുകയും മേലില്‍ അത്തരം വഞ്ചനകളില്‍ അകപ്പെടാതെ സൂക്ഷിക്കുവാനുള്ള മുന്‍കരുതലും ദീര്‍ഘദൃഷ്‌ടിയും അവര്‍ക്കുണ്ടായിത്തീരുകയും ചെയ്യും. സൂക്ഷ്‌മതയും ഭയഭക്തിയുമില്ലാതെ പിശാചിന്റെ സഹോദരങ്ങളും മിത്രങ്ങളുമായിക്കഴിയുന്നവരുടെ സ്ഥിതിയാകട്ടെ, മറിച്ചുമായിരിക്കും.
27. നരക മോചനം ലഭിക്കും.
നരകത്തില്‍ നിന്ന് അകറ്റി നി൪ത്തപ്പെടുകയും സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നവരാണ് വിജയികള്‍.നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യവും അതു തന്നെയാണ്.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
എല്ലാ ദേഹവും [ആളും] മരണത്തെ രുചി നോക്കുന്നതാകുന്നു. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയ൪ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂ൪ണ്ണമായി നല്‍കുകയുള്ളൂ. അപ്പോള്‍, ആര് നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:3/ 185)
തഖ്‌വയോട് കൂടി ജീവിക്കുന്നവരെ അല്ലാഹു നരകത്തില്‍ നിന്ന് രക്ഷപെടുത്തും.
وَإِنْ مِنْكُمْ إِلا وَارِدُهَا كَانَ عَلَى رَبِّكَ حَتْمًا مَقْضِيًّا ﴿۷۱﴾ ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيًّا
അതിനടുത്ത് [നരകത്തിനടുത്ത്] വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല, നിന്റെ രക്ഷിതാവിന്റെ ഖണ്ഢിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്. പിന്നീടു സൂക്ഷ്മത പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായി കൊണ്ട് അതില്‍ തന്നെ വിട്ടേക്കുന്നതുമാണ്.(ഖു൪ആന്‍:24 /52)
എല്ലാവരേയും അല്ലാഹു നരകത്തിനു ചുറ്റും ഹാജരാക്കുന്നു. നരകത്തിലെ അതിഭയങ്കരമായ കാഴ്ചകള്‍, ചുറ്റുപാടും നിന്നു നോക്കികണ്ടറിഞ്ഞശേഷം, സൂക്ഷ്മത പാലിച്ച് ജീവിച്ചവരെ അതില്‍ അകപ്പെടാതെ രക്ഷപ്പെടുത്തുകയും, കുറ്റവാളികളെ അതില്‍ കടത്തി ശിക്ഷിക്കുകയും ചെയ്യുന്നു.
ഈ ആയത്തില്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരെ നരകത്തില്‍ നിന്ന് രക്ഷപെടുത്തുമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.
28. സ്വ൪ഗ്ഗം ലഭിക്കും.
നരകത്തില്‍ നിന്ന് അകറ്റി നി൪ത്തപ്പെടുകയും സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നവരാണ് വിജയികള്‍. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യവും അതു തന്നെയാണ്.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
എല്ലാ ദേഹവും [ആളും] മരണത്തെ രുചി നോക്കുന്നതാകുന്നു. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയ൪ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂ൪ണ്ണമായി നല്‍കുകയുള്ളൂ. അപ്പോള്‍, ആര് നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:3/ 185)
തഖ്‌വയോട് കൂടി ജീവിക്കുന്നവരെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിക്കും.മാത്രവുമല്ല, വിശുദ്ധ ഖു൪ആനില്‍ സ്വ൪ഗത്തെ കുറിച്ച് പരാമ൪ശിക്കുന്ന ഭാഗത്തെല്ലാം അത് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്കു-ള്ളതാണെന്നാണ് പറയുന്നത്.
ﻗُﻞْ ﺃَﺅُﻧَﺒِّﺌُﻜُﻢ ﺑِﺨَﻴْﺮٍ ﻣِّﻦ ﺫَٰﻟِﻜُﻢْ ۚ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﺃَﺯْﻭَٰﺝٌ ﻣُّﻄَﻬَّﺮَﺓٌ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﺑَﺼِﻴﺮٌۢ ﺑِﭑﻟْﻌِﺒَﺎﺩِ
(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍: 3 /15)
تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا
നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര് തഖ്’വയുള്ളവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ അത്. (ഖു൪ആന്‍:19 / 63)
ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﻣَﻘَﺎﻡٍ ﺃَﻣِﻴﻦٍ
സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു. (ഖു൪ആന്‍: 44/ 51)
ﺇِﻥَّ ﻟِﻠْﻤُﺘَّﻘِﻴﻦَ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖِ ٱﻟﻨَّﻌِﻴﻢِ
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്. (ഖു൪ആന്‍:68/ 34)
ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﺟَﻨَّٰﺖٍ ﻭَﻧَﻬَﺮٍ
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലും ആയിരിക്കും. (ഖു൪ആന്‍:54/ 54)
ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﻇِﻠَٰﻞٍ ﻭَﻋُﻴُﻮﻥٍ
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികളിലും ആയിരിക്കും. (ഖു൪ആന്‍: 77/ 41)
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ
ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ
തീ൪ച്ചയായും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ സ്വര്‍ഗ്ഗ തോപ്പുകളിലും, അരുവികളിലും ആയിരിക്കും, അവ൪ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. (കാരണം) അവര്‍ അതിനുമുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു. (ഖു൪ആന്‍:51 / 15,16)
ﻟَٰﻜِﻦِ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﻟَﻬُﻢْ ﻏُﺮَﻑٌ ﻣِّﻦ ﻓَﻮْﻗِﻬَﺎ ﻏُﺮَﻑٌ ﻣَّﺒْﻨِﻴَّﺔٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﻭَﻋْﺪَ ٱﻟﻠَّﻪِ ۖ ﻻَ ﻳُﺨْﻠِﻒُ ٱﻟﻠَّﻪُ ٱﻟْﻤِﻴﻌَﺎﺩَ
പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല. (ഖു൪ആന്‍:39/ 20)
ﻣَّﺜَﻞُ ٱﻟْﺠَﻨَّﺔِ ٱﻟَّﺘِﻰ ﻭُﻋِﺪَ ٱﻟْﻤُﺘَّﻘُﻮﻥَ ۖ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﺃُﻛُﻠُﻬَﺎ ﺩَآﺋِﻢٌ ﻭَﻇِﻠُّﻬَﺎ ۚ ﺗِﻠْﻚَ ﻋُﻘْﺒَﻰ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮا۟ ۖ ﻭَّﻋُﻘْﺒَﻰ ٱﻟْﻜَٰﻔِﺮِﻳﻦَ ٱﻟﻨَّﺎﺭُ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ (ഇതത്രെ:) അതിന്റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു. (ഖു൪ആന്‍:13/ 35)
ﻣَّﺜَﻞُ ٱﻟْﺠَﻨَّﺔِ ٱﻟَّﺘِﻰ ﻭُﻋِﺪَ ٱﻟْﻤُﺘَّﻘُﻮﻥَ ۖ ﻓِﻴﻬَﺎٓ ﺃَﻧْﻬَٰﺮٌ ﻣِّﻦ ﻣَّﺎٓءٍ ﻏَﻴْﺮِ ءَاﺳِﻦٍ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦ ﻟَّﺒَﻦٍ ﻟَّﻢْ ﻳَﺘَﻐَﻴَّﺮْ ﻃَﻌْﻤُﻪُۥ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦْ ﺧَﻤْﺮٍ ﻟَّﺬَّﺓٍ ﻟِّﻠﺸَّٰﺮِﺑِﻴﻦَ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦْ ﻋَﺴَﻞٍ ﻣُّﺼَﻔًّﻰ ۖ ﻭَﻟَﻬُﻢْ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞِّ ٱﻟﺜَّﻤَﺮَٰﺕِ ﻭَﻣَﻐْﻔِﺮَﺓٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ۖ ﻛَﻤَﻦْ ﻫُﻮَ ﺧَٰﻠِﺪٌ ﻓِﻰ ٱﻟﻨَّﺎﺭِ ﻭَﺳُﻘُﻮا۟ ﻣَﺎٓءً ﺣَﻤِﻴﻤًﺎ ﻓَﻘَﻄَّﻊَ ﺃَﻣْﻌَﺎٓءَﻫُﻢْ
സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍, അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ് കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്…….. (ഖു൪ആന്‍:47/ 15)
إِنَّ لِلْمُتَّقِينَ مَفَازًا
حَدَآئِقَ وَأَعْنَٰبًا
وَكَوَاعِبَ أَتْرَابًا
وَكَأْسًا دِهَاقًا
لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا
جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا
തീ൪ച്ചയായും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്ക് വിജയം (അഥവാ ഭാഗ്യസ്ഥാനം) ഉണ്ട്. അതായത് (സ്വ൪ഗ്ഗത്തിലെ) തോട്ടങ്ങളും, മുന്തിരികളും, തുടുത്ത മാ൪വിടമുള്ള സമപ്രായക്കാരായ തരുണികളും, (ശുദ്ധമായ കള്ളിന്റെ) നിറഞ്ഞ പാന പാത്രങ്ങളും (ഉണ്ട്). അവിടെ വെച്ച് വല്ല അനാവശ്യമാകട്ടെ, വ്യാജ വാര്‍ത്തയാകട്ടെ അവര്‍ കേള്‍ക്കുകയില്ല. നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും , കണക്കൊത്ത ഒരു സമ്മാനവും. (ഖു൪ആന്‍:78 / 31-36)
عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ: تَقْوَى اللَّهِ وَحُسْنُ الْخُلُقِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ യില്‍ നിന്ന് നിവേദനം: മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്ക കാര്യങ്ങളെ സംബന്ധിച്ചും നബി ﷺ ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്‍സ്വഭാവവും അല്ലാഹുവിനോടുള്ള തഖ്‌വയുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യ സ്ഥാനവുമാണത്. എന്ന് നബി ﷺ അപ്പോള്‍ മറുപടി പറഞ്ഞു. (തിര്‍മിദി:2004)
29. തഖ്വയുള്ളവർ പരലോകത്ത് അല്ലാഹു വിന്റെ അതിഥികളാണ്
يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَٰنِ وَفْدًا
ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം വിളിച്ചുകൂട്ടുന്ന ദിവസം.(ഖു൪ആന്‍:19/ 85)