തഖ്‌വ നേടാം

THADHKIRAH

എങ്ങനെ നമുക്ക് തഖ്‌വ നേടിയെടുക്കാം 

1.അറിവ് നേടുക

അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിക്കലാണ് തഖ്‌വയെന്ന് പറയുമ്പോള്‍, ഒരാള്‍ക്ക് തഖ്‌വ നേടിയെടുക്കണമെങ്കില്‍ ‘അല്ലാഹുവിന്റെ വിധി വിലക്കുകള്‍’ എന്തെന്ന് അറിഞ്ഞിരിക്കണമല്ലോ.’അല്ലാഹുവിന്റെ വിധി വിലക്കുകള്‍’ എന്തൊക്കെയാണെന്ന് അറിയുന്നയാള്‍ക്ക് മാത്രമേ തഖ്‌വ നേടിയെടുക്കാനാകുകയുള്ളൂ.

2.അല്ലാഹുവിനേയും അവന്റെ റസൂലിനേയും പരിപൂ൪ണ്ണമായി അനുസരിക്കുക.

അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിക്കലാണ് തഖ്‌വയെന്ന് പറയുമ്പോള്‍, അല്ലാഹുവിനേയും അവന്റെ റസൂലിനേയും പരിപൂ൪ണ്ണമായി അനുസരിക്കുന്ന ഒരാള്‍ക്ക് മാത്രമേ തഖ്‌വ നേടിയെടുക്കാനാകുകയുള്ളൂ. ഉദാഹരണത്തിന്, അല്ലാഹു പറയുന്നു.

وَلا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلا

നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്‌. നിശ്ചയമായും അത്‌ ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗവുമാണ്‌. (ഖു൪ആന്‍:17/32)

ഇവിടെ വ്യഭിചരിക്കരുതെന്നല്ല, വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഒരു കാര്യത്തിലേക്കും അടുക്കരുതെന്നാണ് അല്ലാഹു പറയുന്നത്. വ്യഭിചാരത്തിലേക്കുള്ള ആദ്യ പടി അനാവശ്യ നോട്ടമാണ്.അതുകൊണ്ട് തന്നെ അനാവശ്യ നോട്ടത്തെ നിയന്ത്രിക്കുവാന്‍ അല്ലാഹു നി൪ദ്ദേശിക്കുന്നു.

ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ

(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്‌  അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍ 24/30)

…. ﻭَﻗُﻞ ﻟِّﻠْﻤُﺆْﻣِﻨَٰﺖِ ﻳَﻐْﻀُﻀْﻦَ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻦَّ ﻭَﻳَﺤْﻔَﻈْﻦَ ﻓُﺮُﻭﺟَﻬُﻦَّ ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻣَﺎ ﻇَﻬَﺮَ ﻣِﻨْﻬَﺎ ۖ

സത്യവിശ്വാസികളായ സ്ത്രീകളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി – അതില്‍നിന്നു പ്രത്യക്ഷ-മാകുന്നതല്ലാതെ വെളിപ്പെടുത്താതിരിക്കുവാനും പറയുക……… (ഖു൪ആന്‍ :24/31)

عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ ‏: يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ

നബി ﷺ അലിയോട് رَضِيَ اللَّهُ عَنْهُ  പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന് പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (സുനനു അബൂദാവൂദ് :2149-  അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبُو هُرَيْرَةَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: إِنَّ اللَّهَ كَتَبَ عَلَى ابْنِ آدَمَ حَظَّهُ مِنَ الزِّنَى أَدْرَكَ ذَلِكَ لاَ مَحَالَةَ فَزِنَى الْعَيْنَيْنِ النَّظَرُ وَزِنَى اللِّسَانِ النُّطْقُ وَالنَّفْسُ تَمَنَّى وَتَشْتَهِي وَالْفَرْجُ يُصَدِّقُ ذَلِكَ أَوْ يُكَذِّبُهُ

അബൂഹുറൈററയില്‍ رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവി കൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കി തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു. (മുസ്ലിം:2657)

ഇവിടെ അനാവശ്യ നോട്ടത്തേയും കേള്‍വിയേയും സംസാരത്തേയും ആഗ്രഹത്തേയും നിയന്ത്രിക്കലാണ് തഖ്‌വ.
മേല്‍ പറഞ്ഞിട്ടുള്ള അല്ലാഹുവിന്റെ ആയത്തുകളും നബി ﷺ യുടെ ഹദീസും ജീവിതത്തില്‍ പ്രാവ൪ത്തികമാക്കാത്തവന് ഈ വിഷയത്തില്‍ തഖ്‌വ നേടിയെടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അല്ലാഹുവിനേയും അവന്റെ റസൂലിനേയും പരിപൂ൪ണ്ണമായി അനുസരിക്കുന്ന ഒരാള്‍ക്ക് മാത്രമേ തഖ്‌വ നേടിയെടുക്കാനാകൂ എന്ന് പറയുന്നത്.

3.ശി൪ക്കില്‍ നിന്നും ഒഴിവായി തൌഹീദ് പൂ൪ണ്ണമായും അംഗീകരിക്കുക

يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ

മനുഷ്യരേ, നിങ്ങളേയും നിങ്ങളുടെ മുമ്പുള്ളവരേയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ തഖ്‌വ യുള്ളവരായേക്കാം (സൂക്ഷ്മതയുള്ളവരായേക്കാം). ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു മേല്‍പുരയും ആക്കിത്തരികയും ,ആകാശത്തു നിന്ന് അവന്‍ വെള്ളം ഇറക്കി തന്നിട്ട് അതു മുഖേനെ നിങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ച് തരികയും ചെയ്ത (നാഥനെ), അതിനാല്‍ (ഇതെല്ലാം) അറിഞ്ഞും കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍ 2:21-22)

തൗഹീദ് മനുഷ്യരുടെ പ്രകൃത്യാ ഉള്ള ഒരു കടമയാണെന്ന് മാത്രമല്ല, അത് മുഖേന മാത്രമേ സൂക്ഷ്മത പാലിക്കുന്നവരായിരിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു.

4.നോമ്പ്

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻛُﺘِﺐَ ﻋَﻠَﻴْﻜُﻢُ ٱﻟﺼِّﻴَﺎﻡُ ﻛَﻤَﺎ ﻛُﺘِﺐَ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻣِﻦ ﻗَﺒْﻠِﻜُﻢْ ﻟَﻌَﻠَّﻜُﻢْ ﺗَﺘَّﻘُﻮﻥَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരുവാന്‍ വേണ്ടിയത്രെ അത്‌. (ഖു൪ആന്‍:2 /183)

5.ഖു൪ആന്‍ പഠിക്കുക, പാരായണം ചെയ്യുക, ജീവിതത്തില്‍ പക൪ത്തുക

وَلَقَدْ ضَرَبْنَا لِلنَّاسِ فِي هَٰذَا الْقُرْآنِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ
قُرْآنًا عَرَبِيًّا غَيْرَ ذِي عِوَجٍ لَّعَلَّهُمْ يَتَّقُونَ

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാ വിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്‌. അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ഖുര്‍ആന്‍. അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി. (ഖുർആൻ:39/27-28)

Leave a Reply

Your email address will not be published.

Similar Posts