എന്താണ് സൂക്ഷ്മത (തഖ്‌വ)

THADHKIRAH

നെഞ്ചിലേക്ക് വിരൽ ചൂണ്ടി നബി ﷺ പറഞ്ഞു:

التَّقْوَى هَا هُنَا

തഖ്‌വ ഇവിടെയാണ്. (മുസ്ലിം : 2564)

ഇമാം നവവി رحمه الله പറയുന്നു: 

أن الأعمال الظاهرة لا يحصل بها التقوى ، وإنما تحصل بما يقع في القلب من عظمة الله تعالى وخشيته ومراقبته
[شرح النووي على مسلم: 16/ 94]

പുറം മോടി കൊണ്ട് തഖ്‌വയുണ്ടാവില്ല. മനസ്സിൽ ആഴ്ന്നിറങ്ങിയ അല്ലാഹുവിനെ കുറിച്ചുള്ള മഹത്വബോധവും ഭയവും അവൻ എല്ലാം നിരീക്ഷിക്കുന്നു എന്ന ബോധവും കൊണ്ടു മാത്രമേ തഖ്‌വയുണ്ടാവൂ.

നമ്മുടെ രഹസ്യ ജീവിതത്തിൽ നാം എത്ര റബ്ബിനെ ഭയക്കുന്നുവോ അതാണ് നമ്മുടെ തഖ്‌വ യുടെ  അളവ്.

ഉമർ ബിൻ അബ്ദുൽ അസീസ് رحمه الله പറഞ്ഞു:

(التّقيُّ مُلْجَم ، لا يفعل كل ما يريد)
شرح السنة” للبغوي (14 /341)

തഖ്‌വയുള്ളവൻ കടിഞ്ഞാണുള്ളവനാണ്. ഉദ്ദേശിക്കുന്നതൊക്കെ ചെയ്യാൻ അവന് കഴിയില്ല.

قال طلق ابن حبيب: أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله

ത്വല്‍ഖു ബ്നു ഹബീബ് رحمه الله പറഞ്ഞു:  അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്  അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം  വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)

ചുരുക്കത്തില്‍ തഖ്‌വയെ കുറിച്ച് ഇപ്രകാരം മനസ്സിലാക്കാം

ജീവിതത്തിലുടനീളം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കലാണ് തഖ്‌വ.

ജീവിതത്തിലുടനീളം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കലാണ് തഖ്‌വ

അല്ലാഹു നിർബ്ബന്ധമാക്കിയത് പ്രവർത്തിക്കലാണ് തഖ്‌വ

അല്ലാഹുവിനേയും അവന്റെ ശിക്ഷയേയും ഭയന്ന് ജീവിക്കലാണ് തഖ്‌വ

അല്ലാഹുവും അവന്റെ റസൂലും വിരോധിച്ചിട്ടുള്ളതില്‍ നിന്ന് പൂ൪ണ്ണമായും ഒഴിഞ്ഞു നില്‍ക്കലാണ് തഖ്‌വ.

അല്ലാഹുവും അവന്റെ റസൂലും അനുവദിച്ചിട്ടുള്ള കാര്യങ്ങളില്‍ പരിമിതപ്പെടുത്തലാണ് തഖ്‌വ.

പരലോക ജീവിതത്തിനായി തയ്യാറാകലാണ്തഖ്‌വ.

ബിദ്അത്തില്‍ നിന്നും പൂ൪ണ്ണമായും വിട്ടു നില്‍ക്കലാണ് തഖ്‌വ.

സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതം തിട്ടപ്പെടുത്തലും സുന്നത്ത് കഴിവിന്റെ പരമാവധി ജീവിതത്തില്‍ പ്രാവ൪ത്തികമാക്കലുമാണ് തഖ്‌വ.

അല്ലാഹുവിനെ തൊട്ട് അശ്രദ്ധമാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലും എല്ലാ സമയവും അല്ലാഹുവിനെ ഓ൪ക്കലുമാണ് തഖ്‌വ.

അല്ലാഹുവിനോട് നന്ദികേട് കാണിക്കാതെ നന്ദി കാണിക്കലാണ് തഖ്‌വ.

ജീവിതത്തിന്റെ മുഴുവൻ മേഖലയിലും വേണ്ട ഒന്നാണ് തഖ്‌വ, കാരണം ഒരു നിമിഷം പോലും നാം റബ്ബിന്റെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാകുന്നില്ലല്ലോ.

Leave a Reply

Your email address will not be published.

Similar Posts