പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
ഒരു നിശ്ചിത കാലം വരെ ഭൂമിയിൽ ജീവിച്ച് നാം മരണപ്പെട്ട് പോകും. ആ ഒരു നിശ്ചിത കാലം വരെ ഇവിടെ എന്ത് ചെയ്യണം എന്ന് അള്ളാഹു നമ്മുക്ക് പറഞ്ഞു തന്നിട്ടുണ്ട്. മനുഷ്യന്റെ പ്രഥമ ശത്രുവായ പിശാചും, തിന്മ ചെയ്യാനുള്ള അവന്റെ മോഹവും അവനെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വഴി തെറ്റിക്കുന്നു.
വഴിതെറ്റി പോകുന്നവരെ നന്മയിലേക്ക് ക്ഷണിക്കലും തിന്മയിൽ നിന്ന് അവനെ തടയലും ഓരോ മുസ്‌ലിമിന്റേയും ബാധ്യതയാണ്. ഈ വെബ്സൈറ്റിലൂടെ ഞങ്ങൾ നിങ്ങളെ ഓർമപ്പെടുത്തുന്നു.യഥാർത്ഥ ലക്ഷ്യം കാണിക്കാൻ.
വളരെ സൂക്ഷ്മതയോട് കൂടിയാണ് ഞങ്ങൾ ഇതിലെ പോസ്റ്റുകൾ നിങ്ങളിൽ എത്തിക്കുന്നത്.
നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്.
അത് കൊണ്ട് ഈ പ്രബോധനത്തിൽ നിങ്ങളും പങ്കുചേരുക…