അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً
സത്യവിശ്വാസികളേ, നിങ്ങൾ പരിപൂർണ്ണമായി ഇസ്ലാമിൽ പ്രവേശിക്കുക. (വി. ക്വു.2:208)
أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا ﴿٦٠﴾
നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് ജൽപിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുർമൂർത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവർ ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ ദുർമൂർത്തികളെ അവിശ്വസിക്കുവാനാണ് അവർ കൽപിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാൻ ഉദ്ദേശിക്കുന്നു. (വി. ക്വു. അന്നിസാഅ്: 60)
إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ ﴿١٥٩﴾
തങ്ങളുടെ മതത്തിൽ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേ ക്ക് തന്നെയാണ് (മടക്കപ്പെടുന്നത്.) അവർ ചെയ്തു കൊണ്ടി രുന്നതിനെപ്പറ്റി അവൻ അവരെ അറിയിച്ച് കൊള്ളും. (വി. ക്വു. അൽ അൻആം: 159)
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴿١٠٦﴾
ചില മുഖങ്ങൾ വെളുക്കുകയും, ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തിൽ. എന്നാൽ മുഖങ്ങൾ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങൾ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കിൽ നിങ്ങൾ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചുകൊള്ളുക.(വി. ക്വു. ആലു ഇംറാൻ: 106)
വിശുദ്ധ വചന ത്തിന്റെ തഫ്സീറായി ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “സുന്ന ത്തിന്റേയും ഐത്തിയന്റേയും വാക്താക്കളുടെ മുഖം വെളുക്കും. ബിദ്അത്തിന്റേയും കക്ഷിത്വത്തിന്റേയും വാക്താക്കളുടെ മുഖം കറുക്കുകയും ചെയ്യും.”
അബ്ദുല്ലാഹ് ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദ നം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
ليأتين على أمتي ما أتى على بني إسرائيل حذو النعل بالنعل، حتى إن كان منهم من أتى أمه علانية كان في أمتي من يصنع ذلك. وإن بني إسرائيل افترقت على اثنتين وسبعين ملة، وتفترق هذه الأمة على ثلاث وسبعين فرقة، كلهم في النار إلا ملة واحدة. قالوا: من هي يا رسول الله؟ قال ما أنا عليه وأصحابي
“എന്റെ സമുദായത്തിന് ഇസ്റാഈല്യർക്ക് വന്നെത്തിയതെല്ലാം നേരെ വെച്ച രണ്ട് ചെരിപ്പുകൾപോലെ തുല്ല്യമായി വരിക തന്നെ ചെയ്യും. അവരിലൊരാൾ തന്റെ മാതാവിനെ പരസ്യമായി സമീപിച്ചുവെങ്കിൽ എന്റെ സമുദായത്തിലും അത് പ്രവൃത്തിക്കുന്നവരുണ്ടാകും. നിശ്ചയം, ഇസ്റാഈൽ സന്തതികൾ എഴുപത്തിരണ്ട് കക്ഷികളായി പിരിയുകയുണ്ടായി. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. (അതിൽ) എല്ലാ കക്ഷികളും നരകത്തിലാണ്, ഒന്ന് ഒഴികെ. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, അവർ ആരാണ്? പ്രവാചകൻ ﷺ പറഞ്ഞു: ഇന്ന് ഞാനും എന്റെ സ്വഹാബികളും നില നിന്ന മാർഗ്ഗത്തിൽ നിലകൊള്ളുന്നവർ”
അല്ലാഹുവെ കണ്ടുമുട്ടണം എന്ന് ആഗ്രഹിക്കുന്ന സത്യവിശ്വാസി സത്യപ്രവാചകന്റെ പ്രവചനം ഈ സന്ദർഭത്തിൽ നിരീക്ഷണ വിഷയമാകട്ടെ. വിശിഷ്യാ: “ഞാനും എന്റെ സ്വഹാബത്തും (നിലകൊണ്ട കാര്യങ്ങൾ)” എന്ന വാക്ക്. ഹൃദയങ്ങൾക്ക് ജീവനുണ്ടായിരുന്നുവെങ്കിൽ എത്ര നല്ല ഉപദേശമാണ് ഇത്.
മുആവിയഃ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
وَإِنَّهُ سَيَخْرُجُ مِنْ أُمَّتِي أَقْوَامٌ تَجَارَى بِهِمْ تِلْكَ اْلأَهْوَاءُ كَمَا يَتَجَارَى اْلكَلَبُ لِصَاحِبِهِ ، لاَ يَبْقَى مِنْهُ عِرْقٌ وَلاَ مَفْصَلٌ إِلاَّ دَخَلَهُ
“നിശ്ചയം, എന്റെ സമുദായത്തിൽ ചില വിഭാഗങ്ങൾ പുറപ്പെടും. അവരെക്കൊണ്ട് ആ തന്നിഷ്ടങ്ങൾ ചലിക്കും; പേരോഗം ബാധിച്ചവനിൽ അത് ചലിക്കുന്നത് പോലെ. അയാളിൽ ഒരു സന്ധിയോ നാഡിയോ ശേഷിക്കില്ല; (പേരോഗം കടന്നു ചെല്ലാതെ.)”
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
أَبْغَضُ النَّاسِ إِلَى اللَّهِ ثَلَاثَةٌ: مُلْحِدٌ فِي الْحَرَمِ ، وَمُبْتَغٍ فِي الْإِسْلَامِ سُنَّةَ الْجَاهِلِيَّةِ ، وَمُطَّلِبُ دَمِ امْرِئٍ بِغَيْرِ حَقٍّ لِيُهَرِيقَ دَمَهُ
“അല്ലാഹവിലേക്ക് ജനങ്ങളിൽ ഏറ്റവും വെറുക്കപ്പെട്ടവർ മൂന്നുകൂട്ടർ ആകുന്നു: ഹറമിൽ തെറ്റു പ്രവർത്തിക്കുന്നവർ, ഇസ്ലാമിൽ ജാഹിലിയ്യാ കർമ്മങ്ങൾ കൊതിക്കുന്നവർ, ഒരു മുസ്ലിമിന്റെ രക്തം അന്യായമായി ചിന്തുന്നതിനുവേണ്ടി അത് തേടിനടക്കുന്നവൻ”
അബ്ദുൽ ജബ്ബാർ അബ്ദുല്ല