(അദ്ധ്യായം ആറ്) വിളികൾ ഇസ്ലാമികമാകണം

THADHKIRAH

അല്ലാഹു  പറഞ്ഞു:
هُوَ سَمَّاكُمُ الْمُسْلِمِينَ مِن قَبْلُ وَفِي هَٰذَا
മുമ്പും (മുൻവേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവൻ (അല്ലാഹു) നിങ്ങൾക്ക് മുസ്ലിംകളെന്ന് പേര് നൽകിയിരിക്കുന്നു. (വി. ക്വു. അൽ ഹജ്ജ്: 78)
അൽ ഹാരിഥുൽ അശ്അരി  رَضِيَ اللَّهُ عَنْهُ വിൽനിന്നും  നിവേദനം: പ്രവാചകൻ ‎ﷺ പറഞ്ഞു:
وَأَنَا آمُرُكُمْ بِخَمْسٍ، اللَّهُ أَمَرَنِى بِهِنَّ بِالْجَمَاعَةِ وَالسَّمْعِ وَالطَاعَةِ وَالْهِجْرَةِ  وَالْجِهَادِ فِى سَبِيلِ اللَّهِ،  فَإِنَّهُ مَنْ خَرَجَ مِنَ الْجَمَاعَةِ قِيدَ شِبْرٍ ، فَقَدْ خَلَعَ رِبْقَةَ الإِسْلاَمِ مِنْ عُنُقِهِ إِلاَّ أَنْ يَرْجِعَ ، وَمَنْ دَعَا بِدَعْوَى الْجَاهِلِيَّةِ فَهُوَ مِنْ جُثَاءِ جَهَنَّمَ   قَالُوا: يَا رَسُولَ اللَّهِ وَإِنْ صَامَ وَإِنْ صَلَّى.  قَالَ: ട്ട وَإِنْ صَامَ وَصَلَّى وَزَعَمَ أَنَّهُ مُسْلِمٌ فَادْعُوا الْمُسْلِمِينَ بِأَسْمَائِهِمْ بِمَا سَمَّاهُمُ اللَّهُ عَزَّ وَجَلَّ الْمُسْلِمِينَ الْمُؤْمِنِينَ عِبَادَ اللَّهِ 
“ഞാൻ നിങ്ങളോട് അഞ്ച് കാര്യങ്ങൾ കൽപ്പിക്കുന്നു. അല്ലാഹു  അവകൊണ്ട് എന്നോട് കൽപ്പിച്ചിരിക്കുന്നു. കേൾക്കുക, അനുസരിക്കുക, ജിഹാദ് ചെയ്യുക, ഹിജ്റ പോവുക, ജമാഅത്തിനോട് ഒത്തുനിൽക്കുക, എന്നിവയാണവ. കാരണം, ആരെങ്കിലും ജമാഅത്തിനോട് ഒരു ചാൺ വേറിട്ടാൽ അവൻ ഇസ്ലാമിന്റെ വളയം തന്റെ പിരിടിയിൽ നിന്ന് ഊരിയിരിക്കുന്നു. അവൻ ജമാഅത്തിലേക്ക് മടങ്ങിയാലല്ലാതെ ഇസ്ലാമിക പാശം മുറുകെ പിടിച്ചവനാകില്ല. വല്ലവനും ജാഹി ലിയിത്തിന്റെ ജൽപ്പനങ്ങൾ ഉയർത്തിയാൽ, നിശ്ചയം അവൻ ജഹന്നമിലെ സംഘത്തിൽ പെട്ടവനാണ്. ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അയാൾ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്താൽ പോലും? പ്രവാചകൻ ‎ﷺ പറഞ്ഞു: അയാൾ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്താലും. അതിനാൽ അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ അല്ലാഹു വിളിച്ച വിളി നടത്തുക. അവനത്രെ നിങ്ങൾക്ക്  “അൽമുസ്ലിമൂൻ'(മുസ്ലിംകൾ), “അൽമുഅ്മിനൂൻ’ (മുഅ്മിനുകൾ) എന്നീ പേരുകൾ വെച്ചത്”
പ്രവാചകൻ ‎ﷺ  പറഞ്ഞു:
من فارق الجماعة شبرا فميتته جاهلية 
“അവൻ മരണപ്പെടുകയും ചെയ്താൽ പ്രസ്തുത മരണം ജാഹിലിയ്യത്തിന്റെ മരണമാകുന്നു”  
സ്വഹീഹുകളിൽ മറ്റൊരു രിവായത്തിൽ ഇപ്രകാരം കൂടിയുണ്ട്: 
أبدعوى الجاهلية وأنا بين أظهركم 
“ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കെ തന്നെ നിങ്ങൾ ജാഹിലിയ്യത്തിന്റെ വിളി നടത്തുകയോ”
അബുൽ അബ്ബാസ്  رَضِيَ اللَّهُ عَنْهُ  പറഞ്ഞു: “ഇസ്ലാമിന്റേയും ക്വുർആനിന്റേയും വിളികൾക്കപ്പുറത്തുള്ള തറവാടുമായും, നാടുമായും, വർഗ്ഗവുമായും, മദ്ഹബുമായും, ത്വരീക്വത്തുമായും ഉള്ള എല്ലാ വിളികളും ജാഹിലിയ്യത്തിന്റെ വിളി ആകുന്നു. മാത്രമല്ല ഒരു മുഹാജിറും അൻസ്വാരിയും തർക്കിച്ചപ്പോൾ; മുഹാജിർ ഇപ്രകാരം പറഞ്ഞു: ഹേ, മുഹാജിറുകളേ, അപ്പോ ൾ അൻസ്വാരി പറഞ്ഞു: ഹേ, അൻസ്വാരികളേ, പ്രവാചകൻ ‎ﷺ  പറഞ്ഞു: ജാഹിലിയ്യത്തിന്റെ വാദജൽപ്പനങ്ങളാണോ ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കതന്നെ നിങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്? അതിനാൽ പ്രവാചകൻ ‎ﷺ  കഠിനമായി ദേഷ്യപ്പെടുകയുണ്ടായി. 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts